ആദീപരിണയം എന്ന തുടർക്കഥയുടെ ആദ്യഭാഗം ഒന്ന് വായിച്ചു നോക്കൂ…

രചന : ഭദ്ര

പതിവുപോലെ ആ മുറിയിൽ നിന്നും ഉച്ചത്തിൽ ഉള്ള അലർച്ചകേട്ട് പണിക്കാർ മുഖത്തോട് മുഖം നോക്കി സഹതാപം പറഞ്ഞു..

” എന്താ ചെയ്യാ.. പണം കൂടിയാൽ മനുഷ്യന്മാർ ഇങ്ങനെയൊക്കെ ആവോ.. ”

” ആ പറഞ്ഞിട്ടു കാര്യം ഇല്ല.. ആ കുഞ്ഞിന്റെ ഒരു യോഗേ.. സ്വത്തും പണവും അല്ലെ മനുഷ്യരെ നശിപ്പിക്കുന്നെ.. പാവം ദേവികുഞ്ഞ്.. എത്ര അനുഭവിച്ചു.. ആരാ അതിനു രക്ഷിക്കാൻ വരുന്നത്.. അനുഭവിക്കുക തന്നെ..”

പണിക്കാർ പരസ്പരം പറയുന്നത് കേട്ടാണ് കാര്യസ്ഥൻ അച്യുതൻ വരുന്നത്..

” നിങ്ങളോടൊക്കെ പലതവണ പറഞ്ഞിട്ടുണ്ട് ദേവികുഞ്ഞിനെ പറ്റി സംസാരിച്ചു നിൽക്കരുതെന്ന്.. ഇതെങ്ങാനും കേട്ട് ആ സ്ത്രീയാണ് വരുന്നതെങ്കിൽ പിന്നെ വീട്ടിൽ അടുപ്പ് പുകയില്ല.. മ്മ്.. വേഗം പണി തീർത്തു ഊണ് കഴിക്കാൻ കേറിക്കോ.. ”

അച്യുതൻ പറഞ്ഞുകൊണ്ട് പോയതും പിന്നെ ആരും പരസ്പരം മിണ്ടാൻ പോയില്ല.. കാരണം അയാൾ പറഞ്ഞത് ശരിയാണ്.. ആ സ്ത്രീ എന്ന് വച്ചാൽ വല്യേടെത്തു സാവിത്രി.. എല്ലാവർക്കും പേടിയാണ് അവരെ.. എന്നാൽ നാട്ടിൽ എന്ത് ആവശ്യത്തിനും ആദ്യം അവരായിരിക്കും മുൻപിൽ.. പക്ഷേ അവരുടെ മറ്റൊരു മുഖം ഇപ്പോളാണ് നാട്ടുകാർ കാണുന്നത്.. എന്നാലും പണത്തിന്റെ പ്രതാപം കാരണം ആരും അവർക്ക് എതിരെ നിൽക്കില്ല..

വേണ്ടി വന്നാൽ കൊന്നു കളയാൻ പോലും മടിക്കില്ല ആ സ്ത്രീ..

പണത്തിനു വേണ്ടി സ്വന്തം ഭർത്താവിനെ തന്നെ കൊന്നവർക് പിന്നെ ആരെ കൊല്ലാനാ ഭയം..

കൂടെ നിൽക്കാൻ മകൻ ശരവണനും..

ഇനി കഥയിലേക്ക് കടക്കാം.. വല്യേടത്തു തറവാട് എന്ന് കേട്ടാൽ ആ നാട്ടിലെ ഏത് മനുഷ്യനും ആദരവും ബഹുമാനവും മാത്രമായിരുന്നു..

അവിടത്തെ അച്ഛൻ തമ്പുരാൻ മരിച്ചതിൽ പിന്നെ മകനായ പ്രതാപ് വർമ്മയും മകൾ സുമിത്ര വർമ്മയും അമ്മ തമ്പുരാട്ടിയും മാത്രമായി ആ വീട്ടിൽ…

വേണ്ടത്ര പണിക്കാർ ഉണ്ടെങ്കിലും എല്ലായിടത്തും അമ്മതമ്പുരാട്ടി ശ്രെദ്ധ ചെലുത്തും.. ഒരു രൂപയുടെ കണക്കാണെങ്കിലും എഴുതി വയ്ക്കാൻ അവർ മക്കളെ ഉപദേശിച്ചു കൊണ്ടിരുന്നു.. മക്കൾ തനിക്കു ശേഷം ആരുമില്ലാത്തവർ ആകാതിരിക്കാനായി സാധാരണ വീട്ടിലെ പെണ്ണായ ലക്ഷ്മിയെ തന്നെ പ്രതാപന് വിവാഹം ആലോചിച്ചു..

