തിങ്കളാം അല്ലി, തുടർക്കഥ, ഭാഗം 21 വായിച്ചു നോക്കൂ….

രചന : പൂമ്പാറ്റ (shobz)

“ആ.നീ അയാളുടെ മേലേക്ക് അല്ലെ വീണേ.സ്വാഭാവികമായും നിന്റെ wait കാരണം അയാൾ പഞ്ചറായിട്ടുണ്ടാവും”

അല്ലിക്ക് പറഞ്ഞത് മാത്രേ ഓര്മയുള്ളൂ.പിന്നെ കുട്ടി നിലത്താണ് കിടക്കുന്നേ…

“ഡി പട്ടി…. ചെമ്പരത്തിപൂവേ എന്ന് വിളിച്ച നാവുകൊണ്ട് നീ പലതും വിളിപ്പിക്കണോ.എന്നാലും ഒരു സത്യം പറഞ്ഞതിന് ഇങ്ങനെ എന്നെ തള്ളിയിട്ട് കൊല്ലാൻ നോക്കിലെ.നോക്കിക്കോ ഞാൻ ന്റെ കിച്ചേട്ടനോട് പറഞ്ഞു കൊടുക്കും.നിന്നോട് ഞാൻ കട്ടിസായി”

വീണിടത് നിന്നു തന്നെ കൊച്ചുകുട്ടികളെപോലെ പറയാൻ തുടങ്ങി.

“അയ്യോ പിണങ്ങല്ലെടി.ഞാൻ അറിയാതെ തള്ളിയതാ.ചോറി.നീ വാ ഞാൻ പിടിക്കാം”

അതും പറഞ്ഞ് കൃതി അവളെ പിടിച്ചെണീപ്പിച്ചു.

“വേദനിച്ചോടി”

കൃതി അവലാതിയോടെ ചോദിച്ചു.

“പിന്നെ തള്ളിയിട്ട് കൊല്ലാൻ നോക്കിട്ട് വേദനിച്ചോ എന്നോ”

അല്ലി അതും പറഞ്ഞ്‌ കൃതിയെ ഒറ്റ ഉന്ത് കൊച്ച് ദേ കിടക്കാണ് താഴേ.

“ഇപ്പൊ എങ്ങനെയുണ്ട് വേദനിച്ചോ”

“എടി മഹപാപി എന്നോട് വേണ്ടായിരുന്നു ഇത്”

കൃതി ദയനീയമായി പറഞ്ഞു

“എന്ത് ചെയ്യാനാ കിട്ടിയതെല്ലാം തിരിച്ചു കൊടുത്തേ ശീലമുള്ളു”

കൃതിയെ പിടിച്ചെണീപ്പിച്ചു കൊണ്ട് പറഞ്ഞു.

“എന്നാലും വേണ്ടായിരുന്നു”

“ചോദിച്ചു വാങ്ങിയതാ…അത് വിട് നീ ഇത് പറ ആരെയാ നീ എന്നിട്ട് ഉമ്മിച്ചത്”

(‘ഇത്രെയെ ഉള്ളു അവര് തമ്മിലുള്ള പ്രശനം. വെറുതെ നമ്മൾ തെറ്റിദരിച്ചു’ലെ shobz)

അല്ലി വീഴ്ത്തിയതൊക്കെ മറന്ന് കൃതി പറയാൻ തുടങ്ങി.

“ഉമ്മിച്ചത് വേറെ ആരുമല്ല നിന്റെ കെട്ടിയോന്റെ”

“ദേ ന്റെ കെട്ടിയോനെ പറഞാൽ ഉണ്ടല്ലോ കൃതിയാണ് എന്നൊന്നും ഞാൻ നോക്കില്ല ഒറ്റ ചവിട്ട് തരും.ഇത്ര നേരം എന്റെ കൂടെ ഇവിടെ ഉണ്ടായിരുന്ന മനുഷ്യനാ.അങ്ങേരെയാണ് നീ പറഞ്ഞേ”

“അതെപ്പോ”

കൃതി വായയും തുറന്ന് ചോദിച്ചു.

‘ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ട്’

അല്ലിടെ വായെന്ന് അറിയാതെ വീണ് പോയതാണ്.

“അത് പിന്നെ ഇച്ചിരി മുമ്പ്”

അല്ലി തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു.

