അനന്തൻ, തുടർക്കഥയുടെ അവസാനഭാഗം വായിക്കുക….

രചന : നിഹാരിക നീനു

” രഞ്ചൻ ഫിലിപ്പ് ”

വല്ലാത്തൊരു ഭാവത്തോടെയാണ് രഞ്ചൻ നിന്നിരുന്നത്

” അനന്തൻ ?”

എന്നെൻ്റെ മുഖത്ത് നോക്കി ചോദിച്ചതും,

“അനന്തേട്ടൻ…..”

ഞാൻ പറയാൻ തുടങ്ങിയപ്പഴാ തൊട്ടു പുറകിൽ നിൽക്കുന്ന ഗൗതം സാറിനെ കണ്ടത്….

“ഹാ! എന്താടോ ടീച്ചറേ നിർത്തിയേ…. പറ ബാക്കി കൂടെ..”

ആകെ കൂടെ മരവിച്ച പോലെ ആയിരുന്നു ഞാൻ..

അനന്തേട്ടൻ പിടിക്കപ്പെടുന്നത് ആലോചിക്കാൻ പോലും വയ്യ ഇനി…

രഞ്ചൻ എന്തിനാണ് ഗൗതം സാറിനെ ഇങ്ങോട്ടെത്തിച്ചത്…?

ചതിക്കാരുന്നോ ൻ്റെ അനന്തേട്ടനെ?

ചോദ്യങ്ങൾ ഒത്തിരി ഉരുണ്ടുകൂടി ഉള്ളിൽ..

” അപ്പോ എങ്ങനാ ടീച്ചറേ, കള്ളക്കടത്ത് കാരനെ ടീച്ചർ ഇറക്കിവിടുന്നോ ഞങ്ങളായിട്ട് കൊണ്ട് പോണോ ?”

ഗൗതം സാർ പറഞ്ഞ് തീർന്നതും, ഓടിച്ചെന്നാ കാലിൽ വീണു…

“ൻ്റ അനന്തേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല … രക്ഷിക്കണം….. പണം ഉണ്ടാക്കാൻ അറിയാതെ ചെയ്ത് പോയതാ… നീറി നീറി ഇത്ര നാൾ…

അതിലും വലിയ ശിക്ഷയാ പാവത്തിന് കിട്ടാനുണ്ടോ..? ദയവ് ചെയ്ത് ആ പാവത്തിനെ വെറുതേ വിടണം”

എങ്ങോ ദൃഷ്ടി പായിച്ച് നിന്നിരുന്ന സാർ മെല്ലെ എൻ്റെ നേരേ നോക്കി…

“തൻ്റെ അന്തേട്ടൻ ചെയ്തതിൻ്റെ ഗൗരവമറിയോ തനിക്ക് .. ?? സ്മഗ്ലിങ് ആണ് .. എന്തായാലും അകത്ത് പോയാ പിന്നെ പുറം ലോകം കാണില്ല… കൂടെ തന്നേം തൂക്കിയെടുക്കാം, പ്രതിയെ ഒളിപ്പിച്ചതിന് …”

“സർ… പ്ലീസ്”

എന്ന് പറഞ്ഞ് ഗൗതം സാറിൻ്റെ മുമ്പിൽ ഞാൻ യാചിച്ചു.

“അവനെ ഇങ്ങോട്ട് വിളിക്ക് ”

എന്നു പറഞ്ഞ് ഗൗതം സാറ് അവിടെ കണ്ട കസേരയിൽ കയറിയിരുന്നു….

ഞാൻ മെല്ലെ രഞ്ചനെ നോക്കി, ശാന്തമായ മുഖത്തോടെ തല താഴ്ത്തി നിൽക്കുന്നുണ്ടായിരുന്നു

ഭയത്തോടെ ഒന്നു കൂടെ ഗൗതം സാറിന്നെ നോക്കി മെല്ലെ അനന്തേട്ടനെ വിളിക്കാൻ പോയി,

ഗൗതം സാറ് വന്നിട്ടുണ്ട് എന്നു മാത്രം പറഞ്ഞപ്പോഴേക്ക് അനന്തേട്ടന് കാര്യം മനസിലായിരുന്നു ..

ഒന്നും മിണ്ടാതെ കഷ്ടപ്പെട്ട് എണീക്കാൻ നോക്കിയവനെ താങ്ങിപ്പിടിച്ചു,

എണീറ്റ് നിന്നതും എന്നിൽ നിന്നുയർന്ന ഗദ്ഗദം കേട്ട് മുഖത്തേക്ക് നോക്കി..

