ചിരിച്ച മുഖവുമായ് നിൽക്കുന്ന മഹിയെ കണ്ടപ്പോൾ ഓടിചെന്നു കെട്ടിപിടിക്കുവാനാണു തോന്നിയത്

രചന : Vidya V Balachandran

നുണ

❤❤❤❤❤❤

നുണയായിരുന്നില്ലെ പറഞ്ഞത് പ്രണയിച്ചിട്ടില്ല എന്നു. എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം ഒരിക്കലും ഒന്നാകില്ല എന്നറിഞ്ഞിട്ടും അറിയാതെ ഇഷ്ടപ്പെട്ടുപ്പോയ ഒരു പ്രണയം. അല്ലെങ്കിലും ഒന്നാകുന്നതല്ലല്ലോ പ്രണയത്തിന്റെ അവസാനം.

ഒരുപക്ഷെ ഒന്നായിരുന്നുവെങ്കിൽ ഇപ്പോഴും ആ സ്നേഹം ഉണ്ടാകുമായിരുന്നോ?? മനസിന്റെ ഏതോ കോണിലിരുന്നു വിങ്ങുകയല്ലെ ആ ഇഷ്ടം ആരും അറിയതെ ആരേയും അറിയിക്കതെ…

ഇപ്പോൾ എവിടെ ആയിരിക്കും ? വിവാഹശേഷം കണ്ടിട്ടേയില്ല.. അന്നു നിശ്ചയത്തിന്റെ തലേദിവസം അവസാനമായി കണ്ടുപിരിയുമ്പോൾ ആത്മാർത്ഥമായ് ആഗ്രഹിച്ചിരുന്നു മരണം എന്നെ കവർന്നെടുത്തിരുന്നെങ്കിൽ എന്നു. മറ്റൊരാൾക്ക് തലകുനിക്കേണ്ടി വരില്ലായിരുന്നല്ലോ.. പക്ഷെ വിധി മറിച്ചൊന്നായിരുന്നു. ആഗ്രഹിക്കാതെ കിട്ടിയ വിവാഹജീവിതം വെറുപ്പോടെ കാണുവാൻ സമ്മതിക്കാതെ സ്നേഹിച്ചു തോൽപ്പിക്കുകയായിരുന്നില്ലെ ‘മഹി’

പിന്നീടെപ്പോഴോ ആ ജീവിതവുമായ് പൊരുത്തപെട്ടു.

എന്നാൽ എന്തിനാണു മഹി ഇന്നു അങ്ങനെ ചോദിച്ചത് നീ പ്രണയിച്ചിട്ടില്ലെ എന്നു. ഇല്ല എന്നു നുണ പറയുമ്പോൾ കണ്ണു നിറഞ്ഞിരുന്നൊ??

ഓർമയില്ല എല്ലാം മറന്നവൾക്ക് പിന്നെന്ത് ഓർമകൾ ..

പിന്നിലുടെ വന്നു മഹി ചേർത്തു പിടിച്ചപ്പോഴാണു അവൾ ചിന്തകളിൽ നിന്നുണർന്നത്. കൈകൾ തട്ടിമാറ്റി നടക്കുമ്പോൾ പിറന്നാൾ ദിവസമായിട്ടും ഒന്നു വിഷ് ചെയ്യാത്തതിലുള്ള പരിഭവമായിരുന്നു മുഖത്ത്.

പാറൂസേ… ഇന്നു നമുക്ക് ബീച്ചിൽ പോയാലോ??

പിറന്നാളായിട്ട് ഞാൻ ഒന്നും ചെയ്തില്ല എന്നു പറയരുതല്ലോ… ചിരിച്ച മുഖവുമായ് നിൽക്കുന്ന മഹിയെ കണ്ടപ്പോൾ ഓടിചെന്നു കെട്ടിപിടിക്കുവാനാണു തോന്നിയത്. എന്നാൽ ഉം എന്ന മൂളലിൽ എല്ലാം ഒതുക്കി.

ബീച്ചിൽ കറ്റേറ്റു ഇരിക്കുമ്പോൾ മഹി മോനേയും കൂട്ടി ബലൂൺ വാങ്ങുകയായിരുന്നു… ഒരുപാട് ബലൂണുകൾക്കിടയിൽ മോനേയും ചേർത്തു പിടിച് പിറന്നാൾ ആശംസിച്ചപ്പോൾ മുൻപൊരിക്കൽ അവനുമായ് ആഘോഷിച്ച പിറന്നാൾ ഓർമ വന്നു.

ഒരുപാട് ബലൂണിനിടയിൽ Happy bithday എന്നെഴുതിയ കുഞ്ഞുവെള്ളാരം കല്ലുമായ് നിൽക്കുന്ന അവന്റെ മുഖം……

ഞാൻ ഇന്നലെ ‘ജിത്തു’വിനെ കണ്ടിരുന്നു ഗിഫ്റ്റ്റ്റ് വാങ്ങിക്കുമ്പോൾ . അവനാ പറഞ്ഞത് നിനക്ക് ബലൂൺ ഭയങ്കര ഇഷ്ടമാണെന്നു. ഇതുപോലൊരു പിറന്നാൾ നിങ്ങളും ആഘോഷിചിട്ടുണ്ടെന്നും.

എന്തായാലും നിങ്ങളു പിരിഞ്ഞത് നന്നായി ഇല്ലെങ്കിൽ ഇങ്ങനൊരു ദിവസം എനിക്ക് കിട്ടില്ലായിരുന്നല്ലോ…

എന്നാലും എന്റെ പാറൂസേ…. ഇത്രയും നാൾ ഒരുമിച്ച് ജീവിച്ചിട്ട് നീ പ്രണയിച്ചിട്ടുണ്ടെന്നു ഒരു നോക്കുകൊണ്ടു പോലും പറഞ്ഞില്ലല്ലോ….

ഒരു കുസൃതി ചിരിയോടെ നിൽ ക്കുന്ന മഹിക്ക് അപ്പോൾ മോന്റെ അതെ ഛായയായിരുന്നു…’പറയാതെ തന്നെ എല്ലാം അറിയണം’ ഉള്ളിലെ ഞെട്ടൽ മറച്ചുവെച്ച് ചിരിച്ചു പറയുമ്പോൾ മഹിയോടുള്ള ബഹുമാനം കൂടുകയായിരുന്നു……….

മഹിയുടെ തോളിൽ ചാരിയിരുന്നു സൂര്യാസ്തമയം കാണുമ്പോൾ അവൾ ഓർത്തു എന്നോ നഷ്ടമായ പ്രണയത്തിന്റെ ഓർമകൾ മായ്ച്ചു കളഞ്ഞ് ഇതു പോലൊരു പിറന്നാൾ സമ്മാനം മഹിക്കല്ലാതെ വേറെയാർക്കും നൽകാനാവില്ലെന്നു……..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Vidya V Balachandran