സഖിയെ, തുടർക്കഥ, ഭാഗം 30 വായിച്ചു നോക്കൂ…

രചന : Vava….

അന്ന് വൈകുംനേരത്തോടെയാണ് നിവേതും വിദ്യയുമെല്ലാം ഇറങ്ങിയത്. ജിത്തു അരമതിലിൽ ഇരുന്നു ഫോണിൽ ഭവിതയോട് നല്ല സംസാരത്തിലാണ്. ഈ നാളുകൾ കൊണ്ട് ഭവിതയും ജിത്തുവും മനസ്സുകൊണ്ടടുത്തിരുന്നു. ചന്ദ്രു അവനടുത്തു തന്നെ അലസമായെങ്ങോട്ടോ നോട്ടമെറിഞ്ഞിരുന്നു.

“” ആദ്യപ്രസവം നോക്കേണ്ടത് പെൺവീട്ടുകാരുടെ അവകാശണല്ലോ… ഇനിയിപ്പോ പ്രസവവും കുഞ്ഞിന്റെ തൊണ്ണൂറും കഴിഞ്ഞ് അവരെ തേവാങ്കോട്ടേക്കയക്കാം…. അതാണല്ലോ നാട്ടുനടപ്…. എന്താ രഘു… “” ശ്രീധരൻ ചോദ്യഭാവത്തിൽ അയ്യാളെ നോക്കി.

“” ആ അങ്ങനെ മതി…. “”

രഘുവും സമ്മതം പറഞ്ഞു.

സന്ധ്യാ കഴിഞ്ഞാണ് അവരെല്ലാം ഇറങ്ങിയത്…

❤❤❤❤❤❤

രാത്രി ഗൗരിയുടെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു രുദ്രൻ. ഒരു വിധം ഉരുണ്ടവയറിൽ മുഖം ചേർത്തു വെച്ചു കൈകൊണ്ട് പതിയെ തഴുകി.

“” നിനക്കിത് ഇപ്പൊ എത്രാം മാസായി ഗൗരി…?

“” ഇടയ്ക്കവൻ അവളെ നോക്കി ചോദിച്ചു.

രണ്ടാളുടെ ഉള്ളവും ഒരു പോലെ ഒന്നു വിങ്ങി.

“”ഏഴിലേക്ക് കടന്നു…””

“” മ്മ്… അവനൊന്നു മൂളി.

“” നല്ല വയറുണ്ടല്ലോ നിനക്ക്… “”

“” ങ്ഹാ… വയറു കണ്ടിട്ട് അമ്മമാരൊക്കെ പറയണത് പെൺകുട്ടിയാവും എന്നാ… ഗീതു ഇപ്പോഴേ ഉറപ്പിച്ചു കഴിഞ്ഞു… അവൾടെ കുഞ്ഞാറ്റയാണെന്നു… “” ഗൗരി ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.

രുദ്രേട്ടൻ പെണ്ണിന്റെ അനാവൃതമായ വയറിൽ വാത്സല്ല്യത്തോടെ ഒന്നു മുത്തി.

“” ആണോടാ ചക്കരെ… അച്ഛന്റെ കുഞ്ഞിപ്പെണ്ണാണോ…. “” ആ വയറിൽ അവൻ മുഖം അമർത്തി.

അവന്റെ താടിരോമങ്ങൾ വയറിൽ കൊള്ളുമ്പോൾ പെണ്ണിനിക്കിളി ആവുന്നുണ്ടായിരുന്നു. എങ്കിലും പെണ്ണ് ഒരു ചിരിയോടെ അങ്ങനെ തന്നെ ഇരുന്നു.

അച്ഛനും വാവയും തമ്മിൽ എന്തൊക്കെയോ കിന്നാരം പറയുന്നുണ്ട്. അതൊക്കെ കേട്ടുകൊണ്ട് ഒരു പുഞ്ചിരിയോടങ്ങനെ ഇരുന്നു.

