എൽസ തുടർക്കഥയുടെ ഭാഗം 11 വായിക്കുക….

രചന : പ്രണയിനി

പതിനൊന്നു മണിക്ക് തന്നെ മീറ്റിംഗ് സ്റ്റാർട്ട്‌ ചെയ്തു….

എബി നോക്കി കാണുകയായിരുന്നു എൽസയെന്ന ബിസിനസ്‌വുമണിനെ…എന്ത് ചടുലതയോടെയാണ് കാര്യങ്ങൾ സംസാരിക്കുന്നത്… TR കമ്പനീസ് ഇമ്പ്രെസ്ഡ് ആയെന്നുറപ്പുറാണ്… എല്ലാം എക്സ്സ്‌പ്ലൈൻ ചെയ്താണ് മാഡം പറയുന്നത്…

TR കമ്പനീസ് നമ്മുടെ കമ്പനിയുമായുള്ള ഡീലിന് സമ്മതിച്ചു….സമ്മതിച്ചില്ലേലെ അത്ഭുതമുള്ളൂ..

രണ്ട് മണി കഴിഞ്ഞിരുന്നു മീറ്റിങ്ങ് തീർന്നപ്പോൾ…

ശരിക്കുമാരായാലും മടുക്കും.. ഇവിടെ ദേ വെറുതെ കേട്ടിരുന്ന ഞാൻ മടുത്തു… എന്നിട്ടും മാഡം ദേ ജില്ല് ജില്ലെന്നു നടക്കുന്നു…

എബി… എല്ലാം എടുത്തോളൂ…

എബി വേഗം തന്നെ ലാപ്പും ഫയൽസുമെല്ലാം ബാഗിലാക്കി തോളിലിട്ടു…

TR ഗ്രൂപ്സിന്റെ മാനേജർ ആദ്യമേ പോയിരുന്നു….അവർക്ക് മറ്റെവിടെയോ കൂടി എന്തോ മീറ്റിംഗ് ഉണ്ടത്രേ… ഈ ബിസിനസ്‌കാർ എപ്പോഴുമിങ്ങെനെ ഓട്ടമാരിക്കുമോ…. അവർക്ക് അധികം റസ്റ്റ്‌ ടൈം ഒന്നുമില്ലേ… എബിയുടെ അടുത്ത ചിന്ത അതായിരുന്നു…

വാടോ.. നമുക്കെന്തെങ്കിലും കഴിക്കാം….

എബിക്കും വിശക്കാൻ തുടങ്ങിയിരുന്നു… രാവിലെ ആ ദോശ കിട്ടിയത് എത്ര നന്നായെന്നു അവനോർത്തു… ഇല്ലേലിപ്പോൾ ബോധം കെട്ടേനെ….

രണ്ടാളും ഫുഡ്‌ കോർട്ടിലെത്തി ബിരിയാണി ഓർഡർ ചെയ്തു…

സ്പൂണും ഫോർക്കുമൊക്കെ കണ്ടപ്പോൾ അടുത്തത് അതായി എബിക് ടെൻഷൻ… ഇതൊന്നും ജീവിതത്തിൽ കണ്ടിട്ട് കൂടിയില്ല… മാഡമാണേൽ സ്പൂൺ എടുത്ത് കഴിക്കാൻ തുടങ്ങാൻ പോകുകയായിരുന്നു…

അതെ സമയം തന്നെ എൽസയുടെ ഫോൺ റിങ് ചെയ്തു…

ആഹ്… അപ്പാ…എല്ലാം ഒക്കെയാണ് അപ്പാ…

പേപ്പേഴ്സ് രണ്ട് ദിവസം കൊണ്ട് റെഡിയാക്കും..

അപ്പാ എവിടാ   

അമ്പട… എന്നെ ഇതിനൊക്കെ വിട്ടേച്ചു കപ്പ പറിക്കാൻ നടക്കുവാണോ….

വൈകിട്ടാകും അപ്പാ.. എബിയുണ്ട്… ദേ ഞങ്ങൾ ബിരിയാണി കഴിക്കുന്നു….

ഓക്കേ അപ്പാ… വൈകിട്ട് കാണാം.

ഫോൺ വെച്ചു നേരെ നോക്കുമ്പോൾ എൽസ കാണുന്നത് സ്പൂണുകളിലേക്ക് നോക്കിയിരിക്കുന്ന എബിയെയാണ്…

അവന്റെ ടെൻഷനവൾക് മനസിലായി..

