അഞ്ജലി തുടർക്കഥ, ഭാഗം 12 വായിച്ചു നോക്കൂ…

രചന: അഞ്ജു

വെള്ളത്തിൽ മുങ്ങി താണ് ജീവനു വേണ്ടി പിടയുന്ന പ്രാണൻെറ പാതിയെ നിസ്സഹായാവസ്ഥയിൽ നോക്കി നിൽക്കാനേ അവനു കഴിഞ്ഞൊള്ളു.

അവളുടെ കരച്ചിൽ ചീളുകൾ അവൻെറ ഹൃദയത്തിൽ തറഞ്ഞു കയറി.

വിക്കി……. വിക്കി …….വിക്കി ……..

ഓടിവാ….. അവൻെറ അലർച്ച ഒന്നും ഹെഡ് സെറ്റ് വച്ചതുകൊണ്ട് വിക്കി കേട്ടിരുന്നില്ല.

ഹെൽപ്…… ഹെൽപ്…….. ഹെൽപ്…

ആരെങ്കിലും ഓടിവാ….. ഹെൽപ്….

ആളൊഴിഞ്ഞ ബീച്ചിൽ അവരെ രക്ഷിക്കാൻ ആരുമുണ്ടായില്ല. എന്ത് ചെയ്യണമെന്നറിയാതെ അവൻെറ തല പുകഞ്ഞു കൊണ്ടിരുന്നു. അഞ്ചു ജീവനു വേണ്ടി മല്ലിടുന്നത് അധികനേരം കണ്ടുനിൽക്കാൻ അവനു കഴിഞ്ഞില്ല. താലി കെട്ടിയ പുരുഷൻ എന്ന നിലയിൽ അവളെ സംരക്ഷിക്കേണ്ടത് അവൻെറ കടമയാണ് അതിലുപരി അവൾ ഇല്ലാത്തൊരു ജീവിതം അവനു സങ്കല്പിക്കാൻ പോലും കഴിയില്ല.

അജുവിൻെറ കണ്ണുകൾ നിറഞ്ഞൊഴുകി ശരീരം വെട്ടിവിറച്ചു വിയർപ്പു തുള്ളികൾ ധാരയായി ഒലിച്ചിറങ്ങി.

ശരീരം രണ്ടായി വെട്ടികീറുന്ന വേദനയോടെ അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു. തടി ബഞ്ചിൻെറ കൈവരിയിൽ ഊന്നി ഏറെ നേരത്തെ കഠിന പ്രയത്നത്തിൻെറ ഫലമായി അജു എഴുന്നേറ്റ് നിന്നു. അധിക നേരം നിൽക്കാനാവാതെ അവൻ മണൽപ്പരപ്പിൽ വീണു പോയി. വീണിടത്തു കിടന്നവൻ ഇഴഞ്ഞു നീങ്ങി അവൻെറ കൈമുട്ടിലെ തൊലി പോയി രക്തം കിനിഞ്ഞിട്ടും അവനാ പരിശ്രമം അവസാനിപ്പിച്ചില്ല. അഞ്ചു അപ്പോഴും കടൽത്തിരകളിൽ പ്രാണനുവേണ്ടി പിടയുകയായിരുന്നു.

അഞ്ചുവിൻെറ പിടച്ചിൽ കാണും തോറും അവൻെറ നെഞ്ച് പിളരുന്നതുപോലെയായിരുന്നു. ഒരു അവസാന ശ്രമം എന്നപോലെ കൈ രണ്ടും മണലിൽ കുത്തി അജു പിടഞ്ഞെഴുന്നേറ്റു. പക്ഷെ അവൻ ഓടി അടുത്തപ്പോഴേക്കും അഞ്ചു തിരകളിൽ അപ്രത്യക്ഷയായിരുന്നു.

അഞ്ചു…………

തിരകളിലൂടെ അവളുടെ പേര് വിളിച്ചവൻ ഓടി നടന്നു. അവൻെറ കരച്ചിൽ കടൽഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ മണലിൽ മുട്ടു കുത്തി നിന്നവൻ തേങ്ങിക്കരഞ്ഞു.