ഇടക്കൊന്നു രുദ്രേട്ടൻ കണ്ണ് ഉയർത്തി നോക്കിയപ്പോൾ കണ്ടത് മറ്റേതോ ലോകത്തെന്ന പോലെ ചെറു മന്ദാഹാസത്തോടെ ഇരിക്കുന്ന പെണ്ണിനെയാണ്. അപ്പോഴും കൈവിരലുകൾ അവന്റെ മുടിയിഴകളെ തലോടി കൊണ്ടിരുന്നു.

ആ കുഞ്ഞു മുഖത്തേക്ക് തന്നെ അവൻ ഉറ്റുനോക്കി. ആകെ ക്ഷീണം ബാധിച്ചിട്ടുണ്ട്.

കൺ തടങ്ങളിൽ കറുപ്പ് പടർന്നിരിക്കുന്നു. കഴുത്തിലെ എല്ലുകൾ ഉന്തി നിൽക്കുന്നത് എടുത്തറിയുന്നുണ്ട്.

കണ്ടപ്പോൾ ഉള്ളിലൊരു നോവ് പടർന്നു.

“” നീ ഒന്നും കഴിക്കാറില്ല്യേ ഗൗര്യേ…. ആകെ കോലംകെട്ടു പോയല്ലോ പെണ്ണെ നീ…. “”

കവിളിൽ തലോടിയുള്ള ചോദ്യത്തിന് മൃദുവായൊന്നു പുഞ്ചിരിച്ചു പെണ്ണ്.

“” കഴിക്കാറുണ്ട്…. കുഞ്ഞിന് വേണ്ടി മാത്രം…. പിന്നെ മനസ്സിന്റെ ക്ഷീണo ശരീരത്തിലേക്കു പടർന്നതാ ഇതെല്ലാം…

ഇത്ര മാസങ്ങളും രുദ്രേട്ടൻ ഇല്ല്യാതെ ഈ സാമീപ്യം ഇല്ലാതെ…ഞാനെങ്ങനെ തള്ളിനീക്കിയെന്നറിയില്യ…

ഇടക്കൊക്കെ സങ്കടം സഹിക്കാനാവാതെ വരുമ്പോ ആരും കാണാതെ പൊട്ടിക്കരയാറുണ്ട്…

അപ്പോഴൊക്കെ രുദ്രേട്ടന്റെ ഒരു ചേർത്തു പിടിക്കൽ വെറുതെയെങ്കിലും ഞാൻ ആഗ്രഹിച്ചു പോവും..

അധികം ആരോടും മിണ്ടാതെ… ആകെ ഒരു മരവിപ്പായിരുന്നു. ശ്വാസം മുട്ടിയായിരുന്നു കഴിഞ്ഞത്…

എന്റെ ഉദരത്തിൽ നമ്മുടെ കുഞ്ഞുള്ള കാര്യം പോലും നിങ്ങളെ അറിയിക്കാനാവാതെ എത്ര ഉരുകിയിട്ടുണ്ടെന്നറിയോ ഞാൻ….

രുദ്രേട്ടൻ അന്നെന്നിൽ നിന്നും അകന്നു നിന്ന ആറു വർഷത്തേക്കാൾ ഞാൻ വേദനിച്ചത് ഈ ആറു മാസങ്ങളിലായിരുന്നു… “”

കഴിഞ്ഞ നാളുകളിലെ ഓർമകളിലൂടെ പെണ്ണിന്റെ മനസ്സ് ഓടി നടന്നു.

ഉള്ളം വിങ്ങുമ്പോഴും ചുണ്ടുകളിൽ ആ പുഞ്ചിരി മങ്ങാതെ നിലകൊണ്ടു.

അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ അവളുടെ മടിയിലേക്ക് ഇറ്റ് വീണുകൊണ്ടിരുന്നു.

മടിയിൽ നിന്നെഴുന്നേറ്റ് പെണ്ണിനടുത്താതിരുന്നു.

“” എങ്ങനെയാ പെണ്ണെ നിനക്കെന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നെ…. എന്താ ഈ സ്നേഹത്തിനു ഞാൻ തിരികെ നൽകേണ്ടത്… “”

അവന്റെ ചോദ്യത്തിനുള്ള മറുപടിയായി അവളാനെഞ്ചിലേക്കു ചാഞ്ഞിരുന്നു.