എൽസയുടൻ കയ്യിലെടുത്ത സ്പൂണും ഫോർക്കും താഴെവെച്ച് കൈവെച്ച് കഴിക്കാൻ തുടങ്ങി…

അതുകണ്ട എബിക്ക് അളക്കാനാകാത്ത സമാദാനമാണ് തോന്നിയത്.

എബിൻ വേഗം തന്നെ കൈ വെച്ചു ബിരിയാണി കഴിക്കാൻ തുടങ്ങി… ഓരോ ഐസ്ക്രീംമും കഴിച്ചാണ് രണ്ടാളും ഇറങ്ങിയത്…

************

ഇഷ്ടമുള്ളതെടുക്ക്…

കുറച്ചു ഫോണുകൾ എടുത്ത് വെച്ചിട്ടുണ്ട് എബിക്ക് മുന്നിൽ കടക്കാരൻ… എൽസ മാഡം ഏതേലും എടുക്കാനും പറയുന്നു… എന്താണെന്നു ഊഹം കിട്ടാതെ എബിയും…

ഓഫീസിലേക്ക് തിരികെ പോകുകയാണെന്നാണ് വിചാരിച്ചത്… എന്നാൽ മാഡം വന്നത് ഈ ഷോപ്പിംഗ് കോംപ്ലക്സ്കിലേക്കാണ്… ഒരു വല്യ കെട്ടിടത്തിനകത്തു കുറെയേറെ നിലകളിലായി പലവിധത്തിലുള്ള കടകൾ… എല്ലാമുണ്ട് ഇവിടെ…

എന്ത് വേണം എന്നുമാത്രം തീരുമാനിച്ചാൽ മതി…എബിയിതൊക്കെ ആദ്യമായി കാണുന്നതുകൊണ്ടുതന്നെ ആകെ അത്ഭുതത്തിലാണ് ആള്… അതിനിടയിൽ മാഡത്തിന്റെ പിറകെ പോകുന്നുവെന്നു മാത്രം…

എവിടോ കയറി കഴിഞ്ഞാണ് എവിടെയെന്നു ശ്രദ്ധിച്ചത്..

നോക്കുമ്പോൾ മൊബൈൽ കടയാണ്…

എബി…. ഒരു ഫോൺ എടുക്ക്…

എബി വേഗത്തിലൊന്നു ഓടിച്ചുനോക്കി ചുമ്മാതൊരെണ്ണം എടുത്തു…

എൽസയത് വാങ്ങി അതിന്റെ ഫങ്ക്ഷൻസെല്ലാം നോക്കി… അവൾക്കത് തൃപ്തിയാകാതെ മറ്റൊരെണ്ണം എടുത്തു…

യെപ്…. ഇതുമതി… എടുത്തോളൂ..

ഫോണും വാങ്ങി ക്യാഷും കൊടുത്ത് അവർ അവിടെനിന്നിറങ്ങി…

തിരികെ ഓഫീസിലെത്തുമ്പോൾ നാലുമണി കഴിഞ്ഞു….

നേരെ ഓഫീസ് മുറിയിലേക്ക്…

ചെന്നിരുന്നതും എൽസ എബിയോട് അവന്റെ പഴയ ഫോൺ ആവശ്യപെട്ടു….

അവനത് എടുത്തു കൊടുക്കുകയും ചെയ്തു…

അതിലെന്താ ഇത്ര കാണാൻ എന്നാണ് അവനു സംശയം… മാഡത്തിന്റെ കയ്യിലാണേൽ വലിയൊരു കൂടിയ ഫോണാണ്.. അതു ഐഫോൺ ആണെന്ന് സാം പറഞ്ഞിരുന്നു.. ഭയങ്കര വിലയാണത്രെ…

എബി നോക്കുമ്പോൾ അവന്റെ ഫോണിൽ നിന്നും സിം ഊരി പുതിയതിലേക്കവൾ മാറ്റി… എന്നിട്ട് കുറച്ചുനേരം അതിലെന്തൊക്കെയോ ചെയ്തു..

എന്നിട്ട് അവനെ കണ്ണുകൊണ്ട് അടുത്തേക്ക് വിളിച്ചു…

എബി… ഇനിമുതൽ ഇതാണ് തന്റെ ഫോൺ…

മാഡം… എനിക്ക് വേണ്ട… എനിക്കിത് മതി…അവൻ അപേക്ഷയോടെ പറഞ്ഞു..

