കല്യാണം കഴിഞ്ഞു ആദ്യത്തെ രാത്രി അനൂപേട്ടന് അരികിൽ പോകാൻ തന്നെ വല്ലാത്ത ചമ്മൽ ആയിരുന്നു….

രചന : Suji Suresh

“സ്ത്രീമനസ് മനസിലാക്കാൻ കഴിയാത്തവൻ ഡയറിയുടെ അടുത്ത താൾ മറിക്കാൻ യോഗ്യനല്ല”

ഒരു ജോലി കിട്ടി പ്രണയിച്ച പെണ്ണുമായി വാക്ക് ഉറപ്പിച്ചുവച്ച ശേഷമാണ് തിരുവനതപുരത്തേക്ക് ട്രാൻസ്ഫർ ആകുന്നത്. ബസ് ഇറങ്ങി പകുതി എത്തിയപ്പോഴേക്കും അച്ഛന്റെ പരിചയക്കാരൻ രാഘവേട്ടൻ വാടകയ്ക് താമസിക്കാൻ കാരക്കോണത്തിന് അടുത്ത് ഒരു വീട് വാടകയ്ക് റെഡി ആക്കി തന്നു.

വീടുകണ്ട് ഇഷ്ട്ടായി അത്യാവിശ്യം കാറ്റും വെളിച്ചവും കിട്ടുന്നുണ്ട്, വെള്ളത്തിനും ബുദ്ധിമുട്ടില്ല. നേരം ഇരുട്ടിയപ്പോൾ രാഘവേട്ടൻ ഇറങ്ങി. പുറത്തുപോയി ഭക്ഷണം കഴിച്ചു മുറിയിൽ എത്തിയപ്പോൾ വല്ലാത്ത ക്ഷീണം. കിടക്കണമുന്നേ തുണി എല്ലാം ബാഗിൽ നിന്നും അലമാരയിൽ വെക്കുമ്പോൾ ആണ് അതിനുള്ളിൽ ഒരു ഡയറി.

ആദ്യ താൾ മറിച്ചപ്പോൾ പുരുഷന്മാർക് ഒരു വെല്ലുവിളിയാണല്ലോ എന്ന് ആലോചിച്ചുപോയി….

ശേഷം രണ്ടാം താൾ മറിച്ചു

“ഞാൻ ചെയ്തത് തെറ്റോ ശെരിയോ എന്നത് എന്റെ കഥയുടെ അവസാനം നിങ്ങൾക് തീരുമാനിക്കാം”

കാരണം എന്റെ കഥ വായിക്കാൻ എന്നെ അറിയാൻ എനിക്ക് വേണ്ടി കുറച്ച് സമയം ചിലവഴിച്ചത് നിങ്ങൾ മാത്രമാണ്..

എന്റെ പേര് ശാലിനി 18 ആം വയസിലായിരുന്നു എന്റെ വിവാഹം അച്ഛനും അമ്മയും ബാധ്യത ഒഴിവാക്കാൻ വേണ്ടി വിവാഹം പെട്ടന്ന് നടത്തി.

അരങ്ങേറ്റം കഴിഞ്ഞ ചിലങ്ക കാലിൽനിന്ന് ഊരി മനസിന്‌ ഒരു ചങ്ങല അണിഞ്ഞ ദിവസമായിരുന്നു അന്ന്.

അനൂപേട്ടൻ KSEB ജോലിക്കാരൻ ആയിരുന്നു.

പിന്നീട് എല്ലാം എനിക്കെന്റെ അനൂപേട്ടൻ ആയിരുന്നു.

കല്യാണം കഴിഞ്ഞു ആദ്യത്തെ രാത്രി അനൂപേട്ടന് അരികിൽ പോകാൻതന്നെ വല്ലാത്ത ചമ്മൽ ആയിരുന്നു. അന്നത്തെ ദിവസം ഞാൻ വല്ലാണ്ട് കരഞ്ഞു കാരണം ആ ദിവസമായിരുന്നു എന്റെ കന്യകാത്വം ആദ്യമായി നഷ്ട്ടമാകുന്നത്. അനൂപേട്ടൻ എന്ത് ക്രൂരൻ ആണ് എന്ന് ഞാൻ ആദ്യമാലോചിച്ചു….

