തിങ്കളാം അല്ലി, തുടർക്കഥ, ഭാഗം 23 വായിച്ചു നോക്കൂ…

രചന : പൂമ്പാറ്റ (shobz)

“അതിന് സാറിന്റെ കല്യാണം കഴിഞ്ഞോ”

സ്റ്റാഫിൽ ഒരാൾ ഇടയിൽ കേറി ചോദിച്ചു

“Ya കഴിഞ്ഞു.she is my അല്ലിതിങ്കൾ”

അല്ലിയെ ചേർത്തു നിർത്തി കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു.അത് നേരത്തെ അറിയുന്നവരിൽ പുഞ്ചിരിയായിരുന്നേൽ മറ്റുള്ളവരിൽ അത്ഭുതമായിരുന്നു സൃഷ്ടിച്ചത്.

അല്ലി അവിടെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു.പക്ഷെ അക്കു ആ കമ്പനി വാങ്ങിയിട്ട് ദിവസങ്ങളും.അതിനിടക്ക് ആരും തന്നെ അറിഞ്ഞിരുന്നില്ല ഇവരുടെ കല്യാണ കാര്യം.എന്തിന് അവന്റെ പേർസണൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുന്ന നവ്യ പോലും ഇപ്പോഴാണ് അറിഞ്ഞേ.

എന്താ ലെ.

നവ്യയുടെ മുഖത്തു ഇപ്പൊ കാണാൻ ഉള്ളത് എന്തോ നഷ്ടപെട്ട പോലെയും പിന്നെ ചമ്മിയതിന്റെ നിർവിധിയും ഒക്കെയാണ്.

“കുറച്ച് ദിവസമേ ആയിട്ടുള്ളു ഞങ്ങടെ marriage കഴിഞ്ഞിട്ട് ആരേയും അറിയിച്ചിട്ടിലായിരുന്നു.only ഫാമിലി മെംബേഴ്സിന് മാത്രമേ അറിയൂ.”

അല്ലിയെ ചേർത്തു പിടിച്ചുകൊണ്ട് അക്കു പറഞ്ഞു.

എല്ലാരും അവരെ വിഷ് ഒകെ ചെയ്തു.

“ഇനി ഇപ്പൊ ഇവിടെ മീറ്റിംഗ് വെച്ചത് എന്തിനാ എന്ന് അറിയോ”

ഇത്തിരി ഗൗരവത്തോടെ പക്കാ ഒരു ബിസ്നെസ് മാൻ ആയിട്ടായിരുന്നു ചോദ്യം. എല്ലാരും പരസ്പരം നോക്കി അറിയില്ല എന്ന് പറഞ്ഞു.

“ഒരാഴ്ച കഴിഞ്ഞാൽ ലണ്ടനിൽ വെച്ചൊരു മീറ്റിംഗ് conduct ചെയ്തിട്ടുണ്ട്. അപ്പൊ നമ്മടെ ന്യൂ project അവിടെ present ചെയ്യണം. അതിന്റെ എല്ലാ കാര്യങ്ങളും പെട്ടന്ന് മൂവ് ആക്കാൻ വേണ്ടിയാണ് ഇവിടെ എല്ലാരേം വിളിച്ചിരിക്കുന്നെ.

ഒക്കെ got it”

“Yes sir”

അക്കു പറഞ്ഞതും എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു.

“എന്നാ എല്ലാരും പോയി അവരവരുടെ ജോലി നോക്കിക്കോളൂ”

അക്കു പറഞ്ഞതും എല്ലാരും അവരവരുടെ ജോലി നോക്കി പോയി.

അക്കുവും അല്ലിയും കൃതിയും അഭിയും അപ്പുവും ഭൂമിയും പിന്നെ ഒരു നിർവികാരതയോടെ നവ്യയും അവിടെ തന്നെ ഉണ്ടായിരുന്നു.

