മന്ദാരം, നോവൽ, ഭാഗം 4 വായിച്ചു നോക്കൂ…

രചന : Thasal

“അത് തന്റെ brothers ആണോ….. !!”

വരുണിന്റെ ചോദ്യം കേട്ടു അവൾ അവൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയതും നടന്നകലുന്ന ജെറിനെയും എബിനെയും കണ്ടു അവളുടെ ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു….

അവൾ ഒരു കള്ള ചിരിയോടെ അവന്റെ ഷിർട്ടിൽ തൂങ്ങി കിടക്കുന്ന ഗ്ലാസ്‌ എടുത്തു വെച്ചു…..

“One chockobar…….. ”

അവൾ പറഞ്ഞതും അവൻ ചിരിച്ചു കൊണ്ട് തലയാട്ടി…. അവൾ വേഗം തന്നെ കാന്റീനിലേക്ക് ഓടി…. അവനും അവൾക്ക് പിന്നാലെ തന്നെ ആയി ചെന്നപ്പോഴേക്കും അവൾ chockobar എടുത്തു കഴിച്ചു തുടങ്ങിയിരുന്നു…

അവൻ ക്യാഷ് കൊടുത്തു കൊണ്ട് അവളെ തിരഞ്ഞതും അവൾ പുറത്തെ സിമന്റ് ബെഞ്ചിൽ ഇരുന്നു കഴിക്കുണ്ടായിരുന്നു…. അവൻ മെല്ലെ അവളുടെ അടുത്ത് ചെന്ന് ഇരുന്നു…… അവൻ അവളെ അത്ഭുതത്തോടെ നോക്കിയതും അവൾ ഒന്ന് പുഞ്ചിരിച്ചു….

“What you mean by brothers….. !!?”

അവനോട് അവളായിരുന്നു തിരികെ ചോദ്യം ചോദിച്ചത്…. അവൻ സംശയത്തോടെ അവളെ നോക്കി…

“Brothers….. പരെന്റ്സ് same ആയ….. ”

“അങ്ങനെ ആണെങ്കിൽ they are not my brothers….. ”

അവൾ പുഞ്ചിരിയോടെ തന്നെ ആയിരുന്നു ഉത്തരം നൽകിയത്…. അവൻ സംശയത്തോടെ അവളെ നോക്കി….

“We are Neighbours…… ഞങ്ങൾ മൂന്ന് പേരും ചെറുപ്പം തൊട്ടേ താമസിക്കുന്നത് ഒരേ ഫ്ലാറ്റിൽ ആണ്….. ”

അവളുടെ ഇത്തരം കേട്ട് അവന് അത്ഭുതം ആയിരുന്നു…. ഒരു neighbour എന്ന ബന്ധം മാത്രമേ അവർ തമ്മിൽ ഒള്ളൂ എന്ന് അവന് വിശ്വസിക്കാൻ പ്രയാസം തോന്നി….

“Neighbour…. !!?”

“Ohh sorry….. we r not just a neighbour….. ഞങ്ങളുടെ fathers തമ്മിൽ friends ആണ്….

And we are also friends…. and something more…… ”

പറയുമ്പോൾ അവളുടെ ഉള്ളിൽ അവർ രണ്ട് പേരും മാത്രം ആയിരുന്നു… അവൾ മെല്ലെ ഐസ് നുണഞ്ഞു കൊണ്ടിരുന്നു…..

“Families തമ്മിൽ ആദ്യമേ അറിയുമോ…. !!?”

“No…. ഫ്ലാറ്റിൽ വെച്ചാണ് പരിജയം…. ഞാനും boo വും തമ്മിൽ…. ”

അവൾ എന്തോ പറയാൻ തുടങ്ങിയതും വരുണിന്റെ മുഖം കണ്ടു ഒന്നും തെളിഞ്ഞിട്ടില്ല എന്ന് അവൾക്ക് മനസ്സിലായിരുന്നു….

