തേൻനിലാവ്, നോവലിൻ്റെ ഭാഗം 34 വായിക്കുക….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

മനുവിനൊപ്പം കാറിൽ ഇരിക്കുമ്പോഴും ജാനുവിൻെറ മനസ്സാകെ അസ്വസ്ഥമായിരുന്നു. കണ്ണുകൾ അടച്ചവൾ സീറ്റിലേക്ക് ചാരി ഇരുന്നു. അവളുടെ മാനസികാവസ്ഥ മനസ്സിലാക്കി മനു ശല്യപ്പെടുത്താൻ നിൽക്കാതെ പുറത്തേക്കു നോക്കി ഇരുന്നു.

മാധവി നൽകിയ കത്തിച്ച നിലവിളക്കുമായവൾ പുതിയൊരു ജീവിതത്തിലേക്ക് വലതുകാൽ വച്ചു കടന്നു.

“മക്കള് മുറിയിൽ പോയി ഈ വേഷമൊക്കെ മാറ്റി വാ…… ”

മാധവി ജാനുവിൻെറ നെറ്റിയിൽ സ്നേഹത്തോടെ തലോടി.

മുറിയിലേക്കു കയറുമ്പോൾ പുറകിൽ കതകടയുന്ന ശബ്ദവും തന്നിലേക്കടത്തു വരുന്ന കാൽപ്പെരുമാറ്റവും അവളിൽ തെല്ലു പരിഭ്രമം സ്രഷ്ടിച്ചില്ല.

നിനച്ചിരിക്കാത്ത അണിവയറിനെ തഴുകി ചുറ്റിയ അവൻെറ കരങ്ങൾ അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയിരുന്നില്ല.

“എനിക്കറിയാം പെണ്ണേ… ഈ നെഞ്ചു പിടയുന്നത്……. ”

വലതു കരം അവളുടെ മാറോട് ചേർത്തു വ^ച്ചവൻ കാതിൽ മൃ^ദുവായി ചുംബിച്ചു.

“മനു… എനിക്ക്… ഞാൻ……. ”

വാക്കുകൾ കിട്ടാതെയവൾ അവൻെറ കൈതലത്തിനു മുകളിൾ കൈ വച്ചു.

“സമയം വേണം…. നിനക്കു മാത്രമല്ല….

എനിക്കും….. അത് വേണ്ടുവോളം നമ്മുടെ മുന്നിലുണ്ട്…. ഒന്നിനും ആരും നിന്നെ നിർബന്ധിക്കില്ല. ”

ജാനുവിൻെറ ചൊടികളിൽ പുഞ്ചിരി വരിഞ്ഞു.

“എന്നു കരുതി നിന്നെ തൊടാതെ വിട്ടു മാറി നടക്കാനൊന്നും എനിക്കു പറ്റില്ലാട്ടോ….. ”

അവൻെറ മുഖത്തു കുറുമ്പു നിറഞ്ഞു.

“മാറി നിക്ക് അങ്ങോട്ട്…… ”

അവൾ അവനെ തള്ളി മാറ്റി.

മുന്നോട്ടു കാലെടുത്തു വച്ചതും മനു അവളെ പിടിച്ചു വലിച്ചു ഭിത്തിയോടു ചേർത്തു. മീശ പിരിച്ചുകൊണ്ടുള്ള അവൻെറ വരവ് കണ്ട് ജാനുവാകെ വിയർത്തു.

“മ.. നു… വേണ്ട… ട്ടോ……. ”

ജാനു നിന്നു പരുങ്ങി.

“നിനക്ക് വേണ്ടായിരിക്കും പക്ഷെ എനിക്ക് വേണം……. ”

അവൻ അവളെ അരയിലൂടെ ചുറ്റിപ്പിടിച്ച് അവനോടു ചേർത്തു.

ശക്തിയായവൻ വലിച്ചടുപ്പിച്ചതും ജാനു ഒന്നുയർന്നു പൊങ്ങി. സാരി വിടവിലൂടെ നഗ്നമായ ഉദരത്തിലൂടെ ഇഴയുന്ന അവൻെറ കൈത്തലം ഇപ്പോൾ തന്നെ ഉണർത്തുന്നത് അവൾക്ക് തിരിച്ചറിയാമായിരുന്നു.

