ആദീപരിണയം, തുടർക്കഥയുടെ ഏഴാം ഭാഗം വായിക്കൂ…

രചന : ഭദ്ര

” എന്താ രേണു… നീ ഇങ്ങനെ നോക്കുന്നെ..

ഇപ്പൊ ഉറക്കവും ഇല്ലേ നിനക്ക്.. ”

ആദി ചോദിക്കുന്നത് കെട്ട് രേണുവിന് സ്വബോധം വന്നു..

” ആദ്യേട്ടാ.. അമ്മായി ബാത്റൂമിൽ വീണു.. കാലുവേദനിക്കുന്നുണ്ടെന്ന് പറഞ്ഞ് വല്ലാത്ത കരച്ചിലാ.. ”

” മ്മ്.. വീഴാൻ ഈ നേരം തന്നെയാ കിട്ടിയുള്ളൂ അല്ലെ.. കഷ്ടം.. വാ..’

ദേവുവിനേം വിളിച്ചു അമ്മയുടെ മുറിയിലേക്ക് ചെന്നു ആദി.. ചെല്ലുമ്പോൾ കാലും നീട്ടി വച്ച് മൊബൈൽ നോക്കി ഇരിക്കുന്ന അമ്മയെ കണ്ട് ആദി രേണുവിനെ ഒന്ന് നോക്കി..

” അല്ലെ… അമ്മേടെ വേദന ഒക്കെ മാറിയോ..

അതോ വെറുതെ വിളിച്ചതാണോ.. ”

” ആദിയെ കണ്ടതും ഒരു പരുങ്ങളോടെ ഫോൺ വേഗം ബെഡിൽ വച്ചു..

” അത്.. മോനെ.. അച്ഛൻ വിളിച്ചിരുന്നു.. അതാ അമ്മ ഫോൺ എടുത്തേ.. ”

” മ്മ്.. ആയിക്കോട്ടെ.. എന്തായി വേദന..

ഹോസ്പിറ്റലിൽ പോണോ.. ”

” വേണ്ട മോനെ.. ഒന്ന് ഉഴിഞ്ഞാൽ മതി..

മോനൊന്ന് ഉഴിഞ്ഞു തന്നെ.. തൈലം അവിടെ ഇരിക്കുന്നുണ്ട്.. ”

ആദിയുടെ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തതും ശാരദ വേഗം തല താഴ്ത്തി..

” അല്ല.. മോള് പോയി കിടന്നോ.. അവനിപ്പോ വരും.

” അതെങ്ങനെ ശരിയാകും അമ്മേ.. കല്യാണം കഴിഞ്ഞ അന്ന് തന്നെ അവളെ തനിച്ചാക്കി ഞാൻ ഇവിടെ ഇരിക്കുന്നത് ശരിയാണോ.. പിന്നെ അമ്മയ്ക്ക് ഡോക്ടറെ കാണാൻ പോണമെങ്കിൽ ഞാൻ വണ്ടി വിളിക്കാം.. അല്ലാതെ ഞാൻ ഇവിടേം അവളെ അവിടേം കിടത്താൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല.. ”

” ഓഹ്.. ഒരു പെണ്ണ് കിട്ടിയപോളെക്കും നിന്റെ തള്ളയെ വേണ്ടാത്തായി നിനക്ക്.. അല്ലേടാ.. പിടിച്ചു വയ്ക്കെടി വന്നു കേറിയപ്പോ തന്നെ.. ”

ദേവൂവൂനെ നേരെ അലറി കൊണ്ട് പറഞ്ഞതും ആദിക്ക് ദേഷ്യം കൊണ്ട് കണ്ണ് കാണാതായി..

” അമ്മേ.. വെറുതെ അവൾക്ക് നേരെ ചാടാൻ നിൽക്കണ്ട.. എന്റെ ഭാര്യാ അവള്.. പിന്നെ അമ്മേടെ കുരുട്ട് ബുദ്ധി കുറച്ചധികം എനിക്ക് കിട്ടിട്ടുണ്ട്.. അതുകൊണ്ട് തന്നെ ഇന്ന് ഇതല്ല.. ഇതിനപ്പുറം ഉ*ണ്ടാവുന്ന് എനിക്കറിയാം..

