എൽസ, തുടർക്കഥ, ഭാഗം 20 വായിച്ചു നോക്കൂ…

രചന : പ്രണയിനി

ഹോസ്പിറ്റലിൽ icu വിനു മുന്നിൽ നിൽക്കുമ്പോൾ എബിക്ക് ജീവശ്വാസമുണ്ടോന്നു പോലും സംശയമായിരുന്നു… ഡോക്ടർമാർ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്… പേരുകേട്ട ഒരു ബിസിനസ്‌ സാമ്രാജ്യത്തിന്റ എംഡി എന്നുള്ള നിലയിൽ തന്നെ അവൾക് കിട്ടിയ കെയറും അപ്രകാരമായിരുന്നു…

കറിയാച്ഛനും ഗ്രേസിയും അമ്മച്ചിയുമൊക്കെ ഓടിപ്പാഞ്ഞുവരുമ്പോൾ കാണുന്നത് ചോരപാടുകളോടെ നിൽക്കുന്ന എബിയെയാണ്… അവന്റെ വസ്ത്രം അപ്പാടെ ചോരയിൽ കുളിച്ചിരുന്നു…. തങ്ങളുടെ മകളുടെ ചോര…ആ ഓർമയിൽപോലും അവർ തളർന്നു…

എബി….. മോനെ… എന്നതാടാ…. എന്നതാടാ ഞങ്ങടെ കൊച്ചിന് പറ്റിയത്….അമ്മച്ചി അവനെ ഉലച്ചുകൊണ്ട് ചോദിച്ചു…

എബി അമ്മച്ചിയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു…. ഗ്രേസിയും അമ്മച്ചിയും അവനോടൊപ്പം കരഞ്ഞു നിലവിളിച്ചു….

കറിയാച്ഛൻ തന്റെ നിറഞ്ഞ കണ്ണുകൾ ഒപ്പിക്കൊണ്ട് എബിയുടെ തോളിൽ തട്ടി….

സർ….. എനിക്ക്… എനിക്ക്…. ഒന്നും ചെയ്യാൻ….. സദ്…. സാധിച്ചില്ല…….

ഞാൻ…. ഞാ…. വരുമ്പോഴേക്കും…….. വണ്ടി…. എന്റെ… കൊച്ചിനെ…. ഇടി… ഇടിച്ചിരുന്നു….

ആ ഓർമയിൽ തന്നെ എബി കണ്ണുകൾ ഇറുക്കിയടച്ചു….. അപ്പോൾ അവന്റെ കണ്ണിനുമുന്നിൽ വണ്ടിയിടിച്ചു തെറിച്ചു വീഴുന്ന എൽസയായിരുന്നു.. അവളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നോഴുകുന്ന ചോരയായിരുന്നു…

ആ ഓർമപ്പോലും അവനെ വിറപ്പിച്ചു….

എന്താ എബി ഉണ്ടായത്…. തെളിച്ചു പറ…

അവന്റെ അവസ്ഥ അയാളിൽ വേദന ഉണ്ടാക്കിയെങ്കിലും മകൾക് എന്താണ് ശരിക്കും സംഭവിച്ചതെന്നറിയാൻ ആ അച്ഛന്റെ മനസ് തുടിച്ചു….

എബി ഒരുവിധം അദ്ദേഹത്തോടെ കാര്യങ്ങൾ പറഞ്ഞുകൊടുത്തു…. കറിയാച്ഛൻ ഏതോ ഓർമയിൽ കണ്ണുകൾ ചുരുക്കി…..

കുറെയേറെ നേരത്തിനു ശേഷമാണു icu ന്റെ വാതിൽ അവർക്കുമുന്നിൽ തുറന്നത്….

എല്ലാരും ഒരേപോലെ അങ്ങോട്ടേക്കോടി… എബി ഡോക്ടറെ നോക്കി….

ഡോക്ടർ…. ഡോക്ടർ…. എന്റെ കൊച്ചിന്….

