ചെമ്പകം പൂക്കുമ്പോൾ, ഭാഗം 10

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 10

❤️❤️❤️❤️❤️❤️❤️❤️❤️

“ഇന്ന് വല്യ സന്തോഷത്തിൽ ആണല്ലോ കിങ്ങിണി കുട്ടി”??…. പെട്ടെന്ന് ആരോ പുറകിൽ കിതച്ചു കൊണ്ട് പറയുന്ന പോലെയും  ഓടി വരുന്ന പോലെയും  കിങ്ങിണിക്ക് തോന്നി. അവൾ തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ  ആരെയും കണ്ടില്ല. അവൾ അത് കാര്യം ആക്കാതെ  മുൻപോട്ടു നടന്നു.

“ഇന്ന് പിറന്നാൾ ആണല്ലേ “??….വീണ്ടും പിന്നിൽ നിന്ന് ചോദ്യം ഉയർന്നു.

കിങ്ങിണി ചുവടു ഉറക്കാതെ അവിടെ തന്നെ നിന്നു പോയി.

“പണ്ട് ഇവിടെ ഏതോ പാല ഉണ്ടായിരുന്നെന്നും അതിൽ യെക്ഷി ഉണ്ടാരുന്നു എന്നൊക്കെ ഫൈസൽ  ഇക്കാക്കാ പറഞ്ഞിട്ടുണ്ട്. എന്റെ കണ്ണാ പ്രേതം  എങ്ങാനും ആണോ!!അവരിപ്പോൾപകലും ഡ്യൂട്ടിക്ക് പോകുവോ “!!

കിങ്ങിണി നിന്ന് അടിമുടി  വിറച്ചു.

“ഏഹ്…. ആരാ”??… കിങ്ങിണി ഞെട്ടി തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകളിൽ ഭയം പ്രകടം ആയിരുന്നു. കിങ്ങിണി പരുങ്ങി പതറി ചുറ്റും നോക്കി.

“ആരാ”??…കിങ്ങിണി പേടിച്ചു കൊണ്ട് വീണ്ടും  ചോദിച്ചു. ആ ചോദ്യത്തിൽ പേടി കലർന്നിരുന്നു എന്ന് മറഞ്ഞിരുന്ന ആൾക്ക് മനസിലായി കാണണം.

“അയ്യോ… പേടിക്കണ്ട… ഞാൻ ഇയാളെ ഒന്ന് പറ്റിക്കാൻ വേണ്ടി ചെയ്തതാ…. “…റോഡിന്റെ സൈഡിൽ ഉള്ള കലുങ്കിന്റെ  അടിയിൽ നിന്ന് കൈ രണ്ടും കൂട്ടി തല്ലി  നിഹാൽ ഇറങ്ങി വന്നു.

“പേടിച്ചോ ഇയാള്”??

“ഹോ… എന്റെ നല്ല ജീവൻ അങ്ങ് പോയി. മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്”….കിങ്ങിണി നെഞ്ചിൽ കൈ വെച്ച് പറഞ്ഞു.

“അതിന് ഞാൻ അറിഞ്ഞോ ഇയാള് പേടിക്കും എന്ന് ??അല്ല എന്ത് ഓർത്ത പിടിച്ചേ”??…നിഹാൽ ഒരു കുസൃതി ചിരിയോടെ  ചോദിച്ചു.

“അത്… അത്… അതൊന്നും ഇല്ല”…കിങ്ങിണി ഒന്നും പെട്ടെന്ന്  പറയാൻ ആകാതെ തപ്പി തടഞ്ഞു നിന്നു.

നിഹാൽ അവളുടെ അടുത്തേക്ക് പതുക്കെ നടന്നു  വന്നു.കിങ്ങിണി  അവന്റെ ആ  വരവ് അറിയാതെ  നോക്കി നിന്നു പോയി. ബ്ലാക്ക് ഷർട്ടും അതേ കരയുള്ള മുണ്ടും. കയ്യിൽ ഒരു ബ്ലാക്ക് സ്ട്രാഫ് ഉള്ള ലേറ്റസ്റ്റ് മോഡൽ ആപ്പിൾ ബ്ലാക്ക്ഉം.ഒതുക്കി ചീകിയ മുടി. കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചിരിക്കുന്നു.ഉടുത്തിരിക്കുന്ന മുണ്ടിന്റെ ഒരറ്റം  പിടിച്ചു കൊണ്ട് തലയെടുപ്പോടെ വരുന്ന ആ വരവ് അവൾ നോക്കി നിന്നു പോയി.

