അവനും അവളും കൂടി ചതിക്കുവായിരുന്നു നിന്നെ… ശിവ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി ഞാൻ

രചന : Rosily joseph

സോറീഡാ ഞാനൊരല്പം വൈകിപ്പോയി..

വേണ്ട നീയെന്നോടൊന്നും മിണ്ടണ്ട നിനക്കിപ്പോ എന്നോട് പഴയതുപോലുള്ള ഇഷ്ടം ഒന്നൂല്ല.

രാഖീ… മുഖം തിരിച്ചു പിണങ്ങി നിന്ന അവളെ ഞാൻ വിളിച്ചു. എന്റെ മുഖത്തേക്കവൾ ദേഷ്യത്തോടെ നോക്കി.

എന്താ…?

ഒന്ന് കണ്ണടച്ചേ പറയാം….

ഉമ്മ തരാനാണേൽ വേണ്ടാട്ടോ.. ആദ്യമേ പറഞ്ഞേക്കാം… എന്റെ പൊന്നോ അതിനൊന്നുമല്ല

അല്ല ഞാൻ പിണങ്ങിയിരിക്കുമ്പോ പിണക്കം മാറ്റാനായിട്ട് കൊണ്ടുവരുമല്ലോ നിങ്ങടെ ഒരു അളിഞ്ഞ ഉമ്മ അതുകൊണ്ട് പറഞ്ഞതാ..

എന്റെ പൊന്നേ നീയൊന്ന് കണ്ണടയ്ക്ക്.

മ്മ്… കണ്ണടച്ചു എന്താ പറ.

അവള്ടെ കയ്യിൽ ഒരു മഞ്ഞ ടെഡിബിയർ വെച്ചുകൊണ്ട് ഞാൻ പറഞ്ഞു.

മ്മ് ഇനി കണ്ണുതുറക്ക്…

ഹായ്…

സൂര്യനുദിച്ചത് പോലെ അവള്ടെ മുഖം തിളങ്ങി. ഒരുപാട് ഇഷ്ടമാണ് ടെഡി ബിയർ .. പിന്നെ മഞ്ഞ നിറത്തോടും.

സന്തോഷമായോ… മ്മ്

ഇന്ന് നിന്റെ ബർത്ഡേ അല്ലേ ഗിഫ്റ്റ് വാങ്ങാൻ പോയതാ ഞാൻ അതിനാ നീയെന്നെ…

സോറീഡാ…

മ്മ് ഓക്കേ ഓക്കേ.. ഇന്ന് എന്റെ മോൾക്ക് എന്ത് വേണമെങ്കിലും ഞാൻ വാങ്ങിത്തരും.

സത്യായിട്ടും… മ്മ് സത്യം.. നീ പറ എന്താ നിനക്ക് വേണ്ടേ…

എനിക്ക്.. ആദ്യം നിന്റെ കയ്യിലിങ്ങനെ പിടിച്ചു ഈ മണൽ തരികളിലൂടെ നടക്കണം.

മ്മ്… രാകേഷ് അവളുടെ കയ്യ് പിടിച്ചു ആ ബീച്ചിലൂടെ ഒരുപാട് നേരം നടന്നു. തിരമാലകൾക്കൊപ്പം ഒരു കൊച്ചുകുട്ടിയെപോലെ തുള്ളിച്ചാടി അവൾ നടന്നപ്പോ അകലെ നിന്ന് ഞാനതെല്ലാം ആസ്വദിച്ചുകൊണ്ടിരുന്നു .

അവള്ടെ കിലുങ്ങുന്ന പാദസരത്തേൽ തിരമാല വന്നു തൊട്ട് തഴുകിപോയി. ഇടയ്ക്കവൾ എന്നെ വിളിക്കുന്നുണ്ടായിരുന്നു.