വെറുതെ എന്നെ കൊണ്ട് മറ്റൊന്നും പറയിക്കാൻ നിൽക്കണ്ട.. ഒന്നും അറിയാത്ത ഈ പെണ്ണ് കേൾക്കണ്ട ഈ വീട്ടിലെ കാര്യങ്ങൾ.. നിങ്ങളുടെ ഈ സ്വഭാവം കാരണ അഗ്നി ഇവിടുന്ന് പോയത്..

ഇനി ഞാനും കൂടി ഇറങ്ങണോ..

” പൊയ്ക്കോ.. എല്ലാവരും പൊയ്ക്കോ..

എനിക്കറിയാം തനിച്ചു ജീവിക്കാൻ..എനിക്ക് ഇവിടെ ആരും വേണ്ട.. ”

” വേണ്ടെങ്കി അനന്തരവളെ കെട്ടിപിടിച്ചു ഇരുന്നോ.. ”

ദേവൂ ആദിയുടെ കയ്യിൽ പിടിച്ചു വേണ്ടെന്നു തലയാട്ടി..

” ഹാ.. നീ പേടിച്ചു നിൽക്കണ്ട പെണ്ണെ.. വാ..

ഇതൊക്കെ സ്ഥിരം ഉള്ളതാ.. ”

ആദി അവളെയും പിടിച്ചു മുറിയിലേക്ക് പോകുന്നത് കണ്ട് ദേഷ്യം കൊണ്ട് വിറച്ചു രണ്ടാളും..

” ദേവൂ.. നിനക്ക് വെറുപ്പ് തോന്നുന്നുണ്ടോ എന്നോട്.. ‘

ദേവുവിനെ നെഞ്ചിൽ കിടത്തി മുടിയഴകളിൽ തഴുകി കൊണ്ട് ചോദിച്ചതും അവൾ മെല്ലെ മുഖം ഒന്നുയർത്തി നോക്കി അവനെ..

” മ്മ്.. നല്ലോണം വെറുപ്പ് തോന്നുണ്ട്.. ഇതിലും വലുത് ആ വീട്ടിൽ നടക്കാറുണ്ട്.. അപ്പോളാ..

ഒന്ന് പോയെ ആദ്യേട്ടാ.. കിടന്നുറങ്.. നാളെ കോളേജിൽ പോകണ്ടേ..”

” ആയിക്കോട്ടെ.. ഗുഡ് നൈറ്റ് പൊണ്ടാട്ടി.. ലവ് യു.. ”

” ഓഹ്.. വരവ് വച്ചു.. ”

ആദിയുടെ നെഞ്ചിൽ നിന്നുള്ള സുരക്ഷിതത്വം അവൾ അറിയുകയായിരുന്നു..

❤❤❤❤❤❤

രണ്ടു ദിവസത്തിനു ശേഷം കോളേജിൽ പോയി തുടങ്ങി ആദി.. എന്നാലും ഇടയ്ക്ക് അവളെ വിളിച്ചു വീട്ടിലെ അവസ്ഥ അന്വേഷിക്കും അവൻ..

കോളേജിൽ ക്ലാസ്സിൽ കയറാൻ നിൽക്കുമ്പോൾ ആയിരുന്നു ദേവൂ വിളിച്ചത്..

ഫോൺ വേഗം എടുത്ത്….

” എന്താ ദേവൂ.. ”

” ആദ്യേട്ടാ.. എപ്പോളാ വരാ.. ”

” ആഹാ.. ഇതെന്താ പറ്റിയെ.. ഞാൻ നേരത്തെ വരാൻ നോക്കാം.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..