“ഹലോ… എന്താ പകൽ കിനാവ് കാണുക ആണോ”??…നിഹാൽ അവളുടെ മുഖത്തിന്‌ മീതെ കൈ വീശി കൊണ്ട് ചോദിച്ചു.

“ഏയ് അല്ല…..ഒന്നുമില്ല.  ചേട്ടൻ എന്താ ഇവിടെ”??

“ഞാനും അമ്പലത്തിൽ വന്നതാ… ഇന്ന് എന്റെ അമ്മയുടെ പിറന്നാൾ ആണ്. ഇവിടെ ഉള്ള അമ്പലം ഒന്നും എനിക്ക് അറിയില്ലാരുന്നു. അപ്പോൾ ബിരിയാണി…. അല്ല ഫൈസി ആണ് പറഞ്ഞത് താൻ രാവിലെ അമ്പലത്തിൽ പോകുന്നുണ്ട് അപ്പോൾ കൂടെ പോയാൽ മതി എന്ന്. ഞാൻ കുളിച്ചു ഒരുങ്ങി വന്നപ്പോൾ ഇയാൾ ഗേറ്റ് കടന്ന് പോയി. പിന്നെ ഇയാളുടെ പുറകെ വെച്ചു പിടിച്ചു….”

“നേരത്തെ പറഞ്ഞിരുന്നു എങ്കിൽ ഞാൻ അത് കണക്കാക്കി ഇറങ്ങുമായിരുന്നല്ലോ”…..!!

“അതൊന്നും സാരമില്ലടോ”….

“മ്മ്”….

“ഇന്ന് തന്റെയും പിറന്നാൾ ആണല്ലേ”??

“മ്മ്… ”

“ഫൈസി പറഞ്ഞായിരുന്നു. Wish you a great and happiest happy b’-day”….

“Thank you”….

“അമ്പലത്തിലേക്ക് ഇനി ഒരുപാട് ദൂരം ഉണ്ടോ ഇവിടുന്നു”??

“ഏയ് കുറച്ചൂടെ പോയാൽ മതി’..

“മ്മ്… അല്ല അവിടെ പൂ വിൽക്കുന്ന സ്ത്രീയും ആയിട്ട് എന്തായിരുന്നു ഒരു സംസാരം”??…അവൻ പതിയെ മുന്നോട്ട് നടന്നു.

“ഹഹഹഹ…. അതോ”…

“മ്മ് എന്തിനാ ഇയാള് ചിരിക്കണേ”??

“ആ ചേച്ചി പറയുവാ എന്നേ ഇക്കൊല്ലം ഏതോ രാജ കുമാരൻ വന്നു കെട്ടി കൊണ്ട് പോകും എന്ന്”….

“ആഹാ ആ തമാശ കൊള്ളാല്ലോ”…

“അതെന്നെ… പ്ലസ് 2കഴിഞ്ഞതേ പോരാത്തതിന് 18ആയതേ ഉള്ളു ഇന്ന്… അന്നേരവ കല്യാണം”…

“ഹ… അടി… ഇന്ന് വയസ്സ് പറയാൻ പാടില്ല”…നിഹാൽ കൈ കൊണ്ട്  അവളുടെ തലയ്ക്കു ഒന്ന് കൊട്ടി.

“അയ്യോ മറന്നു പോയി”…

കിങ്ങിണി പതിയെ നിഹാലിന്റെ ഒപ്പം മുന്നോട്ട് നടന്നു.

“ഇയാൾക്ക് മുല്ലപ്പൂ ഇഷ്ടം ആണോ”??..നിഹാൽ ചോദിച്ചു.

” അതേ… ”

“എന്നിട്ട് എന്താ ആ ചേച്ചി മുല്ലപ്പൂ തരട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ടാ എന്ന് പറഞ്ഞത്”??

“കുറച്ച് കഴിയുമ്പോൾ വാടി പോകും പിന്നെ എന്തിനാ”..

“അതൊക്കെ ശരിയാ പക്ഷെ ഇന്നത്തെ ദിവസം മുല്ലപ്പൂ  ചൂടി എന്ന് കരുതി  കുഴപ്പം ഒന്നുമില്ല”…നിഹാൽ വാഴയിലയിൽ  പൊതിഞ്ഞ കുറച്ച് മുല്ലപ്പൂ അവൾക്ക് നേരെ നീട്ടി.

