നിൻ മിഴികളിൽ, തുടർക്കഥ, ഭാഗം 6 വായിക്കുക….

രചന : PONNU

ആ സ്ത്രീയുടെ വാക്കുകൾ കേട്ട് ഞെട്ടി നിൽക്കുമ്പോൾ ആണ് “””അമ്മേ…..”” എന്ന് ഉള്ള അശ്വിന്റെ വിളി കേൾക്കുന്നത്…..

ആ സ്ത്രീയെ നോക്കി പാറു നന്നായി ഇളിച്ചുകൊടുത്തു

‘ട്രെയിൻ പാളത്തിൽ ആണല്ലോ ദൈവമേ തലവെച്ചത്… പെട്ട്… വല്ല ആവിശ്യവും ഉണ്ടായിരുന്നോ…. വഴിയിൽ കൂടെ പോയ പണിയെ ഇങ്ങോട്ട് വാ, ഇങ്ങോട്ട് വാ എന്ന് പറഞ്ഞു വിളിച്ചു വരുത്തിയ പൊലെ ആയി പോയല്ലോ… ‘

പാറു മനസ്സിൽ പറഞ്ഞുകൊണ്ട് അവിടെ നിന്നും രക്ഷപ്പെടാൻ നോക്കിയതും ആ അമ്മ അവളെ പിടിച്ചു നിർത്തിയിരുന്നു…

“മോളെങ്ങോട്ടാ പോകുന്നെ… എന്താ മോളുടെ പേര്… ”

വിനയത്തോടെ ആണ് അവർ ചോദിച്ചതെങ്കിലും പാറുവിന് അവരെ തന്റെ കാലനെ പൊലെ ആണ് തോന്നിയത്….

“അത്…. എന്റെ പേര് പ്രാർത്ഥന… എല്ലാരും പാറു എന്ന് വിളിക്കും….അമ്മയും അങ്ങനെ വിളിച്ചോ… ആഹ്… ഇപ്പോഴാ ഓർത്തെ എനിക്ക് അത്യാവശ്യം ആയിട്ട് ഒരിടം വരെ പോണം….

എങ്കിൽ ശെരി അമ്മ ഞാൻ പൊക്കോട്ടെ… പിന്നെ കാണാമേ…

പിന്നെ ഞാൻ നേരത്തെ പറഞ്ഞതൊന്നും ഈ മോനോട് പറയല്ലേ… Plzz….. ”

ധൃതിയിൽ പറഞ്ഞശേഷം വേഗം പോകാൻ ഒരുങ്ങിയതും അശ്വിൻ അവളെ കണ്ടിട്ട് പിറകിൽ നിന്നും വിളിച്ചു..

“ഡീ ….. അവിടെ നിൽക്ക്… ”

“ശുഭം… ഇന്നെന്റെ കാര്യം തീരുമാനം ആവും…

എന്റെ കൃഷ്ണ കാത്തോളണേ….”

മനസ്സിൽ സകല ദൈവങ്ങളെയും വിളിച്ചുകൊണ്ട് ഒരു ചമ്മിയ ചിരിയോടെ തിരിഞ്ഞു നോക്കി…

“എന്താടി ഇവിടെ… ”

അവളെ അടിമുടി നോക്കികൊണ്ട് അവൻ പറഞ്ഞതും പാറു ചുറ്റും നോക്കി..

“അല്ല ചേട്ടാ… ഇത് അമ്പലം തന്നെയല്ലേ….

നിങ്ങൾ പണക്കാർക്ക് മാത്രമേ കേറാവൂ എന്ന് വല്ല നിയമവും ഇവിടെ ഉണ്ടോ…. എല്ലാവരെയും പൊലെ ഞാനും തൊഴാൻ തന്നെയാ വന്നേ…. ”

പാറുവിന്റെ സംസാരം കേട്ടിട്ട് അശ്വിന് ദേഷ്യം വന്നെങ്കിലും നിയന്ത്രിച്ചു… അവന്റെ അമ്മക്ക് അവളുടെ വർത്തമാനം കേട്ടിട്ട് കൗതുകം ആണ് തോന്നിയത്…

പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിന്നു അവർ….

“ഞാൻ അതല്ല ചോദിച്ചത്…. എന്റെ അമ്മയോട് സംസാരിച്ചത് എന്തിനാണെന്ന്…. എന്റെ അമ്മയെ സോപ്പിട്ട് മയക്കാൻ അല്ലേടി നീ വന്നേ…. ”

“പിന്നേ…..ഇയാൾടെ അമ്മയോട് സംസാരിക്കാൻ പാടില്ലേ… ശ്യെടാ ഇത് വലിയ കഷ്ട്ടം ആയല്ലോ… താൻ വരുന്നെന്ന് വച്ച് എനിക്ക് അവിടെ എങ്ങും നിക്കാൻ പാടില്ലന്നുണ്ടോ…..താൻ എന്നേ കാണാൻ വന്നതല്ലേ

“അയ്യടാ…. കാണാൻ പറ്റിയ ഒരു ചളുക്ക്…… നിന്നെ കാണാൻ വരുന്നതിലും ഭേദം ഞാൻ എന്റെ കണ്ണ് കുത്തിപൊട്ടിക്കുന്നതാണ്…

ആവിശ്യത്തിൽ അധികം പുച്ഛം വാരി വിതറി കൊണ്ട് അവൻ പറയുന്നത് കേട്ടതും പാറുവിനും ദേഷ്യം തുടങ്ങിയിരുന്നു….

