അനന്തൻ, തുടർക്കഥ, ഭാഗം 9 വായിച്ചു നോക്കൂ…

രചന : നിഹാരിക നീനു

കാറിൻ്റെ സീറ്റിലേക്ക് തളർന്ന് കിടക്കുകയായിരുന്നു അനന്തേട്ടൻ …

രഞ്ചൻ കയറിയതും, കാർ സ്റ്റാർട്ടായി….

ധൃതിയിൽ ആശുപത്രിയെ വലം വച്ച് പോകുന്ന ആ കാറിനെ തന്നെ നോക്കി ഞാൻ നിന്നു…

അമ്പരപ്പോടെ..

ഒന്നും മനസിലാവാതെ….

❤❤❤❤❤❤❤

വീട്ടിലെത്തി കാറിൽ നിന്നും ഇറങ്ങുമ്പോൾ അച്ഛനെ ഞാൻ പിടിച്ചിരുന്നു….

അകത്തേക്ക് പിടിച്ച് കയറ്റും മുമ്പ് അച്ഛൻ ചെമ്പകത്തയ്യിൻ്റെ ചുവട്ടിൽ ഉറങ്ങുന്ന അമ്മയെ നോക്കി ഒന്ന് വിതുമ്പി…

” അകത്തേക്ക് പോവാ അച്ഛാ….. ”

എന്ന് പറഞ്ഞപ്പഴാണ് അച്ഛൻ ഉണർന്നതെന്ന് തോന്നുന്നു…

” അവടെ അവളുടെ കൂടെ ആ ഇത്തിരി സ്ഥലത്ത് ചേരണം ന്ന് തന്നെയാ…. നിന്നെ ഓർത്ത് പക്ഷെ അച്ഛന് പോവാനും പേടിയാ ടാ ..”

തലയിൽ തഴുകി അത് പറഞ്ഞപ്പോൾ ഉള്ളിലെ സങ്കടം പുറത്തേക്ക് തികട്ടി വരാതെ നോക്കി…..

” അച്ഛനും കൂടെ ഇല്യാണ്ടായാ ഒറ്റക്കാവില്യേ അച്ഛന്റെ കുട്ടി… ”

അതു കൂടെ പറഞ്ഞപ്പോൾ പിന്നെ സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല …

” ക്ഷീണല്യേ അച്ഛന് ഒന്നു മയങ്ങിക്കോളൂ.. ”

എന്ന് എങ്ങനെ ഒക്കെയോ പറഞ്ഞ് ഒപ്പിച്ചു ..

ഒന്നും മിണ്ടാതെ തലയും താഴ്ത്തി നടക്കണ അച്ഛനെ കണ്ടപ്പോൾ വീണ്ടും ചങ്ക് പൊടിഞ്ഞു..

മുറിയിൽ കൊണ്ടുപോയി കിടത്തി അടുക്കള വശത്തേക്ക് ഓടുമ്പോൾ സങ്കടം അണപൊട്ടി ഒഴുകി തുടങ്ങിയിരുന്നു ..

ആവോളം കരഞ്ഞപ്പോൾ കിട്ടിയ ഇത്തിരി സമാധാനത്തിൽ തിരികെ പോരാൻ നോക്കിയതാ,

അപ്പഴാ കണ്ടത് നിലത്തെ ചോരത്തുള്ളികൾ ….

ഉളളിൽ എന്തോ ഭയം..

ചോരത്തുള്ളികൾ,

നേരേ പോയിരിക്കുന്നത് കയ്യാലപ്പൊരയിലേക്ക്

മരത്തിൻ്റെ അഴിയുള്ള വാതിൽ തള്ളിമാറ്റി ചെന്നപ്പോൾ ഉള്ളിൽ ചോരയിൽ കുളിച്ചൊരാൾ

ഭയപ്പെട്ട് തിരിഞ്ഞോടാൻ തുടങ്ങിയപ്പോഴേക്ക് കേട്ടു….

“തന്മയ”

എന്ന വിളി…

അനന്തേട്ടൻ…..”

