സഖിയെ, തുടർക്കഥയുടെ ഭാഗം 27 വായിച്ചു നോക്കൂ…

രചന : Vava….

നാളുകൾ ഓരോന്നായി വീണ്ടും കൊഴിഞ്ഞു. ഗീതു പഴയ കുസൃതികാരിയുടെ മുഖം മൂടിയണിഞ്ഞ് എല്ലാവർക്കു മുന്നിലും തകർത്ത് അഭിനയിച്ചു.

ഭവിതയിൽ ചെറിയ മാറ്റങ്ങൾ ഒക്കെ കണ്ടു വരുന്നുണ്ട്. അത് ജിത്തുവിനൊരു ആശ്വാസമായിരുന്നു.

❤❤❤❤❤❤❤

കയ്യിലെ പ്രെഗ്നൻസി കിറ്റിൽ രണ്ട് ചുവന്ന വരകൾ കണ്ടതും ഗൗരിയുടെ ഉള്ളം സന്ദോഷത്താലും ആശ്ചര്യത്താലും തുടികൊട്ടുകയായിരുന്നു.

രണ്ടാഴ്ചയായി ഡേറ്റ് തെറ്റിയിട്ട്. കുറച്ചു ദിവസമായുള്ള തളർച്ചയും ക്ഷീണവും എല്ലാം ഉള്ളിൽ നേരിയ സംശയം വളർത്തിയിരുന്നു.

അമ്മയും അതെ സംശയം ശെരിവെച്ചപ്പോൾ ടെക്സ്റ്റ്‌ ചെയ്തു നോക്കിയതാണ്.

വലതുകൈ അറിയാതെ തന്നെ വയറിനെ തലോടി. സന്ദോഷം കൊണ്ട് ചുണ്ടുകൾ വിടരുന്നതിനോടൊപ്പം കണ്ണുകളിലും ആനന്താശ്രുക്കൾ നിറഞ്ഞു.

യശോദാമ്മയോട് തന്നെയാണ് ആദ്യം ചെന്നു പറഞ്ഞതും. ആ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞു.

അവളെ ചേർത്തുപിടിച്ച് നെറ്റിയിൽ വാത്സല്ല്യത്തോടെ മുത്തി. ആ അമ്മമനസ്സിന്റെ സ്നേഹം അവൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.

പേറ്റുനോവറിഞ്ഞിട്ടില്ലെങ്കിലും കർമം കൊണ്ട് അവർ മാതൃത്വം എന്ന അനുഭൂതി അനുഭവിച്ചതാണ്.

“” മോള് ഇത് വേഗം കണ്ണനെ വിളിച്ചു പറയ്…

അവനു സന്തോഷാവട്ടെ…. “” യശോദാമ്മ നേരിയതിന്റെ തുമ്പാൽ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

ഗൗരി ഒന്നു തലയാട്ടികൊണ്ട് മുറിയിലേക്ക് ചെന്നു. രുദ്രേട്ടന്റെ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർക്കുമ്പോൾ ചുണ്ടിൽ ഒരു നിറ ചിരിയായിരുന്നു.

“” ആ… പറ പെണ്ണെ… “”

രുദ്രേട്ടന്റെ ശബ്‌ദം കാതിൽ പതിച്ചതും ഒരു പ്രത്യേക അനുഭൂതി ശരീരം ആകെ കടന്നുപോയി.

“” ഹലോ… ഗൗരി…. നീയ് കേൾക്കുന്നില്യേ.. “”

പെണ്ണിന്റെ ശബ്‌ദം ഒന്നും കേൾക്കാതെ വന്നതും രുദ്രേട്ടൻ വീണ്ടും വിളിച്ചു.

“” അത് രുദ്രേട്ടൻ ഇന്ന് എപ്പോഴാ വരാ… നേരത്തെ വരില്ല്യേ….? “” പെണ്ണ് ചോദിച്ചു.

