ആദ്യ പ്രണയം അത്‌ ആർക്കും പെട്ടെന്ന് മറക്കാൻ പറ്റില്ല…..

രചന : Treesa George

മറന്നിട്ടുമെന്തേ?

❤❤❤❤❤❤❤❤

അമ്മേ ഈ വീട്ടിൽ റേഡിയോ ഉണ്ടോ?

എന്തിനാ മോളെ റേഡിയോ. നിനക്ക് പാട്ട് കേൾക്കണേ മൊബൈലിൽ കേട്ടാൽ പോരേ.

ഓൺലൈൻ ക്ലാസ്സിന്റെ പേരും പറഞ്ഞു ഫുൾ ടൈം അത് നിന്റെ കൈയിൽ തന്നെ ആണല്ലോ.

അമ്മേ ടീച്ചർ ഇന്ന് ക്ലാസ്സിൽ റേഡിയോയെ പറ്റി പറഞ്ഞാരുന്നു. ക്ലാസ്സിൽ പലരും അത്‌ കണ്ടിട്ടില്ല.

പഴയ വീടുകളിൽ ഒക്കെ ഉണ്ടാവും എന്ന് ടീച്ചർ പറഞ്ഞു. ഇതും ഒരു പഴയ വീട് ആണല്ലോ.

നീ എങ്കിൽ തട്ടും പുറത്ത് തപ്പു. അവിടെ ഉണ്ടാവും.

മോളെ ആവണി നീ അച്ചുന്റെ മുറിയിൽ തപ്പിയോ. അവന് ആണ് ഈ പഴയ സാധനങ്ങൾ സൂക്ഷിച്ചു വെക്കുന്ന അസുഖം ഉള്ളത്.

അകത്തു നിന്ന് വന്ന ശബ്‍ദം കെട്ടിയോന്റെ അമ്മയുടെ ആയിരുന്നു.

എന്റെ അമ്മേ,അച്ചു ഏട്ടന് ഏട്ടന്റെ സാധനങ്ങളിൽ ഒന്നും തൊടുന്നത് ഇഷ്ടം അല്ലാന്നു അറിയാല്ലോ.

ഏട്ടന്റെ അലമാര പരിശോധിച്ചു എന്ന് അറിഞ്ഞാൽ മതി ഇനി അടുത്ത യുദ്ധത്തിന്.

അവൻ അറിയാൻ ഒന്നും പോകുന്നില്ല. ഇനി അഥവാ അവൻ ചോദിച്ചാലും അതിനുള്ള സമാധാനം ഞാൻ പറഞ്ഞോളാം.

എവിടെയാ അമ്മേ താക്കോൽ ഇരിക്കുന്നത്.

അവന്റെ മേശയിൽ ഉണ്ടാവും ആവണി.

Thank you മുത്തശ്ശി. ആവണി ഓടി വന്നു മുത്തശ്ശിയുടെ കവിളിൽ ഉമ്മ കൊടുത്തു അവൾ വന്ന വഴിയേ ഓടി.

ഈ പെണ്ണിന്റെ ഒരു കാര്യം. അവർ ഒരു ചിരിയോടെ അവരുടെ കവിളിൽ തലോടി.

മോളെ നീ സാധനങ്ങൾ ഒക്കെ എടുത്ത പോലെ തന്നെ വച്ചേക്കണേ. അല്ലേൽ വേണ്ടാ. ഞാൻ കൂടി വരാം. എനിക്കു അദ്ദേഹത്തിന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ വയ്യ.

രാധയും അവളുടെ കൂടെ ആവരുടെ ബെഡ് റൂമിലോട്ടു കടന്നു . ആ മുറിയുടെ മൂലയിൽ പഴയ ഒരു തടി അലമാര ഉണ്ടായിരുന്നു.ഏട്ടന്റെ അച്ഛന് അച്ഛന്റെ മുത്തശ്ശൻ കൊടുത്തത് ആണ് ഇട്ടിയിൽ പണിത ഈ തടി അലമാര . കുടുംബ സ്വത്തു പോലെ തലമുറകൾ കൈ മാറി ഇപ്പോൾ അത്‌ ഏട്ടന്റെ കൈ വശം വന്നു ചേർന്നിരിക്കുന്നു.