“നീയെന്തിനാടാ കരയുന്നേ? ഇനീം ഈ കണ്ണ് നിറക്കല്ലേ! നാളെ ഞാൻ ഇല്ലാണ്ടായാലും നീ .. ”

ബാക്കി പറയാൻ വിട്ടില്ല…

ആ കൈകൾ എൻ്റെ നെഞ്ചോരം ചേർത്ത് വച്ചു,

പറഞ്ഞു ഈ നെഞ്ചിലെ താളം പോലും ഇപ്പോൾ അനന്തേട്ടനാണെന്ന്,

ചേർത്ത് നിർത്തി എൻ്റെ നെറുകയിൽ ചുണ്ടുകൾ ചേർക്കുമ്പോൾ ഇരു കവിളിലൂടെയും കണ്ണുനീർ ഒഴുകുന്നത് ഞാൻ കണ്ടു…

അനന്തേട്ടനെയും കൊണ്ട് ഉമ്മറത്തെത്തിയതും

നോട്ടം പടിക്കലെത്തി നിൽക്കുന്നവരിലേക്ക് നീണ്ടു

” അനുവും അമ്മയും.. ര ഞ്ചൻ്റെ അമ്മച്ചിയും ”

അനന്തേട്ടനും എല്ലാരെയും കണ്ട് മരവിച്ചത് പോലെ നിന്നു..

“മോനേ അനന്തൂട്ടാ ”

അമ്മ ഓടി വന്ന് അനന്തേട്ടനെ കെട്ടിപ്പിടിച്ചപ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു,

ചുണ്ടുകൾ വിറകൊണ്ടിരുന്നു..

ചെയ്ത തെറ്റിൻ്റെ പശ്ചാത്താപത്താലാവാം ..

“ന്താടോ ന്നാ പോവാം??”

എന്ന ഗൗതം സാറിന്റെ വാക്കുകൾ കേട്ട് അനന്തേട്ടൻ അമ്മയെ തന്നിൽ നിന്നും വേർപെടുത്തി…

തൊട്ടടുത്ത് എല്ലാം നോക്കിക്കൊണ്ട് നിന്നിരുന്ന അനുവിനെ ഏൽപ്പിച്ചു ..

” പോവാം ”

എന്നു പറഞ്ഞ് എന്നെ ഒന്ന് നോക്കി അനന്തേട്ടൻ മെല്ലെ ഗൗതം സാറിനരികെ എത്തി,

” ഇപ്പോ തോന്നുന്നുണ്ടോ ടോ പണമാണ് ഏറ്റവും വലുത് എന്ന്??”

കണ്ണൊന്ന് കൂർപ്പിച്ചു ഗൗതം സാറത് ചോദിച്ചതും

ഇടറിയ ശബ്ദത്തിൽ അനന്തേട്ടൻ,

“ഇല്ല, സർ പണത്തേക്കാൾ സ്വത്തിനേക്കാൾ വലുതാണ് മറ്റെല്ലാം എന്ന് ഞാൻ പഠിച്ചു

എന്ന് പറഞ്ഞു…

” ന്നാ പിന്നെ അത്രേം വലിയ തിരിച്ചറിവ് മതി അല്ലേ രഞ്ചാ, തൽക്കാലം വെറുതേ വിടാം .. എന്ന് പറഞ്ഞു,

അനന്തേട്ടനും ഞാനും ഒരു പോലെ ഗൗതം സാറിനെ നോക്കി..

”എല്ലാം ഇവൻ പറയും.. ”

എന്ന് പറഞ്ഞ് രഞ്ചനെ നീക്കി ഞങ്ങൾക്കരികെ നിർത്തി,

“ടീച്ചറ് കുട്ടി എൻ്റെ അനന്തേട്ടൻ ,എൻ്റെ അനന്തേട്ടൻ എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറഞ്ഞല്ലോ.. എടുത്തോടോ തൻ്റെ അനന്തേട്ടനെ.

ഞാൻ വിട്ട് തരാ … പക്ഷെ ചെയ്തത് വലിയ തെറ്റാ എന്ന് മറക്കണ്ട രണ്ടാളും

എന്ന് പറഞ്ഞ് പോയി,

അപ്പേട്ടനും എത്തിയിരുന്നു അപ്പഴേക്ക്.

രഞ്ചൻ മെല്ലെ സംസാരിച്ച് തുടങ്ങി

” അനന്താ, നിന്നെ ഇവിടെ വിട്ട് ഞാൻ അവൻമാരെ കാണാൻ തന്നെയാ പോയത് ‘ , പക്ഷെ വഴിയിൽ നിന്നും ഗൗതം സാറ് പൊക്കി …

എല്ലാം ഏറ്റു പറഞ്ഞു… അപ്പഴാണ് അറിഞ്ഞത് അവർ നമ്മടെ നിഴല് പോലെ ഉണ്ടായിരുന്നു എന്ന്,

നീയിവിടെ എത്തിയത് പോലും അവർക്കറിയാമായിരുന്നു….