“എനിക്ക് ഒരുപാട് ഇഷ്ടാ മുല്ലപ്പൂ… അതുകൊണ്ട് ചുമ്മാ മേടിച്ചതാ… ഇത് ഇയാള് എടുത്തോ. എന്റെ പിറന്നാൾ സമ്മാനം ആയി കണ്ടാൽ മതി”….നിഹാൽ വാഴയിലയിൽ പൊതിഞ്ഞ മുല്ലപ്പൂ അവൾക്ക് നേരെ നീട്ടി.

കിങ്ങിണി അത് മേടിക്കാൻ മടിച്ചു നിന്നപ്പോൾ നിഹാൽ അത് അവളുടെ കയ്യിൽ പിടിപ്പിച്ചു കൊടുത്തു.

അവൾ അത് എടുത്തു  തലയിൽ ചൂടി.

“ഇപ്പോൾ നല്ല സുന്ദരി കുട്ടി ആയി കേട്ടോ… പെൺകുട്ടികൾ ആയാൽ അത്യാവശ്യം ഒരുങ്ങിയൊക്കെ നടക്കണം… ഓവർ ആവരുത് എന്ന് കരുതി. പക്ഷെ താൻ വളരെ ഡിഫറെൻറ് സ്റ്റൈൽ ആണ് മൊത്തത്തിൽ ഒരു ശ്യാമള കോമള”….അവൻ അത് കളിയാക്കി പറഞ്ഞപ്പോൾ കിങ്ങിണി ചിരിച്ചു.

”എനിക്ക് ചെമ്പക പൂക്കൾ ആണ് ഏറെ ഇഷ്ടം… “…കിങ്ങിണി പറഞ്ഞു.

“അത് ആരും തലയിൽ ചൂടാറില്ലല്ലോ”….

“ഹ്മ്മ്…. ചേട്ടൻ ഒരുപാട് സംസാരിക്കുന്ന സ്വഭാവം ആണല്ലേ”??

“മ്മ്… അതേ… അധിക പ്രസംഗവും ഉണ്ട്”

“തോന്നി… ”

“ഓവർ ആയോ ഞാൻ”??

“ഏയ് ഇല്ല… ”

“മ്മ്… ”

കുറച്ച് നേരം അവർ പരസ്പരം ഒന്നും മിണ്ടിയില്ല. മുന്നോട്ട് നടന്നു. പിന്നെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് നിഹാൽ ചോദിച്ചു

“ഇയാളുടെ ശരിക്കും ഉള്ള പേര് കിങ്ങിണി എന്നാണോ”??

“അല്ല… അത് വീട്ടിൽ വിളിക്കുന്നതാ… ശരിക്കും ഉള്ള പേര് ചഞ്ചല”…

“മ്മ്… ചഞ്ചല ഇതിനു മുൻപ് എന്നേ എവിടെ എങ്കിലും വെച്ചു കണ്ടിട്ടുണ്ടോ”??…അവന്റെ ആ ചോദ്യം കേട്ടു കിങ്ങിണി അവിടെ തന്നെ  നിന്നു.

“വേറെ ഒന്നുമല്ല എനിക്ക് നല്ല പരിചയം തോന്നുന്നുണ്ട് അതാ”…ഒരു കള്ളനോട്ടം അവൾക്ക് നേരെ നിഹാൽ എറിഞ്ഞു.

“അത്… അത്… എന്നേ അന്ന് രെക്ഷിച്ചപ്പോൾ … രക്ഷിച്ചത് ചേട്ടൻ അല്ലേ”!!

“അപ്പോൾ അറിയാം. എന്നിട്ട് എന്താ ഇന്നലെയൊക്കെ അറിയാത്ത ഭാവം നടിച്ചു നടന്നത്”??

“അത്… ചേട്ടന് എന്നേ മനസിലായി കാണില്ല എന്ന് കരുതി. അന്ന് ഇത്തിരി നേരം അല്ലേ നമ്മൾ കണ്ടുള്ളു.എന്നേ മറന്നു കാണും എന്ന് കരുതി”…ഒരു ചമ്മലോടെ കിങ്ങിണി പറഞ്ഞു ഒപ്പിച്ചു. കിങ്ങിണി പറഞ്ഞത് കേട്ടു നിഹാൽ ഞെട്ടി.

