സഖിയെ എന്ന പുതിയ തുടർക്കഥയുടെ ആദ്യഭാഗം ഒന്ന് വായിക്കൂ…

രചന : Vava….

” ച്ചി… നിർത്തടോ … നീ എന്തു കരുതി എന്നെ കുറിച്…നിന്റെ കാശുകണ്ട് കണ്ണുമഞ്ഞളിച്ചു നിന്റെ പുറകെ വാലാട്ടി വരുന്നവളുമാരെ നീ കുറെ കണ്ടിട്ടുണ്ടാവും… ഈ ഗൗരിയെ ആ കൂട്ടത്തിൽ പെടുത്തണ്ട വൈശാഖ… പൊക്കോണം എന്റെ മുന്നിൽ നിന്നു…. “”

വീറോടെ പറഞ്ഞു നിർത്തിയതും കിതച്ചിരുന്നു ഗൗരി… മുഖത്തും കണ്ണിലും അവനോടുള്ള വെറുപ്പും ദേഷ്യവും നിറഞ്ഞിരുന്നു.

വൈശാഖന്റെ ചുണ്ടിൽ അപ്പോഴും അവളുടെ വാക്കുകൾ കേട്ട് പുച്ഛച്ചിരി മാത്രമായിരുന്നു.

“” നീ ആരെ കണ്ടിട്ടാടി പുല്ലേ ഈ കിടന്നു ചീറുന്നത്… … അഷ്ടിക്ക് വകയില്ലെങ്കിലും അവളുടെ അഹങ്കാരം കണ്ടില്ല്യേ… ”

“”അതേടോ…അഷ്ടിക്ക് വകയില്ല്യാത്തവള് തന്നെയാ… ഓരോ ദിവസവും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവളാ…എന്ന് കരുതി നിന്നെ പോലെ ആണും പെണ്ണും കെട്ടവന്മാർക്ക് മുന്നിൽ മടിക്കുത്തഴിക്കേണ്ട ഗതികേട് എനിക്കില്ല്യ….””

അത് കേൾക്കെ അവനിലെ പുച്ഛം ദേഷ്യത്തിന് വഴിമാറിയിരുന്നു…

“” ഡീ… നിന്നെ…

വർധിച്ച ദേഷ്യത്തോടെ അവൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു കൊണ്ട് കൈകൾ രണ്ടും പുറകോട്ട് ലോക്ക് ചെയ്തതും അവന്റെ മുന്നിൽ കിടന്നു പിടയാൻ മാത്രമേ അവൾക്കു കഴിഞ്ഞോള്ളൂ. ആളൊഴിഞ്ഞ റോഡ് നേരിയ പേടിയും ഉള്ളിൽ പടർത്തി.

“” ഹാ… അടങ്ങി നിൽക്കടി…ഞാൻ നിന്നെ ഒന്നു തൊട്ടുന്നു കരുതി നീ ഉരുകി പോകത്തൊന്നും ഇല്ല്യാ… എന്നായാലും എനിക്കുള്ളതാ നീ… ഈ വൈശാഖൻ ഒന്നാഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേ*ടിയിരിക്കും… അത് നിന്നെയായാലും നിന്റെ ഈ ശരീരത്തെയായാലും… കേട്ടോടി ******””

കവിളിലേ പിടി ഒന്നുകൂടി മുറുകിയതും വേദനകൊണ്ടൊന്നു പുളഞ്ഞു. കണ്ണുന്നീർ കവിളിലൂടെ ഒലിച്ചിറങ്ങി. കായികബലം കൊണ്ട് അയ്യാളുടെ അടുത്ത് ജയിക്കാൻ ആവില്ലയെന്നറിയാമായിരുന്നു.

എങ്കിലും തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഉള്ളിലെ കണ്ണിൽ തീയായി പടർത്തിയൊരു നോട്ടമായിരുന്നു മറുപടി.

അകലെ നിന്നും ഏതോ വാഹനത്തിന്റെ ശബ്‌ദം കേട്ടതും ഒരൂക്കോട് അവളെ പിന്നോട്ട് തള്ളിയവൻ അവൾക്കു നേരെ പുച്ഛത്തോടെ ചുണ്ട് കോട്ടിയവൻ ജിപ്സിയിലേക്ക് കയറി വാഹനം മുന്നോട്ടെടുത്തു. അറപ്പോടെയും വെറുപ്പോടെയും അവൾ മുഖം തിരിച്ചു.

