തിങ്കളാം അല്ലി, തുടർക്കഥയുടെ ഇരുപതാം ഭാഗം വായിക്കൂ….

രചന : പൂമ്പാറ്റ (shobz)

അക്കു നേരെ റൂമിലോട്ട് ചെന്നു.അപ്പൊ അല്ലി നല്ല മയക്കത്തിലായിരുന്നു.

അവനവളുടെ തലയിൽ തലോടി.നെറ്റിയിൽ വാത്സല്യത്തോടെ സ്നേഹത്തോടെ അവന്റെ അധരങ്ങൾ പതിപ്പിച്ചു. പിന്നെ അവളെയും കെട്ടിപിടിച്ച് കിടന്നു.

രാത്രിയിൽ അല്ലിയുടെ ഞെരുക്കം കേട്ടാണ് അക്കു ഉണർന്നേ. അവൻ നോക്കുമ്പോ വിറയലോടെ കിടന്ന് പുളയുന്ന അല്ലിയെയാണ്.അവനാദ്യം ഒന്ന് ഭയന്നു.പിന്നെ അവളുടെ നെറ്റിയിൽ കൈചേർത്തു.ചുട്ടുപൊള്ളുന്ന ചൂട്.

“ദൈവമേ നല്ല ചൂടുണ്ടല്ലോ”

അവനാരോടെന്നില്ലാതെ പറഞ്ഞു. പിന്നെ എണീറ്റ് ഒരു തുണി നനച്ച് അവളുടെ നെറ്റിയിൽ വെച്ചുകൊടുത്തു.താഴെ പോയി ചുക്ക് കാപ്പിയിട്ട് കൊണ്ടുവന്നു.

“അല്ലി…ഏണിച്ചേ”

അവനവളെ പിടിച്ചെണീപ്പിച്ചു.

അവൾക്ക് വല്ലാത്ത ക്ഷീണമുണ്ടായിരുന്നു. കണ്ണുകൾ തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

അവൻ ചുക്കുകാപ്പി അവളുടെ ചുണ്ടിൽ വെച്ചുകൊടുത്തു.എരിവ് നാവിൽ തട്ടിയപ്പോൾ ആദ്യം ഒന്ന് മുഖം ചുളിച്ചു.

“ദേ ഇയ് കുടിച്ചാൽ പെട്ടന്ന് പനി മാറും.ഇത് കുടിക്ക് മോളെ”

സ്നേഹത്തോടെ ഉള്ള അവന്റെ ശാസന അറിഞ്ഞു കൊണ്ടോ അല്ലയോ അറിയില്ല.അവളാ കാപ്പി പതിയെ പതിയെ മുഴുവൻ കുടിച്ചു.

അപ്പോഴേക്കും അവൾക്കിത്തിരി ആശ്വാസം കിട്ടിയിരുന്നു.

അവളെ കിടത്തി ഒപ്പം അവനും കിടന്നു. അവളെ അവന്റെ നെഞ്ചിലേക്ക് കിടത്തി.കൈകൾ കൊണ്ട് പൊതിഞ്ഞു പിടിച്ചു.പനിച്ചൂടിൽ കുഞ്ഞ് അമ്മയുടെ മാറിലേക്ക് ചേർന്ന് കിടക്കുന്ന പോലെ അവളും അവനിലേക്ക് ചുരുണ്ട് കൂടി.

രാവിലെ ആദ്യം ഉണർന്നത് അല്ലിയായിരുന്നു.

തലക്കാകെ ഭാരം തോന്നിയിരുന്നു അവൾക്ക്.എണീക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.അവളുടെ ശ്രദ്ധ തന്നെ പൊതിഞ്ഞ് പിടിച്ചിരിക്കുന്ന അക്കുവിന്റെ കൈകളിലേക്കായി.

“ദൈവമേ എന്താണിതൊക്കെ”

രാത്രിയിലെ സംഭവ വികാസങ്ങലൊക്കെ ഒരു നിമിഷം അവൾ മറന്നു പോയിരുന്നു.എല്ലാതും ഓർത്തെടുത്തപ്പോ അവളിൽ ഒരു ഞെട്ടൽ ഉണ്ടായിരുന്നു.