അഞ്ചു…. എന്തിനാ…. എന്തിനാ എന്നോടീ ചതി ചെയ്തത്. നീയില്ലാതെ ഞാനില്ലാന്ന് ഒരു നൂറുവട്ടം പറഞ്ഞതല്ലേ…

അജു…..

തോളിലൊരു കരസ്പർശം എറ്റവൻ തിരിഞ്ഞു നോക്കിയപ്പോൾ നനഞ്ഞു കുളിച്ചു നിൽക്കുന്ന അഞ്ജലിയേയാണ് കാണുന്നത്. അവൾ അവൻെറ അടുത്ത് ഇരുന്നു. എനിക്കൊന്നും പറ്റിയില്ല അജു….

പെട്ടെന്ന് അജുവിൻെറ മുഖം മാറി ദേഷ്യം ഇരച്ചു കയറി അവളുടെ രണ്ടു കവിളിലും മാറി മാറി അവൻെറ കരങ്ങൾ പതിച്ചു.

അടിയുടെ ആഘാതത്തിൽ അഞ്ചുവിൻെറ ചുണ്ടു മുറിഞ്ഞ് ചോര വന്നു. അജു ഞാൻ…. എന്തിനാ എന്നെ പേടിപ്പിച്ചത്… ഒരു നിമിഷം എൻെറ ശ്വാസം നിലച്ചു പോയി… എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ…. അവൻ അഞ്ചുവിനെ വാരി പുണർന്നു അവളുടെ മുഖവും കഴുത്തും ചുംബനങ്ങൾ കൊണ്ട് മൂടി.

എത്ര ചേർത്തു പിടച്ചിട്ടും അവൾ അകന്ന് പോയാലോ എന്ന ഭയത്താൽ വീണ്ടും വീണ്ടും അവളെ അവനിലേക്ക് ചേർത്തു പിടിച്ചു. അഞ്ചുവിന് ശ്വാസം മുട്ടിന്നതുപോലെ ആയി എങ്കിലും കുറച്ചു സമയം കൊണ്ട് അവൻ അനുഭവിച്ച വേദന എത്രത്തോളമാണെന്ന് ആ കണ്ണുകളിൽ നിന്നുമവൾക്ക് മനസ്സിലായി.

അപ്പോഴേക്കും മറഞ്ഞു നിന്നിരുന്ന വീണയും മുരളിയും ഗീതയും നിറമിഴിയോടെ അവരുടെ അടുത്തേക്ക് വന്നു.

വിക്കി മാത്രം കാറിൻെറ അടുത്ത് തന്നെ നിന്നു.

അജു നീ നടന്നു… നോക്കിക്കേ എൻെറ അജു എഴുന്നേറ്റ് നടന്നു… അപ്പോഴാണ് അവനും ആ കാര്യം ശ്രദ്ധിക്കുന്നത്. ഇരുന്നിരുന്ന തടി ബഞ്ചിൽ നിന്നും ഒരുപാട് അകലെയാണ് അവനിപ്പോൾ ഉള്ളതെന്ന യാഥാർധ്യം അവൻെറ ഉള്ളിൽ പെരറിയാത്ത വികാരങ്ങൾ ഉണ്ടാക്കി. ഇതൊരു അവസാന പരീക്ഷണം ആയിരുന്നു അജുവേട്ടാ വിജയിക്കുമോ ഇല്ലയോ എന്നറിയാത്തൊരു മരണക്കളി.. അപ്പോ എല്ലാവരും കൂടി അറിഞ്ഞിട്ടായിരുന്നോ…

അതേ അജു നീ തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു… അഞ്ചു അവൻെറ നെറ്റിയിൽ ചുംബിച്ചു.

