എൻ്റെ പൊന്ന് മാഷേ ഇതൊന്നും അച്ഛന് ഇഷ്ട്ടല്ല ഇന്നലെ ഞാൻ ഫോൺ വിളിച്ചപ്പോൾ പറഞ്ഞതല്ലേ..

രചന : സനൽ SBT

രാവിലെ തന്നെ പെണ്ണുകാണാൻ ആരോ വരുന്നു എന്ന് കേട്ടപ്പോൾ തുടങ്ങിയ പങ്കാപ്പാടാണ് അമ്മായാണേൽ സാരി ഉടുത്താൽ മതിയെന്ന് ഏട്ടനാണേലോ ചുരിദാർ ഇട്ടാൽ മതിയെന്ന് ഇതിനിടയിൽ ഇതൊന്നും വേണ്ട ജീൻസും ടീ ഷർട്ടും മതിയെന്ന് ഞാനും

ദേ ദേവൂ നീ ചുമ്മാ കളിക്കല്ലേ . അവരൊക്കെ അത്യാവശ്യം നല്ല ടീംസ് ആണ് നിൻ്റെ ഒരു ജീൻസും ടീ ഷർട്ടും ഈ പേക്കോലം കാണാൻ അല്ല അവര് വരുന്നത്.

എൻ്റെ പൊന്നെട്ടാ ചുരിദാറും സാരിയും മുല്ലപ്പൂവും ചൂടി ഒത്തിരി പേരുടെ മുന്നിൽ അണിഞ്ഞൊരുങ്ങി നിന്നതല്ലേ. എന്നിട്ടിപ്പോ എന്തായി വല്ലതും നടന്നോ. ?

അതിനിപ്പോ നിൻ്റെ ജാതകത്തിൽ ചോവ്വാദോഷം ഉള്ളത് ഞങ്ങടെ കുഴപ്പാണോ അല്ലേ അമ്മേ . ജാതകം ചേർന്നാൽ നിനക്ക് പറ്റില്ല ഇനി നിനക്ക് പറ്റിയാലോ ജാതകം ചേരില്ല പിന്നെ എന്ത് ചെയ്യാനാ.

ഹോ എന്ത് പറഞ്ഞാലും ഒരു ജാതകം ആദ്യം അതെടുത്ത് അടുപ്പിലിട്ട് കത്തിക്കണം ഹും.

നീ ടെൻഷൻ ആവണ്ടെടീ ഇത് നടക്കും .

അതെന്താ ഏട്ടന് ഇത്ര ഉറപ്പ്.

ഞാൻ ഒരു പാട് നേർച്ചയും വഴിപാടും ഒക്കെ ചെയ്തിട്ടുണ്ട് വെറെ ഒന്നും അല്ല നിന്നെ ഏതേലും ഒരുത്തൻ്റെ തലയിൽ കെട്ടി വെച്ചിട്ട് വേണ്ടേ എനിക്ക് പെണ്ണ് കെട്ടാൻ.

ദേ നോക്കമ്മേ ഈ ഏട്ടൻ പറയണേ.

വേണ്ടെടാ രാവിലെ തന്നെ അതിന് ചുമ്മാ ദേഷ്യം പിടിപ്പിക്കാതെ .

ദേവൂ നീ ഇന്ന് കണ്ണ് എഴുതിയില്ലേ.

ഉണ്ടല്ലോ.

ആ പൊട്ടും വെച്ചിട്ടുണ്ട് ആ മുടിയൊന്ന് അഴിച്ചിട്ടേ .

ആ കൊള്ളാവോ?

എന്നിട്ടും ഒരു മെന ആവണിലല്ലോ ‘

അമ്മേ.

ദേ വീണ്ടും തുടങ്ങി രണ്ടും അപ്പൂ നിനക്കൊന്ന് മിണ്ടാതിരുന്നൂടെ.

ഹോ ഞാനൊന്നും പറയണില്ലേയ്. അല്ലമ്മേ ആരൊക്കെയോ ഗെയ്റ്റും തുറന്ന് വരുന്നുണ്ടല്ലോ.

ആ ചിലപ്പോ അവരാവും നീ ഒന്ന് നോക്കിയെ.

ആ ഇത് അവര് തന്നെ അമ്മേ. വേഗം പോയി ചായ ഇട്ടോ.

ഞാൻ ജനലഴികളിലൂടെ മുറ്റത്തേക്ക് ഒന്ന് നോക്കി.

അയ്യേ ഈ തലയിൽ മുടി ഇല്ലാത്ത കിളവനാണോ ചെക്കൻ.

ഹോ അത് അമ്മാവനോ മറ്റ് ബന്ധുക്കാരോ ആവും ബുദ്ധൂസേ പുറകിൽ വരുന്ന ആ പൂക്കൾ ഷർട്ട് ഇട്ടവനാണ് ചെറുക്കൻ.

അതിന് അത് പൂക്കൾ അല്ലല്ലോ ഒരു പൂന്തോട്ടം ഇളകിവരുന്ന പൊലെയുണ്ട്.

