നമുക്കിത് ഇവിടെ വെച്ച് നിർത്താം. ഇനി എന്നെ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്യരുത്

രചന : Basil Joy Kattaassery

“എനിക്കും മടുത്തു …നമുക്കിത് ഇവിടെ വെച്ച് നിർത്താം …കഴിഞ്ഞ രണ്ടു വർഷം അങ്ങോടും ഇങ്ങോടും പറഞ്ഞതും ,എല്ലാം …എന്നെ മനസ്സിലാക്കാൻ നിനക്ക് കഴിഞ്ഞിട്ടില്ല …അല്ലെങ്കിൽ നീ ശ്രമിച്ചിട്ടില്ല …എനിക്ക് മതിയായി ….നിനക്കൊരു വിചാരം ഉണ്ട് …നീ പറയുന്നതും ചെയ്യുന്നതും എല്ലാം ശെരിയാണെന്ന് …ആ ശെരിയെല്ലാം അംഗീകരിച്ചു തരുന്ന മറ്റൊരാളെ നിനക്ക് കിട്ടും …നീ പറഞ്ഞത് പോലെ ,എല്ലാം ഇവിടെ അവസാനിപ്പിക്കാം …ഇനി എന്നെ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്യരുത് …ഞാനും വിളിക്കില്ല … ഗുഡ് ബൈ …”

ഇത്രയും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു പോയപ്പോൾ നോക്കി നില്ക്കാനെ അവനു കഴിഞ്ഞോളു …രണ്ടു വർഷത്തെ പ്രണയം ഇപ്പോൾ ഈ രൂപത്തിൽ ആയി മാറി …

അന്ന് വീട്ടിൽ ചെന്ന ശേഷം അവൾ നേരെ കയറി കിടന്നു …അത്താഴത്തിന്റെ സമയം ആയപ്പോൾ അമ്മ വന്നു വിളിച്ചു …

“ഇതെന്തു കിടപ്പാ മീനു ? വാ ,വന്നു അത്താഴം കഴിക്ക് …ഡാഡി വെയ്റ്റ് ചെയുന്നു …”

അപ്പോൾ അവൾ “എനിക്ക് വേണ്ട മമ്മി …വല്ലാത്ത തല വേദന …ഞാൻ കിടന്നോട്ടെ …”

“ഒന്നും കഴിചില്ലലോ മോളെ കോളേജ് വിട്ടു വന്നിട്ട് …മമ്മി ബാം പുരട്ടി തരണോ ???”

“വേണ്ട മമ്മി …ഞാൻ പുരട്ടിക്കൊള്ളാം …മമ്മി പോയ്ക്കോ…ആ ഡോർ ക്ലോസ് ചെയ്തോ …”

മമ്മി അവളുടെ നെറ്റിയിൽ കൈ മുട്ടിച്ചു നോക്കി

“പനി ഒന്നും ഇല്ല …ന്നാ ,മമ്മി പോട്ടെ …”

ഇതും പറഞ്ഞു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു .

“ഗുഡ് നൈറ്റ്‌ മോളേ …”

“ഗുഡ് നൈറ്റ് മമ്മി ”

മീനുവിന്റെ മമ്മി റൂമിൽ നിന്നും ഇറങ്ങി പോവുമ്പോൾ മീനു തലയിണയിൽ മുഖം പൊത്തി കരയുകയായിരുന്നു …

കുറച്ചു നേരം അവൾ മൊബൈൽ എടുത്തു ചുമ്മാ എന്തൊക്കെയോ നോക്കി കൊണ്ടിരുന്നു …

ഒരു ആഴ്ച്ച കഴിഞ്ഞ്…

കോളേജ് ലൈബ്രറിയുടെ മുന്നിൽ വെച്ച് മീനു അവനെ കണ്ടു …അവന്റെ അടുത്തേക്ക് ചെന്ന് അവൾ നടന്നു ചെന്നു …അവൾ നടന്നു വരുന്നത് കണ്ടപ്പോൾ അവന്റെ ഒപ്പം നിന്ന കൂട്ടുകാർ അവന്റെ അടുത്ത് നിന്നും മാറി പോയി …അവന്റെ അടുത്ത് ചെന്ന് അവൾ പറഞ്ഞു … “എനിക്കൊന്നു സംസാരിക്കണം …”

“എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല …”

അവളെ നോക്കാതെ അവൻ പറഞ്ഞു

“രണ്ടു വർഷം ഒരുപാട് സംസാരിച്ചതല്ലേ …ഇന്ന് ഉച്ചക്ക് ഫുഡ് കോർട്ടിൽ വരണം … ലാസ്റ്റ് ടൈം …ഇനി ഞാൻ ശല്യം ചെയ്യില്ല …”

ഫുഡ് കോർട്ട്..

