സഖിയെ, തുടർക്കഥ, ഭാഗം 16 വായിച്ചു നോക്കൂ….

രചന : Vava…

“” നിക്ക് കഴിയില്യച്ചേ…. നിവിയേട്ടനെ ഞാനൊരിക്കലും അങ്ങനെ കണ്ടിട്ടില്യ.

എനിക്ക് ഈ കല്യാണത്തിന് സമ്മതല്ല. “”

ഉറച്ഛശബ്‌ദത്തോടെയുള്ള അവളുടെ വാക്കുകൾ കേട്ട് നടുത്തളത്തിൽ അവൾക്കു മുന്നിൽ കസേരയിലിരുന്ന ശ്രീധരച്ഛന്റെ നെറ്റി ചുളിഞ്ഞു.

വിദ്യയുടെ കല്യാണം കഴിഞ്ഞിപ്പോൾ ആഴ്ച ഒന്നു കഴിഞ്ഞു. നിവിയും വീട്ടുകാരും വീണ്ടും കല്യാലോചനയുടെ കാര്യം സംസാരിച്ചിരുന്നു.

ഗൗരിയോടതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു ശ്രീധരൻ. അംബികയും ഗീതുവും അവർക്കടുത്തായി നിൽക്കുന്നുണ്ട്.

“” നീ എന്താ മോളെ ഈ പറയണേ…. നിവിക്കെന്താ ഒരു കുഴപ്പം… നിനക്കെന്താ ഈ കല്യാണത്തിന് സമ്മതിച്ചാൽ…. “” അയാൾ അൽപ്പം ഗൗരവത്തിൽ തന്നെ ചോദിച്ചു.

“” നിക്ക്… നിക്ക് പറ്റില്യഛെ…ഞാനെങ്ങനെയാ നിവിയേട്ടനെ…. അതിലുപരി… അച്ഛനറിയില്യേ എന്റെ ഇഷ്ടം… ന്റെ മനസ്സില് ആരാണ്ന്നും…””

അവൾ വേദനയോടെ പറഞ്ഞു. അയാൾ അവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി.

“” മോളെ… നീ… ഇപ്പോഴും “”

“” അതെ അച്ചേ…. നിക്കെന്റെ രുദ്രേട്ടനെയാ ഇഷ്ടം….അതിന്നും അങ്ങനെ തന്നെയാ… “”

അയാളതു കേട്ട് ഒരു നിമിഷം നിശബ്ദനായി.

അവളിൽ നിന്നും നോട്ടം മാറ്റി എന്തോ ആലോചനയോടെ നിന്നു.

“” അത് നടക്കില്ല്യ ഗൗരി… നിയതങ്ങു മറന്നു കളഞ്ഞേക്ക്… ശരിയാവില്ല്യ… “” അടുത്ത നിമിഷം തന്നെ കൂടുതൽ ഗൗരവത്തോടെ അയാളുടെ ശബ്‌ദം അവൾക്കു നേരെ ഉയർന്നു.

കേട്ടത് വിശ്വസിക്കാനാകാതെ അച്ഛനെ തന്നെ ഉറ്റുനോക്കി നിന്നു.

അയാൾ കസേരയിൽ നിന്നെഴുനേറ്റ് അവക്കെതിരെ നിന്നു.

“” നമിക്കിതു വേണ്ട മോളെ… പഴയതെല്ലാം നീ മറന്നേക്ക്…. എനിക്ക് വലുത് നീയാ… നിന്റെ ജീവിതാ.. അതുകൊണ്ട് ഈ കല്യാണത്തിന് നീ സമ്മതിക്കണം… “” ശാന്തമായ സ്വരത്തിലെ ആജ്ഞയുടെ ധ്വനി അവൾ തിരിച്ചറിഞ്ഞിരുന്നു.

ജീവനായി കണ്ട പ്രണയമാണ്… തന്റെ ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്നവനെയാണ് പറിച്ചു മാറ്റാനാവശ്യപ്പെടുന്നത്. പ്രാണൻ വെടിഞ്ഞാലും തനിക്കത്തിനാവുമോ…

ഇല്ല്യ.