“Boo means jerin….അവനും ഞാനും എനിക്ക് 5 years ഉള്ള time മുതൽ അറിയാം…. അന്ന് അവന് only 9 years….. അന്ന് മുതലേ ഞങ്ങൾ friends ആണ്… And one year കഴിഞ്ഞ ടൈമിൽ ആണ് brother i mean ebin വന്നത്… അത് മുതൽ ഞങ്ങൾ ഒരുമിച്ച് ആണ്……. And അവർ ഇവിടെ ഉള്ളത് കൊണ്ടാണ് ഇവിടെ വന്നു ചേർന്നത്….. ”

അവൾ എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു…. അവൻ ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു….

“അപ്പോൾ….”

“ഒരു chockobar നുള്ളത് കഴിഞ്ഞു…. ”

അവൾ പിരികം പൊക്കി കൊണ്ട് പറഞ്ഞതും അവൻ ഒരു ചിരിയോടെ വീണ്ടും കാന്റീനുള്ളിലേക്ക് പോയി ഒരു ചോക്കോബാറുമായി വന്നു….

“Your families…… ”

“ഇവിടെ തന്നെ….. ”

അവൾ അവന്റെ കയ്യിൽ നിന്നും ചോക്കോബാർ തട്ടി പറിച്ചു കൊണ്ട് പറഞ്ഞു….

“ഗോവയിലോ…. ”

“Yes…. ഇവിടുന്ന് കുറച്ചു ഒള്ളൂ…. ”

“പിന്നെ എന്താ നീ ഹോസ്റ്റലിൽ…. ”

“വീട്ടുകാർക്ക് ശല്യം ആണെന്ന് പല തെണ്ടികളും പറയും… സംഭവം അതൊന്നും അല്ല…. വീട്ടിൽ അപ്പൻ മാത്രം ഒള്ളൂ…. അപ്പന് ആണെങ്കിൽ ഭയങ്കര മടിയാ…. ഈ കോളേജിൽ പിള്ളേര് പോകുമ്പോൾ നേരത്തെ എണീക്കണ്ടെ….അതന്നെ…എന്നെ പിടിച്ചു കെട്ടി ഹോസ്റ്റലിൽ കൊണ്ട് ചെന്ന് ഇട്ടു…. ഞാൻ അവിടന്ന് പോന്നപ്പോൾ അവന്മാരും വേറെ ഫ്ലാറ്റ് എടുത്തു ഹോസ്റ്റലിന് അടുത്ത് താമസം മാറി…. ഇപ്പോൾ മൂന്ന് അപ്പൻമാരും ഫ്രീയാ… ഞങ്ങൾ രണ്ട് കൂട്ടരും കോളേജിൽ കേറുന്നത് കുറഞ്ഞു….. ”

അവൾ ഒരു ചിരിയോടെ പറയുന്നത് കേട്ട് അവനും ചിരി പൊട്ടി….. അവൻ അവളെ കണ്ണ് എടുക്കാതെ നോക്കി….

“Your mothers…. ”

അവന്റെ ചോദ്യത്തിന് പെട്ടെന്ന് അവൾ തല ഉയർത്തി നോക്കി… ശേഷം സുഖമില്ലാത്ത ഒരു പുഞ്ചിരി നൽകി…

“മമ്മ….. ഞങ്ങൾക്ക് മമ്മയില്ല വരുൺ ….. എല്ലാം ഞങ്ങളുടെ പപ്പമാരാ…. ”

അവളിൽ യാതൊരുവിധ സങ്കടവും അവന് കാണാൻ കഴിഞ്ഞില്ല…

“അവരൊക്കെ…. ”

അവൻ എന്തോ ചോദിക്കാൻ തുടങ്ങിയതും അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു ഓടിയതും ഒരുമിച്ച് ആയിരുന്നു….

അവൻ അവൾ പോയ വഴിയേ നോക്കിയതും അവൾ കൊഞ്ചി കൊണ്ട് സംസാരിക്കുന്ന ജെറിനെയും എബിനെയും കണ്ടു അവന് അസൂയ തോന്നി പോയി….