“” ആ… നോക്കട്ടെ പറ്റും പോലെ നേരത്തെ വരാം… ഇതിനാണോ വിളിച്ചത്… “”

“” അത്… ഒരു കാര്യം പറയാൻ… ”

“” ആ… നീ പറ… “”

“” അതിങ്ങനെ പറഞ്ഞാൽ ശെരിയാവില്ല്യ…

വന്നിട്ട് ഞാൻ നേരിട്ട് പറയാം….വേഗം വരണംട്ടോ…. ഞാനിവിടെ കാത്തിരിക്കുവേ…. “”

അവളൊന്നു കൊഞ്ചി കൊണ്ട് പറയുന്നതു കേട്ട് രുദ്രേട്ടൻ ഒന്നു ചിരിച്ചു.

“” മ്മ്… ശെരി… നേരത്തെ വരാം… “” ഫോൺ കട്ടായതും പെണ്ണ് കട്ടിലിന്റെ ഹെഡ് റെസ്റ്റിലേക്ക് ചാരിയിരുന്നു. ചൊടിയിൽ ഒരു ചിരിയോടെ തന്നെ.

നേരിട്ട് തന്നെ ഈ സന്തോഷ വാർത്ത രുദ്രേട്ടനെ അറിയിക്കണം എന്ന് തോന്നി. ഇതറിയുമ്പോഴുള്ള ആ കണ്ണിലെ അത്ഭുതവും സന്തോഷവും തിളക്കവും എല്ലാം നേരിൽ കണ്ടാസ്വദിക്കണം.

പ്രണയത്തോടെ തന്നെ ചേർത്തു പിടിക്കുമ്പോൾ ആ നെഞ്ചിലേക്കു പറ്റിച്ചേർന്നു കിടക്കണം. ആ സ്നേഹ ചുംബനങ്ങളും തലോടലുകളും നിറഞ്ഞ മനസ്സോടെ സ്വീകരിക്കണം….

അവളുടെ മനസ്സിൽ ആ രംഗങ്ങളെല്ലാം ഒരു ചിത്രം കണക്കെ തെളിഞ്ഞു. കൈകൾ വയറിൽ തലോടി.

“” അമ്മേടെ കുഞ്ഞാ…. “”

വാൽസല്യം നിറച്ചുകൊണ്ടവളുടെ അധരങ്ങൾ ഉരുവിട്ടു.

❤❤❤❤❤❤

ചീറിപാഞ്ഞു വന്ന ജിപ്സി ഒരു പഴയ പാരമ്പര്യ രീതിയിലുള്ള തറവാട് വീടിനു മുന്നിൽ ചെന്നു നിന്നു.

ഡ്രൈവിംഗ് സീറ്റിൽ നിന്നും സച്ചി ഇറങ്ങി വീടിനകത്തേക്ക് കയറി.

പിന്നിലായി സച്ചി അറിയാതെ അവനെ പിന്തുടർന്നു വന്ന ജിത്തു വഴിയരികിലായി ബൈക്ക് നിർത്തി ഇറങ്ങി. ഒന്നു ചുറ്റും നോക്കി.

ആകെ കാടു കയറിയ തറവാടാണ്. അടുത്തു വേറെ വീടുകളൊന്നും കാണുന്നില്യ.

ജിത്തു മുണ്ടോന്നു മടക്കി കുത്തി കൊണ്ട് പൊളിഞ്ഞു കിടന്ന മതിലിനു മുകളിൽ കൂടെ ചാടി കടന്നു. വീണു കിടക്കുന്ന കരിയിലകളെ ചവിട്ടി മെതിച്ചുകൊണ്ട് വീട്ടിനു പിന്നിലേക്ക് നടന്നു.

പുറകിലൂടെ അകത്തേക്ക് കടക്കാൻ ഇടത്തും വലതുമായി രണ്ട് വാതിലുകൾ ഉണ്ടായിരുന്നു.

ഒന്നു അകത്തുനിന്നും പൂട്ടിയിരിക്കുകയാണെന്നു മനസ്സിലായി.

അടുത്തത് ഷോൾഡർ കൊണ്ട് ഒന്നു തള്ളി നോക്കി. പഴക്കം ബാധിച്ചു ചിതല് കയറിയതു കൊണ്ടാകാം അതിന് ചെറിയ ഒരു ആട്ടം ഉണ്ടായിരുന്നു.അധികം ശബ്‌ദം ഉണ്ടാക്കാത്ത വിധത്തിൽ ഒന്നു കൂടി തള്ളി നോക്കിയതും അത് തുറന്നു.