“” ഇല്യച്ഛ… നിക്കത്തിനു കഴിയില്ല്യ… ഇന്നോളം അച്ഛൻ പറഞ്ഞതെല്ലാം അച്ഛന്റെ മോള് അനുസരിച്ചിട്ടുണ്ട്… പക്ഷെ ഇത്… ഇത് മാത്രം.. നിക്കാവില്യച്ഛ…. “”

“” അച്ഛന്റെ മോള് അച്ഛനെ എതിർത്തു സംസാരിച്ചു തുടങ്ങിയല്ലേ…””

ഇടർച്ചയോടെയുള്ള വാക്കുകൾ കേട്ടതും നെഞ്ചിലൊരു കല്ലെടുത്തു വെച്ച ഭാരം തോന്നി.

“” അച്ഛാ… നിക്ക്… ഞാൻ… “”

“” വേണ്ട… കൂടുതലൊന്നും എനിക്ക് കേൾക്കണ്ട… അച്ഛന്റെ മോളാണ് നീയെങ്കിൽ ഇതിനു നീ സമ്മതിക്കണം… അല്ല ധിക്കരിക്കാനാണ് തീരുമാനമെങ്കിൽ ആവാം…. പിന്നെ ഈ അച്ഛനെ നീ കാണില്ല്യ…. “” ദൃഢതയുടെയും ദേഷ്യത്തോടെയുമുള്ള ശ്രീതരന്റെ വാക്കുകൾ മൂന്നാളിലും ഒരുപോലെ നടുക്കമുണ്ടാക്കി. നെഞ്ചിൽ കൈവെച്ചുകൊണ്ട് അംബിക ദയനീയമായി ഗൗരിയെ നോക്കി. ആ കണ്ണുകൾ എന്തോ അപേക്ഷിക്കുന്ന പോലെ.

ഹൃദയഭാരം പിന്നെയും കൂടുന്നു. കണ്ണുകളിൽ നീര്മുത്തുകൾ അടിഞ്ഞുകൂടി ശരീരത്തെ പൊള്ളിക്കുന്നു.

“” അച്ഛനെ എതിർത്തു അച്ഛന്റെ കുട്ടി ഒന്നും ചെയ്യില്ല്യ… ഒന്നും… ഉറപ്പോടെ നേരിയശബ്‌ദത്തോടെയുള്ള അവളുടെ വാക്കുകൾ അയാളുടെ മുഖത്തൊരു ആശ്വാസം പടർത്തി. എന്നാൽ അതിനെ പാടെ തകർക്കുന്നതായിരുന്നു പിന്നീടുള്ള മറുപടി.

“” പക്ഷെ… രുദ്രേട്ടന്റെയല്ലാതെ മറ്റൊരാളുടെ താലി എന്റെ കഴുത്തില് വീഴില്ല്യ… അതിന് ജീവനോടെ ഗൗരി നിന്നുതരില്ല്യ… “” വാശിയോട് പറഞ്ഞവസാനിപ്പിച്ചു മുറിയിലേക്കൊടുമ്പോൾ ഉള്ളിൽ ഒരു സങ്കട കടൽ ആർത്തിരുമ്പിയിരുന്നു.

പറഞ്ഞ വാക്കുകളുടെ കാഠിന്യം എത്രത്തോളമുണ്ടെന്നു നന്നായറിയാം. പറഞ്ഞ് പോയതിനെല്ലാം മനസ്സുകൊണ്ട് അച്ഛനോട് മാപ്പപേക്ഷിക്കുന്നുണ്ട്. ഇതല്ലാതെ ഈ കല്യാണത്തിൽ നിന്നൊഴിയാൻ തനിക്ക് മറ്റൊരു മാർഗമില്ല്യ.

തേങ്ങലുകളെല്ലാം അടച്ചിട്ട മുറിക്കുള്ളിലെ ചുവരുകളിൽ തട്ടി പ്രതിദ്വാനിച്ചു.

താഴെ ശ്രീധരനും അംബികയും ഗീതുവും അവളുടെ വാക്കുകളിലെ അർത്ഥങ്ങളുടെ ഗൗരവം മനസ്സിലാക്കിയ പോലെ നിശബ്ദരായി നിന്നു.

