സഖിയെ, തുടർക്കഥയുടെ ഭാഗം 37 വായിക്കുക…

രചന : Vava…

അന്തരീക്ഷത്തിലെ നിശബ്ദതതയെ ഭേതിച്ചു കൊണ്ടുള്ള കിളികളുടെ കുറുകൽ ശബ്ദത്തിനൊപ്പം ഒരു കൂർക്കം വലിയുടെ ശബ്ദവും കേൾക്കാം.

അരമതിലിൽ മുഖത്തെ മറച്ചുകൊണ്ട് കളിക്കുടുകയും വെച്ച് നിവർന്നു കിടന്നുറങ്ങുന്ന ആളുടെ ചെവിക്കരുകിലേക്ക് ഒരു ചുവന്ന ബലൂൺ വന്നു നിന്നു.

“” പൊത്തിക്കറ്റേ… “” ബലൂണും പിടിച്ച് നിന്ന കുഞ്ഞിപ്പെണ്ണ് ഗീതുവിനെയും അടുത്ത് മറ്റൊരു ബലൂണും പിടിച്ചു നിൽക്കുന്ന അമ്പാടിയെയും ഒന്നു നോക്കി.

ഗീതു ഒരു കൈ പുറത്തേക്കു ഉന്തിയ വയറിൽ താങ്ങി കൊണ്ട് മറു കൈകൊണ്ടവൾക്ക് ആംഗ്യം കാണിച്ചു.

കുഞ്ഞിപ്പെണ്ണു വലത്തേ കയ്യിലിരുന്ന സൂചികൊണ്ട് ബലൂണിൽ ഒറ്റ കുത്ത് വെച്ച് കൊടുത്തു.

“” ട്ട്ടൊ..””

“” അമ്മേ..മ്മേ….. “” ഒരു നിലവിളിയോടെ അരമതിലിൽ കിടന്ന ജിത്തു മണ്ണിലേക്ക് മറിഞ്ഞു വീണു.

“” ആരുടെയോ നിലവിളി അല്ലെ ആ കേട്ടത്….

അടുക്കളയിൽ നിന്ന യശോദാമ്മ പറഞ്ഞു.

അമ്മമാരും ഭവിതയും ഇരുന്നു ചക്ക നന്നാക്കുന്ന തിരക്കിലാണ്.

“” ങ്ഹാ… ആ പിള്ളേര് ഉമ്മറത്ത് ഉണ്ടായിരുന്നല്ലോ… നീ ഒന്നു പോയി നോക്കിയേ ഭവിതെ…. “”

അംബികമ്മ പറഞ്ഞതും ഭവിത എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു.

“” അയ്യോ… എന്നെ വെടിവെക്കല്ലേ… എന്നെ കൊല്ലല്ലേ…. “” ജിത്തു കണ്ണ് തുറക്കാതെ തന്നെ നിലത്തു കിടന്നു കയ്യും കാലും ഇട്ടടിച്ചു.

“” നിങ്ങളെ ആരും വെടിവെചിട്ടതല്ല മനുഷ്യാ… പിച്ചും പേയും പറയാതെ ആ കണ്ണൊന്നു തുറക്ക്””

ഗീതുവിന്റെ ഉറക്കെ ഉള്ള ചിരി കേട്ട് ജിത്തു കണ്ണ് തുറന്നു.നെഞ്ചിലെല്ലാം കൈ വെച്ചു നോക്കി.

“” ഏഹ്ഹ്… അപ്പൊ എനിക്ക് വെടി കൊണ്ടില്ല്യേ… സ്വപ്നം ആയിരുന്നോ…. ഹാവൂ…. “”

അവൻ ഒന്നു ശ്വാസം എടുത്ത് കൊണ്ട് മുന്നിലേക്ക് നോക്കിയപ്പോഴാണ് വാ പൊത്തി ചിരിക്കുന്ന ഗീതുവിനെയും അടുത്ത് നിന്നു ചിരിച്ചോണ്ട് തുള്ളിച്ചാടുന്ന കുരുന്നുകളെയും കാണുന്നത്.

കുഞ്ഞിപ്പെണ്ണിന്റെ കയ്യിലിരിക്കുന്ന പൊട്ടിയ ബലൂൺ കണ്ടപ്പോഴാണ് ജിത്തുവിന് കാര്യം കത്തിയത്.