പെട്ടെന്നാണ് മുറ്റത്ത് പോലീസ് ജീപ്പ് വന്ന് നിന്നത് കണ്ടത്,

“എ… എന്നെ രക്ഷിക്കണം”

എന്ന് വേദന സഹിക്കാതെ പുളഞ്ഞു കൊണ്ട് പറയുന്നയാളേ പുച്ഛത്തോടെ ഒന്ന് നോക്കി വേഗം ഉമ്മറത്തേക്ക് പോയി…

അപ്പഴേക്കും കോളിംഗ് ബെല്ലിലെ കിളി ചിലക്കുന്ന ശബ്ദം അവിടെ ആകെ അലയടിച്ചിരുന്നു

❤❤❤❤❤❤

” ഗൗതം സർ”

മുറ്റത്ത് നിൽക്കുന്നയാളെ തിരിച്ചറിഞ്ഞ് അവൾ വിളിച്ചു…

“ഹാ കുട്ടി ടീച്ചറോ? ശങ്കരേട്ടൻ എവിടെ, ഇത് വഴി പോകേണ്ട ഒരു കാര്യം ഉണ്ടായി അതാ….. ഇവിടെ എത്തിയപ്പോൾ ശങ്കരേട്ടനെ ഓർത്തു അപ്പോ കരുതി കണ്ടിട്ട് പോവാം ന്ന് ”

അത്രയും പറഞ്ഞ് ഗൗതം സാർ നിർത്തിയപ്പോൾ എന്തോ ഭയം വന്നു മൂടിയിരുന്നു എന്നെ….

” അ.. അച്ഛൻ …. അകത്ത്…. അകത്ത് ണ്ട് ”

വിക്കി വിക്കിയാണ് പറഞ്ഞൊപ്പിച്ചത്…..

“തനിക്കെന്താടോ ടീച്ചറെ ഒരു പരിഭ്രമം പോലെ?”

ചോദിച്ചത് കേട്ട് ഞെട്ടി ഞാൻ സാറിനെ നോക്കി…

” എ… എനിക്കെന്താ ഒന്നൂല്യ….”

“അച്ഛൻ്റെ കാര്യോർത്തിട്ടാണെങ്കിൽ ഇനി പേടിക്കാനൊന്നും ഇല്യ ട്ടോ…”

ഒന്നു അലസമായി ചിരിച്ചു ഞാൻ….

അനന്തൻ സാർ ഉള്ളിലേക്ക് വന്നപ്പോൾ ഹൃദയമിടിപ്പ് വേഗതയിൽ ആവുന്നത് അറിഞ്ഞിരുന്നു..

” ശങ്കരേട്ടനെ ഡിസ്ചാർജ് ചെയ്യുമ്പോ കൂടെ ണ്ടാവണന്നാ കരുതീത്, പക്ഷെ ഒരു നശിച്ച കേസ് തലയിൽ വന്ന് പെട്ടു ..ഡിവൈഎസ്പി റാങ്കിലുള്ള ഒരാൾ അന്വേഷിക്കണ്ട കാര്യമില്ല:..

പക്ഷെ ഇതെൻ്റെ പ്രസ്റ്റീജ് ഇഷ്യൂ ആണ്…..

ഒരുത്തൻ കുടുങ്ങിയിട്ടുണ്ട് ….. ഇനി ഒരുത്തനെ കൂടെ കിട്ടണം ആ ക്രിസ്റ്റോ യെ…. ”

ഇത്രയും അച്ഛന്റെ അരികിലിരുന്ന് ആ കൈ പിടിച്ച് ഗൗതം സർ പറഞ്ഞപ്പോൾ വാത്സല്യത്തോടെ സാറിനെയും നോക്കി കിടക്കുകയായിരുന്നു അച്ഛൻ

കുറേ നേരം സംസാരിച്ച് ഇറങ്ങാന്ന് പറഞ്ഞപ്പഴാ ശ്വാസം നേരെ വീണത്..

❤❤❤❤❤

വീണ്ടും ഓടി കയ്യാലപ്പൊരയിൽ ചെന്നു ..

ചെറുതായി മയങ്ങിയിരുന്നു അനന്തേട്ടൻ…

അപ്പഴാണ് ശ്രദ്ധിക്കുന്നത് വലത് കയ്യിൽ തോളിന് അൽപം താഴെയായി വെട്ട് കൊണ്ടത് പോലത്തെ പാട്….. അതിൽ നിന്നാണ് രക്തം കിനിയുന്നത്..

