അമ്മയെ നോക്കാനായി ഒരു ഹോം നഴ്സിനെ വെയ്ക്കാൻ ഞാനെന്ന് തുടങ്ങി പറയുന്നതാ നിന്നോട്

രചന : ബിന്ദു രാധാകൃഷ്ണൻ

ഭാമ രാവിലെ എഴുനേറ്റു അടുക്കളയിൽ കേറി ചായ ഇടാൻ തുടങ്ങുമ്പോഴാണ്.,.

ശ്രീനിയുടെ ഉറക്കെയുള്ള സംസാരം കേട്ടത്….

ഭാമേ.. നിന്റെ തള്ള ദേ തുണിയില്ലാതെ കിടക്കുന്നു.. ചെന്നുടുപ്പിക്ക്…..പാല് കവർ അങ്ങനെതന്നെ വെച്ചു, ഭാമ അമ്മയുടെ അടുത്തെത്തി. മക്കളെ.. സോപ്പ് എവിടെ കുളിക്കാൻ കേറിപ്പോ സോപ്പില്ല…… അമ്മയുടെ നിഷ്കളങ്കമായ ചോദ്യം കേട്ടു.. ഭാമ.. അമ്മ ഇപ്പോ കുളിക്കേണ്ട ചായ കുടിച്ചിട്ടു നമുക്ക് കുളിക്കാം ഇപ്പോ ഡ്രസ്സൊക്കെ ഇട്ടോളൂ….

ആണോ. എന്ന ശരി…. വേഗം ബ്ലൗസും മുണ്ടും നേരിയതും എല്ലാം എടുത്തു ഉടുക്കാൻ തുടങ്ങി.പാവം അമ്മയുടെ വിചാരം കുളിമുറിയിൽ ആണെന്നാണ് അതാണ് എല്ലാം അഴിച്ചു വെച്ചത്..

അച്ചൻ മരിച്ചതിൽ പിന്നെ തുടങ്ങീതാണ് ഓർമ്മക്കേട്…

ട്രീറ്റ്മെന്റ് ഉണ്ട്.മരുന്ന് കഴിച്ചാൽ അമിതമായ ഉറക്കമാണ് അത്‌ ഒഴിവാക്കാൻ ഭാമ മരുന്ന് ഒഴിവാക്കും ഡോക്ടർ പറഞ്ഞിരിക്കുന്നതാണ്, സ്നേഹം ആണ് ഏറ്റവും നല്ല മരുന്നെന്നു….അമ്മ കിടന്നോ….. ഞാൻ ചായ ഇപ്പോ തരാട്ടോ…. തിരിഞ്ഞു നടന്ന ഭാമയുടെ കൈയിൽ അവർ പിടിച്ചോണ്ട് പറഞ്ഞു… സോറി… ശ്രീനിവാസൻ ചീത്ത പറഞ്ഞു കാണും ല്ലേ? ന്റെ കുട്ടിയെ അമ്മ കഷ്ട്ടപെടുത്തുവ അല്ലെ?അമ്മയുടെ നിറഞ്ഞ കണ്ണ് തുടച്ചു നെറ്റിയിലൊരു ഉമ്മയും കൊടുത്ത്… ഭാമ പറഞ്ഞു……ന്റെ അമ്മക്കിളിയല്ലേ?…

ഭാമേ ചായ ആയില്ലേ ഇതുവരെ? ദാ വരുന്നു ശ്രീ..അടുക്കളയിലെത്തി ചായയുമായി ശ്രീനിയുടെ അരികിലെത്തി ഭാമ പറഞ്ഞു..

എന്താണ് ശ്രീ.. വയ്യാത്തോണ്ടല്ലേ?…

അതിനു? ഞാനെന്തു വേണം.

ഒരു ഹോം നഴ്സിനെ വെയ്ക്കാൻ ഞാനെന്ന് തുടങ്ങി പറയുന്നതാ നിന്നോട്?

ശ്രീക്കു പതുക്കെ എന്നോട് പറഞ്ഞൂടെ അമ്മ കേൾക്കാതെ സുബോധത്തോടെ അമ്മ അങ്ങനെ ചെയ്യുവോ…?

അമ്മയുടെ കഴിഞ്ഞകാലം ശ്രീ മറന്നുപോകരുത് മകളെ പൊന്നുപോലെ നോക്കിയ അമ്മയാണ് സ്നേഹത്തിന്റെ അർഥം നിന്റമ്മയാണെന്നു ശ്രീയും പറഞ്ഞിട്ടില്ലേ??