കണ്ണുന്നീർ വാശിയോടെ തുടച്ചു മുന്നോട്ടു നടന്നു.

നാളുകളായി വൈശാഖന്റെ കഴുകൻ കണ്ണുകൾ തനിക്കു ചുറ്റും കൂടിയിട്ട്…പരമാവധി എതിർത്തു… ഇത്ര നാളും വാക്കുകൾക്കൊണ്ടുള്ള ശല്യപ്പെടുത്തലെ ഉണ്ടായിരുന്നുള്ളു… ഇന്നിപ്പോ കയ്യേറ്റവും ആയി…എന്തും ചെയ്യാൻ മടിക്കാത്തവനാണ്… ആ ചിന്ത മനസ്സിലെ പേടിയുടെ അളവും കൂട്ടുന്നു…

ആലോചനയോടെ മുന്നോട്ടു നടന്നു ജംഗ്ഷൻ എത്തിയതും കണ്ടു എന്നത്തേയും പോലെ ആൽത്തറയിലെ പതിവ് സംഘത്തെ…സന്ധ്യ മയങ്ങിയ നേരമാണ്… കൗമാരക്കാർ തൊട്ട് പല്ല് കൊഴിഞ്ഞ അപ്പൂപ്പന്മാർ വരെ ഈ സമയം ആൽമരചുവട്ടിലും ചായക്കടയിലുമായി ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും. ഇടക്കൊക്കെ ചിലരുടെ കമന്റടികൾ കേൾക്കാരുണ്ടങ്കിലും ഒന്നിനും ചെവികൊടുക്കാറില്ല്യ.

വീടിന്റെ മുറ്റത്തെത്തിയതും കണ്ടു തുളസി തറയിൽ വിളക്ക് കൊളുത്തുന്ന വിദ്യേടത്തിയെ. ഒപ്പം ഏതോ കീർത്തനവും ചൊല്ലുന്നുണ്ട്. ഒരു സെറ്റുമുണ്ടാണ് വേഷം. കുളി കഴിഞ്ഞു മുടി തൂവർത്തികൊണ്ട് പുറകോട്ട് കെട്ടിവെച്ചിട്ടുണ്ട്. നെറ്റിയിൽ ഒരു ഭസ്മക്കുറി. നല്ല ഐശ്വര്യമാണ് ആ മുഖം കാണാൻ.

എങ്കിലും ഒഴിഞ്ഞു കിടക്കുന്ന സിന്ദുരരേഖ ഏട്ടന്റെ അഭാവം വിളിച്ചോതുന്ന പോലെ.

“” ങ്ഹാ… നീ വന്നോ ഗൗര്യേ… ഇത്ര വൈകുമായിരുന്നെങ്കിൽ നിനക്ക് ഗീതുട്ടിയെയും കൂട്ട് നിർത്താർന്നില്യേ… ഒറ്റക്ക് വരണർന്നോ… “”

“” അതിനു നേരം അത്രക്കൊന്നും ആയിട്ടില്യാലോ.. 6 ആയിട്ടല്ലേ ഒള്ളൂ… കുട്ടികൾക്കൊള്ള സ്പെഷ്യൽ ക്ലാസ്സ്‌ കഴിഞ്ഞപ്പോഴേക്കും വേറെ കുറച്ചു കണക്ക് ശെരിയാക്കാൻ ഉണ്ടായിരുന്നു… ഗീതുനോട്‌ ഞാൻ തന്നെയാ പൊക്കോളാൻ പറഞ്ഞത്…””

അതും പറഞ്ഞു ഏട്ടത്തിയോടൊപ്പം അകത്തേക്ക് കയറി. അച്ഛൻ ഉമ്മറത്ത് ചാരുകസേരയിൽ കണ്ണടച്ചിരുപ്പുണ്ട്. മനഃപൂർവം മുഖം കൊടുത്തില്ല്യ. തന്റെ മുഖം ഒന്നു വാടിയാൽ അച്ഛനത് തിരിച്ചറിയാം.

