നിൻ മിഴികളിൽ, തുടർക്കഥയുടെ ആദ്യഭാഗം ഒന്ന് വായിച്ചു നോക്കൂ…

രചന : PONNU

“ടീ നാദി….. ഞാൻ കണ്ടുപിടിച്ചു…. നീ അല്ലെ ബെറ്റ് വച്ചത് സാറിന് നിന്നോട് ഒന്നും ഇല്ലെന്ന്…

ഞാൻ കണ്ടു പിടിച്ചു മോളെ…. ആർക്കും അറിയാത്ത ഒരു സത്യം ഉണ്ട്… Sir ന്റെ മനസ്സിൽ നിറയെ നീ ആണെടി….. ”

വാകമരച്ചുവട്ടിൽ ഇരിക്കുമ്പോൾ ആയിരുന്നു അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി പാർവതി ഓടി വന്നുകൊണ്ട് പറഞ്ഞത്….

“എന്ത്…. നിനക്കെന്താ പെണ്ണെ…. വട്ടായോ…. ”

“ഹോ…. വട്ട് നിന്റെ സാറിന്…. നീ ആദ്യം ഞാനൊന്ന് പറയുന്നത് കേൾക്ക്….. ”

കൈയ്യിൽ ഇരുന്ന ബാഗ് തിണ്ണയിൽ വച്ചുകൊണ്ട് പാർവതി അവളുടെ അടുത്തേക്ക് ഇരുന്നു….

“എന്താടി…. കാര്യം പറയ്…. ”

“എടീ ഇന്ന് ഞാൻ കാശി sir ന്റെ phone nice ആയിട്ട് അടിച്ചുമാറ്റി…. ”

പാർവതി അത് പറഞ്ഞതും നാദി അവളെ അന്തം വിട്ട് നോക്കി….

“എന്തിനു…. ”

“സാറിനെ ഒന്ന് പറ്റിക്കാൻ വേണ്ടി… പക്ഷെ എന്റെ മോളെ… ആ ഫോണിലുള്ളത് കണ്ട് ഞാൻ ഞെട്ടിപ്പോയി…… എന്റെ കിളിയും കിളിക്കൂടും വരെ പാറി പോയി…..

എന്താണെന്നറിയോ നിനക്ക് ആ ഫോണിൽ…. ”

(പാറു)

“നീ ഇങ്ങനെ മനുഷ്യനെ വട്ടാക്കാതെ ഒന്ന് പറയോ…. കുറെ നേരമായി അതും ഇതും പറയുന്നു….

പറയെടി കുരിപ്പേ…..”

“അതായത് രമണാ…. ആ ഫോണിൽ ഒരു കൂതറ സാധനത്തിന്റെ photo കിടപ്പുണ്ട്…അതും വാൾപേപ്പറിൽ… ആരാന്നല്ലേ നീ ആലോചിക്കുന്നേ…. വേറെ ആരും അല്ല നീ തന്നെ ആണ്….”

പാറു പറഞ്ഞതും നാദി ആകെ ഞെട്ടിപ്പോയി….

“ദേ… പാറു നീ വെറുതെ പറയല്ലേ…. Sir എന്തിനാ എന്റെ pic വാൾപേപ്പർ വെക്കുന്നെ…

നിനക്ക് തോന്നിയതാവും…. ”

“എന്റെ പൊന്ന് മുത്തേ…. സത്യം ആണെടി പറഞ്ഞേ…… അമ്മയാണെ സത്യം…. ദേ നോക്കിയേ നിന്റെ sir പോകുന്നു.. ”

വരാന്തയിലൂടെ നടന്നു പോകുന്ന കാശിയെ ചൂണ്ടി പാറു പറഞ്ഞതും നാദി അങ്ങോട്ടേക്ക് നോക്കി…