അപ്പോൾ ഉണ്ടായ വേദനയും വെപ്രാളത്തിലും എനിക്ക് വല്ലാണ്ട് ദേഷ്യം തോന്നി.

ശേഷം

അദേഹത്തിന്റെ നെഞ്ചിലെ മുടിയിണകൾ ചുരുട്ടിപിടിച്ചു നെഞ്ചിന്റെ ചൂട് തട്ടി കിടന്നപ്പോൾ ദേഷ്യവും വിഷമവും എല്ലാം പമ്പ കടന്നു.

എന്റെ ഭർത്താവല്ലേ എന്നോടുള്ള സ്നേഹംകൊണ്ടല്ലേ എന്ന് മനസ്സിൽകരുതി തണുത്ത് വിറച്ച ആ രാത്രി ഞങ്ങൾ പുതച്ച് മൂടി ഉറങ്ങി.

പിന്നീട് സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു.

ഞങ്ങൾക്കിടയിൽ ഒരു വർഷത്തിന് ശേഷം ഞങ്ങൾക്ക് ഒരു മകൾ ജനിച്ചു. ഞാനും അനൂപേട്ടനും മോളും ഇണക്കങ്ങളും പിണക്കങ്ങളുമായി 10 വർഷങ്ങൾ.

സുന്ദരനായ ഭർത്താവിന്റെ സുന്ദരിയായ ഭാര്യ. മറ്റുള്ളവർ ഞങ്ങളെ കളിയാക്കി പറയുമാരുന്നു. ചില ദിവസങ്ങളിൽ അനൂപേട്ടൻ രാത്രി കാലങ്ങളിൽ വൈകിയാണ് വരവ്. ആദ്യമൊക്കെ ഞാൻ ചോദിച്ചില്ല.

പിന്നെ ചോദിക്കുമ്പോൾ പറയും ഓഫീസിൽ ഭയങ്കര തിരക്കാണത്രെ. ദിവസങ്ങൾ കടന്നുപോയി ചില ദിവസങ്ങൾ അനൂപേട്ടൻ വീട്ടിലേക്കു വരവുമില്ലാതെയായി.

ഞങ്ങളുടെ സ്വകാര്യനിമിഷങ്ങൾ അസ്തമയം വന്നപോലെ തോന്നിപോയി. ഒരു ദിവസം ഞാൻ തുറന്നടിച്ചു ചോദിച്ചു. എന്നോടെന്താ ഇഷ്ടമില്ലാത്തപോലെ എന്താ ഇഷ്ട്ടം പഴയപോലെ ഒന്നുമില്ലാതെ…

ജോലിയുടെ തിരക്കും ടെൻഷനുമൊക്കെ ആണ് എന്ന് എന്നോട് പറഞ്ഞു. അന്നേ ദിവസം രാത്രി ഞാൻ ഒരുപാട് നിർബന്ധിച്ചപ്പോൾ ഇഷ്ടമില്ലാത്തപോലെ എന്താല്ലാമോ കാണിച്ചുകൂട്ടി. മഴയുള്ള ആ രാത്രി കിടക്കയിൽ സംതൃപ്തിയില്ലാത്ത ഒരു വസ്തുവിനെ പോലെ ഞാൻ കിടന്നു. ഒരു ദിവസം അനൂപേട്ടൻ ഫോൺ മറന്നുവച്ച് പോയപ്പോൾ ആണ് ഫോൺ തുറന്നതും എന്റെ നെഞ്ചിടിപ്പിന്റെ താളംകൂട്ടിയത് അനൂപേട്ടന്റെ മനസും ശരീരവും ഇന്ന് മറ്റൊരിടത്താണ് കാരണം അവരുടെ വാട്സ്ആപ്പ് മെസ്സേജ്സ്കളിൽ നിന്ന് തന്നെ അവർ തമ്മിലുള്ള ബന്ധം വളരെ ആഴത്തിൽ ആണ് എന്ന് മനസിലായി.

അന്നേ ദിവസം രാത്രി ഞാൻ പരിസരം മറന്ന് പെരുമാറി ഒരു ഭ്രാന്തിയെ പോലെ അടുത്തദിവസം രാവിലെ ഇനി ഒരിക്കലും അവിടേക്ക് പോകില്ല എന്ന് എന്റെ തലയിൽ തൊട്ടു സത്യം ചെയിതു.

