പ്രണയിനി തുടർക്കഥയുടെ ഭാഗം 13 വായിക്കുക….

രചന : പ്രണയിനി

എൽസയുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു….

എടി…. ആ സ്ത്രീയാണ്…

രമ്യ എൽസയെയൊന്ന് തിരിഞ്ഞുനോക്കി… അവൾ കണ്ണടച്ച് കാണിച്ചു…

ഇനി നിങ്ങൾ എന്നെപ്പറ്റി എന്തേലും മോശമായി പറഞ്ഞാൽ സത്യമായും നിങ്ങൾക്കെതിരെ ഞാൻ പോലീസിൽ പരാതിപ്പെടും… നിങ്ങളുടെ ഭർത്താവെന്നേ അപമാനിക്കാൻ ശ്രമിച്ചു എന്ന കുറ്റവും കൂടാതെ നിങ്ങളെന്നെ വാക്കുകൾക്കൊണ്ട് മാനസികമായി പീഡിപ്പിച്ചെന്നും… ദേ ഈ നിൽക്കുന്നവരൊക്കെ സാക്ഷികളാണ്…വേണോ… വേണോ അത്….

പിന്നെ നിങ്ങളെ പോലുള്ളവർക്കൊരു വിചാരമുണ്ട് നിങ്ങളെപ്പോലാണ് എല്ലാവരുമെന്ന്..നിങ്ങൾ മുൻപേ പറഞ്ഞതൊക്കെ നിങ്ങളുടെ തന്നെ സ്വഭാവ സവിശേഷതകൾ ആയിരിക്കും…

എന്റെയല്ല…

വിദ്യാഭ്യാസം കുറവാണെങ്കിലും ഇന്നുവരെ മറ്റൊരുവന് മുന്നിൽ മടിക്കുത്തഴിക്കേണ്ട ഗതി ഇന്നുവരെ വന്നിട്ടുമില്ല… ഇനിയൊട്ട് വരാൻ സമ്മതികുകയുമില്ല… അന്തസ്സായി മാത്രേ ജോലി ചെയ്തിട്ടുള്ളു… ഇനി മറ്റൊന്നുകൂടിയുണ്ട്…

നിങ്ങൾക്കുതന്നെയറിയാം എന്നെ കയറിപ്പിടിച്ചത് നിങ്ങളുടെ ഭർത്താവ് തന്നെയാണെന്ന്… എന്നിട്ടും നിങ്ങളീ ചാട്ടമൊക്കെ ചാടിയത് നിങ്ങളുടെ മുഖം രക്ഷിക്കാനാണെന്നും എനിക്കറിയാം… എന്നോട് കാണിച്ച ഈ തുള്ളൽ പണ്ടേ നിങ്ങൾ ഇയാളോട് കാണിച്ചിരുന്നേൽ ഇങ്ങെനെയൊന്നു നേരിടേണ്ടി വരില്ലായിരുന്നു…

ഇനി തന്നോട്… തന്റെ മകളുടെ പ്രായമല്ലേ എനിക്കുള്ളൂ… എന്നിട്ടും താൻ…. തന്നെയൊക്കെയുണ്ടല്ലോ കയറിൽ കെട്ടി വഴിയിലൂടെ വലിച്ചിഴക്കണം…

രമ്യ എൽസയെ ഒന്നുകൂടി നോക്കികൊണ്ട് അവളുടെയെടുത്തേക്ക് നടന്നു…

ആരെന്നോ എന്തെന്നോ അറിയില്ല..ഒരുപാട് നന്ദിയുണ്ട്… ആരും എനിക്കായി സംസാരിക്കാൻ ഇല്ലാഞ്ഞപ്പോൾ കൂടെ നിന്നതിനു… ധൈര്യം പകർന്നതിനു…ഞാൻ തെറ്റല്ലെന്ന് തെളിയിക്കാൻ സഹായിച്ചതിനു….

അതൊന്നും വേണ്ടടോ… നമുക്ക് വേണ്ടി നമ്മൾ തന്നെ പോരാടുക…സത്യം നമ്മുടെ കൂടെയാണെങ്കിൽ അതു നേടുന്നതുവരെ പൊരുതുക അതു ഏത് വലിയവന് മുന്നിലാണെങ്കിലും…മനസ്സിലായോ…

എന്നിട്ട് എൽസ സുശീല ദേവിയുടെ നേരെ തിരിഞ്ഞു…ഇനി ഞാനാരാണെന്നല്ലേ അമ്മച്ചിക്ക് സംശയം… ദേ ഇതാ എന്റെ കാർഡ്… അഡ്രസ്സുമുണ്ട്…. വെച്ചോ…
ഹ്മ്മ്….