അക്കു അല്ലിയെയും കൊണ്ട് പുറത്തിറങ്ങാൻ നിന്നതും അവൾ കൈ വിടുവിച്ചു.

“എന്തേ”

“കിച്ചേട്ടൻ ചെല്ല് ഞാനിപ്പോ വരാം”

അല്ലി പറഞ്ഞതും അക്കു ഒന്നമർത്തി മൂളിയിട്ട് പുറത്തുപോയി.പുറകെ അഭിയും അപ്പുവും പോയിരുന്നു

പിന്നെ ബാക്കി ഉണ്ടായിരുന്നത് പെൺപടയും നവ്യയും മാത്രമാണ്.

അവര് മൂന്നാളും അവളുടെ മുന്നിൽ പോയി കൈ കെട്ടി നിന്നു.

“സോറി.സാറിനെ എനിക്ക് ഇഷ്ടായിരുന്നു.

പക്ഷെ സാറിന്റെ കല്യാണം കഴിഞ്ഞ കാര്യം എനിക്കറിയില്ലായിരുന്നു.”

അവരുടെ മുഖത്തേക്ക് നോക്കാതെ നവ്യ പറഞ്ഞു. അവൾ പറഞ്ഞത് സത്യസന്ധമായിട്ടായിരുന്നു.

അത് അവളുടെ വാക്കുകളിൽ നിന്നും അല്ലിക്ക് മനസിലായി.

“സാരമില്ലെടോ. തനിക്ക് അറിയാത്തോണ്ടല്ലേ”

അല്ലി ഒരു ചിരിയോടെ പറഞ്ഞു.

നവ്യ അത്ഭുതത്തോടെ അവളെ നോക്കി.അവളിൽ നിന്ന് നവ്യ അതായിരുന്നില്ല പ്രതീക്ഷിച്ചത്.കൃതിയും ഭൂമിയും ഇത് പ്രതീഷിച്ചതാണ് എന്ന നിലയിൽ നിക്കുന്നുണ്ട്.

“തനിക്ക് നല്ല മനസാഡോ. ഞാൻ തന്നിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചേ. നിങ്ങടെ arrange marriage ആയിരുന്നോ”

നവ്യാ അറിയാനുള്ള ആകാംഷയോടെ ചോദിച്ചു.

“അല്ലാ”

“പിന്നെ”

“Unexpected marriage ആയിരുന്നു”

അവളുടെ വിവാഹ ദിവസം ഓർത്തു ഒരു ചിരിയോടെ പറഞ്ഞു.

“എന്താ”

“Love marriage ആയിരുന്നെഡോ”

അവരുടെ കല്യാണത്തെ പറ്റി ഇനി ചർച്ച ചെയ്യാൻ ഇഷ്ടപെടാത്തൊണ്ട് അവളങ്ങനെ പറഞ്ഞു.

“ശെരിക്കും.”

നവ്യ ഞെട്ടലോടെ ചോദിച്ചു

“അതേഡോ”

“പക്ഷെ സാറിനെ കണ്ടാൽ അങ്ങനെ പറയില്ലായിരുന്നു.സാറിനെ ലൗ ഉണ്ടെന്ന്”

“അതെന്താ എന്റെ കെട്ടിയൊന് പ്രേമിച്ചൂടെ”

അല്ലി ചുണ്ടും കൂർപ്പിച്ചോണ്ട് ചോദിച്ചു.

“പ്രേമിക്കാലോ. അത് അവരുടെ ഇഷ്ടല്ലേ.എന്തായാലും സോറിട്ടോ.

ഇപ്പൊ സാറെന്റെ boss മാത്രമാണ്.”

അല്ലി പിന്നെ അതെല്ലാം പറഞ്ഞ് സോൾവ് ആക്കിയിട്ടാണ് പിന്നെ അക്കുനടുത്തേക്ക് പോയത്.

“ഞാൻ വിചാരിച്ചു അവൾ നിനക്കൊരു പാരയാവും എന്ന്”

അവിടുന്ന് പുറത്തേക്കിറങ്ങിയ പാടെ കൃതി അല്ലിയോട് പറഞ്ഞു.

