കി, ടക്കാൻ അവൻ മു, റിയിലേക്ക് വന്നു. അവൾ അവിടെ കാത്തിരുന്നു മു, റിയിൽ. മേശപ്പുറത്തു ഒരു ഗ്ലാസ്‌ പാലും, പിന്നെ…

രചന : Vivek Das

വയസ്സ് 29 ആയി.. ഒപ്പമുള്ളവരുടെ കല്യാണം കഴിഞ്ഞു. അവനു കല്യാണം കഴിക്കാൻ അതിയായ ആഗ്രഹം. ഇരുപത് പെണ്ണ് കാണൽ കഴിഞ്ഞു. ഇത് ഇരുപതിയൊന്നാമത്തെ ആണ്. പെണ്ണ് അതിസുന്ദരി. അവനു ഒറ്റനോട്ടത്തിൽ ഇഷ്ടമായി. പതിവ് പോലെയുള്ള കാർണോന്മാരുടെ ഡയലോഗ് വന്നു.

പെണ്ണിനും ചെക്കനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം. അവളും അവനും മാറി നിന്ന്.

കുറച്ചു നേരം നിശബ്ദത. അവൻ പതുക്കെ സംസാരിച്ചു തുടങ്ങി.

ഞാൻ സ്ത്രീകളോട് അധികം സംസാരിക്കാറില്ല.

Message പോലും അയക്കാറില്ല സ്ത്രീകൾക്ക്. എനിക്ക് അതു കൊണ്ട് കുട്ടിയോട് എന്താ സംസാരിക്കേണ്ടത് എന്നറിയില്ല. എനിക്ക് ചില ആണുങ്ങളെ പോലെ പെണ്ണിന്റെ പുറകെയുള്ള മണപ്പിച്ചു നടത്തമൊന്നും ഇഷ്ടമല്ല. ഭർത്താവിനെ അനുസരിക്കുന്ന സ്ത്രീയെ ആണ് ഉത്തമ ഭാര്യയായി ഞാൻ കാണുന്നത്. പൗരുഷമുള്ള പുരുഷനായ ഒരു ഭർത്താവിനെ ആണ് കുട്ടി ആഗ്രഹിക്കുന്നതെങ്കിൽ നമുക്ക് ഈ ബന്ധവുമായി മുന്നോട്ട് പോകാം.

അവൾ ഒന്നും മിണ്ടിയില്ല. അവൾ പതുക്കെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പൊയി.

മനസ്സിൽ അവൾ ആലോചിച്ചു. എന്തൊരു അഹങ്കാരം ഈ മനുഷ്യന്.

ചെക്കന്റെ വീട്ടുകാർ തിരിച്ചു പൊയി.

അവൾ ” അമ്മേ ആ ചെക്കന്റെ പേര് എന്തായിരുന്നു ”

അമ്മ ” അഖിൽ രാജീവ്‌ ”

അവൾ phone എടുത്ത് കുറച്ചു നേരം facebookil അവന്റെ പേര് search ചെയ്തു നോക്കി. കുറെ അധികം നേരം അതിൽ ചിലവഴിച്ചു. താഴെ ഇറങ്ങി വന്നു അമ്മയോട് പറഞ്ഞ് ” എനിക്ക് ഈ കല്യാണത്തിന് സമ്മതമാണ് അമ്മേ. ”

അമ്മ ” ഈ പെണ്ണ് എന്ത് മനുഷ്യനെ വട്ടം ചുറ്റിക്കണേ. ആദ്യം ഇഷ്ടമല്ല എന്ന് പറഞ്ഞിട്ട് ”

അവൾ “അത് അപ്പോൾ അല്ലെ. എനിക്കെന്തോ ഈ ആലോചന ഇഷ്ടമായി.”

അങ്ങനെ അത് സംഭവിച്ചു. അവരുടെ കല്യാണം കഴിഞ്ഞു.

കിടക്കാൻ അവൻ മുറിയിലേക്ക് വന്നു. അവൾ അവിടെ കാത്തിരുന്നു മുറിയിൽ. മേശപ്പുറത്തു ഒരു ഗ്ലാസ്‌ പാലും, പിന്നെ പഴവർഗങ്ങളും. അവൻ വന്നു കട്ടിലിൽ ഇരുന്നു.