അകത്തു കയറിയതും നേരെ ഒരിടവഴിയാണ്.വലത്തോട്ട് ഒരു വാതിലും ഉണ്ട്. അടുത്ത് ചുവരിലായൊരു ജനൽവാതിൽ അൽപ്പം തുറന്നു കിടക്കുന്നത് കണ്ടതും അവൻ അവൻ ശ്രദ്ധയോടെ അത് കുറച്ചു കൂടി തുറന്ന് അങ്ങോട്ട് എത്തിച്ചു നോക്കി. വലിയൊരു മുറിയാണ്.

ഒരു വിധം നടുവിൽ ഒരു ചെയറിലായി വൈശാഖനും അവനെതിരേയായി സച്ചിയും. അവരെ കൂടാതെ മറ്റു മൂന്നു തടിമാടൻന്മാരും ഉണ്ട്. അത് വൈശാഖന്റെ വളർത്തു നായിക്കളാകും എന്ന് ജിത്തു ഊഹിച്ചു.

“” ആ പെണ്ണിനെ എന്നത്തേക്ക് പൊക്കാനാ തീരുമാനം…എന്നാണെങ്കിലും ഇവന്മാര് റെഡിയാ… “”

സച്ചി മദ്യം ഗ്ലാസ്സിലേക്ക് ഒഴിക്കുന്നതിനിടെ വൈശാഖന് നേരെ ചോദിച്ചു.

“” അതിനി അധികം വൈകിക്കണ്ട…. നിങ്ങള് മൂന്നു പേരും ഇനി അവളുടെ പുറകെ തന്നെ ഉണ്ടാവണം…. അവസരം ഒത്തുവരുമ്പോൾ അവളെ പൊക്കി ഇവിടെ എത്തിക്കണം… മനസ്സിലായോ

വൈശാഖൻ അവരെ ഉറ്റു നോക്കി.

“” അത് ഞങ്ങൾ ഏറ്റു സാർ… വൈകാതെ ആ പെണ്ണിനെ സാറിന്റെ മുമ്പിൽ ഞങ്ങൾ എത്തിച്ചിരിക്കും…. “” മൂവരിൽ ഒരാൾ പറഞ്ഞു. ബാക്കി രണ്ട് പേരും അത് ശെരിവെച്ചു.

വൈശാഖൻ മുന്നിലെ മ=ദ്യത്തിലേക്കു ശ്രദ്ധ തിരിച്ചു.

ജിത്തു എല്ലാം കേൾക്കുന്നുണ്ടെങ്കിലും ആരെപ്പറ്റിയാണെന്നു മനസ്സിലായിരുന്നില്യ. അവൻ ഫോണെടുത്തു രുദ്രന്റെ നമ്പറിലേക്കു വിളിച്ചു.

രുദ്രന്റെ ബുള്ളറ്റ് ചന്ദ്രുവിന്റെ വീടിനു മുന്നിൽ വന്നു നിന്നു. വീട്ടിലെക്ക് വരും വഴി വായനശാലയിൽ നിന്നും കിട്ടിയതായിരുന്നുണ് ചന്ദ്രുവിനെ.

“” അല്ല എന്തായി വൈശാഖന്റെ കാര്യം… “” ചന്ദ്രു അവന്റെ സൈഡിൽ ആയി നിന്നു ചോദിച്ചു.

“” രണ്ട് മൂന്ന് ആഴ്ചയായിട്ട് വൈശാഖനെയും സച്ചിയേയും പറ്റി ഒരു അറിവും ഇല്ല്യ…. രണ്ടും ഏതു മാളത്തിൽ പോയി ഒളിച്ചിരിക്കുന്നോ ആവോ… ജിത്തു രണ്ടിനെയും തിരഞ്ഞു നടക്കുന്നുണ്ട്….

എന്തായാലും കിട്ടാതിരിക്കില്ല്യ… “” രുദ്രൻ പറഞ്ഞു.

“” മ്മ്… എന്തായാലും നീ ഒന്നു സൂക്ഷിക്കണം… ഏതു നേരത്താ പണി വരുന്നതെന്ന് പറയാൻ പറ്റില്ല്യ…അവന്മാരിപ്പോ അടങ്ങിയിരിക്കുന്നത് തിരശീലക്ക് പിന്നിൽ നിന്നൊരു ആക്രമണം മെനയാനായിരിക്കും…. “”

ചന്ദ്രുവിൽ ഒരു ആശങ്ക നിറഞ്ഞു. രുദ്രൻ ഒന്നു ചിരിച്ചു.

