തിങ്കളാം അല്ലി, തുടർക്കഥയുടെ പതിനാറാം ഭാഗം വായിക്കൂ…

രചന : പൂമ്പാറ്റ (shobz)

“താൻ പറയുന്നത് കേട്ട് അവളുടെ ജീവിതത്തിൽ എന്തൊക്കെയോ വലിയ കാര്യം തന്നെ സംഭവിച്ചിട്ടുണ്ട് എന്ന് മനസിലായി. എന്തൊക്കെ വന്നാലും അല്ലിടെ കൂടെ എന്നും അവളുടെ കിച്ചേട്ടൻ ഉണ്ടായിരിക്കും.ഒരു നിഴൽ പോലെ എന്നും.”

“നിങ്ങൾ പറയണത് നിക്ക് മനസിലാവണില്ല.ഈ കിച്ചേട്ടൻ പറയണത് ഏട്ടനാണോ. അപ്പൊ ഏട്ടന്റെ അല്ലിയാണോ ഏട്ടത്തി”

അഭി തലയൊന്ന് ചൊറിഞ്ഞു ചോദിച്ചു.

“അഹ്ടാ. ഞാൻ തന്നെയാണ് അല്ലിടെ കിച്ചു.ന്റെ അല്ലി തന്നെയാണ് ന്റെ ഭാര്യ”

അക്കു പറഞ്ഞത് അവനെ വീണ്ടും കണ്ഫ്യൂഷനിൽ ആക്കി.

“അപ്പൊ ഏട്ടന് മുന്നേ അറിയായിരുന്നോ ഏട്ടന്റെ അല്ലി തന്നെയാണ് ഈ അല്ലി എന്ന്”

“ഇല്ലായിരുന്നു.”

“അതെന്താ അറിയാഞ്ഞേ”

അഭി സംശയത്തോടെ ചോദിച്ചു.

“ശെരിയാ നിങ്ങക്കെന്താ പരസ്പരം അറിയാതെ ഇരുന്നേ”

കൃതി അഭിയെ പിന്താങ്ങി കൊണ്ട് അവളോട് ചോദിച്ചു.

“അതോ,ഞാനും അല്ലിയും തമ്മിൽ ആകെ നാല് വട്ടമേ നേരിൽ കണ്ടിട്ടുള്ളു.അതിൽ തന്നെ ഒരു വട്ടം മാത്രേ നേരവണ്ണം കണ്ടിട്ടുള്ളു.പിന്നെ അന്ന് അവൾ പ്ലസ് വണിൽ പഠിക്കുന്നു ഞാൻ ഡിഗ്രിക്ക് പഠിക്കുന്നു.ഇന്ന് ഞങ്ങൾ ജോബ് ചെയ്യുന്നു.അന്ന് അവൾ ഒരു കുഞ്ഞി പെണ്ണായിരുന്നു.ഒരു നാട്ടിൻ പുറത്തുകാരി. പട്ടുപാവടയും ദാവണിയും ഒക്കെ ചുറ്റി നടക്കുന്ന ഒരു ഗ്രാമത്തിലെ കൊച്ച്.ഇന്നവൾ ഒരു പക്വതയാർന്ന കാര്യവിവരമുള്ള എന്തും തീരുമാനിക്കാൻ കഴിവുള്ള ഒരു പെണ്ണാണ്.അത് മാത്രല്ല ഞങ്ങൾ തമ്മിൽ പരസ്പരം കണ്ടിട്ട് 7 വര്ഷങ്ങൾക്കപ്പുറം കഴിഞ്ഞു.പിന്നെ ഞങ്ങടെ കയ്യിൽ ഫോട്ടോ ഒന്നും സൂക്ഷിച്ചു വെച്ചിരുന്നില്ലല്ലോ.അപ്പൊ കണ്ടപ്പോ മനസിലായില്ല.ഇത് കഥയോ സിനിമയോ ഒന്നുമല്ലല്ലോ ജീവിതമാണ്.അത് ഓർത്താൽ നല്ലത്”

ഒരു നേടുവീർപോടെ അക്കു പറഞ്ഞു നി*ർത്തി.