ആ ഗാംങ്ങിനെ തന്നെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യവുമായി മിഷൻ ആൻ്റി ഡ്രഗ്സ്, എന്ന പ്രത്യേക സ്ക്വാഡിന്റെ തലവനായിരുന്നു ഗൗതം സർ… എന്നിലൂടെ അവരുടെ ഫുൾ ഡീറ്റെൽസ് കളക്ട് ചെയ്തു, ഇപ്പോ അതിലാരും തന്നെ അവശേഷിക്കുന്നില്ല

എന്തൊക്കെ നേടിയോ അതെല്ലാം അനുഭവിക്കാൻ ഉള്ള ഭാഗ്യം ഉണ്ടെടാ നമുക്ക്…”

ഇത്രയും പറഞ്ഞ് അനന്തേട്ടനെ രഞ്ചൻ കെട്ടിപ്പിടിച്ചപ്പോൾ ആ കണ്ണുകൾ എന്റെ നേരെ നീണ്ടിരുന്നു,

പണ്ടത്തെ കലിപ്പനായി കണ്ണ് ചിമ്മി കുസൃതി കാട്ടിയിരുന്നു …

ആ ആൾക്കായി എൻ്റെ ചുണ്ടിലും ചെറിയ നേർത്ത ചിരി വിരിഞ്ഞിരുന്നു..

അനന്തേട്ടൻ്റെ പരിക്കുകൾ ശ്രദ്ധിച്ച്

” ഹോസ്പിറ്റലിൽ പോവാ വാടാ”

എന്ന് പറഞ്ഞ് വിളിക്കുന്ന രഞ്ചനോട്

ഇപ്പോ വരാം എന്ന് പറഞ്ഞ് അനന്തേട്ടൻ മെല്ലെ നീങ്ങി…

” ശങ്കരേട്ടാ”

എന്ന് പറഞ്ഞപ്പോഴാണ് അച്ഛൻ എല്ലാം കണ്ടും കേട്ടും പുറകിൽ നിൽക്കുന്ന കാര്യം അറിഞ്ഞത്..

“തന്നേക്കാവോ എന്റെ തനൂന്നെ ”

എന്ന് പ്രതീക്ഷയോടെ ചോദിച്ചതിന് ഒന്നും പറയാതെ അച്ചൻ അപ്പേട്ടനെ നോക്കി…

” കാത്തിരിക്കണം ഞാൻ വരും”

എന്ന് പറഞ്ഞ് രഞ്ചൻ്റെ കൂടെ ഇറങ്ങി ആശുപത്രിയിലേക്ക്,

താങ്ങിപ്പിടിച്ച് രഞ്ചനും …

അമ്മയോടും അനുവിനോടും വരണ്ട എന്ന് പറയുനുണ്ടായിരുന്നു …

അവർ ഇറങ്ങിക്കഴിഞ്ഞു

” അപ്പൂ…. ഞാൻ ……”

എന്ന് അച്ഛൻ അപ്പേട്ടൻ്റെ കൈ പിടിച്ച് പറഞ്ഞപ്പോൾ,

“ഇത് നടക്കട്ടെ ശങ്കരമാമേ അവളെൻ്റെ കൂടെ പിറപ്പല്ലേ? എന്ന് പറഞ്ഞു അപ്പേട്ടൻ …

പതിയെ അപ്പേട്ടനരികെ എത്തി

” ഒരു കൂടെപ്പിറപ്പിൻ്റെ അധികാരം മുഴുവൻ എടുത്ത് ഞാൻ ഒരു കാര്യം ചോദിക്കട്ടെ?? എന്ന് ചോദിച്ചു… ”

“താൻ പറയടോ.. എന്ന് പറഞ്ഞപ്പോൾ.

“എൻ്റെ ഈ പാവം അനുവിനെ സ്വീകരിക്കാമോ അപ്പേട്ടന്?”

എന്ന് ചോദിച്ചു…

രണ്ടു പേരും ഒരുമിച്ച് ഞെട്ടിയത് കണ്ടു..

“തനൂ ”

എന്ന് അനുവെന്നെ തടഞ്ഞപ്പോൾ

അവളോട് പണ്ട് പറഞ്ഞത് ഓർമ്മപ്പെടുത്തി

ഞാൻ..

“എൻ്റെ അനന്തേട്ടന്നെ നീയെടുത്തിട്ട് നിനക്കൊരു ഏട്ടനുണ്ടെങ്കിൽ ഞാനും കെട്ടുവായിരുന്നു, ന്നാ ഈ ബന്ധം അവസാനം വരെ കാണില്ലേ എന്ന് ..

ഇപ്പോ ദാ ൻ്റെ ഏട്ടൻ…. പറ എന്റെ ഏട്ടന്റെ ഭാര്യയായി വരുവോ നീ ….?

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി…

എല്ലാം ശുഭമായി .. ഒരേ പന്തലിൽ തന്നെ രണ്ട് വിവാഹം

ഗോപകുമാർ wedട അനന്യ

അനന്തൻ wedട തന്മയ

അങ്ങനെ ഈ കഥ ഇവിടെ തീരുമ്പോൾ അവരുടെ ജീവിതം ഇവിടെ തുടങ്ങാണ്…

പറഞ്ഞ പോലെ തന്നൂനെ അനന്തേട്ടന് കൊടുത്തു.

പാവം അപ്പേട്ടന്നെ സെറ്റാക്കി….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നിഹാരിക നീനു