മനുവിൻെറ വലതു കരം അവളുടെ മുഖമാകെ തഴുകിക്കൊണ്ടിരുന്നു. അവൻെറ പ്രണാർദ്രമായ നോട്ടം ജാനുവിൻെറ ഹൃദയത്തിൽ തറഞ്ഞു കയറും വി^ധം തീവ്രമായിരുന്നു. കവിളിണയെ തലോടിയ വിരലുകൾ അധരങ്ങളിൽ പ്രണയ ചിത്രമെഴുതി തുടങ്ങി.

ചുടു ശ്വാസം അധരങ്ങളെ പൊതിഞ്ഞു തുടങ്ങവേ ജാനുവിൻെറ കണ്ണുകൾ കൂമ്പിയടഞ്ഞു.

കവിളിലേറ്റ ചൂടു നനവും അതിനു പുറകെ ചെറു നോവും കൂടെയായപ്പോൾ ജാനു മിഴികൾ തുറന്നു.

കവിളിൽ ആഴ്ന്നിറങ്ങിയ ദന്തങ്ങൾ പിൻവലിക്കെ അവളുടെ കവിളിൽ അവൻ സമ്മാനിച്ച ദന്തപുഷ്ം വിരിഞ്ഞതിൽ അവളൊന്നു തഴുകി. ചുണ്ടിൽ നാണത്തിൽ മുങ്ങിയ പുഞ്ചിരി തെളിഞ്ഞു.

“തത്കാലം ഇതു മതി…. ബാക്കി വഴിയെ തന്നേക്കാം…… ”

കവിളിലൊന്നു അമർത്തി മുത്തിയവൻ ഡ്രസ്സിങ്ങ് റൂമിലേക്കു കയറി.

ഇരുവരും വസ്ത്രം മാറ്റി വരുമ്പോൾ ബാക്കി പടകളെല്ലാം കല്യാണ പലഹാരത്തിൽ കമഴ്ന്നു കിടപ്പാണ്. മനുവും അവരോടൊപ്പം കൂടി. ജാനു നേരെ അടുക്കളയിലേക്കും.

അച്ഛനും അമ്മയും മീരയും കൂടി അവിടെ പാചക വാചകത്തിലാണ്. അച്ഛനും അമ്മയും ആണ് പാചകം ചെയ്യുന്നത്.

തിണ്ണയിൽ കയറി ഇരുന്ന് കപ്പലണ്ടി കഴിച്ചുകൊണ്ട് അവരോട് വർത്താനം പറഞ്ഞിരിക്കുകയാണ് മീര.

കാലാട്ടിക്കൊണ്ട് കപ്പലണ്ടി മുകളിലേക്കെറിഞ്ഞ് വായിലേക്ക് വീഴ്ത്താൻ പാടുപെടുന്ന മീരയെ കണ്ടവൾക്ക് ചിരി വന്നു. .

“നീയെന്താ അവിടെ നിക്കണേ… ഇങ്ങ് കയറി വാ… നല്ല കപ്പലണ്ടിയാ…… ”

വായ നിറച്ചും കപ്പലണ്ടിയോടെ മീര ഇളിച്ചു.

“എനിക്ക് വേണ്ടെടി…….. ”

“നീ വേണമെന്ന് പറഞ്ഞാലും അവള് തരില്ല……

ഭക്ഷണം കണ്ടാ അതിന് ഭ്രാന്താ… രണ്ടെണ്ണത്തിനെ പെറ്റിട്ടും ഇതിനൊരു മാറ്റവുമില്ല. ”

മാധവി അടക്കം പറഞ്ഞു ചിരിച്ചു.

“രണ്ടെണ്ണത്തിൽ നിർത്താനൊന്നും ഞാൻ വിചാരിച്ചിട്ടില്ല…. എൻെറ കെട്ടിയോൻ ഒന്നിങ്ങ് വന്നോട്ടേ….. ”

മീര നന്നായിട്ടങ്ങ് ഇളിച്ചു.

കക്ഷി ഒരു പ്രവാസിയുടെ ഭാര്യയാണ്… ഭർത്താവ് വിനയ് അങ്ങ് ദുഫായിലെ മണലാര്യങ്ങളിലാണ്…

രണ്ടു കുട്ടികൾ… മൂത്തവൻ ആര്യൻ മൂന്നു വയസ്സ്… രണ്ടാമത്തവൻ ഹർഷൻ ഒന്നര വയസ്സ്.