“” അയ്യേ… അച്ഛാ… വീന്നേ…. “” അമ്പാടി ജിത്തുവിനെ കളിയാക്കുന്നത് കണ്ട് കുഞ്ഞിപ്പെണ്ണും വാ പൊത്തി ചിരിച്ചുകൊണ്ടവനെ കളിയാക്കി.

“” അതേടാ… സ്വന്തം തന്തക്കിട്ട് തന്നെ പണിഞ്ഞോളൂ…. “” ജിത്തു രണ്ടു കയ്യും പുറകിലേക്ക് കുത്തിയിരുന്ന് മൂന്നിനെയും മാറി മാറി നോക്കി.

“” എന്താ ഇവിടൊരു ഒച്ച കേട്ടെ…. “” ഭവിത ഉമ്മറത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.

“” ചെറിയച്ഛ… വീണതാ ചെയ്യമ്മേ… “”

കുഞ്ഞിപ്പെണ്ണ് പറഞ്ഞപ്പോഴാണ് ഭവിത നിലത്തു ഇരിക്കുന്ന ജിത്തുവിനെ കണ്ടത്.

“” ഹാ… ഇങ്ങേരായിരുന്നോ… നിലത്തു കിടക്കാതെ എഴുന്നേറ്റ് പോ മനുഷ്യാ “”

ഭവിത അതും പറഞ്ഞു അകത്തേക്ക് പോയി

“” ഹോ… പോണ കണ്ടില്ല്യേ… കാലത്തി…

സ്വന്തം കെട്ട്യോൻ വീണുകിടക്കുത് കണ്ടിട്ട് ഒന്നു പിടിച്ചെഴുന്നേൽപ്പിക്ക്യ… ഏഹേ…. “” ജിത്തു ഒരു വിധം കയ്യും കുത്തി എഴുന്നേറ്റു.

“‘ ഹോ… ന്റെ നടു…. “” അവൻ നടുവിന് കയ്യും കൊടുത്തുകൊണ്ട് നിന്നു.

“” ഈ കുരിപ്പോളെ… ഞാൻ…. ഓടടാ…. “”

ജിത്തു രണ്ടെണ്ണത്തിന് നേരെയും കയ്യൊങ്ങിയതും കുഞ്ഞിപ്പെണ്ണും അമ്പാടിയും കൂടെ മുറ്റത്തു കൂടെ ഓടി. ജിത്തു രണ്ടെണ്ണത്തിന്റെയും പുറകെയും ഓടി.

“” ജിത്തേട്ടാ…. വേണ്ടാ… വിട്ടേക്ക്… “”

തനിക്കും ചുറ്റും ഓടുന്നവരെ ഗീതു ഒന്നു കറങ്ങി നോക്കി തിരിഞ്ഞതും ആരുടെയോ നെഞ്ചിൽ ചെന്നിടിച്ചു നിന്നു.

തല ഉയർത്തി നോക്കേണ്ടി വന്നില്യ… ആ ഹൃദയ താളത്തിന് ഉടമയെ അറിയാൻ.

“” ഔ… ആ ആ…. ഒന്നു വിട് പിള്ളേരെ…ആാാ….കടിക്കല്ലേടാ…. “”

ജിത്തുവിന്റെ കരച്ചിൽ കേട്ട് രണ്ട് പേരും അങ്ങോട്ട്‌ നോക്കിയതും കണ്ടു മണ്ണിൽ കമിഴ്ന്നു കിടക്കുന്ന ജിത്തുവിന്റെ പുറത്ത് കയറിയിരുന്നു തലമുടി പിടിച്ചു വലിക്കുന്ന കുഞ്ഞി പെണ്ണിനേയും, അവന്റെ ദേഹത്തു മണ്ണുവാരിയിട്ട് കളിക്കുന്ന അമ്പാടിയെയും….

ജിത്തുവിന്റെ അവസ്ഥ കണ്ട് ഗീതുവും ചന്ദ്രുവും ചിരിച്ചു പോയി.

“”നിന്നു ചിരിക്കാതെ… ഇവറ്റൊളെ ഒന്നു പിടിച്ച് മാറ്റടാ…..”” ജിത്തു ദയനീയമായി പറഞ്ഞു.

ചന്ദ്രു ചെന്നു രണ്ടണ്ണത്തിനെയുo ഒരു വിധം പിടിച്ചു മാറ്റി.