“കഥേലും സിനിമേലും ഒക്കെ കാണുന്നപോലെ തന്നെയായിരുന്നു നിങ്ങടെ കല്യാണവും…”

അഭി അർത്ഥം വെച്ചോണ്ട് പറഞ്ഞു.

അതിന് അക്കു അവനെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു.

“അല്ലാ എന്നിട്ട് എങ്ങനെയാണ് ഏട്ടത്തിയാണ് ഏട്ടന്റെ അല്ലി എന്നറിഞ്ഞേ”

അഭി ചോയ്ച്ചതും ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.

“അപ്പൊ അങ്ങനെയൊക്കെ ആണ് കാര്യങ്ങൾ.എന്നിട്ട് ഏട്ടന്റെ പ്ലാൻ എന്താ”

“ഇനി എന്താ, എന്തൊക്കെ വന്നാലും ഈ അങ്കിതിന്റെ ജീവിതത്തിൽ ഒരു പെണ്ണേയുള്ളൂ.അതെന്റെ അല്ലിയാണ്. അവൾടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് അറിയില്ല.പക്ഷെ എന്തൊക്കെ തന്നെ വന്നാലും ഈ ഞാൻ അവളുടെ കൂടെയുണ്ടാകും.മരണം കൊണ്ടല്ലാതെ എന്നെയിനി പിരിക്കാൻ പറ്റില്ല.ഞങ്ങടെ പ്രണയം സത്യമായിരുന്നു അതുകൊണ്ടാണ് ഇന്ന് അവളെന്റെ സ്വന്തമായത്.എന്റെ ഭാര്യയായത്.അല്ലിടെ കിച്ചുവായി ഇനി ജീവിതകാലം മുഴുവൻ അവൾടെ കൂടെ ഉണ്ടാവും.ഏതൊക്കെ സാഹചര്യം വന്നാലും”

അക്കുന്റെ വാക്കുകൾ ദൃഢമായിരുന്നു.അവൻ പറഞ്ഞത് അവരെ രണ്ടാളെയും സന്തോഷിപ്പിച്ചു.

“പക്ഷെ ഏട്ടൻ അവളിൽ നിന്നും എല്ലാം അറിയണം. പക്ഷെ അവൾ ചോദിച്ചാൽ ഒന്നും പറയില്ല.ഏട്ടനിൽ നിന്നും ഒഴിഞ്ഞു മാറാനെ നോക്കു”

കൃതി എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു.

“അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം”

അക്കു എന്തോ അർത്ഥം വെച്ച് ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

“എന്താണ് മോനെ ഏട്ടാ ഒരു കള്ള ചിരിയൊക്കെ”

അഭി ഒരു ചിരിയോടെ അക്കുനോട് ചോദിച്ചു.

അതിനവൻ ഒന്ന് കണ്ണടച്ചു കാണിച്ചുകൊണ്ട് അല്ലിടടുത്തേക്ക് പോയി.അവര് രണ്ടും അവൻ പോണതും നോക്കി ബാക്കി കാര്യങ്ങൾ ചെയ്യാൻ തുടങ്ങി.

💐💐💐💐💐💐💐💐💐

അക്കു അല്ലിടടുത്തു പോയി അവളെ തന്നെ നോക്കിയിരുന്നു.

അതേ സമയത്തു തന്നെ അവൾ കണ്ണു തുറന്നു.

മുന്നിലിരുന്ന് അവളെ തന്നെ നോക്കിയിരിക്കുന്ന അക്കുനേ കണ്ട് അവളൊന്നു ഞെട്ടി.ഒരു മന്തപ്പ് തോന്നിയതും അവൾ തലക്ക് കൈ താങ്ങി.

“എന്തുപറ്റി.തലവേദന എടുക്കുന്നുണ്ട്”

അവൾ തലയിൽ കൈ താങ്ങിയത് കണ്ട് അവൻ ആവലാതിയോടെ ചോദിച്ചു.

“ഹേ എന്താ”

“എന്തേലും വേദന ഉണ്ടൊ”

അവളൊന്നും പറഞ്ഞില്ല.അവിടുന്ന് എണീറ്റ് പുറത്തേക്ക് പോയി.

കൃതിയോട് എന്തൊക്കെയോ ചോദിച്ചു.അതിൽ നിന്ന് അവൾ ഒക്കെയാണ് എന്ന് അവന് മനസ്സിലായി.