“” എന്തിനാ ശ്രീധരേട്ട അവളോടിങ്ങനെ… നമ്മുടെ കുട്ടിയല്ലേ അവള്… നോവുന്നുണ്ടാവില്ലയെ അവൾക്ക്… “” അംബിക നിറക്കണ്ണുകളോടെ അയാളെ നോക്കി.

“” നമ്മുടെ മോളായോണ്ട് തന്നെയാടോ… അവളെ ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ എനിക്ക് വയ്യാ… ഒരാളുപോയെന്റെ കനൽ ഇപ്പോഴും അണഞ്ഞെട്ടില്യ… അവൾക്കെങ്കിലും ഒരു നല്ല ഭാവി വേണം… “” കണ്ണിൽ നനവൂറി.

അയാളുടെ വാക്കുകളിലെ വികാരതീവ്രതയിൽ അംബികമ്മയുടെ ഉള്ളവും ഉരുകി.

❤❤❤❤❤❤❤

“” ന്റെ രുദ്രാ… ഒന്നു മതിയാക്കട.. ഇത് എത്രാമത്തെയാണെന്നു വെല്ല ബോധവും ഉണ്ടോ… “”

കാലി ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം പകരാൻ പോയ രുദ്രനെ ജിത്തു തടഞ്ഞു. കുപ്പി ബലത്തിൽ അവനിൽ നിന്നും പിടിച്ചു വാങ്ങി.

പതിവു തെറ്റിക്കാതെ ജിത്തുവിന്റെ വീട്ടിൽ ആണ് ഇന്നും.

“” നീ കളിക്കാതെ അതിങ്ങു താടാ…”” രുദ്രൻ കുപ്പി പിടിച്ചു വാങ്ങിയ അരിശത്തോടെ അവനു നേരെ കൈനീട്ടി.

“” ഇപ്പൊ തന്നെ നീ കൊറേ ആയി… ഇനിയും വേണ്ട… “”

ജിത്തുവിന് കൊടുക്കാൻ മനസ്സില്ല്യായിരുന്നു. രുദ്രൻ ദേഷ്യത്തോടെ അവനെ നോക്കി.

“” നീ എന്നെ നോക്കി പേടിപ്പിക്കേണ്ട രുദ്രാ…

ഇന്നിത്രേം മതി…. “”

അവന് നേരെ ഒന്നു കണ്ണുരുട്ടികൊണ്ട് ജിത്തുവും പറഞ്ഞ്.

“” ടാ… നീ.. വെ… “”

രുദ്രൻ ദേഷ്യത്തോടെ മറ്റെന്തോ പറയാൻ വന്നതും അരമതിലിലിരുന്ന ചന്ദ്രുവിന്റെ ശബ്‌ദം ഉയർന്നു.

“” ഗൗരിയുടെ കാര്യത്തിൽ എന്താ രുദ്രാ നിന്റെ തീരുമാനം… ശ്രീധരച്ഛൻ എന്നെ ഇന്ന് വിളിച്ചിരുന്നു..

അവള് കല്യാണത്തിന് സമ്മതിക്കുന്നില്യത്രേ…

അവൾടെ കഴുത്തില് ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് നിന്റെയായിരിക്കും എന്ന്…””

ചന്ദ്രു മറുപടിക്കായി അവനെ തന്നെ ഉറ്റുനോക്കി.

“” എന്റെ തീരുമാനം അവളോട് ഞാൻ പണ്ടേ പറഞ്ഞതാ…അതിലെന്തായാലും ഇനി ഒരു മാറ്റമില്ല്യ. “”

ചുവരിലേക്ക് ചാരിയിരുന്നവൻ ഇരുട്ടിലേക്ക് നോട്ടം എറിഞ്ഞു.

“” എടാ.. കോപ്പേ… നിനക്കവളെ ജീവനാണെന്നു ഞങ്ങൾക്കറിയാം.ഇനിയും എന്തിനാ അതിങ്ങനെ പൂട്ടിവെക്കുന്നെ…നിനക്ക് പറഞ്ഞൂടെ എല്ലാവരോടും… “” ജിത്തുവിന്റെ ചോദ്യത്തിന് ഉത്തരമെന്ന പോലെ രുദ്രൻ അവനെ നോക്കി. ആ കണ്ണുകളിൽ തെളിഞ്ഞത് വേദനയായിരുന്നു.