അവൾ അവന്റെ മുഖത്തേക്ക് തന്നെ ഒരു നിമിഷം നോക്കി കിടന്നു.അവളറിയുന്നുണ്ടായിരുന്നു അവൾക്കുള്ളിൽ വിടരുന്ന അവനോടുള്ള വികാരങ്ങളോരോന്നും.

അവനെ തന്നെ നോക്കി കിടക്കുമ്പോഴാണ് അവൻ കണ്ണു തുറക്കാൻ പോവുവാ എന്ന സത്യം അവൾക്ക് മനസിലായെ.അപ്പോഴേക്കും അവൾ കണ്ണടച്ചു ഉറങ്ങിയ പോലെ കിടന്നു.

അവനുണർതും കണ്ടത് അവന്റെ മുഖത്തിനു നേരെ മുഖം വെച്ചു കിടക്കുന്ന അല്ലിയെയാണ്.

കുറച്ചു നേരം അവൻ അവളെ തന്നെ നോക്കി കിടന്നു.

അവൾക്കാണേൽ കണ്ണ് തുറന്ന് നോക്കാനും പറ്റാത്ത അവസ്ഥ.

പെട്ടന്നാണ് അവന്റെ ചിന്തകളിലേക്ക് അവൾക്കിന്നലെ പനിച്ച കാര്യം ഓർമ വന്നേ.

ആ നിമിഷം തന്നെ അവനെണിറ്റിരുന്ന അവളുടെ നെറ്റിയിൽ കൈ വെച്ച് ചൂടുണ്ടോ നോക്കി.

“ഹാവൂ ഇപ്പോഴാ സമാധാനായെ.ഇന്നലെ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ”

അവൻ മെല്ലെ അതും പറഞ്ഞ് അവൾടെ നെറ്റിയിലൊരു മുത്തവും കൊടുത്ത് ഫ്രഷാവാൻ പോയി.

“ലോ ഹൗല…ഇവടിപ്പോ എന്താ ഉണ്ടായേ.ഇന്നലെ എന്താ ഉണ്ടായേ.നെറ്റിയിലൊക്കെ കൈ വെച്ചു നോക്കുന്നുണ്ടായല്ലോ”

പനി വന്ന കാര്യം കുട്ടി അറിഞ്ഞില്ല തോന്നുന്നു.

“ഇനി ഇവിടെ നിന്ന ശെരിയാവില്ല”

അതും പറഞ്ഞ് അല്ലിയെണീറ്റ് അപ്പുറത്തെ റൂമിലേക്കോടി.

അല്ലി അപ്പുറത്ത് എത്തിയതും റൂമിൽ നിന്ന് എന്തോ ചെയ്യുന്ന കൃതിയെ പോയി കെട്ടിപിടിച്ചു.

കൃതി ഒന്ന് ഭയന്നെങ്കിലും അല്ലിയാണെന്നു കണ്ടപ്പോ ഒരു ചിരിയോടെ തിരിച്ചും അവളെ ചുറ്റിപിടിച്ചു.

“ചെമ്പരത്തിപൂവേ”

“മ്മ്”

“ഞാനെല്ലാം കിച്ചേട്ടനോട് പറഞ്ഞു”

“മ്മ്”

“നീയെന്താ ഇങ്ങനെ മൂളി കളിക്കുന്നെ”

അവളെ മാറ്റി നിർത്തി കണ്ണുരിട്ടികൊണ്ട് ചോദിച്ചു.

“പിന്നെ എന്താ വേണ്ടേ.നീ അക്കു ഏട്ടനോട് പറഞ്ഞ കാര്യം ഞാൻ അറിഞ്ഞു.പിന്നെ നിന്റെ കിച്ചേട്ടൻ മാത്രമല്ല ,ഭൂമിയും അപ്പുവേട്ടനും അഭിയെട്ടനുമൊക്കെ അറിഞ്ഞു”

“എങ്ങനെ”

കൃതി പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെ അല്ലി ചോദിച്ചു.

പിന്നെ എല്ലാതും കൃതി പറഞ്ഞു കൊടുത്തു.