❤❤❤❤❤❤❤❤

“ഇത് നിനക്ക് എവിടുന്നാ…..”

സേറയുടെ കയ്യിൽ ഇരിക്കുന്ന ചോക്കോബാർ കണ്ടു കണ്ണ് ചുളിച്ചു കൊണ്ട് ജെറിൻ ചോദിച്ചതും എബിൻ അത് വാങ്ങി ഒരു സിപ് കുടിച്ചു….

“ദുഷ്ട….അത് മുഴുവൻ തീർക്കല്ലേ…. ”

അവൾ എബിനോട് തല്ലു കൂടി കൊണ്ട് പറഞ്ഞതും ജെറി അവളുടെ ചുണ്ടിൽ ഒലിച്ചു ഇറങ്ങിയ ചോക്ലേറ്റ് തുടച്ചു കൊടുത്തു…..

“എന്റെ ക്ലാസ്സ്‌ മേറ്റ്‌ വരുൺ വാങ്ങി തന്നതാ…. അവൻ boo വിനെയും brother നെയും പറ്റി ചോദിച്ചു… കാശിനു ചിലവ് ഇല്ലാത്തോണ്ട് ഞാൻ പറഞ്ഞു കൊടുത്തു…. രണ്ടെണ്ണം വാങ്ങി തന്നു…. ”

അവൾ ചുണ്ട് കടിച്ചു കൊണ്ട് പറയുന്നത് കേട്ട് ജെറിൻ അവളുടെ നെറ്റിയിൽ ഒന്ന് മേടി…

“ആരോടും ഒരു ഡീറ്റെയിൽസും പറയരുത് എന്ന് പറഞ്ഞിട്ടില്ലേ baby boo…. ”

അവന്റെ ചോദ്യം കേട്ട് എബിൻ അവനെ ഒന്ന് നോക്കി പേടിപ്പിച്ച് അവളുടെ കയ്യിലേക്ക് ഐസ് വെച്ച് കൊടുത്തു കൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ടു….

“അതിന് നീ എന്തിനാ ഇവളെ പേടിപ്പിക്കുന്നത്…. അവള് ഇന്ത്യയുടെ അന്താരാഷ്ട്ര കാര്യം ഒന്നും അല്ലല്ലോ പറഞ്ഞത്…. Just നമ്മൾക്ക് ഉണ്ടായ ഒരു ദുരന്തം…..ഇവളെ കണ്ടു എന്നുള്ളത്….

അത് വലിയ പ്രശ്നം ഇല്ല….”

അവൻ ഒരു കളിയാലെ പറഞ്ഞതും അത് വരെ തലയാട്ടി കൊണ്ടിരുന്ന സേറ അവസാനം ആയപ്പോൾ പല്ല് കടിച്ചു കൊണ്ട് അവന്റെ കയ്യിൽ പിച്ചി എടുത്തു….

“Brother…… തെണ്ടി….”

അവളുടെ വിളി കേട്ട് അവൻ പൊട്ടി ചിരിച്ചു കൊണ്ട് അവളുടെ കൈ ത=ടുത്ത് വെച്ചു… ആ സമയം കൊണ്ട് തന്നെ ജെറി അവളുടെ തോളിലൂടെ കയ്യിട്ട് മുന്നോട്ട് നടന്നു….