ഇനി കുറച്ചു ദിവസത്തെ ഫിസിയോ തെറാപ്പി കൂടി കഴിഞ്ഞാൽ അജുവേട്ടന് പഴയ പോലെ തുള്ളിച്ചാടി നടക്കാം… എല്ലാം എൻെറ മോളുടെ പ്രർത്ഥനയുടേയും കഷ്ടപ്പാടിൻെറയും ഫലമാണ്…

ഗീത അജുവിനേയും അഞ്ചുവിനേയും ചേർത്തു പിടിച്ചു……..

വിക്കി….. നീ എന്താ മാറി നിൽക്കുന്നത്.. മറുപടി പറയാതെ അവൻ അഞ്ചുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാൻ… ഞാൻ ശരിക്കും പേടിച്ചു പോയി ചേച്ചി… ചേച്ചി ഇറങ്ങരുതെന്ന് പറഞ്ഞതുകൊണ്ട് മാത്രാ… അഞ്ച് മിനിറ്റുകൂടി വൈകിയിരുന്നെങ്കിൽ ഒന്നും നോക്കാതെ ഞാൻ ഓടി വന്നേനെ…

ഐയ്യേ… ഇത്ര ഒള്ളു നീ… അവൾ അവൻെറ തലയിൽ തലോടി.

എനിക്ക് എല്ലാം എൻെറ ചേച്ചിയല്ലേ…

കൊച്ചു കുട്ടികളെ പോലെ കരയാതെ നീ വണ്ടിയിൽ കയറിക്കേ…. മറുപടിയായി അവനൊരു മങ്ങിയ ചിരി ചിരിച്ചു. ചിരിക്ക് തീരെ വോൾട്ടേജ് ഇല്ലാലോടാ… അവൾ അവനെ ഇക്കിളിയിട്ടു.

ഹഹഹഹ…. ചേച്ചി മതി… ഹഹഹഹ…

നിർത്ത്… അങ്ങനെ മര്യാദയ്ക്ക് ചിരിക്ക്… ഇനി വണ്ടി എടുത്തോ…..

ഇത് ഏതാ ഈ പെൺകൊച്ച് കൊറേ നേരായിലോ ഇവിടെ കിടന്ന് കറങ്ങുന്നത്…..

ഞാനും കണ്ടു അമ്മേ…

ഗീതയുടേയും അഞ്ചുവിൻെറയും നോട്ടം കണ്ട് അതുവരെ അവിടെ കിടന്ന് കറങ്ങിയിരുന്ന ചാരു സ്കൂട്ടി ഒതുക്കി.

ചേച്ചി…. മ്…. എന്താ…

ഇതാണോ വിഘ്നേശിൻെറ വീട്…. അതേലോ..

വിക്കിയുടെ ഫ്രണ്ടാണോ…

ഹോ… ഇപ്പോഴാ സമാധാനമായത് കുറച്ച് ദിവസമായി ഞാൻ അവൻെറ വീടും തപ്പി നടക്കാൻ തുടങ്ങിയിട്ട്…. പറയുന്നതിനൊപ്പം ചാരു ഗേയ്റ്റും തള്ളി തുറന്ന് അകത്തേക്ക് കയറി. എന്താ മോളെ വല്ല പ്രശവുമുണ്ടോ… ഗീത ആവലാതിപ്പെട്ട് ചോദിച്ചു.

ഏയ് പ്രശ്നമൊന്നുമില്ല അമ്മേ.. അവൻ കോളേജിൽ വന്നിട്ട് കുറച്ച് ദിവസമായിലോ.

അവൻെറ ബുക്ക് എൻെറ കൈയ്യിൽ ആയിരുന്നു പരീക്ഷ വരല്ലേ അപ്പോ ഇത് തിരിച്ച് കൊടുക്കാനായിരുന്നു… അവൾ കൈയ്യിലെ ബുക്ക് പൊക്കി കാണിച്ചു. അതിനെന്താ അവൻ അകത്തുണ്ട് മോള് കയറി വാ… അഞ്ചു അവളെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു.