“അല്ലിപ്പൂവേ, ദിങ്ങോട്ട് നോക്കിയേ”

എല്ലാം കേട്ട് കണ്ണുനിറച്ചുകൊണ്ടിരിന്ന അല്ലിടെ മുഖം ഉയർത്തികൊണ്ട് കൃതി പറഞ്ഞു.

“ഇങ്ങോട്ട് നോക്ക് പെണ്ണേ.എല്ലാരും അറിഞ്ഞത് നല്ലത് തന്നെയാണ്.നിനക്കിപ്പോ അറിയോ എല്ലാർക്കും നിന്നോട് സ്നേഹം കൂടോയിട്ടെ ഉള്ളു”

” സഹതാപം കൊണ്ടുള്ളതായിരിക്കും”

“ഒരിക്കലും അല്ല.അവരൊക്കെ നിന്നെ സ്വന്തമായാണ് കാണുന്നേ.പിന്നെ നിന്റെ കിച്ചുവേട്ടൻ ഉണ്ടല്ലോ അങ്ങേർക്ക് നിന്നോട് മുടിഞ്ഞ പ്രേമമാണുട്ടോ.”

“അതെങ്ങനെ നിനക്കറിയാ”

“അതൊക്കെ അറിയാം.”

“പറ പെണ്ണേ”

“നീയാദ്യം പോയി ഫ്രഷാവ്.നാറിട്ട് പാടില്ല”

“പോടി”

അതും പറഞ്ഞ് കൃതിയെ തള്ളിമാറ്റികൊണ്ട് അല്ലി ഫ്രഷ് ആവാൻ കേറി.

കൃതി ഇന്നലെ അല്ലിയെ നോക്കാൻ വേണ്ടി എല്ലാരും പിരിഞ്ഞു പോയേന് ശേഷം ഒന്ന് പോയാർന്നു.അപ്പൊ ഒന്നും ശ്രേധിക്കാതെ ഡോർ തുറന്നു കേറിയപ്പോ കണ്ടത് അല്ലിയേയും ചുറ്റിപിടിച്ചു അവളെ നെഞ്ചോട് ചേർത്ത് കിടക്കുന്ന കാഴ്ചയാണ്. അത് കണ്ടിട്ടാണ് അവളോട് കിച്ചുന് പ്രേമമാണ് എന്നൊക്കെ പറഞ്ഞത്.

അതോർത്തപ്പോൾ കൃതിടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.തന്റെ സുഹൃത്തിനെ മനസിലാക്കാൻ പറ്റിയ ഒരു പാതിയെ തന്നെ അവൾക്ക് കിട്ടിയതോർത്തുള്ള സന്തോഷത്താൽ വിടർന്ന പുഞ്ചിരിയായിരുന്നു അത്.

“ഡി ചെമ്പരത്തിപൂവേ…. ഞാൻ ഡ്രസ് എടുത്തില്ലാ. റൂമിൽ ആ കാലൻ ഉണ്ടാവും.നീ പോയി ഇന്നലെ താഴത്തെ റൂമിൽ ഒരു ബാഗ് ഉണ്ട്.അതീന്ന് എടുത്തോണ്ട് വായോ”

അല്ലി ബാത്റൂമിന്ന് കൃതി കേൾക്കാൻ വിധം വിളിച്ചു പറഞ്ഞു.

തിരിച്ചു അനക്കമൊന്നും ഉണ്ടായിരുന്നില്ല.കൃതി എടുത്തിട്ട് വരാൻ പോയിട്ടുണ്ടാവും എന്ന വിശ്വാസത്തിൽ അവൾ ഫ്രഷ് ആയി..

ഫ്രഷായി കഴിഞ്ഞപ്പോഴേക്കും പുറത്ത് ആരുടേം സൗണ്ട് ഒന്നും കേൾക്കാനില്ല.

“കൃതി”

കൃതിയെ രണ്ടു മൂന്നു വട്ടം വിളിച്ചിട്ടും വിളി കേൾക്കുന്നില്ല കുരിപ്പ്. അവസാനം രണ്ടും കലിപ്പിച്ച് ബാത്റൂമിലേക്ക് ഓടികേറുമ്പോ എടുത്തോണ്ട് വന്ന ടവലും ചുറ്റി പുറത്തേക്കിറങ്ങി.ആരെനേം കണ്ടില്ല.അപ്പോഴാ സമദാനമായെ.

