നിങ്ങളുടെ ഭാര്യയുടെ പോക്ക് അത്ര നല്ല വഴിക്കു അ-ല്ല… സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്…

രചന : Sivadasan Vadama

നിങ്ങളുടെ ഭാര്യയുടെ പോക്ക് അത്ര നല്ല വഴിക്കു അല്ല?
സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്?

അപരിചിതയായ ഒരു സ്ത്രീ തന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ മധു ആദ്യം ഒന്നു പകച്ചു.
ആരാണ് നീ?
എന്റെ ഫോണിലേക്കു വിളിച്ചു എന്റെ ഭാര്യയെ കുറിച്ച് മോശമായി സംസാരിക്കാൻ നിനക്ക് എന്തവകാശം?
നിങ്ങളുടെ ഭാര്യ എന്റെ ഭർത്താവിന്റെ കെണിയിൽ ആണ് പെട്ടിരിക്കുന്നത്.
അയാളുടെ പല ഇരകളിൽ ഒന്നുമാത്രം ആണ് നിങ്ങളുടെ ഭാര്യ.
അക്ഷരാർത്ഥത്തിൽ മധു ഞെട്ടിപ്പോയി.
തന്റെ ഭാര്യ തന്നെ വഞ്ചിക്കുന്നുവെന്നോ?
ഹേയ് ആരോ പറഞ്ഞ അസംബന്ധം കേട്ട് അവളെ സംശയിക്കേണ്ടതില്ല.

****** ****** ******

എടീ ഇന്നാ കറിക്കുള്ളത്?
ബൈക്ക് ഒതുക്കി വെച്ച ശേഷം മധു സീമയോട് പറഞ്ഞു.
ഫോണിൽ കുത്തി ഇരുന്ന സീമ ചാടി എഴുന്നേറ്റു.
ഫോണിൽ വാട്സപ്പ് മെസ്സേജ് മുഴങ്ങുന്ന ശബ്ദം കേട്ടപ്പോൾ മധുവിനു എന്തോ പതിവില്ലാത്ത ഒരു വല്ലായ്മ തോന്നി.
നിന്റെ ഫോൺ ഇങ്ങു തന്നെ?
ഞാൻ ഒന്നു നോക്കട്ടെ?
സീമ നിഷേധ ഭാവത്തിൽ പിന്നോട്ട് നീങ്ങി.
എന്തിനാ മറ്റുള്ളവരുടെ ഫോൺ
അതു ഓരോരുത്തരുടെയും സ്വകാര്യത ആണ്.
സീമ പറഞ്ഞു.
നീ എന്റെ ഫോൺ എടുത്തു ഉപയോഗിക്കാറുള്ളതല്ലേ?
അപ്പോൾ ഞാൻ നിന്റെ ഫോൺ എടുത്താൽ എന്താണ് പ്രശ്നം.
അതു വേണ്ട?
എനിക്കതു ഇഷ്ടമല്ല.
മധുവിന്റെ മനസ്സിൽ ഒരു കരട് വീണു.

****** ***** *****-

സീമ കുളിക്കാൻ കയറിയ സമയം മകൾ അമ്മയുടെ ഫോൺ ലോക്ക് തുറന്നു ഗെയിം കളിക്കുന്നത് കണ്ടപ്പോൾ തെറ്റാണ് എന്നു ബോധ്യമുണ്ടെങ്കിലും മധു അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.
നെറ്റ് ഓണാക്കിയപ്പോൾ തുടരെ തുടരെ മെസ്സേജുകളുടെ പ്രവാഹം.
ഒരു വിറയലോടെ അയാൾ വാട്സാപ്പ് തുറന്നു നോക്കി.
ആദി :കുളിച്ചോ മോളെ?
എന്താ ഇത്ര താമസം?
എന്നിങ്ങനെ ഉള്ള മെസ്സേജുകൾ കണ്ടു സ്ഥബ്ധനായി.
മുമ്പത്തെ മെസ്സേജുകൾ നോക്കിയപ്പോൾ തന്റെ ഭാര്യയുടെ മറ്റൊരു മുഖം കണ്ടു.