വ്ഘ്നേശിൻെറ ഏട്ടത്തി ആണല്ലേ…

മ്… അതെ…

എന്താ ചേച്ചിടെ പേര്…

അഞ്ജലി…

നല്ല പേരാട്ടോ.. എൻെറ പേര് ചാരു…

ചാരുവും നല്ല പേരാട്ടോ..

മോള് ഇരിക്ക്…

വിക്കി…….. എന്താ ചേച്ചി…. ഒന്നിങ്ങ് വന്നേ…

ദാ വരണു…. സ്റ്റെപ്പിറങ്ങി വന്ന വിക്കി ഹാളിൽ ചായ കുടിച്ചുകൊണ്ടിരിക്കുന്ന ചാരുവിനെ കണ്ട് അറിയാതെ വാ തുറന്നു പോയി. കുട്ടി നിക്കറും ബനിയനും ഇട്ടുകൊണ്ട് വായും പൊളിച്ചു നിൽക്കുന്ന വിക്കിയെ കണ്ടപ്പോൾ ചാരുവിന് ചിരി വന്നു.

ഹ…വന്നോ… ദേ നിൻെറ കൂട്ടുകാരി അന്വേഷിച്ച് വന്നേക്കണു. നിൻെറ ഏതോ ബുക്ക് അവൾടെ കയ്യിലാണല്ലേ.. അത് തരാൻ വന്നതാ….

ബുക്കോ…. അവൻ ഒന്നും മനസ്സിലാകാതെ നിന്നു.

ഹാ….. നിൻെറ ഇക്ണോമിക്സിൻെറ നോട്ട് ബുക്ക്… ചാരു അവനെ നോക്കി കണ്ണിറുക്കി.

ആഹ്…. ശരിയാ… അത് നിൻെറ കൈയ്യിൽ ആയിരുന്നൂലേ… വിക്കി അവളെ തറപ്പിച്ചു നോക്കി.

എന്നാ നിങ്ങൾ സംസാരിച്ച് ഇരിക്ക് ഞാൻ അജുവിൻെറ അടുത്തേക്ക് ചെല്ലട്ടേ… അഞ്ചു റൂമിലേക്ക് പോയി.

ടീ… നീ എന്തിനാടി ഇങ്ങോട്ട് കെട്ടിയെടുത്തത്…

എൻെറ കെട്ടിയോൻെറ വീട് കാണാൻ…

കെട്ടിയോനല്ല ഞാൻ നിൻെറ കാലനാ ആവാൻ പോകുന്നേ.. ഇപ്പോ ഇറങ്ങിക്കോളണം ഇവിടന്ന്…

നമ്മുടെ ബെഡ്റൂം എവിടെയാ വിക്കി….

എന്തോന്ന്…

വിക്കി… എന്തേ ഇഷ്ടായില്ലേ… നിന്നെ എല്ലാവരും അങ്ങനെ അല്ലേ വിളിക്കുന്നത് അപ്പോ ഞാനും അങ്ങനെ വിളിക്കാം…

നീ എന്തേലും കാണിക്ക്…

പറ നമ്മുടെ ബെഡ്റൂം എവിടെയാ…. ചാരു പ്ലീസ് ഒന്ന് ഇറങ്ങി പോകാമോ… നമുക്ക് നാളെ സംസാരിക്കാം…

സത്യായിട്ടും… മ്…

നാളെ രാവിലെ ബീച്ചിൽ വന്നാമതി… ഞാൻ വരുവേ.. അവിടെ കണ്ടോണം…

മ്… വരാം.

ഇപ്പോ നീ പോ.. ഓക്കേ…

അമ്മേ… ചേച്ചി…. ഞാൻ ഇറങ്ങുവാണേ…

വിക്കിക്കൊരു ഫ്ലൈയിങ് കിസ്സും കൊടുത്തവൾ പോകുന്നത് ചെറു പുഞ്ചിരിയോടെ അവൻ നോക്കി നിന്നു.