എങ്ങെനെയുണ്ട്…. അവൾ…. അവളോക്കെയല്ലേ…. കുഴപ്പം…. കുഴപ്പൊന്നുമില്ലല്ലോ…. എബി നിറഞ്ഞ കണ്ണുകളോടെ  ഭയത്തോടെ അയാളെ നോക്കി….

ഡോക്ടർ എബിയെ സംശയത്തോടെ നോക്കി…

മോളുടെ ഫിയൻസിയാണ് ഡോക്ടർ…. എബി..

ഓഹ്… അയാൾക് അവനോട് അലിവ് തോന്നി…

നിറകണ്ണുകളോടെ തന്റെ മുന്നിൽ നിന്നും അവന്റെ പ്രാണന് വേണ്ടി യാചിക്കുന്നവൻ…

ഡോക്ടർ….

Yes….

മോൾക്…. കറിയാച്ഛനാണ്….

ആൾക്ക് തലക് നല്ല പരിക്കുണ്ട്… ആഴത്തിലുള്ള മുറിവാണ്.. പിന്നെ വണ്ടിയിടിച്ചു തെറിച്ചു വീണതിന്റെതായി ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുറിവുകളുണ്ട്… കൈക്കും കാലിനും പൊട്ടലുമുണ്ട്..എന്തായാലും ഇന്ന് ഫുൾ ഒബ്സെർവഷനിലാണ്..24 hours കഴിയട്ടെ..

എല്ലാരും പ്രാർത്ഥനയോടെ കാത്തിരുന്നു…

എബിയവരെ മൂന്നുപേരെയും നോക്കി… കരഞ്ഞു തളർന്നിരിക്കുന്നു….

അവൻ അവർക്കടുത്തേക്ക് നടന്നു….

സർ…..

അദ്ദേഹം മുഖമുയർത്തി അവനെ നോക്കി… കരഞ്ഞു വീങ്ങിയ മുഖo… ഇപ്പോഴും ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…

എന്താ എബി…

സർ എനിക്കൊരു കാര്യം…..

പറഞ്ഞോടോ….

ഈ അവസരത്തിൽ പറയാൻ പാടില്ലെന്നെനിക്കറിയാം… പക്ഷെ.. എനിക്കിത് ഇപ്പോൾ പറഞ്ഞെ ഒക്കുവുള്ളു….

ഞാനായി നേരിട്ട് ഇന്നെന്റെ ഇഷ്ടം അവളോട് പറയാനിരുന്നതാണ്… ഞാൻ തന്നെ പറഞ്ഞു അവൾക്കത് അറിയണമെന്ന് ഒത്തിരി എന്റെ കൊച്ച് ആഗ്രഹിച്ചിരുന്നു…ഓരോ ദിവസവും കളിയാക്കിയാണേലും എന്നോട് ഇന്ന് പറയുമോ എന്ന് ചോദിക്കുമ്പോളൊക്കെ ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടിട്ടുണ്ട്… എനിക്കറിയാം ആ മനസ്…

ഞാൻ…. എനിക്ക്….. നിങ്ങളുടെയൊക്കെ കുടുംബത്തിന്റെ അന്തസ്സിനോ ആഭിജാത്യത്തിനോ മുന്നിൽ നിൽക്കാനുള്ള യോഗ്യതയില്ല… സ്വന്തം അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയുകയുമില്ല… പക്ഷെ ഇന്ന്…. എനിക്ക്… എന്റേതെന്നു ഒരാളുണ്ട്… എനിക്കായി മാത്രമൊരാൾ… ഇന്നുവരെ എനിക്ക് കിട്ടാത്ത എല്ലാ സ്നേഹവും ആ ആളെനിക്ക് നൽകുമെന്ന് ഉറപ്പുമുണ്ട്… അതു എന്റെ കൊച്ച്…. എന്റെ പൂച്ചക്കണ്ണി എൽസയാണ്…

അവളെ…. അവളെ… എനിക്ക് തന്നേക്കുമോ…. പൊന്നുപോലെ കണ്ണു നനയിക്കാതെ പൊതിഞ്ഞുപിടിച്ചു നോക്കിക്കോളാം… അവൾ നാളെ ഉണരുമ്പോൾ അവളുടെ എബിമോനായി എല്ലാരുടെയും സമ്മതത്തോടെ എനിക്കാ മുൻപിൽ നിൽക്കണം…

ചേർത്ത് പിടിക്കണം… എനിക്ക് എനിക്ക് തന്നേക്കുമോ….. സർ…..