അപ്പോഴാണ് മുറ്റത്ത് രുദ്രന്റെ ബുള്ളറ്റ് വന്നു നിന്നത്.

“” അച്യേ… “” രുദ്രനെ കണ്ടതും കുഞ്ഞിപ്പെണ്ണ് ചന്ദ്രുവിന്റെ കൈവിടിയിച്ചു അവനടുത്തേക്കൊടി.

“” അച്ഛേടെ.. പാറുട്ട്യേ…”” നിലത്തു നിന്നു തനിക്കു നേരെ കൈ നീട്ടുന്ന കുഞ്ഞിപ്പെണ്ണിനെ രുദ്രൻ എടുത്തു.

“”ഇതെന്താ ഡ്രെസ്സിലൊക്കെ നിറച്ച് മണ്ണ് തേച്ചു വെച്ചേണേ…”” അവൻ അവളുടെ കുഞ്ഞികയ്യിലെ മണ്ണ് തട്ടി കൊടുത്തു.

“” നീ എന്താടാ… ഈ മണ്ണിൽ കിടക്കുന്നത്…

അകത്തു കിടക്കാൻ സ്ഥലം ഒന്നും കിട്ടിയില്ല്യേ…

“” രുദ്രനു അവന്റെ കോലം കണ്ട് ചിരിച്ചു.

“” ദേ…. അധികം നിന്നു ചിരിക്കല്ലേ…. എന്റെ വായെന്നു വല്ലതും കേൾക്കും… ആദ്യം കൊടുക്കേണ്ടത് ഇവൾക്കാ…. “” അവൻ ഗീതുവിനെ നോക്കി.

“” മൂന്നെണ്ണം കൂടെ വന്നു ഉറങ്ങി കിടന്ന എന്റെ ചെവിൽ ബലൂണും പൊട്ടിച്ചു തള്ളിയിട്ടതും പോരാതെ ചെവിയടക്കം കടിച്ചു പറിച്ചു . ഈ പിള്ളേരെ ഓരോന്നു കാണിച്ചു കൊടുത്ത് വഷളാക്കുന്നത് ഇവളൊറ്റ ഒരുത്തിയ… കുട്ടിപ്പിശാശ്….”” ജിത്തു ദേഷ്യത്തോടെ പറഞ്ഞു.ചന്ദ്രു അവനെ താങ്ങി പിടിച്ച് പടിയിലിരുത്തി.

ചന്ദുവും രുദ്രനും ഒരേപോലെ ഗീതുവിനെ ഒന്നു കണ്ണുരുട്ടി നോക്കി. അവൾ രണ്ടാളേയും നോക്കി ഒന്നു വൃത്തിയായി ഇളിച്ചു കാണിച്ചു.

“” ഞങ്ങള് ഒരു തമാശ കാണിച്ചതല്ലേ… ഈ ജിത്തേട്ടൻ ഇത്ര പേടിത്തൊണ്ടൻ ആണെന്ന് ആരറിഞ്ഞു… “” ഗീതു ജിത്തുവിനെ ഒന്നു നോക്കി.

“” പേടിത്തൊണ്ടൻ നി=ന്റെ കെട്ട്യോൻ… “”

“” ദേ… എന്റെ മാഷിനെ പറഞ്ഞാലുണ്ടല്ലോ…

ഗീതു അവനു നേരെ വിരൽ ചൂണ്ടി. ജിത്തു അടുത്തു നിന്ന ചന്ദ്രുവിനെ ഒന്നു നോക്കി മുടിയിലെ മണ്ണ് തട്ടി കളഞ്ഞു.

“” ഒരു കൊച്ചാവാറായി… കുറുമ്പിനു മാത്രം ഒരു കുറവും ഇല്ല്യ…. “” രുദ്രൻ പെണ്ണിന്റെ തലക്കിട്ടൊരു കൊട്ട് കൊടുത്തു.

“” ഇവളെ ഒക്കെ സഹിക്കുന്ന നിനക്ക് ഒരു അവാർഡ് തരണം ചന്ദ്രു… ഹോ… “”

ജിത്തു പറഞ്ഞു.

ചന്ദ്രു അത് കേട്ട് ഒന്നു ചിരിച്ചു.