രാകേഷ് വാ…

വേണ്ട രാഖി….. ഞാൻ വരുന്നില്ല നീ കളിച്ചോ…

മ്മ്

കുറേ സമയം കഴിഞ്ഞപ്പൾ ക്ഷീണിച്ചു തളർന്നു എന്റെ അരികിൽ വന്നു മടിയിൽ തലചായ്ച്ചവൾ ഇരുന്നു.

രാകേഷ്…

മ്മ്…

എനിക്കെന്നും നിന്റെ മടിയിലിങ്ങനെ തലചായ്ച്ചിരിക്കണം…

മ്മ്…

നീയെന്താ മ്മ് മ്മ് എന്ന് പറയുന്നേ വാ തുറന്നെന്തെങ്കിലും പറ..

ഞാനെന്ത് പറയാനാ രാഖീ…

ഒന്നൂലെ പറയാൻ..

പറയാം ആദ്യം നീ മുടിയിലെ വെള്ളം തുവർത്തു പനി പി=ടിക്കും..

എനിക്കു വയ്യ നീ തുവർത്തി താ…

ഈ പെണ്ണ്… ഇങ്ങോട്ട് നിക്ക്

എന്റെ അരികിലേക്ക് ഒന്നുകൂടി ചേർന്നവൾ നിന്നു. അവള്ടെ മുടിയിലെ വെള്ളം തുടച്ചുമാറ്റുമ്പോൾ എന്റെ അരികിൽ നിന്ന് ഒരു കുസൃതിയോടെ അവൾ ഓടി…

രാഖീ നിൽക്ക്… എന്റെ വിളി കേട്ടിട്ടും കേൾക്കാതെ മണൽതരികളിലൂടെ അവൾ ഓടി വീണ്ടും തിരമാലയെ പിടിക്കാൻ.

സന്ധ്യയോടെ ഞാനും അവളും അവിടെ നിന്നും മടങ്ങി.

സൂര്യൻ അസ്തമിക്കുന്നത് കാണാൻ അപ്പോഴും ആളുകൾ അവിടെയും ഇവിടെയുമായ് നോക്കി നിൽപുണ്ടായിരുന്നു. എന്റെ കയ്യിൽ അവൾ മുറുകെ പിടിച് ഞങ്ങൾ ആ മണലിലൂടെ നടക്കുമ്പോഴും വാ തോരാതെ എന്തൊക്കെയോ അവൾ പറഞ്ഞു കൊണ്ടിരുന്നു. ചെരിപ്പൂരി അവൾ കയ്യിൽ പിടിച്ചു.

എന്നിട്ട് വീണ്ടും നടന്നു അപ്പോഴേക്കും എനിക്ക് കലി വന്നിരുന്നു കാരണം അവള്ടെ ഡ്രസ്സ് മുഴുവൻ നനഞ്ഞിട്ടാണ്.

എന്റെ രാഖീ നീയിങ്ങനെ കൊച്ചുകുട്ടികളെപോലെയാവല്ലേ … നിനക്ക് പനി പിടിക്കും കേട്ടോ വെള്ളത്തിലിങ്ങനെ കളിച്ചു. കണ്ടില്ലേ ഡ്രസ്സ് മുഴുവൻ നനഞ്ഞത്. ഒന്നും മിണ്ടാതെ ഒരു ചിരിയും ചിരിച് കവിളിലൊരുമ്മയും തന്ന് അവൾ പോയി.

രാകേഷ് ബൈ…

നാളെ കാണാം…

മ്മ്..

അവള്ടെ സ്കൂട്ടിയുടെ പിന്നാലെ ഞാനും ബൈക്ക് സ്റ്റാർട്ട് ചെയ്തു .

ദിവസങ്ങൾക്ക് ശേഷം,

രാകേഷ്…

എന്താ രാഖി എന്താ നിന്റെ മുഖം വാടിയിരിക്കുന്നെ… വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നു എന്ത് പറ്റി…?

അത് …

എന്താടി നീ കാര്യം പറ..