ദേവൂ നീ വിളിക്കുമ്പോൾ ചായയുമായി വന്നാൽ മതി ഞാൻ അങ്ങോട്ട് ചെല്ലട്ടെ.

ഉം.

ആ വരൂ കയറി ഇരിക്കൂ. മേല്പത്തൂരീന്ന് വന്നവരല്ലേ

ആ അതെ

ഞാൻ സേതുമാധവൻ കുട്ടീടെ അച്ഛനാണ് .ആ ഇത് പിന്നെ എൻ്റെ മൂത്ത മോൻ ദേവദത്തൻ മിലിറ്ററിയിലാ ഇപ്പോ ലീവിന് വന്നതാ.

ആഹാ

മോൻ എവിടാ ഇപ്പോ ?

ഞാനിപ്പോ ഉത്തരാഞ്ചലിൽ ആണ് .

ഇവരൊക്കെ

ശ്ശോ ഞാൻ പറയാൻ വിട്ട് പോയി .ഇത് പയ്യൻ്റെ അമ്മയും അമ്മാവനും പിന്നെ ഇവനാണ് പയ്യൻ അച്ഛൻ ചെറുപ്പത്തിലെ മരിച്ചു പോയി പിന്നെ ഇന്ന് ഈ കാണുന്ന നിലയിൽ ആയത് ഇവൻ ഒറ്റൊരുത്തൻ കഷ്ടപ്പെട്ടിട്ടാ.

ആഹാ മോന് എവിടാ ജോലി

അവൻ ദുബായിലാ സ്വന്തമായി ബിസിനസ്സ് അല്ലേ. പിന്നെ കല്യാണം കഴിഞ്ഞാൽ പെൺകുട്ടിയെ അവിടേക്ക് കോണ്ടുപോകും അവിടെ സ്വന്തമായി ഫ്ലാറ്റും കാറും ഒക്കെയുണ്ടെന്ന്.

അത് ശെരി. എന്നാൽ പിന്നെ കുട്ടിയെ വിളിക്കാം ല്ലേ.

ആയിക്കോട്ടെ.

ഡാ നീ ചെന്ന് അമ്മയോട് ചായയെടുക്കാൻ പറ .

ശെരിയഛാ.

ദേവൂ നീ ചായ കൊണ്ടുപോയി കൊടുക്ക്. അപ്പോ ഓൾദ ബെസ്റ്റ് .

ഹാ ഇതാണ് എൻ്റെ മോള് ദേവദ്യുതി ഞങ്ങൾ ദേവൂന്ന് വിളിക്കും പരിയാരം മെഡിക്കൽ കോളേജില് നഴ്സ് ആണ്. മോളെ ആ ചായ അങ്ങോട്ട് കൊടുക്ക്.

ചെറുക്കന് ചായ കൊടുക്കുന്നതിന് ഇടയിൽ ആരും കാണാതെ ഞാനൊന്ന് കണ്ണിറുക്കി കാണിച്ചു.

പാവം ചായ മൊത്തം വായിലോട്ട് കമഴ്ന്നപ്പോൾ തൊണ്ട പൊള്ളിയോ ആവോ?

അല്ല അപ്പോ എങ്ങനെയാണ് നിങ്ങടെ ഡിമാൻ്റ്സ്.

അയ്യോ എന്ത് ഡിമാൻ്റ് ഇന്നത്തെക്കാലത്ത് ആരാ ഈ സ്ത്രീധനം ഒക്കെ വാങ്ങുന്നത്. ദാ ഇവന് പെണ്ണിനെ ഇഷ്ടാവണം തിരിച്ചും ഞങ്ങൾക്ക് അത്രയെ വേണ്ടൂ വെറൊന്നും വേണ്ട.

എന്നാൽ പിന്നെ അവര് എന്തേലും സംസാരിക്കട്ടെ.

മോനെ നീ ആ ബാൽക്കണിയിലേക്ക് കയറിക്കോ . മോളെ കൂടെ ചെല്ല്.

ഉം.

ഹലോ മാഷേ ഇവിടെന്താ വല്ല ഫാഷൻ പരേഡും നടക്കുന്നുണ്ടോ ഈ പൂക്കൾ ഷർട്ട് ഒക്കെ ഇട്ട് വരാൻ

അത് പിന്നെ ഞാൻ ഗൾഫ് കാരനല്ലേ അതിൻ്റെ ഒരു പൊലിമയ്ക്ക്.

എൻ്റെ പൊന്ന് മാഷേ ഇതൊന്നും അച്ഛന് ഇഷ്ട്ടല്ല ഇന്നലെ ഞാൻ ഫോൺ വിളിച്ചപ്പോൾ പറഞ്ഞതല്ലേ ക്യാഷ്യൽ ആയിട്ട് ഡ്രസ്സ് ചെയ്ത് വരാൻ.

ഓ നീ ഇനി ഒച്ചവെച്ച് ആളെ കൂട്ടണ്ടെടീ . അച്ഛൻ ഓക്കെയാണ് എനിക്ക് അറിഞ്ഞൂടെ .

ഓരോന്ന് ഒപ്പിച്ചോണ്ട് വരുമ്പോഴാണ് അതിനിടയ്ക്ക് വെറെ ചിലത് .

