എനിക്ക് ഈ കല്യാണം വേണ്ടാ .. ആരിഫയുടെ വാക്ക് കേട്ട് നിക്കാഹിന് വന്ന ബന്ധുക്കൾ പോലും ഒന്ന് ഞെട്ടി….

രചന : സൽമാൻ സാലി

” എനിക്ക് ഈ കല്യാണം വേണ്ടാ .. പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആരിഫയുടെ വാക്ക് കേട്ട് നിക്കാഹിന് വന്ന ബന്ധുക്കൾ പോലും ഒന്ന് ഞെട്ടി ..

നിക്കാഹിന് തയ്യാറായി പുതിയാപ്ല മുനീർ മണ്ഡപത്തിൽ എത്തിയിട്ടുണ്ട് ഏതാനും നിമിഷങ്ങൾ മാത്രമാണ് നിക്കാഹിന് ഉള്ളത് .. അപ്പൊ ആരിഫായിൽ നിന്നും കല്യാണത്തിനുള്ള എതിർപ്പ് കേട്ടപ്പോ എല്ലാവരും പരസ്പരം പലതും പറഞ്ഞു അവളെ കുറ്റപ്പെടുത്താൻ തുടങ്ങി ..

കോപത്തോടെ അവളുടെ ഉപ്പയും ആങ്ങളയും അവളെ തല്ലാനൊരുങ്ങിയപ്പോൾ ബന്ധുക്കൾ ചേർന്ന് അവളെ റൂമിലേക്ക് കൂട്ടികൊണ്ടുപോയി ..

ആര് ചോദിച്ചിട്ടും കല്യാണം വേണ്ട എന്നതിന് ഒരു കാരണം അവൾ പറയുന്നുണ്ടായിരുന്നില്ല .. ഈ കല്യാണം വേണ്ട എന്ന് മാത്രം പറഞ്ഞു കരയുന്ന അവളോട് നിക്കാഹിന് വന്ന മുസ്ല്യാർ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി …

” ഉസ്താതെ ഈ കല്യാണം നടക്കരുത്. ന്റെ വാപ്പേം ഇക്കേം കൂടെ അവരെ പറ്റിക്കുകയാണ് .. ഞാൻ അണിഞ്ഞിരുന്നത് മുഴുവൻ മുക്കുപണ്ടങ്ങൾ ആണ് .. ചെറുപ്പത്തിൽ തൊട്ട് ഞാൻ ഇവരുടെ അടിയും തൊഴിയും കൊണ്ടാണ് വളര്ന്നത് ഇപ്പോഴും വൈകിട്ട് കള്ള് കുടിച്ചു വരുന്ന ബാപ്പയും തെമ്മാടിയായ ഇക്കയും പലതും പറഞ്ഞു നോവിക്കാറുണ്ട് .. പക്ഷെ കല്യാണം കഴിഞ്ഞു എന്നെങ്കിലും അവർ ഇത് മുക്കുപണ്ടം ആണെന്നറിഞ്ഞാൽ ഞാൻ അവരുടെ മുന്നിൽ കള്ളി ആവും ..

” വേണ്ട ഉസ്താതെ ഈ കല്യാണം നടക്കരുത് എന്റെ ജീവിതം ഇങ്ങനെ എന്നും സങ്കടം നിറഞ്ഞതാവും വെറുതെ എന്തിനാണ് ആ ഒരു കുടുംബത്തിലും ഞാൻ കാരണം സന്തോഷം ഇല്ലാതാവുന്നത് .. ഉസ്താത് ഈ കല്യാണം വേണ്ട എന്ന് പറയുമോ ..?

ആരിഫയുടെ കണ്ണിൽ നിന്നും കണ്ണ് നീര് ചാലിട്ടൊഴുകി ..

” മോളേ മുനീറിനെ എനിക്ക് നല്ലവണ്ണം അറിയാം ഞാൻ അവനോട് സംസാരിച്ചു നോക്കട്ടെ .. അവൻ എന്താണ് പറയുന്നത് എന്ന് അറിഞ്ഞിട്ട് തീരുമാനിക്കാം ..