“ഞാനും വിചാരിച്ചതാണ്. പക്ഷെ അവൾടെ സംസാരത്തിൽ നിന്നും മനസിലായി അവൾ കാര്യമായി പറഞ്ഞതാണ് എന്ന്”

അല്ലി ഒരു ചിരിയോടെ പറഞ്ഞു.

“അതും ശെരിയാ.”ഭൂമി

“എന്ന നിങ്ങൾ ചെല്ല് ഞാനിപ്പോ വരാം”

അക്കുന്റെ കാബിനിന്റെ മുന്നിലെത്തിയതും അല്ലി പറഞ്ഞു.

“ഓഹ് നടക്കട്ടെ നടക്കട്ടെ”

കൃതി ചിരിയോടെ അവളെ കളിയാക്കികൊണ്ട് പറഞ്ഞു. ഒപ്പം ഭൂമിയും ഉണ്ട്.

“പോടി”

അവരെ നോക്കി ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.

എന്നിട്ട് അവളവന്റെ ക്യാബിനിലേക്ക് പോയി.

അവളവിടെക്ക് ചെല്ലുമ്പോൾ അക്കു കാര്യമായ ആലോചനയിലായിരുന്ന്.

അവൾ അവൻ കാണാതെ അവന്റെ പുറകിൽ പോയി നിന്നു.എന്നിട്ട് പതിയെ അവന്റെ ചെവിക്ക് പുറകിൽ നിന്നും ഒന്ന് പതിയെ ഊതി.

അവളുടെ നിശ്വാസങ്ങൾ അവന്റെ മുഖത്ത് തട്ടി തലോടി പോയി.

അവളുടെ സാന്നിധ്യം മനസിലാക്കിയ പോൽ അവനവളുടെ കൈ പിടിച്ച് അവളുടെ മടിയിലേക്കിട്ടു.

“എങ്ങനെ മനസിലായി ഞാനാണ് എന്ന്”

അവൾ അത്ഭുതത്തോടെ ചോദിച്ചു.

“നിന്റെ ഓരോ നിശ്വാസങ്ങളും എനിക്ക് പരിചിതമാണ്”

അവളുടെ നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച്ചുകൊണ്ട് പറഞ്ഞു.

“ഓഹോ.അല്ലാ ഞാനിവിടെ വന്നപ്പോ എന്തോ കാര്യമായ ആലോചനയിലായിരുന്നല്ലോ”

“അതോ”

“അതന്നെ”

“ആരൊക്കെ മീറ്റിങ്ങിന് പോണം എന്നാലോചിക്കായിരുന്നു”

അക്കു അവളുടെ വയറിലൂടെ ചുറ്റിപിടിച്ച് തോളിൽ തലവെച്ചുകൊണ്ട് പറഞ്ഞു.

“എന്നിട്ട് തീരുമാനിച്ചോ”

“ആ തീരുമാനിച്ചു”

“ആരൊക്കെയാ”

“ഞാനും നവ്യയും കൂടെ പോയാലോ എന്ന് വിചാരിക്കാ”

അല്ലിയെ ഒന്ന് നോക്കിക്കൊണ്ട് അക്കു പറഞ്ഞു.

അത് പറഞ്ഞതും അല്ലിയുടെ മുഖം മാറി.

“അവളെ വേണ്ട.അപ്പുവേട്ടനെയോ അഭിയെയോ കൊണ്ടുപോയ്ക്കൂടെ”

മുഖം വീർപ്പിച്ചോണ്ട് അല്ലി പറഞ്ഞു.