“” ഗൗര്യമ്മേ…””

അകത്തളത്തിലേക്കു കടന്നതും മാളൂട്ടി വന്നു കാലിൽ ചുറ്റിപ്പിടിച്ചു.

ഗൗരി ഒരു ചിരിയോടെ അവളെ വാരിയെടുത്തു.

മാളൂട്ടിക്ക് വയസ് നാലായി അടുത്തുള്ള അങ്കണവാടിയിൽ പോകുന്നുണ്ട്.

“” ഗൗര്യമ്മേടെ മാളൂട്ട്യേ… ചായകുടിച്ചോടാ കണ്ണാ.. “”

“” മ്മ്…. കുച്ചുലോ… “”

താടിയിൽ പിടിച്ചൊന്നു കൊഞ്ചിച്ചപ്പോൾ മാളൂട്ടി കുണുങ്ങി ചിരിച്ചു.

“” നീയി അവളെ താഴെ ഇറക്കിട്ട്.. പോയി കുളിച്ചു വാ ഗൗര്യേ.. ഞാൻ ചായയെടുക്കാം… “”

ഏട്ടത്തി അത് പറഞ്ഞു അടുക്കളയിലേക്ക് പോയതും മോളെ അവിടെയിരുത്തി നേരെ മുകളിലെ മുറിയിലേക്ക് പടികൾ കയറി.

പഴയ തറവാടു വീടാണ്… അതുകൊണ്ട് അത്യാവശ്യം നല്ല വലുപ്പം ഉണ്ട്… മുറികളും..

തണുത്ത വെള്ളം ദേഹത്തൂടെ അരിച്ചിറങ്ങിയതും നല്ല ആശ്വാസം തോന്നി… കവിളിൽ നേരിയ പുകച്ചിൽ തോന്നുന്നുണ്ട്… അന്നത്തെ തന്റെ ദേഹത്തു വീണ ഓരോ നോട്ടത്തിലെയും കറകളെ ആ വെള്ളത്തിൽ ഒഴുക്കികളഞ്ഞു കുളിച്ചിറങ്ങി.

നിതംബം മറച്ച മുടി തൂവർത്തികൊണ്ട് തുറന്നിട്ട ജനലിനടുത്തായവൾ നിന്നു.

“”കുഞ്ഞേച്ചി… ചേച്ചി… കൊലുസ്സിട്ട രണ്ട് കാലുകൾ വേഗത്തിൽ പടികൾ ഓടി കയറി അവൾക്കടുത്തേക്ക് വന്നു…

“” കുഞ്ഞേച്ചി…

“” എന്താടി പെണ്ണെ… എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നേ… “”

അവൾക്കു നേരെ തിരിഞ്ഞു കൊണ്ട് ഗൗരി ചോദിച്ചു…

“” കുഞ്ഞേച്ചി അറിഞ്ഞോ… രുദ്രേട്ടൻ വന്നൂത്രെ… ഇന്ന് വെളുപ്പിനെങ്ങാണ്ട് തേവാങ്കോട്ടെത്തിന്നാ പറഞ്ഞെ… “”

അതുകേട്ടു ഒരു നിമിഷമവൾ തറഞ്ഞു നിന്നു പോയി. കേട്ടത് സത്യമാണോ എന്നൊന്നു സംശയിച്ചു.

“” ആര്… ആരാ പറഞ്ഞെ… രുദ്രേട്ടൻ വന്നൂന്ന്… നീ കണ്ടിരുന്നോ…?

“” ഞാനൊന്നും കണ്ടില്ല്യ… രഘുമാമ അച്ഛനെ വിളിച്ചിരുന്നു… അച്ഛനാ പറഞ്ഞെ രുദ്രേട്ടൻ വന്ന കാര്യം… അച്ഛൻ അങ്ങോട്ട്‌ പോയിരുന്നു… ആളാകെ മാറിയത്രേ… താടീം മുടിം ഒക്കെ വളർത്തി… കുടിം വലിം എല്ലാം ഉണ്ടെന്നാ കേട്ടെ…””

പറഞ്ഞിട്ടും തിരിച്ചു മറുപടിയൊന്നും കേൾക്കാതായപ്പോൾ അവൾ ഗൗരിയെ ഒന്നു നോക്കി താഴെക്കിറങ്ങി പോയി. ഗൗരി അതെ നിൽപ്പ് നിന്നു. ഒരു ഇരുപത്തിരണ്ടുകാരന്റെ മുഖം മനസ്സിൽ തെളിഞ്ഞു.