ആവണി മേശയിൽ നിന്നും താക്കോൽ എടുത്തു അലമാര തുറന്നു. കുറേ കാലം ആയി തുറക്കാതെ ഇരുന്ന കൊണ്ട് ആവും തുറന്ന വഴിയെ കുറേ പാറ്റ കുഞ്ഞുങ്ങൾ ജീവനും കൊണ്ട് ഓടി. ആവണി അലമാരയിലെ സാധനങ്ങൾ ഓരോന്നു നോക്കി. പെട്ടെന്ന് ആണ് അവളുടെ കണ്ണിൽ ഒരു പച്ച കവർ കണ്ണിൽ പെട്ടു. അവൾ അത്‌ തുറന്നു നോക്കി. അതിന്റെ ഉള്ളിൽ നീലയിൽ പച്ച പൂക്കൾ തുന്നി പിടിപ്പിച്ച ഒരു ഷാൾ ആയിരുന്നു. അവൾ അത്‌ എടുത്തു അമ്മയുടെ നേരെ കാണിച്ചിട്ട് ചോദിച്ചു. ഇത് അമ്മയുടെ ആണോ. എന്ത് ഭംഗിയാ കാണാൻ. ഞാൻ ഇത് എടുക്കുവാട്ടോ.

അതും പറഞ്ഞു അവൾ തിരിഞ്ഞപ്പോൾ ആണ് അവളുടെ അച്ഛൻ കേറി വന്നത്. അയാളെ കണ്ടതും രാധയുടെ കണ്ണിൽ ഭയം നിറഞ്ഞു. അയാൾ ദേഷ്യം നിറഞ്ഞ മുഖത്തോടെ അവളെ നോക്കി.എന്നിട്ട് ആവണിയോട് ചോദിച്ചു. നീ ആരോട് ചോദിച്ചിട്ടാ എന്റെ അലമാര തുറന്നത്.

ഞാൻ പറഞ്ഞിട്ടാണ് തുറന്നത്. നിനക്ക് എന്തേലും ചോദിക്കാൻ ഉണ്ടേൽ അത്‌ എന്നോട് ആവാം.

അമ്മേ ഞാൻ.ആയാൾ വാക്കുകൾ കിട്ടാതെ പതറി.

ഉം. അയാളുടെ അമ്മ അയാളുടെ നേർക്ക് ഒന്ന് മൂളി. എന്നിട്ട് ആ മുറിയിൽ നിന്ന് പുറത്തോട്ട് പോയി

അച്ഛമ്മ വന്ന ഗ്യാപ്പിൽ ആവണി കൈയിൽ ഇരുന്ന ഷാൾ നിലത്തു ഇട്ട് ഓടി.

അയാൾ ഓടി പോയി ആ ഷാൾ കൈയിൽ എടുത്തു. അത് അരുമയോടെ തലോടി.

ആയാൾ മറ്റൊന്നും ശ്രദ്ധിക്കുണ്ടായിരുന്നില്ല. അയാളുടെ മുഖത്തെ പ്രണയ ഭാവം കണ്ടു രാധ പുറത്തോട്ട് നടന്നു. അല്ലെങ്കിലും അവർക്ക് ഇടയിൽ ചോദ്യങ്ങൾൾക്കും ഉത്തരങ്ങൾക്കും സ്ഥാനം ഇല്ലായിരുന്നു.

അയാളുടെ മനസ്സിൽ അപ്പോൾ ആ ഷാളിന്റെ ഉടമ മാത്രം ആയിരുന്നു.

അയാൾ ഓർക്കുക ആയിരുന്നു.മൈസൂരിൽ ജോലി ചെയുന്ന കാലത്ത് ആണ് അവളെ കാണുന്നത്. വെള്ളാരം കണ്ണുകൾ ഉള്ള ചെമ്പിച്ച മുടി ഉള്ള പെൺകുട്ടി. തന്റെ ഓഫീസിലെ റിസ്പൻഷനിൽ വർക്ക്‌ ചെയുന്ന ഒരു ഒറീസക്കാരി.അവൾ എപ്പോളും ധരിക്കുന്ന ചുരിദാറിന്റെ ഷാൾ കൂടാതെ മറ്റൊരു കഴുത്തിൽ ഷാൾ ചുറ്റി ഇരുന്നു.

