ഏട്ടാ ഒരുനുളളൂ സിന്ദൂരം ഒരിക്കൽ കൂടിയെന്റെ സീമന്തരേഖയിൽ തൊടാമോ…

രചന : സുധീ മുട്ടം

“ഏട്ടാ ഒരുനുളളൂ സിന്ദൂരം ഒരിക്കൽ കൂടിയെന്റെ സീമന്തരേഖയിൽ തൊടാമോ?”

“എന്തേ പതിവില്ലാത്തൊരു മോഹങ്ങളെല്ലാം”

“ഒരിക്കൽ കൂടിയാ മധുരസ്മരണകൾ ഉയർത്തുന്ന നാളിലേക്കൊരു വട്ടം കൂടിയൊന്നു തിരിച്ചു പോകാനൊരു മോഹം”

“വെറുതെയെന്നറിയുമ്പോഴും വെറുതെ മോഹിക്കാനൊരു മോഹം അല്ലേ”

“അതേ.നിന്റെ കയ്യും പിടിച്ചു ഈ വീട്ടിലേക്കു വന്നു കയറിയട്ടിന്ന് വർഷം പൂർത്തിയാകുന്നു”

“ഞാനതു മറന്നു… ഹോ ദുരന്തങ്ങൾ ഓർക്കുവാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ ഡിയർ”

“അപ്പോൾ ഞാൻ ദുരന്തമാണല്ലേ”

“ടീ ഞാനൊരു തമാശ പറഞ്ഞതല്ലേ”

“അല്ല..ഞാൻ തമാശ പറഞ്ഞതാ പെണ്ണേ”

“നിങ്ങൾ തമാശയയിൽ കൂടി ഡോസ് തരുന്ന ആളാണ്”

“ശ്ശൊ..ഈ പെണ്ണിന്റെയൊരു കാര്യം”

“ഞാൻ വന്നതിൽ പിന്നെ നിങ്ങൾക്കു എന്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.. അമ്മയും കൂടപിറപ്പും ഇല്ലാത്ത നിങ്ങൾക്ക് ഞാനെന്നും അമ്മയും മകളും കൂടപിറപ്പുമായിരുന്നില്ലേ..ഏറ്റവും നല്ലൊരു സുഹൃത്തും കൂടി ആണല്ലോ”

“ടീ നീ സീരിയസ് ആകരുത് ട്ടാ”

“ഞാൻ സീരിയസ് ആകും.എന്റെ പ്രാണനാഥന്റെ ആത്മാശത്തെ എന്നിലേക്കാവാഹിച്ചു ഒരോമന കണ്മണിയെ തന്നില്ലേ.എന്റെയും നിന്റെയും ജീവൻ പങ്കുവെച്ച് നിന്റെ തനിസ്വരൂപമായൊരു മകനെ തന്നില്ലേ”

“ഈശ്വരാ..ഇതിവിടെങ്ങും നിർത്തില്ലല്ലോ”

“ഇല്യാ…നിർത്തില്യാ..ഇനിയുമൊരുപാട് പറയണം.ജോലിക്കെന്നും പറഞ്ഞു പോകാറുണ്ട്.

ഞാനെന്നെങ്കിലും ചോദിച്ചിട്ടുണ്ടോ എന്താ താമസിച്ചു വരുന്നതെന്ന്?”

“ഇല്ല”

“മോനെ സ്കൂളിലാക്കി കഴിഞ്ഞാൽ പിന്നെ ഞാനീ ഏകാന്തതയുടെ തടവുകാരിയാണെന്ന് അറിഞ്ഞട്ടുണ്ടോ?”

“ഇല്ല”

“എപ്പോഴും ഫെയ്സ്ബുക്കിൽ കുത്തിയിരിക്കിമ്പോൾ ഞാൻ ചോദ്യം ചെയ്തിട്ടുണ്ടോ?”

