നിനക്ക് നല്ലൊരു ജീവിതം ത-രാൻ എനിക്ക് പ-റ്റില്ല അതുകൊണ്ട് നീ എന്നെ മ-റക്കണം.. മറ്റൊരാളെ വിവാഹം ചെ-യ്യണം

രചന : വിദ്യ

തിരു നെറ്റിയിലെ സിന്ദൂരം

❤❤❤❤❤❤❤❤

ഇലകളിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികളെ നോക്കി,

സിറ്റൗട്ടിന്റെ ഉരുളൻ തൂണും ചാരി അവൾ ഇരുന്നു.

ഹരിയേട്ടൻ വരാൻ ഇനി ഒരാഴ്ച കൂടി!

വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നു.

ദിവസങ്ങൾ കടന്നു പോയത് അറിഞ്ഞതേയില്ല.

അവനെ തന്നെ ഓർത്ത് അവളങ്ങനെ ഇരുന്നു.

അവളുടെ മുഖത്ത് ഓരോ ഭാവങ്ങൾ മിന്നി മറഞ്ഞു.

ലക്ഷ്മീ …..

അമ്മയുടെ വിളി അവളെ ഉണർത്തി,

അവൾ അടുക്കളയിലേക്ക് ഓടി.

എടീ ഇനി ഒരാഴ്ചയെ ഉള്ളൂ. കല്യാണത്തിന്!

പാചകം എന്തെങ്കിലും കൂടി പഠിക്കണം എന്ന യാതൊരു ചിന്തയുമില്ല.

മറ്റൊരു വീട്ടിൽ പൊയി ജീവിക്കണ്ടതല്ലെ കുഞ്ഞെ,

അതിനിപ്പം എന്താമ്മെ .?

അവിടുത്തെ അമ്മ പാവമാ..

എന്നെ വല്ല്യ കാര്യമാ.

ഡ്രസ് എടുക്കാൻ നാളെയല്ലേ പോകുന്നത്?

ങേ പറയമ്മെ…

അമ്മ ചിരകി വെച്ച തേങ്ങ എടുത്ത് വായിലിട്ട് ചവച്ചു കൊണ്ട് വീണ്ടും അവൾ ചൊദിച്ചു.

അവർ ഒന്നും മിണ്ടിയില്ല.

കുമാരി അമ്മോ!

പറയൂ?

ഹരിയെട്ടൻ വന്നിട്ട്

കല്യാണ സാരി എടുത്താ മതി ട്ടോ.

അവൾ ചാടി തുള്ളി ടി.വി കാണാൻ പോയി.

കുമാരിയമ്മ പിറുപിറുത്തു

ഈശ്വരാ, ഇരുപത്തി രണ്ട് വയസായിട്ടും കുട്ടിത്തം മാറാത്ത ഇവൾ എങ്ങനെ കല്യാണം കഴിച്ച് ജീവിക്കും.

അകത്ത് ലക്ഷ്മിയുടെ മൊബൈൽ അടിക്കുന്ന ശബ്ദം.

ടിവി കണ്ടിരുന്ന അവൾ അത് കേട്ടില്ല

ലക്ഷ്മീ…നിന്റെ മൊബൈൽ അല്ലെ ബെൽ അടിക്കുന്നത്.

അയ്യോ!

അവൾ അകത്തെയ്ക്ക് ഓടി.

ആഹാ ഹരിയേട്ടൻ!

അവൾ പതുക്കെ കതക് ചാരി.

പഞ്ചായരയടി അമ്മ കേൾക്കണ്ട.

എന്താ ചെറുക്കാ?

ശോ എടി പെണ്ണേ….

നീ കെട്ടുകഴിഞ്ഞെങ്കിലും യേട്ടാന്ന് വിളിക്കണേ ടീ….

ഹാ പിന്നെ

ഞാൻ വിളിക്കൂല്ല.

എ ടി ലച്ചൂ എന്റെ അമ്മ ഒരു പഴയ നാടൻ സ്ത്രീയാ..

അമ്മെ ഞാൻ മണിയടിച്ച് നിന്നോളാം.

പൊന്നുമോൻ അതൊന്നുമറിയണ്ട.

ഹാ കിട്ടുന്നത് നീ വാങ്ങിച്ചൊ.

ലച്ചു നീ രാത്രി ഉറങ്ങല്ലേ ടി ഞാൻ വിളിക്കുമേ….