“എന്റെ ഷർട്ട്‌ നിനക്ക് നല്ലോണം ചേരുന്നുണ്ട്….. വാ നമുക്ക് ഒരു ഐസ് ക്രീം കൂടി കേറ്റാം… ”

അവളുടെ കോളർ നന്നാക്കി കൊടുത്തു കൊണ്ട് എബിൻ ചിരിയോടെ പറഞ്ഞു… അവൾ അവനെ നോക്കി കൊഞ്ഞനം കാണിച്ചു…

“നോട്ട് എടുക്കുമ്പോൾ പിജിയും ugയും മാറണ്ടാ…. ”

പോകുന്ന വഴി അവരുടെ ചിരി കലർന്ന സംസാരം ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു… പലരുടെയും നോട്ടം അവരിലേക്ക് അത്ഭുതത്തോടെയും സംശയത്തോടെയും നീളുന്നുണ്ടായിരുന്നു…

❤❤❤❤❤❤❤❤

“Any doubts….. ”

സാർ ഉച്ചത്തിൽ ചോദിച്ചതും അത് വരെ നോട്ട് എഴുതുകയായിരുന്ന സേറ തല ഉയർത്തി കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി…

“No sir…. ”

അവൾ ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കുന്നുണ്ടായിരുന്നു…

“Ok students…. Let stop the class….See you next class…. Thankyou…. ”

അയാൾ പുസ്തകങ്ങൾ എടുത്തു ഇറങ്ങിയതും സേറ നോട്ട് ബുക്ക്‌ ധൃതിയിൽ ബാഗിൽ വെച്ച് കൊണ്ട് ഇറങ്ങി ഓടി…. കൂടി നിന്നിരുന്ന സ്റ്റുഡന്റ്സിനെ തള്ളി മാറ്റി കൊണ്ട് ഓടുന്നവളെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

അവൾ വേഗം തന്നെ ഒരു റൂമിലേക്ക്‌ കടന്നു…. അല്പം സമയം കഴിഞ്ഞു ഇറങ്ങി വരുമ്പോൾ അവൾ ബാസ്കറ്റ് ബോളിന് വേണ്ടിയുള്ള വസ്ത്രങ്ങൾ ആയിരുന്നു ധരിച്ചിരുന്നത്… അവൾ ഒരു ബോളും പിടിച്ചു ഓടി വേഗം തന്നെ ബാസ്കറ്റ് ബോൾ കോർട്ടിൽ എത്തിയപ്പോഴേക്കും കോച്ചും സ്റ്റുഡന്റ്സും എല്ലാം എത്തിയിരുന്നു…

അവൾ ചുറ്റും ഒന്ന് നോക്കിയപ്പോൾ അല്പം മാറി നിന്നു പ്രാക്ടീസ് ചെയ്യുന്ന ജെറിനെയും എബിനെയും കണ്ടു അവൾ കൈ കാണിച്ചു കൊണ്ട് അല്പം മുന്നോട്ട് നിന്നു….

“Excuseme maam…..”

അവൾ വിളിച്ചതും അത് വരെ സ്റ്റുഡന്റ്സിന് എന്തൊക്കെയോ പറഞ്ഞു കൊടുക്കുകയായിരുന്ന മാഡം ഒന്ന് അവളെ തിരിഞ്ഞു നോക്കി… അവരുടെ കണ്ണുകൾ കുറുകിയിരുന്നു….

“Why r you late sera… ”

അവർ കുറച്ചു ഹാർശ് ആയി തന്നെ ചോദിച്ചതും അവൾ ഒന്ന് പരുങ്ങി…

“Sorry maam…. ”

അവൾ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞതും അവർ ഒന്ന് ഇരുത്തി മൂളി …

“Mm…. Ok… This your last warning…. Got it… ”

അവർ പറയുന്നത് കേട്ട് അവൾ ഒന്ന് ചിരിച്ചു കൊണ്ട് സ്റ്റുഡന്റ്സിന്റെ അടുത്ത് പോയി നിന്നു…അവളുടെ ഉള്ളിൽ വല്ലാത്തൊരു സന്തോഷം ആയിരുന്നു….

കുറച്ചു അപ്പുറം അവളെ ഒന്ന് നോക്കി കൊണ്ട് പ്രാക്ടീസ് ചെയ്യുകയായിരുന്നു ജെറിനും എബിനും….