എന്താണിവിടെ….ഏഹ്… എൽസ കുഞ്ഞോ…

എന്താ കുഞ്ഞേ… എന്ത്‌ പറ്റി…

ഒന്നുമില്ല അങ്കിൾ… ഒരു ചെറിയ പ്രശ്നം…

അതൊന്നു സോൾവ് ആക്കുവായിരുന്നു..

രാമചന്ദ്രൻ…. ഈ തുണിക്കടയുടെ ഓണറാണ്…

കൂടാതെ കറിയാച്ഛന്റെ സുഹൃത്തും..

എന്താടോ എന്താ കാര്യം…

അദ്ദേഹം മാനേജരോട് ചോദിച്ചു…

അയാളോട് ചോദിക്കേണ്ട അങ്കിൾ… കാര്യം ഞാൻ പറയാം…

എൽസ അദ്ദേഹത്തോട് നടന്നതൊക്കെ വിശദീകരിച്ചു

ഇനി അങ്കിൾ എനിക്കിയാളോട് ഒന്നു സംസാരിക്കണം

അവൾ മാനേജരുടെ നേരെ തിരിഞ്ഞു…

ഡോ തന്നെയൊക്കെ മാനേജർ ആക്കിയേക്കുന്നത് വെറുതെ ഇങ്ങെനെ കോട്ടും സ്യുട്ടുമിട്ട് തേരാ പാരാ നടക്കാനല്ല. ഒരു പ്രശ്‍നം അതും ഇവിടുത്തെ ഒരു സ്റ്റാഫിനെതിരെയാണെങ്കിൽ ആദ്യം അവരോട് കാര്യം ചോദിച്ചറിയുക…എന്നിട്ട് തെറ്റും ശരിയും അന്വേഷിച്ചറിയുക… ഈ കടയിലൊക്കെ എന്തൊക്കെ സജ്ജികരണങ്ങളുണ്ട് ഓരോന്ന് തെളിയിക്കാൻ.. അതൊന്നും ചെയ്യാതെ ഉടനെ വന്ന ആളുകളുടെ വലിപ്പം കണ്ടു സ്വന്തം സ്റ്റാഫിനെ കൈവിടുക നല്ലൊരു കാര്യമാണോ… തനിക് ഈ പൊസിഷനിൽ ഇരിക്കാനുള്ള യോഗ്യതയുണ്ടോ…തനിയെ ഒന്നാലോചിക്ക്…

ശരി അങ്കിൾ… ഞാനിറങ്ങുവാ… പോട്ടെ രമ്യ..ഇനിയിങ്ങെനെ കിടന്നു കരയരുത് കെട്ടോ…

താൻ സ്ട്രോങ്ങ്‌ അല്ലെടോ…

എൽസ അവളുടെ തോളിൽ തട്ടി….

എൽസ ആ സ്ത്രീയെയും അയാളെയുമൊന്നു നോക്കികൊണ്ട് താഴെക്കിറങ്ങി…. അവളെനോക്കി അന്തംവിട്ട് മറ്റുള്ളവരും… അവർക്കിടയിൽ രണ്ടുപേർ മിഴുങ്‌സ്യ എന്ന് പറഞ്ഞു നിൽപുണ്ടായിരുന്നു… മറ്റാരുമല്ല…

സാമും എബിയും..

****************

എന്നതാടാ ഇപ്പോളിവിടെ നടന്നത്…. സാമാണ്…

എനിക്കറിയില്ല സാം… ആകെ ഒരു പുകയാണ്….

എനിക്കോർമ്മ വരുന്നത് ഒരു ഡയലോഗാണ്…

എന്ത്‌ .

ടമാർ പടാർ ട്ടെ….

പോടാ….