“എന്തിനാ വന്നേ”

“അത് പിന്നെ എന്നെ കാണാതായപ്പോ നോക്കി വന്നതാ”

പല്ല് മൊത്തം കാണിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.

“മ്മ്”

കൃതി ഒന്നമർത്തി മൂളി.

‘അവൾ വിശ്വസിച്ചാൽ മതിയാർന്നു’ അല്ലിസ് ആത്മ

“അല്ല നീയെന്തിനാ എന്റെ കെട്ടിയോനെ പറഞ്ഞേ”

“നിന്റെ കെട്ടിയോനെ പറഞ്ഞതല്ല”

“പിന്നെ”

“ഞാൻ പറയുന്നതിന് മുന്നേ ചാടി കേറി ഓരോന്ന് വിളിച്ച് പറഞ്ഞിട്ടല്ലേ”

“അതും ശെരിയാ.നീ ആളെ പറ”

“നിന്റെ കെട്ടിയോന്റെ അനിയൻ”

“ഹേ അഭിയോ”

അല്ലി ഒന്ന് ഞെട്ടികൊണ്ട് ചോദിച്ചു

“ആ അഭി തന്നെ”

കൃതി താൽപര്യമില്ലാത്ത പോലെ പറഞ്ഞു.

“അതെങ്ങനെ”

“അതെങ്ങനെ എന്നോ അവനവിടെ ഇണ്ടായിരുന്നു”

“അല്ലെടി നീ അവന്റെ മേലെ കൂടെ വീണു.നീയാണ് അവനെ കിസ്സിയത്.

എന്നിട്ട് പിന്നെന്തിനാ അവനെ ചീത്ത വിളിച്ചേ”

അല്ലി സംശയത്തോടെ ചോദിച്ചു.

“പിന്നെ ഞാൻ ആരെയാ വിളിക്കണ്ടേ. ആ അവനുണ്ടല്ലോ നിന്നെ ഏട്ടത്തി വിളിച്ച് പുറകെ വരുന്ന അഭി , അവനെ എന്തോ തിരയായിരുന്നു ആ റൂമിൽ.തിരഞ്ഞ സാധനം എടുത്തിട്ട് പോവല്ലേ വേണ്ടേ.ഇവൻ ഫുൾ സാധനങ്ങളും അവിടെ വലിച്ചിട്ടിരിക്കായിരുന്നു.ഞാൻ അവിടെ എത്തിയതും അതിലേന്തിലോ ചവിട്ടിയിട്ടാ വീണേ.പിന്നെ ഒന്നും നോക്കില്ല അവനെ തള്ളിയിട്ട് അവിടെ ഇണ്ടായിരുന്ന നിന്റെ ബാഗും എടുത്തു പോന്നു അതാണുണ്ടായെ.

അങ്ങനെയാണ് എന്റെ first ലിപ് കിസ് ആ പോക്കാൻ കളഞ്ഞേ…. ഇനി ഞാൻ എന്തിയും… നീ തന്നെ പറ..”

കൃതി കുറച്ച് വിഷമം ഫിറ്റ് ചെയ്തോണ്ട് പറഞ്ഞു.

“ഇനി ഞാൻ ആലോചിച്ചിട്ട് ഒരു വഴിയേ കാണുന്നുള്ളൂ”

അല്ലി എന്തോ ആലോചിക്കുന്ന പോലെ കാണിച്ചിട്ട് പറഞ്ഞു.

“എന്ത്”

കൃതി ആകാംഷയോടെ ചോദിച്ചു.

“നിന്നെ അവൻ കെട്ടിയാൽ പ്രശ്നം solve.”

അല്ലി ഒന്ന് ഇളിച്ചോണ്ട് പറഞ്ഞു.

“ഇതിലും നല്ലത് എന്നെ തൂക്കി കൊല്ലുന്നതാ”

“ആരെ തൂക്കികൊല്ലുന്ന കാര്യമാ പറയുന്നേ”

കൃതി പറയുന്നത് കേട്ട് അങ്ങോട്ട് വന്ന ഭൂമി ചോദിച്ചു.

“ആരെനെ കൊല്ലാൻ ചുമ്മാ പറഞ്ഞതാ”

കൃതി വിഷയമാറ്റാനെന്നോണം പറഞ്ഞു.