എല്ലാ സാധനങ്ങളും എടുത്ത് വണ്ടിയിൽ വെച്ചു.അഭിയും അക്കുവും കൂടെയാണ് എല്ലാം എടുത്തു വെച്ചത്.എങ്ങാനും മഹിന്ദ്രൻ കണ്ടാലോ എന്ന് വെച്ചാണ്.

“അഭി നീ ഡ്രൈവ് ചെയ്യ്”

അതും പറഞ്ഞ് കാറിന്റെ കീ അവനെറിഞ്ഞു കൊടുത്തു.

അല്ലി വേഗം ബാക്ക് സീറ്റിൽ കയറി ഇരുന്ന്.

കൃതിയോട് ഫ്രണ്ടിൽ ഇരിക്കാൻ പറഞ്ഞ് അക്കു ബാക്കിൽ അല്ലിടെ കൂടെ കേറി.

“താനെന്താ ഇവിടെ”

അക്കു കയറിയത് കണ്ട് അല്ലി ചോദിച്ചു

“അതെന്താ എനിക്കിവിടെ ഇരുന്നൂടെ”

അക്കു sight അടിച്ചോണ്ട് പറഞ്ഞു.

“താനിവിടെ ഇരിക്കോ എന്തോ ചെയ്യ്.”

അതും പറഞ്ഞ് അവളിറങ്ങാൻ നിന്നു.

അപ്പോഴേക്കും അക്കു അവളെ പിടിച്ചവനടുത്തേക്ക് ഇരുത്തി.

“അഭി ഇവളെ നോക്കാതെ നീ വണ്ടിയെടുക്ക്”

അവരുടെ രണ്ടാൾടെം കളി കണ്ടിരുക്കുയായിരുന്നു കൃതിയും അഭിയും.അക്കുനേ നോക്കി ഒന്ന് ആക്കിച്ചിരിച്ചുകൊണ്ട് അഭി കാർ സ്റ്റാർട്ട് ആക്കി.കൃതിയും അവളെ നോക്കി ആക്കി ചിരിച്ചതും അല്ലി അവളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു.അതു കണ്ടതും അവൾ ഫ്രണ്ടിലേക്ക് നോക്കിയിരുന്നു.പാവം കുട്ടിക്ക് ജീവനിൽ കൊതിയുണ്ട്.

അക്കുവിൽ നിന്നും maximum കുതറി മാറാൻ അവൾ ശ്രേമിക്കുന്നുണ്ട്.പക്ഷെ അവൻ അവളെ മുറുക്കെ പിടിച്ചിട്ടുണ്ട്.ഒരിക്കലും കൈ വിടില്ല എന്നപോലെ.

അവളുടെ കുതറൽ നിൽക്കുന്നില്ല എന്ന് കണ്ടതും അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ അവനടുത്തേക്ക് ചേർത്തിരുത്തി.അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു.അത്രേം ആയതും അല്ലി സ്റ്റക്ക് ആയി.ഒന്നും മിണ്ടാതെ അങ്ങനെതന്നെ ഇരുന്നു.അവനോട് ചേർന്ന് കണ്ണടച്ചിരുന്നു.

അക്കു ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.

❤❤❤❤❤❤❤❤

“പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ……”

എഫ് എമിൽ നിന്നുയർന്ന വന്ന പാട്ട് കേട്ട് കൃതിയും അഭിയും അവരെ നോക്കി ഒന്ന് ആക്കിച്ചിരിച്ചു.

അക്കുവിന്റെ കണ്ണുരുട്ടലിൽ രണ്ടാളും പിന്നെ അങ്ങോട്ട് നോക്കിയില്ല.അല്ലി പിന്നെ അവന്റെ നെഞ്ചോരം ചേർന്ന് മയക്കത്തിലേക്ക് വീണു.

“അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ് അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ് ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം…..”

എഫ്എമിൽ നിന്നും വീണ്ടും പാട്ടു ഉയർന്നു. അങ്ങനെ അവര് വീടെത്തി.

വീടെത്തിയൊതൊന്നും അറിയാതെ നല്ല ഉറക്കത്തിലാണ് അല്ലി.