“അതെന്താ”

“വേണ്ട എന്ന് പറഞ്ഞാൽ വേണ്ടാ”

അവനെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു

“എന്താ പറയന്നെ”

“അതുണ്ടല്ലോ ആ നവ്യക്ക് കിച്ചേട്ടനോട് ഇഷ്ടമുണ്ടായിരുന്നു.നമ്മടെ കല്യാണ കാര്യം അറിഞ്ഞപ്പോ അതൊക്കെ വിട്ടു പറഞ്ഞു.എന്നാലും കിച്ചുവേട്ടൻ വേറെ ആരെയെങ്കിലും കൊണ്ടൊയാൽ മതി.”

അല്ലി അവനു നേരെ നോക്കി ചുണ്ട് കൂർപ്പിച്ചോണ്ട് പറഞ്ഞു.

“അപ്പൊ ന്റെ കെട്ടിയോൾക്ക് അസൂയ ആണല്ലേ”

“അസൂയാ അല്ലാ കെട്ടിയോനെ എന്റെ സ്വന്തല്ലേ ന്റെ കെട്ടിയോൻ.അപ്പൊ വേറെയാരും ന്റെ കിച്ചുവേട്ടനെ ഇഷ്ടപ്പെടുന്നത് നിക്ക് ഇഷ്ടല്ലാ”

അവനെ നോക്കി ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു.

“അപ്പൊ ന്റെ അല്ലി പറയുന്നത് അവളെ കൊണ്ടുപോവേണ്ടാ എന്നാണ് ലെ”

അവൾടെ കവിളിൽ ഒന്ന് മുത്തികൊണ്ട് അവൻ ചോദിച്ചു.

“അതേ കൊണ്ട്പോണ്ടാ.അപ്പു ഏട്ടനെ കൊണ്ട് പൊക്കോ”

“ഏയ് അവൻ വേണ്ട ഞാൻ വേറെ ഒരാളെ കൊണ്ട് പോവാനാ ശെരിക്കും പ്ലാനിട്ടിരിക്കുന്നെ”

“അഭിനെ ആയിരിക്കും ലെ”

അല്ലി ഒരു ചിരിയോടെ പറഞ്ഞു

“അല്ലല്ലോ”

ഒരു ചിരിയോടെ തലയാട്ടി കൊണ്ട് അവൻ പറഞ്ഞു

“പിന്നേ”

അവൾ നെറ്റി ചുളിച്ചോണ്ട് ചോദിച്ചു.

“അതുണ്ടല്ലോ ഞാനും പിന്നെ ന്റെ സ്വീറ്റ് പൊണ്ടട്ടിയും കൂടെ പോവാ എന്ന് വിചാരിച്ചു”

“അതാരാ”

അക്കു പറഞ്ഞതും നഖം കടിച്ചോണ്ട് അല്ലി ചോദിച്ചു.

“എടി ലൂസേ… അത് നീയാണ്”

അവൾടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് അവൻ പറഞ്ഞു.

“സത്യം”

കണ്ണു രണ്ടും വിടർത്തി കൊണ്ട് അവൾ ചോദിച്ചു.

“അഹ്ടി സത്യം”

അക്കു ഒരു ചിരിയോടെ പറഞ്ഞു.

അത് കേട്ടതും അല്ലി അവന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചോണ്ട് അവനിൽ നിന്ന് മാറി തുള്ളിച്ചാടൻ തുടങ്ങി.കുട്ടിക്ക് excitemetil എന്താ ചെയ്തേ എന്ന ഓർത്തില്ല.അക്കുവാണേൽ ഒട്ടും പ്രതിക്ഷിക്കാതെ കിട്ടിയ കിസ്സിൽ കിളിപോയി ഇരിക്കാണ്. പിന്നെ പോയ കിളികളെ ഒക്കെ കൂട്ടിൽ തന്നെ നിക്ഷേപിച്ച് എണീറ്റ് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്തു നിർത്തി.അവന്റെ സ്പർശനം അറിഞ്ഞതും അവൾ ഒന്ന് ഞെട്ടികൊണ്ട് അവനെ നോക്കി.ഒരു കള്ള ചിരിയോടെ അവളെ നോക്കി നിൽക്കുന്ന അക്കുനേ നോക്കി അല്ലി ഉമിനീര് ഇറക്കി.കാരണം അപ്പോഴാണ് കുട്ടി താനെന്താ ഇത്ര നേരം ചെയ്തേ എന്നാലോചിച്ചേ.