ശരി ശരി ചെറുക്കൻ വെച്ചോ

ഞാൻ അടുക്കളയിൽ ചെന്ന് അമ്മയെ ഒന്നു മണി അടിക്കട്ടെ.

എന്താടാ ഹരി നീ സ്വപ്നം കാണുവാണൊ.

റൂമിൽ കൂടെ താമസിക്കുന്ന രാജേഷ് ചോദിച്ചപ്പോൾ ഹരി പറഞ്ഞു.

ഞാൻ ഓർക്കുകയായിരുന്നു ചേട്ടാ ദുബൈയിൽ വന്നിട്ട് അഞ്ചു വർഷം.

അച്ഛൻ മരിച്ചതിന് ശേഷം മറ്റുള്ളവരുടെ വീട്ടുജോലികൾ ചെയ്താ അമ്മ എന്നേയും ചേച്ചിയെയും പഠിപ്പിച്ചത്.

ജോലിക്ക് നിന്ന വീട്ടിലെ അമ്മച്ചി സ്നേഹമുള്ള ആളാരുന്നു.

അമ്മച്ചിയുടെ മകനാ എന്നെ ഇവിടെ എത്തിച്ചത്.

ചേച്ചിയുടെ വിവാഹം പുതിയ വീട് എല്ലാം ഈ നാട്ടിലെ ജോലിക്കൊണ്ട് നേടിയതാ…

സത്യം പറഞ്ഞാ കല്യാണ നിശ്ചയം നടത്തി എങ്കിലും ഞാൻ അവളെ നേരിട്ട് കണ്ടിട്ടില്ല.

പക്ഷേ ഒരുപാട് കാലത്തെ പരിചയം പോലായി ഇപ്പം ഞങ്ങൾ രണ്ടും പേരും..

നീ നാളെ നാട്ടിലെത്തിക്കഴിഞ്ഞാൽ ഞങ്ങളെ ഒക്കെ മറക്കുമോ ടാ

എന്താ ചേട്ടാ ഇത്.

കല്യാണം കഴിഞ്ഞ് ഞാനിങ്ങ് വരില്ലെ.

അങ്ങനെ ഹരി നാട്ടിലെത്തി

പുതിയ വീട് വീഡിയൊ കോളിലൂടെ കണ്ടതാ,

അവൻ വീട്ടിലൂടെ കയറി ഇറങ്ങി നടന്നു.

ഹരിമോനെ..

നീ ലക്ഷ്മി യെ കാണാൻ പോണില്ലെ?

പോകണം അമ്മെ…

എന്നാ പിന്നെ ആഹാരം കഴിച്ചിട്ട് സന്ധ്യയ്ക്ക് മുൻപ് പോയി വാ…

അവൻ ആദ്യമായി ലക്ഷ്മിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

ബൈക്ക് അവളുടെ വീട്ട് മുറ്റത്ത് വെയ്ക്കുമ്പോൾ

സിറ്റൗട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു.

വാ ഹരിക്കുട്ടാ…

അമ്മ വിളിച്ചു.

ചിരിച്ചു കൊണ്ട് അച്ഛൻ കൈ പിടിച്ചു.

അവന്റെ കണ്ണുകൾ അവിടെ മുഴുവൻ പരതി.

അത് ലക്ഷ്മി എവിടെ?

അമ്മയുടെ നേർക്ക് നോക്കി ചോദിച്ചു.

അകത്തുനിന്ന് ലക്ഷ്മിയുടെ അനുജൻ കണ്ണൻ അവളെ തള്ളിക്കൊണ്ടുവന്നു.

ഇവൾക്ക് നാണമാ ചേട്ടാ…

അവൻ അത്ഭുതത്തോടെ അവളെ നോക്കി.

അവൾ തല കുനിച്ച് നിൽപ്പുണ്ടായിരുന്നു.

വാക്കുകളിലൂടെ കുറുമ്പു കാട്ടുന്ന പെണ്ണിന് അനക്കമുണ്ടായിരുന്നില്ല.

വീട്ടുമിടുക്കെ ഉള്ളൂ മോനേ…

ചായയുമായി വന്ന അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൻ കൊണ്ടുവന്ന സാധനങ്ങൾ അവളുടെ കൈയ്യിൽ വെച്ച് കൊടുത്തിട്ട് അവൻ പതുക്കെ വിളിച്ചൂ.