അവൻ ചെന്നപ്പോൾ മീനു അവിടെ ഉണ്ടായിരുന്നു

അവൾ ഇരുന്നതിന്റെ ഓപ്പോസിറ്റ് ആയി അവൻ ഇരുന്നു …മീനുവിനെ നോക്കാതെ അവൻ ഇഷ്ടകുറവോടെ ചോദിച്ചു

” എന്താ സംസാരിക്കണം എന്ന് പറഞ്ഞേ ???”

അവൾ പറഞ്ഞു തുടങ്ങി

” അന്ന് …ഞാൻ …ഒരുപാട് ദേഷ്യപെട്ടു …ഒന്നും ആലോചിക്കാതെ അപ്പോഴത്തെ വിഷമത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു …നീ അങ്ങനെ പറഞ്ഞപ്പോൾ …”

ഇത് പറഞ്ഞപ്പോൾ അവൻ മീനുവിന്റെ നേരെ ദേഷ്യത്തോടെ നോക്കി …

അവൾക്കെന്തോ പോലെ ആയി അപ്പോൾ …അവൾ തുടർന്നു ,”സോറി ,മാത്യു അങ്ങനെ പറഞ്ഞപ്പോൾ എനിക്കാകെ എന്തോ പോലെ ആയി …അന്നേരത്തെ ആ …”

അപ്പോഴേക്കും ഫുഡ് കോർട്ടിലെ പയ്യൻ അവരുടെ അടുത്ത് വന്നിട്ട് ചോദിച്ചു …

“എന്താ വേണ്ടേ ???”

മാത്യു ദേഷ്യത്തോടെ പറഞ്ഞു

” ഓറഞ്ച് കളർ സ്ട്രോ ഇ=ട്ടു രണ്ടു ഗ്ലാസ് മനസ്സമാധാനം വേണം …ഉണ്ടാവോ …???”

ആ പയ്യൻ അന്തം വിട്ടു മീനുവിനെ നോക്കി …

അപ്പോൾ മീനു പറഞ്ഞു

“പോയിക്കോ …കുറച്ചു കഴിയട്ടെ ..ഞാൻ പറയാം …ഇപ്പോൾ ഒന്നും വേണ്ട …”

പോയപ്പോൾ ആ പയ്യൻ തിരിഞ്ഞു മാത്യുവിനെ നോക്കി …

“എന്താടാ ???” മാത്യു ഉറക്കെ ചോദിച്ചു ആ ചെറുക്കൻ തോൾ ഉയർത്തി കണ്ണടച്ച് ഒന്നുമില്ലെന്ന് കാട്ടി …എന്നിട്ട് ,

“ഭ്രാന്തൻ ആ …വയലന്റ് ആക്കാൻ നിക്കണ്ട ”