അത് രാകേഷ്, നമ്മുടെ കാര്യം വീട്ടിലറിഞ്ഞു.

ങേ… നേരോ എന്നിട്ട്.. ! മ്മ്… പപ്പ നല്ല ദേഷ്യത്തിലാ.. എന്റെ കല്യാണം ആരെക്കൊണ്ടെങ്കിലും പെട്ടന്ന് നടത്തുമെന്ന പറയുന്നേ… നീയെന്താ ഒന്നും മിണ്ടാത്തെ…

ഞാനാലോചിക്കുവായിരുന്നു രാഖി എന്ത് ചെയ്യുമെന്ന്..

ശരി നീ രാത്രിയിൽ റെഡിയായിരിക്ക് ഞാൻ വരാം..

അയ്യോ അത് വേണ്ട… പപ്പയറിഞ്ഞാൽ…

ഇല്ലെടി നീ പേടിക്കണ്ട.. ആരും അറിയില്ല നമ്മുക്കിവിടുന്നു പോകാം…

പോണം രാകേഷ്..

എന്തായാലും ഞാനീ കല്യാണം മുടക്കും എന്നിട്ടു ഞാൻ നിന്നെ വിളിക്കാം

നീ കല്യാണമൊന്നും മുടക്കണ്ട അത് താനേ മുടങ്ങിക്കോളും… നീ എന്തായാലും റെഡിയായിരിക്ക്.

മ്മ്… രാത്രി,

ഹോസ്റ്റൽ റൂമിന്റെ ജനലിലൂടെ വെളിച്ചം പുറത്തേയ്ക്കരിച്ചിറങ്ങി. എന്റെ മൗനം കാണ്ടാവണം ചങ്ങാതിമാർ ചുറ്റിലും കൂടി.

എന്താടാ എന്തുപറ്റി..?

രാഖിയെ വിളിച്ചിട്ട് കിട്ടുന്നില്ലടാ…

നീ ഒന്നുകൂടി വിളി…

ഇല്ല സ്വിച്ഡ് ഓഫ് എന്ന പറയുന്നേ…

ശോ ഇനിയെന്ത് ചെയ്യും.

മച്ചാനേ ഇനി അവള്ടെ പപ്പയെങ്ങാനും വിവരമറിഞ്ഞു ഫോൺ വാങ്ങിവെച്ചതാകുമോ…

ആ അറിയില്ലെടാ…

എന്തായാലും നീ വിഷമിക്കാതെ ഇനിയിപ്പോ ഇവിടെയിങ്ങനെ ഇരുന്നിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല നീ വാ നമ്മുക്ക് അവിടെ വരെ ഒന്ന് പോയിട്ട് വരാം.

എടാ അവള്..

അവള് വിളിക്കും നീ വാ…

രാകേഷ് കൂട്ടുകാരോടൊപ്പം അവള്ടെ വീടിനു മുന്നിൽ വന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് അതുവഴി വന്നു. രാകേഷിനെയും കൂട്ടുകാരെയും കണ്ടു വണ്ടി സൈഡിലോട്ട് ഒതുക്കി..

എന്താടാ പാതിരാത്രിക്ക്…

ഏതെങ്കിലും വീട്ടിൽ കേറി മോഷ്ടിക്കാൻ വല്ലോം ആണേടാ…

അയ്യോ അല്ല സാറേ…

എന്താടാ നിന്റെ പേര്..

രാകേഷ്…

നിന്റെയോ

കിരൺ…

ശിവ

മ്മ് ഇവിടെ കിടന്നു കറങ്ങാതെ പോടാ വീട്ടിൽ…

അന്നവർ പോലീസിനെ ഭയന്നവിടെ നിന്നും പോയി. പിന്നെ രാഖിയെ വിളിച്ചിട്ട് യാതൊരു വിവരവും ഇല്ലായിരുന്നു

കാണാനുള്ള ശ്രമങ്ങൾ എല്ലാം വിഫലമായി.

