കുഞ്ഞ് പരിഭവങ്ങളിലൂടെ ചെറിയ കാര്യങ്ങളിലൂടെ അവൾ എന്റെ മനസിൽ ഒരിടം പിടിച്ചു

രചന : Vishnu V Nair

അങ്ങനെ അവളോട് പറഞ്ഞത് ഒരു തെറ്റായി പോയി എന്ന് ഇപ്പോൾ തോന്നുന്നു.

“വേണ്ടായിരുന്നു”

ചിലപ്പോൾ ഇനി ഒരിക്കലും ഒരു മേസേജിലുടെ ഇനി അവൾ എന്നെ തേടി വരില്ലായിരിക്കാം. മാറിയത് ഞാൻ ആയിരുന്നു. ബന്ധങ്ങൾ എന്താണ് എന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.

ആദ്യം ആയി അറിയാതെ ആൾ തെറ്റി വന്ന മേസെജ്.

‘അനിയത്തിയുടെ കല്യാണം കഴിഞ്ഞു എന്നറിയാം. വരാൻ പറ്റിയില്ല ദുരെ ഒരിടത്ത് ജോലി ചെയ്യുന്നു. ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ് കോൺഡക്ട് നമ്പർ നൽകാൻ പറ്റുമോ..

അമ്മുവിന്റെ എട്ടൻ അല്ലെ’ എന്ന്..അതായിരുന്നു തുടക്കം.

അല്ലെങ്കിലും ഞാൻ പറഞ്ഞു . അതെ എന്ന്

അവളുടെ കൂട്ടുകാരിയുടെ കാര്യം വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറി. താൽപര്യം അവളെക്കുറിച്ച് അറിയാൻ ആയിരുന്നു .

കൊച്ചു കൊച്ച് തമാശകളിലുടെ പരസ്പരം ഒരു നല്ല സൗഹൃദം സ്ഥാപിച്ച് എടുത്തു

എന്നും തേടി എത്തുമ്പോൾ കുഞ്ഞ് പരിഭവങ്ങളിലൂടെ ചെറിയ കാര്യങ്ങളിലൂടെ അവൾ എന്റെ മനസിൽ ഒരിടം പിടിച്ചു. അവളുടെ കുട്ടൂകാരി അമ്മുവിനെ പതുക്കെ പതുക്കെ അവൾ മറന്നു .സന്ധ്യ മയങ്ങുമ്പോൾ ജോലി തിരക്കിൽ നിന്നും ഒരു സമയം എനിക്ക് വേണ്ടി മാറ്റി വച്ചിരുന്നു. കാണാതെ ആകുമ്പോൾ എന്റെ മനസും അവൾക്ക് ആയി മെല്ലെ കാത്തിരിക്കാൻ തുടങ്ങി.

ഒരു രാത്രിയിൽ മെല്ലെ ചേദിച്ചു.

“ഞാൻ അമ്മുവിന്റെ ഏട്ടൻ അല്ലെന്ന് നിനക്ക് അറിയാം.ഞാൻ തന്നോട് കളവ് ആണ് പറഞ്ഞതെന്ന് അറിയാമോ.. ഇനിയും ഞാൻ പറയാതിരുന്നാൽ എന്നെങ്കിലും നീ ഇത് അറിഞ്ഞാൽ എന്നെ വിട്ടു പോകും. എന്നെ മനസിലാക്കാതെ ഇപ്പോൾ പറഞ്ഞാൽ ഹൃദയത്തിൽ വിള്ളലുകൾ ഒരുപാട് ഇല്ലാതെ രണ്ടു വഴിയിലുടെ മാറി നടക്കാം..”

“എനിക്ക് അറിയാം… ഇത് ഒരു ദിവസം എന്നോട് പറയുമെന്ന്…

ഞാൻ കാത്ത് ഇരുന്നതാ ഇതിനു വേണ്ടി

എനിക്ക് അറിയാം നിങ്ങൾ എന്റെ അമ്മുവിന്റെ എട്ടൻ അല്ലെന്ന്… അമ്മു അയിരുന്നു ഒരു കാലത്ത് എന്റെ എല്ലാം.. ആ സ്ഥാനം അറിയാതെ ഇപ്പോൾ ഏട്ടൻ കൈ അടക്കിയിരിക്കുന്നു.

അന്നു മുതൽ ഞാൻ മനസിലാക്കി എന്നെ കാത്തിരിക്കാനും എന്റെ സങ്കടങ്ങളും പരിഭവങ്ങളും പറയാനും കേൾക്കാനും ഒരാൾ ഈ ലോകത്തിന്റെ കോണിൽ എനിക്ക് വേണ്ടി ഉണ്ടെന്ന്.

മെല്ലെ എന്റെ സ്വപ്നങ്ങൾ ഞാൻ അവൾക്കു മുന്നിൽ തുറന്നു .വീണ്ടും വീണ്ടും സ്വപ്നങ്ങൾ കാണാൻ അവൾ എന്നെ പഠിപ്പിച്ചു. കണ്ടില്ലെങ്കിലും എന്നെ അടുത്തറിഞ്ഞ ഒരാളെ പോലെ സംസാരിച്ചിരുന്നു.

ചിലപ്പോൾ പിണങ്ങും. പരിഭവങ്ങൾ ഒന്നും അധികം നീട്ടി കൊണ്ടുപോവാറില്ല.

ചിലപ്പോഴൊക്കെ ഒരാൾക്ക് നമ്മോട് അധികം സ്നേഹവും അടുപ്പവും തോന്നിയാൽ നമ്മുടെ ഉള്ളിലും അതേപോലെ സ്നേഹം തോന്നാറുണ്ട് ഒരുപാട്..