അവൾ ” ഏട്ടാ, എന്റെ കാല് വേദനിക്കുന്നു. എത്ര നേരമായി നമ്മൾ ഫോട്ടോ എടുക്കാനെല്ലാമായി നിൽക്കുന്നു. ഒന്ന് തിരുമ്മി തരുമോ? ”

അഖിൽ ” അച്ചിയുടെ കാല് തിരുമ്മി തരാൻ ഞാൻ പെങ്കോന്തൻ ഭർത്താവല്ല. ഇത്തരം കോമാളിത്തരത്തിനു എന്നെ കിട്ടില്ല അഞ്ജലി. ”
അവൻ അവിടെ ഇരുന്ന പാല് എടുത്തു പകുതി കുടിച്ചു. പകുതി അവൾക്ക് കൊടുക്കാൻ നോക്കിയപ്പോൾ അവൾ തിരിഞ്ഞു കിടന്നു കഴിഞ്ഞിരുന്നു.

“നിനക്ക് പാതി വേണ്ടേ.”

അഞ്ജലി ” വേണ്ട. ദാഹിക്കുന്നില്ല ”

അടുത്ത ദിവസം രാവിലെ അഖിൽ അവന്റെ ഡ്രെസ്സുകൾ അലക്കാൻ washing മെഷീനിൽ ഇടാൻ പോവുകയായിരുന്നു.

അഞ്ജലി “ഏട്ടാ എന്റെ തുണി കൂടി ഒന്ന് ഇടാമോ?

“നിന്റെ അടിപ്പാവാട അലക്കാൻ ഞാൻ നിന്റെ അടിമയൊന്നുമല്ല.”

അവൾ മനസ്സിൽ എന്തോ ആലോചിച്ചു.

രണ്ടു ദിവസം അവൾ അവന്റെ അടുത്ത് നിന്ന് മാറി കിടന്നു. അവൻ അവളുടെ ഒപ്പം കിടക്കാൻ ആഗ്രഹിച്ചു മൂന്നാമത്തെ ദിവസവും വന്നു. അവൾ അന്നും ഒഴിവായി. അവൻ അവളോട്‌ ചോദിച്ചു “നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ. എന്താ ഒപ്പം കിടക്കാത്തത്? ”

അഞ്ജലി ” ഏട്ടന് ഞാൻ ഒപ്പം കിടക്കുന്നത് ഇഷ്ടമല്ലല്ലോ.. എന്റെ കാല് പിടിക്കാൻ പോലും നാണക്കേട് അല്ലെ? ”

ഇത്രയും പറഞ്ഞിട്ട് അവൾ അവളുടെ സുന്ദരമായ കാൽപാദം കട്ടിലിൽ വച്ചിട്ട് കൊലുസ്സ് ഇടാൻ തുടങ്ങി. അവനു ഇന്നലെ പറഞ്ഞത് അബദ്ധമായി എന്ന് തോന്നി. അവൻ അവളുടെ കാൽപാദങ്ങൾ നോക്കി ഇരുന്നു.

അഞ്ജലി മനസ്സിൽ ചിരിക്കുന്നുണ്ടായി.

“എന്താ ഏട്ടാ നോക്കുന്നത് ”

അഖിൽ “നിനക്ക് ഇപ്പോഴും കാല് വേദനിക്കുന്നുണ്ടോ?. ഇന്നലെ ആ തിരക്ക് കാരണം നല്ല ക്ഷീണം ഉണ്ടായി. അതാ ഞാൻ അങ്ങനെ പറഞ്ഞത് ”

അഞ്ജലി “ആണോ പക്ഷെ എനിക്ക് കാല് പൊക്കി വയ്ക്കാൻ പറ്റുന്നില്ല. താഴെ വയ്ക്കുമ്പോൾ ആണ് സുഖം “.

അഖിൽ “അതിനെന്താ ഞാൻ താഴെ വന്നു തിരുമ്മി തരാം.” അഖിൽ താഴെ മുട്ടുകുത്തി നിന്ന് അവളുടെ കാല് പിടിച്ചു തിരുമ്മി. കുറച്ചു കഴിഞ്ഞപ്പോൾ ആ കൊലുസ്സിൽ പതുക്കെ ചുമ്പിക്കാൻ പൊയി. അവൾ അപ്പോഴേക്കും കാല് വലിച്ചു. ” അയ്യോ എന്താ ഏട്ടാ ഈ കാണിക്കുന്നത്. ഏട്ടന്റെ പൗരുഷം പോകില്ലേ “.

അഖിൽ ” നീയെന്താ എന്നെ കളിയാക്കുവാണോ?”

അഞ്ജലി ” ആണെന്ന് കൂട്ടിക്കോ. തന്റെ ഡയലോഗ് കേട്ടാൽ വലിയ സംഭവം ആണെന്ന് തോന്നും താൻ. വലിയ പൗരുഷമുള്ള പുരുഷൻ ആയ താൻ എന്തിനാടോ എന്റെ ഫേസ്ബുക്ക് accountilekk മൂന്ന് വർഷം മുൻപ് തുരു തുര message അയച്ചത്.