ഞാനതൊന്നും നിഷേധിക്കുന്നില്ല. ബട്ട്‌ നിനക്കൊരു സഹായത്തിനൊരാളെ നിർത്തിക്കൂടെ? .

ഞാൻ നോക്കും അമ്മയെ. എന്നെപോലെ ആവാൻ വേറൊരാൾക്കും ആവില്ല ശ്രീ…

ശരി. ശരി തർക്കിക്കാൻ നേരോല്ല… നീ food ഉണ്ടാക്കൂ.. ഞാൻ കുളിക്കട്ടെ..

ഭാമ.സുഭദ്രയുടെ ഏക മകളാണ്..സ്കൂൾ ടീച്ചർ ആയിരുന്ന സുഭദ്രയുടെ കല്യാണം മുറച്ചെറുക്കനുമായി നേരത്തെ ഉറപ്പിച്ചു വെച്ചിരുന്നതാണ് ഒരുപാടു നിലം ഉണ്ടായിരുന്ന ഒരു തറവാടായിരുന്നു അതുകൊണ്ടു തന്നെ. രാമകൃഷ്ണൻ കൃഷികാര്യങ്ങൾ നോക്കി പോന്നു… വളരെ നന്മകൾ ഉണ്ടായിരുന്ന കുടുംബം…

കൂട്ടുകുടുംബം ആയിരുന്നു..

ഭദ്ര വന്നതിൽ പിന്നെയാണ് പെങ്ങള് കുട്ടീടെ കല്യാണവും… പിന്നെ അമ്മാമയുണ്ട് അവരുടെ മക്കൾ…

അച്ഛൻ അമ്മ… എല്ലാവരും ഒത്തൊരുമയോടെ കഴിഞ്ഞിരുന്നു

വീടിനടുത്തു ഒരു സ്കൂളിൽ ആണ് പഠിപ്പിച്ചിരുന്നതും…കുഞ്ഞു ഉണ്ടാകാതെ കുറേക്കാലം കഴിഞ്ഞിട്ടാണ് ഭാമയുടെ ജനനം….

പിന്നെ തറവാട് ഭാഗം വെച്ചു എല്ലാവരും പല വഴിക്കായി..

ഭാമയെയും ടീച്ചർ ആക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ പഠിപ്പിച്ചു B.Ed കഴിഞ്ഞ് ടീച്ചർ പഠിപ്പിച്ച സ്കൂളിൽ തന്നെ അവൾക്കും കിട്ടി. ഉടനെ തന്നെ കല്യാണവും കഴിപ്പിച്ചു

വീട്ടിൽ നിൽക്കാനുള്ള പയ്യനെയാണ് നോക്കിത് എഞ്ചിനീയർ ആയിരുന്നു ശ്രീനിവാസൻ നല്ല പയ്യൻ എന്ന് എല്ലാവരും പറയുന്ന പ്രകൃതം.

ഹാർട്ടാറ്റാക്ക് വന്നു രാമകൃഷ്ണന്റെ മരണം പെട്ടെന്നായിരുന്നു…

ടീച്ചർ ജോലിയിൽനിന്നും വിരമിച്ച സമയമായിരുന്നു അത്…. ആ മരണം… താങ്ങാവുന്നതിൽ അപ്പുറമായിരുന്നു സുഭദ്ര ടീച്ചർക്ക്‌. മകൾ ജോലിക്ക് പോയി കഴിഞ്ഞാൽ ഒറ്റപ്പെടലായി… ധാരാളം പുസ്തകങ്ങൾ വായിച്ചിരുന്ന ടീച്ചർക്കു അതായി ലോകം… പോകെ പോകെ അതൊന്നും നോക്കാതായി.ഒരുപാടു ചെടികളും പൂന്തോട്ടവും ഉണ്ടായിരുന്ന ടീച്ചർ അതൊന്നും ശ്രദ്ധിക്കാതായി..

ഭാമയ്ക്കു കൊടുത്തുവിടുന്ന തോരനിൽ അരിയുമ്പോൾ ഉപയോഗിക്കുന്ന വിലലുറ..ഒരുദിവസം കണ്ടു..

ഭാമ ചോദിച്ചു അമ്മയ്ക്കെന്താ വയ്യഴിക പറ..