❤❤❤❤❤❤❤

വിശാലമായ നീണ്ടു നിവർന്നു കിടക്കുന്ന കോളേജ് വരാന്തയിലൂടെ അവൻ നടക്കുമ്പോഴും കണ്ണുകൾ അവളിലായിരുന്നു…. കുറച്ചകലെ മാറി വാകമരച്ചുവട്ടിൽ ഇരിക്കുന്ന തന്റെ പ്രണയിനിയിൽ…

“കാശി സർ….. ”

ആരോ വിളിച്ചതും അവൻ തിരിഞ്ഞു നോക്കി…

“ഹാ… താനോ… എന്താ ഇവിടെ നിൽക്കുന്നെ… ഈ പീരീഡ് class ഇല്ലേ… ”

“ഉണ്ട് സർ…. ഞാൻ… ഞാൻ ഇപ്പൊ വന്നത് സാറിനോട് ഒരു കാര്യം ചോദിക്കാനാ… ”

ആ പെൺകുട്ടി പറഞ്ഞതും കാശി അവളെ സംശയത്തോടെ നോക്കി… കുറെ നാളായി ഇത് തുടങ്ങീട്ട്… എന്നും വന്ന് ഒരു കാര്യം പറയാനുണ്ടെന്ന് പറയുന്നതല്ലാതെ അവൾ ആ കാര്യം പറഞ്ഞിട്ടില്ല…

“എന്താ മീനാക്ഷി ഇത്… താൻ കുറേ നാളായി ഇത് പറയുന്നു… ഇനി എങ്കിലും എന്താണെന്ന് വച്ച പറയ്‌… ”

“അത്….. Sir….. സാറിന് ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ് എന്ന് ഇടക്ക് വച്ച് ക്ലാസ്സിൽ പറഞ്ഞിരുന്നു… ആ… ആ കുട്ടി ആരാണെന്നു ഒന്ന്.. പറയാവോ…. Plz sir…”

മീനാക്ഷി അത് പറയുമ്പോൾ കണ്ണുകൾ ആദ്യം പോയത് വാകമരത്തിനടുത്താണ്…. ഇത്രയും നേരം ഉണ്ടായിരുന്ന പെണ്ണ് ഇപ്പൊ അവിടെ ഇല്ല….

പ്രതീക്ഷിച്ച ആളെ കാണാത്തതിലുള്ള ദേഷ്യം അവന്റെ മുഖത്ത് പ്രകടമായിരുന്നു….

“Sir… എന്താ ഒന്നും പറയാത്തെ…. ”

മീനാക്ഷി പിന്നെയും ചോദിച്ചതും കാശി അവളെ തുറിച്ചു നോക്കി…

“തനിക്കെന്തിനാ അതൊക്കെ അറിഞ്ഞിട്ട്….

ക്ലാസ്സിൽ പോവാൻ നോക്ക്… പോവാൻ…. ”

തന്റെ സഖിയെ കാണാത്തതിലുള്ള ദേഷ്യം കൂടി അവൻ മീനാക്ഷിയിൽ തീർത്തു…..

കുറച്ച് ഉച്ചത്തിൽ പറഞ്ഞതിനാൽ തന്നെ ചുറ്റും ഉണ്ടായിരുന്ന കുട്ടികളും അത് കേട്ടു…. മീനുവിന് എന്തുകൊണ്ടോ സങ്കടം വന്നിരുന്നു….

ആരുടേയും മുഖത്ത് നോക്കാതെ അവൾ പിന്തിരിഞ്ഞു ക്ലാസ്സിലേക്ക് നടന്നു…

കുട്ടികളെ ഒന്ന് നോക്കിയ ശേഷം അവനും class റൂം ലക്ഷ്യമാക്കി നടന്നു…..

ക്ലാസ്സിലേക്ക് പോകുന്ന വഴി അവളുടെ ക്ലാസ്സിലേക്ക് ഒന്ന് വെറുതെ നോക്കി….. ആദ്യ പീരിയഡ് ആയത് കൊണ്ട് തന്നെ ആ ക്ലാസ്സിൽ അധികം കുട്ടികൾ ഉണ്ടായിരുന്നില്ല… അവളുടെ ഇരിപ്പിടം ശൂന്യമാണ്….

