Category: Stories

 • കല്യാണം ഭംഗിയായി നടത്താനുള്ള പൈസയൊക്കെ അച്ഛന്റെ കയ്യിലുണ്ട്…

  കല്യാണം ഭംഗിയായി നടത്താനുള്ള പൈസയൊക്കെ അച്ഛന്റെ കയ്യിലുണ്ട്…

  രചന: റഹീം പുത്തൻചിറ മകളുടെ കല്യാണം ************* “ആ ഭാഗത്താണച്ഛാ ചോരുന്നത്..”. ദേവു അച്ഛന്റെ കയ്യിൽ പഴയ ഇരുമ്പിന്റെ ഷീറ്റ് കൊടുത്തുകൊണ്ട് പറഞ്ഞു… ദിവാകരൻ ചേട്ടൻ ഒരു ആശാരിയെ പോലെ അതു ഓടിന്റെ ഇടയിൽ കയറ്റി വെച്ചുകൊണ്ട് കുറച്ചു നേരം നോക്കി നിന്നു… ഇനി ചോരില്ല… “ഉവ്വാ … രണ്ടു ദിവസം മുൻപും ഇതു തന്നെയാ പറഞ്ഞത്.”.. ദേവു ചിരിയോടെ പറഞ്ഞു.. “ഇന്നാ ചായ…കല്യാണി ചേച്ചി ചായയുമായി അവരുടെ അടുത്തേക്ക് വന്നു… “അച്ഛനും മോളും ഈ പഴയ…

 • എനിക്ക് ഈ കല്യാണം വേണ്ടാ .. ആരിഫയുടെ വാക്ക് കേട്ട് നിക്കാഹിന് വന്ന ബന്ധുക്കൾ പോലും ഒന്ന് ഞെട്ടി….

  എനിക്ക് ഈ കല്യാണം വേണ്ടാ .. ആരിഫയുടെ വാക്ക് കേട്ട് നിക്കാഹിന് വന്ന ബന്ധുക്കൾ പോലും ഒന്ന് ഞെട്ടി….

  രചന : സൽമാൻ സാലി ” എനിക്ക് ഈ കല്യാണം വേണ്ടാ .. പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആരിഫയുടെ വാക്ക് കേട്ട് നിക്കാഹിന് വന്ന ബന്ധുക്കൾ പോലും ഒന്ന് ഞെട്ടി .. നിക്കാഹിന് തയ്യാറായി പുതിയാപ്ല മുനീർ മണ്ഡപത്തിൽ എത്തിയിട്ടുണ്ട് ഏതാനും നിമിഷങ്ങൾ മാത്രമാണ് നിക്കാഹിന് ഉള്ളത് .. അപ്പൊ ആരിഫായിൽ നിന്നും കല്യാണത്തിനുള്ള എതിർപ്പ് കേട്ടപ്പോ എല്ലാവരും പരസ്പരം പലതും പറഞ്ഞു അവളെ കുറ്റപ്പെടുത്താൻ തുടങ്ങി .. കോപത്തോടെ അവളുടെ ഉപ്പയും ആങ്ങളയും അവളെ തല്ലാനൊരുങ്ങിയപ്പോൾ ബന്ധുക്കൾ ചേർന്ന്…

 • ഇവൻ എന്തുകണ്ടിട്ടാ ആ പെണ്ണിനെ പ്രേമിച്ചത്. തോട്ടിക്കോല് പോലെ കുറച്ച് നീളം ഉണ്ടെന്നൊഴിച്ചാൽ എന്താ സാ-ധനം കാണാൻ അത്…

  ഇവൻ എന്തുകണ്ടിട്ടാ ആ പെണ്ണിനെ പ്രേമിച്ചത്. തോട്ടിക്കോല് പോലെ കുറച്ച് നീളം ഉണ്ടെന്നൊഴിച്ചാൽ എന്താ സാ-ധനം കാണാൻ അത്…