ഒപ്പം ഇടതുകാലിൻ്റെ തുട ഭാഗത്തും ഉണ്ട്…

ആകെ ചോര പടർന്ന് ഉടുപ്പിലെല്ലാം പരന്നിരിക്കുന്നു….

ഒന്ന് മുരടനക്കിയപ്പോൾ ഞെട്ടി എണീറ്റത് കണ്ടു.

ഭയത്തോടെ…

മുന്നിൽ ഞാനാണ് എന്ന് കണ്ടതും ആശ്വാസത്തോടെ ദീർഘ ശ്വാസം എടുത്തു….

“വെ… വെള്ളം: …”

നാക്ക് തളർന്ന് ചോദിച്ചത് കേട്ട് എന്തോ സഹതാപം തോന്നി…

വേഗം വെള്ളം കൊണ്ട് വന്ന് കൊടുത്തു…

കൈകൾ അനക്കി വാങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ടു….

അയാളുടെ ശരീരം അയാളുടെ ഇച്ഛക്കൊത്ത് അനങ്ങുന്നില്ലായിരുന്നു ..

അരികത്ത് ചെന്നിരുന്ന് മെല്ലെ വായിലേക്ക് കമഴ്ത്തിയപ്പോൾ ആർത്തിയോടെ അത് മുഴുവൻ കുടിച്ച് തീർത്തു..

കണ്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു..

സഹിക്കാവുന്നതിലും വേദന ആ ശരീരത്തിൽ ഉണ്ടെന്ന് അറിയാമായിരുന്നു,

എന്നിട്ടും അറിയാത്ത ഭാവം നടിച്ചു..

“എ…..എന്നോട് ദേഷ്യാവും ല്ലേ ”

ചുമരിൽ ചാഞ്ഞിരുന്ന് എന്നോട് ചോദിക്കുമ്പോൾ ആ കണ്ണുകളിൽ നിസ്സംഗത നിഴലിച്ചിരുന്നു……

ഒപ്പം കുറ്റബോധത്തിൻ്റെ നീർത്തിളക്കവും..

” ഇപ്പോ ആരോടും ഒരു വികാരവും ഇല്ല .. ദേഷ്യം പോലും…. ഉള്ളത് ഒരു തരം മരവിപ്പാണ്… അതു മാത്രം… ”

“തനൂ.. ഞാൻ ”

മിഴികൾ നിറഞ്ഞത് കണ്ടു അയാളുടെ …

” വേണ്ട.. എനിക്ക് ഒന്നും കേൾക്കണം എന്നില്ല …

ഇനി ആരുടെ കാര്യവും അറിയണ്ട…… കേൾക്കണ്ട തൻമയക്ക് …..”

അതു പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഭാവിച്ചതും ..

“തന്റെ അനു വിൻ്റെം?”

എന്ന് ചോദിച്ചിരുന്നു..

ഉള്ളിലൊരു നീറ്റൽ പടർത്തി ആ ചോദ്യം എങ്കിലും വാശിയോടെ,

” കൂടെപിറപ്പായി കണ്ടവൾക്ക് ഞാനാരും അല്ല എന്ന തിരിച്ചറിവ് ഒത്തിരി നോവിച്ചിട്ടുണ്ട് ഇപ്പോ ആരും എൻ്റെ മനസിലില്ല… ആരുടെയും കാര്യം കേൾക്കണ്ട…. ”

എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ,

വീണ്ടും കേട്ടു;

“തനൂ…. ”

എന്ന്,

എത്രയൊക്കെ ഞാൻ അഭിനയിച്ചാലും ആ വിളിക്ക് വല്ലാത്ത കാന്തിക ശക്തിയായിരുന്നു,

എന്നെ പിടിച്ചു നിർത്താൻ മാത്രം കഴിവുള്ള ശക്തി ….

മുന്നോട്ട് വച്ച കാൽ മെല്ലെ തിരിച്ചെടുത്ത് അവിടെ തന്നെ നിന്നു ഞാൻ..

ആ മുഖത്തേക്ക് നോക്കാതെ ….

(തുടരും)

എൻ.ബി : ഇനി പറ അനന്തൻ വേണോ വേണ്ടയോ… അടുത്ത പാർട്ടൂടെ വായിച്ചാൽ നിങ്ങൾക്ക് തീരുമാനിക്കാം

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നിഹാരിക നീനു

Scroll to Top