“എന്ന കൊള്ളാം. നിങ്ങൾ വാ ഫുഡ് കഴിക്കാൻ പോവാം”

ഭൂമി രണ്ടാളെം ഒന്നിരുത്തി നോക്കിക്കൊണ്ട് പറഞ്ഞു.

“എടി അവൾ വിശ്വസിച്ചില്ലേ”

കൃതി അല്ലി കേൾക്കാൻ പാകത്തിൽ ചോദിച്ചു.

“വിശ്വസിച്ചിട്ടുണ്ടാവും”

അല്ലിയും ശബ്‌ദം താഴ്‌ത്തി പറഞ്ഞു.

“എന്താണ് രണ്ടാളും കൂടെ ”

അവരുടെ പിറുപിറുക്കൽ കണ്ട് ഭൂമി ചോദിച്ചു.

“ഏയ് ഒന്നുല്ല. കഴിക്കാൻ എന്തായിരിക്കും ചോദിച്ചതാ”

കൃതി ഇളിച്ചോണ്ട് പറഞ്ഞു.

“അപ്പോം മുട്ടകറിയും”

“ഹേ അപ്പൊ നീ നേരത്തെ ശെരിക്കും പറഞ്ഞതായിരുന്നോ കൃതി”

ഭൂമി പറഞ്ഞതും അല്ലി കൃതിയുടെ നേരെ തിരിഞ്ഞു പറഞ്ഞു.

കൃതി അല്ലിയെ നോക്കി പല്ലിറുമിയിട്ട് അവളെയും . വലിച്ചോണ്ട് താഴോട്ട് പോയി.കൂടെ ഭൂമിയും.

അവിടെ ചെന്നപ്പോ ബോയ്സ് മൂന്നാളും എത്തിയിട്ടുണ്ട്.ഇവര് കൂടെ വന്നതും. ഇരുന്ന് ഫുഡ് കഴിക്കൻ തുടങ്ങി.

അല്ലിടെ opposite അക്കുവും, കൃതിടെ opposite അഭിയും, ഭൂമിടെ opposite അപ്പുവുമാണ് ഇരിക്കുന്നെ.അമ്മ എല്ലാർക്കും ഫുഡ് വിളമ്പി കൊടുത്തിട്ട് കിച്ചനിലേക്ക് പോയി.

അല്ലി അറിയാതെ മുന്നിലോട്ട് നോക്കിയതും അക്കു അവൾക്ക് sight അടിച്ചു കാണിച്ചു.on the spot അവൾ തല താഴ്ത്തി ഇരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി.

അഭിയും കൃതിയുമാണേൽ പരസ്പരം നോക്കി കണ്ണുരുട്ടി കാണിച്ചുകൊണ്ടിരിക്കുയാണ്

ഭൂമിയും അപ്പുവുമാണേൽ പരസ്പരം നോക്കിയിരുന്ന ഫുഡ് കഴിക്കാണ്.

‘അമ്മ വന്നതും ആറും ഡീസെന്റ ആയി.

“അല്ല മോളിന്ന് ഓഫീസിൽ പോണുണ്ടോ”

“ഉണ്ട്”

“ഇല്ല”

‘അമ്മ ചോദിച്ചതും അല്ലി ഉണ്ടെന്നും അക്കു ഇല്ലെന്നും മറുപടി പറഞ്ഞു.

“ഹേ ഇതെന്താ ഇങ്ങനെ.വരുന്നുണ്ടോ ഇല്ലയോ”

അഭി രണ്ടാളെം പരസ്പരം നോക്കിട്ട് ചോദിച്ചു.

“ഇവടിരുന്ന ബോറടിക്കും.അതോണ്ട് ഞാൻ പോവുന്നുണ്ട് ഇവരുടെ കൂടെ”

ആദ്യം അമ്മയെ നോക്കിയാണ് പറഞ്ഞതെങ്കിലും അല്ലിടെ ഉത്തരം പറഞ്ഞവസാനിച്ചത് അക്കുന്റെ മുഖത്ത് നോക്കിയാണ്.

“എന്താണിവിടെ ഒരു ക്വിസ് പ്രോഗ്രാം”

അതും പറഞ്ഞ് അച്ചൻ അങ്ങോട്ടേക്ക് രംഗപ്രവേശം ചെയ്തു.