❤❤❤❤❤❤❤❤❤❤❤

“ഹൂൂൂ……… ”

ഒരുപാട് നേരത്തെ ബാസ്കറ്റ് ബോൾ പ്രാക്ടീസിന് ശേഷം കിതച്ചു കൊണ്ട് അല്പം മാറി ഇരുന്നതായിരുന്നു സേറ….. അപ്പോഴേക്കും അവൾക്ക് നേരെ ഒരു വാട്ടർ ബോട്ടിൽ നീണ്ടു വന്നു…

അത് ആരാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ അതിൽ നിന്ന് അല്പം കുടിച്ചു ബാക്കി മുഖത്ത് ഒഴിച്ച് കൊണ്ട് അവൾ ഒന്ന് തിരിഞ്ഞു തനിക്ക് അടുത്ത് ഇരിക്കുന്ന ജെറിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

“Thanks boo….. ”

അവളുടെ സംസാരം കേട്ട് അവൻ ഒരു ചിരിയോടെ അവളുടെ മുടിയിൽ ഒന്ന് തട്ടി…

“പ്രാക്ടീസ് എങ്ങനെ ഉണ്ടായിരുന്നു…. ”

“Nice feeling boo…. ഇങ്ങനെ പ്രാക്ടീസ് ചെയ്‌താൽ i am sure..one year നുള്ളിൽ തന്നെ എനിക്ക് ഡിസ്ട്രിക്ട് ടീമിൽ സെലെക്ഷൻ കിട്ടും……”

അവൾ പുഞ്ചിരിയോടെ പറയുന്നത് കേട്ട് അവളുടെ ആത്മവിശ്വാസത്തേ തകർക്കാതെ അവൻ അവളുടെ നെറ്റിയിൽ ഒന്ന് തട്ടി പുഞ്ചിരിച്ചു….

“U can… നീ നന്നായി വർക്ക്‌ ചെയ്യുന്നുണ്ട്…. ”

അവനും അവളെ പ്രോത്സാഹിപ്പിച്ചു… അവൾ കിതപ്പ് അടക്കാൻ വേണ്ടി അവന്റെ തോളിലേക്ക് തല ചേർത്ത് കിടന്നു….

“Baby boo….നിനക്ക് ചെറുപ്പം തൊട്ടേ bascket ball ൽ ആണ് താല്പര്യം… പിന്നെ നീ എന്തിനാണ് ഡിഗ്രി visual media സെലക്ട്‌ ചെയ്യുന്നത്…..

“എനിക്ക് ഒരു ഡിഗ്രി ആണ് വേണ്ടത് boo…

അല്ലാതെ visual media അല്ല….”

അവന്റെ തോളിൽ തല ചേർത്ത് ഇടം കണ്ണിട്ട് അവനെ നോക്കി കൊണ്ട് അവൾ പറഞ്ഞതും അവനും ഒന്ന് പുഞ്ചിരിച്ചു… അപ്പോഴേക്കും അവളുടെ തോളിലേക്ക് ചേർന്ന് എബിനും കിതച്ചു കൊണ്ട് കിടന്നിരുന്നു…

അവൾ കയ്യിലെ ബോട്ടിലിലെ വെള്ളം അവന്റെ മുഖത്തേക്ക് കമിഴ്ത്തി…. അവൻ ഒരു കൈ കൊണ്ട് അത് തുടച്ചു കൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു…

“Thanks sister….. ”

അവൾ അവന്റെ തലയിൽ ഒന്ന് തട്ടി…

❤❤❤❤❤❤❤❤❤❤

“അപ്പാ……. ”

ഒരു നീട്ടി വിളിയോടെ അവൾ ബെഡിലേക്ക് ചാഞ്ഞു….

“എന്താടി…. പഠിക്കാൻ ഒന്നും ഇല്ലേ…. ”

“Mr.Jekab…. എന്നെ ഇങ്ങോട്ട് കെട്ടു കെട്ടിച്ചതും പോരാ ഇങ്ങനെ ചോദിക്കാൻ നാണം ഇല്ലേ..