അങ്ങനെയിരിക്കുമ്പോഴാണ്,

രാകേഷ്… ഞാൻ തിരിഞ്ഞു നോക്കി പെട്ടന്നുള്ള അവന്റെ മുഖത്തെ ഭാവം കണ്ടു അതിശയത്തോടെ ചോദിച്ചു.

എന്താടാ…

കിരൺ നമ്മളെ ചതിച്ചെടാ…

ങേ…

എനിക്കൊന്നും മനസ്സിലായില്ല.. ഞാൻ വീണ്ടും അവനെ നോക്കി.

അതേടാ ഇത്രയും കാലം കൊണ്ടു നടന്നത് ഒരു ചതിയനെ ആയിരുന്നു.

നീ കാര്യം പറ ശിവാ അവനെന്തു ചെയ്‌തെന്ന എങ്ങനെ ചതിച്ചെന്നാ..

നീ അതറിഞ്ഞാൽ അവനെ കൊല്ലും അത്രയ്ക്ക് ചെറ്റത്തരമാ അവൻ കാണിച്ചത്..

നീ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ.. !

എന്നാ കേട്ടോ രാഖിയുടെ കല്യാണമാ ചെക്കനാരാണെന്നു നിനക്കറിയണ്ടേ ….

ആരാ..

കിരൺ അവനാടാ നിന്നെ ചതിച്ചത്.

ങേ…

അതേടാ അവനും അവളുംകൂടി ചതിക്കുവായിരുന്നു നിന്നെ…

ശിവ പറഞ്ഞത് കേട്ട് ഭൂമി തലകീഴായ് മറിയുന്നത് പോലെയാണെനിക്കപ്പോ തോന്നിയത് . കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകൂടി.

രാകേഷ്..

ശിവയുടെ വിളികേട്ട് ഞാൻ അവനെ നോക്കി. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു.

ഞാനിത് വിശ്വസിക്കില്ല.

വിശ്വസിക്കണം രാകേഷ് …

അവൻ ചതിയനാ…

നീ പറ.. നീ പറഞ്ഞാൽ ഈ നിമിഷം അവനെയും അവളെയും ഞാനിവിടെ കൊണ്ടുവരും..

എനിക്കൊന്നും പറയുവാൻ കഴിയുന്നുണ്ടായിരുന്നില്ല. മനസ്സും ശരീരവും ഒക്കെ മരവിച്ചതുപോലെയാണ് തോന്നിയത്.

രാകേഷ്….

എനിക്ക് കാണണം.. അവനെ കാണണം…എന്നോടെന്തിനാ ഈ ചതി ചെയ്തെന്നവനോട് ചോദിക്കണം…

ഞാൻ കൊണ്ടുവരും അവനെ ഇവിടെ…

ശിവയുടെ വാക്കുകൾ ഉറച്ചതായിരുന്നു പണ്ടേ അങ്ങനെയാണ് ചതി ഇഷ്ടമല്ല അതാര് ചെയ്താലും അവന്റെ തലയെടുക്കും.

ശിവ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകുന്നത് ഞാൻ നോക്കിനിന്നു.

വൈകുന്നേരമായപ്പോഴേയ്ക്കും, പുറത്തു ബൈക്കിന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

ഇറങ്ങടാ…

ശിവ കിരണിന്റെ ഷർട്ട് കോളറിൽ പിടിച്ചു വലിച്ചിറക്കി.