“” ഞാനും അത് പ്രതീക്ഷിച്ചു തന്നെയാണ് ഇരിക്കുന്നത്…. എല്ലാം ഇനി വരുന്നിടത്തു വെച്ച് കാണ്ണാം… ഞാനെന്നാൽ ചെല്ലട്ടെ… ഗൗരി അവിടെ കാത്തിരിക്കുന്നുണ്ടാവും…. “”

അവൻ ഒന്നു ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുക്കാൻ നിന്നതും പോക്കറ്റിലിരുന്ന ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു. നോക്കിയതും ജിത്തുവായിരുന്നു.

“” ഹലോ… രുദ്രാ…”” ഫോൺ ചെവിയോടടുപ്പിച്ചതും ജിത്തുവിന്റെ പതിഞ്ഞ സ്വരം കേട്ടു.

“” ആ… പറയടാ… നിന്റെ ശബ്ദത്തിനിതെന്തു പറ്റി…””

രുദ്രൻ ചോദിച്ചു.

“” എടാ… വൈശാഖനെയും സച്ചിയേയും കിട്ടി…. അവൻമ്മാരിവിടെ തൃച്ചംബരംകാരുടെ ആകെ കാടുകയറി കിടക്കുന്ന തറവാട് വീടില്ല്യേ… അതിനകത്തുണ്ട്…. എന്താ വേണ്ടേ.. നിങ്ങളിങ്ങോട്ട് വന്നാൽ നമുക്ക് കയ്യോടെ അവന്മാരെ പൂട്ടാം… “” ജിത്തു ശബ്‌ദം താഴ്ത്തി പറഞ്ഞു. കണ്ണുകൾ കൊണ്ട് ആരും തന്നെ കണ്ടിട്ടില്യ എന്ന് ഉറപ്പുവരുത്തി.

രുദ്രൻ അടുത്തു നിന്ന ചന്ദ്രുവിനെ ഒന്നു നോക്കി അവൻ എന്തെന്നർത്ഥത്തിൽ പുരികം പൊക്കി.

രുദ്രൻ ഫോണിൽ സ്പീക്കർ മോഡ് ഓൺ ആക്കി ചന്ദുവിനും കേൾക്കാൻ പാകത്തിന് വെച്ചു.

ജിത്തു മറുപടി ഒന്നും കേൾക്കാതെ വന്നതും വീണ്ടും മറ്റെന്തോ പറയാൻ ആഞ്ഞതും വൈശാഖന്റെ ശബ്‌ദം അവിടെ ഉയർന്നിരുന്നു.

“” ഈ വൈശാഖൻ ആഗ്രഹിച്ചതെന്തും ഇതുവരെ നേടിയിട്ടേ ഒള്ളൂ…. അവള്…. ആ ഗൗരി… അവളെയും ഞാനാഗ്രഹിച്ചിട്ടുണ്ടെങ്കിൽ എന്തു വില കൊടുത്തും ഞാനവളേ സ്വന്തമാക്കും…. എന്നെ വേണ്ടാ എന്ന് പറഞ്ഞ അവളെ എന്റെ ഈ കാൽചുവട്ടിൽ ഒരടിമയെ പോലെ എനിക്ക് വേണം…””

കയ്യിലുള്ള ഗ്ലാസ്സിലെ മദ്യം വായിലേക്ക് കമിഴ്ത്തികൊണ്ടവൻ വന്യമായൊന്നു ചിരിച്ചു.

“” ഗൗരി ” എന്ന പേര് കേട്ടതും ജിത്തു ഒന്നു ഞെട്ടി.

ഫോണിലൂടെ വൈശാഖന്റെ സംസാരം ചെറിയ ശബ്ധത്തിൽ ആണെങ്കിലും വ്യക്തമായി രുദ്രനും ചന്ദ്രുവിനും കേൾക്കാമായിരുന്നു. രണ്ടാളും അതെ ഞെട്ടലോടെ മുഖത്തോട് മുഖം നോക്കി.