വർഷം 7 ആവാറായി ആ മുഖമൊന്നു കണ്ടിട്ടെന്ന് വേദനയോടെ ഓർത്തു.

ജനലഴികളിലൂടെ പുറത്തേക്കു നോക്കി.

പാടത്തിനപ്പുറം തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന തേവാങ്കോട്ടു തറവാട് നേരിയ വെട്ടത്തിലും കാണാം.

എന്തോ ആലോചിച്ച ശേഷം വേഗത്തിൽ താഴേക്കു ചെന്നു.

അകത്തളത്തിൽ അമ്മയും മാളൂട്ടിയും ഇരിപ്പുണ്ട്.

ഉമ്മറത്തേക്ക് നടന്നു.

അച്ഛൻ ചാരുകസേരയിൽ അതെ ഇരുപ്പാണ്.

“” അച്ചേ… “”

അവൾ അയ്യാൾക്കരുകിൽ താഴെ മുട്ടുകുതിരുന്നു.

അയ്യാൾ കണ്ണുകൾ തുറന്ന് അവളെ നോക്കി.

“” എന്ത്യേ… കുട്ട്യേ… “”

കവിളിൽ ഒന്നു തലോടികൊണ്ട് ചോദിച്ചു.

“” ഗീതുട്ടി പറഞ്ഞു.. രുദ്രേട്ടൻ വന്നുന്ന്… അച്ഛൻ കണ്ടോ രുദ്രേട്ടനെ… എന്തെങ്കിലും സംസാരിച്ചോ…

ആൾക്കിപ്പോ സുഖാണോ…??

വെപ്രാളത്തോടെയും ആകാംഷയോടെയും അവൾ ചോദിച്ചു. അയ്യാൾ ഒരു നിമിഷം അവളെ ഒന്നു നോക്കി പിന്നെ ദൂരേക്ക് മിഴികൾ പായിച്ചു.

ആ കണ്ണുകളിൽ ഒരു വേദന അവൾ കണ്ടിരുന്നു.

നിലത്തേക്കിരുന്നു ആ മടിയിലേക്ക് തല ചായ്ച്ചു.

അച്ഛന്റെ വാക്കുകൾക്കായി കാതോർത്തു.

അവനെക്കുറിച്ചറിയാൻ ഹൃദയം വല്ലാതെ തുടിക്കുന്ന പോലെ….

“” മ്മ്… കണ്ടിരുന്നു… അവനാകെ മാറി കുട്ട്യേ…

നമ്മുടെ പഴയ രുദ്രനിൽ നിന്നു ഒരുപാടു മാറ്റം പോലെ… രൂപം കൊണ്ടും ഭാവം കൊണ്ടുമെല്ലാം…

വർഷം കുറെ കഴിഞ്ഞില്ല്യേ അവനെ ഒന്നു കണ്ടിട്ട്…

ഇതിപ്പോ യാശോദ കിടന്നു കരഞ്ഞു വിളിച്ചു വരുത്തിതാ… എത്ര നാളുണ്ടാവൂന്നറിയില്യ…

ഹാ…. അവനെ പറഞ്ഞിട്ടും കാര്യല്ല്യ… അത്രേം അനുഭവിച്ചിട്ടുണ്ടവൻ…””

അയ്യാൾ ഒരു നെടുവീർപ്പോടെ നിർത്തി.

അവളപ്പോഴും മൗനമായി അദ്ദേഹത്തെ കേട്ടിരുന്നു.

മനസ്സ് വേദനിച്ചെന്നോണം കണ്ണുകൾ ഒന്നു കലങ്ങി…

തുടരും….

എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുക, അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ… മിസ്സ് ആവാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യൂ…

രചന : Vava…

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top