അമ്മച്ചി….. ആന്റി….. Plz…. ഞാൻ….

എബി അവർക്കുമുന്നിൽ കൈകൂപ്പി…

ഗ്രേസിയോടിവന്നു അവനെ ചേർത്തുപിടിച്ചു…

മോനെ….. നിന്നെ പ്രതീക്ഷിച്ചാണ് അവൾ ജീവിക്കുന്നതുപോലുമിപ്പോൾ.. അവൾ പറഞ്ഞില്ലെങ്കിലും ഞങ്ങൾക്ക് അറിയാമത്… നിനക്ക് അവളെ തരുന്നതിൽ ഞങ്ങൾക്ക് പൂർണസമ്മതമാണ്….

എബി അവരെ കെട്ടിപിടിച്ചു കരഞ്ഞു….

അമ്മച്ചി കണ്ണുകൾ തുടച്ചുകൊണ്ട് കറിയാച്ഛനെ നോക്കി…

അയാൾ എണിറ്റു വന്നു എബിയെ ചേർത്ത് പിടിച്ചു….

സർ….

സർ അല്ല.. ഇനി മുതൽ അപ്പായാണ്…. ഇവൾ അമ്മയും അതു അമ്മച്ചിയും…. നിന്റെ സ്വന്തം…

എബി നന്ദിയോടെ അവരെനോക്കി….

അന്ന് രാത്രി എല്ലാരും എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി….

എബിയുടെ മനസ്സിൽ നിറയെ എൽസയായിരുന്നു…

അവളുടെ ചിരിയും കണ്ണുകളും ദേഷ്യം വരുമ്പോഴുള്ള ആ നോട്ടവുമായിരുന്നു….

എബിമോനെ……

എബി ഞെട്ടി കണ്ണുതുറന്നു…എന്റെ കൊച്ച് വിളിച്ചതുപോലെ….അവൻ ചുറ്റും നോക്കി… ഇല്ല…

അവൾ വന്നില്ല…. എബിയുടെ ഉള്ളം അവളെയോർത്തു തേങ്ങി…

ഇടക്ക് മയങ്ങിപ്പോയിരുന്നു..അവൻ തിരിഞ്ഞു നോക്കി . അപ്പാ തൊട്ടപ്പുറമുള്ള കസേരയിലിരിപ്പുണ്ട്…

അമ്മച്ചിക്കും അമ്മക്കും ഒരു room എടുത്തിട്ടുണ്ട്… അവിടുണ്ട് രണ്ടാളും…ഇടക്ക് അപ്പാ വഴക്ക് പറഞ്ഞു തന്റെ ഡ്രസ്സ്‌ മാറിപ്പിച്ചിരുന്നു…

നേരം വെളുക്കാറായി

എബിയെണിറ്റു ഒന്നു ഫ്രഷാകാനായി അപ്പായെയും കൂട്ടി മുറിയിലേക്ക് ചെന്നു…ഒൻപത് മണിയായപ്പോൾ ഡോക്ടർ വന്നു….

എൽസക്ക് ബോധം വീണിട്ടുണ്ട്… എന്തായാലും ദൈവാനുഗ്രഹമുണ്ട്.. ആളുടെ മെമ്മറിക്ക് കുഴപ്പമൊന്നുമില്ല… പിന്നെയുള്ള ഒടിവുകളും മുറിവുകളും ഈയൊരു രണ്ട് മാസത്തെ റസ്റ്റ്‌കൊണ്ട് തന്നെ മാറിക്കോളും…

ഇന്ന് റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യും…

താങ്ക്യൂ ഡോക്ടർ….

എബി…. എന്താടോ… സന്തോഷമായോ… തന്റെ പെണ്ണിന് ഒന്നുമില്ലെഡോ… താൻ കൂടെ നിന്നു നോക്കിയേച്ചാൽ മതി… പിന്നെ ആളെകൊണ്ട് സ്‌ട്രെയിൻ ചെയ്യിക്കരുത് കുറച്ചു നാളത്തേക്ക്…അതു തന്റെ ഡ്യൂട്ടിയാണ്…

എന്നായാലും രണ്ട് ദിവസം ഇവിടെ കിടക്കേണ്ടി വരും .. എന്നിട്ട് വിടാം…

ആരേലും ഒരാൾ കേറികണ്ടോളു….

എബി അപ്പയെയും അപ്പ എബിയേയും നോക്കി…

****************

എൽസമ്മോ…..

എൽസ കണ്ണുകൾ പതിയെ തുറന്നു…

എവിടെയൊക്കെയോ വേദനയുണ്ട്…

അനങ്ങാൻ സാധിക്കുന്നില്ല….

മുന്നിൽ അപ്പനെക്കണ്ടവൾ വേദന മറന്നു വിളിച്ചു.

അപ്പായെ….

എന്നതാടാ ഈ ഒപ്പിച്ചു വെച്ചേക്കുന്നേ…

ഇതാണോ എന്റെ പുലിക്കുട്ടി….

വയ്യ അപ്പയെ…. വാ നമുക്ക് വീട്ടിൽ പോകാം…

എനിക്ക് ഇവിടെ കിടക്കേണ്ട….പുലികുട്ടിക്ക് റസ്റ്റ്‌ വേണം….

അയ്യോടാ.. അതൊക്കെ ഇങ്ങെനെ ഓരോന്ന് ഒപ്പിക്കുമ്പോൾ ഓർക്കണം…

എൽസ മുഖം കോട്ടി…

ആഹ്….

എന്നാടാ..

വേദനയെടുക്കുന്നു അപ്പാ….

അദേഹത്തിന്റെ കണ്ണു നിറഞ്ഞു… പണ്ടു വീഴുമ്പോൾ കരഞ്ഞോണ്ടോടി വരുന്ന കുഞ്ഞു എൽസയെ അദ്ദേഹം ഓർത്തു….

എത്ര തന്റെടിയെന്നു പറഞ്ഞാലും അവളെന്നുമെന്റെ കുഞ്ഞു എൽസ തന്നെ…

നമുക്ക് രണ്ട് ദിവസം ഇവിടെ കിടക്കണമെടാ…

ശോ….. ഹ്മ്മ്…അപ്പാ….. എബിമോൻ എവിടെ….

ദോ… പുറത്തുണ്ട്… ഞാൻ ഇറങ്ങിയേച്ചും വരാൻ നിൽപ്പാ… ഇന്നാണ് ജീവൻ വന്നത് അവനു…

കരഞ്ഞു കൂവി എന്നതായിരുന്നു ബഹളം…

ഉഫ്… ഇന്നലേം കരഞ്ഞോ….

പിന്നല്ലാതെ… ചെക്കനൊരു രക്ഷയുമില്ല…

നമുക്കവനെ സീരിയലിൽ അഭിനയിക്കാൻ വിടാം…

അപ്പാ…..

ഹഹ….ഞാൻ ചെന്നിട്ടവനെയിങ്ങൊട്ട് വിടാം…

അമ്മച്ചിയും അമ്മയും….

രണ്ടാളും ഇന്നാണ് കരച്ചിൽ നിർത്തിയത്… എബിമോന് പറ്റിയ കൂട്ടാണ്…

എൽസക്ക് ചിരിവന്നു….

***************

അനക്കമൊന്നും കേൾക്കാത്തകൊണ്ട് എൽസ ഒറ്റക്കണ്ണ് തുറന്നു പയ്യെ നോക്കി…

മുന്നിൽ കണ്ണും നിറച്ചു നിൽപ്പുണ്ട് കക്ഷി…

ദേഹത്തെ കെട്ടുകളിലും മുറിവുകളിലും നോക്കുന്നു… പിന്നേം കരയുന്നു…

എന്റെ കർത്താവെ…… ഇനി ഞാനായിട്ട് മിണ്ടിയില്ലേൽ ഇവിടെ കണ്ണീർ പുഴയൊഴുകും…

എബിമോനെ….. എൽസ പയ്യനെ വിളിച്ചു…

എന്തോ…..