“” വേണ്ടടാ… ഈ ഭ്രാന്തനവൾക്ക് ചേരില്ല്യ… ചന്ദ്രു നീ പറയണം അവളോട്… നീ പറഞ്ഞാൽ അവൾ കേൾക്കും… നിവേദായിട്ടുള്ള വിവാഹത്തിനു അവളെക്കൊണ്ട് സമ്മതിപ്പിക്കണം. അവള് സമ്മതിച്ചേ പറ്റൂ… “” ചന്ദ്രുവിനെ നോക്കി തന്നെ പറഞ്ഞു. ഇനിയൊരു സംസാരത്തിനു താൽപ്പര്യമില്ല്യന്ന പോലെ കണ്ണുകളടച്ചു.

പെയ്യാൻ വെമ്പി മാനത്തു കാർമേഘങ്ങൾ ഇരുണ്ടു കൂടുന്നതുപോലെ അവന്റെ മനസ്സും കാർമേഘത്താൽ നിറഞ്ഞു.

❤❤❤❤❤❤

രാവിലെ എഴുന്നേറ്റത് ആകെ ഒരു തളർച്ചയോടെയായിരുന്നു.

അച്ഛന്റെ വാക്കുകളും പ്രിയപ്പെട്ടവന്റെ അവഗണനയും മനസ്സിനെ അത്രമേൽ ഉലക്കുന്നു.

താഴെക്കിറങ്ങിയതും ആകെ ഒരു മൂകത വന്നു പൊതിഞ്ഞു. മാളൂട്ടിയുടെ അഭാവം വേദനയോടെ തിരിച്ചറിയുകയായിരുന്നു.

നേരെ അടുക്കളയിലേക്ക് ചെന്നു. നേർത്തൊരു പുഞ്ചിരി അമ്മയുടെ ചുണ്ടിൽ തനിക്കായി ഉണ്ടായിരുന്നത് തനിക്കൊരു ആശ്വാസമായിരുന്നു.

അമ്മയുടെ കൂടെ നിന്നും ജോലികളൊക്കെ ഒതുക്കി വേഗം ഒരുങ്ങിയിറങ്ങി. പോകാൻ നേരവും അച്ഛൻ തന്നോടൊന്നും മിണ്ടാതെയിരുന്നത് ഉള്ളിലൊരു നോവ് സൃഷ്ടിച്ചു.

“” എന്താടോ… താനെന്തിനാ കാണണം എന്ന് പറഞ്ഞത്? എന്താണെലും പറയടോ…. “”

സ്കൂൾ ഗ്രൗണ്ടിലുള്ള വലിയ മരത്തിനു കീഴിൽ നിന്നു കൊണ്ട് നിവി അവൾക്കു നേരെ ചിരിയോടെ പറഞ്ഞു.

രാവിലെ ഇറങ്ങിയതും നിവേദിനെ എങ്ങനെയെങ്കിലും കണ്ട് സംസാരിക്കണം എന്നായിരുന്നു മനസ്സ് നിറയെ.

ലഞ്ച് ബ്രേക്ക്‌ ടൈമിൽ അവനെ വിളിച്ചു വരുത്തിയതും അതിനായിരുന്നു.

“” തനിക്കെന്നോട് എന്തെങ്കിലും വിരോധം ഉണ്ടോടോ… തന്നോട് ചോദിക്കാതെ ഞാൻ വിവാഹക്കാര്യം അച്ഛനോട് ആലോചിച്ചതിൽ…? ”

അവൻ അവൾക്കുനേരെ നോട്ടം എറിഞ്ഞു.

അവനൊന്നു ചിരിച്ചുകൊണ്ട് തുടർന്നു.

“” എനിക്ക് തന്നെ ആദ്യകാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടതാടോ… പിന്നെ… വിദ്യയിൽ നിന്നും തന്നെ പറ്റി കൂടുതൽ അറിയും തോറും ആ ഇഷ്ടം കൂടിയിട്ടേ ഒള്ളൂ… “” അവൻ ആർദ്രമായൊന്നു പുഞ്ചിരിച്ചു. അവളിൽ അസ്വസ്ഥത പടർന്നു.