രാകേഷ് ദാ കൊണ്ടുവന്നിട്ടുണ്ട്…

പറയടാ കൂടെ നിന്ന് ചതിച്ചത് എന്തിനാണെന്ന് പറയടാ…

രാകേഷ് ഞാൻ…

കിരൺ ഞാനെന്തു തെറ്റാടാ നിന്നോട് ചെയ്തത്…

രാകേഷ് എല്ലാം അവള് പറഞ്ഞിട്ടാ…

അവളെ ഞാൻ എന്റെ അനിയത്തികുട്ടിയായിട്ടേ ഇതുവരെ കണ്ടിട്ടുള്ളു…

പക്ഷേ…

എന്ത് പക്ഷേ…

ഞാനില്ലാതെ അവൾക്ക് ജീവിക്കാനാവില്ലെന്നും പറഞ്ഞു എന്റെ മുന്നിൽ വന്നു പൊട്ടിക്കരഞ്ഞു…

അപ്പൊ നിന്റെ മനസ്സങ്ങലിഞ്ഞല്ലേടാ…

ശിവാ വേണ്ട…

സോറി ഡാ… നിന്റെ കാല് ഞാൻ പിടിക്കാം… നീ പറഞ്ഞാൽ ഈ നിമിഷം ഞാൻ അവളുമായുള്ള ബന്ധവും ഉപേക്ഷിക്കാം..

ഒന്നും മിണ്ടാതെ ഞാൻ ബൈക്കിന്റ ചാവിയുമെടുത്ത് മുറിവിട്ടിറങ്ങി…

നീയെവിടെ പോകുവാ..?

ശിവയും കിരണും പിന്നിൽ നിന്നും വിളിച്ചിട്ടും കേൾക്കാതെ ബൈക്കെടുത്ത് ഹൈവേയിലൂടെ പാഞ്ഞു…

പെട്ടന്നാണത് സംഭവിച്ചത്, എന്റെ വണ്ടി ഒരു മരത്തിലിടിച്ചു മറിഞ്ഞു. പാതി മയക്കത്തിലും ഞാൻ കണ്ടത് എന്റെ രക്തമായിരുന്നു. കണ്ണുകൾ അടഞ്ഞു പോകുന്നു. അസഹ്യമായ വേദനയും. രക്തത്തിൽ കുളിച്ചു കിടന്ന എന്നെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു.

അബോധാവസ്ഥയിലും ഞാനവളുടെ പേരാണ് ഉച്ചരിച്ചത്. എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഉതിർന്നുവീണുകൊണ്ടിരുന്നു. വിവരമറിഞ്ഞു ഹോസ്പിറ്റലിലേയ്ക്ക് എന്റെ അച്ഛനും അമ്മയും ഓടിയെത്തി. അവർക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു അത്. ഇടയ്ക്കെപ്പോഴോ ബോധം തെ=ളിഞ്ഞപ്പോൾ കണ്ടു അരികിൽ കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെ.

അമ്മേ….

ഞാനമ്മയുടെ കൈകളിൽ പിടിച്ചു.

എന്റെ മോനേ നീയെന്തിനാടാ ഇങ്ങനെ ?

ശിവയെല്ലാം പറഞ്ഞു. അവള് പോകുന്നേൽ പോട്ടെടാ എന്റെ മോന്റെ സ്നേഹം അനുഭവിക്കാൻ ഉള്ള യോഗ്യതയും അർഹതയും ഒന്നും അവൾക്കില്ല…

അമ്മേ…

കരയാതെ.. എന്റെ മോനേ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു പെണ്ണ് വരും..

അമ്മയുടെ മടിയിൽ ഞാൻ തലചായ്ച്ചു കിടന്നു.

എപ്പോഴോ ഉറക്കം എന്റെ കണ്ണുകളിൽ വന്നു തഴുകി.

മാസങ്ങൾക്ക് ശേഷം,

ഇന്ന് രാഖിയുടെ വിവാഹമാണ്.

നിർത്താതെയുള്ള ഫോണിന്റെ റിങ് കേട്ട് അരിശത്തോടെ അവൾ അതെടുത്തു ചെവിയോട് ചേർത്തു വെച്ചു.

ഹലോ…

രാഖീ ഇത് ഞാനാ…

ആ മനസ്സിലായി.. നീ എന്താ ഇപ്പൊ വിളിച്ചേ.. !