” ഏയ്‌ ഇല്ല.. എനിക്ക്.. ”

പറഞ്ഞു തീരും മുൻപേ പിയൂൺ അരവിന്ദൻ ഓടി വന്നു ആദിയുടെ അടുത്തേക്ക്..

” ആദി സാറെ.. അവിടെ പിള്ളേർ അടി ഉണ്ടാക്കുന്നു.. പോലീസിൽ വിളിച്ചു പറയേണ്ടി വരും..

ഒന്നോടി വന്നേ.. ”

അരവിന്ദൻ പറയുന്നത് കേട്ട് ദേവുവിനോട് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് വേഗം ഫോൺ വച്ചു ആദി

ദേവൂ ആണെങ്കിൽ ഇനി എന്ത് ചെയ്യും എന്ന് കരുതി വേഗം ആമിയെ വിളിച്ചു..

” എന്താ ഏട്ടത്തി.. ”

” ആമി എനിക്ക് പീരീഡ്‌സ് ആയി.. എന്റെൽ ഒന്നുല്ല.. നിന്റെ കയ്യിൽ എങ്ങാനും ഉണ്ടോ.. ഏട്ടൻ വന്നിട്ട് വാങ്ങി തരാ.. ”

” ഓഹ്.. അതാണോ.. എന്റെ ഷെൽഫിൽ നിന്നെടുത്തോ.. അതിന് കണക്കൊന്നും വയ്ക്കണ്ട..

പിന്നെ ഞാൻ ഏട്ടനോപ്പെ വരുട്ടോ..

കുറച്ചു സാധനം വാങ്ങാൻ ഉണ്ട്‌.. ”

” മ്മ്.. ശരി.. ”

ദേവൂ വയറു വേദന കൊണ്ട് ഒരു കയ്യാൽ വയറു പൊത്തി പിടിച്ചു നേരെ ആമിയുടെ ഷെൽഫ് തുറന്നു.. ആമിയുടെ മുറിയിൽ കയറിയത് കണ്ടാണ് ശാരദ അങ്ങോട്ട്‌ വന്നത്..

” എടി.. ആരും ഇല്ലാത്ത നേരത്തു മോക്ഷണവും തുടങ്ങിയോ നീ.. ”

ശാരദയ്ക്കൊപ്പം രേണുവും കൂടിയതോടെ ദേവുവിനൊന്നും പറയാൻ പറ്റാതായി..

” ആ.. അമ്മായി.. കുറേ നേരായി ഇവള് ഇവിടെ ചുറ്റി നടക്കുന്നു.. അപ്പൊ ഇതാണല്ലേ കാര്യം.. ”

” അയ്യോ അമ്മേ.. ഞാൻ ആമിയോട് പറഞ്ഞിട്ടാണ്.. ”

” നിർത്തേടി.. ഇവിടെ വാ… നിന്റെ കെട്ടിയോൻ വരട്ടെ അത് വരെ നീ പുറത്തു ഇറങ്ങേണ്ട..

ഇങ്ങനെ ഉള്ള നീയൊക്കെ ഇനി എന്തൊക്ക ചെയ്യുന്നു ആർക്കറിയാം.. വാടി… ”

ദേവുവിനെ പിടിച്ചു മുറിയിൽ തള്ളി വാതിൽ അടച്ചതും ദേവൂ വേദന കൊണ്ട് വയറു പൊത്തി കരഞ്ഞു.. വേദന കൊണ്ട് പുളയുന്ന അവളെ ഒന്ന് ശ്രദ്ധിക്കാൻ പോലും ആരും ശ്രമിച്ചില്ല..

ആർത്തവ നാളുകളിൽ ചേർത്ത് പിടിക്കുന്ന അച്ഛമ്മയെ ഓർത്തു ആ മനസ്സ് നീറി..

വൈകുന്നേരം നേരം വൈകി ആയിരുന്നു ആമിയും ആദിയും എത്തിയത്.. വന്നു കേറിയതും ശാരദ അലറിക്കൊണ്ട് പാഞ്ഞു വന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര