എൽസ തുടർക്കഥയുടെ ഭാഗം 21 വായിക്കുക….

രചന : പ്രണയിനി

എൽസയെ രണ്ട് ദിവസത്തിന് ശേഷം വീട്ടിലേക്ക് ഡിസ്‌ചാർജ് ചെയ്തു… ഈ രണ്ട് ദിവസവും ഹോസ്പിറ്റലിൽ വിവരമറിഞ്ഞുള്ള ആളുകളുടെ വരവായിരുന്നു… ഓഫിസിലുള്ളവരും ബന്ധുക്കളും ഫ്രണ്ട്സുമൊക്കെയായി ഒരുപാടുപേർ അവളെ കാണാനെത്തി….

ഓഫീസിലുള്ളവർക്ക് എബിയുടെ കാര്യം അറിയാവുന്നത്കൊണ്ട് എബിയെ അവിടെ കണ്ടതിൽ ആർക്കും അത്ഭുതം തോന്നിയില്ല… എന്നാൽ ബന്ധുക്കളും മറ്റും അവനെയൊന്നു നോക്കി വെച്ചു….

തിരക്കിയവരോടൊക്കെ എൽസയെ വിവാഹം ചെയ്യാൻ പോകുന്നയാളാണെന്ന് കറിയാച്ഛനും അമ്മച്ചിയും അമ്മയുമൊക്കെ സന്തോഷത്തോടെ പറയുകയും ചെയ്തു… അമേരിക്കയിൽ നിന്നുള്ള അമ്മച്ചിയുടെ മോളും ഫാമിലിയും ഉടനെതന്നെ എൽസയെ കാണാനെത്തും…

ഈ രണ്ട് ദിവസവും എബിയവളുടെ കൂടെത്തന്നെയുണ്ടായിരുന്നു… അവളുടെ ഓരോ കാര്യങ്ങളും ചെയ്‌തുകൊടുക്കാൻ അവനാണ് മുന്നിൽ നിന്നത്… അതിനു അമ്മച്ചിയവനെ കളിയാക്കുകയും ചെയ്തു…

ചെറുക്കൻ കൊച്ചിനെ മിന്നുകെട്ടാഞ്ഞകൊണ്ടാണ് കുളിപ്പിക്കാനും ബാത്‌റൂമിൽ പോകാനും സമ്മതിക്കാത്തതെന്നു… അതു കേൾക്കുമ്പോൾ എബിയുടെ മുഖമാണ് ചുവക്കുന്നത്…

അതുനോക്കി അത്ഭുതത്തോടെ എൽസയും…

ചെക്കന് ഇത്ര നാണമോ….

ഇടക്ക് ഗ്രേസി പറയും… ഇതുങ്ങൾ നേരെ തിരിച്ചാണ് ആകേണ്ടിയിരുന്നതെന്നു.. ഇതിപ്പോ ചമ്മലും നാണവുമൊക്കെ എബിക്കാണ്… എൽസ അന്നും ഇന്നും ഒരുപോലെ…

വീട്ടിലേക്ക് അവളെ കൊണ്ടുവന്നപ്പോഴും അവളെകാറിൽ നിന്നും പുറത്തിറക്കാനും കിടത്താനുമൊക്കെ എബിയാണ് അപ്പായെ സഹായിച്ചത്….

എബിമോനെ…. മര്യാദക്ക് നാളെതൊട്ട് ഓഫിസിൽ പൊക്കോണം… ഞാനില്ലന്നറിയാമല്ലോ.. അപ്പാ വരുമെന്നും… അപ്പയുടെ കൂടെ കണ്ടോണം…

കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തോണം… ഓടിയോടി ഇങ്ങോട്ട് വന്നേക്കരുത്. എനിക്കൊരു കുഴപ്പവുമില്ല… പിന്നെ അവധി ദിവസം മാത്രം വേണേൽ പോര്…

കട്ടിലിൽ കിടന്നയുടൻ എൽസ പറഞ്ഞതുകേട്ട എബി ഞെട്ടുകയും ബാക്കിയുള്ളവർ ചിരി കടിച്ചുപിടിക്കുകയും ചെയ്തു…

പറഞ്ഞത് കേട്ടോ… അവൾ കണ്ണുരുട്ടി…

എബി അവളെയൊന്നു നോക്കി…

ആഹാ…. നോക്കി പേടിപ്പിക്കുന്നോ….

അവരുടെ കളികണ്ട് ബാക്കിയെല്ലാരും പുറത്തേക്കിറങ്ങി..

കുറച്ചു കഴിഞ്ഞു എബി വന്നു അവൾക്കരികിലിരുന്നു….

കൊച്ചേ….

ഹ്മ്മ്..

ഞാൻ പോകണോ….

എങ്ങോട്ട്….

ഓഫീസിൽ…

പോകണം….

ഞാൻ പോകില്ല…

പിന്നെ….

ഞാനിവിടെ നിന്നോളം…

എന്നാത്തിന്…

എൽസകൊച്ചിനെ നോക്കി…സഹായിച്ചു….

അയ്യടാ മനമേ… കൊള്ളാമല്ലോ… അതൊന്നും പറ്റില്ല…

പ്ലീസ് കൊച്ചേ…

No മോനെ… പറഞ്ഞാൽ പറഞ്ഞതുപോലെ കേട്ടോണം… ഓഫീസിൽ പോയെ പറ്റൂ.. ഇല്ലേൽ ഞാൻ ശമ്പളം തരില്ല… ശമ്പളം ഇല്ലേൽ അറിയാലോ….

ദുഷ്ടി….

ആയിക്കോട്ടെ….

എൽസമ്മോ….

ഇനി നിന്നു കിണുങ്ങണ്ടാ.. വേഗം ഇറങ്ങാൻ നോക്ക്…

എബി സങ്കടത്തോടെ തിരികെ നടക്കാൻ പോയി…

ഓയ്…. എൽസ പിന്നിൽ നിന്നും വിളിച്ചു….

എബി അത്യധികം സന്തോഷത്തോടെ തിരിഞ്ഞുനോക്കി….

ഇങ്ങു വാ….

അവനോടി അവൾക്കടുത്തു വന്നു…

ദേ അവിടെയൊരു ബ്ലൂ ഫയൽ ഇരിപ്പുണ്ട്..

അതുംകൂടിയെടുത്തോ….

എബിയുടെ തെളിഞ്ഞുനിന്ന മുഖം ഒരു നിമിഷം കൊണ്ട് കെട്ടുപോയി….

അവൻ ഫയലുമെടുത്തു തിരിയുന്ന നേരം എൽസയവന്റെ കയ്യിൽ പിടിച്ചു…

അവനവളെ നോക്കിയില്ല…

ഓ…. ചെക്കൻ പിണങ്ങി… അവൾ മനസിലോർത്തു…

എൽസ അവന്റെ കൈവെള്ളയിൽ ചുംബിച്ചു…

എബി ഞെട്ടിത്തരിച്ചു…..

കണ്ണു മിഴിച്ചു അവളെ നോക്കുമ്പോൾ അവൾ ചിരിച്ചുകൊണ്ട് ചാരിയിരിപ്പുണ്ട്…

ഇതേ വൈകിട്ട് എന്നെ കാണാൻ വരുന്നതുവരെയുള്ള സമാദാനത്തിനാണ്… ചെല്ല്… നല്ല കുട്ടിയായി പോയിവാ .. എനിക്കൊന്നുമില്ലെന്നേ… ഇവിടെ തന്നെ കാണും..

എബി മനസില്ലാമനസ്സോടെ താഴെക്കിറങ്ങി…

എൽസ ഓർക്കുകയായിരുന്നു… ആക്‌സിഡന്റ് ഉണ്ടാകുന്നതിനു മുൻപുവരെ വിറച്ചു നടന്നവനാണ് ഇപ്പോൾ കൂളായി തന്റെ പേരുപോലും കൊഞ്ചി വിളിക്കുന്നത്…നോട്ടത്തിലും ഭാവത്തിലുമൊക്കെ ആകെ മാറ്റം…

പ്രണയമാണ് എബിമോന് എന്നോട്…. സത്യമായ പ്രണയം…. അവിടിനി ഭയമെന്തിനു… സ്വന്തമല്ലേ….

**************

അപ്പായോടൊപ്പം ഓഫീസിലിരിക്കുമ്പോഴും ഓരോന്ന് ചെയ്യുമ്പോഴും എബിയുടെ മനസ് അവിടെങ്ങുമല്ലായിരുന്നു…

എന്റെ കൊച്ച് എന്ത് ചെയ്യുകയായിരിക്കും… കഴിച്ചുകാണുമോ…. മരുന്ന് കുടിച്ചിട്ടുണ്ടാകുമോ…

വേദന കാണുമോ.. കരയുന്നുണ്ടാകുമോ…

ഇങ്ങെനെ ഓരോരോ ചിന്തകളവനെ വേട്ടയാടി….

കറിയാച്ചനു അവന്റയിരിപ്പ് കണ്ട് കഷ്ടം തോന്നി.. ഇത്രയും സ്നേഹം ഉള്ളിലൊളിപ്പിച്ചാണോ ഇവൻ നടന്നത് എന്നൊരു അത്ഭുതവും….എങ്കിലും എൽസ പറഞ്ഞെല്പിച്ചപോലെ ജോലികളെല്ലാം കൃത്യമായി അവൻ ചെയ്തു തീർക്കുന്നുമുണ്ട്..ഒരു ഉത്സാഹകുറവ് ഉണ്ടെന്നേയുള്ളു… അതവളെ കാണാഞ്ഞിട്ടാണെന്നും അദ്ദേഹത്തിനറിയാമായിരുന്നു…

എബിമോനെ… വാ പോകാം…

എങ്ങോട്ടാ അപ്പാ…

നീ വാ….

എന്തേലും ജോലിക്കാര്യമാണെന്ന് ഓർത്താണ് എബി അദ്ദേഹത്തോടൊപ്പം കാറിൽ കയറിയത്.. എന്നാൽ കാർ ചെന്നു നിന്നത് വീട്ടിലും….

എബി അപ്പായെ നോക്കി…

ഇനി നീ അവിടിരുന്നാൽ ഒരു ജോലിയും നടക്കില്ല… നിന്റെ മനസ് ഇവിടല്ലേ… ചെല്ല് പോയി കാണൂ… എന്നിട്ട് വയർ നിറയെ വാങ്ങിക്കോ… ഞാൻപോയി വെല്ലോം കഴിക്കട്ടെ…

എബി വേഗം കാറിന്റെ ഡോർ തുറന്നു ചിരിയോടെ അകത്തേക്കോടി…

അവന്റെയൊട്ടം കണ്ട അമ്മച്ചിയും അമ്മയും മൂക്കത് വിരൽ വെച്ചു….

കറിയാച്ചോ…. കാവടി തുള്ളിയാ പോയേക്കുന്നെ… എന്താകുമോ…

എന്താകാനാ അമ്മച്ചി… ഇപ്പോൾ കണ്ടോണം…

ഗ്രേസിയെ നീ കഴിക്കാനെടുത്തോ….

മോള് കഴിച്ചോടി….

ഹ്മ്മ്… അവൾക് കഴിക്കാൻ കൊടുത്തിട്ടല്ലേ ഞങ്ങളിരുന്നേ..

കുറച്ചു കഴിഞ്ഞപ്പോൾ മുഖവും കയറ്റി പിടിച്ചു ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുത്തോണ്ട് ഇറങ്ങി വരുന്ന എബിയെയാണ് അവർ കണ്ടത്…എല്ലാരും പരസ്പരം നോക്കി.

ഇങ്ങു പോര് മോനെ…അമ്മച്ചി അവനെ അടുത്തേക്ക് വിളിച്ചു…

എബി കസേര വലിച്ചിട്ടിരുന്നു…

കിട്ടിയോ….അമ്മച്ചി ചോദിച്ചു..

ഇല്ല ചോദിച്ചു വാങ്ങി… കറിയാച്ഛൻ മറുപടി പറഞ്ഞു…

നിങ്ങൾ പോ… എന്റെ കൊച്ചിനെ കളിയാക്കാതെ… എബിമോനെ ദേ ഇന്ന് അമ്മ നല്ല കരിമീൻ പൊള്ളിച്ചിട്ടുണ്ട്… എന്റെ കൊച്ചൻ ഇതങ്ങു കൂട്ടി ചോറുണ്ടേ ആദ്യം…അതു ഗ്രേസിയമ്മയുടെ വകയാണ്…

എബി ദയനീയനായി മൂവരെയും നോക്കി…

എല്ലാരും കണ്ണടച്ചു കാട്ടി…

മോനെ എബി… അതു എൽസയാണ്… നീയത് മറന്നു പോകരുത്.. ജീവൻ കൊടുത്തും അവൾ സ്നേഹിക്കും.. പക്ഷെ നമ്മുടെ ജോലി നമ്മൾ കറക്ട്ടായി ചെയ്യുകയും വേണം…അതവൾക് നിര്ബന്ധമാണ്… അതു നീ തന്നെ മനസിലാക്കനാണ് നിന്നെയിങ്ങൊട്ട് ഇപ്പോൾ കൊണ്ടുവന്നത്….ഇപ്പോ പിടികിട്ടിയോ…

ഹ്മ്മ്….

അവളെന്താ പറഞ്ഞെ….

അമ്മച്ചി പയ്യെ ചോദിച്ചു….