മധു നെറ്റ് ഓഫ്‌ ചെയ്തു ഫോൺ മകളുടെ കയ്യിൽ തിരിച്ചു കൊടുത്തു.

******* ******* ******

വണ്ടിയുമെടുത്തു പുറത്തു പോയ മധു അന്ന് പതിവില്ലാതെ മദ്യപിച്ചിരുന്നു.
സീമക്ക് മനസ്സിലായിരുന്നു മധു തന്റെ വാട്സാപ്പ് തുറന്നു നോക്കി എന്ന്.
അവൾ മധുവിൽ നിന്നു ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു.
പക്ഷേ ഒന്നുമുണ്ടായില്ല.
അടുക്കളയിലെ ജോലി ഒതുക്കി വെച്ചു അവൾ മുറിയിലേക്ക് വന്നപ്പോളേക്കും മധു ഭക്ഷണം കഴിക്കാതെ ഉറങ്ങാൻ കിടന്നിരുന്നു.
അന്ന് ആദ്യമായി അവൾക്ക് അയാളോടൊപ്പം കിടക്കാൻ ഭയം തോന്നി.
അയാൾ ഒന്ന് പൊട്ടിത്തെറിച്ചെങ്കിൽ?
അവൾ മനസ്സ് കൊണ്ടു ആഗ്രഹിച്ചു.
അവൾ അയാളുടെ നെഞ്ചിൽ തന്റെ കൈകൾ കയറ്റി വെച്ചു.
അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ അയാൾ ഉറങ്ങുന്നത് കണ്ടപ്പോൾ അവളുടെ മനസ്സ് അശാന്തമായി.
അന്ന് സീമയുടെ കണ്ണുകളിലേക്കും ഉറക്കം തഴുകിയെത്തിയില്ല.

****** ****** ******

രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് പോലും കഴിക്കാതെ മധു പുറത്തേക്ക് പോകാൻ ഇറങ്ങിയപ്പോൾ സീമ ചോദിച്ചു ഒന്നും കഴിക്കുന്നില്ലേ?
എനിക്ക് കഴിക്കാൻ സമയമില്ല.
സീമയുടെ മുഖത്തേക്ക് നോക്കാതെ അയാൾ ഇറങ്ങി പോയപ്പോൾ അവളുടെ നെഞ്ചു തകരുന്നത് പോലെ തോന്നി.
ഇന്നലെ വരെ ശാന്തമായിരുന്ന തന്റെ കുടുംബം തകർച്ചയുടെ വക്കിലേക്ക് പോകുന്നത് ഒരു ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു.

****** ****** ******

അന്ന് അവൾക്ക് ഫോൺ തുറന്നു നോക്കുവാൻ പോലും താല്പര്യം തോന്നിയില്ല.
പതിവ് സമയം കഴിഞ്ഞിട്ടും നെറ്റ് ഓണാക്കാതിരുന്നപ്പോൾ ആദിയുടെ കോൾ വന്നു.
എന്തുകൊണ്ടോ ഫോൺ അറ്റൻഡ് ചെയ്യാൻ അവൾക്കു താല്പര്യം തോന്നിയില്ല.
ഇത്രയുമേ ഉണ്ടായിരുന്നുള്ളൂ തനിക്കു ആദിയോടുള്ള ഇഷ്ടം?
അവൾ തന്നോട് തന്നെ ചോദിച്ചു.
മനസ്സ് വീണ്ടും അശാന്തമായപ്പോൾ അവൾ നെറ്റ് ഓൺ ചെയ്തു.
വാട്സാപ്പിൽ ആദിയുടെ തുടരെ തുടരെ ഉള്ള മെസ്സേജുകൾ.
അവൾ വാട്സാപ്പിൽ അവനെ ബ്ലോക്ക്‌ ചെയ്തു.
ഇതോടെ എല്ലാം ഇന്നു അവസാനിപ്പിക്കണം.
താൻ മധുവേട്ടനോട് ചെയ്തത് കൊടിയ അപരാധമാണ്.
മധുവേട്ടൻ വരുമ്പോൾ കാൽക്കൽ വീണു മാപ്പ് ചോദിക്കണം.
അവൾ മനസ്സിൽ തീരുമാനിച്ചു.
മനസ്സിനെ റിലാക്സ് ചെയ്തു മധുവിനോട് എല്ലാം തുറന്നു പറയാൻ അവൾ മാനസികമായി തയ്യാറെടുത്തു.
അവന്റെ വരവിനായി അവൾ കാത്തു നിന്നു.

