തിങ്കളാം അല്ലി, തുടർക്കഥ, ഭാഗം 10 ഒന്ന് വായിക്കൂ

രചന : പൂമ്പാറ്റ (shobz)

“എന്ത്”

അക്കു സംശയത്തോടെ ചോദിച്ചു. Same സംശയം ബാക്കിയുള്ളോർക്കും ഉണ്ടായിരുന്നു.

അവരും അവളുടെ ഉത്തരത്തിനായി കാതോർത്തു.

“പിന്നെ ഞാൻ മുൻപ് ഏട്ടനെ കാണുമ്പോഴുള്ള ലുക്കും ഇപ്പൊ ഉള്ള ലുക്കും . ആ താടിയും മുടിയുമൊക്കെ എപ്പോ കളഞ്ഞു”

ഭൂമി അവനോട് ചോദിച്ചു.

“അതാണ് മോളെ ചിലർ വരുമ്പോ ചരിത്രം വഴിമാറുമെന്ന് പറയുന്നേ”

അപ്പു കളിയായി പറഞ്ഞു.

“അയ്യടാ അങ്ങനെ ഇപ്പൊ അത് ചരിത്രം കൊണ്ടുപോവണ്ടാ,ഏട്ടന്റെ വായിലുള്ള ചീത്ത ഫുൾ കേട്ടത് ഞാൻ എന്നിട്ട് നിങ്ങൾ ചരിത്രത്തിന് വഴിയൊന്നും കൊടുക്കേണ്ട”

അതും പറഞ്ഞ് അഭി അവരുടെ ഇടയിലേക്ക് ഇടിച്ചു കയറി.

“നീ ഇത് എന്ത് തേങ്ങയാടാ പറയുന്നേ”

ഭൂമി കണ്ണുമിഴിച്ചോണ്ട് ചോദിച്ചു.

“എന്താ പറയുന്നേ എന്നോ പിന്നെ ഞാനാണ് ഏട്ടന്റെ ഈ താടിയും മുടിയും ഒക്കെ വെട്ടി ഒതുക്കി വെച്ചു കൊടുത്തേ.എന്നിട്ട് നിങ്ങൾ ക്രെഡിറ്റ്‌ വേറെ ആർക്കേലും കൊടുത്താലോ. എനിക്ക് സഹിക്കൂല

അഭി ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.

“എവിടുന്ന് വരുന്നെടാ”

അയ്യേ ദാരിദ്രം കണക്കെ അപ്പു പറഞ്ഞു.

“ദേ താഴെന്ന് വരുവാ”

“അഹ് ബെസ്റ്റ്”

കൃതി ചിരിച്ചോണ്ട് പറഞ്ഞതും അഭി അവളെ നോക്കി കണ്ണുരുട്ടി.അതോടെ അവളുടെ ചിരി സ്റ്റോപ്.

“ഞാൻ താടി മുടിയൊക്കെ വെട്ടിയതാണോ ഇവിടുത്തെ പ്രശ്നം”

അക്കു ഗൗരവത്തോടെ ചോദിച്ചു.

“അപ്പൊ അതല്ലേ”

അഭി കൂളായി ചോദിച്ചു.അവന്റെ ചോദ്യം കേട്ട് അക്കു കണ്ണുരുട്ടി കാണിച്ചതും ചുണ്ടിൽ സിപ് ഇടുന്ന പോലെ കാണിച്ച് അഭി മിണ്ടാതിരുന്നു.

“ഇവിടെ പ്രശനൊന്നുലഡാ”അപ്പുവാണ്.

“പിന്നെന്താ എല്ലാരും കൂടെ ഇവിടെ നിക്കണേ”

“അതെന്താ ഞങ്ങക്ക് ഇവിടെ നിക്കാൻ പറ്റില്ലേ”

ഒരു ലോഡ് പുച്ഛമിട്ടുകൊണ്ട് അല്ലി പറഞ്ഞു.

“നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.എന്തേലും കാണിക്ക്”

അതും പറഞ്ഞ് അക്കു പോയി.

“കലക്കി ഏട്ടത്തി.ആദ്യയായിട്ട ഏട്ടൻ ചമ്മി പോയത് കാണുന്നേ”

അഭി ഒന്ന് കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ശെരിയ എന്താണാവോ പറ്റിയെ. തിങ്കൾ പറഞ്ഞെന് ഇപ്പൊ എടുത്തൊരു അലകലക്കണ്ട സമയം കഴിഞ്ഞു.”

അപ്പു കൂടെ പറഞ്ഞു.