എപ്പോൾ ആണ് തന്റെ മനസ് അവളിലോട്ട് ചാഞ്ഞത് എന്ന് അറിയില്ല. തന്റെ ദിവസങ്ങൾ തുടങ്ങുന്നത് തന്നെ അവളെ കാണാൻ ആയിരുന്നു. അന്നൊക്കെ അവധി ദിവസങ്ങൾക്ക് വല്ലാത്ത നീളം ഉള്ളത് ആയി തനിക്ക് തോന്നി. ഒരു ജീവിതം മുഴുവൻ അവൾക്കു ഒപ്പം താൻ മനസ്സിൽ സ്വപ്നം കണ്ടു. പക്ഷെ ഒരിക്കൽ പോലും തന്റെ മനസ്സ് അവളുടെ മുന്നിൽ തുറക്കാൻ പറ്റിയില്ല.നവരാത്രിക്ക് നാട്ടിൽ പോയിട്ട് അവൾ വരുമ്പോൾ തന്റെ മനസ്സിൽ ഉള്ളത് അവളോട് തുറന്നു പറയാം എന്ന് താൻ വിചാരിച്ചു. പക്ഷെ ആ പ്രാവിശ്യത്തെ നവരാത്രിക്ക് അവൾ നാട്ടിൽ പോയിട്ട് വരുമ്പോൾ അവളുടെ നെറ്റിയിൽ സിന്ദൂരവും ഉണ്ടായിരുന്നു.

ആദ്യം ഒന്നും തനിക്ക് അത്‌ ഉൾകൊള്ളാൻ പറ്റിയില്ല. പിന്നീട് എപ്പോഴോ ആണ് കൂടെ ജോലി ചെയുന്ന പെൺകുട്ടി വഴി അവൾ കഴുത്തിൽ ചുറ്റുന്ന ഷാൾ തന്റെ കൈയിൽ വന്നത്. അന്ന് തൊട്ട് താൻ ഇത് നിധി പോലെ സൂക്ഷിച്ചു വെക്കുന്നു.

പിന്നീട് എന്തോ തനിക്ക് ഒരു വിവാഹത്തിന് താല്പര്യം ഇല്ലായിരുന്നു. ഒരിക്കൽ പോലും ഇഷ്ടം തുറന്നു പറയാത്ത ഒരു പ്രണയത്തിനു വേണ്ടി ജീവിതം ഹോമിക്കുന്ന താൻ ഒരു വിഢി ആണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഒടുവിൽ അമ്മയുടെ കരച്ചിലിനും നിർബന്ധത്തിനും വഴങ്ങി ആണ് താൻ രാധയെ പെണ്ണ് കാണുന്നത്. പാവപെട്ട വീട്ടിലെ സാധു പെൺകുട്ടി. അവളോട്‌ താൻ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു. അവൾക്കു അത്‌ ഒന്നും പ്രശ്നമല്ലായിരുന്നു. ചിലപ്പോൾ അവളുടെ വീട്ടിലെ സാഹചര്യം ആവാം അവളെ അങ്ങനെ തീരുമാനം എടുപ്പിച്ചത്.

അയാൾ ഓർത്തു പഴയ ഇഷ്ടം താൻ ഇപ്പോളും മനസ്സിൽ കൊണ്ട് നടക്കുന്നത് രാധയോട് ചെയുന്ന അപരാധം ആണ്.

ആദ്യ പ്രണയം അത്‌ ആർക്കും പെട്ടെന്ന് മറക്കാൻ പറ്റില്ല.

പക്ഷെ നമ്മുടെ മുന്നിൽ ഉള്ള സന്തോഷങ്ങൾ നാം കാണാതെ പോകരുത്.അതെ ഈ ഷാൾ ഓരോ വട്ടം കാണുമ്പോളും രാധയുടെ മനസ് വേദനിക്കുന്നത് പുറമെ കാണിച്ചില്ലേലും തനിക്ക് അറിയാം.

കുറച്ച് വേദനയോടെ ആണെങ്കിലും അയാൾ കൈയിൽ ഒരു തീപെട്ടിയും മറു കൈയിൽ ആ ഷാളും എടുത്തു മുറ്റത്തോട്ട് നടന്നു.

ചില ഓർമ്മകൾ പുറമെ ഇല്ലാതെ ആയാലും മനസ്സിൽ അത്‌ അങ്ങനെ തെളിഞ്ഞു കത്തി നിൽക്കും……

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Treesa George