ഉസ്താത് മുനീറിനെ വിളിച്ചു കാര്യം പറഞ്ഞപ്പോ അവന് ഒരു നിർബന്ധം മാത്രം അവളുടെ ഉപ്പയോ ആങ്ങളയെ അവളെ കാണാൻ അവരുടെ വീട്ടിൽ വരരുത് .. അത് അവൾക്ക് സമ്മതമാണേൽ കല്യാണം കഴിക്കാം ..

ആരിഫക്ക് അത് നൂറ് വട്ടം സമ്മതമായിരുന്നു എന്നും ഉപദ്രവം മാത്രം ഉണ്ടായ രണ്ട് പേരും അവളെ കാണാൻ വരുന്നത് അവൾക്കും ഇഷ്ടമല്ലായിരുന്നു ..

നിക്കാഹ് കഴിഞ്ഞ അന്ന് രാത്രി കള്ള് കുടിച്ചു അവളുടെ ഉപ്പ മുനീറിന്റെ വീട്ടില് വന്ന് ബഹളം ഉണ്ടാക്കി .. കരഞ്ഞുകൊണ്ട് തുടങ്ങിയ ആദ്യരാത്രി . പതിയെ പതിയെ ആരിഫയുടെ ജീവിതം സന്തോഷത്തിലാണ് .. മുനീറിന്റെ ഉപ്പയും ഉമ്മയും അവളെ മോളേ പോലെ കണ്ടു സ്നേഹിച്ചപ്പോൾ അവളുടെ ഭൂതകാലത്തെ പൊള്ളുന്ന ഓർമകൾ അവൾ മറന്നുതുടങ്ങി …

വർഷങ്ങൾ കടന്നു പോയി മുനീറിന് ആരിഫയെ ജീവനായിരുന്നു .. ആരിഫക്ക് തിരിച്ചും ..

മുനീറിന്റെ അനിയന്റെ കല്യാണം കഴിഞ്ഞപ്പോ തൊട്ട് ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും ആരിഫ അതൊന്നും കാര്യമാക്കാതെ മുനീറിനെ അറിയിക്കാതെ മുന്നോട്ട് പോയി …

ഒരു ദിവസം ബന്ധു വീട്ടിലെ കല്യാണം കഴിഞ്ഞു തിരിച്ചു വരുമ്പോൾ മുനീർ കാണുന്നത് വീട്ടിൽ നിറയെ ആളുകൾ തടിച്ചു കൂടിയിരിക്കുന്നു ..

അകത്തേക്ക് കയറിയപ്പോൾ തന്റെ മുറി പുറത്തു നിന്നും പൂട്ടി എല്ലാവരും ആരിഫയെ ചീത്ത പറയുന്നതാണ് .. മുറി തുറന്ന മുനീർ ഒന്ന് ഞെട്ടി ….ആരിഫയുദെ മുറിക്കുള്ളിൽ ഒരു ചെറുപ്പക്കാരൻ .. കരഞ്ഞു തളർന്ന ആരിഫ റൂമിന്റെ ഒരു മൂലയിൽ നിൽക്കുന്നു …

അതുവരെ മകളെ പോലെ സ്നേഹിച്ച ഉമ്മയും ഉപ്പയും വരെ അവളെ കുറ്റപെടുത്തിയപ്പോൾ മുനീർ മാത്രം ആരിഫയെ അവിശ്വസിച്ചില്ല ..

അല്ലെങ്കിലും കള്ള് കുടിയന്റെ മോൾ അല്ലെ ഇങനെയൊക്കെ ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളു എന്ന് അനിയന്റെ ഭാര്യയുടെ വാക്കുകൾ ഹൃദയം തകർത്തുകൊണ്ടാണ് ആരിഫയുടെ കാതുകളിൽ പതിഞ്ഞത് ..

” ഇപ്പൊ ഇറങ്ങിക്കോളണം ഇ വീട്ടീന്ന് എന്ന് ഉപ്പ ആരിഫയോട് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ആരിഫയോടൊപ്പം ഇറങ്ങിപോന്നതാണ് മുനീർ ..