രാഖീ എനിക്ക് നിന്നെ കാണണം ഒരുപാട് സംസാരിക്കാൻ ഉണ്ട്.

രാകേഷ് ഞാനിവിടെ കുറച്ചു തിരക്കിലാ…

നിനക്കറിയാമല്ലോ നാളെ എന്റെ വിവാഹമാ…

പ്ലീസ് എന്നെയൊന്നു മനസ്സിലാക്കു…

രാഖീ പ്ലീസ്… രാഖീ…

ഞാനെന്തെങ്കിലും പറയും മുൻപേ അവൾ കാൾ കട്ട് ചെയ്തിരുന്നു. വീണ്ടും വിളിച്ചിട്ട് ഫോൺ സ്വിച്ഡോഫ്.

തലയിണയിൽ മുഖം ചേർത്ത് ഞാൻ കമിഴ്ന്നു കിടന്നു. തലയിലെ ബാൻഡേജ് മുറുകി എനിക്ക് വല്ലാതെ വേദനിച്ചു. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവളെപ്പോലെ അവൾ ഒരു കല്യാണപെണ്ണായി അണിഞ്ഞൊരുങ്ങുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ ഞാനവൾടെ വീട്ടിലേയ്ക്ക് ചെന്നു. പടികയറി വരുന്നത് അവള്ടെ അമ്മാവനും അച്ഛനും കണ്ടിരുന്നു.

മോനേ.. നീ വന്നല്ലോ എല്ലാം മറന്ന്… അവൾക്ക് സന്തോഷം ആകും.

അമ്മാവനാണത് പറഞ്ഞത്. എന്റെ മുഖത്തേയ്ക്ക് നോക്കാൻ ധൈര്യം ഇല്ലാഞ്ഞതുകൊണ്ട് രാഖിയുടെ അച്ഛൻ അവിടെ നിന്നും മാറിയിരുന്നു.. ഞങ്ങൾടെ ബന്ധം ഏറ്റവും കൂടുതൽ അറിയാമായിരുന്നത് അവള്ടെ അച്ഛനാണ്. ഞാനവളുടെ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ പുതിയ ആഭരണങ്ങളും സാരിയും അണിഞ്ഞു മുടിയിൽ മുല്ലപ്പൂവും ചൂടി ഒരു നവവധുവിനെപോലെ നിൽക്കുകയായിരുന്നു അവൾ.

എന്നെ കണ്ടതും അവൾ ആകെ പതറി.

അടുത്തു നിന്നവർ അടക്കം പറഞ്ഞു അവിടെ നിന്നും പോയി.

എന്നാലും എന്നോടിത് വേണ്ടായിരുന്നു രാഖീ…..

സാരല്ല നിന്റെ ജീവിതം ഭംഗിയാവട്ടെ. ഞാനൊരു ശല്യമായി വരത്തില്ല.. എന്നാലും എന്നെങ്കിലും എന്റെ സ്നേഹതിന്റെ വില നിനക്ക് മനസ്സിലാകുന്നുണ്ടെങ്കിൽ നീ തിരിച്ചു വരുന്നുണ്ടെങ്കിൽ ഞാൻ കാത്തിരിക്കും എത്രനാൾ വേണമെങ്കിലും..

കാരണം എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു

മ്മ് പോട്ടേ…

ഞാൻ യാത്ര പറഞ്ഞു കരഞ്ഞുകൊണ്ട് പടിയിറങ്ങി പോകുന്നത് അവൾ നോക്കി നിന്നു യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ… പിന്നിൽ നിന്ന് അടക്കം പറഞ്ഞവരുടെയും ചിരിച്ചവരുടെയും സ്വരം കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു…