അതെന്താ… അവളുടെ കണ്ണുകൾ ചുരുങ്ങി…

ഇത്….. എനിക്ക്….വേണ്ട mam…

എനിക്കിതൊന്നും അറിയില്ല….. എനിക്ക് ഈ പഴയ ഫോൺ തന്നെ മതി… എനിക്കാണെന്ന് അറിഞ്ഞിരുന്നേൽ ഞാനിത് വാങ്ങാൻ മാഡത്തെ സമ്മതിക്കില്ലായിരുന്നു…ഇപ്പോൾ തന്നെ മാമെന്നേ ഒരുപാട് സഹായിച്ചിട്ടുണ്ട്… ഇനിം ഇനിം അതു കൂട്ടിയാൽ എനിക്കത് വിഷമമാകും….

ഓഹോ അങ്ങനെയാണോ…എൽസ അവനെ തന്നെ നോക്കിയിരുന്നു…

എബിയൊന്നും മിണ്ടിയില്ല… ഇങ്ങെനെ ഓരോന്നായി അർഹിക്കാത്തത് കിട്ടിക്കൊണ്ടിരുന്നാൽ അതൊക്കെയൊരു ബാധ്യതയാകും…

ഞാനിങ്ങനെയാണ്… എനിക്കിങ്ങനെ ജീവിച്ചാൽ മതി…അർഹിക്കാത്തത് കൊതിച്ചാൽ…. അതു കിട്ടാതായാൽ വേദനിക്കേണ്ടി വരുന്നത് ഞാനല്ലേ.

ഡോ എബി.. ഇത് ഞാൻ തനിക്കു വാങ്ങിത്തന്നതിനു മറ്റൊരു അർത്ഥവും താൻ കാണണ്ട….

നമ്മുടെ ഓഫീസിൽ പല കാര്യങ്ങളും ചിലപ്പോൾ അറിയിക്കുക വാട്സ്ആപ്പിലൂടെയാണ്…

അതിൽ നമുക്കൊരു ഗ്രൂപ്പുമുണ്ട്… അപ്പോൾ എന്റെ പി എ അതിൽ ആദ്യം വേണ്ടതല്ലേ… ഇന്നത്തെ മീറ്റിംഗ് കാര്യംതന്നെ നോക്ക് ….,തന്നെ വിളിക്കാൻ പറ്റാത്ത സാഹചര്യം ആയത്കൊണ്ട് വാട്സാപ്പ് ചെയ്യാമെന്ന് വെച്ചപ്പോളാണ് തന്റെ കോൺടാക്ട് നമ്പർ വാട്സാപ്പിൽ ഇല്ലെന്ന് കണ്ടെത്.. അതാണ് ഇത് വാങ്ങി തന്നത്… അതിൽ ഞാനെല്ലാം ചെയ്തിട്ടുണ്ട്… പിന്നെ ഈ ഫോൺ തന്നത് തന്റെ അഭിമാനത്തിന് ക്ഷതം ഏൽപ്പിച്ചെങ്കിൽ എനിക്കതിന്റെ പൈസ തവണകളായി തന്നോളൂ… ഞാൻ സ്വീകരിക്കും… ഇപ്പോൾ ഓക്കേ ആയോ…

അവൻ ഒന്നാലോചിച്ചു. അതൊരു നല്ല കാര്യമാണ്…

കുറേശ്ശയായി മാമിന് കൊടുക്കാമല്ലോ… സങ്കടവും വേണ്ട…

ആലോചന കഴിഞ്ഞോ… സമ്മതിച്ചോ….

സമ്മതം മാം….

ഗുഡ്.  എങ്കിൽ ഇങ്ങോട്ടിരിക്ക്… ഞാനിതൊക്കെ പറഞ്ഞു തരാം… ആദ്യത്തെ കൺഫ്യൂഷനെ കാണൂ..

പിന്നെ ഈസിയാണ്.. സംശയം ഉണ്ടേൽ എന്നോട് ചോദിക്കാം.. ഇനി അതിനും മടിയാണേൽ സാം ഉണ്ടല്ലോ.. അല്ലേൽ ഇയാളുടെ രാമേട്ടൻ…

അവരൊക്കെ പറഞ്ഞു തരും…കുഞ്ഞുകുട്ടികൾ പോലും ഇപ്പോൾ സ്മാർട്ട്‌ ഫോണിൽ പണിയുന്ന കാലമാണ്… അപ്പോഴാണ് ഇവിടൊരാളിരുന്നു കരയുന്നത്… എൽസ എബിയെ കളിയാക്കി…

എബി.. നാടോടുമ്പോൾ നടുവേ ഓടിയില്ലേലും ഒരരികിൽ കൂടിയേലും നമ്മൾ ഓടാൻ ശ്രമിക്കണം.. എങ്കിലേ കാര്യങ്ങൾ മുന്നോട്ട് പോകൂ…

എന്തിനും നല്ല വശവും ചീത്ത വശവുമുണ്ട്…

ഏത് വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്ന് മാത്രം

ഏകദേശം എല്ലാ കാര്യങ്ങളും അവളവന് പറഞ്ഞുകൊടുത്തു…. എബിയെല്ലാം ശ്രദ്ധയോടെ കേട്ടു..