“അല്ലി”

“ശു”

കൃതിയവളെ വിളിച്ചതും അക്കു ചുണ്ടിൽ വിരൽ വെച്ച് മിണ്ടല്ലേ എന്ന് കാണിച്ചു.കൃതി ഒരു ചിരിയോടെ തലയാട്ടി.അക്കു പതിയെ അവളെയുമെടുത്തിറങ്ങി. നേരെ അവളെയും കൊണ്ട് അവന്റെ റൂമിലേക്ക് പോയി ബെഡിൽ അവളെ കിടത്തി.ആ കാഴ്ച കണ്ടു നിന്ന കൃതിയുടെയും അഭിയുടെയും ഒഴിച്ച് ബാക്കി എല്ലാരുടേം കിളി കൂടും കുടുക്കയും എടുത്ത് പറന്നു പോയിട്ടുണ്ട്.

ഇനി അത് തിരിച്ചു വരുവോ ഇല്ലയോ നോക്കാം.

അക്കു അവളുടെ നെറ്റിയിൽ അവന്റെ അധരം പതിപ്പിച്ചു.എന്നിട്ട് അവളെയൊന്ന് നോക്കി വാതിലും അടച്ച് താഴോട്ട് പോയി.

“ഞങ്ങൾ എന്താടാ ഈ കാണുന്നേ”

കണ്ണും മിഴിച്ചുകൊണ്ട് അപ്പു അക്കുവിനോട് ചോദിച്ചു.

“അതൊക്കെ സംഭവിച്ചു”

അക്കു ഒരു ചിരിയോടെ പറഞ്ഞു.

“അതാണ് ചോദിച്ചേ എന്താ സംഭവിച്ചേ എന്ന്”

ഭൂമി ഒന്നൂടെ അവനെ കുത്തി ചോദിച്ചു.

“അതോ കളഞ്ഞു പോയൊരു നിധി കിട്ടിയതാടി ഭൂമിയെ”

ഭൂമിയുടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് അക്കു പറഞ്ഞു.

“അതെന്ത് നിധി”

അവൻ കൊട്ടിയവിടെ കൈ വെച്ചുഴിഞ്ഞു കൊണ്ട് ചോദിച്ചു.

“ആ നിധിടെ പേരാണ് അല്ലി

അഭി ഒരു ചിരിയോടെ പറഞ്ഞു.

“ആണോടാ”

അമ്മ അവനോട് ചോദിച്ചതും അവൻ തലയാട്ടി കാണിച്ചു.

അഭി കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു.അക്കു പണ്ട് സ്നേഹിച്ചിരുന്ന അല്ലിയാണ് ഈ അല്ലി എന്നു മാത്രമാണ് അവരോട് പറഞ്ഞുള്ളു.ബാക്കി അവരോട് പറഞ്ഞില്ല.ടെൻഷൻ അടിക്കണ്ടല്ലോ കരുതി.

ആ അമ്മ മനസിൽ സന്തോഷവും സമദാനവും വന്നു നിറഞ്ഞു.അങ്ങോട്ട് കയറി വന്ന അച്ഛൻ ഹരിയോടും അമ്മ ഇത് പറഞ്ഞു. ആ അച്ഛന്റെ മനസും ഒന്ന് ശാന്തമായിരുന്നു ആ നിമിഷം.

അക്കു അവളുടെ ഡ്രെസ്സും സാധനങ്ങളും എല്ലാം എടുത്ത് അവന്റെ റൂമിൽ കൊണ്ടുപോയി വെച്ചു.

അവളെ ഒന്ന് നോക്കി അവൻ ഫ്രഷ് ആവാൻ കേറി.

കൃതിയെ അച്ഛനും അമ്മയുമെല്ലാം ഇരുകയ്യും നീട്ടി ആ വീട്ടിലേക്ക് സ്വീകരിചിരുന്നു. അവളും ഭൂമിയും കൂടെ ഇന്നലെ use ചെയ്ത റൂമിൽ തന്നെ.

എന്തോ ഒരു സ്വപ്നം കണ്ടാണ് ഞെട്ടിയുണർന്നേ.

ആദ്യം എവിടെയാണ് എന്നറിയാതെ ഒന്നുളറി.പിന്നെ കിച്ചേട്ടന്റെ മുഖം കണ്ടപ്പോഴാണ് ആളുടെ റൂമിലാണ് എന്ന് മനസ്സിലായെ.

