എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ ശ്രീനന്ദക്കുട്ടിയുടെ ഒരു സൂപ്പർ പെർഫോമൻസ്…

മലയാളികൾ നെഞ്ചോട് ചേർത്ത ഒരു അതിമനോഹര ഗാനം പാടി മനം കവർന്നിരിക്കുകയാണ് കൊച്ചു മിടുക്കി ശ്രീനന്ദ.. ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി എന്ന് തുടങ്ങുന്ന ഗാനം ശ്രീനന്ദ് ആലപിക്കുമ്പോൾ ആരും ഒരു നിമിഷം സ്വയം മറന്ന് ലയിച്ചിരുന്നു പോകും.. അത്ര മനോഹരമായാണ് ഈ മിടുക്കി പാടിയിരിക്കുന്നത്…

ഫാസിൽ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ സുന്ദര ഗാനമാണിത്. ദാസേട്ടനും ജാനകിയമ്മയും പാടിയ രണ്ട് വേർഷനും ഇന്നും ഓരോ സംഗീതാസ്വാദകൻ്റെയും മനസ്സിൽ മായാതെ നിൽക്കുന്നു. ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം ഒരുക്കിയത് ഇളയരാജ ആയിരുന്നു.
ശ്രീനന്ദക്കുട്ടിയുടെ സുന്ദരമായ ആലാപനത്തിൽ ഈ ഗാനം ഒന്ന് കേട്ട് നോക്കൂ…