“ശേ…. ഈ പെണ്ണിതെവിടെ പോയി കിടക്കുവാണോ എന്തോ…. ”

മനസ്സിൽ പറഞ്ഞുകൊണ്ട് കാശി നാദിയെ തപ്പി ആ ക്ലാസ്സ്‌ പരിസരത്ത് ചുറ്റിപറ്റി നിന്നു…

“”Sir….. Good morning..””

കേൾക്കാൻ കൊതിച്ച ശബ്ദം കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…..

(ഇത് നാദിയ.. Nadhiya jaleel … Degree First year student ആണ് നാദി…. ഒരു ഉമ്മച്ചി കുട്ടി….)

“Ha morning…. ”

“എന്താ sir ഇവിടെ നിക്കുന്നെ…. കുറെ നേരമായല്ലോ…. ”

തട്ടം നേരെ ആക്കികൊണ്ട് അവൾ പറയുമ്പോഴും കാശിയുടെ കണ്ണുകൾ അവളുടെ കാപ്പി കണ്ണുകളിൽ തങ്ങി നിന്നു….

“Sir…. Halo ”

മറുപടി കിട്ടാതായപ്പോൾ അവൾ കാശിയെ കുലുക്കി വിളിച്ചു…..

“ആഹ്….പറയെടോ…..എന്തേലും ചോദിച്ചായിരുന്നോ….. ”

“ആഹാ… Best…. ഞാൻ അപ്പൊ ഇതാരോടാ ചോദിക്കുന്നെ…. Sir ഇവിടെ എന്താ ചുറ്റിപറ്റി നിക്കുന്നെ എന്നാ ചോദിച്ചേ….”

മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഒതുക്കി വെക്കുന്നതിനിടെ അവൾ പറഞ്ഞതും കാശി അവളുടെ മുഖത്തേക്ക് പ്രണയപൂർവം നോക്കിനിന്നു….

“എനിക്ക് ഒരുപാട് വേണ്ടപെട്ട ഒന്ന് ഈ ക്ലാസ്സിൽ ഉണ്ട്…. അതിനെ ഇതുവരെ കണ്ടില്ല… അതിനെ നോക്കുവായിരുന്നു… ഇപ്പൊഴാണ് അത് കണ്ടു കിട്ടിയത്…..”

അവന്റെ ശബ്ദം അത് പറയുമ്പോൾ ആർദ്രമായിരുന്നു….

“ഈ ക്ലാസ്സിലോ… അത് എന്ത് സാധനമാ….”

“അതോ…. അത് ഞാൻ പ്രണയിക്കുന്ന പെൺകുട്ടി….. ഒരു കൊച്ചു ഉമ്മച്ചി കുട്ടി…. ”

“Sir സ്നേഹിക്കുന്ന കുട്ടിയോ… അതാരാ…. പറയ് sir plzz ”

ക്ലാസിനുള്ളിലെ എല്ലാ പെൺകുട്ടികളെയും നോക്കി കൊണ്ട് അവൾ ചോദിച്ചതും കാശി അവളെ നോക്കി പ്രണയപൂർവം ചിരിച്ചു..

“”നീ തന്നെയാണ് പെണ്ണെ അത്….. എന്റെ മാത്രം സഖി…. “”

അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് ചിരിയോടെ പിന്തിരിഞ്ഞു നടന്നു…….

ഇവൻ കാശി വിശ്വനാഥ്

വിശ്വനാഥ്‌, മാലിനി ദമ്പതികളുടെ ഒരേ ഒരു സന്തതി

കേരള യൂണിവേഴ്സിറ്റി കോളേജിലെ ബയോളജി അധ്യാപകൻ….

കോളേജ് അധ്യാപകരിൽ ചെറുപ്പം കാശി ആയതുകൊണ്ട് തന്നെ മിക്ക പെൺപിള്ളേരുടെയും നോട്ടം അവനിൽ ആയിരുന്നു…..