ചിരിച്ചുകൊണ്ടവൻ തിരിഞ്ഞപ്പോൾ പുറകിൽ കൈ രണ്ടും കെട്ടി അവനെ ഗൗരവത്തോടെ നോക്കി നിൽക്കുന്ന അഞ്ചുവിനെ കണ്ടപ്പോൾ അവൻെറ ചിരി മാഞ്ഞു.

സത്യം പറ ആരാടാ അത്…

അത്… ഫ്രണ്ട്… ചാരു…

വെറും ഫ്രണ്ട് മാത്രമാണോ…

അ… തെ…

നിൻെറ എല്ലാ ഫ്രണ്ടസും ഇങ്ങനെ ആണോ…

എങ്ങനെ….

എല്ലാവരും ഇതുപോലെ ഫ്ലൈയിങ് കിസ്സ് തരാറുണ്ടോ…

ഈ…… അവളെ നോക്കി ഒരു വളിച്ച ചിരിയും പാസാക്കി അവൻ നേരെ മുറിയിലേക്ക് ഓടി.

അവൻെറ ഓട്ടം കണ്ട് അഞ്ചുവിന് ചിരി വന്നു.

അജു………. രാത്രി ബാൽക്കണിയിൽ നിലാവും ആസ്വദിച്ചു നിന്ന അജു അഞ്ചുവിനെ വിളികേട്ട് ഞെട്ടി തിരിഞ്ഞു. എന്താടി…. ദേ ഇനി ഈ പരിസരത്തേക്ക് പോയ നിൻെറ കാല് രണ്ടും ഞാൻ തല്ലിയൊടിക്കും…… അവൾ അവനെ ബാൽക്കണിയിൽ നിന്നും അകത്തേക്ക് കയറ്റി വാതിലടച്ചു.

എന്താ പേടിച്ചിട്ടാണോ… അജു അവളെ ഇടുപ്പിലൂടെ പിടിച്ച് അവനോട് ചേർത്തു. മ്…. അഞ്ചു അവൻെറ നെഞ്ചിൽ പറ്റിച്ചേർന്ന് നിന്നു. നിൻെറ പേടി ഞാൻ മാറ്റിത്തരാം… അവൻ അഞ്ചുവിൻെറ കാതിൽ മെല്ലെ കടിച്ചു. പോ അവടന്ന്…

നമുക്കൊരു റൈഡ് പോയലോ അന്നത്തേപ്പോലെ എൻെറ ബൈക്കിൽ… അവൾ തലകുലുക്കി സമ്മതമറിയിച്ചു. അവർ രണ്ടുപേരും കൂടി ശബ്ദമുണ്ടാക്കാതെ പമ്മി പമ്മി പുറത്തിറങ്ങി.

ബൈക്ക് കുറച്ചു ദൂരം തള്ളി കൊണ്ടുപോയ ശേഷം അവളേയും കൊണ്ടവൻ യാത്ര തിരിച്ചു.

അജുവിനോട് ഒട്ടിച്ചേർന്നിരുന്ന് അവൻെറ പുറത്ത് തല വച്ച് വീശിയടിക്കുന്ന താണുത്ത കാറ്റും ആസ്വദിച്ചുകൊണ്ടവൾ ഇരുന്നു. അവളുടെ വലം കൈ കവർന്ന് അതിൽ ചുംബിച്ച് അവൻെറ നെഞ്ചോടു ചേർത്തു വച്ചു അജു. അഞ്ചു അവൻെറ പിൻകഴുത്തിൽ നനുത്ത ചുംബനമേകി.

ഐ ലവ് യു അജു… ലവ് യു ടൂ മൈ പൊണ്ടാട്ടീീീ….. അവൻ പുറകിലേക്ക് തല ചരിച്ച് അവളുടെ കവിളിൽ ചുംബിച്ചു.. തെറ്റ് തിരുത്തിയിട്ടില്ലാട്ടോ…. തിരുത്തി വായിക്കണേ..ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ, ബാക്കി വായിക്കുവാൻ ഈ പേജ് ലൈക്ക് ചെയ്യുക…

തുടരും…..

രചന: അഞ്ജു

Scroll to Top