“ഈ അസത്ത്…… ”

മാധവി അവളെ ഒന്നു കനപ്പിച്ചു നോക്കി.

“മോള് എന്താ ഇവിടെ വന്നു നിൽക്കുന്നത്…

അവരുടെ കൂടെ പോയി ഇരുന്നോ… ഊണ് കാലാവുമ്പോൾ അച്ഛൻ വിളിക്കാം…. ”

“ഞാനും കൂടാം അച്ഛാ….. ”

“ആ… ബെസ്റ്റ്….. കെട്ടിയൊനും കെട്ടിയോളും കൂടി അടുക്കള തീറെഴുതി വാങ്ങിയേക്കാ… ഒരു മനുഷ്യനെ അടുപ്പിക്കില്ല…. ”

മീര രണ്ടു കപ്പലണ്ടി കൂടി വായിലേക്കിട്ടു.

“പോടി അവിടന്ന്…. മോള് ചെല്ല്….

അവരെല്ലാം അവിടെ ഇല്ലേ….. ”

അവരുടെ സന്തോഷകരമായ ജീവിതം കണ്ടപ്പോഴാണ് തൻെറ കുടുംബം എത്രത്തോളം ശിഥിലമായിരുന്നു എന്നവൾ മനസ്സിലാക്കുന്നത്.

ആ തിരിച്ചറിവ് കണ്ണുനീരായി മിഴികളിൽ ഉരുണ്ടു കൂടി.

************

എട്ടു കൂട്ടം കറിയും നല്ല അസ്സൽ പാലട പ്രഥമനും പപ്പടവും ഉപ്പേരിയുമായൊരു അടിപൊളി സദ്യ തന്നെ ആ മാതാപിതാക്കളൾ സ്നേഹത്തിൽ വിളമ്പി.

എല്ലാവരും ഒരുമിച്ച് തറയിയിലിരുന്ന് അത് ആസ്വദിച്ചു കഴിച്ചു.

“നിൻെറ ചെക്കനെ ഒന്നു കാണിച്ചു താടി….. ”

ശില്പയുടെ മൊബൈൽ തട്ടി പറിക്കാനുള്ള പണിയിലാണ് മേഘയും ശിവയും.

“ഇല്ല… ഇല്ല…. ഇല്ല…. മനസമത്തിന് കണ്ടാ മതി നിങ്ങളൊക്കെ….. ”

ശില്പ കുറച്ചു ഗമയിലങ്ങ് പറഞ്ഞു.

“ഓ… പിന്നെ… ഇങ്ങനെ ഒളിപ്പിച്ചു വക്കാൻ…

അവനെ എന്താ സ്വർണ്ണത്തിൽ ഉണ്ടാക്കിയതാണോ

“അതേ…. എന്തേ…… ”

“ചെലപ്പോ ചെക്കൻ വല്ല ചട്ടുകാലൻ എസ്റ്റേറ്റു മുതലാളി ആയിരിക്കും ശിവേട്ടാ….. ”

കിട്ടിയ ഗ്യാപ്പിൽ അപ്പുവും ഒരു ഗോളടിച്ചു.

“പോടി… പോടി……. ”

“ഇനി ഒറ്റക്കണ്ണൻ വല്ലതുമാണോ…… ”

ആ പറഞ്ഞത് ദേവമ്മ ആയിരുന്നു.

“ഒറ്റക്കണ്ണൻ ചട്ടുകാലൻ….. ഇത് പൊളിക്കും”

ജിത്തു കൂടി ചേർന്നതും അവിടെ കൂട്ടച്ചിരിയായി.

ശില്പ എല്ലാത്തിനേയും കണ്ണുരുട്ടി പേടിപ്പിക്കുമ്പോഴാണ് മൊബൈൽ ശബ്ദിക്കുന്നത്.

ഡിസ്പ്ലേയിൽ തെളിഞ്ഞ പേരു കണ്ടതും അവളുടെ മുഖം ചുവന്നു. വേഗം തന്നെ കോൾ അറ്റൻെറ് ചെയ്തവൾ പുറത്തേക്കിറങ്ങി.

“ഇനി അതിനെ നോക്കണ്ട… ”

അവളുടെ വാണം വിട്ട പോലുള്ള പോക്ക് കണ്ട് മേഘ തലയാട്ടി പറഞ്ഞു.

എല്ലാവരും ഒരുമിച്ച് സന്തോഷം നിറഞ്ഞൊരു ദിവസം കഴിച്ചു കൂട്ടി. മടക്കയാത്രയിൽ ജിത്തുവിൻെറ ചങ്കു പിടഞ്ഞു. നിറമിഴിയോടെയവൻ ജാനുവിനെ നോക്കി.

അവളുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന ആലില താലിയും തിരുനെറ്റിയിലെ കുങ്കുമവും അവൾ തനിക്ക് ഇനി വെറും അഥിതി മാത്രമാണെന്നവനെ ഓർമിപ്പിച്ചു.

സ്വയം മറന്നുകൊണ്ട് ജാനു അവനെ വാരിപ്പുണർന്നപ്പോൾ അതുവരെ അടക്കി വച്ചിരുന്ന കണ്ണുനീർ അണപൊട്ടിയൊഴുകി. കൂടെപ്പിറപ്പിൻെറ നെഞ്ചിൽ പറ്റിച്ചേർന്നുകൊണ്ടവൾ ഏങ്ങലടിച്ചു കരഞ്ഞു.

പുറത്തു തടവി അവളെ ആശ്വസിപ്പിക്കുമ്പോൾ ജിത്തുവിൻെറ കണ്ണുനീർ വീണവളുടെ തോൾ നനഞ്ഞു കുതിർന്നു.

ആ ദൃശ്യം നോക്കി നിന്നവരുടെയെല്ലാം കണ്ണു നിറച്ചു. വർധിച്ച യ വേദനയോടെയവൻ അവളെ പറിച്ചു മാറ്റി ധൃതിയിൽ കാറെടുത്തു പോയി.

അല്ലെങ്കിൽ ഒരുപക്ഷേ കൊച്ചു കുഞ്ഞിനെപ്പോലെയവൻ അലറി കരഞ്ഞു പോയേനേ.

***********

ഒറ്റക്കവൻ വീട്ടിലേക്കു വന്നു കയറിയപ്പോൾ ആരെയോ പ്രതീക്ഷിച്ചെന്നപോലെ ഹരിദാസിൻെറ മിഴികൾ അവനു പുറകിൽ പരതുന്നുണ്ടായിരുന്നു.

ഇല്ല ജാനു വന്നിട്ടില്ല…. എന്നന്നേക്കുമായി തൻെറ മകൾ വീടിൻെറ പടിയിറങ്ങിയിരിക്കുന്നു..

അയാളുടെ നെഞ്ചു വിങ്ങി. മനസ്സിലെവിടെയോ കുറ്റബോധത്തിൻെറ ആഴമേറിയ നീറ്റൽ…

നിരാശയോടെ മുറിയിൽ കയറി കതകടച്ചു.

ജിത്തു നേരെ പോയത് ജാനുവിൻെറ മുറിയിലേക്കാണ്.

ആ മുറിക്കു വലുപ്പമേറിയപോലെ…

ഏകാന്തത കട്ടപിടിച്ചു നിൽക്കും പോലെ.

അവൻ മുറിയാകമാനും കണ്ണോടിച്ചു. ചുമരിൽ തുക്കിയിട്ടിരിക്കുന്ന ജാനുവിൻെറ ചിത്രം..

അലമാരയിൽ അടുക്കി വച്ചിരിക്കുന്ന അവളുടെ വസ്തുക്കൾ…

മുറിയിൽ തങ്ങി നിൽക്കുന്ന കാച്ചെണ്ണയുടെ വാത്സല്യ സുഗന്ധം….

അവൻെറ മിഴികൾ വീണ്ടും ഈറനണിഞ്ഞു.

നെറ്റിയിലേക്ക് വീണ മുടി വാരിയെടുത്തവൻ ബെഡിലേക്കു കിടന്നു.

“തനിച്ചായപോലെ…….. ”

അവൻെറ മനസ്സ് അവനോടായി മന്ത്രിച്ചു.

(തുടരും……..)

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

Scroll to Top