“Sir…. ഒരു doubt…. ”

ഫൈനൽ year സ്റ്റുഡന്റസിന് ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുമ്പോൾ ക്ലാസ്സിലെ ഒരു പെൺകുട്ടി എഴുനേറ്റു നിന്നു പറഞ്ഞതും കാശി ആ കുട്ടിയുടെ അടുത്തേക്ക് വന്നു…

“എന്താ… ചോദിച്ചോളൂ…. ”

“Sir ദേ ഈ part ഒന്ന് പറഞ്ഞു തരാമോ…. ”

ക്ലാസ്സിലെ പഠിപ്പി ആയതുകൊണ്ട് തന്നെ എല്ലാ അധ്യാപകരെ പോലെയും കാശിക്കും ആ കുട്ടിയോട് വലിയ കാര്യമായിരുന്നു…..

“Ok… നാളെ പറഞ്ഞു തരാം…ഇപ്പൊ ബെല്ലടിക്കാറായില്ലേ…”

വാച്ചിലേക്ക് നോക്കി കൊണ്ട് പറഞ്ഞ ശേഷം അവൻ പിന്നെയും ക്ലാസ്സ്‌ എടുത്തു…. അൽപ്പനേരം കഴിഞ്ഞതും ബെല്ലടിച്ചു…

നാദിയയുടെ ക്ലാസ്സിലേക്ക് കയറുമ്പോൾ കാശിയുടെ നോട്ടം ആദ്യം പോയത് അവളുടെ അടുത്തായിരുന്നു… ഒരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി…..

തന്നിലേക്ക് പാറിവീഴുന്ന അവന്റെ നോട്ടം അവൾ മനഃപൂർവം അവഗണിച്ചു…

പുറത്തെന്തോ അടി നടക്കുന്ന ശബ്ദം കേട്ടതും നെറ്റി ചുളിച്ചുകൊണ്ട് കാശി ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി.

Red ഷർട്ടും ചുവന്ന കരയുള്ള മുണ്ടും മടക്കി കുത്തി ഒരു ചെറുപ്പക്കാരൻ ഒരുവനെ പൊതിരെ തല്ലുന്നുണ്ട്…. അടി കാണാനായി എല്ലാ കുട്ടികളും ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി വന്നു…..

“പുന്നാര മോനെ……. ഇത് ക്യാമ്പസ്‌ ആണ്….

ഇതിന്റെ അകത്ത് വന്ന് കോളേജിലെ പിള്ളേരെ അടിക്കാൻ നീയൊക്കെ ആരാടാ…… കോളേജ് ആവുമ്പോ രാഷ്ട്രീയം ഉണ്ടാകും…. സമരവും ചെയ്യും കൊടിയും പിടിക്കും… നിനക്കൊക്കെ അതിനു എന്താ പ്രശ്നം…. ഇനി ഇവിടെ വന്ന് ഏതേലും പിള്ളേരുടെ മേലിൽ നിന്റെ കൈ പതിച്ചാൽ….. അത് പിന്നെ ഞാനങ്ങ് എടുക്കും… കേട്ടോടാ….”

അയാളുടെ നെഞ്ചിനിട്ട് ആഞ്ഞു ചവിട്ടികൊണ്ട് മുണ്ടും മടക്കി കുത്തി മീശ പിരിച്ചുവച്ചുകൊണ്ട് അവൻ അവിടെ നിന്നും നടന്നകന്നു……

“””ഡാ…… “”

അടികൊണ്ടവൻ തറയിൽ നിന്നും എങ്ങനെയോ എഴുനേറ്റുകൊണ്ട് ആ ചെറുപ്പക്കാരനെ അടിക്കാനായി പോയതും കാശി വന്ന് അയാളെ ചവിട്ടിവീഴ്ത്തി………

എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുക, അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ… മിസ്സ് ആവാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യൂ…

തുടരും…….

രചന : PONNU


Comments

Leave a Reply

Your email address will not be published. Required fields are marked *