എന്ത് പോടാ… നി കണ്ടില്ലേ… വന്നു…കേട്ടു…

കൊടുത്തു…പറഞ്ഞു… പോയി…

എന്നാലും നമ്മുടെ മാഡത്തിന്റെ ഒരു ധൈര്യമേ…

അതു മാത്രമോ ആ അടിയും… ഹോ… എനിക്ക് രോമാഞ്ചിഫിക്കേഷൻ വന്നു…

എന്ത്‌ വന്നു…

ഓഹ്… അങ്ങെനെയൊരു വാക്ക് പുതുതായി ഉണ്ട് സഹോദരാ…. താങ്കൾ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിക്കേണ്ടിയിരിക്കുന്നു…നിങ്ങളിപ്പോളും വേറേതോ നൂറ്റാണ്ടിലാ… വണ്ടി പിടിച്ചു ഇങ്ങെത്തണം… സമയം കുറെ പിടിക്കും…

ഓഹ്…

എബിയെ രണ്ട് ഷർട്ട്‌ എടുപ്പിക്കാൻ നിർബന്ധിച്ചു കൊണ്ടുവന്നതാണ് സാം… അപ്പോഴാണ് ഈ കാഴ്ച കാണുന്നത്…കണ്ട കാഴ്ച്ചയിൽ മതിമറന്നു നിന്നും പോയി…

****************

അവൻ പണ്ടേയിങ്ങനാണ് അമ്മച്ചി… ഒരു ഒച്ചയോ ബഹളമോ ഇല്ലാതെ.. ഏതേലും മൂലക്ക് ഒതുങ്ങിയിരുന്നോളും… ഒന്നിലും ഒരു initiative അവനായെടുക്കില്ല… ഇനിയെങ്കിലും അവനല്പമൊന്നു മാറുമെന്നാണ് എന്റെ വിശ്വാസം…

ഞായറാഴ്ച എബിയുടെ കൂടെ തണലിൽ വന്നതാണ് കറിയാച്ഛനും കുടുംബവും… കൂടെ എബിയുമുണ്ട്.

അച്ഛൻ ഇവരോട് സംസാരിക്കുമ്പോൾ അവിടമൊക്കെ കാണാനിറങ്ങിയതാണ് എൽസ.. എബി അവരുടെയടുത്തുതന്നെ ഇരിക്കുന്നുണ്ട്…

എൽസ അവിടമാകെ ചുറ്റിനടന്നു കണ്ടു.. നല്ലൊരു അന്തരീക്ഷം….

മനസ്സിനൊരു ശാന്തത കിട്ടിയതുപോലെ…

അല്പസമയം കഴിഞ്ഞപ്പോൾ അവളകത്തേക്ക് നടന്നു…. കുറച്ചു കുട്ടികളും കുറെയേറെ പ്രായമായവരുമുണ്ട്… എല്ലാരൂടി ഒരു ഹാളിലിരിക്കുകയാണ്…

ചിലർ പത്രം വായിക്കുന്നു ചിലർ വർത്താനം പറയുന്നു

കുട്ടികൾ ഓരോ വശത്തായിരുന്നു എഴുതുകയോ പഠിക്കുകയോയൊക്കെ ചെയ്യുന്നുണ്ട്

അവളകത്തേക്ക് കടന്നു…. എല്ലാരുമവളെയൊന്നു തലപൊക്കി നോക്കി

എബി  അല്പസമയം കഴിഞ്ഞു അവരുടെ അടുത്ത് നിന്നിറങ്ങി എൽസയെ തപ്പി നടക്കുവാണ്…

ഈ മാഡം ഇതെങ്ങോട്ട് പോയി..മുറ്റത് നില്കുന്നത് ഞാൻ കണ്ടതാരുന്നല്ലോ…

എവിടുന്നോ കളിയും ബഹളവും കേട്ട് അങ്ങോട്ട് ചെന്ന എബി കാണുന്നത് കുട്ടികളോടൊപ്പം ഓടികളിക്കുന്ന എൽസയെയാണ്…അപ്പച്ചന്മാരും അമ്മച്ചിമാരും കൈയടിച് പ്രോത്സാഹിപ്പിക്കുന്നുണ്ട്..