ആശ്വാസത്തിൽ നെഞ്ചിൽ കയ്യും വെച്ച് നിന്നതായിരുന്നു.അപ്പോഴാണ് ഡോർ തുറന്ന സൗണ്ട് കേട്ടെ.

“എത്ര നേരായിടി കൃതി നോക്കി… നിക്ക്..”

കൃതിയാണ് വന്നേ എന്ന് വിചാരിച്ച് പറഞ്ഞോണ്ട് തിരിഞ്ഞതും കണ്ടത് അവിടെ നിക്കണ ന്റെ കെട്ടിയോനെയാണ്.അപ്പൊഴാണ് ഞാനിപ്പോ ഏത് വേഷത്തിലാണ് എന്ന് ഓർമ വന്നതും ഞാൻ കൈ രണ്ടും മാറോട് ചേർത്തു വെച്ചു.അപ്പോഴേക്കും ആ കാലൻ ന്റെ അടുത്തേക്ക് വരാൻ തുടങ്ങി .ഞാൻ മെല്ലെ പുറകിലേക്കും.

അവസാനം എന്തിലോ പോയി തട്ടി.സംഭവം നോക്കിപ്പോ ചുമരിൽ തന്നെയാണ്.ഇനി ഒരടി നീങ്ങാൻ കഴിയുല.

‘ജാങ്കോ നീയറിഞ്ഞ ഞാൻ പെട്ട്’

💐💐💐💐💐💐

അല്ലിക്ക് പനിയൊന്നും ഇല്ലെന്ന് കണ്ടതും അവൾക്കൊരു മുത്തവും കൊടുത്ത് ഫ്രഷ് ആവാൻ കേറിയത്. ഫ്രഷായി ഇറങ്ങി അവളെ നോക്കിയതും ബെഡിൽ കണ്ടില്ല.

“ഇവളിത് എവിടെപ്പോയി”

അതും ആലോചിച്ച് ഡ്രെസ്സും ഇട്ട് പുറത്തേക്ക് ഇറങ്ങി.

അപ്പോഴാണ് അപ്പുറത്തെ റൂമിൽ നിന്നും ” കൃതി” എന്ന് ന്റെ പെണ്ണ് വിളിക്കുന്നത് കേട്ടെ.

അപ്പൊ തന്നെ അങ്ങോട്ട് ചെന്നു.

ഡോർ തുറന്ന് അവളെ കണ്ടതും ന്റെ കിളികളൊക്കെ കൂടും കിടക്കയും എടുത്ത് പോയി മക്കളെ.പെണ്ണ് ഫ്രഷായിട്ട് ഒരു ടവൽ മാത്രം കെട്ടിയിട്ടാണ് നിക്കുന്നേ.

“എത്ര നേരായിടി കൃതി നോക്കി… നിക്ക്..”

അവൾ പറഞ്ഞത് കേട്ടാണ് ന്റെ ബോധം വന്നേ.അതും പറഞ്ഞ് തിരിഞ്ഞപ്പോഴാണ് ഞാനാണ് എന്ന് കണ്ടേ എന്ന് അവളുടെ വാക്കുകൾ പൂർത്തിയകാത്തത് കണ്ടപ്പോ മനസിലായി.എന്നെ അവിടെ ഒട്ടും പ്രതീക്ഷിച്ചിട്ടും ഇല്ല.എന്നെ ഇത്തിരി പേടിപ്പിച്ചതല്ലേ.അപ്പോ ഒരു ചെറിയ പണി കൊടുക്ക കരുതി അവളുടെ അടുത്തോട്ട് പോയി.

‘അയ്‌ ഈ പെണ്ണ് മോശിലല്ലോ.’

ഞാൻ ഫ്രണ്ടിലോട്ട് പോവുന്തോറും അവൾ ബാകിലോട്ട് പോവാൻ തുടങ്ങി.അവൾ അവിടെ ചുമരിൽ തട്ടി നിന്നതും ഞാൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി പുരികം പൊക്കി കാണിച്ചു.