“” ഹാ… എന്റെ വിധി…. “”

പറഞ്ഞുകൊണ്ട് ഗീതുവിനെ നോക്കിയതും അവളെ കളിയാക്കിയത് ഇഷ്ടപെടാത്ത പോലെ മുഖവും വീർപ്പിച്ചു അകത്തേക്ക് കയറി പോയി.

“” ന്നേം… ഇക്ക് രുദ്ധഛാ… “”

കുഞ്ഞിപ്പെണ്ണ് രുദ്രന്റെ കയ്യിൽ ഇരിക്കുന്നത് കണ്ട് അമ്പാടിയും അവനു നേരെ കൈ നീട്ടി.

ചന്ദ്രു അമ്പാടിയെ എടുത്ത് രുദ്രന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു. രണ്ടാളേയും വീഴാതേ സൂക്ഷിച്ചു കൊണ്ട് അവൻ അകത്തേക്കു കയറി.

“” നിന്റെ അമ്മ എന്ത്യേട്യേ…. “” രുദ്രൻ കുഞ്ഞിപ്പെണ്ണിനെ നോക്കി.

“” അമ്മ മുരിയില്… കുട്ടൂസിനെ ഒക്ക… “”

കുഞ്ഞിപ്പെണ്ണ് അവന്റെ കഴുത്തിൽ കയ്യിട്ടിരുന്നു.

രുദ്രൻ രണ്ടാളുമായി മുറിയിലേക്ക് ചെല്ലുമ്പോൾ ഗൗരിയെ കണ്ടില്ല്യ. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്‌ദം കേട്ടപ്പോൾ ആളവിടെ ഉണ്ടെന്നു മനസ്സിലായി.

കട്ടിലിലേക്ക് നോക്കിയതും കണ്ടു തലയിണകളുടെ നടുക്ക് സുഖമായി കിടന്നുറങ്ങുന്ന ആറു മാസം പ്രായമുള്ള അവരുടെ കുട്ടൂസിനെ. കുഞ്ഞിപ്പെണ്ണിനേയും അമ്പാടിയെയും കട്ടിലിൽ നിർത്തി.

“” കുട്ടൂശേ…. “” പാറുക്കുട്ടി ചെക്കന്റെ കയ്യിൽ ഒന്നു തോണ്ടി കൊണ്ട് വിളിച്ചു.അത് കണ്ട് അമ്പാടിയും അതുപോലെ ചെയ്തു.

രുദ്രൻ കുട്ടിസിന്റെ നെറ്റിയിലെ മുടി മാറ്റി അവിടെ ഒന്നു മുത്തികൊണ്ട് അടർന്നു മാറി.

കുഞ്ഞിപ്പെണ്ണിന്റെയും അമ്പാടിയുടെയും തൊടലും തലോടലും അറിഞ്ഞു ഉറക്കത്തിനു ഭംഗം വന്ന പോലെ കുഞ്ഞോന്നു ചിണുങ്ങി.

ഗൗരി ബാത്ത്റൂമിന്റെ വാതിലും തുറന്നു ഇറങ്ങി വന്നു.

“” ആഹാ…. ഇപ്പൊ തന്നെയല്ലേ ഞാൻ രണ്ടിനെയും ഓടിച്ചു വിട്ടത്… അപ്പോഴേക്കും വന്നോ…. ”

ഗൗരി രണ്ടിനെയും ഒന്നു കണ്ണുരുട്ടി നോക്കി. “പോയെ പിള്ളേരെ… ആ കൊച്ചൊന്നു ഉറങ്ങട്ടെ….

“‘ ഗൗരി രണ്ടിനെയും ഓടിച്ചു.

“” എന്തിനാടി ആ പിള്ളേരെ ഓടിച്ചു വിട്ടത്. “‘

രുദ്രൻ ഷർട്ടൂരി അവളുടെ മുഖത്തേക്കെറിഞ്ഞു.

“” ദേ.. മനുഷ്യാ… “” അവൾ മുഖത്ത് നിന്നും ഷർട്ട്‌ എടുത്ത് മാറ്റി. എന്തോ മണം കിട്ടിയ പോലെ മുഖം ഒന്നു ചുളിഞ്ഞു. അവൾ ഷർട്ടിന്റെ പോക്കെറ്റ് മൂക്കിനോടടുപ്പിച്ചു. രുദ്രേട്ടൻ അമളി പറ്റിയ പോലെ നാക്ക് കടിച്ചുകൊണ്ട് കണ്ണ് ചിമ്മി.