എന്ന് മനസ്സിൽ പറഞ്ഞു അടുക്കളയിലേക്കു ഒരു ഓട്ടം

“എന്നോട് പറയാൻ ഉള്ളത് ആ പയ്യനോട് പറയണ്ടായിരുന്നു … മനസ്സമാധാനം തരാത്ത രീതിയിൽ ഉള്ള ശല്യം ആയോ ഞാൻ ???ഈ ഒരു ആഴ്ച ഞാൻ ഒന്ന് ശെരിക്കും ഉറങ്ങിയിട്ട് പോലും ഇല്ല …വല്ലാണ്ട് മിസ്സ്‌ ചെയ്തു എനിക്ക് …എനിക്ക് മറക്കാൻ കഴിയില്ല …എപ്പോഴെങ്കിലും വിളിക്കും എന്ന് ഓർത്തു …പക്ഷെ … തെറ്റുകൾ എന്റെ ഭാഗത്ത് ഉണ്ടായിട്ടുണ്ട് …എനിക്കത് മനസ്സിലായി …സോറി പറഞ്ഞാൽ എന്നോട് ക്ഷെമിക്കുമെങ്കിൽ ഞാൻ …സോറി …മാത്യു ,പണ്ട് ഇവിടെ വെച്ചല്ലേ മാത്യു എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് ???പിന്നീട് ഇവിടെ വെച്ചാണ് എനിക്കും ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞത് …ഇപ്പോൾ ,ഇവിടെ വെച്ച് ഞാൻ ചോദിക്കുകയാ , ഒന്നൂടി സ്റ്റാർട്ട് ചെയ്യാം നമുക്ക് …അന്ന് നിർത്തിയത് …??? ”

മാത്യു ദേഷ്യത്തോടെ

” എടി പുല്ലേ ,നിനക്ക് തോന്നുമ്പോൾ നിർത്താനും ,തോന്നുമ്പോൾ സ്റ്റാർട്ട് ചെയ്യാനും ഇത് നിന്റെ അപ്പൻ നിനക്ക് മേടിച്ചു തന്ന ആ പന്ന ഹോണ്ടാ ആക്ടീവാ സ്കൂട്ടർ അല്ല …എന്റെ ലൈഫ് ആ …നീയാരാണെന്നാ നിന്റെ വിചാരം ???മനുഷ്യന്റെ മനസ്സ് മനസ്സിലാക്കാൻ പറ്റുന്ന വേറെ പെ=ണ്‍പിള്ളേർ ഈ കോളേജിൽ ഉണ്ടോന്നു നോക്കട്ടെ …നിന്റെ സ്വഭാവം വെച്ച് നിനക്ക് പറ്റിയത് കോളേജിന്റെ ആ കലിപ്പ് സെക്യൂരിറ്റിയാ …പോയി അങ്ങേരോട് പറ ,ഇഷ്ടമാണെന്ന് …ഇനി എങ്ങാനും കോളേജിൽ വെച്ച് എന്നോട് മിണ്ടാൻ എങ്ങാനും വന്നാൽ …” ഇതും പറഞ്ഞു മാത്യു എഴുനേറ്റു …ഇതെല്ലം കണ്ടും ,കെട്ടും നിന്ന മറ്റേ പയ്യൻ മാത്യു എഴുനെൽക്കുന്നതു കണ്ടതും ഒറ്റ ഓട്ടം …

“ഇവന് പ്രാന്താടാ …”

എഴുനേറ്റു നടന്നു രണ്ടു ചുവടു വെച്ച് മാത്യു തിരിച്ചു വീണ്ടും മീനുവിന്റെ അടുത്തേക്ക് വന്നു ദേഷ്യത്തോടെ …മീനു അപ്പോൾ കരയുകയായിരുന്നു …

ദേഷ്യത്തോട് കൂടെ തന്നെ കൈ അവളുടെ മുഖത്തിന്റെ നേരെ ചൂണ്ടി മാത്യു പറഞ്ഞു

“പിന്നെ ഒരു കാര്യം …”

ഇത്രയും പറഞ്ഞതിന് ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു

” ബാംഗ്ലൂർ ഡേയ്സ് നല്ല പടം ആണെന്നാ കേട്ടെ …നാളെ വിട്ടാലോ ???

അതിനു ശേഷം അവന്റെ മാസ്റ്റർ പീസ് പുഞ്ചിരി പൊഴിച്ചു കൊണ്ട് പതിയെ മീനുവിന്റെ അടുത്ത് ഇരുന്നു …

അന്തം വിട്ടു പോയ മീനു അവന്റെ കയ്യിൽ ശക്തി ആയി പിച്ചി …എന്നിട്ട് കരഞ്ഞു കൊണ്ട് തന്നെ അവന്റെ തോളിലേക്ക് ചാഞ്ഞു …