അപ്പൊ അവളെന്നെ കൂർപ്പിച്ചു നോക്കുന്നുണ്ട്.

‘ഈ പെണ്ണേന്റെ കണ്ട്രോൾ കളയും’

അവളെയും നോക്കി മനസ്സിൽ പറഞ്ഞു.

“എ.. എന്താ”

അവളൊരു വിക്കലോടെ ചോദിച്ചു.

അതിനവൻ sight അടിച്ചു കാണിച്ചു

അവളിന്ന് ഉയർന്നു വരുന്ന ഷാമ്പൂന്റെയും സോപ്പിന്റെയും ഒക്കെ മണം അവനെ മത്തുപിടിപ്പിക്കാൻ തുടങ്ങിയിരുന്നു.

പതിയെ അവളിലോട്ട് അടുത്തു.അവളുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വെള്ള തുള്ളിയിലേക്കായി അവന്റെ കണ്ണുകൾ.അതിനോട് പോലും അവൻ അസൂയ തോന്നി.അവന്റെ അധരത്താൽ ആ വെള്ളതുള്ളികളെ ഒപ്പിയെടുത്തു.അവന്റെ സാമിപ്യം അവളിലും മാറ്റങ്ങൾ സൃഷ്ടിച്ചു.അവന്റെ അധരം കഴുത്തിൽ ഒരു ചുംബനം തീർത്തതും അവളൊരു പിടപ്പോടെ അവന്റെ ഷർട്ടിൽ കൈപിടി വീണു.

അവന്റെ അധരങ്ങൾ സ്ഥാനം മാറാൻ തുടങ്ങിയതും. ഒരു കട്ടുറുമ്പായി റൂമിന്റെ വാതിൽ തുറന്നതും അവര് രണ്ടാളും അടർന്നു മാറി.

പരസ്പരം മുഖത്ത് നോക്കാൻ ചടപ്പ് തോന്നി.

കട്ടുറുമ്പായി റൂമിലെത്തിയത് കൃതിയായിരുന്നു.അല്ലിടെ ബാഗും എടുത്താണ് അവൾടെ വരവ്.പക്ഷെ കക്ഷി ഈ ലോകത്തൊന്നും അല്ല.അതോണ്ട് അവിടെ നടന്നതോന്നും അവൾ കണ്ടിട്ടില്ല.എന്തിന് അക്കു അവിടെ ഉള്ളത് പോലും അറിഞ്ഞിട്ടില്ല.

“എന്തോ ചീഞ്ഞുനാറുന്നുണ്ടല്ലോ മക്കളെ.something fishy… കണ്ടുപിടിക്കാം നമ്മുക്ക്”ലെ shobz

അവളി ലോകത്തൊന്നും അല്ല എന്ന് മനസിലായാ അക്കു വേഗം റൂമിന്നിറങ്ങി പോയി.അവൻ പോയതും അല്ലി വേഗം കൃതിടെ മണ്ടേൽ ഒരു കൊട്ടും കൊടുത്ത് ഡ്രസ്സും എടുത്ത് change ആക്കാൻ പോയി.

കൃതി അപ്പോഴാണ് ബോധത്തിലേക്ക് വന്നത്.ഒരു ഞെട്ടൽ അവളിൽ ഉണ്ടായിരുന്നു.

“പട്ടി,തെണ്ടി,ചെറ്റ… അവനാരാന്നാ വിചാരം…….”

അല്ലി ഡ്രെസ്സ് change ചെയ്തു വരുമ്പോ കണ്ടത് ആരെയോ ചീത്ത വിളിച്ചിരിക്കുന്ന കൃതിയെയാണ്.

“ഇതിപ്പോ എന്താ കഥ”അല്ലിസ് ആത്മ

“നീയാരയെ ഇങ്ങനെ തെറി വിളിക്കുന്നേ. നിന്റെ ബോധമോക്കെ പോയ”

കൃതിടെ മുന്നിൽ കേറി നിന്നൊണ്ട് അവൾ ചോദിച്ചു.

“അവൻ കിസ്സിയെടി”

കൃതി എന്തോ ബോധത്തിൽ അവളോട് വിളിച്ചു പറഞ്ഞു.