“ഇച്ചിരി കുറവാ… നിന്റെ അല്ലേ അപ്പൻ… ”

“വേണ്ടാ എന്റെ അപ്പനെ തൊട്ടു കളിക്കണ്ടാ…. ഒന്നും ഇല്ലേലും ഞാൻ ഒരു അമ്മയില്ലാത്താ കൊച്ചല്ലേ… അത് ആലോചിച്ചു എങ്കിലും പ്ലീസ് ഞാൻ വീട്ടിലോട്ടു വന്നോട്ടെ…. ”

“വന്നിട്ട് പഠിക്കാതെ ഇരിക്കാൻ അല്ലേ…. വേണ്ടാ

“എങ്കിൽ ഞാൻ boo വിന്റെ ഫ്ലാറ്റിലോട്ട്…. ”

“അത് നീ ചിന്തിക്കുകയെ വേണ്ടാ… അവന്മാര് രണ്ടും നല്ല രീതിയിൽ പഠിക്കുന്നതാ… അത് കൂടി എന്റെ മോളായിട്ട് കേടു വരുത്തണ്ടാ….”

മറു ഭാഗത്തു നിന്ന് ചിരി ആയിരുന്നു…. അവൻ ദേഷ്യത്തോടെ ചുണ്ട് കോട്ടി…

“വെറുതെ അല്ല രണ്ട് വർഷം തികയും മുന്നേ കെട്ടിയോൾ ഓടി പോയത്…. കള്ള ജേക്കബ്…”

അവൾ ദേഷ്യത്തോടെ ഫോൺ ഓഫ് ചെയ്തു….

അത് കേട്ടതോടെ അപ്പന്റെ ചുണ്ടിൽ ഉണ്ടായിരുന്ന പുഞ്ചിരി നേരിയ അളവിൽ നഷ്ടപ്പെട്ടിരുന്നു…

അദ്ദേഹം പിന്നെയും എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു…

അയാളുടെ ചിന്തയിൽ മമ്മ എന്ന് വിളിച്ചു കരയുന്ന രണ്ട് വയസ്സ്കാരിയുടെ ശബ്ദം തെളിഞ്ഞു വന്നു..

പിന്നെയും ഫോൺ ബെൽ അടിക്കുന്നത് കേട്ട് അദ്ദേഹം ചിരിയോടെ ഫോൺ എടുത്തു…

“അപ്പാ…. ”

ഇപ്രാവശ്യം കൊഞ്ചലോടെയായിരുന്നു ശബ്ദം…

“എന്താടി സേറാമ്മോ…. ”

“സോറി…. ”

“എന്തിന്… !!?”

അദ്ദേഹത്തിന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഉണ്ടായിരുന്നു….

“I never told like that…. Sorry..

അപ്പാ….. എനിക്ക് അപ്പയുണ്ട്… അപ്പക്ക് ഞാൻ ഉണ്ട്… നമുക്ക് മത്തായിച്ചനുണ്ട്…. വർക്കിച്ചൻ ഉണ്ട്… Brother ഉണ്ട്… Boo ഉണ്ട്…. പിന്നെ നമ്മളെ വേണ്ടാത്തവരെ നമുക്ക് എന്തിനാ അല്ലേ…. പോവേണ്ടവർ പൊയ്ക്കോട്ടേ അപ്പാ…. Love you….. ശരി ഞാൻ വെക്കട്ടെ…..

ഉറങ്ങാൻ ആയി…. ബൈ…. ”

അവൾ ഫോൺ വെക്കുമ്പോഴും അവൾ പറയുന്ന ഓരോ കാര്യങ്ങളും അയാളിൽ ചെറു സന്തോഷം തീർക്കുകയായിരുന്നു… ഒരു സിംഗിൾ പരെന്റ് എന്ന നിലയിൽ മകളെ വളർത്തിയതിൽ അദ്ദേഹം വിജയിക്കുകയായിരുന്നു….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും….

രചന : Thasal

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top