അല്ല ഞാൻ കാറിൽ അല്ലായിരുന്നു. എങ്ങനെ ഇവിടെത്തി. ആരാ എന്നെ ഇവിടെ കൊണ്ടു വന്ന് കിടത്തിയെ. കൃതി എവിടെ. അങ്ങനെ നൂറു ചോദ്യങ്ങൾ ഒരു നിമിഷം കൊണ്ട് മനസിലൂടെ കടന്നപോയി.ഒന്ന് പുറത്തേക്കിറങ്ങാം എന്ന് കരുതി എണീക്കാൻ നിക്കുമ്പോഴാണ് ബാത്റൂമിന്റെ ഡോറും തുറന്ന് ആ കാലൻ പുറത്തേക്കിറങ്ങിയെ.

അങ്ങേരെ കണ്ടിട്ട് എന്റെ കിളികളെല്ലാം കൂടും കുടുക്കയും എടുത്തു പറന്നു പോയി.

മുടിയിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ടായിരുന്നു.ഒരു ബാത്ത് ടവൽ മാത്രം ഉടുത്ത് ഒരു മൂളിപാട്ടോടെയാണ് അവനിറങ്ങി വന്നത്.ഇതൊക്കെ കൂടി കണ്ടാൽ എങ്ങനെ കിളി പോവാതെ ഇരിക്കും.അത് മാത്രണോ എന്തൊക്കെ പറഞ്ഞാലും സ്വന്തം പ്രോപ്പർട്ടിയാണ്.ആ അങ്ങനെ കണ്ടാൽ ആരും നോക്കാതിരിക്കില്ല.

അവൾ കണ്ണ് ചിമ്മാതെ അവനെ തന്നെ നോക്കിയിരുന്നു.

അവനാണേൽ അവൾ ഉണർതറിയാതെയാണ് അവന്റെ വരവ്.

അവനൊന്ന് തല കുടഞ്ഞു മുന്നോട്ട് നോക്കിയതും കണ്ടത് തന്നെ നോക്കി ഇമ ചിമ്മാതെ ഇരിക്കുന്ന അല്ലിയെയാണ്.

“നിനക്കെന്നെ സ്നേഹിക്കാൻ പറ്റില്ല ലെ.പക്ഷെ മോൾക്ക് ഇങ്ങനെ നോക്കിയിരിക്കാം. കൊള്ളാം.എന്തായാലും നിന്നെകൊണ്ട് ന്റെ മക്കളെ പ്രസവിപ്പിക്കാൻ പറ്റുവോന്ന് ഞാനൊന്ന് നോക്കട്ടെ”

അവൻ മനസിൽ അതും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ അവൾക്കടുത്തേക്ക് ചെന്നു.അവനടുത് വന്നതൊന്നും അറിയാതെ അവനെ തന്നെ നോക്കി ചോര ഉറ്റിയെടുക്കുവാണ് അല്ലി.

“അഹ്‌ഹാ താനുണർന്നോ”

ഒന്നും അറിയാത്ത മട്ടിൽ അവൻ ചോദിച്ചു.

അപ്പോഴാണ് അവൾ തിരിച്ചു ബോധത്തിലേക്ക് വന്നേ.

“എന്താ”

അവൻ ചോദിച്ചത് കേൾക്കാതെ അവൾ കണ്ണും മിഴിച്ചോണ്ട് ചോദിച്ചു.

“അഹ് best അപ്പൊ ചോയിച്ചത് കേട്ടില്ലേ.എങ്ങനെ കേൾക്കാനാ ലെ.കണ്ണ് ഫുൾ എന്റെ മേലെ ആയിരുന്നല്ലോ.ഞാൻ തന്റെ സ്വന്തം പ്രോപ്പർട്ടി തന്നെയാണ്.ഇങ്ങനെ നോക്കി എന്റെ കണ്ട്രോൾ കളയല്ലേ”

ഒരു കള്ളച്ചിരിയോടെ അവൾക്കൊന്ന് sight അടിച്ചോണ്ട് അവൻ പറഞ്ഞു.