മാത്യു പറഞ്ഞു തുടങ്ങി

” എടി പെണ്ണെ …എനിക്കറിയാമായിരുന്നു അങ്ങനെ ഒക്കെ നീ പറഞ്ഞെങ്കിലും നിനക്കതിനു കഴിയില്ലെന്ന് …എന്റെ ഭാഗത്തും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് …പക്ഷെ പറഞ്ഞു തീർക്കാനാവാത്ത ഒരു പ്രശ്നങ്ങളും നമ്മുടെ ഇടയിൽ ഉണ്ടായിട്ടില്ല …പക്ഷെ നമ്മൾ പരസ്പരം കു=റ്റപെടുത്തി കൊ=ണ്ടിരുന്നു …സ്വന്തം തെറ്റുകൾ മനസ്സിലാക്കാതെ …അത് മ=നസ്സിലാക്കാൻ ഈ ഒരാഴ്ച ഗ്യാപ് വേണ്ടി വന്നു …ഞാൻ വിളിക്കും എന്നോർത്ത് നീയും ,നീ വിളിക്കും എന്നോർത്ത് ഞാനും ഇരുന്നു ….അതാണ്‌ ഈഗോ…സ്വയം ഒന്ന് തോ=ല്ക്കാൻ മനസ്സ് നമ്മൾ രണ്ടാൾക്കും ഉണ്ടായില്ല …പക്ഷെ നിന്റെ ഈഗോ മാറ്റി വെച്ച് നീ എന്നോട് മിണ്ടിയപ്പോൾ ഇനിയും നീണ്ടു പോവേണ്ടിയിരുന്ന നമ്മുടെ പിണക്കം ഇവിടെ തീര്ന്നു …കോംപ്രമൈസ് ഇല്ലാതെ ഒരു റിലേഷൻഷിപ്പും വിജയിക്കില്ല ..ലൗ ആയാലും ,ഫാമിലി ലൈഫ് ആയാലും …കേട്ടോ ..മീനങ്ങാടി മിന്നാമിന്നി മീനു ???”

അപ്പോൾ മീനു അവന്റെ തോളിൽ മുഖം വെച്ച് കൊണ്ട് പറഞ്ഞു

“പരസ്പരം തോറ്റു കൊടുക്കുന്നത് കൊണ്ട് ജയിക്കുന്നത് നമ്മൾ തന്നെ ആണ് …അല്ലെ …???

“ഇത് ഗാംഗ്സ്റ്റർ ലെ ഡയലോഗ് പോലെ ആയി പോയല്ലോ …”നിന്റെ മരണം നീ എന്നും ഓർത്തിരിക്കണം” എന്ന് …നീ എന്താ ഉദേശിച്ചേ ???” മാത്യു ചോദിച്ചു

“അത് ശെരി …അപ്പോൾ ഗാംഗ്സ്റ്റർ കാണാൻ പോയി അല്ലെ …എന്നെ കൂട്ടാതെ ….???”

മാത്യു

“അല്ല …അത് ….പിന്നെ … ജിബിൻ പറഞ്ഞു …അവൻ കണ്ടതാ ….”

മീനു “വിശ്വസിച്ചു !!!! ”

എല്ലാം കഴിഞ്ഞു മീനുവിന്റെ കയ്യും പിടിച്ചു ഫുഡ് കോർട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആ പയ്യൻ അവിടെ മാറി നില്ക്കുന്നുണ്ടായിരുന്നു … അവന്റെ നേരെ കണ്ണിറുക്കി കാ=ട്ടി ലാലേട്ടൻ സ്റ്റൈലിൽ മാത്യു പറഞ്ഞു “ചുമ്മാ ”

അത് വരെ പേടിച്ചു നിന്ന അവൻ പതിയെ ചിരിച്ചു …എന്നിട്ട് നടന്നു പോകുന്ന അവരെ ഫുഡ് കോർട്ടിന്റെ ജനാലയിലൂടെ നോക്കി കൊണ്ട് നിന്നു …എന്നിട്ട് സ്വയം പറഞ്ഞു “ഭ്രാന്തൻ ആണേലും ആ ചേട്ടൻ നല്ല സ്നേഹം ഉള്ളവൻ ആണെന്ന് തോന്നണു …

” ശുഭം!

ലൈക്ക് കമന്റ്‌ ചെയ്യണേ

(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ കഥയിടം പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന : Basil Joy Kattaassery