  രചന : ഗിരീഷ് കാവാലം “ശ്യാം മാമനും, മാമിയും തമ്മിൽ ഒരു ചേർച്ചയും ഇല്ല. മാമൻ സൂപ്പറാ ഈ മാമിയെ കാണാൻ ഒട്ടും കൊള്ളില്ല” ശ്യാമിനെയും, അളകനന്ദയെയും നോക്കി , കുറുമ്പിപെണ്ണായ ശ്യാമിന്റെ അനന്തിരവൾ രണ്ടാക്ളാസുകാരി കാത്തുകുട്ടി അത് പറയുമ്പോൾ ഓപ്പറേഷൻ കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് വന്ന അമ്മ ജലജാമ്മയ്ക്ക് ചുറ്റുമുള്ള എല്ലാവരും ആശ്ചര്യത്തോടെ പരസ്പരം നോക്കി ഇരുന്നുപോയി “ആ കുഞ്ഞ് പറഞ്ഞതിലും കാര്യം ഉണ്ട് ഇവൻ എന്തുകണ്ടിട്ടാ ആ പെണ്ണിനെ പ്രേമിച്ചത്. തോട്ടിക്കോല് പോലെ കുറച്ച്…

 • നിങ്ങളുടെ ഭാര്യയുടെ പോക്ക് അത്ര നല്ല വഴിക്കു അ-ല്ല… സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്…

  നിങ്ങളുടെ ഭാര്യയുടെ പോക്ക് അത്ര നല്ല വഴിക്കു അ-ല്ല… സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്…

  രചന : Sivadasan Vadama നിങ്ങളുടെ ഭാര്യയുടെ പോക്ക് അത്ര നല്ല വഴിക്കു അല്ല? സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്? അപരിചിതയായ ഒരു സ്ത്രീ തന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ മധു ആദ്യം ഒന്നു പകച്ചു. ആരാണ് നീ? എന്റെ ഫോണിലേക്കു വിളിച്ചു എന്റെ ഭാര്യയെ കുറിച്ച് മോശമായി സംസാരിക്കാൻ നിനക്ക് എന്തവകാശം? നിങ്ങളുടെ ഭാര്യ എന്റെ ഭർത്താവിന്റെ കെണിയിൽ ആണ് പെട്ടിരിക്കുന്നത്. അയാളുടെ പല ഇരകളിൽ ഒന്നുമാത്രം ആണ് നിങ്ങളുടെ ഭാര്യ. അക്ഷരാർത്ഥത്തിൽ മധു ഞെട്ടിപ്പോയി. തന്റെ ഭാര്യ…

 • ആകെയുള്ള മകൾ ആരുടെയോ കൂടെ പൊ-റുതി തുടങ്ങിയെന്ന് ഒരു രാത്രിയിലാണ് ഞാൻ അറിയുന്നത്…

  ആകെയുള്ള മകൾ ആരുടെയോ കൂടെ പൊ-റുതി തുടങ്ങിയെന്ന് ഒരു രാത്രിയിലാണ് ഞാൻ അറിയുന്നത്…

  രചന : ശ്രീജിത്ത് ഇരവിൽ ആകെയുള്ള മകൾ ആരുടെയോ കൂടെ പൊറുതി തുടങ്ങിയെന്ന് ഒരു രാത്രിയിലാണ് ഞാൻ അറിയുന്നത്. കമ്പ്യൂട്ടർ പഠിക്കാൻ പോയ അവൾ ഒരു ബസ് ക്ലീനറുടെ വിസിലടിയിൽ വീണുപോയി. വീണുപോയ അവളേയും എടുത്ത് അവൻ നാടുകടന്നു. പെണ്ണിന് വയറുവീർത്തപ്പോൾ കിട്ടിയ ബസ്സിൽ കയറി ആ ക്ലീനർ മറ്റെങ്ങോട്ടോ പോയി. എന്റെ മകൾ പെരുവഴിയിലുമായി. മലയാളം ശരിക്കും അറിയാത്ത ഏതോയൊരു മുറുക്കാൻ കടക്കാരിയാണ് നിങ്ങളുടെ മകൾ തന്റെ കൂടെയുണ്ടെന്ന് പറഞ്ഞ് എന്നെ ഫോണിൽ വിളിച്ചത്. ഗതികെട്ടുപോയ…

 • ഒരു ചെറുപ്പക്കാരനൊപ്പം സുമ വരുന്നത് രവി കണ്ടു… അവളുടെ മാറ്റം കണ്ട് അയാളാകെ അമ്പരന്നു പോയി….

  ഒരു ചെറുപ്പക്കാരനൊപ്പം സുമ വരുന്നത് രവി കണ്ടു… അവളുടെ മാറ്റം കണ്ട് അയാളാകെ അമ്പരന്നു പോയി….