ഇംഗ്ലീഷിലും മലയാളത്തിലും ചീത്ത വിളിച്ചു…

ഹഹ.. അമ്മച്ചിക്ക് ചിരിപൊട്ടി…

വല്ല കാര്യവുമുണ്ടായിരുന്നോ…

കഴിച്ചു കഴിഞ്ഞു എൽസയോടടൊന്നു പറഞ്ഞിട്ട് പോകാൻ അവൻ വീണ്ടും അവൾക്കടുത്തേക്ക് നടന്നു…

വന്നോട്ടെ….

മുറിയിൽ ബുക്ക്‌ വായിച്ചുകൊണ്ടിരുന്നവളോട് അവൻ ചോദിച്ചു…

എന്തിനാ….

പോവാണെന്ന് പറയാൻ….

എങ്ങോട്ട്….

ഓഫീസിലോട്ട്…

ഇങ്ങു വാ….

ഇല്ല….

എന്തെ…

ചീത്ത വിളിക്കും….

ഇല്ല… വാ…

എബി പയ്യെ അകത്തേക്ക് കടന്നു….

ഇവിടിരിക്ക് ….

അവൻ വേണോ വേണ്ടയോ എന്നാലോചിച്ചു…

ഇരിക്കാൻ…

എബി ഇരുന്നുകഴിഞ്ഞു….

സങ്കടായോ….

ഹ്മ്മ്… ഹ്മ്മ്…

കൂ.. കൂ അല്ല… ആൻസർ മി…

ആയില്ല.

എന്നാൽ എനിക്കായി.. അത്കൊണ്ട് ഇന്നിനി ഓഫീസിൽ പോകണ്ട…

സത്യം…

ഹ്മ്മ്.. എന്താ സന്തോഷം….

എബിയുടെ മുഖം പൂത്തിരി കത്തിച്ചപോലെ തെളിഞ്ഞു..

ഇന്നത്തേക്ക് മാത്രേ ഈ കൺസിഡറേഷൻ ഉള്ളു കേട്ടല്ലോ….

ആം…

നാളെ ഓഫീസിൽ പോയാൽ വൈകിട്ടേ ഇവിടെ കാണാവൂ… എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല… പക്ഷെ നമ്മുടെ ഉത്തരവാദിത്തങ്ങൾ ചുമതലകൾ ഇതൊന്നും നമ്മൾ മറക്കാൻ പാടില്ല… ചെയ്യണ്ട കാര്യങ്ങൾ ചെയ്യണ്ട സമയത്ത് ചെയ്യണം…ഞാനും കൂടി ഇല്ലാത്തത്കൊണ്ട് എബിമോൻ വേണം പലതും ശ്രദ്ധിക്കാൻ…

എബി അവൾ പറഞ്ഞതൊക്കെ കേട്ടു…

എബിമോനെ….

എന്തൊ….

എനിക്കുറക്കം വരുന്നു….

കിടന്നോ….

എണിറ്റു പോകുമോ….

ഇല്ല…

ഞാൻ എണിക്കുമ്പോൾ ഇവിടെ കാണില്ലേ…

കാണും…

എബിയെ പിടിച്ചു കട്ടിലിൽ ചാരിയിരുത്തിച്ചു അവളവനോട് ചേർന്നു കിടന്നു..

എബിക് ഒത്തിരി വാത്സല്യം തോന്നി അവന്റെ പൂച്ചക്കണ്ണിയോട്…

സ്നേഹമാണ് ഉള്ളു നിറയെ… ചിലപ്പോൾ തോന്നും കുഞ്ഞുകൊച്ചാണെന്ന്… ചിലപ്പോൾ തനി റൗഡി….

ഇന്ന് ഉച്ചക്കെന്നെ എന്തൊക്കെ പറഞ്ഞു….

എന്നാലും എനിക്കെന്റെ പൂച്ചക്കണ്ണിയെ ഒരുപാട് ഒരുപാട് ഇഷ്ടാണ്.എന്റെ നല്ലതിന് വേണ്ടിയാണു അവളിതൊക്കെ പറയുന്നതെന്നറിയാം എനിക്ക്….

ഏതോ നിമിഷത്തിൽ എബിയും അവളോടൊപ്പം ചേർന്ന് ഉറങ്ങിപ്പോയി…

***************

എൽസയാണ് ആദ്യം കണ്ണ് തുറന്നത്…അവൾ പതിയെയൊന്നു നേരെ കിടക്കാൻ പോകുമ്പോഴാണ് അടുത്തുള്ളയാളെ നോക്കുന്നത്…

സുഖമായ ഉറക്കത്തിലാണ്….