അവൾടെ മുഖത്ത് ചമ്മൽ നിറഞ്ഞു.അവനതെല്ലാം ആസ്വദിച്ചു നിക്കുവായിരുന്നു.അവളുടെ ഓരോ ഭാവങ്ങളും മനസിലേക്ക് അവഹിച്ചെടുക്കുയായിരുന്നു.

“ഞാൻ തന്നെയൊന്നുമല്ല നോക്കിയേ , ഞാൻ എങ്ങനെ ഇവിടെത്തി എന്ന ആലോചിച്ചിരിക്കുവായിരുന്നു.അതിൽ താൻ വന്നതൊന്നും കണ്ടില്ല”

ചമ്മൽ മറച്ചു വെച്ചുകൊണ്ട് ഗൗരവത്തോടെ അവൾ പറഞ്ഞു.

“ഓഹോ”

“അല്ലേലും നോക്കാൻ പറ്റിയ സാധനം”

അവൾ പുച്ഛത്തോടെ പറഞ്ഞു.

“അതെന്താടി എനിക്കൊരു കുഴപ്പം”

അവൾടെ ആ പറച്ചിൽ അവനെ നന്നായി ചൊടിപ്പിച്ചു.

കുഴപ്പം മാത്രേ ഉള്ളൂ.ആകെ കൂടെ വവ്വാൽ ചപ്പിയ മോന്തയും സിഗരറ്റ് വലിച്ചു കേറ്റി കറുത്ത ചുണ്ടുകളും കണ്ണോ ഡ്രാക്കുളയുടേ കണ്ണും പിന്നെ മൊത്തത്തിൽ ഒരു കാലനെ പോലെ തന്നെയുണ്ട് .പോലെയല്ല കാലൻ തന്നെയാണ്”

അവളുടെ വാക്കുകൾ അവനെ ചൊടിപ്പിച്ചു.

“ഓഹോ എന്നിട്ട് ആ കാലനെ തന്നെയാ നോക്കിയിരുന്നേ ഇത്രേം നേരം.ഞാൻ അടുത്ത് വന്നിട്ട് പോലും നോട്ടം മാറ്റിയില്ല.എന്തേ കണ്ട്രോൾ പോവുന്നുണ്ടോ”

അവൾടെ ചോദ്യങ്ങളെ തട്ടി മാറ്റി അവളെ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറാല്ലാതെ അവൻ ചോദിച്ചു.

“അയ്യേ കണ്ട്രോൾ പോവേ…അതും തന്നെ കണ്ട്. what a story.”

“അതെന്താടി എന്നെ കണ്ടാൽ നിന്റെ കണ്ട്രോൾ പോവില്ലേ”

“No way”

അവൾ എടുത്തടിച്ചപോലെ പറഞ്ഞു.

‘സത്യം പറഞ്ഞാൽ കണ്ട്രോൾ ഒക്കെ അപ്പോഴേ പോയതാ.പിന്നെ അതേങ്ങാനും ഈ കാലനോട് പറഞ്ഞാൽ പിന്നെ എനിക്ക് അവനിൽ നിന്നകാലൻ സാധിക്കില്ല.അതുകൊണ്ട് നിന്നെ എന്നിൽ നിന്നകറ്റാൻ ഞാൻ എത്ര കണ്ട്രോൾ വേണേലും ഉണ്ടാക്കിയെടുക്കും മോനെ കിച്ചുവേട്ടാ’

അല്ലി മനസിൽ സ്വയമേ പറഞ്ഞു.

“എന്നാ അത് കണ്ടിട്ട് തന്നെ കാര്യം”

അക്കു അതും പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നു.

തുടരും…

അല്ലിടെ past ഞാൻ ടൈം ആവുമ്പോ പറയും.അതിന് മുമ്പ് നമ്മുക്ക് കുറച്ചു ക്യൂട്ട് fights കാണാന്നെ.കരച്ചിലിനു മുമ്പുള്ള കുറച്ചു നിമിഷങ്ങൾ .past വായിച്ചാൽ എന്തായാലും കരയും.

നിങ്ങൾ കരഞ്ഞിലേലും ഞാൻ കരയൂം.

അപ്പൊ അതിനു മുമ്പ് കുറച്ച് relaxtion തരുന്നു മാത്രം. just ഒരു warm up ആയി കണ്ട മതി…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : പൂമ്പാറ്റ (shobz)