എനിക്ക് അവളോട് അതുപോലെ തോന്നി തുടങ്ങി. നഷ്ടപ്പെടാതെ ഇരിക്കാൻ ഞാൻ ചോദിച്ചു

“എന്നെ പ്രണയിച്ചുകൂടെ?”

എന്നിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല ആ ചോദ്യം. രണ്ടു ദിവസം മൗനം ആയിരുന്നു ഞങ്ങൾക്ക് ഇടയിൽ ..

ഞാൻ ഒരു ഉത്തരത്തിനുള്ള കാത്തിരിപ്പിലും.

രണ്ട് ദിവസത്തെ മൗനം എന്നെ അറിയാതെ നൊമ്പരപ്പെടുത്താൻ തുടങ്ങി. പറഞ്ഞത് തെറ്റ് ആണ് എന്ന് മനസിൽ തോന്നി തുടങ്ങി.

പച്ച വെളിച്ചം തെളിഞ്ഞപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.

“ഒഴിവാക്കുകയാണോ അതോ കണ്ടില്ലന്ന് നടിക്കുകയാണോ..?”

“ഇത് രണ്ടുമല്ല സ്നേഹിക്കുകയാണ് ഇപ്പോളും. ഒരുപാട് ഇഷ്ടം ആണ്. രണ്ട് ദിവസം കാണാതെ ഇരുന്നപ്പോൾ എന്ത് തോന്നി..? പ്രണയം ആണോ എന്നോട് ഇപ്പോളും തോന്നുന്നത് …അല്ലായിരിക്കും ..ഒരു നഷ്ടപ്പെടൽ..അല്ലേ?? . നഷ്ടപ്പെടലുകൾക്കിടയിൽ ഒരു സ്നേഹമുണ്ട്. അതിനെ പ്രണയമാക്കാൻ നമുക്കിടയിൽ പറ്റില്ല.”

അന്ന് ഒരു മൂളൽ മാത്രം ആയിരുന്നു മറുപടി.

ചിന്തകളിലേക്ക് ആഴ്ന്ന് ഇറങ്ങുകയായിരുന്നു മനസ്സ്. ഒരിക്കൽ കുടി എന്തിനെയോ തിരയുകയായിരുന്നു

ബന്ധങ്ങളെ വീണ്ടും തിരിച്ചറിയാൻ തുടങ്ങുകയായിരുന്നു.

പിന്നീട് ഞങ്ങളുടെ ഇടയിൽ പ്രണയം കടന്ന് വന്നില്ല .വാക്കുകൾ കൊണ്ട് പരസ്പരം മനസ്സിലാക്കി

ഞങ്ങൾ എന്താണ് പരസ്പരം ആഗ്രഹിച്ചിരുന്നത് എന്ന്.

പഴയതു പോലെ ശക്തിയായി പിണങ്ങിയും ഇണങ്ങിയും കാത്തിരുന്നും കാലം കടന്ന് പോയി.

മറഞ്ഞിരിക്കുന്ന ആളെ കാണാൻ ആഗ്രഹം തോന്നി. മറച്ച് വെക്കാതെ ആവശ്യം അറിയിച്ചു.

മൗനത്തിന് പകരം സമ്മതം ആയിരുന്നു മറുപടി.

സ്ഥലവും സമയവും തിരഞ്ഞെടുത്ത് അല്പസമയം ഒരു ചെറിയ കണ്ട് മുട്ടൽ …

കടൽക്കാറ്റ് മൗനം ഭേദിച്ച് കടന്ന് പോയപ്പോൾ മണൽത്തരികളിൽ പതിയെ കാൽപതിപ്പിച്ച് തോൾ ചേർന്ന് ഞങ്ങൾ നടന്നു…

അവളുടെ കാൽ ഇടറിയപ്പോൾ ഞാൻ കൈകളിൽ ശക്തിയായി പിടിച്ചു . ഇനിയും പാദങ്ങൾ ഇടറാതെ മുന്നോട്ട് പേകാൻ ഒരു ഏട്ടന്റെ ,ഒരു സുഹൃത്തിന്റെ അതിനും മുകളിൽ ഉള്ള ഒരു സ്നേഹം എന്റെ കണ്ണുകളിൽ നിന്നും അവൾ മനസിലാക്കിയിരിക്കണം

വിശ്വാസത്തോടെ കൈയിൽ മുറുകെ പിടിച്ചത് അവളുടെ സുഹൃത്ത് എന്നതിനുപരി അതിനു മുകളിലെ ശക്തിയായ ബന്ധത്തിൽ അവൾ വിശ്വസിക്കുന്നത് കൊണ്ടാണ്.. ആ വിശ്വാസത്തെ ബന്ധങ്ങൾ കൊണ്ട് തളക്കാൻ എനിക്കും പറ്റില്ല.

തിരമാലകൾ വിണ്ടും ശക്തമായി കരയെ പുൽകുന്നുണ്ടായിരുന്നു അപ്പോഴും.

കാരണം

ഒരു ആണിനും പെണ്ണിനും ഇടയിൽ പ്രണയത്തിന് അപ്പുറത്ത് സ്നേഹ ബന്ധങ്ങളുണ്ട്. ഏട്ടനായും സൃഹൃത്ത് ആയും വഴികാട്ടാൻ…

ലൈക്ക് കമന്റ് ചെയ്യണേ…

രചന : Vishnu V Nair


Comments

Leave a Reply

Your email address will not be published. Required fields are marked *