“” സാഹചര്യങ്ങളൊക്കെ ഒത്ത് വന്നിട്ട് പറയാമെന്നു കരുതിയിരിക്കയിരുന്നു… ഇപ്പോഴാ അതിന് അവസരം ഒത്തത്…

തനിക്കു സമ്മതാണെങ്കിൽ ഇനി നമുക്ക് ഒന്നിച്ചു ഈ ജീവിതം ജീവിക്കടോ… ന്താ…?? “”

കുസൃതിചിരിയോടെ ചോദിച്ചു.പ്രേതീക്ഷയോടെ നോക്കി…

“” വര്ഷങ്ങളായി ഒരാളെ മാത്രം നെഞ്ചിലേറ്റി നടക്കുന്ന ഞാൻ എങ്ങനെയാ നിവിയേട്ടനോത്തു ഒരു ജീവിതം ജീവിക്കുന്നത്?? “” അരുതാത്തതെന്തോ കേട്ടപോലെയവൻ തരിച്ചു നിന്നു.

ആ സമയം വർഷങ്ങളായുള്ള തന്റെ പ്രണയത്തെക്കുറിച്ചും അവസ്ഥയെക്കുറിച്ചും അവൾ അവനു മുന്നിൽ തുറന്ന് കാട്ടി. എല്ലാം നല്ലൊരു കേൾവിക്കാരനായവൻ കേട്ടു നിന്നു.

“” നിക്കറിയില്യായിരുന്നു…. നിവിയേട്ടന് ഇങ്ങനൊരു ഇഷ്ടമുണ്ടെന്ന കാര്യം… അറിഞ്ഞിരുന്നെങ്കിൽ മുന്പേ അത് തിരുത്തിയേനെ ഞാൻ…. “”

തലകുനിച്ചുകൊണ്ടുള്ള അവളുടെ സംസാരം കേട്ടതും അവൻ പ്രയാസ്സപ്പെട്ടു ഒരു ചിരി വ=രുത്തി.

“” ഏയ്യ്… സാരല്യാടോ… ഞാനാദ്യം തന്റെ മനസ്സറിയാൻ ശ്രമിക്കേണ്ടതായിരുന്നു… സാരല്ല്യ…

എനിക്ക് വി=ഷമം ഒന്നും ഇ=ല്ല്യാടോ… “” അവസാനം ആയതും ശബ്‌ദം ഒന്നു നേർത്തു. ഉള്ളിലെ വിങ്ങൽ ആ പെണ്ണിനു മുന്നിൽ മറച്ചു വെക്കാനവൻ പാടുപെട്ടു.

“” ഹാ… അത് പോട്ടെ… ഇനി എങ്ങനെയാ തന്റെ കാര്യം…. ശ്രീധരമ്മാവനോട് ഞാൻ സംസാരിക്കട്ടെ… രുദ്രനോടും…”” നിവി ചോദ്യഭാവത്തിൽ നോട്ടം എ=റിഞ്ഞതും അവൾ നിഷേധാർത്ഥത്തിൽ തലയനക്കി.

“” വേണ്ട നിവിയേട്ടാ…. ആരെയും ഒന്നിനും നിർബന്ധിക്കേണ്ട…ന്റെ പ്രണയം സത്യാണെങ്കി ന്റെ മഹാദേവൻ എനിക്ക് കൂട്ടുണ്ടാവും…. “”

പ്രതീക്ഷയിൽ ചെറു പുഞ്ചിരി വിരിഞ്ഞു.

ഉള്ളിൽ വേദന ഒളിപ്പിച്ചോരു പുഞ്ചിരിയോടെ രണ്ടാളും യാത്ര പറഞ്ഞകന്നു.

തുടരും…

പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണംട്ടോ..

എന്തോ.. എഴുതി ഫലിപ്പിക്കാൻ പറ്റാത്തപോലെ..

പിന്നെ ഈ സെന്റി ഒക്കെ നമുക്ക് മാറ്റാട്ടോ …

അപ്പൊ കാത്തിരിക്കണേ….

രചന : Vava…