കൊരങ്ങച്ചീ!

അവളും പതുക്കെ പറഞ്ഞു ഞാൻ വെച്ചിട്ടുണ്ടേ.

അവൻ യാത്ര പറഞ്ഞിറങ്ങി.

രണ്ടു വീട്ടുകാരും കൂടി പോയി സാരി ഒക്കെ എടുത്തു.

വിവാഹ തലേന്ന് രാവിലെ സരസ്വതിയമ്മ അവനെ വിളിച്ചുണർത്തി.

ഹരിക്കുട്ടാ..

രാവിലെ അമ്പലത്തിൽ പോയി തൊഴുത് വാ..

അവൻ എഴുനേറ്റു.

വീട്ടിൽ ബന്ധുക്കാരുടെ ബഹളം.

ചേച്ചിയുടെ കുട്ടികൾ രണ്ടും അവനെക്കെട്ടിപ്പിടിച്ചു

മാമാ…

ഞങ്ങളെ കൂടി കൊണ്ടുപോകാമോ?

വേണ്ടാ.. മാമൻ പോയി വരട്ടെ.

ഹരിയുടെ പെങ്ങൾ ഗീത പറഞ്ഞു.

അവൻ അമ്പലത്തിലേക്ക് യാത്രയായി.

തിരികെ വരുമ്പോൾ പോക്കറ്റിലിരുന്ന് ഫോൺ ബെല്ലടിച്ചു.

വണ്ടി ഓടിക്കുന്ന കൊണ്ട് അവൻ ഫോണെടുത്തില്ല.

വീണ്ടും വീണ്ടും അത് അടിച്ചു കൊണ്ടിരുന്നു.

ഗത്യന്തരമില്ലാതെ അവൻ ഫോണെടുത്തു.

ഗീതയായിരുന്നു.

ഹരീ… നീ വേഗം വാ…

അമ്മ രണ്ട് പ്രാവശ്യം ശർദ്ധിച്ചു.

അവൻ വണ്ടി സ്പിഡിൽ എടുത്തതും:

എതിരെ പെട്ടെന്ന് വന്ന…. ലോറിയിൽ തട്ടാതിരിക്കാൻ അവൻ ബൈയ്ക്ക് വെട്ടിച്ചതും നിയന്ത്രണം വിട്ട വണ്ടി പോസ്റ്റിൽ ഇടിച്ചതും.

നിമിഷ നേരം കൊണ്ട് നടന്നു.

റോഡിൽ തല അടിച്ചു വീണ അവൻ നാല് ദിവസം ബോധമില്ലാതെ കിടന്നു.

ബോധം വീണപ്പോൾ അവൻ ആദ്യം മന്ത്രിച്ചത്

‘അമ്മ’ എന്നായിരുന്നു.

അകത്ത് കയറിയ അവന്റെ അമ്മാവൻ പറഞ്ഞു.

അവൾക്ക് കുഴപ്പമില്ല മൊനെ .

പിന്നെ അവൻ ചോദിച്ചത് ലച്ചുനെ ആയിരുന്നു.

അവളെ കയറ്റി വിടും മുൻപ് എല്ലാവരും അവൾക്ക് ക്ലാസ് എടുത്തു.

അവന്റെ മുൻപിൽ നിന്ന് കരയരുത് , സങ്കടപ്പെടരുത്, കൂടുതൽ സംസാരിക്കരുത്.

എല്ലാത്തിനും അവൾ തലയാട്ടി.

ദിവസങ്ങളായി ഉറക്കമില്ലാത്തതിന്റെ ക്ഷീണം ആ മുഖത്ത് ഉണ്ടായിരുന്നു.

ലച്ചൂ…. എന്ന് വിളിച്ചതല്ലാതെ അവൻ ഒന്നും പറഞ്ഞില്ല.

അവിടെ അധികം നിൽക്കാൻ അവൾക്കും കഴിഞ്ഞില്ല.

ഒഴുകുന്ന കണ്ണുനീർത്തുള്ളികൾ അവൻ കാണാതെ തുടച്ചു കൊണ്ട് ഐ സി യു വിനകത്തുനിന്നും അവളിറങ്ങി.

ഹെൽമെറ്റ് അവന്റെ തലയെ രക്ഷിച്ചു. പക്ഷെ നട്ടെല്ലിന് രണ്ട് ഒടിവുണ്ടായിരുന്നതിനാൽ

അവന് ഒന്ന് അനങ്ങാൻ പോലും കഴിവില്ലാരുന്നു.