“Same…. ഇയാളുടെ അതേ പ്രോബ്ലം ആരുന്നു എനിക്കും. എന്നേ ഇയാൾ ഓർക്കുന്നില്ലാരിക്കും  എന്നാ ഞാൻ ഓർത്തത്. അതാ പിന്നെ ചോദിക്കാഞ്ഞത്…ആള് മാറി എങ്ങാനും പോയിട്ട് ഉണ്ടെങ്കിൽ എന്താകും. വടി കൊടുത്തു അടി വാങ്ങേണ്ട എന്ന് കരുതി”….

“ഞങ്ങൾ തമ്മിൽ പല കാര്യങ്ങളിലും സാമ്യത  ഉണ്ടല്ലോ കൃഷ്ണ”…..കിങ്ങിണി മനസ്സിൽ ഓർത്തു.

“നമ്മുടെ വിചാരങ്ങൾ തമ്മിൽ ഏകദേശം ഒരേ wave length  ആണെന്ന് തോന്നുന്നു”…കിങ്ങിണി മനസ്സിൽ പറഞ്ഞത് നിഹാൽ പുറത്തു അവളുടെ കേൾക്കെ പറഞ്ഞു.

കിങ്ങിണി ഒന്ന് ഞെട്ടി എങ്കിലും അവളുടെ ചുണ്ടിൽ ഒരു പാൽ  പുഞ്ചിരി വിരിഞ്ഞു.

“അന്ന് ഇയാള് ഡാൻസ് ചെയ്തത് നന്നായിരുന്നു കേട്ടോ…അന്ന് അഭിപ്രായം പറയാൻ പറ്റുന്ന ഒരു സിറ്റുവേഷൻ ഒന്നും അല്ലായിരുന്നല്ലോ അതാ ഇപ്പോൾ പറഞ്ഞത്. “…

“Thank you”..

അവർ രണ്ടാളും നടന്നു നടന്നു അമ്പലത്തിൽ എത്തി. അമ്പലത്തിന്റെ വാതിൽക്കൽ എത്തിയതും അതിന്റെ പടികൾ കണ്ടു നിഹാൽ എളിയിൽ കൈ കൊടുത്തു  കണ്ണും തള്ളി നിന്നു.

” ദൈവമേ ഇത് മുഴുവൻ കയറാനോ”??… നിഹാൽ പടി കെട്ടുകൾ നോക്കി കൊണ്ട് ചോദിച്ചു.21പടികൾ ഉണ്ടായിരുന്നു അത്.  കിങ്ങിണി ചെരുപ്പ് ഊരി ഇട്ടിട്ടു കുളത്തിൽ പോയി കയ്യും കാലും കഴുകി തളിച്ചു വന്നു. അവൾ മാറിയപ്പോൾ  നിഹാലും അത് തന്നെ ചെയ്തു.

“മെഴുക്കു ആണ് ഇവിടെ മുഴുവൻ”…

“നെയും എണ്ണയും എടുക്കുന്ന അമ്പലത്തിന്റെ കുളത്തിൽ മെഴുക്കു അല്ലാതെ മെഴുകുതിരി ഉണ്ടാകുമോ”??…

“ശോ ശരി ആണല്ലോ… ഹ്മ്മ് …. പക്ഷെ നല്ല കുളം അല്ലേ ??മൊത്തത്തിൽ ഒരു ഫ്രഷ് ഫീൽ കിട്ടുന്നുണ്ട്!!ഈ കല്യാണപ്പാർട്ടിസിനു ഫോട്ടോ ഷൂട്ടിന് പറ്റിയ സ്ഥലം, ആമ്പൽപ്പൂവ്, തെളിനീർ പോലുള്ള വെള്ളം,ഫ്രഷ് എയർ,  കൽപ്പടവ് മൊത്തത്തിൽ ഒരു നൊസ്റ്റാൾജിക് ഫീൽ ഉണ്ട്”…

“മ്മ്… വരുന്നില്ലേ”??

“മ്മ്… “…നിഹാൽ ചിരിച്ചു കൊണ്ട് അവൾക്കൊപ്പം നടന്നു.

മാനം കാലം തെറ്റി പെയ്യാൻ കാത്ത് നിൽക്കുന്നു. നിഹാലും കിങ്ങിണിയും നടന്നു അമ്പലത്തിന്റെ പടിക്കൽ എത്തിയപ്പോൾ മഴ പെയ്തു. രണ്ടാളും കൂടെ വേഗം  ഓടി അമ്പലത്തിന്റെ അകത്തേക്ക് കയറി.

“നനഞ്ഞോ”??..നിഹാൽ ചോദിച്ചു.