“ഏയ് അത് നിങ്ങക്ക് വെറുതെ തോന്നിയതായിരിക്കും”

അതും പറഞ്ഞ് അല്ലിയും റൂമിലേക്ക് പോയി പുറകെ കൃതിയും.

“ഇനി നമ്മളെന്തിനാ നിക്കണേ വാ നമ്മുക്കും പോവാം”

ഭൂമി അതും പറഞ്ഞ് പോയി.

****************

“അല്ലെടി ഏട്ടൻ എന്തിനായിരിക്കും താടിയും മുടിയൊക്കെ വളർത്തിയിട്ടുണ്ടാവാ”

കൃതി അല്ലിയെ ചുറ്റിപിടിച്ചിരുന്നു കൊണ്ട് ചോദിച്ചു.

“ഏതേട്ടനെ”

അല്ലി സംശയത്തോടെ ചോദിച്ചു.

“നിന്റെ കെട്ടിയോൻ”

കൃതി പല്ലു മുഴുവൻ കാണിച്ചു കൊണ്ട് പറഞ്ഞു.അത് കേട്ടതും അവളെ ചുറ്റിപിടിച്ചിരുന്ന കയ്യെടുത്ത് മാറ്റിയിട്ട് കൃതിയെ അടിമുടി നോക്കി.

“എപ്പോ മുതലാണ് നിനക്ക് ആ കാലൻ ഏട്ടനായെ”

അല്ലി പുരികം പൊക്കികൊണ്ട് ചോദിച്ചു.

“അത് ഇവിടെ വന്ന് എല്ലാരേം കണ്ടപ്പോ.”

കൃതി നിഷ്കളങ്കമായി പറഞ്ഞു.

“ഇത് നോക്ക് കൃതിസേ, നാളെ നമ്മളിവിടുന്നു പോവും. അതോണ്ട് മോളധികം ആരോടും അത്ര കമ്പനി ആവലെട്ടോ”

അല്ലി കൈ രണ്ടും കെട്ടി നിന്ന് ഗൗരവത്തോടെ പറഞ്ഞു.

“ശെരിയാ,ഞാൻ നാളെ പോവും .പക്ഷെ നീ ഇവിടെ വേണം അല്ലിപ്പൂവേ”

കൃതി പറഞ്ഞത് കേട്ട് അല്ലി സംശയത്തോടെ അവളെ നോക്കി.

“എന്ത് തേങ്ങയാ നീ പറയണേ, ഞാനിവിടെ നിക്കും എന്നോ.ഒന്ന് പോയേ നീ”

അല്ലി ദേഷ്യത്തോടെ പറഞ്ഞു.

“ഞാൻ പറയുന്നത് കേൾക്ക് അല്ലി.നീ ഇവിടെയാണ് ഇനി നിക്കണ്ടേ.നിയമ പ്രകാരം നീ ഇപ്പൊ അക്കു ഏട്ടന്റെ ഭാര്യയാണ്.അത് മാത്രല്ല നീ കണ്ടതല്ലേ ഇവിടെയുള്ളോർക്ക് നിന്നോടുള്ള ഇഷ്ടം. അത് നീ കാണാതെ പോവരുത്.”

കൃതി കളിച്ചിരിയെല്ലാം വിട്ട് സീരിയസ് ആയി സംസാരിക്കാൻ തുടങ്ങി.

“നീ പറഞ്ഞത് ശെരിയായിരിക്കും. പക്ഷെ എനിക്ക് ആ കാലനെ ഒരിക്കലും ഭർത്താവായി കാണാൻ പറ്റില്ല.”

അല്ലി നിസ്സഹായതയോടെ പറഞ്ഞു.

“എന്തുകൊണ്ട് പറ്റില്ല”

“എല്ലാം അറിയുന്ന നീ തന്നെ ഇത് പറയണോ”

“നീ ഇപ്പോഴും പഴയതൊക്കെ ഓർത്തിരിക്കാണോ അല്ലി.എനിക്ക് നീ വാക്ക് തന്നതല്ലേ ഒരിക്കലും പഴയതോന്നും ഓർക്കില്ല എന്ന്. നീ ഇപ്പൊ പഴയ അല്ലിതിങ്കൾ അല്ലാ. അങ്കിത് ഹരിനാരായണന്റെ ഭാര്യയാണ്. ആ ഐഡന്റിറ്റിയിൽ വേണം ജീവിക്കാൻ. ഞാൻ പറയുന്നത് കേൾക്ക് അല്ലി. നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നേ. നീ ഇവിടെ നിന്നെ മതിയാവൂ.എന്തൊക്കെ പറഞ്ഞാലും നടന്നത് ഒരിക്കലും നമ്മുക്ക് മാറ്റാൻ കഴിയില്ല.