പക്ഷെ അയാൾ ഒരാഴ്ചപോലും തികച്ചില്ല എന്ന് എനിക്ക് മനസിലായി. രാത്രി കാലങ്ങളിൽ വൈകി വരവ് വീണ്ടും ആവർത്തിച്ചു. ഫോണിന്റെ പാസ്സ്‌വേർഡ്‌ മാറ്റിയത് കൊണ്ട് ഒരു ദിവസം എന്റെ ഫോൺ റെക്കോർഡ് ഓപ്ഷൻ ഓൺ ആക്കി പുറത്തേക്ക് ഇറങ്ങി. തിരികെ വന്ന്‌ ചെക്ക് ചെയ്തപ്പോൾ അവരുടെ ഫോൺകാളുകളിൽ നിന്ന് എനിക്ക് കേൾക്കാമാരുന്നു അവരുടെ മധുര സംസാരങ്ങൾ…

പിന്നീട് ഞാനും ഒന്നും ചോദിക്കാൻ പോയില്ല. മനസും ശരീരവും ഒരുപോലെ തളർന്ന പാവയെ പോലെ ഞാൻ. പക്ഷെ ഒന്ന് ഞാൻ ഒന്ന് ഉറപ്പിച്ചു ഇനി ഒരിക്കലും അയാൾക്ക് എന്നെ ഭോജിക്കാൻ കിട്ടുകയില്ല ജീവിതം നരകിച്ചു തീർത്താലും…

പിന്നീട് അയാൾക് എന്നോട് ഓരോ തവണ അടുക്കുമ്പോളും പട്ടിയെ പോലെ ഞാൻ ആട്ടി ഓടിച്ചു.

ഇനി അവൻ എന്നെ തൊടില്ല 4 വർഷങ്ങൾ കടന്നു എന്റെ മനസിന്റെ വികാരങ്ങളെ കടിച്ചമർത്തി…

ഒരു ദിവസം എന്റെ ഫേസ്ബുക്കിൽ ഫോട്ടോ ഇടാത്ത ഒരു ഐഡി യിൽ നിന്നും ഒരു റിക്വസ്റ്റ് വന്നു.

രാഹുൽ എന്ന് പേര് മാത്രമുണ്ട്. ഒരുപക്ഷെ അറിയാവുന്ന ആരേലും ആണെങ്കിലോ എന്ന് കരുതി ഞാൻ അത് അക്‌സെപ്റ്റ് ചെയിതു. തുടർന്ന് എനിക്ക് കൂടെ കൂടെ മെസ്സേജ്കൾ വരാൻ തുടങ്ങി. എന്നെ അറിയാവുന്ന ആരുമല്ല അവൻ എന്ന് മനസിലായി പക്ഷെ അവന്റെ സംസാരം എനിക്ക് ഏറെ ഇഷ്ട്ടപെട്ടു. ഞാൻ അവനുമായി മിണ്ടാൻ തുടങ്ങി നല്ല ഒരു സുഹൃത്തുക്കളെ പോലെ.

പേര് രാഹുൽ ആറ്റിങ്ങൽ ആണ് വീട് എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലി നോക്കുന്നു. 25 വയസു പ്രായം വീട്ടിൽ അച്ഛനും അമ്മയും ഒരു അനുജനും ഉണ്ട്.

ദിവസങ്ങൾ കഴിഞ്ഞു ഞങ്ങളുടെ സൗഹൃദ സംഭാഷണം പെട്ടന്ന് പ്രണയത്തിലേക് വഴിമാറി. പിന്നീട് ഫോൺകാളുകൾ ഞങ്ങൾ ഒരുപാട് അടുത്തു.

അവന്റെ ഓരോ ഫോൺ കളുകൾക്കും വേണ്ടി ഞാൻ കാത്തിരുന്നു. പതിയെ പതിയെ അവൻ എന്നെ വീഡിയോകാളുകൾക്കായി നിർബന്ധിച്ചു.

തുടർന്ന് ഞങ്ങൾ വീഡിയോകാളിലേക്ക് കടന്നു. പക്ഷെ വീഡിയോകാളിന്റെ അപായം അറിവുള്ളത്കൊണ്ട് ഞാൻ പരിതി വിട്ടില്ല.