ജിത്തു ജനൽപാളിയിലൂടെ വീണ്ടും ഉള്ളിലേക്ക് നോക്കി.

“” പിന്നെ… അവൻ രുദ്രൻ… അവനെ അങ്ങനെ വെറുതെ ഒന്നും ഞാൻ തീർക്കില്ല്യ….അവന്റെ ആ ചട്ടുക്കാലി പെങ്ങളെ കൊന്ന പോലെ ഇഞ്ചിഞ്ചായി തന്നെ അവന്റെ അവസാനവും എനിക്ക് കാണണം…..””

ക്രൂരമായൊരു ഭാവം അവന്റെ മുഖത്ത് വിരിഞ്ഞു.

“” പാറു… ഹും…. അവനൊന്നു ചുണ്ടുകോട്ടി

“” ചട്ടുകാലി ആയിരുന്നെങ്കിലും അവളൊരു ഒന്നാന്തരം മൊതല് തന്നെ ആയിരുന്നു….

അല്ലേടാ… ഒരു വെണ്ണക്കൽ ശിൽപ്പം പോലെ…അനുഭവിച്ചു കൊതി തീർന്നില്ലയായിരുന്നു. “”

സച്ചിയെ നോക്കി ഒരു വൃത്തി കെട്ട ചിരിയോടെ അവൻ പറഞ്ഞു.

“” നീ പിന്നെ എന്തിനാടാ അതിനെ കൊന്നു കളഞ്ഞത്…. “” സച്ചി ചോദിച്ചു.

“” കൊല്ലാൻ എനിക്കും മനസ്സുണ്ടായിരുന്നില്യ…. എന്തു ചെയ്യാൻ എന്റെ വികാരങ്ങൾ താങ്ങാതായപ്പോ അവളങ്ങു പോയി… ഹാ… അതുകൊണ്ട് ഗുണം നമുക്ക് തന്നെ അല്ലായിരുന്നോ….

അവൻ ഭ്രാന്ത് പിടിച്ച് നടക്കണത് കാണാൻ സാധിച്ചില്ല്യേ… തകർത്തില്ല്യേ അവനെ…

ഇനിയും അത് തന്നെ ആവർത്തിക്കും… ഗൗരിയെ നഷ്ടപ്പെടുമ്പോൾ വീണ്ടും സമനില തെറ്റും അവനു…. തകർന്നടിയും….നരകിക്കണം അവൻ….അവൻ ചത്ത് ജീവിക്കുന്നത് കണ്ട് ആസ്വദിക്കണം എനിക്ക്….. “”

വൈശാഖന്റെ കണ്ണുകളിൽ പകയെറിഞ്ഞു.

രുദ്രവീണ എന്ന പെണ്ണിനെ അവൻ അവന്റെ കാമകണ്ണുകൾ കൊണ്ട് കൊത്തി വലിച്ചു കൊല്ലുകയായിരുന്നു.

അവസാനം അവളെ ചുട്ടെരിക്കാൻ ഒരു വളർത്തു നായയെയും ഏർപ്പാടാക്കി.

എല്ലാം നേരിട്ട് കേട്ടതിന്റെ ഞെട്ടലിൽ ജിത്തു തറഞ്ഞു നിന്നു. മിഴിഞ്ഞു വന്ന കണ്ണുകൾ ഫോണിലേക്കു ചലിച്ചു.

അതെ സമയം മറുഭാഗത്തു രുദ്രന്റെ കയ്യിൽ നിന്നും ഫോൺ നിലം പതിച്ചിരുന്നു.

കേട്ടതൊന്നും വിശ്വസിക്കാൻ സാധിക്കാത്ത പോലെ. ദേഹം ആകെ ഒരു വിറയൽ കടന്നു പോയത് അവൻ അറിഞ്ഞു. ചന്ദ്രുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നുണ്. ഒന്നനങ്ങാൻ പോലും ആകാതെ രണ്ടാളും നിന്നു.

❤❤❤❤❤❤

“” കണ്ണനെ വിളിച്ചിട്ട് കിട്ടുന്നില്യ മോളെ…. ഞാനൊന്നു രഘുവേട്ടനെ വിളിച്ചു നോക്കട്ടെ…. ഇരുട്ട് വീണു തുടങ്ങി….ഇനി ഇപ്പൊ ഈ നേരത്ത് നടന്നു പോവാൻ നിൽക്കണ്ട…. “” ഫോണിൽ നമ്പർ ഡയൽ ചെയ്തുകൊണ്ട് യശോദാ പറഞ്ഞു.

