ഞാൻ കട്ടിലിൽ കിടന്നു. അവൾ മെല്ലെ അടുത്തു വന്നു.. ചേർന്നു കിടന്നു ചെവിയിൽ ഒന്നു കടിച്ചു.

രചന : മനു ശങ്കർ

ഒരു കൊച്ചു കുടുംബകഥ

“ഉണ്ണിയേട്ടാ ഈ തേങ്ങാ ഒന്നു പൊതിച്ചു താ…എണീക്കു…ഉണ്ണിയേട്ടാ..”

രാവിലെ മഴ പെയ്തു തണുത്തു പുതച്ചു മൂടി കിടക്കുമ്പോൾ അവൾ വിളി തുടങ്ങി.. ശല്യം കേൾക്കാത്തപോലെ കിടന്നപ്പോൾ പുതപ്പിൽ പിടിച്ചു വലിക്കുന്നു…

“എന്റെ പൊന്നേടി രാവിലെ എങ്കിലും സമാധാനം തരൂമോ…”

ഞാൻ പിന്നെയും ചുരുണ്ടു കിടന്നു

“ദേ പൊന്നു മനുഷ്യ കുഞ്ഞിന് സ്കൂളിൽ പോണം ഈ തേങ്ങാ കിട്ടിട്ടു വേണം പുട്ടുണ്ടാക്കാൻ..”

എഴുന്നേറ്റ് ഇരിക്കുമ്പോൾ കൈകൾക്കും കാലിനും എല്ലാം ജോയിന്റ് പെയിൻ സമയം 8 മണിയായല്ലോ

മുഖം കഴുകുമ്പോൾ അവൾ പറയുന്നു

“വേഗം വേണം സമയം പോണു..”

തേങ്ങാ പൊതിക്കാൻ എടുത്തു നല്ല ഉണങ്ങിയ തേങ്ങാ പൊതിക്കുമ്പോൾ കൈക്കുള്ളിൽ നല്ല വേദന..

വീണ്ടും ഞാൻ കട്ടിലിൽ വന്നു കിടന്നു. ഇന്നലെ വാർപ്പു പണിയായിരുന്നു തീർന്നപ്പോൾ വൈകി..

“ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടാ..”

വീണ്ടും അവൾ വിളിക്കുന്നു .ഞാൻ മയക്കത്തിൽ നിന്നു ഉണർന്നു..

“ഞാൻ തയ്യൽകടയിലോട്ടു പോകുവാണ്‌ കേട്ടോ..

കാപ്പി എടുത്തു വച്ചിട്ടുണ്ട് മേശയിൽ ഉച്ചയാവുമ്പോൾ… വരാം”

അവൾ ഇറങ്ങി നടന്നു.. ഞാൻ മുറ്റത്തു വന്നപ്പോൾ അവിടെ എല്ലാം തുണി അലക്കി വിരിച്ചിട്ടിരിക്കുന്നു…

തൊഴുത്തിൽ പശുവിനു കച്ചി കൊടുത്തു തൊഴുത്തു കഴുകി ഇട്ടിരിക്കുന്നു.. എന്നും രാവിലെ പോയി രാത്രിയിൽ വരുന്ന ഞാൻ ഇതൊന്നും കാണാറില്ലയിരുന്നു. ആകെ കിട്ടുന്ന ഞായറാഴ്ച്ച കുറച്ചു നേരം മോനെയും കൊണ്ടു നടക്കും പിന്നെ കിടന്നുറങ്ങും..

കാപ്പി കുടിച്ചു ഒന്നു കൂടി കിടന്നുറങ്ങി.

ഉണർന്നപ്പോൾ വീണ്ടും അവളെ കുറിച്ചോർത്തു.

വീട്ടുകാർ നിർബന്ധിച്ച് ആദ്യമായി പെണ്ണ് കാണാൻ പോയത് .. മൂന്നു പെണ്കുട്ടികളിൽ മൂത്തവളായിരുന്നു.. ഡിഗ്രി എക്സാം കഴിഞ്ഞു നിൽക്കുന്നു അവൾ. ഒരു കൂലിപ്പണിക്കാരൻ ആണ് എന്ന് പറഞ്ഞിട്ടും അവൾക്കു എതിർപ്പൊന്നും ഉണ്ടായില്ല.. ചിരിച്ചു കളിച്ചു നടന്ന പെണ്ണ് പെട്ടന്ന് കുടുംബിനിയും പിന്നീട് ഒരു വർഷം കഴിഞ്ഞു തറവാട്ടിൽ നിന്നും മാറി താമസിച്ചപ്പോൾ നല്ലൊരു വീട്ടുകാരിയും ആയി കഴിഞ്ഞിരുന്നു..

മേസ്തിരി പണി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അവളോട് അധികം സംസാരിക്കാൻ പോലും കഴിയാതെ ഉറങ്ങിയിട്ടുണ്ട് പലപ്പോഴും. തഴമ്പിച്ച ഈ കൈ കൊണ്ട് ഒരു തഴുകാലിനായി അവൾ ആഗ്രഹിച്ചിട്ടുണ്ടാവും എങ്കിലും കഴിയാറില്ല..

“ഉണ്ണിയേട്ടാ..”

വിളികേട്ടു ഉണരുമ്പോൾ അവൾ എത്തിയിരുന്നു.

അവളോടൊപ്പം ഊണ് കഴിക്കുമ്പോൾ ആ കണ്ണുകളിൽ നോക്കിയിരുന്നു..

അവൾ കയ്യിൽ പിച്ചി കൊണ്ട് ചോദിച്ചു…

“ഉണ്ണിയേട്ടൻ എന്താ ഇങ്ങനെ നോക്കുന്നെ…”

ഞാൻ ഒന്ന് ചിരിച്ചു.അവൾ കണ്ണു വെട്ടിച്ചു നാണിച്ച പോലെ എണീറ്റുപോയി.. ഊണ് കഴിഞ്ഞു വീണ്ടും ഞാൻ കട്ടിലിൽ കിടന്നു.. അവൾ മെല്ലെ അടുത്തു വന്നു.. ചേർന്നു കിടന്നു ചെവിയിൽ ഒന്നു കടിച്ചു..എന്റെ ഷീണമൊക്കെ ഞാൻ മറന്നു തുടങ്ങിയിരുന്നു… അവളെ ചുറ്റി പിടിച്ചു ബെഡിൽ ഉരുളുമ്പോൾ..

“ഉണ്ണിയേട്ടാ”

ഞാൻ കണ്ണു തുറക്കുമ്പോൾ അവൾ കുളിച്ചു തലയിൽ തോർത്തു ചുറ്റി നിൽക്കുന്നു..

“ഉണ്ണിയേട്ടനു കുളിക്കാൻ വെള്ളം തിളപ്പിച്ചു വച്ചിരിക്കുന്നു എണീറ്റു വാ..”

കുളികഴിഞ്ഞു വന്നിരിക്കുമ്പോൾ…

തോർത്തെടുത്തു ഒന്നു കൂടി തല തുടച്ചു.

“കുട്ടികളെ പോലെയാ ഉണ്ണിയേട്ടൻ നന്നായി തോർത്തില്ല”

അവളുടെ പരിലാളനയിൽ ഞാൻ ഷീണം മറന്നു…പ ലപ്പോഴും ഇങ്ങനെയാണ് ജീവിതം…

പരസ്പരം താങ്ങും തണലും ആവാൻ കഴിഞ്ഞാൽ.. പണമില്ലായ്മയിലും കുടുംബം സ്വർഗ്ഗമാക്കി മാറ്റാം..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : മനു ശങ്കർ