ഇടവപാതിയുടെ ഓരോ മഴത്തുള്ളിയും ഞാൻ ആസ്വദിക്കാൻ തുടങ്ങി. ചെറിയച്ഛന്റെ മോൾടെ കല്യാണദിവസം തലേന്ന് തന്നെ മകൾ അമ്മ വീട്ടിലേക്ക് പോയി. നാളെ ലീവ് എടുക്കാം എന്ന് പറഞ്ഞു അനൂപേട്ടനും ജോലിക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ രാഹുലിന്റെ ഫോൺകാൾ

എന്താണ് പരിപാടി

ഇവിടെ ആരുമില്ല എന്ന് മനസിലാക്കി കഴിഞ്ഞപ്പോൾ അവൻ ഇവിടേക്ക് വരാം എന്ന് തമാശപോലെ പറഞ്ഞു.

എന്നാ വാ എന്ന് ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു

ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല വൈകുന്നേരം 6 മണി ആയപ്പോൾ അവൻ എന്റെ കണ്മുന്നിൽ നിൽക്കുന്നു. എന്റെ നെഞ്ചിടിപ്പിന്റെ താളം കൂടി,

ചിരിച്ചും തമാശകൾ പറഞ്ഞും അവൻ സമയം ഒരുപാട് കഴിച്ചുകൂട്ടി.

ആരേലും കയറിവന്നാലോ എന്ന ഭയവും കൂടി കൂടി വന്നു. ഞാൻ സൂത്രത്തിൽ അവനെ പറഞ്ഞു വിടനായി നോക്കി. സമയം 9 ആയി പുറത്തു നല്ല മഴ പെയ്യാൻ തുടങ്ങി. എന്റെ നെഞ്ചിടിപ്പിന്റെ താളം വീണ്ടും കൂടി.

എടി നീ പേടിക്കാതെ നിന്നെ ഞാൻ ഒന്നും ചെയ്യില്ല

മഴ മാറിട്ട് ഞാൻ പൊക്കോളാം….

മഴ വീണ്ടും ഉറച്ചു പെയ്യാൻ തുടങ്ങി. പക്ഷെ അവൻ പതുക്കെ പുറത്തേക്ക് ഇറങ്ങി

അവൻ മഴ നനയുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാണ്ട് ദയനീയത തോന്നി. ഞാൻ പുറത്തേക്ക് ഇറങ്ങി അവനോടായി പറഞ്ഞു മഴ മാറിട്ട് പോയ മതി.

നനഞ്ഞ വസ്ത്രങ്ങൾ ധരിച്ചു ഞങ്ങൾ 2 പേരും വാതിലിനരികിൽ നിന്നു. എന്റെ നെഞ്ചിടിപ്പ് കുറഞ്ഞു വരുമ്പോൾ ആയിരുന്നു പെട്ടന്ന് കറന്റ്‌ പോയത്.

ഞാൻ ഒരു മെഴുകുതിരി കത്തിച്ചു, മെഴുകുതിരി വെട്ടത്തിൽ അവൻ തണുത്ത് വിറക്കുന്നത് എനിക്ക് കാണാമായിരുന്നു.

ഞാൻ അകത്തേക്ക് പോയി ഉടുക്കാൻ ഒരു ലുങ്കി കൊടുത്തു. ശേഷം നനഞ്ഞ തുണി മാറ്റി രണ്ടു പേരും മെഴുകുതിരി വെട്ടത്തിന് മുന്നിലിരുന്നു.

പതുക്കെ അവൻ എന്നിലേക്ക് അടുക്കുന്നതുപോലെ തോന്നി. അവന്റെ നനഞ്ഞ കൈകൾ എന്റെ കൈകളിൽ ചേർത്തുപിടിച്ചു.

എനിക്ക് അവനെ എതിർക്കാൻ തോന്നിയില്ല.

എന്റെ തോളിൽ കൈ വച്ച് എന്റെ മുഖത്തേക്ക് നോക്കി.. അവൻ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു..

പതിയെ മെഴുകുതിരിവെട്ടം അണഞ്ഞു.

വാതിലുകളും ജനാലകളും അടഞ്ഞു.