“ഇല്യാ”

“ജോലിക്കു പോകുമ്പോൾ ഉച്ചഭക്ഷണം പൊതിച്ചോറുകെട്ടി തന്നു വിടുമായിരുന്നു. വീട്ടിലെ എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞു ഞാൻ അലട്ടിയിരുന്നില്ല.നീയെന്തെങ്കിലും കഴിച്ചോ അല്ലെങ്കിൽ നീ വെച്ച കറി നല്ലതാണ് മോശമാണ് എന്നൊരു വാക്ക് ഇതുവരെ പറഞ്ഞിട്ടുണ്ടോ.നിങ്ങൾക്ക് എന്നോട് സ്നേഹമുണ്ടെന്നറിയാം.പക്ഷേ അത് പ്രകടിപ്പിക്കാതെ ഉള്ളിൽ വെച്ചു നടന്നിട്ടെന്തു കാര്യം”

“ഞാനങ്ങനെയായി പോയി”

“മനുഷ്യർക്കേ മാറാൻ കഴിയൂ.നിങ്ങൾ കുറച്ചു കൂടി മാറണം.സ്നേഹവും കരുതലും എല്ലാമുണ്ട് നിങ്ങൾക്ക്.ഭർത്താക്കന്മാർ ഭാര്യയിൽ നിന്നും പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. അതുപോലെ ഭാര്യമാർക്കും ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടെന്ന് അറിയണം”

“മതി പെണ്ണേ നിർത്ത്”

“ഓ..അല്ലെങ്കിലും ഞാൻ പറയുന്നതെല്ലാം പരാതിയാണല്ലോ.ഇനി ഞാനൊന്നും മിണ്ടണില്യാ”

“അതുപോകട്ടെ വിവാഹവാർഷികമായി എനിക്കെന്താ സമ്മാനം തരുന്നെ”

“നിങ്ങളെനിക്കു ആദ്യം തരൂ സമ്മാനം”

“ഇങ്ങടുത്തു വന്നേ..എന്നിട്ട് കണ്ണടച്ചു നിൽക്ക്”

“ശരി കണ്ണടച്ചു”

“ഉമ്മ..ഉമ്മ”

“ദുഷ്ടാ കുഞ്ഞു കാണും”

“ഒരു ഭർത്താവിനും തന്റെ ഭാര്യക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് വിശ്വാസവും കരുതലും സ്നേഹവും.ഞാൻ നിനക്കു തന്ന ചുംബനത്തിൽ ഇതെല്ലാമുണ്ട്.

ഇതാണ് ഭാര്യമാരും ആഗ്രഹിക്കുന്നത്.അല്ലാതെ വിലകൂടിയ സമ്മാനങ്ങളല്ല”

“ഏട്ടാ…സോറി”

“സോറിയൊന്നും പറയണ്ടാ..ഇന്നു വിവാഹവാർഷികം പ്രമാണിച്ച് റെസ്റ്റോറന്റെ പ്രത്യേകം നമുക്കായി സദ്യ ഓർഡർ ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞാൽ നമ്മൾ നല്ലൊരു ഫിലിം കാണുന്നു.വൈകിട്ട് ബീച്ചിൽ പോകുന്നു

നാളെ ഒരു ദിവസ ടൂറും.പിന്നെ നിനക്കും മോനും എനിക്കും ഡ്രസുകൾ.നിനക്കൊരു സ്വർണക്കമ്മൽ ഇത്രയും പോരേ”

“മതീട്ടൊ..എനിക്കു സന്തോഷമായി.ഞാൻ ഏട്ടനു തരുന്ന സമ്മാനം എന്താണെന്ന് അറിയോ”

“ചെവിയിങ്ങട് താ..പറയാം”

“ഞാൻ കേട്ടത് സത്യമാണോ”

“അതെ”

“രണ്ടാമതൊരു വാവകൂടി നമ്മുടെ വീട്ടിലേക്ക് വരുന്നു.മോനൂനൊരു കുഞ്ഞനിയനോ കുഞ്ഞനിയത്തിയോ ആകാം”

ഏട്ടനെന്നെ സ്നേഹത്തോടെ അണച്ചു പിടിച്ചു മൂർദ്ധാവിലൊരു ചുംബനം നൽകി.ഇത് കണ്ട ഓടിവന്ന മോനൂനെയും ഞങ്ങൾ ചേർത്തു പിടിച്ചു ”

(അവസാനിച്ചു)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സുധീ മുട്ടം