ഗൗരിയും യാശോദാമ്മയും അമ്പലത്തിൽ വന്നതാണ്. തന്റെ മഹാദേവനെ കണ്ട് നൽകിയ സൗഭാഗ്യത്തിന് നന്ദി പറയണമെന്ന് ഗൗരി ആവശ്യപ്പെട്ടപ്പോൾ യാശോദാമ്മയും എതിര് പറഞ്ഞില്ല്യ. രുദ്രേട്ടൻ വരുമ്പോഴേക്കും വീട്ടിൽ എത്താം എന്ന് കരുതി ഇറങ്ങിയതായിരുന്നു.

“” വാ മോളെ… രഘുവേട്ടൻ വരുന്നുണ്ട്… നമുക്ക് ആ വഴിയിലേക്കിറങ്ങി നിൽക്കാം…. “”

യശോദാമ്മ പറഞ്ഞു.

ഗൗരി ഒന്നു കൂടി കൽവിളക്കിനു പിന്നിൽ നിന്നുകൊണ്ട് തന്റെ മഹാദേവനെ ഒന്നു നോക്കി കൊണ്ട് യശോദാമ്മയുടെ ഒപ്പം നടന്നു.

റോഡിനോരത്തായി രണ്ട് പേരും രഘുവിനെ കാത്തു നിന്നു. അകലെ നിന്നൊരു വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നും പ്രകാശം അവരുടെ കണ്ണുകളിലേക്കടച്ചതും രണ്ട് പേരും ഒന്നു കണ്ണുചിമ്മി. ആ സമയം തന്നെ ചീറിപാഞ്ഞു വന്ന ഒരു ജീപ്പ് അവരുടെ അരികിലൂടെ കടന്നു പോയി.

പെട്ടെന്നുള്ള ഞെട്ടലിൽ ഗൗരി പിന്നോട്ട് നീങ്ങിയതും അടുത്ത് കിടന്ന ഒരു കല്ലിൽ തട്ടി അവൾ പുറകിലുള്ള പുല്ലിലേക്ക്‌ മറിഞ്ഞു. വീഴ്ചയിൽ തലയും കൈമുട്ടും ഇടിച്ചിരുന്നു.

“”ആ ആ…. മ്മേ….”” അവളിൽ നിന്നൊരു നിലവിളി ഉയർന്നു.

“” യ്യോ… മോളെ…. “”

യശോദാമ്മ ആധിയോട് വിളിച്ചു.

അവർ അവളെ പിടിച്ചെഴുന്നേപ്പിക്കാൻ ശ്രമിച്ചു.

ഗൗരിക്ക് പക്ഷെ എഴുന്നേൽക്കാൻ ആവുന്നില്ലായിരുന്നു. തലയിൽ കൈ വെച്ചുകൊണ്ടവൾ വേദനയോടെ കണ്ണുകൾ ഇറുക്കെ അടച്ചു.

ശരീരം ആകെ തളരുന്ന പോലെ…. തല കറങ്ങുന്നു….. കണ്ണിൽ ആകെ ഇരുട്ട് നിറയുന്നു….

“” ന്റെ കുഞ്ഞു…. “” മനസ്സിൽ ആ ഒരു ചിന്ത പൊട്ടി മുളച്ചു… പാടുപെട്ടാണെങ്കിലും കൈകൾ വയറിലേക്ക് നീങ്ങി.

ഏതോ വാഹനം അടുത്തു വന്നു നിൽക്കുന്ന ശബ്‌ദം കേട്ടു…. അതിൽ നിന്നും ആരോ വെപ്രാളത്തോടെ ഇറങ്ങി അടുത്തേക്ക് വരുന്നത് പാതി അടഞ്ഞ കണ്ണുകളാലെ കണ്ടു….

“” ഗൗരി….. “” ബോധം മറയും മുൻപ് ആ ഒരു വിളി കാതിൽ പതിച്ചിരുന്നു.

തുടരും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Vava….

Scroll to Top