ലോകം മുഴുവൻ കുറ്റപ്പെടുത്തുമ്പോഴും താൻ ജീവന് തുല്യം സ്നേഹിച്ചവൻ ചേർത്ത് പിടിച്ചപ്പോ അവൾക്ക് ഒരു വല്ലാത്ത സുരക്ഷ അനുഭവപെട്ടു ..

നിക്കാഹിന് തൊട്ട് മുൻപ് തന്റെ വിശ്വാസം കൈപറ്റിയവൾ . തമാശക്ക് പോലും ഒരു കള്ളം പറയാത്ത തന്റെ പ്രിയപ്പെട്ടവൾ ഒരിക്കലും അങ്ങിനെ ഒരു തെറ്റ് ചെയ്യില്ല എന്ന ഉറപ്പിലാണ് മുനീർ അവളുടെ കൈപിടിച്ചുകൊണ്ട് വാടകവീട്ടിലേക് താമസം മാറിയത് ..

” ആരിഫാ മറ്റുള്ളവർ എന്തും പറഞ്ഞുകൊള്ളട്ടെ അവർ എന്ത് പറയും അല്ലെങ്കിൽ എന്ത് ചിന്തിക്കും എന്ന് കരുതി നമ്മുടെ ജീവിതത്തിലെ സന്തോഷം വേണ്ടെന്ന് വെക്കുന്നവരാണ് അതികവും . ജീവിതം നമ്മുടേതാണ് .. നീ അങ്ങിനെ ഒരു തെറ്റ് ചെയ്യില്ല എനിക്ക് ഉറപ്പുണ്ട് അതുകൊണ്ട് നീ അതിനെ പറ്റി ആലോചിച്ചു വിഷമിക്കേണ്ട .. ഇന്ഷാ അള്ളാഹ് നമുക്കൊരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യം കിട്ടും വരെ ഇന്ന് മുതൽ എനിക്ക് നീയും നിനക്ക് ഞാനും മാത്രമാണ് ….

മാസങ്ങൾ പെട്ടെന്ന് കഴിഞ്ഞുപോയി ..

ഒരു ദിവസം ജോലി കഴിഞ്ഞു വന്ന മുനീറിന്റെ മുഖത്തെ വിഷമം കണ്ടിട്ടാണ് ആരിഫ കാര്യം തിരക്കിയത് .

അന്ന് രാത്രി ആരിഫയുടെ മുറിയിൽ വെച്ചു കണ്ടവന്റെ കൂടെ അനിയന്റെ ഭാര്യ രണ്ട് പിഞ്ചു കുട്ടികളെ ഉപേക്ഷിച്ചു ഒളിച്ചോടി എന്നറിഞ്ഞപ്പോൾ ആരിഫ ഒന്ന് ഞെട്ടി ..

മാസങ്ങൾക്ക് ശേഷം പണത്തിന് വേണ്ടി ദുബായിൽ അവളും അവനും കൂടെ വേശ്യാലയം നടത്തുന്നു എന്നറിഞ്ഞപ്പോൾ ” കള്ള് കുടിയന്റെ മകൾ അല്ലെ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു എന്ന അവളുടെ വാക്ക് ഓർമയിൽ വന്നത് ..

ഭാര്യ ഒളിച്ചോടിയ വിഷമവും നാട്ടുകാരുടെ കളിയാക്കലും സഹിക്കാൻ പറ്റാതെ മുനീറിന്റെ അനിയൻ സൗദിയിലേക്ക് വിമാനം കയറി ..
ഇന്ന് മുനീറിന് രണ്ട് മക്കൾ ഉണ്ട് ഹാദിയും ഹംനയും .. പിന്നെ മകളെ പോലെ സ്നേഹിച്ച മുനീറിന്റെ ഉപ്പയും ഉമ്മയും കൂടെ വന്നപ്പോ നഷ്ട്ടമായെതെല്ലാം തിരിച്ചുകിട്ടിയ സന്തോഷത്തിൽ അവർ ജീവിക്കുന്നു ….

******************

പരസ്പര വിശ്വാസം ആണ് ദാമ്പത്യത്തിന്റെ വിജയം ..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സൽമാൻ സാലി

Scroll to Top