നീ അത് വിടെടീ.എങ്ങനെ ഉണ്ടായിരുന്നു എൻ്റെ പെർഫോമൻസ്.

അയ്യടാ ഒറ്റ ഡയലോഗ് പോലും പറഞ്ഞിട്ടില്ല. ആ ബ്രോക്കർ എല്ലാം പറഞ്ഞു അത് കേട്ട് ഇളിച്ചോണ്ട് അവിടെ ഇരുന്നു ഇതാണോ പെർഫോമൻസ്.

എന്താണ് രണ്ടു പേരും സംസാരിച്ച് തീർന്നില്ലേ. ഇനിയൊക്കെ കല്യാണം കഴിഞ്ഞ് സംസാരിച്ചാൽ പോരെ ദേവൂ താഴോട്ട് വാ അച്ഛൻ വിളിക്കുന്നു ‘

അപ്പോ ഇതാ തലക്കുറി. പിന്നെ ആദ്യമേ പറഞ്ഞേക്കാം കുട്ടിക്ക് ചോവ്വാദോഷം ഉണ്ട് പിന്നെ ജാതകം ചേരണം പത്തിൽ ഒരു ആറ് പൊരുത്തമെങ്കിലും വേണം എനിക്ക് അത്രയെ ഡിമാൻ്റ് ഉള്ളൂ

ബാക്കിയൊക്കെ മോളുടെ ഇഷ്ട്ടം

എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ ജാതകം നോക്കിയിട്ട് വിളിച്ച് പറയാം

ഓ എന്നാൽ പിന്നെ അങ്ങനെയാവട്ടെ.

ശെരി.

അയ്യോ അച്ഛാ അവര് ഒരു ഫോണ് ഇവിടെ മറന്ന് വെച്ച് പോയി ഞാൻ കൊടുത്തിട്ട് വരാമേ.

ആ ആ .

ഡാ വരുണേ സംഭവം ഓക്കെ അല്ലേ നിൻ്റെ വീട്ടുകാർക്ക് സംശയം ഒന്നും ഇല്ലല്ലോ .?

ഹേയ് ഇല്ല നിൻ്റെ വീട്ടിലോ?

എവരിതിംങ്ങ് ഓക്കോ .

അപ്പോ എന്നാൽ വേഗം വിട്ടോ ഞാൻ കുറച്ച് കഴിഞ്ഞ് വിളിച്ചോളാം അച്ഛൻ എന്താ പറയുന്നത് എന്ന് നോക്കട്ടെ.

ഡാ സെറ്റാവില്ലേ.

അതിനല്ലേടാ ഞാൻ ഇവിടെ സെറ്റായില്ലേൽ സെറ്റ് ആക്കും .നിൻ നൻപനെ പോൽ യാര് മച്ചാ.

ഓക്കെ ശെരിയെടാ.

ദേവൂ എന്നിട്ട് നിനക്ക് ചെക്കനെ ഇഷ്ട്ടായോ. ഹാ കട്ടി മീശയും താടിയും ഒക്കെയുണ്ട് തരക്കേടില്ല എന്ന് പറയാം അല്ലമ്മേ .

എന്താടീ ആ ചെക്കന് ഒരു കുഴപ്പം. ഈശ്വരാ ഇനി ജാതകം ചേർന്നാൽ മതിയായിരുന്നു.

അയ്യോ ഏട്ടാ ഒരു മിനിറ്റ് ഒന്നിങ്ങ് വന്നേ.

എന്താടീ

ഇനി ജാതകം എങ്ങാനും ചേരാതെ വരുമോ?

അതിനല്ലേ ഞാൻ അവൻ്റെ ജാതകം മാറ്റി എഴുതിയത്.

എന്ത്

ആ അവൻ്റെ ജാതകം നിൻ്റെ ജാതകവുമായി ചേരുന്ന മാറ്റിയെഴുതി എന്താ അത് പോരെ.

ഏട്ടന് അത് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞാനാകെ കിളി പോയി നിക്കുവായിരുന്നു പിന്നെ അങ്ങോട്ട് നടന്നതൊക്കെ ദാ ഇതു പൊലൊരു ഞാണിന്മേൽ കളിയായിരുന്നു എന്തൊക്കെ പറഞ്ഞാലും ഏട്ടൻ ഒരു സംഭവാ പ്രത്യേകിച്ച് എൻ്റെ കാര്യത്തിൽ ഏട്ടൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഒരു പ്ലാനും ഇത് വരെ ചീറ്റിപ്പോയിട്ടില്ല അതോണ്ടല്ലേ എനിക്ക് ഒരു ഇടി വെട്ട് നാത്തൂനെം കിട്ടിയത്.

ഹാ എല്ലാം ദൈവത്തിൻ്റെ ഓരോ കുസൃതികൾ അതോണ്ട് ഇപ്പോൾ അച്ഛനും അമ്മയും ഹാപ്പി ഞങ്ങൾ ആണേൽ ഡബിൾ ഹാപ്പി.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സനൽ SBT