“” ഇതിനു ഉത്തരം ഞാൻ മുന്നേ പറഞ്ഞിട്ടുള്ളതല്ലേ…. ന്നെ ഇങ്ങനെ എന്നും ചേർത്തു പിടിച്ചാ മാത്രം മതി…. എന്നും ന്റെ രുദ്രേട്ടൻ ന്റെ കൂടെ ഉണ്ടായാൽ മതി…. “”

പ്രണയത്തോടെ രുദ്രേട്ടൻ സിന്ദൂരചുവപ്പ് പടർന്ന നെറ്റിയിൽ ഒന്നു നുകർന്നു. അവന്റെ പ്രണയാർദ്രമായ നോട്ടത്തിൽ പെണ്ണിന്റെ കവിളുകൾ ചെമ്പരത്തി പൂവിനു സാമ്യം ചുവന്നു….

❤❤❤❤❤❤❤

വൈകുംനേരം ചന്ദ്രു വായനശാലയിൽ നിന്നും പുറത്തേക്കു വരുമ്പോഴാണ് ബസ്സിറങ്ങി വന്ന ഗീതുവിനെ കണ്ടത്.

ഗീതു പ്ലസ്ടു കഴിഞ്ഞ് അടുത്തുള്ള കോളേജിൽ ഡിഗ്രിക്ക് ചേർന്നിരുന്നു. അതുകൊണ്ട് തന്നെ ഇപ്പൊ അധികം കാണാറില്ല്യ. കണ്ടാൽ തന്നെ ഒരു പുഞ്ചിരിയിൽ അവൾ എല്ലാം ഒതുക്കും.

ചന്ദ്രു അങ്ങോട്ട്‌ കയറി മിണ്ടിയാലും ചെറിയ വാക്കുകളിലും മൂളലുകളിലും അവൾ മറുപടി ഒതുക്കും.

ബസ്സിറങ്ങി വന്ന അവൾ നേരെ ചായക്കടയിലേക്ക് കയറി പോകുന്നത് കണ്ടു അങ്ങോട്ട് ചെന്നു.

ചായക്കടയിൽ നിന്നും കയ്യിലൊരു പൊതിയുമായി വന്ന ഗീതു നേരെ ചെന്നു പെട്ടത് മാഷിന്റെ മുന്നിലായിരുന്നു.

പെട്ടെന്ന് കണ്ടതും വേണോ വേണ്ടയോ എന്ന പോലെ അവളൊരു ചിരി വരുത്തി.

“” നീ ഇന്ന് വൈകിയോ… “”

ചന്ദ്രു ചോദിച്ചു.

“” ആ… ഇന്ന് ബസ് കുറച്ചു നേരം വൈകി… “”

മുന്നോട്ട് രണ്ട് പേരും ഒരുമിച്ച് നടന്നു. മൗനം തങ്ങൾക്കിടയിൽ തളം കെട്ടുന്നതറിഞ്ഞു.

അല്ലെങ്കിൽ ചെവിതല തരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന പെണ്ണായിരുന്നു… അവളുടെ ഈ മൗനം തന്നിൽ സ്വാധീനം ചെലുത്തുന്നത് അവനറിഞ്ഞു .

“” എന്താ കയ്യിലൊരു പൊതി… “” അവളുടെ കയ്യിലേക്ക് നോക്കിയായിരുന്നു ചോദ്യം .

മറുപടിയായി കയ്യിലെ പൊതി വിടർത്തി കാണിച്ചു. നിറയെ തേൻ മിട്ടായി കണ്ടതും അവനൊന്നു ചിരിച്ചു.

“” ഇതിനോടുള്ള ഇഷ്ടം ഇപ്പോഴും മാറീട്ടില്ല്യാലേ..””

ഉത്തരം മൗനമായൊരു ചിരി മാത്രം.

“” ഗീതൂന്റെ ഇഷ്ടങ്ങളൊന്നും മാറിയിട്ടില്ല്യ മാഷേ…

ഇനി ഒരിക്കലും മാറുകയുമില്ല്യ…. “” നിശബ്‌ദം മനസ്സിൽ ഉരുവിട്ടു.