ഒറ്റ നോട്ടത്തിൽ തന്നെ പ്രതാപന് ലക്ഷ്മിയെ ഇഷ്ട്ടമായി.. പിന്നെ പെട്ടെന്ന് ആയിരുന്നു വിവാഹം.. ലക്ഷ്മിദേവിയെ പോലെ തന്നെ ആ കുടുംബത്തിൽ കാലുവച്ചത്തിൽ പിന്നെ വല്യേടത് കുടുംബത്തിൽ ഉയർച്ച തന്നെയായിരുന്നു..

അതുകൊണ്ട് തന്നെ അമ്മ തമ്പുരാട്ടി ലക്ഷ്മിയെ മകളെ പോലെ കൊണ്ട് നടന്നു.. ഒരു കുഞ്ഞിക്കാൽ കുടുംബത്തിൽ പിറക്കാൻ പോകുന്നു എന്ന വാർത്ത ആ വീട് സന്തോഷം കൊണ്ട് ഇളക്കി മറിഞ്ഞു..

എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ് ഇല്ലായിരുന്നു.. പ്രസവത്തോടെ ലക്ഷ്മി പോയതും പ്രതാപനെയും കുടുംബത്തെയും തളർത്തി..

പക്ഷേ ആ കുടുംബത്തിൽ മഹാലക്ഷ്മിയായി ഒരു മോളെ കൊടുത്തായിരുന്നു അവർ പോയത്..

അവൾ ശ്രീദേവി.. ആ വീടിന്റെ ഐശ്വര്യം ആയിരുന്നു അവൾ.. അമ്മയില്ലാത്ത കുഞ്ഞായത് കൊണ്ട് ഏറെ വാത്സല്യം കൊടുത്തിരുന്നു അവൾക്ക്

എന്നാലും ചെറുപ്രായത്തിൽ തന്നെ മകനെ ഭാര്യയെ നഷ്ട്ടപെട്ടത് ആ അമ്മയെ ഒത്തിരി വേദനിപ്പിച്ചു.

അങ്ങനെയിരിക്കെ ആ വീട്ടിൽ വീണ്ടും ഒരു കല്യാണ പന്തൽ ഉയർന്നു.. ഒരമ്മയെ കിട്ടുന്ന സന്തോഷത്തിൽ ആയിരുന്നു ദേവി..

പക്ഷേ അവൾക്കറിയില്ലായിരുന്നു തനിക്കും ആ കുടുംബത്തിനും മേൽ കരിനിഴൽ വീഴുകയാണെന്ന്..

” ദേ ആദിയേട്ട.. നിക്ക് ദേഷ്യം വരുന്നുണ്ട്.. കുറെ നേരമായി ഞാൻ ഇവിടെ കാത്തുനിൽക്കുന്നു..

വൈകുമെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ.. ”

മുഖം വീർപ്പിച്ചു തിരിഞ്ഞു നിൽക്കുന്ന അവളെ കണ്ട് ആദിക്കു ചിരി വന്നു..

” പിന്നെ വിളിച്ചു പറഞ്ഞിട്ട് വരാൻ.. അതും നിന്നോട്.. എനിക്ക് ആ കോളേജിൽ നിന്നെക്കാൾ നല്ല പെൺപിള്ളേരെ കാണാൻ കിട്ടുന്ന അവസരം ഞാനായി നശിപ്പിക്കണോ.. ആ അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല.. എത്ര നല്ല പെങ്കൊച്ചുങ്ങളാ… ഓഹ്.. ആലോചിക്കുമ്പോ തന്നെ മനസ്സിൽ ഒരു കുളിരുകോരുന്ന പോലെ.. ” ഇടം കണ്ണിട്ട് അവളെ നോക്കുന്നതിന് മുൻപ് അവളുടെ കയ്യിലെ പത്തുനഖവും അവന്റെ കയ്യിൽ താഴ്ന്നിരുന്നു..