“കിസ്സോ”

അച്ഛന്റെ ചോദ്യം കേട്ട് ആറും കൂടെ ഞെട്ടി തരിച്ചു ചോദിച്ചു.

“കിസ്സല്ലാ മക്കളെ ക്വിസ് .”

അച്ഛൻ അവരെ ഒന്ന് ഇരുത്തി നോക്കിയിട്ട് പറഞ്ഞു.

“അതായിരുന്നോ”

ഭൂമി ശ്വാസം നേരെ വലിച്ചു വിട്ടൊണ്ട് ചോദിച്ചു.

“അതന്നെ അതന്നെ.പക്ഷെ മക്കളെ എല്ലാരും ഒരുമിച്ചെന്തിനാ ഞെട്ടിയെ”

അച്ഛൻ പുരികം പൊക്കി കൊണ്ട് ചോദിച്ചു.

“പെട്ടന്ന് കേട്ടപ്പോ അങ്ങനെ ആയതാ അല്ലെ”

ഭൂമി പരുങ്ങി കൊണ്ട് പറഞ്ഞു.

“അങ്ങനെ പെട്ടന്ന് കേൾക്കുന്നത് അത്ര നല്ലതല്ലാ”

അച്ഛൻ അതും പറഞ്ഞ് ഫുഡ് കഴിക്കാൻ ഇരുന്നു.

‘ഞാനും കിച്ചുവേട്ടനും ഞെട്ടിയത് സ്വാഭാവികം.അതുപോലെ തന്നെ കൃതിം അഭീം ഞെട്ടിയതും സ്വാഭാവികം.പക്ഷെ ഭൂമിയും അപ്പുവേട്ടനും എന്തിനായിരിക്കും ഞെട്ടിയെ’

അല്ലി മനസിൽ പറഞ്ഞോണ്ട് അപ്പുനേ നോക്കിയതും അവൻ പുരികം പൊക്കി എന്താ ചോദിച്ചു. അല്ലി തോൾ കൂച്ചി ഒന്നുല്ല പറഞ്ഞ് ഫുഡ് കഴിക്കാൻ തുടങ്ങി.

💐💐💐💐💐💐💐💐

“എന്ന നമ്മുക്ക് പോവാം”

ഓഫീസിൽ പോവാൻ റെഡിയായി വന്ന അല്ലി അവരോട് ചോദിച്ചു.

“ഞങ്ങൾ പോവായി. നീയെ നിന്റെ കെട്ടിയോന്റെ കൂടെ വാട്ടോ”

അവർ നാലും കൂടെ കാറിൽ കേറിയിരുന്നിട്ടുണ്ട്.

അപ്പുവാണ് പറഞ്ഞത്.

“അതെന്താ അങ്ങനെ”

അല്ലി കാല് നിലത്ത് അമർത്തി ചവിട്ടിയിട്ട് ചുണ്ട് കൂർപ്പിച്ചോണ്ട് ചോദിച്ചു.

“ദേ നിന്റെ കിച്ചുവേട്ടൻ വന്നിട്ടുണ്ട്.ആളോട് തന്നെ ചോദിക്കൂ ”

കൃതി അല്ലിടെ പുറകിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

അല്ലി തിരിഞ്ഞു നോക്കിയപ്പോ കണ്ടത് വിരലിൽ കീയും കറക്കി വരുന്ന അക്കുനേയാണ്.

“അപ്പൊ ശെരി മോളെ.ഞങ്ങൾ പോയി”

അഭി അതും പറഞ്ഞോണ്ട് കാർ എടുത്ത് പോയി.

“എന്തിനാ എന്നെ നിക്കാൻ പറഞ്ഞേ.ഞാൻ അവരുടെ കൂടെ പോവുവായിരുന്നല്ലോ”

അല്ലി കണ്ണുരുട്ടി അവനെ പേടിപ്പിച്ചു.

“ഇങ്ങനെ ഇട്ട് ഉരുട്ടല്ലെടി താഴെ വീഴും”

“പോടാ പട്ടി”

ആത്മയായിരുന്നെങ്കിലും ഇച്ചിരി ശബ്ദത്തിൽ ആയിപോയത് കൊണ്ട് അക്കു കറക്ട് ആയി കേട്ടു.

“ഇനി വിളിക്കോ”

അക്കു അതും ചോദിച്ച് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി കവിളിൽ ഒന്ന് കടിച്ചോണ്ട് ചോദിച്ചു.