“” എനിക്കില്ല്യേ തേൻ മിട്ടായി… “” ചോദ്യം കേട്ട് ഗീതു അവനെ ഒന്നു നോക്കി.

ആ മുഖത്തൊരു കുസൃതി ചിരിയാണ്. താൻ അടിമപ്പെട്ടു പോകുന്നതും ആ ചിരിയിലാണ്…

ആ മുഖഭാവത്തിൽ എവിടെയെങ്കിലും തന്നോടൊരു പ്രണയം ഒളിഞ്ഞിരിപ്പുണ്ടോ എന്നു വെറുതെ തേടി… ഓരോരോ പാഴ് മോഹങ്ങൾ…

വേഗം നോട്ടം മാറ്റി.ആ കുസൃതിക്കാരിയുടെ മുഖം മൂടി വീണ്ടും അണിഞ്ഞു.

“” അയ്‌ന് മാഷെന്റെ തേൻ മിട്ടായി കഴിക്കാറില്ല്യ ല്ലോ…. വേണ്ടാത്തവര് ബുദ്ധിമുട്ടി കഴിക്കണ്ടന്നെ..”

ഗീതുന്റെ പ്രത്യേക താളത്തിലുള്ള മറുപടിയിൽ മാഷൊന്നു പൊട്ടി ചിരിച്ചു.

“” നീ ഇപ്പോഴും അത് വിട്ടില്യേ ഗീതു… അന്നെന്തോ ഞാൻ വെറുതെ പറഞ്ഞതല്ലേ… “”

“” മ്മ്… ശെരി… ഇന്നാ എടുത്തോ… “”

പൊത്തി അവനു നേരെ നീട്ടിയതും ചന്ദ്രു ഒരെണ്ണമെടുത്ത് വായിലേക്കിട്ടു. അവനത് ആസ്വദിച്ചു കഴിക്കുന്നത് പെണ്ണ് വെറുതെ ഒന്നു നോക്കി.

“” ആ… മ്മേ…. “” പാടവരമ്പിൽ മുന്നിൽ നടന്നിരുന്ന ഗീതു പിന്നിലെ നിലവിളി ശബ്‌ദം കേട്ടൊന്നു തിരിഞ്ഞു നോക്കി.

ചെളിയിൽ തെന്നി നിലത്തു വീണു കിടക്കുന്ന മാഷിനെയാണ് കണ്ടത്.

“” യ്യോ… മാഷേ… “”

അവളടുത്തേക്ക് ചെന്നു പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

“” എങ്ങനെയാ വീണേ… എന്തേലും പറ്റിയോ… “” അവനെ താങ്ങി എഴുന്നേപ്പിച്ചു കൊണ്ട് ചോദിച്ചു.

“” അയ്യോ… ദേ കാലു പൊട്ടിയിട്ടുണ്ടല്ലോ…

“” കാലിലെ ചോര കണ്ട് ഗീതു ആധിയോടെ പറഞ്ഞു.

“” അത് ആ കല്ലിലൊന്നു കൊണ്ടതാ… ചെറിയ മുറിവാ സാരല്ല്യ… “”

“മ്മ്…”” അവളൊന്നും മൂളി.

മുറിവ് ചെറുതാണെങ്കിലും കാലിടിച്ചു വീണതു കൊണ്ട് ഒരു വേദന തോന്നുന്നുണ്ടായിരുന്നു.

മുന്നോട്ടു നടക്കാൻ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

“” നടക്കാൻ ബുദ്ധിമുട്ടുണ്ടോ മാഷേ… വാ ഞാൻ പിടിക്കാം… “” ഗീതു അവന്റെ കയ്യിൽ താങ്ങി പിടിച്ചു കൊണ്ടു മുന്നോട്ടു നടന്നു. മറ്റു വഴിയില്ല്യാത്തത് കൊണ്ട് അവനും എതിർത്തില്യ.

“” അയ്യോ… എന്താ മോനെ കാലിനെന്തു പറ്റി… “” മുറ്റത്തൂടെ ചന്ദുവിനെയും താങ്ങിപ്പിടിച്ചു വരുന്ന ഗീതുവിനെ കണ്ട് ശ്രീധരച്ഛൻ ചോദിച്ചു.