സ്ത്രീകളോട് സംസാരിക്കാത്ത താൻ എന്തിനാടോ എന്റെ replykku വേണ്ടി messengeril യാചിച്ചത്.

തന്റെ profile എടുത്തു നോക്കിയപ്പോൾ ആണ് പണ്ട് താൻ എനിക്ക് അയച്ച message കണ്ടത്

അപ്പോൾ തന്നെ വിചാരിച്ചത് ആണ് തന്നെ ഒരു പാഠം പഠിപ്പിക്കണം എന്ന്. ”

അഖിൽ ” മോളെ ഞാൻ അത് ”

അഞ്ജലി ” മോളോ. തനിക്കപ്പോൾ അങ്ങനെ ഒക്കെ വിളിക്കാൻ അറിയാമല്ലേ.” അവൾ എന്നിട്ട് കിടക്കയിൽ കേറി കിടന്നു. അഖിലും കേറി കിടക്കാൻ തുനിഞ്ഞു.

അഞ്ജലി ” എങ്ങോടാ ഈ കേറി കിടക്കുന്നത്.

എന്റെ അടിപ്പാവാട കഴുകിയാൽ പെങ്കോന്തൻ ആകുന്ന ആൾ എന്റെ ഒപ്പം കിടക്കാനും വരണ്ട. ”

അഖിൽ “മോളെ ഞാൻ അത് അന്നേരത്തെ ഒരു ആവേശത്തിൽ പറഞ്ഞതാണ്. നീ എന്നോട് ഒന്ന് ക്ഷമിക്ക്.”

അഞ്ജലി ” അയ്യോ. ക്ഷമായൊന്നും ചോദിക്കല്ലേ. ഏട്ടന്റെ പൗരുഷം പോകും. ”

അഖിലിന് മനസ്സിലായി അവൾ കളിയാക്കിയത് ആണെന്ന്. അവൻ ഒന്നും മിണ്ടിയില്ല.

അഞ്ജലി ” ഇത്രയും സ്നേഹം തന്റെ ഉള്ളിൽ ഉണ്ടായിട്ടാണോടോ താൻ കഴിഞ്ഞ ദിവസങ്ങളിൽ മുരടനെ പോലെ എന്നോട് പെരുമാറിയത്. സ്വന്തം ഭാര്യയുടെ കാല് ഒന്ന് തിരുമ്മിയാൽ എങ്ങനെയാടോ തന്റെ പൗരുഷം പോകുന്നത്. കാല് തിരുമ്മിയാൽ തന്റെ പൗരുഷം പോകും. പക്ഷെ ഉമ്മ വച്ചാൽ പോകില്ലാലെ. ”

അഖിൽ ഒന്ന് ചിരിച്ചു. അതു കണ്ടപ്പോൾ അവളുടെ മുഖത്തും ഒരു ചിരി വിടർന്നു.

അവൻ പതുക്കെ അവളോട്‌ പറഞ്ഞ് “sorry “.

അഞ്ജലി ചിരിച്ചുകൊണ്ട് ” എന്നെ രണ്ടു ദിവസം വിഷമിപ്പിച്ചതിന്റെ ശിക്ഷ ആയിട്ട് എന്റെ തുണിയും അടിപ്പാവാടയും അലക്കാൻ washing machinil ഇട്ടിട്ടു വാ. എന്നാൽ ഞാൻ ഒപ്പം കിടത്താം. ”

അഖിൽ ഒന്നും മിണ്ടാതെ പൊയി.

അഞ്ജലി പുറകിൽ നിന്ന് വിളിച്ചിട്ട് “ഏട്ടാ.. ഇന്ന് മാത്രം മതി കേട്ടോ. നാളെ മുതൽ ഞാൻ ചെയ്തോളാം.”

അഖിൽ ഒന്നും മിണ്ടാതെ വീണ്ടും നടത്തം തുടർന്ന്.

അഞ്ജലി “ഏട്ടാ, വേഗം വരണേ. എന്റെ കാല് ഇപ്പോഴും വേദനിക്കുന്നുണ്ട്. ഏട്ടന്റെ കയ്യിൽ വേദന മാറ്റാനുള്ള മരുന്ന് ഉണ്ടെന്ന് എനിക്കറിയാം “.

രണ്ടു പേരുടെയും മുഖത്ത് ചിരി വിടർന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : Vivek Das

Scroll to Top