അപ്പൊ തന്നെ അവിടെ ഉഴിഞ്ഞിട്ട് ഇല്ലാന്ന് തലയാട്ടി.

“അതാണ്…അപ്പൊ കിച്ചേട്ടന്റെ അല്ലി ഇവിടെ നിക്ക് ഞാൻ പോയി വണ്ടി എടുത്തിട്ട് വരാം”

അവൾടെ കവിളിൽ ഒന്ന് നുള്ളിയിട്ട് വണ്ടിയെടുക്കാൻ പോയി.

“എന്ത് കടിയാ കാലൻ കടിച്ച. ന്റെ കവിള്”

അല്ലി കവിളിൽ കൈവെച്ചോണ്ട് പറഞ്ഞു.

അപ്പോഴേക്കും അക്കു വണ്ടിയും കൊണ്ട് വന്നിരുന്നു.

“ഈ ബുള്ളറ്റിലാണോ പോണേ”

ബുള്ളെറ്റിനേം അവനേം മാറി മാറി നോക്കി കൊണ്ട് അല്ലി ചോദിച്ചു.

“അതേലോ.വന്ന് കയറ്”

“ഞാനില്ല ഇതിൽ”

അല്ലി കൊച്ചുകുട്ടികളെ പോലെ വാശിപിടിച്ചോണ്ട് പറഞ്ഞു.

“മര്യാദക്ക് കയറിക്കോ,ഇല്ലേൽ നേരത്തെ തന്ന സാധനം ഞാൻ ചുണ്ടിൽ തരും”

അക്കു അത് പറഞ്ഞതും അല്ലി അവന്റെ പുറകിൽ കേറിയിരുന്നു.

‘ഇത്രയും പേടിയോ’

അക്കുന്റെ ആത്മ.

അവൾ അവനിൽ നിന്നും വിട്ടാണ് ഇരുന്നത്.

“മോളെ അല്ലിത്തിങ്കളെ എനിക്കറിയാട്ടോ നിന്നെ എങ്ങനെ എന്റെ അടുത്തെത്തിപ്പിക്കണം എന്ന്”

അക്കു അതും മനസിൽ പറഞ്ഞാണ്ട് ബുള്ളെറ്റ് സ്പീഡിൽ ഓടിച്ചു.സ്പീഡ് കൂടിയതും അല്ലി കണ്ണടച്ചുകൊണ്ട് അവനെ ചുറ്റിപിടിച്ചിരിന്നു.

“അങ്ങനെ വഴിക്ക് വാ”

അക്കുസ് ആത്മ

അവൻ വണ്ടിയുടെ സ്പീഡ് കുറച്ചു എന്നിട്ടും അവൾ മാറിയിരുന്നില്ല.കണ്ണടച്ചു ഒരെയിരിപ്പായിരുന്നു.

അക്കു വണ്ടി നേരെ കൊണ്ടുപോയത് ബീച്ചിലേക്ക് ആയിരുന്നു.

“ഡി ഇറങ്ങ് ”

വണ്ടി നിർത്തിയിട്ടും അവനെ തന്നെ പിടിച്ചിരുന്ന അല്ലിയെ തട്ടി വിളിച്ചോണ്ട് പറഞ്ഞു.

കണ്ണ് തുറന്നിറങ്ങിയ അല്ലി കാണുന്നത് അവര് ബീച്ചിൽ നിക്കുന്നതാണ്.

“എന്താ ഇവിടെ”

ചുറ്റും നോക്കിയിട്ട് അവനോടായി അല്ലി ചോദിച്ചു.

“വാ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്”

അല്ലിയുടെ കയ്യും പിടിച്ച് ആരുമില്ലാത്ത ഒരു സ്ഥലത്തക്ക് കൊണ്ടുപോയി അക്കു.

അല്ലി കൗതുകത്തോടെ ചുറ്റും നോക്കുന്നുണ്ട്.

“അല്ലി..”

അവന്റെ വിളിയാണ് ചുറ്റുമുള്ളതിൽ നിന്നും മോചിപ്പിച്ചത്.വളരെ ആർദ്രമായിരുന്നു അവന്റെ ശബ്‌ദം.