ഗീതു അവനെ കോലയിറയത്തിലേക്ക് ഇരുത്തി.

“” മാഷ് സ്വപ്നം കണ്ട് നടന്നു വരും വഴി ഒന്നു വീണതാ അച്ഛാ… “” ഗീതുവിന്റെ മറുപടി കേട്ട് ശ്രീധരച്ഛൻ നോക്കിയത് ചന്ദുവിനെയാണ്.

തിണ്ണയിൽ ബാഗും വെച്ച് പിന്നാമ്പുറത്തേക്ക് ഓടുന്നത് കണ്ടു പെണ്ണ്. തിരികെ വന്ന അവളുടെ കയ്യിൽ ഒരു കപ്പ് വെള്ളവും മറുകയ്യിൽ എന്തോ പച്ചയിലയും തുണിയുമുണ്ട്.

“” മാഷ് ആ കാലിങ്ങു കാണിച്ചേ… ഞാൻ ദേ ഈ മുറിമുട്ടരച്ചത് വെച്ച് തരാം… ഹാ കാണിക്ക് മാഷേ… “”

അവനടുത്തിരുന്നു കാല് നീട്ടി വെച്ചു.

“” ങ്ഹാ.. അത് നല്ലതാ… മുറിവ് വേഗം പൊറുത്തോളും…. “” ശ്രീധരച്ഛൻ പറഞ്ഞതും മാഷിന് എതിർപ്പ് പറയാൻ ആവുമായിരുന്നില്യ.

അവന്റെ കാലു കഴുകി വൃത്തിയാക്കി മരുന്ന് വെച്ചു കൊടുക്കുമ്പോൾ വേദനയാൽ അവന്റെ കരച്ചിലിന്റെ ചെറു ചീളുകൾക്കൊപ്പം മുഖവും ചുളുങ്ങുന്നത് പെണ്ണിന് കാണാമായിരുന്നു.

എന്തോ..ആ വേദന കാണുമ്പോൾ കണ്ണ് നിറഞ്ഞു വരുന്നത് അവളറിഞ്ഞു. നിറഞ്ഞ കണ്ണുകൾ അവരിൽ നിന്നൊളിപ്പിക്കാനായി പെണ്ണ് കുനിഞ്ഞു തന്നെ ഇരുന്നു.

എങ്കിലും അനുസരണക്കേട് കാട്ടികൊണ്ട് രണ്ടുമൂന്നു തുള്ളി കണ്ണുനീർ അവന്റെ കാലുകളിലേക്ക് ഇറ്റ് വീണു.

അതറിഞ്ഞതും അവൻ കാലിൽ പതിഞ്ഞ കണ്ണീർ തുള്ളികളിലേക്കും അവളിലേക്കും മാറി മാറി നോക്കി. കുനിഞ്ഞിരിക്കുന്ന പെണ്ണിന്റെ പാതി മുഖമേ കാണാനാകുന്നൊള്ളു.

ശ്രീധരച്ഛൻ അത് ശ്രദ്ധിക്കാതെ മാറി പോയിരുന്നു.

“” ഗീതു… “” പതിയെ അവൻ വിളിച്ചു. പക്ഷെ വിളി കേട്ടില്യ.

പിടിച്ചു നിൽക്കാനാകാതെ വന്നതും പെട്ടെന്ന് തന്നെ മുറിവ്കെട്ടി ഗീതു എഴുന്നേറ്റ് അകത്തേക്ക് ഓടിയിരുന്നു.

ആ കണ്ണീരിൽ അസ്വസ്ഥതമായി പോകുന്ന തന്റെ മനസ്സിനെ അടക്കി നിർത്താൻ ചന്ദ്രു പാടുപെട്ടു.

നിറഞ്ഞ കണ്ണുകളോടെ ഓടിച്ചെന്ന പെണ്ണ് നേരെ ചെന്നു പെട്ടത് ഗൗരിയുടെ മുന്നിലായിരുന്നു.

തുടരും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Vava….