” എടി കുരുത്തംകെട്ടവളെ .. നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഈ നശിച്ച പുലിനഖം ഒന്ന് വെട്ടാൻ.. ഓഹ്.. എന്റമ്മേ.. എന്തൊരു നീറ്റം ആണ്.. ഇതിന് വേണ്ടിയാണോടി എന്നെ വിളിച്ചു വരുത്തിയെ.. പിശാച്..

നിന്റെ നാവിറങ്ങി പോയോടി..

” ആദി അലറികൊണ്ട് ചോദിച്ചതും ഒന്നും മിണ്ടാതെ നിറഞ്ഞ മിഴികൾ അവനെ കാണിക്കാതെ തിരിഞ്ഞു ഓടി അകലാൻ ശ്രമിച്ചതും അരയിലൂടെ അവൻ കൈ കോർത്തു പിടിച്ചിരുന്നു..

” ആ.. എനിക്കറിയായിരുന്നു ഒന്നും മിണ്ടാതെ നീ നിൽക്കുന്നുണ്ടെങ്കി പിന്നെ ഓടാനുള്ള ഭാവം ആയിരിക്കും എന്ന്..”

അവൻറെ കയ്യിൽ നിന്നും കുതറാൻ ശ്രമിച്ചെങ്കിലും അവന്റെ ബലമുള്ള കയ്യിൽ നിന്ന് അവൾക്കു രക്ഷപെടാൻ പറ്റിയില്ല..

” സോറി.. സോറി.. ഞാൻ എന്റെ ദേവൂട്ടിനെ ഒന്ന് ചൂടാക്കാൻ നോക്കിയതല്ലേ. അല്ലാതെ അവിടെ വായ്നോക്കി നിന്നിട്ടൊന്നും ഇല്ല.. ഒരു മീറ്റിംഗ് ആ നേരത്ത് വച്ചു ആ കിളവൻ..അതോണ്ടാ.. സോറി.. പിന്നെ വേദനിച്ചോണ്ടല്ലേ വഴക്ക് പറഞ്ഞേ.. മ്മ്.. അത് വിട്ടേക്ക് പെണ്ണെ.. ”

അവളെ തനിക്കു നേരെ തിരിച്ചു നിർത്തി കവിളിൽ പിടിക്കാൻ നോക്കിയതും അവൻ പെട്ടന്ന് ദേവൂന്റെ മുഖം തിരിച്ചു നോക്കി..

” എന്താ.. മോളെ ഇത്.. എന്താ പറ്റിയെ.. അവര് തല്ലിയോ നിന്നെ.. ചോദിച്ചത് കേട്ടില്ലേ.. ”

അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി തേങ്ങുന്ന അവളെ കണ്ടതും അവന്റെ ഉള്ളു പിടഞ്ഞു..

” സാരമില്ല.. കരയണ്ട.. ഞാനും കൂടെ വിഷമിപ്പിച്ചു അല്ലെ.. ”

” ആദിയേട്ടാ.. ന്നെ കൊണ്ടൊവോ.. അയാൾ വന്നിട്ടുണ്ട് അവിടെ.. കൂടെ ആ ദുഷ്ട്ടനും നിക്ക് പേടിയാകുന്നു.. ”

തേങ്ങി കരയുന്ന അവളെ ചേർത്തു നിർത്തി മുടിയിലൂടെ തലോടി അവൻ..

” കരയണ്ട.. നിന്റെ ആദിയേട്ടൻ ഉടനെ വരും..

അച്ഛനൊന്ന് നാട്ടിൽ എത്തണ്ട നേരം.. വന്നിരിക്കും ഞാൻ.. ഈ ആദിയുടെ പെണ്ണായി വരാൻ ഒരുങ്ങിയിരുന്നോ നീ.. ”

ആദിയുടെ ദൃഢതയോടെയുള്ള വാക്കുകൾ അവൾക്ക് നൽകിയ ധൈര്യം കുറച്ചൊന്നുമല്ലായിരുന്നു…

എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുക, അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ… മിസ്സ് ആവാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യൂ…

രചന : ഭദ്ര