****** ****** ******

വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ സീമയോട് എങ്ങനെ പ്രതികാരം ചെയ്യണം എന്ന് മാത്രമായിരുന്നു മധുവിന്റെ മനസ്സിൽ.
ആരോടും ഒന്നും തുറന്നു പറയാൻ വയ്യ?
അവളെ കഴുത്തു ഞെരിച്ചു കൊന്നാലോ?
അപ്പോൾ താൻ ജയിലിൽ പോകും.
അപ്പോൾ തങ്ങളുടെ മകൾ അനാഥയാകും.
അവരെ രണ്ടു പേരെയും കൊന്നിട്ട് താനും മരിച്ചാൽ?
വേണ്ട പാവം തന്റെ മകൾ എന്തു പിഴച്ചു.
അവളെ ഉപേക്ഷിച്ചു മറ്റൊരു ജീവിതം നയിക്കാൻ തനിക്കു ഇനി ആകുമോ?
എല്ലാവരും അറിഞ്ഞാൽ അതിന്റെ നാണക്കേട് താൻ കൂടി അനുഭവിക്കണം.
പെട്ടെന്ന് എല്ലാത്തിനും ഒരു ഉത്തരം കിട്ടിയത് പോലെ അയാൾക്ക് തോന്നി.
പാഞ്ഞു വരുന്ന ടാങ്കർ ലോറിക്ക് നേരെ അയാൾ തന്റെ ബൈക്ക് ഓടിച്ചു കയറ്റി.

****** ****** *****

ശവപ്പെട്ടിക്കുള്ളിൽ മധുവിന്റെ ശവശരീരം കണ്ടു പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നത് കണ്ടു സീമ അതിലേക്ക് എത്തി നോക്കി.

ഒന്നും കാണാൻ ഉണ്ടായിരുന്നില്ല.

അയാൾ ശാന്തമായി ഉറങ്ങുകയാണ് എന്ന് അവൾക്ക് തോന്നി.
ഒന്ന് അലറി കരയുവാൻ പോലും താൻ അശക്തയാണ് എന്നവൾ തിരിച്ചറിഞ്ഞു.
താൻ എന്താണ് നേടിയത്?
കേവലം ഒരു കുസൃതിയിൽ നിന്നു ആരംഭിച്ച ഒരു ബന്ധം.
അതു ഒരു ജീവൻ നഷ്ടമാകാൻ കാരണമായി.
എല്ലാവരുടെയും മനസ്സിൽ അത് ഒരു അപകട മരണം മാത്രം.
പക്ഷേ തനിക്കു അറിയാം എന്താണ് സംഭവിച്ചതെന്ന്. തനിക്കു മാത്രം.
നേരം പോക്കിന്‌ വേണ്ടി മാത്രം പുതിയ ബന്ധങ്ങൾ തേടി പോകുന്നവർ പലപ്പോഴും തിരിച്ചറിയാറില്ല അവസാനം തകർന്നു പോകുന്നത് സ്വന്തം ജീവിതമാണ് എന്ന്.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Sivadasan Vadama

Scroll to Top