എബി ഞെട്ടികൊണ്ട് അവളെ നോക്കി… കണ്ണുകൾ തുറന്നു കിടക്കുന്നു…

ചുണ്ടിൽ പുഞ്ചിരിയും….

ആ വിളി കേൾക്കലിൽ എൽസയുടെ കണ്ണുകൾ കൂടുതൽ തിളങ്ങി…

എന്നാടാ… എന്ത് പറ്റി… വേദനയുണ്ടോ .

എന്തേലും ബുദ്ധിമുട്ടുണ്ടോ….

എൽസ അവനെത്തന്നെ നോക്കി… ആദ്യമായാണ് ഇങ്ങെനെയൊക്കെ മിണ്ടുന്നതുതന്നെ…

എന്നാടാ കൊച്ചേ ഇങ്ങെനെ നോക്കുന്നെ…

എന്തേലും ഉണ്ടേൽ പറ… ഞാൻ ഡോക്ടറെ വിളിക്കാം…

അവൾ വേണ്ടായെന്ന് തലയനക്കി….

എന്നിട്ട് കണ്ണുകൾ കൊണ്ട് അവനോട്‌ അരികിലിരിക്കാൻ പറഞ്ഞു….

അവൻ സൂക്ഷിച്ചു അവളുടെകൂടെയിരുന്നു

എബിമോൻ പേടിച്ചു പോയോ… ഞാൻ ഒറ്റക്കാക്കി പോയിന്നു വിചാരിച്ചോ….

എബി വേഗം അവളുടെ വാ പൊത്തി…

അങ്ങെനെയൊന്നും പറയല്ലേ കൊച്ചേ….

എബിയുടെ കണ്ണു നിറഞ്ഞൊഴുകി…

അയ്യേ കരയുവാ പിന്നേം…. കണ്ണ് തുടച്ചേ…

എബി വേഗം കണ്ണു തുടച്ചു….

അതെ എബിമോനെ… ഞാൻ എൽസയാണ്…

എബിമോന്റെ പൂച്ചക്കണ്ണി… അങ്ങെനെയൊന്നും ഞാൻ എബിമോനെ ഇട്ടേച് പോകില്ലട്ടോ….

എബി അവളുടെ കയ്യെടുത്ത് തന്റെ കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു….

എബിമോനെ….

എന്തോ….

ഞാൻ ആക്സിഡന്റായി വീണപ്പോൾ കുറെ ചോര പോയില്ലേ…. എബിമോന്റെ ബോധം പോയോ അപ്പോൾ….

എബിക്ക് അതു കേട്ടപ്പോൾ ചിരിയല്ല മറിച് സങ്കടമാണ് വന്നത്…

എന്റെ ജീവൻ പോയതുപോലെയാടാ തോന്നിയെ….എനിക്കറിയില്ല എന്ത് പറഞ്ഞാണ് നിന്നോടെന്റെ പ്രണയം കാണിക്കേണ്ടതെന്നു…

എനിക്ക്…. എനിക്ക്…. ഒത്തിരി ഇഷ്ടാടാ നിന്നെ… എനിക്കായി മാത്രം കർത്താവ് കൊണ്ടുതന്നതാ നിന്നെ… എനിക്ക് സ്നേഹിക്കാനും

എന്നെ സ്നേഹിക്കാനും…

അവനവളുടെ കൈകളിൽ മുറുകെ പിടിച്ചു…

ഇനിയാർക്കും വിട്ടുകൊടുക്കില്ലെന്ന പോലെ…

**************

അപ്പോളിനി അല്പം പ്രണയം ആകാം ല്ലേ…..

അഭിപ്രായം പോരട്ടെ… ലൈക്‌ ചെയ്യാൻ മറക്കരുത്

തുടരും 💙❤️

രചന : പ്രണയിനി

Scroll to Top