“അതുപിന്നെ…ഞാൻ…excite.

അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ സ്വന്തമാക്കിയിരുന്നു. പനിനീർപോലെ മൃദുലമായ അവളുടെ അധരങ്ങളെ ഒരു പൂമ്പാറ്റ തേൻ നുകരുന്നപോലെ നുകർന്നുകൊണ്ടിരുന്നു. ശ്വാസം വില്ലനായി വന്നപ്പോൾ അവനവിളിൽ നിന്നും അകന്നു മാറി.അവനവളുടെ മുഖത്തേക്ക് നോക്കിയതും നാണം കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

“എന്റെ പെണ്ണിന് നാണമോ. എന്റെ മുഖത്തേക്ക് നോക്കിയേ.ഞാനൊന്ന് കാണട്ടെ”

അവനത് പറഞ്ഞതും ഇല്ല എന്ന അർത്ഥത്തിൽ അവൾ അവന്റെ നെഞ്ചിൽ തലയിട്ട് ഉരസി.

“ഒന്ന് കാണട്ടെ ”

അതും പറഞ്ഞവൻ അവളുടെ താടി തുമ്പ് പിടിച്ചുയർത്തി.

“കവിളെല്ലാം ചുവന്ന് തുടുത്തല്ലോ പെണ്ണേ”

അതിനൊരു നാണം കലർന്ന ചിരിയായിരുന്നു അവളിൽ

“പോവണ്ടേ നമ്മുക്ക്”

വളരെ ആർദ്രമായി അവൻ ചോദിച്ചു

“എങ്ങോട്ട്”

അവൾ സംശയത്തോടെ ചോദിച്ചു.

“എങ്ങോട്ടാ എന്റെ പെണ്ണിന് പോണ്ടേ”

“പറയട്ടെ”

അവൻ ചോദിച്ചതും ഒരു കുസൃതിച്ചിരിയോടെ അവൾ ചോദിച്ചു.

“എബിടെ പെണ്ണിനെവിടെയാ പോണ്ടേ.പറ നിന്റെ കിച്ചേട്ടൻ കൊണ്ടുപോയിരിക്കും”

“എന്നാലേ എനിക്കിപ്പോ ആ വാകച്ചോട്ടിൽ പോണം.

നമ്മളാദ്യമായി കണ്ടുമുട്ടിയാ ആ വാകച്ചോട്ടിലേക്ക്.

കൊണ്ടുപോവോ”

ആർദ്രമായിരുന്ന അവളുടെ ശബ്‌ദം.കുഞ്ഞി കുട്ടിയെ പോലെ കൊഞ്ചി കൊണ്ടുള്ള അവളുടെ ചോദ്യം അവന് അത്ഭുതമായിരുന്നു. പിന്നീടതൊരു ചിരിയിലേക്ക് വഴിമാറി.

“വാ പോവാം”

അവനവളുടെ കയ്യും പിടിച്ച് പുറത്തോട്ട് നടന്നു.

അപ്പുനോടും അഭിയോടും കൃതിയോടും ഭൂമിയോടും പറഞ്ഞ് അവർ യാത്ര തിരിച്ചു.

ആ വാകച്ചോട്ടിലേക്ക്.

അവരുടെ ആദ്യ സംഗമ സ്ഥലത്തേക്ക്.ഒരുപാട് ഓർമകൾ അവരിൽ നിറഞ്ഞു നിന്നിരുന്നു.