എന്തെന്നറിയില്ല മക്കളെ ഓർമ്മ കിട്ടുന്നില്ല…

കഴിഞ്ഞ ദിവസം തിളച്ചു കിടന്ന അരിയുടെ കലത്തിലേക്കു കാപ്പിപ്പൊടി ഇട്ടു… അപ്പുറത്ത് ഗ്യാസിൽ കാപ്പിയിടാൻ വെച്ചത് മറന്നു….

ആഹാ ഇതൊക്കെ എപ്പോ ഞാനറിഞ്ഞില്ലല്ലോ?..

എന്തായാലും നമുക്കൊരു ഡോക്ടറെ കാണാം എല്ലാം ചെക്കപ്പ് ചെയ്യാം.. ശ്രീക്കു ലീവ് ഉള്ളപ്പോ പോകാട്ടോ..

അങ്ങനെ ഡോക്ടർ നോക്കിപ്പോഴാണ് നേർവിന് കുഴപ്പം ഉണ്ട് അൽഷിമെഴ്‌സു പോലെ… ചെറിയ ഡോസ് മരുന്ന് കൊടുക്കാം പക്ഷെ തീർത്തും മാറില്ല ഇടയ്ക്ക് നല്ല ബോധം ഉണ്ടാവും ഇടയ്ക്ക് മാറിപ്പോകും.

ഒരുപക്ഷെ ഇതിലും വഷളാവാം. നല്ല കെയർ വേണം.. എന്ന് പറഞ്ഞത്……. ..ഓർമ്മയിൽ

അടുക്കളയിൽ കയറാത്ത ആളാണ് ഭാമ..രാവിലത്തെ കഴിക്കാൻ സമയം ഇല്ലെന്നു പറഞ്ഞിറങ്ങാൻ തുടങ്ങുമ്പോ പുറകെ നടന്നു വായിൽ ഭക്ഷണം തരുന്ന അമ്മയാണ് ഇപ്പോഴും….

ഓർത്തപ്പോ ഭാമേടെ കണ്ണു നിറഞ്ഞു. യൂട്യൂബ് നോക്കി കറികളൊക്കെ ഉണ്ടാക്കാൻ ഏകദേശം പഠിച്ചു

ശ്രീ പുറത്തുന്നു കഴിക്കില്ല.

ടിഫിൻ അമ്മ കൊടുത്തുവിടറാണ് പതിവ്

കുടിക്കാൻ ചൂടുവെള്ളോം എല്ലാം ബാഗിൽ ആക്കി രണ്ടാൾക്കും തന്നു വിടുന്നതാണ്… ഇപ്പോ എല്ലാം തന്നെ ചെയ്യണം…തനിച്ചാക്കി വീട് പൂട്ടി ഇറങ്ങുമ്പോ തിരികെ എത്തും വരെ ആധിയാണ്… മുറിയിൽ പുസ്കകങ്ങൾ..TV എല്ലാം ചെയ്തിട്ടുണ്ട്.. പക്ഷെ മുന്നത്തെപോലെ അതിലൊന്നും ശ്രദ്ധയില്ലാതായി. ടീവി ഓഫ് ചെയ്യാനൊക്കെ മറക്കുന്നു അങ്ങനെ ഒരു ദിവസം ഭാമ എത്തുമ്പോ നിലത്തു കിടക്കുന്നു… ബാത്‌റൂമിൽ പോയി വന്ന വഴിയാണ് അവിടെ തന്നെ കിടന്നു…. എണീപ്പിച്ചു കുളിപ്പിച്ചു സെറ്റമുണ്ട് ഉടിപിച്ചു. അപ്പോ പെട്ടെന്ന് പറഞു…

മക്കളെ അമ്മയ്ക്കിനി നേരിയത് വേണ്ട ഒരു നൈറ്റി മതി..

അമ്മയ്ക്കതു ഇഷ്ടം ഇല്ലാത്തതല്ലേ..?

ഓ.. കുഞ്ഞിന് അലക്കാനൊക്കെ അതാ നല്ലത്….

വേണ്ട ഞാനിനി അമ്മയ്ക്കൊപ്പം ഇവിടെ തന്നെയാണ്

അപ്പൊ ജോലി? അത് ഞാൻ ലീവ് എടുക്കാം..

പക്ഷെ പിന്നൊന്നും സംസാരം ഉണ്ടായില്ല

ശ്രീനിവാസൻ വന്നു സംസാരിച്ചപ്പോൾ അവളെ ഒരുപാടു വഴക്ക് പറഞ്ഞു

ഒരു ഹോംനേഴ്സിനെ വെയ്ക്കു.. നീ ജോലിക്ക് പോണം.. പക്ഷെ ഭാമ തീരുമാനം മാറ്റിയില്ല….