  രചന : ചെമ്പകം ഈ വഴിയിലെന്നും ❤️❤️❤️❤️❤️❤️❤️ ഏകദേശം ആറ് മാസങ്ങൾക്ക് മുൻപാണ്, സുമയുടെ കടയുടെ മുകളിലത്തെ നിലയിലുള്ള നാരായണേട്ടന്റെ ലോഡ്ജിലേക്ക് സ്‌കൂളിലേക്ക് പുതുതായി ട്രാൻസ്ഫറായി വന്ന രവിമാഷ് താമസം തുടങ്ങിയത്…. ചെറുവത്തൂരിലേക്ക് കാലെടുത്തു വച്ച ദിവസം അയാളുടെ മനസ്സിലിന്നും മായാതെ നിൽപ്പുണ്ട്… ആ കണ്ണുകളാദ്യം ഉടക്കിയത് ബസ് സ്റ്റോപ്പിനെതിർ വശത്തായി മുളന്തണ്ടിൽ കുത്തിനിർത്തിയ നീല അക്ഷരങ്ങൾ നിറഞ്ഞൊരു ബോർഡിലാ യിരുന്നു . “സുമയുടെ തേപ്പ് കട “. വായിച്ചപ്പോൾ തന്നെ എന്തോ ഓർത്തു കൊണ്ട് അയാളുടെ…

 • എന്റെ മുന്നിലൂടെ കടന്നു പോകുമ്പോൾ പോലും എന്നെ ശ്രദ്ധിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല….

  എന്റെ മുന്നിലൂടെ കടന്നു പോകുമ്പോൾ പോലും എന്നെ ശ്രദ്ധിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല….

  രചന : നെസ്‌ല. N അനുരാഗം ❤️❤️❤️❤️❤️❤️❤️ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആണെന് കോളേജിലെ ആരും അറിഞ്ഞില്ല, ഒരിക്കലും ഒരാളോട് പോലും പറയാൻ പാടില്ല എന്ന് കർശന നിർദ്ദേശം ദേവേട്ടൻ തന്നിരുന്നു.അമ്മയുടെ നിർബന്ധപ്രകാരമാണ് ദേവേട്ടൻ പഠിപ്പിക്കുന്ന കോളേജിൽ എനിക്ക് അഡ്മിഷൻ വാങ്ങിത്തന്നത്. കോളേജിൽ മറ്റുകുട്ടികൾ പ്രണയാർദ്രമായ നോട്ടങ്ങൾ കൊണ്ടു അദ്ദേഹത്തെ പൊതിഞ്ഞിരുന്നു. അവരുടെ സംസാരങ്ങളിൽ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. സഹപ്രവർത്തകരുമായി കാന്റീനിൽ പോകുമ്പോൾ വെറുതെ ഞാൻ മോഹിക്കാറുണ്ടായിരുന്നു, എന്നെ കൂടി വിളിച്ചെങ്കിലെന്ന്. എന്റെ മുന്നിലൂടെ കടന്നു പോകുമ്പോൾ…

 • ജ്യോതിയെ കണ്ട അന്ന് മുതൽ എനിക്ക് ഇഷ്ടമായതാ…ഞാൻ… ജ്യോതിയെ കല്യാണം.. കഴിച്ചോട്ടെ…

  ജ്യോതിയെ കണ്ട അന്ന് മുതൽ എനിക്ക് ഇഷ്ടമായതാ…ഞാൻ… ജ്യോതിയെ കല്യാണം.. കഴിച്ചോട്ടെ…

  രചന : അലക്സാണ്ടർ മെന്റസ് *മാട്രിമോണി* കഥ: രണ്ട് യുവാക്കൾ ആ ഓഫീസിനുള്ളിലേക്ക് കയറിച്ചെന്നു… നിങ്ങളുടെ മാട്രിമോണി സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാനായിരുന്നു.. റിസപ്ഷനിൽ ഇരിക്കുന്ന പെണ്ണിനോടായി ഒരാൾ പറഞ്ഞു…. സർ… ആയിരിക്കുന്ന സ്റ്റാഫിനോട് പറഞ്ഞാൽ മതി അവരെല്ലാം ചെയ്തു തരും.. ജ്യോതി.. ഇവർക്ക് പേര് രജിസ്റ്റർ ചെയ്യാനാണ് ഒന്ന് ചെയ്തുകൊടുക്കു…. ജ്യോതി. ആഹാ… നല്ല പേര്… കാണാനും കൊള്ളാം.. കൂടെ വന്നവൻ പറഞ്ഞു.. ഡാ.. ചളമാക്കല്ലേ.. വാ റിസപ്ഷനിലെ പെണ്ണ് ചൂണ്ടിക്കാണിച്ച ആ സ്റ്റാഫിനെടുത്തേക്ക് അവർ…