പിന്നെ നിന്റെ പ്രതികാരം,അത് നിന്റെ മാത്രല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലേ.അതെന്റെ കൂടെയാണ് എന്ന്.”

കൃതി അവളെ എങ്ങനെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കാൻ നോക്കി.

“വേണ്ട കൃതി,എന്നെക്കുറിച്ച് ഒന്നും അറിയാതെയാണ് അയാളെന്റെ കഴുത്തിൽ താലി കെട്ടിയെ.എന്നെ കുറിച്ചറിയുന്ന നിമിഷം അയാൾ തന്നെ എന്നെ ഇറക്കി വിടും.ഒരിക്കലും അതിനൊരു ഇടാ ഞാനായിട്ട് ഉണ്ടാക്കി കൊടുക്കരുത്”

അല്ലി ഒരു വരണ്ട ചിരിയോടെ പറഞ്ഞു.

“പിന്നെന്തിനാ നീ ഏട്ടൻ കെട്ടി തന്ന താലി കഴുത്തിൽ തന്നെ ഇട്ടിരിക്കുന്നെ. ഇഷ്ടമല്ലെങ്കിൽ അപ്പൊ തന്നെ വലിചെറിഞ്ഞു വരാമായിരുന്നില്ലേ നിനക്ക്”

അല്ലിടെ കഴുത്തിൽ അവൾ ഒളിപ്പിച്ചു വെച്ചിരുന്ന താലിയെടുത്ത് പുറത്തിട്ടുകൊണ്ട് ,കൃതി പുച്ഛത്തോടെ പറഞ്ഞു.

“ഇല്ല കൃതി,താലിക്കും സിന്ദൂരത്തിനുമൊക്കെ ഒരു പവിത്രതയുണ്ട്. അതറിയുന്നവളാണ് ഞാൻ”

“എന്നിട്ടാണോ നീ ഇവിടെ നിന്റെ കഴുത്തിൽ താലി കെട്ടിയവന്റെ കൂടെ നിക്കാതെ എന്റെ കൂടെ വരണം എന്ന് പറയുന്നേ”

“പിന്നെ ഞാൻ എന്ത് ചെയ്യണം.നിന്നെ ഇനിയും ഒറ്റക്കാക്കണോ”

“നീ വരുന്നതിന് മുമ്പും ഞാൻ ഒറ്റക്കായിരുന്നു.ഇനിയും എനിക്ക് ഒറ്റക്ക് ജീവിക്കാൻ സാധിക്കും.എന്നെക്കുറിച്ചോർത്തു നീ വിഷമിക്കണ്ട.ഞാൻ എന്നും safe ആയി തന്നെയിരിക്കും.പക്ഷെ നീ safe ആവണേൽ ഇവിടെ തന്നെ നിക്കണം അല്ലി.എത്ര നാൾ ആ മഹേന്ദ്രന്റെ മുന്നിൽ മറഞ്ഞു നിൽക്കും”

കൃതി അല്ലിയോട് അലിവായി പറഞ്ഞു.

“എത്ര നാൾ വേണേലും നിക്കും.മഹേഷ് നാരായൺ അയാൾ എന്റെ കണ്മുന്നിൽ എന്ന് വരുന്നോ അന്ന് അവസാനിക്കും ഈ ഒളിച്ചു കളി.പിന്നെ സംഹാര താണ്ഡവമാണ്. എന്നോടും എന്റെ അമ്മയോടും കുടുംബത്തോടും ഒക്കെ അയാൾ കാണിച്ച ക്രൂരതക്കുള്ള ശിക്ഷ ഞാൻ അയാൾക്ക് നല്കിയിരിക്കും.”

കണ്ണിൽ അഗ്നി നിറച്ചുകൊണ്ട് അല്ലി പറഞ്ഞു.

“അല്ലി,എനിക്ക് പേടിയാവുന്നുണ്ട് നിന്റെ പോക്ക് കാണുമ്പോ ”

അല്ലിയോട് ഭയത്തോടെ കൃതി പറഞ്ഞു

“നീ പേടിക്കണ്ട കൃതി നിന്റെ സന്തോഷത്തിന് വേണ്ടി ഞാൻ ഇവിടെ നിന്നോളാം. ഒന്നുലേലും ആരോരുമില്ലാത്ത എനിക്ക് നീ മാത്രല്ലേ ഉള്ളു”

കൃതിയെ ചേർത്തു നിർത്തികൊണ്ട് അവൾ പറഞ്ഞു.