ചികിൽസകൾ തുടരെ നടന്നു.

ഭലം ഉണ്ടായില്ല.

ഇനി അവൻ എഴുനേറ്റു… നടക്കാൻ സാധ്യത കുറവാണെന്ന് ഡോക്ടർ വിധി എഴുതി.

അവനെ വീട്ടിൽ എത്തിച്ചു

എനിക്ക് ഹരിയെട്ടനെ കാണാൻ പോകണം.

ലക്ഷ്മിയുടെ അച്ഛനും അമ്മയും അവളെ പതുക്കെ ഹരിയിൽ നിന്നും അകറ്റാൻ ശ്രമിക്കുകയാണ്‌

പക്ഷെ അവൾ ഒന്നിനും സമ്മതിക്കില്ല.

ഒന്നുങ്കിൽ ഞാൻ മരിക്കും അല്ലെ ഹരിയേട്ടന്റെ കൂടെ ജീവിക്കും. വിവാഹം കഴിഞ്ഞ് അമ്മായി അമ്മയുടെ കൈ പിടിച്ച് കയറാൻ ഇരുന്ന വീട്ടിൽ അവനെക്കാണാൻ ലക്ഷ്മി എത്തി.

അവൾ അവന്റെ അരികിൽ ഇരുന്നു.

മച്ചിൽ നോക്കി കിടന്നു കൊണ്ട് അവൻ പറഞ്ഞു.

ലക്ഷ്മി എന്നെ നീ മറക്കണം.

ഒന്നും പറയണ്ടാ, അവൾ പറഞ്ഞു.

മോളെ എഴുന്നേൽക്കാൻ കഴിയാത്ത എനിക്ക് നിനക്ക് നല്ല ഒരു ജീവിതം തരാൻ പറ്റില്ല.

നിനക്കറിയില്ല. ഒരു കൊതുകു കടിച്ചാൽ അതിനെ ഒന്നാട്ടി അകറ്റാൻ കഴിയാത്ത നിസഹായനാ ഞാൻ.

അവൻ വിതുമ്പി കരഞ്ഞു.

നിന്റെ ജീവിതം നരകമാകും ഈ വീട് പൊലും എന്റെ ചികിൽസയ്ക്ക് പണയമാ

നീ രക്ഷപ്പെടാൻ നോക്ക്.

എനിക്ക് രക്ഷപ്പെടെണ്ടാ …

എന്റെ ഹരിയെട്ടനെ വിട്ട് എനിക്ക് ഒരു ജീവിതം വേണ്ടാ ..

വിവാഹം കഴിഞ്ഞാരുന്നെലും ഞാൻ സഹിക്കണ്ടാരുന്നോ.

കേട്ടു നിന്ന ലക്ഷ്മിയുടെ മാതാപിതാക്കൾ അത്ഭുതത്തോടെ അവളെ നോക്കി! കാര്യ ഗൗരവമുളള ഒരു മുതിർന്ന ആളെ പോലെ അവൾ പറഞ്ഞു നിർത്തി.

ജീവിക്കുന്നങ്കിൽ ഒന്നിച്ച് അല്ലെ ഒന്നിച്ച് മരിക്കാം എന്തിനും ഞാൻ തയ്യാർ.

ഹരിയെട്ടൻ എന്റെ കഴുത്തിൽ താലികെട്ടണം.

ഞാൻ ഈ വീട്ടിൽ നിന്ന് പൊവൂല്ല.

അവളുടെ നിർബന്ധം കൊണ്ട് ഹരിയുടെ അമ്മ എടുത്തു കൊണ്ടുവന്ന താലി..

കിടന്നു കൊണ്ട് അവൻ അവളുടെ കഴുത്തിൽ ചാർത്തി.

കുരവയിടീൽ ഇല്ലാതെ ആരവും സദ്യയും ഇല്ലാതെ ആരും അറിയാതെ അവൾ സുമംഗലി ആയി.

രാത്രിയുടെ നിശബ്ദതയിൽ അവനോട് ചേർന്ന് അവൾ കിടന്നു.

ഹരിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

ലച്ചൂ..എന്തോ.. എന്തിനാ നീ നിന്റെ യൗവനം കൂടെ നശിപ്പിക്കുന്നത്?