 • രേഷ്മ പതിവിൽ കഴിഞ്ഞ സന്തോഷത്തോടെ ആരെയോ ഫോണിൽ സംസാരിക്കുന്നതും അവർക്കെല്ലാം താങ്ക് യു പറയുന്നതും…

  രേഷ്മ പതിവിൽ കഴിഞ്ഞ സന്തോഷത്തോടെ ആരെയോ ഫോണിൽ സംസാരിക്കുന്നതും അവർക്കെല്ലാം താങ്ക് യു പറയുന്നതും…

  രചന : ഗിരീഷ് കാവാലം “അമ്മേ മൂക്ക് പിഴിഞ്ഞിട്ട് കൈ കഴുകിയിട്ടേ ആഹാര സാധനങ്ങളിൽ കൈ തൊടാവൂ..” താഴ്മയോടെ രേഷ്മ അത് പറഞ്ഞതും അച്ഛമ്മയെ നോക്കി മൂത്ത മകന്റെ ഏഴാം ക്ലാസ്സ് കാരിയായ മകൾ നന്ദന ചിരിച്ചുകൊണ്ട് വെളിയിലേക്ക് സൈക്കിൾ ചവിട്ടി അവളുടെ വീട്ടിലേക്ക് പോയതും പെട്ടന്ന് ആയിരുന്നു മൂക്ക് ചീറ്റിയ ശേഷം കൈത്തലം സെറ്റ് സാരിയിൽ തുടക്കുന്നത് കണ്ട് ഏറ്റവും ഇളയ മരുമകൾ ആയ രേഷ്മ ചോദിച്ചതും അപ്രതീക്ഷിതമായ ആ വാക്കുകളിൽ കുമാരിയമ്മ ഒന്ന് ശങ്കിച്ചു…

 • ഒരു ചെറു പുഞ്ചിരിയോടെ സുധി അത് പറഞ്ഞെങ്കിലും ലച്ചുവിന്റെ മുഖം കണ്ട സുധിയുടെ മുഖത്തെ തെളിച്ചം പെട്ടന്ന് മാഞ്ഞു…

  ഒരു ചെറു പുഞ്ചിരിയോടെ സുധി അത് പറഞ്ഞെങ്കിലും ലച്ചുവിന്റെ മുഖം കണ്ട സുധിയുടെ മുഖത്തെ തെളിച്ചം പെട്ടന്ന് മാഞ്ഞു…

  രചന : ഗിരീഷ് കാവാലം ഷോ കേസിലെ നിറഞ്ഞിരിക്കുന്ന ട്രോഫികളിലൂടെ ഒന്ന് കണ്ണോടിച്ചു നെഞ്ചിൽ കൈ വച്ച് ഒരു നിമിഷം ധ്യാനനിരതനായി നിന്ന സുധിയെ, മണിയറയിലെ ബെഡ്‌ഡിൽ ഇരിക്കുകയായിരുന്ന ലച്ചു ആശ്ചര്യത്തോടെ നോക്കി “താൻ അത്ഭുതപ്പെടേണ്ടട്ടോ എനിക്ക് കിട്ടിയ നാടക പുരസ്‌കാരങ്ങളാ.. ദേ ഈ ഇരിക്കുന്ന ഗോൾഡൻ കളറിലെ ട്രോഫി കണ്ടോ, ജില്ലാ തല സ്കൂൾ യുവജനോത്സവത്തിൽ ബെസ്റ്റ് ആക്ടർ ആയിട്ട് കിട്ടിയതാ..ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഹരി ശ്രീ തുടങ്ങുവല്ലേ ” അല്പം കൊഞ്ചലോടെ സുധി പറഞ്ഞു…