ഒരു പിങ്ക് ചുരിദാറൊക്കെ ഇട്ടാണ് ഇന്ന് വന്നിരിക്കുന്നത്…. അതിൽ അവളെ കാണാൻ തന്നെ  വല്ലാത്ത ഭംഗി…

കുഞ്ഞുങ്ങൾ ഒത്തിരി സന്തോഷത്തോടെ അവളോടൊപ്പം ചേച്ചി ചേച്ചിയെന്നു വിളിച്ചു ഓടിനടപ്പുണ്ട്… അവളാണെൽ കുട്ടികളെക്കാൾ കഷ്ടവും…

എബി കുറച്ചുനേരം ആ കാഴ്ച നോക്കിനിന്നു..എന്തോ മനസ് നിറക്കുന്ന കാഴ്ച…

അവനാ കുഞ്ഞുങ്ങളുടെ മുഖത്തേക്കു നോക്കി…

അവരും ഇത്ര സന്തോഷത്തോടെ ഇവിടെ വരുന്നവരോട് ഇങ്ങെനെ ഇണങ്ങുന്നത് ആദ്യമായാകും… സാദാരണ ഇങ്ങെനെയുള്ളവരെ കാണുമ്പോൾ ഒരു ഭയമുള്ള ബഹുമാനത്തോടെ മാറിനിൽക്കുകയാണ് പതിവ്… എന്തോ പേടിയാണ് അവർക്ക്… അവരുടെ വിലകൂടിയ വാഹനങ്ങളും വസ്ത്രങ്ങളും കാണുമ്പോൾ ഇവിടുള്ളവർ പുറകോട്ട് വലിയും .. എന്തിനു ഇവരെപറയുന്നു…

ഞാനിപ്പോഴും അങ്ങെനെതന്നല്ലേ…

ഒരു മാറ്റവുമില്ല…

ഇടക്ക്  എൽസ കണ്ടു അവരെ നോക്കിനിൽക്കുന്ന എബിയെ… അവൾ അവനെ തലയാട്ടി വിളിച്ചു…

എബി അവൾക്കടുത്തേക്ക് നടന്നു…

എന്ന അവിടെ നിന്നു ഒളിഞ്ഞു നോക്കുന്നെ…

അവളവനെ നോക്കി കണ്ണുരുട്ടി

അയ്യോ മാഡം… ഞാൻ ഒളിഞ്ഞു നോക്കിയതല്ല… മാഡത്തെ അവിടെ വിളിക്കുന്നു സറൊക്കെ… അതാണ് ഞാൻ അന്വേഷിച് വന്നത്

ഹ്മ്മ്… അവനെയൊന്നു നോക്കികൊണ്ട് അവളൊന്നു കനത്തിൽ മൂളി…

എബി വേഗം ഒതുങ്ങി നിന്നു….

അയ്യേ… എബിചാച്ചന് ഞങ്ങളുടെ എൽസചേച്ചിയെ പേടിയാണോ….

എബി കണ്ണുമിഴിച്ചു… ഞങ്ങളുടെ എൽസ ചേച്ചിയോ…അത്രയുമൊക്കെയായോ.. ഇവിടെ മനുഷ്യൻ നേരെ നോക്കിയാൽ ബോധം പോകും…

അപ്പോഴാ പിള്ളേരുടെ ജാഡ…

എന്നതാടാ എബിയെ പിള്ളേർ ചോദിച്ചത് കേട്ടില്ലേ….

നിനക്ക് എൽസകൊച്ചിനെ പേടിയാണോ…

എബി പേടിയോടെ എൽസ നില്കുന്നിടത്തേക്ക് നോക്കുമ്പോൾ ആളങ്ങു അകത്തേക്ക് നടന്നുകഴിഞ്ഞിരുന്നു…

അവൻ ശ്വാസം നീട്ടിയെടുത്തുകൊണ്ട് മറ്റുള്ളവരെ കൂർപിച്ചു നോക്കി…

അയ്യടാ… ആ കൊച്ച് നിക്കുമ്പോൾ മുട്ടുകാല് വിറച്ചവനാണ് ഇപ്പോൾ നോക്കി പേടിപ്പിക്കുന്നത്…

ഒന്നും പോടാ ചെറുക്കാ… അമ്മച്ചിമാർ അവനെ കളിയാക്കി…

അവൻ വേഗം അകത്തേക്ക് നടന്നു.. ഇനിയിവിടെ നിന്നാൽ പണിപാളുമെന്നവന് അറിയാമായിരുന്നു.