“എന്റെ ദൈവമേ ഇനി കിച്ചേട്ടനേങ്ങാനും കിസ്സുന്നത് കണ്ട് പെണ്ണിന്റെ കിളി പോയതാണോ”അല്ലിടെ ആത്മയാണ്.

“കിസ്സോ”

ഒന്നുമറിയാത്തപോലെ പോലെ അല്ലി ഞെട്ടി കൊണ്ട് ചോദിച്ചു.

“ആ കിസ്സ് തന്നെ.എന്തേ കേട്ടിട്ടില്ലേ”കൃതി

“കേട്ടിട്ടുണ്ട് നീ പറ”

ഇനിം എന്തേലും പറഞ്ഞാൽ ചിലപ്പോ അവള് ചിലപ്പോ കാണാത്ത കാര്യം വിളിച്ചു പറഞ്ഞാലോ വെച്ച് അല്ലി nice ആയിട്ട് subject change ആക്കി.

“നീ ഡ്രസ് എടുത്തു വരാൻ പറഞ്ഞില്ലേ”

“ആ പറഞ്ഞു”

“അപ്പൊ അതേടുക്കാൻ ഞാൻ താഴോട്ട് പോയതാ.അപ്പോ ഉണ്ടല്ലോ”

“മുട്ട കറിയുമുണ്ടോ”

“എന്ത്”

കൃതി പറയുന്നതിനിടയിൽ കയറി അല്ലി ചോദിച്ചതും കൃതി കണ്ണും തള്ളികൊണ്ട് ചോദിച്ചു.

“അല്ലാ നീയല്ലേ പറഞ്ഞ് അപ്പം ഉണ്ടെന്ന്.അപ്പൊ മുട്ടകറിയല്ലേ ചോദിച്ചത്”

അല്ലി നിഷ്കളങ്കമായി ചോദിച്ചു.

“മുട്ടകറിയല്ലെടി ഞാനിപ്പോ നിനക്ക് ചിക്കൻക്കറി ഉണ്ടാക്കി തരാം”

കൃതി പല്ലിറുമി കൊണ്ട് പറഞ്ഞു.

“ചോറി നീ പറ ഞാൻ കേട്ടതിന്റെ mistake”

രംഗം പന്തിയല്ല എന്ന് മനസിലായ അല്ലി കളം മാറ്റി ചവിട്ടി.

കൃതി ഒന്ന് കൂളായി പറയാൻ തുടങ്ങി.

💐💐💐💐💐💐💐💐💐💐

അല്ലിടെ ഡ്രെസ്സും എടുക്കാൻ വേണ്ടി താഴേക്ക് പോവുകയിരുന്നു.ചാടി ചാടി ഓരോ സ്റ്റെപ്പും ഇറങ്ങി ബാഗ്‌ വെച്ച റൂമിലേക്ക് കടന്നതായിരുന്നു.

“അയ്യോ ന്റമ്മേ ഞാനിതാ പോവുന്നേ”

കൃതി ഒരു നിലവിളിയോടെ ആവിടെ നിന്നിരുന്ന ആളുടെ മേലേക്ക് പോയി വീണു.വീണുന്ന് മാത്രല്ല കുട്ടിടെ lips ചെറുതായിട്ട് അയാളുടെ ലിപ്സിൽ ടച്ച് ആയി.

“ആരായിരുന്നു അവിടെ നീ പഞ്ചറാക്കിയ ആൾ”

അല്ലി ഇടയിൽ കേറി ചോദിച്ചു

“പഞ്ചറാക്കെ”

കൃതി സംശയത്തോടെ ചോദിച്ചു.

“ആ.നീ അയാളുടെ മേലേക്ക് അല്ലെ വീണേ.സ്വാഭാവികമായും നിന്റെ wait കാരണം അയാൾ പഞ്ചറായിട്ടുണ്ടാവും”

അല്ലിക്ക് പറഞ്ഞത് മാത്രേ ഓർമയുള്ളൂ.പിന്നെ കുട്ടി നിലത്താണ് കിടക്കുന്നേ…

തുടരും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : പൂമ്പാറ്റ (shobz)

Scroll to Top