“അയ്യടാ, അപ്പൊ നിന്റെ കെട്ടിയോനും വീട്ടുകാരുമോ”

കൃതി അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് കുസൃതി ചിരിയോടെ പറഞ്ഞു.

“നീ കഴിഞ്ഞേ അവരൊക്കെ എനിക്കുള്ളൂ”

” അപ്പൊ ഞാൻ കെട്ടിപോയ നീ എന്തിയും”

കൃതി അത് ചോദിച്ചതും അല്ലിടെ മുഖം വാടി.

“അയ്യേ അപ്പോഴേക്കും നീ desp ആയോ.ഞാൻ ചുമ്മാ പറഞ്ഞതല്ലേ.നീ വാ നമ്മുക്ക് താഴേക്ക് പോവാം എന്തായാലും”

കൃതി അതും പറഞ്ഞ് അല്ലിയെ ഉന്തി തള്ളി താഴെ കൊണ്ടുപോയി.അവിടുന്ന് നേരെ കിച്ചനിലോട്ടും.

“ഇതാർക്കാ അമ്മ മുന്തിരി ജ്യൂസ്”

അവിടെ ഒരു ക്ലാസ്സിൽ ഇരിപ്പുണ്ടായിരുന്നു ജ്യൂസ് കണ്ട് അല്ലി പറഞ്ഞു.

“അത് അക്കുനാണ്. ഇപ്പൊ ഇവിടെ വന്ന് ജ്യൂസ് വേണം പറഞ്ഞ് പോയതാ. ഇനി ഇത് കിട്ടിലേൽ ചിലപ്പോ അതിന് ദേഷ്യം വന്ന് എന്തേലും ചെയ്താലോ പറഞ്ഞിട്ടാണ് ഇപ്പൊ തന്നെ ഇണ്ടാക്കിയെ”

അമ്മ പച്ചക്കറി അരിയുയുന്നതിനിടെ പറഞ്ഞു.

“അപ്പോ കലിപ്പനാ”

കൃതി അത് കേട്ട ഉടനെ ചോദിച്ചു.

“നല്ല പോലെ കലിപ്പനാ. അതുകൊണ്ടൊക്കെയല്ലേ അഭി അവനെ കടുവ എന്നൊക്കെ കളിയാക്കി വിളിക്കണേ”

അമ്മ സ്വന്തം മകനെ പൊക്കാൻ മറന്നില്ല.

“അപ്പൊ വല്യ പുള്ളിയാണല്ലോ”

കൃതി ഒരു ചിരിയോടെ പറഞ്ഞു.

“അഹ് അങ്ങനെ വേണേൽ പറയാം”

കൃതി പറഞ്ഞ അതേ ടോണിൽ ‘അമ്മ ഉത്തരം കൊടുത്തു.

“എന്തായാലും മോള് വന്നതല്ലേ. ദേ ഈ ജ്യൂസ് ഒന്ന് അവൻ കൊണ്ടു കൊടുത്തേക്ക്”

അല്ലിയെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ അമ്മ പറഞ്ഞിട്ട് അപ്പുറത്തേക്ക് പോയി.

എന്തായാലും അമ്മ പറഞ്ഞതല്ലേ ചെയ്തേക്കാം.

എന്നും വിചാരിച്ച് ജ്യൂസ് ഗ്ലാസ് എടുത്തപ്പോഴാണ് എന്റെ മണ്ടേൽ ഒരു ബൾബ് കത്തിയത്.

എന്താന്നല്ലേ.ആ കാലനുള്ള പണി ജ്യൂസിൽ തന്നെ തുടങ്ങാം കരുതി.

“എന്താടി ജ്യൂസും പിടിച്ചോണ്ട് ആലോചിക്കുന്നെ. ആർക്ക് പണി കൊടുക്കുന്ന കാര്യമാ”

രണ്ടു പുരികവും പൊക്കി കൊണ്ട് കൃതി അല്ലിയോട് ചോദിച്ചു.അവൾടെ മട്ടും ഭാവവും കണ്ടപ്പോ തന്നെ കൃതിക്ക് കാര്യം പിടിക്കിട്ടി ആർക്കോ ഉള്ള പണി വരുന്നുണ്ടെന്ന്.

“ഈ…മനസിലാക്കി കളഞ്ഞല്ലോ കൊച്ചുകള്ളി”

കൃതിടെ കവിളിൽ ഒരു നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു.