എൽസ അവനെത്തന്നെ നോക്കി…

പാവം… നല്ല ക്ഷീണമുണ്ട്… ഹോസ്പിറ്റലിൽ ഒട്ടും ഉറങ്ങിയില്ലെന്ന് എല്ലാരും പറഞ്ഞു… കരച്ചിൽ ആരുന്നെന്ന്… അവൾക് ചിരി വന്നു… ഇത്രയും കണ്ണുനീരോ ഈ ചെക്കന്..

എനിക്ക് വേണ്ടിയല്ലേ ഈ കണ്ണുകൾ നിറഞ്ഞത്… എനിക്ക് വേണ്ടിയല്ലേ ഡോക്ടറോട് അപേക്ഷിച്ചത്…

എന്റെ എബിമോൻ…..

അവൾ കൈകൊണ്ട് അവന്റെ മുടി മാടിയൊതുക്കി പതിയെ മുഖം അവനിലേക്കടുപ്പിച്ചു….

നെറ്റിയിലെ നനുത്ത സ്പർശം അറിഞ്ഞപ്പോലെ എബി കണ്ണുകൾ ചിമ്മിതുറന്നു…

തന്റെ നെറ്റിയിൽ ചുണ്ടമർത്തി മാറുന്നവളെ അവൻ കൗതുകത്തോടെ നോക്കി…

പൂച്ചക്കണ്ണി… അവനവളെ മെല്ലെ വിളിച്ചു…

ഹ്മ്മ്മ്….

എന്റെയല്ലേ….

ഹ്മ്മ്…

പറ….

എബിമോന്റെ മാത്രം..

എനിക്ക് വേറെയാരുമില്ല കൊച്ചേ…

വേറെയാരും വേണ്ട… എന്റെ എബിമോന് എല്ലാമായി ഞാനുണ്ടല്ലോ…..

എന്നും….

എപ്പോഴും….

എബിയുടെ കണ്ണുകൾ നിറഞ്ഞു…അന്നാദ്യമായി എബി തന്റെ കൊച്ചിനെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.. അതാഗ്രഹിച്ചപോലെ എൽസ അവനിലേക്ക് ഒതുങ്ങി ചേർന്നു…. എബിയുടെ ചുണ്ടുകൾ അവളുടെ നിറുകയിൽ പതിയുമ്പോൾ ഹൃദയം അവളോടവന്റെ പ്രണയം ചൊല്ലുകയായിരുന്നു..

ഇത്രമേൽ സ്നേഹിക്കാൻ ഭാഗ്യപെട്ടവർ ❤️

അതെ….

ഹ്മ്മ്….

എനിക്ക് എബിമോനെ ഇഷ്ടമൊക്കെയാണ്… പക്ഷെ…..

എന്ത്‌ പക്ഷെ….

ഈ കരച്ചിൽ മര്യാദക്ക് നിർത്തിക്കോണം…പിന്നെ ഈ അയ്യോ പാവം സ്വഭാവമൊക്കെ മാറ്റി നമുക്ക് സ്മാർട്ട്‌ ആകണം…

അതു…കരയുന്നത്…..ഞാൻ അറിഞ്ഞുകൊണ്ടല്ല…. എനിക്ക് സങ്കടം വന്നിട്ട…

അയ്യോടാ… എന്തിനാ ഇത്രയും സങ്കടം….

അറിയില്ല…

സാരമില്ല… നമുക്ക് ശരിയാക്കിയെടുക്കാം കെട്ടോ..ഈ പാവാച്ചി എബിമോനെ തത്കാലം നമുക്കൊരു വശത്തേക്ക് മാറ്റാം… എന്നിട്ട് നല്ല കിടുക്കാച്ചി എബിമോൻ ആകാം എന്താ….റെഡിയല്ലേ

ഹ്മ്മ്…

ഹ്മ്മ് എന്നല്ല… നല്ല മിടുക്കാനായി മറുപടി താ..

എന്റെ പൂച്ചക്കണ്ണിക്ക് വേണ്ടി എനിക്ക് വേണ്ടി ഞാൻ ഈ പാവത്തരമൊക്കെ മാറ്റി സ്മാർട്ട്‌ ആകും..

മിടുക്കൻ…

പക്ഷെ അതിനു എനിക്ക് കൊച്ചിന്റെ സഹായം വേണം…

അതെനിക്കറിയാം…ഞാനൊന്നു എണീക്കട്ടെ…എല്ലാം റെഡിയാക്കും നമ്മൾ

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : പ്രണയിനി

Scroll to Top