പെണ്ണ് തലയുയർത്തി രുദ്രേട്ടനെ ഒന്നു നോക്കി. മുഷ്ടി ചുരുട്ടി വയറിനിട്ടൊന്നു കൊടുത്തു.

“” ഔ…. എന്താടി…. “” അവൻ വയറിൽ കൈ പൊത്തിപ്പിടിച്ചു അവളെ നോക്കി.

“” നിങ്ങള് പിന്നെയും വലിച്ചല്ലേ മനുഷ്യാ…. “”

“” ആ… അത് പിന്നെ…””

“” ഏത് പിന്നെ… നിങ്ങള് നന്നാവില്ല്യാടോ…. “”

അവന്റെ ദേഹത്തേക്ക് തന്നെ ഷർട്ട്‌ എറിഞ്ഞു പോകാൻ നിന്ന പെണ്ണിനെ രുദ്രേട്ടൻ കയ്യിൽ കേറി പിടിച്ചു.

“” ഹാ അങ്ങനെ അങ്ങ് പോവല്ലേ പെണ്ണെ… “”

പിടിച്ച് അടുത്തേക്ക് ചേർത്തതും പെണ്ണ് കുതറി മാറി.

“” ഓ… അവൾടെ ഒരു ജാഡ… “” രുദ്രൻ പിടി വിട്ടു നിന്നു.

“” താൻ… പോടോ…””

“” എടി.. എനിക്കൊരു ചായ… “” വാതിലു കടന്നു പോകുന്നവളെ നോക്കി പറഞ്ഞു.

“” വേണെങ്കിൽ വന്നെടുത്തു കുടിക്ക്… “”

“” എന്താന്ന്… “”

“” കൊണ്ടുവരാം…. “”

പോകുന്നതിനിടക്കവൾ വിളിച്ചു പറഞ്ഞു.

“” ഈ… പെണ്ണ്… “” രുദ്രൻ ഒന്നു ചിരിച്ചു.

ഗൗരി അടുക്കളയിൽ എത്തുമ്പോഴേ പലഹാരങ്ങളുടെ കൊതിയൂറും മണം മൂക്കിലേക്കടിച്ചിരുന്നു…

എല്ലാവരും നല്ല പണിയിലാണ്.

ഒരാള് ചക്ക വറുത്തു കോരുന്നു… മറ്റൊരാളു കായ വറുക്കുന്നു… ഉണ്ണിയപ്പം ചുടുന്നു…

നാട്ടിലെ ഉത്സവം തുടങ്ങി… ഇപ്രാവിശ്യം എല്ലാവരും ഗൗരിയുടെ വീട്ടിൽ ഒത്തുകൂടാം എന്ന് തീരുമാനിച്ചു.

പിന്നാം പുറത്ത് തിണ്ണയിലായി ഗീതുവും കുരുന്നുകളും ഇരുന്നു ചിരിച്ചും കളിച്ചും പലഹാരങ്ങളൊക്കെ കഴിക്കുന്നുണ്ട്.

അവരെ ചൊറിഞ്ഞു കൊണ്ട് ജിത്തുവും.

അച്ചന്മാർ രണ്ട് പേരും ഉത്സവക്കാര്യങ്ങൾ നോക്കാൻ പോയിരിക്കുകയാണ്.

ഗീതുവിനിപ്പോൾ എട്ടാം മാസം ആണ്. പ്രസവത്തിന് അവളെ ഇങ്ങോട്ട് കൊണ്ടുവന്നപ്പോൾ തൊട്ട് ചന്ദ്രുവും രുക്മണി അമ്മയെയും കൂട്ടി ഇങ്ങോട്ട് താമസം മാറി. ഒരു കുട്ടിയവരായെങ്കിലും ഗീതു ഇപ്പോൾ പണ്ടത്തെക്കാൾ വികൃതിയാണ്.

കുഞ്ഞാറ്റയെയും അമ്പാടിയെയും കൂട്ടി എന്നും എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കും.

തുടരും……

ലൈക്ക് കമന്റ്‌ ചെയ്യണേ

അപ്പോൾ നാളെ ഈ തുടർക്കഥ അവസാനിക്കുകയാണ്..

കാത്തിരിക്കണേ

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Vava…