മുറിയിലേക്ക് കയറിയപ്പോൾ അവന്റെ പിറകിൽ നിന്നുമുള്ള ആലിംഗനം ഞാനും അവനിലേക്ക് അടുക്കാൻ തുടങ്ങി…..

മഴ ഉറച്ചുപെയ്യാൻ തുടങ്ങി ഇടിയും മിന്നലും ഒരുപോലെ, കടിച്ചമർത്തിയ എന്റെ വികാരങ്ങൾ ഇടിമിന്നലായി മാറി. ജീവിതത്തിൽ ഒരുപുനർജന്മം എന്നപോലെ ഒരിക്കലും മറക്കാനാവാത്ത രാത്രികളിൽ ഒന്നായി ആ രാത്രി മാറി. എന്റെ മനസും ശരീരവും ശാന്തമായപ്പോൾ ഞങ്ങൾ എപ്പോഴോ ഒന്ന് മയങ്ങി..

പെട്ടന്നാരോ കതകിൽ മുട്ടിയപോലെ ഒരുപാട് നേരമായി കേൾക്കുന്നു ആദ്യമൊക്കെ എഴുന്നേറ്റില്ല.

മുട്ടലിന്റെ ശബ്ദം കൂടി വന്നപ്പോൾ പെട്ടന്ന് ക്ലോക്ക് ലേക്ക് നോക്കി..

ദൈവമേ 9 മണി നേരം പോയതറിഞ്ഞില്ല. പുറത്തു നല്ല ബഹളവും ഞാൻ പെട്ടന്ന് തന്നെ അവനെ വിളിച്ചുണർത്തി. ഒരു കൂട്ടം ആളുകൾ വീടിന്റെ മുന്നിൽ ജനാല വഴി എനിക്ക് കാണാമായിരുന്നു.

മുൻവശത്തും പിൻവശത്തും അതുപോലെ തന്നെ…..

ഒരു വഴിയുമില്ല എന്ന് കണ്ടപ്പോൾ ഞാൻ വാതിൽ തുറന്നു. ആളുകൾ കൂകി വിളിക്കുന്നുണ്ടാരുന്നു.

രക്ഷപെടാൻ ശ്രെമിച്ചാൽ അവനെ നാട്ടുകാർ തല്ലി ആശുപത്രിയിൽ ആക്കി. ആ കൂട്ടത്തിൽ എന്റെ ഭർത്താവുമുണ്ടാരുന്നു

അന്നത്തെ ദിവസം ഞാൻ ഒരു വഞ്ചകി ആയി,

നാട്ടുകാർക്ക് ഞാൻ വേശിയും ആയി. ഇന്ന് എനിക്ക് ഈ നാട്ടിൽ നിൽക്കാൻ കഴിയില്ല ജീവിതമോ മരണമോ എന്നും അറിയില്ല. എന്റെ ഭർത്താവും മകളും എന്നെ ഈ വീട്ടിൽ തനിച്ചായി പടിയിറങ്ങി.

ഞാനും ഇറങ്ങുകയാണ് ഒരുപക്ഷെ മരണത്തിലേക്ക് ആവാം. പോകുന്നതിനു മുൻപ് എല്ലാം ഒന്ന് കുറിച് വെക്കണം എന്ന് തോന്നി.

എന്റെ കഥകേൾക്കാൻ മനസ് കാണിച്ച നിങ്ങളുടെ സന്മനസിന് നന്ദി..

അവസാനിപ്പിക്കുന്നു…

സമയം ഒരുപാട് കഴിഞ്ഞു ഡയറി മടക്കി ഞാൻ അത് ഇരുന്ന അലമാരയിലേക്ക് വച്ചു. മനസ്സിൽ എന്തോ ഒരു വിഷമം ഉള്ളപോലെ. വിവാഹം കഴിഞ്ഞിട്ടും ഭർത്താവ് അടുത്തില്ലാതെ കഴിയുന്ന സ്ത്രീ പാടിയപാട്ട് ഒരു നിമിഷം എന്റെ ചെവിയിൽ കാതോർത്തു..

പുറത്തു നല്ല കാറ്റ് വീശുന്നുണ്ട് മുറിയിലെ ജനാല തുറന്നും അടഞ്ഞും കിടന്നു. മഴ ഉറച്ചു പെയ്യാൻ തുടങ്ങി. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങി.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : Suji Suresh

Scroll to Top