അപ്പോഴാണ് മുറ്റത്തൊരു കാർ വന്നു നിന്നത്. ഞാൻ തിരിഞ്ഞു നോക്കി . കിരൺ അതിൽ നിന്നുമിറങ്ങി. എന്നേ കണ്ടതും അവന്റെ മുഖത്തെ തെളിച്ചം അൽപ്പം മങ്ങി . ഇവനെന്താ ഇവിടെ.. എല്ലാം ഞാൻ പറഞ്ഞതല്ലേ ഇവനോട് എന്നിട്ടും. മനസ്സിൽ നുരഞ്ഞുപൊങ്ങിയ ദേഷ്യം അടക്കി നിർത്തി മിണ്ടാതെ തലകുനിച്ചവൻ നിന്നു.

ഞാനവന്റെ അടുത്തേയ്ക്ക് നടന്നു ചെന്നു. കയ്യിൽ പിടിച്ചു നന്നായി വരും എന്ന് പറഞ്ഞു ഉള്ളു നുറുങ്ങുന്ന വേദനയിലും ഞാനവനെ നോക്കി പുഞ്ചിരിച്ചു .

കൂടെ കൊണ്ട് നടന്ന ചങ്ങായിയും ചങ്കിൽ കൊണ്ടുനടന്ന പെണ്ണുമല്ലേ ഈ ചതി ചെയ്തത്.

ഇന്ന് വർഷങ്ങൾ ഒരുപാട് പിന്നിട്ടു.

ഏട്ടാ ഏട്ടന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ…

ഏയ് ഒന്നുമില്ല..

പഴയതെല്ലാം മറക്കേട്ടാ…..

ഏട്ടനിപ്പോ ഞാനില്ലേ..

മറക്കണമെന്ന് ആഗ്രഹമുണ്ട് ശാലു പക്ഷെ കഴിയുന്നില്ല…

അവള്ടെ ഓർമ്മകൾ..

അയ്യേ കരയുവാണോ കൊച്ചുകുട്ടികളെപോലെ..

ദേ ഏട്ടൻ കരഞ്ഞാൽ ഞാനും കരയുമേ…

വേണ്ട നീ കരയണ്ട ഞാനും കരയുന്നില്ല.

നമ്മുക്ക് പോകാം ശാലു ഇവിടെയിരുന്നിട്ട് എന്തോ പോലെ…

എനിക്കറിയാം അന്ന് നിങ്ങൾ ഒന്നിച്ചു ഇവിടെയിരുന്നതല്ലേ…

മ്മ്…

ഒരു ആലോചന വന്നു അത് മുടക്കുമെന്ന് പറഞ്ഞു പോ=യതാ പിന്നെ….

ഏയ് അതൊന്നും ഓർക്കണ്ട . അവൾക്ക് ഏട്ടന്റെ സ്നേഹം അനുഭവിക്കാൻ യോഗം ഇല്ലെന്ന് കരുതിയാൽ മതി.

മ്മ്.

അപ്പോഴും ശാലുവിന് എന്നോട് തോന്നിയ ഇഷ്ടം അത് മനസ്സിൽ ഒളിപ്പിച്ചു എന്നെ ഒരു കൊച്ചുകുട്ടിയെപോലെ അവളിലേക്ക് ചേർത്തു പിടിച്ചിരുന്നു അവൾ…

ആ മണല്തരികളിലൂടെ ഞങ്ങൾ നടന്നകലുമ്പോഴും ആഴിയിലേയ്ക്ക് സൂര്യൻ താണിറങ്ങുന്നത് കാണാൻ ഒരുപാട് ആളുകൾ വന്നുകൊണ്ടിരുന്നു . എന്റെ കൈയ്കളിൽ മുറുകെപ്പിടിച്ചു അവൾ. തിരമാല ഞങ്ങൾടെ പാദങ്ങളെ തഴുകി ശാന്തമായി ഒഴുകിയിറങ്ങി. ആ തിരമാല പോലെ എന്റെ മനസും ഇപ്പോൾ ശാന്തമാണ്.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Rosily joseph