നിനക്ക് വേറൊരാളെ വിവാഹം കഴിച്ച് കുട്ടികളൊക്കെയായി ജീവിക്കരുതാരുന്നോ?

ജീവിക്കാമാരുന്നു.

എന്റെ മനസ് അതിനനുവദിക്കില്ല.

ഈ ജീവിതത്തിൽ കിട്ടുന്ന സുഖം മാത്രം എനിക്ക് മതി .

ഇതിനിടെ ഹരിയെക്കാണാൻ ഒരു സാമൂഹ്യ പ്രവർത്തകയായ ശാന്തി രാമചന്ദ്രൻ എത്തി.

അവരോട് അവൻ ഒന്നു മാത്രമെ പറഞ്ഞൊളൂ.

ചേച്ചീ എന്നെ ഒന്ന് മരിക്കാൻ സഹായിക്കുമോ?

എന്റെ ഭാര്യയെ രക്ഷിക്കാൻ എനിക്ക് വേറൊരു മാർഗ്ഗം ഇല്ല.

അവർ അവന്റെ വിരലുകളിൽ പിടിച്ചു. നീ വിഷമിക്കാതെ ‘

വിദേശത്തുളള എന്റെ… സഹോദരൻ ഡോക്ടർ ആണ് അവനുമായി ഞാൻ ഒന്നു സംസാരിക്കട്ടെ.

വിദേശത്തു നിന്ന് വില കൂടിയ മരുന്ന് നട്ടെല്ലിന് ഇഞ്ചക്ഷൻ ചെയ്താൽ ഹരിക്ക് മാറ്റം വരും

എന്ന് ശാന്തിയുടെ സഹോദരൻ അറിയിച്ചു.

ഹരിക്ക് വേണ്ടി അവന്റെ കൂട്ടുകാരും,ശാന്തിയും, ഒരു നാടുമുഴുവനും കൈകോർത്ത് പിടിച്ചു.

പത്ത് ഇഞ്ചഷൻ കഴിഞു.

ലക്ഷ്മീ…..

അവന്റെ വിളി കേട്ടാ അവൾ ഓടി വന്നത്.

അവൻ ഒരു സൈഡിലേക്ക് ചരിഞ്ഞ് കിടക്കുന്നു.

എന്റെ കാവിലമ്മെ ഭഗവതി…

എന്തായീ കാണുന്നത് ‘

അമ്മെ…” അവൾ വിളിച്ചു.

സരസ്വതി അമ്മയും ഓടി വന്നു

അവർ രണ്ടു പേരും ചേർന്ന് അവനെ പതുക്ക എഴുനേൽപ്പിച്ച് ഇരുത്തി.

അവൻ സന്തോഷം കൊണ്ട് കരഞ്ഞു.

എനിക്ക് ഒന്നിരിക്കാൻ പറ്റിയല്ലോ! ദൈവമേ നന്ദി.

അവനെക്കെട്ടിപ്പിടിച്ച് അമ്മയും ലക്ഷ്മിയും കൂടെ കരഞ്ഞു

ശാന്തി ചേച്ചിയെ അറിയിക്കണം എന്റെ കൂട്ടുകാരേയും

എല്ലാവർക്കും നന്ദി പറയണം.

ലക്ഷ്മി രാവിലെ തന്നെ അവനെ കുളിപ്പിച്ച് ഒരുക്കി.

പിന്നെ അവളും ഒരുങ്ങി.

പിന്നെ അവനോട് ചേർന്നിരുന്ന് അവൾ പറഞ്ഞു

ഈ ചെപ്പിലെ സിന്ദൂരം എന്റെ നെറുകയിൽ തൊട്ടു താ ഹരിയെട്ടാ….

എനിക്ക് വിശ്വാസമുണ്ട്.

എന്റെ ഹരിയെട്ടനു നടക്കാൻ പറ്റും. അവൻ ഒരു നുള്ളു സിന്ദൂരം അവളുടെ നെറുകയിൽ ചാർത്തി.

പിന്നെ നെറുകയിൽ അധരങ്ങൾ ചേർത്തു വെച്ചു.

അവൾ അവന്റെ കഴുത്തിലൂടെ കൈകൾ ചേർത്ത് അവന്റെ ശിരസ് മുകളിലേക്ക് ഉയർത്തി അവൻ കണ്ടു.

അവളുടെ നെറുകയിലെ സിന്ദൂര ചുമപ്പ്.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : വിദ്യ