അതുകേട്ടതും കൃതിടെ കണ്ണ് രണ്ടും പുറത്തേക്ക് ചാടും വിധമായി.

“ഹേ അപ്പൊ നീ ശെരിക്കും പണി കൊടുക്കുവാണോ. ആർക്കാ”

“വേറെ ആർക്കാ ആ കാലൻ തന്നെ.അയാളുടെ ദേഷ്യം കുറക്കാൻ പറ്റുവോ എന്ന് ഞാനൊന്ന് നോക്കട്ടെ.”

അല്ലി പുച്ഛം കലർന്ന ചിരിയോടെ പറഞ്ഞു.

“ഹേ അപ്പൊ നീയെന്ത് ചെയ്യാൻ പോണേ.”

“കണ്ടറിഞ്ഞോ”

അതും പറഞ്ഞ് അവൾ കൃതിയെ തള്ളി മാറ്റി അമ്മ അരിഞ്ഞു വെച്ചിരുന്ന കയ്പക്കയിൽ നിന്ന് കുറച്ചു വാരിയെടുത്ത് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുത്ത് ആ മുന്തിരി ജ്യൂസിൽ മിക്സ് ആക്കി.

“അങ്ങനെ ദേ മുന്തിരി കയപ്പക്കാ ജ്യൂസ് റെഡി”

മിക്സ് ആക്കി കഴിഞ്ഞതും അല്ലി ഗ്ലാസ് എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു.

ഇതെല്ലാം കണ്ട് കൃതി അവളെ വല്ലാത്ത ഭാവത്തിൽ നോക്കി നിൽക്കുന്നുണ്ട്.

“എന്തൊന്നേടി ഇത്”

വല്ലാത്ത ഭാവത്തോടെ മുഖം ഒക്കെ ചുളിച്ചുകൊണ്ട് കൃതി ചോദിച്ചു.

“നമ്മൾ ഇവിടെ വന്ന എന്തിനാ”

“Safe ആയി ഒരു സ്ഥലത്ത് നിക്കാൻ അല്ലെ”

എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു.

“അത് മാത്രണോ. ആ കാലൻ ഒരു പണി കൊടുക്കാൻ കൂടിയല്ലേ”

‘ദൈവമേ, അവളെ എങ്ങെനേലും ഇങ്ങോട്ട് വരുത്തിക്കാൻ വേണ്ടി ഞാൻ ചുമ്മാ ഒരു നമ്പർ ഇറക്കീതാ. ഇവളത് സീരിയസ് ആക്കി എടുത്തോ… കൃതി മനസിൽ മൊഴിഞ്ഞു.

“അത് വേണോ”

കൃതി സംശയത്തോടെ ചോദിച്ചു.

“പിന്നെ വേണ്ടാതെ. എന്തായാലും പണി കൊടുക്കണം.അപ്പൊ ആദ്യത്തെ പണി ജ്യൂസിന്ന് തന്നെ തുടങ്ങാം”

അല്ലി അതും പറഞ്ഞ് ജ്യൂസും കൊണ്ട് നേരെ അക്കൂന്റെ റൂമിലോട്ട് പോയി.

“പോവുന്ന പോക്ക് കണ്ടോ എന്താ ശുഷ്‌കാന്തി.അതേപോലെ തിരിച്ചു വന്ന മതിയാർന്നു. ഇതിപ്പോ പണി അവൾ ചോദിച്ചു വാങ്ങിക്കുന്ന പോലെ ഉണ്ട് “.

കൃതി ആരോടെന്നില്ലാതെ പറഞ്ഞു.

ഇതെല്ലാം കണ്ട് ഒരു ചിരിയോടെ ഒന്നും കാണാത്ത പോലെ നിക്കുന്നുണ്ട് അമ്മ.

എന്തായാലും നമ്മുക്ക് ആ ജ്യൂസിന്റെ പുറകെ പോവാം.വല്ലതും നടക്കുവോ നോക്കാം.

******************

അല്ലി ആ ജ്യൂസും കൊണ്ട് ആടിപ്പാടി ഓരോ സ്റ്റേപ്പും കയറി അക്കൂന്റെ റൂമിന്റെ മുന്നിലെത്തിയതും സഡൻ ബ്രേക്ക് ഇട്ട് നിന്നു.

തുടരും……

ലൈക്ക് കമന്റ്‌ ചെയ്യണേ….

രചന : പൂമ്പാറ്റ (shobz)