അവൻ ചെല്ലുമ്പോൾ എൽസ എന്തൊക്കെയോ അച്ഛനോട് സംസാരിക്കുകയാണ്.. അവൻ അവിടുന്ന് പുറത്തേക്കിറങ്ങി…

കുറച്ചു സമയത്തിന് ശേഷം അവർ യാത്ര പറഞ്ഞിറങ്ങി… എബി അവിടെത്തന്നെ നിന്നു…

ഇനി വൈകുന്നേരമേ അവൻ പോകുന്നുള്ളു…

അവിടെയിരിക്കുമ്പോൾ അവന്റെ മനസ് നിറയെ എൽസയായിരുന്നു… അവളുടെ കളിയും ചിരിയുമായിരുന്നു… എന്തോ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു…

*********************

എബി…..

Yes മാഡം…

നാളെ നമുക്ക് ബാംഗ്ലൂർ വരെയൊന്നു പോകണം…

Be റെഡി ഓക്കേ…

ഓക്കേ mam…

Mam….

Yes…

എത്ര ദിവസത്തേക്കാണ്…

മാക്സ് ടു ഡേയ്‌സ്…. Why?

Nothing maam….

ഓഫീസിൽ വർക്കിലായിരിക്കുമ്പോളാണ് എൽസ അവനോട് ബാംഗ്ലൂർ പോകുന്നതിനെപ്പറ്റി പറയുന്നത്… അതു കേട്ടപ്പോൾ തന്നെ ഒരു വശത്തു വല്ലാത്ത സന്തോഷം തോന്നിയെങ്കിലും മറ്റൊരു വശത്തു അവനു നിരാശ തോന്നി…

പുറത്തെ മീറ്റിംഗ്സിൽ പോകുമ്പോൾ  യൂണിഫോം ഇടാറില്ല… നല്ല ഡ്രസ്സ്‌ വേണം…

എനിക്കാണേൽ നല്ലതൊന്നുമില്ല… ഉള്ളതൊക്കെ കളർ മങ്ങിതുടങ്ങി…. അന്ന് സാമിനോടൊപ്പം പോയപ്പോൾ വിലക്കൂടുതൽ പറഞ്ഞു എടുക്കാതെ തിരികെ വരികയും ചെയ്തു.. അതിനു അവനു ഇപ്പോഴും ദേഷ്യമാണ് എന്നോട്..എന്താ ചെയുക… ഈ മാസത്തെ സാലറി ഇനി കുറച്ചേ മിച്ചമുള്ളൂ… അതു ഡ്രസ്സ്‌ എടുക്കാൻ തികയില്ല…

കിട്ടുന്നതൊക്കെ കൂടുതലും തണലിലേക്ക് നൽകുകയാണ് പതിവ്.. അതിനു അച്ഛൻ വഴക്കാണ്… എന്റെ കാര്യത്തിന് ഉപയോഗിക്കാൻ പറഞ്ഞു… എനിക്കെന്ത് കാര്യമാണുള്ളത്…

എബി…. Come വിത്ത്‌ me….

എൽസയുടെ ശബ്ദമാണ് അവനെ ഉണർത്തിയത്…

അവൻ അവളോടൊപ്പം പുറത്തേക്കിറങ്ങി…

*****************

ഇവിടെ എൽസയെ ആരുമൊരു സൂപ്പർ വുമണായി കാണരുത് ട്ടോ..തെറ്റുകളിൽ തിന്മകളിൽ പ്രതികരിക്കുന്ന ഒരു പെൺകുട്ടി.. അങ്ങെനെ മാത്രം കാണുക… നായകന്മാർ 20 പേരെയൊക്കെ ഇടിച്ചിടുമ്പോൾ കയ്യടിക്കുന്ന നമുക്ക് നായിക ഒരു മൂന്നാലുപേരെ അടിച്ചിടുമ്പോൾ ഒന്നുമില്ലേലും സന്തോഷിച്ചൂടെ…. എന്താ ശരിയല്ലേ…കൂടെ നില്കുന്നതിനു എല്ലാരോടും ഒരുപാട് സ്നേഹം കേട്ടോ… ലൈക്‌ കമന്റ്‌ ചെയ്യാൻ മറക്കല്ലേ…. പിന്നെ കഥ ഒത്തിരിയൊന്നും കാണില്ലട്ടോ…

മാക്സിമം ഒരു 25 നു താഴെയെ നിൽക്കൂ 🥰🥰🥰

തുടരും ❤️

രചന : പ്രണയിനി