“എന്താ”

“നിനക്കെന്നെ ഇഷ്ടല്ലേ”

അവൻ ചോദിച്ചതും അവൾ സംശയത്തോടെ നോക്കിയവനെ.

“എന്താ”

“നിനക്കെന്റെ കൂടെ ജീവിക്കാൻ ഇഷ്ടല്ലേ.”

അല്ലിയെന്തു പറയും എന്നറിയാതെ ഇത്തിരി ടെന്ഷനോടെയാണ് അവൻ ചോദിച്ചത്.

അവളതിനൊരു വരണ്ട ചിരി ചിരിച്ചു.

“കിച്ചുവേട്ടൻ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കണേ”

“കാരണം നീയെന്റെ ജീവനായത്കൊണ്ട്.”

അവൾടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.

“കിച്ചേട്ടന് ചേർന്ന പെണ്ണല്ലാ ഞാൻ.”

“ആര് പറഞ്ഞു നിന്നോടിത്. എനിക്ക് നീ മാത്രേ ചേരു. നീയെന്നോടൊപ്പം ഇല്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ലാ.ദേ ഈ തിരമാലയുടെ കൂടെ ഞാനും പോവും.”

അല്ലിയെ ഒന്നിടംകണ്ണിട്ട് നോക്കി പിന്നീട് തിരയിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു.

“കിച്ചേട്ടാ…എന്തിനാ എന്നെ ഇങ്ങനെ..”

അവളത്രേം പറഞ്ഞോണ്ട് അവനെ വന്ന് കെട്ടിപിടിച്ചു.അക്കു ഞെട്ടി തരിച്ചു.കാരണം അവളിൽ നിന്നും ഇങ്ങനെയൊരു നീക്കം അവൻ പ്രതിഷിച്ചിരുന്നില്ല.അവനും തിരിച്ചവളെ പുണർന്നു. അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിലാകെ പടർന്നു. അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ ഉതിർന്നു വീണിരുന്നു.

“അല്ലി…”

“മ്മ്”

അവളൊന്നു മൂളി

“ഇങ്ങനെ നിന്നാ മതിയോ.പോണ്ടേ”

അവളവനെ നോക്കി വേണ്ട എന്നർത്ഥത്തിൽ തലയാട്ടി.

“അവരൊക്കെ ഓഫീസിൽ എത്തിയിണ്ടാവും.നമ്മളെ കാണാതായാൽ പിന്നെ വിളിക്കും.അതിനു മുന്നേ പോവാം. നമ്മുക്ക് പിന്നെ വരാം”

മനസില്ലാ മനസോടെ അവൾ സമ്മതം മൂളി.

“കിച്ചേട്ടാ”

പോവാനായി നിന്ന അവനെ അവൾ വിളിച്ചു. അവൻ സംശയത്തോടെ അവളെ നോക്കി.

“I love u…. ന്റെ കിച്ചേട്ടനെ അല്ലിക്ക് ഒത്തിരി ഇഷ്ടാ”

കുസൃതിച്ചിരിയോടെ അല്ലി പറഞ്ഞു.

അത് കേട്ട് കണ്ണുവിടർത്തി നിന്നു അവൻ.പിന്നെ അവളെ വലിച്ച നെഞ്ചിലിട്ട് ഇറുക്കെ പുണർന്നു.

“Love u too… ”

അവനാർദ്രമായി അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചുകൊണ്ട് പറഞ്ഞു.

ഓഫീസിൽ അർജന്റ് മീറ്റിങ്ങ് ഉള്ളതിനാൽ അവര് രണ്ടും തിരിച്ച് ഓഫീസിലേക്ക് പോയി.

ഇത്തവണ പോവുമ്പോ അക്കുന് സ്പീഡോന്നും കൂട്ടേണ്ടി വന്നില്ല. അവളവനോട് ചേർന്ന് ഒരു പുഞ്ചിരിയോടെ ഇരുന്നു.ആ പുഞ്ചിരി അവന്റെ ചുണ്ടിലുമുണ്ടായിരുന്നു.തന്റെ പ്രണയം തനിക്ക് തിരിച്ചു കിട്ടിയതോർത്തു രണ്ടാൾക്കും ഒത്തിരി സന്തോഷമായിരുന്നു.

തുടരും…

ലൈക്ക് കമന്റ്‌ ചെയ്യണേ…

രചന : പൂമ്പാറ്റ (shobz)