അവന്റെ ബുള്ളെറ്റിലായിരുന്നു യാത്ര.അവളവനെ ചുറ്റിപിടിച്ച് അവന്റെ പുറകിൽ തല വെച്ചു ഒരു ചിരിയോടെ കിടന്നു.അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് യാത്ര തുടർന്നു.കുറച്ചു ദൂരമുണ്ടായിരുന്നു അവിടേക്ക്.മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ അവർ അവരുടെ ലക്ഷ്യ സ്ഥാനത്തെത്തി.വലിയ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും എന്തൊക്കെയോ മാറ്റങ്ങൾ അവിടെ സംഭവിച്ചിരുന്നു.പക്ഷെ അവരുടെ ആ വാകമരത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല.അവനവളുടെ കയ്യും പിടിച്ച് അവളെ ചേർത്തു നിർത്തികൊണ്ട് അങ്ങോട്ട് നടന്നു.

ചുവന്ന പരവതാനി വിരിച്ച വാകക്കു പറയാനുണ്ടായിരുന്നു ഒരു പ്രണയ കഥ.സഖാവിന്റെയും അവന്റെ സഖിയുടെയും കഥ.അല്ലിയുടെയും അവളുടെ കിച്ചേട്ടന്റെയും കഥ.അതേ അവരുടെ പ്രണയ കഥ.

അവരുമിപ്പോൾ ആ കാലത്തിലാണ് അവരുടെ പ്രണയകാലത്തിൽ.

അക്കു ആ വാകചോട്ടിലേക്കിരുന്നു.

അവനോട് ചേർന്ന് അവന്റെ നെഞ്ചോരം ചേർന്ന് അവളുമുണ്ടായിരുന്നു.

അവന്റെ അല്ലി.

കുറെ നേരം അവർ അവിടെ ഇരുന്നു.

അപ്പോഴാണ് അക്കുന്റെയും അല്ലിയുടെയും ശ്രദ്ധ കുറച്ചപ്പുറത്തോടെ പോണ ഒരു ചെറുപ്പക്കാരനിലേക്ക് നീണ്ടത്. ഏകദേശം അക്കുവിന്റെ അതേ പ്രായം വരും.ക്ലീൻ shave ആണ്.ഒരു ഉണ്ണിമുകുന്ദൻ ലുക്കുണ്ട് ആൾക്ക്.

“അത് ഏട്ടന്റെ കൂട്ടുകാരനല്ലേ”

ഏതോ ഒരു ഓർമയിൽ അല്ലി ചോദിച്ചു.

അക്കു അവനെ തന്നെ നോക്കി നിക്കുവായിരുന്നു.

“ഒയ് കണ്ണാ”

ആ ചെറുക്കനെ നോക്കി അക്കു വിളിച്ചു.

അക്കുവിന്റെ വിളി കേട്ടതും അവൻ തിരിഞ്ഞു നോക്കി.

സംശയത്തോടെ അവൻ അവരെ രണ്ടു പേരെയും നോക്കി.

“ടാ കണ്ണാ എന്നെ മനസിലായില്ലേ”

അക്കു അവനടുത്ത് ചെന്ന് അവനെ ഒന്ന് പുൽകി കൊണ്ട് ചോദിച്ചു.

“മനസിലായില്ല”

അവന് വല്ല്യ മാറ്റമൊന്നും ഇല്ലെങ്കിലും അക്കുനും അല്ലിക്കും നല്ല മാറ്റമുണ്ട്.

അതോണ്ട് അവന് അവരെ മനസിലായില്ല.

തുടരും…..

ഈ പുതിയ കഥാപാത്രം ആരെന്ന് സംശയമുണ്ടല്ലേ.

അത്ര ഒന്നും നിങ്ങൾ ചിന്തിക്കേണ്ട എന്നെ.

ഒരു കുഞ്ഞി റോൾ മാത്രേ ഉള്ളു.പക്ഷെ ആളെ ഒന്ന് note ചെയ്ത് വെച്ചേക്കണം.ആളെ നമ്മുക്ക് ആവശ്യമുണ്ട്.വളരെ അധികം note ആക്കിയേക്കണേ…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

രചന : പൂമ്പാറ്റ (shobz)