രാത്രികളിൽ അമ്മയ്ക്കൊപ്പം കിടപ്പും ആക്കേണ്ടി വന്നപ്പോ ശ്രീനിക്കത് വല്ലാത്ത അവസ്ഥ ആയി…

തൊട്ടതിനും പിടിച്ചതിനും എല്ലാം വഴക്കിടാൻ തുടങ്ങി.ഒരു കുട്ടി ആവണമെന്നു നിർബന്ധമായി…

പക്ഷെ ഒരു ദിവസം ബോധമുള്ള ഒരു നേരത്തു അമ്മയും അതവളോട് ചോദിച്ചു…

നമുക്കൊരു ചെക്കൻ കുഞ്ഞു വേണം… എന്താ ഇതുവരെ ആവാത്തെതെ ന്നു…

ആവാം…. അമ്മമ്മെന്നു വിളിക്കാൻ അമ്മയ്ക്കൊരു ചെക്കനെ തരാട്ടോ.

ദിവസങ്ങൾ മാസങ്ങളായി..സുഭദ്ര ടീച്ചർ തീർത്തും കിടപ്പിലായി.

ഭാമ വയറ്റിലൊരു കുഞ്ഞുമായി അമ്മയുടെ എല്ലാ കാര്യങ്ങളും നോക്കി… അമ്മയോടവൾ കുഞ്ഞിനെ കുറിച്ചും അവന്റെ ജനനത്തെക്കുറിച്ചും എല്ലാം പറയും… കേൾക്കുന്നുണ്ടോ ആവോ…എന്തിനും കരയും…

ഭാമയ്ക്കു ഡേറ്റ് അടുത്ത് വരുന്നു.. ശ്രീനി. കൂടെ കൂടെ ആരെയേലും നിർത്താൻ പറഞ്ഞോണ്ടെ ഇരുന്നു..അമ്മയ്‌ക്കരികിൽ വെറുതെ ഇരുന്നപ്പോൾ ഭാമ അമ്മയുടെ കൈ പിടിച്ചു വയറിൽ ചേർത്ത് വെച്ചു…

അമ്മമ്മേടെ കുഞ്ഞൻ ഉരുണ്ടു മറിയുന്നത് നോക്കിയേ…..സുഭദ്ര ടീച്ചറുടെ മുഖത്തൊരു ചിരി പടർന്നു ആഹാ….. സുന്ദരി ചിരിച്ചുലോ…..

ഭാമ അമ്മയെ ചേർത്ത് പിടിച്ചു ഉമ്മ വെച്ചു…

പിറ്റേന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ട ദിവസം വന്നു… ഭാമ രാത്രിയിൽ എല്ലാം പറഞ്ഞു..അവരുടെ അകന്ന ഒരു ബന്ധു ഒരൂ സ്ത്രീ ഉണ്ട് രണ്ടു മൂന്ന് ദിവസത്തേക്ക് അവര് നിൽക്കും അപ്പോഴേക്കും കുഞ്ഞുട്ടനുമായി ഞാനെത്തും എന്നൊക്കെ…. അന്നും ഉമ്മയും കൊടുത്തവൾ അമ്മെ പുതപ്പിച്ചു കിടത്തി. അപ്പുറത്ത് ബെഡിൽ കിടന്നു പക്ഷെ അവൾക്കു എന്തോ ഉറക്കം വന്നില്ല…

വീണ്ടും അമ്മയെ നോക്കി…

ഉറങ്ങുകയാണ്..പിന്നവൾ വന്നു കിടന്നു… അമ്മേ…… എന്നുള്ള അലർച്ച കേട്ടാണ് രാവിലെ ശ്രീനിവാസൻ ഉണർന്നത്….

എന്താണ് ഭാമേ…..

ശ്രീയെ…… എന്റെ………. അമ്മ……..

അമ്മ ഭാമയെ എങ്ങനെ നോക്കിയോ അതിന്റെ പതിന്മടങ്ങ് സ്നേഹത്തോടെ അവൾ ആ അമ്മയെ പരിചരിച്ചു…. കുഞ്ഞുട്ടന്റെ അമ്മയായി അവൾക്കിനി ജീവിക്കാൻ അവസരം ആ അമ്മ ഒരുക്കിക്കൊടുക്കുകയായിരുന്നോ??.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ബിന്ദു രാധാകൃഷ്ണൻ