“മ്മ് ചെറുതായിട്ട്.. അല്ല നട കയറാൻ മടി ആയിരുന്നല്ലോ പിന്നെ എങ്ങനെ കയറി”??

“അത് സാഹചര്യം ഇതായി പോയില്ലേ”…

“മ്മ്… അപ്പോ സാഹചര്യത്തിന് അനുസരിച്ചു മറുകണ്ടം ചാടാൻ അറിയാം അല്ലേ”???

“മ്മ് ചെറുതായിട്ട്… കാലുവാരൽ പ്രസ്ഥാനവും ഉണ്ട്”…

കിങ്ങിണി ഒന്നും മിണ്ടിയില്ല. മഴ പെയ്യുന്നത് കൊണ്ട് ചുറ്റമ്പലത്തിൽ  വെള്ളം വീഴുന്നുണ്ടായിരുന്നു.  അതുകൊണ്ട് അവർ പ്രദക്ഷിണം വെക്കാതെ അവിടെ തന്നെ നിന്നു.

ശ്രീ കോവിലിൽ ചുവന്ന പട്ട് ചാർത്തി നിൽക്കുന്ന ദേവിക്ക് വല്ലാത്ത ഭംഗി തോന്നി. നിഹാലും കിങ്ങിണിയും പെയ്യുന്ന മഴ നോക്കി നിന്നു. ഇടയ്ക്ക് എപ്പോഴോ നിഹാലിന്റെ നോട്ടം തന്നിലേക്ക് പാറി വീഴുന്നത് അവൾ അറിഞ്ഞു. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവൾ മറച്ചു വെച്ചു കൊണ്ട് നിന്നു. അവനും.

“എന്താ ദേവി എനിക്ക്  ഈ കുട്ടിയോട് ഒരു തരം
ആത്മ ബന്ധം തോന്നി പോകുന്നത് ?? ഒരു സഹോദര സ്നേഹമോ സൗഹൃദ ഭാവമോ  പ്രണയമോ ഒന്നുമല്ല പേര് പറഞ്ഞു വിളിക്കാൻ കഴിയാത്ത ഒരു ബന്ധം ഉള്ളത് പോലെ…. “…പെയ്യുന്ന മഴയിൽ ദേവിയുടെ വിഗ്രഹത്തിൽ നോക്കി നിഹാൽ മനസ്സിൽ ചോദിച്ചു.

“ഒരിക്കലും ഇനി ആരുടെ ചിന്ത ആണോ മനസ്സിൽ കയറ്റരുത് എന്ന് വിചാരിച്ചത് അയാളെ തന്നെ മുന്നിൽ കൊണ്ട് വന്നു നിർത്തിയിരിക്കുന്നു അതും തൊട്ടു അടുത്തു.  വല്ലാത്ത ഒരിഷ്ടം നിഹാൽ ഏട്ടനോട് തോന്നി പോകുന്നല്ലോ ദേവി.എന്താ ഇതിന്റെയൊക്കെ പൊരുൾ”…..

മഴ പെയ്തു തോർന്നു എങ്കിലും അവർ ഇരുവരുടെയും ഹൃദയം പറഞ്ഞ് അറിയിക്കാൻ പറ്റാത്ത  എന്നാൽ ഒരുപാട് ഇഷ്ടം തോന്നുന്ന ഏതോ ഒരു ലോകത്തിലേക്ക്  ചേക്കേറുന്നത്  അവർ അറിഞ്ഞു. ഒന്നും പുറത്ത് കാട്ടാതെ തന്നെ.

മഴ കഴിഞ്ഞപ്പോൾ കിങ്ങിണി പോയി വഴിപാട് കഴിച്ചു വന്നു. നിറഞ്ഞ ചൈതന്യം തുളുമ്പുന്ന ദേവി വിഗ്രഹത്തിനു  മുന്നിൽ ഇരുവരും പ്രാർഥിച്ചു നിന്നു.വഴിപാട് കഴിച്ച പ്രസാദം വാങ്ങിയതിന്  ശേഷം രണ്ടാളും ഒന്നിച്ചു വീട്ടിലേക്കു മടങ്ങി.

മടക്ക യാത്രയിൽ അവർ നന്നായി പരിചയപ്പെട്ടു.   നിഹാൽ പെട്ടെന്ന് അവളോട്‌ നിൽക്കാൻ പറഞ്ഞു പാടത്തിന്റെ കരയിൽ പിടിച്ചു നിർത്തി.

“എന്താ”??

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും….)

രചന : അനു അനാമിക

Scroll to Top