അല്പം കഴിഞ്ഞു അവനോട് പറഞ്ഞു അവൾ വീട്ടിലേക്കിറങ്ങി….

അവളിറങ്ങിയതും എബിയാ ഫോൺ തന്റെ നെഞ്ചോട് ചേർത്തുവെച്ചു…. എനിക്കായി കിട്ടിയ സമ്മാനം…. തന്നതൊരു മാലാഖയും…

ഓരോ നിമിഷവും എൽസയെന്ന പെൺകുട്ടി അവനെ അത്ഭുതപെടുത്തുകയാണ്…

********************

ഓഫീസ് റൂമിൽ നിന്നവൻ ഇറങ്ങുകയും മുന്നിൽ സാം

സാം… നീ പോയില്ലേ…

ഇല്ലെല്ലോ കുട്ടാ… വീടുവരെ പോയി നിന്നെ വിളിച്ചു കഥകൾ അറിയാനുള്ള ക്ഷമയില്ലെടാ എനിക്ക്…

അത്കൊണ്ട് വേഗം ഇന്നത്തെ വിശേഷങ്ങൾ പറ….

എന്ത് വിശേഷം….

എൽസ മാമിനോപ്പമുള്ള

അയ്യടാ… അതറിയാനാണോ…

പിന്നല്ലാതെ….

ദേ ഇതാണ് പുതിയ വിശേഷം…

എബി പുതിയ ഫോണെടുത്തു സാമിനെ കാണിച്ചു..

Wow… അടിപൊളി…. മാഡം വാങ്ങി തന്നതാണോ…

അതേടാ… ഓഫീസ് കാര്യങ്ങൾക്ക് വാട്സാപ്പ് വേണമെന്നൊക്കെ പറഞ്ഞു…

അതു നന്നായെടാ…ഞാനുമോർത്തിരുന്നു നിനക്കൊരു ഫോൺ വാങ്ങുന്ന കാര്യം…

നിനക്കെയുള്ളു സ്മാർട്ട്‌ ഫോൺ ഇല്ലാത്തത്…

ഇനീപ്പോ എനിക്കും msg ഒക്കെ അയക്കാമല്ലോ…എന്നിട്ട് നീയിതിൽ എല്ലാം പഠിച്ചോ

കുറെയൊക്കെ maam പറഞ്ഞു തന്നു…

സംശയമുണ്ടേൽ നിന്നോട് ചോദിക്കാനും പറഞ്ഞു..

ആഹാ… എന്നാൽ നിനക്ക് അറിയാത്തത് എന്നോട് ചോദിച്ചാൽ മതി…

ഞാൻ പറഞ്ഞു തരാം…എന്നയാലും ഇത് നല്ല സൂപ്പർ ഫോണാണ്…

നല്ല ക്ലാരിറ്റിയുള്ള ക്യാമെറയൊക്കെയുണ്ട്… നി ഇതിൽ ഫോട്ടോ വെല്ലോം എടുത്തോ..

ഇല്ലടാ… ഒന്നും നോക്കിയില്ല….

എന്നാൽ വാ… നമുക്കൊരു സെൽഫി എടുക്കാം..

അങ്ങെനെ ഒരു സെൽഫിയുമെടുത്ത് ഇന്നത്തെ വിശേഷങ്ങളെല്ലാം സാമിനോട് പറഞ്ഞു രണ്ടാളും വീട്ടിലേക്ക് തിരിച്ചു…

******************

എല്ലാർക്കും ഈ കഥ ഇഷ്ടാകുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് കെട്ടോ…

ലൈക്‌ ചെയ്യാനും കമന്റ്‌ പറയാനും മറക്കല്ലേ…

എൽസ ഫാൻസ്‌ 💙എബി ഫാൻസ്‌ ❤️

എനിക്ക് ഫാൻസ്‌ ഇല്ലേ 😔

തുടരും….

രചന : പ്രണയിനി

Scroll to Top