“എടോ…. താൻ ആരാന്നാ വിചാരം….ഏഹ്…. താനാരാ മമ്മൂട്ടിയോ….

ഇങ്ങനെ വലിയ എന്തോ സംഭവം ആണെന്നുള്ള തന്റെ വിചാരം ആദ്യം നിർത്തു… പിന്നെ എന്നെ കാണാൻ അത്ര മോശം ഒന്നും അല്ല….

എന്തായാലും തന്നേക്കാൾ നല്ലത് ഞാൻ തന്നെയാ…. കേട്ടോടാ മരത്തലയാ….. അണ്ണാച്ചി… മരംഭൂതമേ…. കൊരങ്ങാ…….

താൻ പോടോ…. ”

“ഡീ…. ”

അടുത്ത് അമ്മയുണ്ടെന്ന കാര്യം അവനും ഒപ്പം അവളും ഓർത്തില്ല….

“നിനക്ക് നാക്കിന് ലൈസൻസ്സില്ലാതെ എന്തും വിളിച്ചു പറയാം എന്നായോ…. മര്യാദയ്ക്ക് നിക്കെടി…. “(അശ്വിൻ)

“നീ പോടാ….”

“ഡീ… എടാ പോടാന്നൊക്കെ നീ നിന്റെ മറ്റവനെ പോയി വിളിക്ക്…”

“മനസ്സില്ല…. താൻ പോയി തന്റെ പണി നോക്ക്

“ഇവളെ ഇന്ന് ഞാൻ ”

അശ്വിൻ അവളെ അടിക്കാനായി അടുത്തേക്ക് വന്നതും അമ്മ അവനെ തടഞ്ഞു…

“എന്താ ഇത് രണ്ടാളും കൂടി… അമ്പലം ആണെന്നറിയില്ലേ…. കുറേ നേരമായാലല്ലോ തുടങ്ങിയിട്ട് രണ്ടും…. അശ്വിൻ നീ എന്തിനാ ആ കുട്ടിയോട് ദേഷ്യപെടുന്നേ…… നിനക്ക് ഇച്ചിരി കൂടുന്നുണ്ട്

അമ്മ അവന്റെ കാര്യവും ചെവി പിടിച്ച് തിരിച്ചുകൊണ്ട് പറഞ്ഞു…

ആഹ്…. അമ്മ.. എന്റെ ചെവി… വിട് ഊഹ്… എന്റെ പൊന്നോ…..

പാറു ഇതെല്ലാം കണ്ട് വാ പൊത്തി പിടിച്ച് ചിരിച്ചു….

അമ്മാ…. ആഹ്….. എന്റെ ചെവി നിങ്ങൾ പുണ്ണാക്കി….

“ഇനി നീ പെൺകുട്ടികളോടോ ദേഷ്യപ്പെട്ട് സംസാരിച്ചു എന്നു ഞാൻ അറിഞ്ഞാൽ ഉണ്ടല്ലോ… ”

(അമ്മ)

“പൊന്നമ്മേ അമ്മ ഒന്ന് വായോ….ഞാൻ ഇനി ഒന്നും ചെയ്യില്ല… അങ്ങോട്ട് നടന്നേ…. ഇനി ഉപദേശിച്ച് എന്നെ ഒരു വഴി ആക്കും… വാ വീട്ടിലേക്ക് പോകാം… അമ്മ നടന്നോ… ഞാൻ ദേ വരുന്നു….”

അവൻ അമ്മയെ എങ്ങനെ ഒക്കെയോ ഉന്തി തള്ളി വിട്ടുകൊണ്ട് പാറുവിന് നേരെ തിരിഞ്ഞു..

“ഡീ കൂതറെ…. എന്തോന്നാടി നീ എന്റെ അമ്മക്ക് ഓതി കൊടുത്തേ…. എന്നെ വളക്കാൻ ആദ്യം എന്റെ അമ്മയെ കുപ്പിയിലാക്കാൻ നോക്കിയതല്ലേടി ഒണക്കച്ചുള്ളി….”

“പിന്നേ…… എനിക്ക് വട്ടല്ലേ…. പിന്നേ…. ഈ ഒണക്കച്ചുള്ളി, കൂതറ അതുപോലെയുള്ള വാക്കൊക്കെ താൻ തന്റെ പെണ്ണുപിള്ളെയെ പോയി വിളിക്ക്…. കുറേ താടിയും മുടിയും വളർത്തി ഇറങ്ങിയിട്ടുണ്ട്.. കഞ്ചാവ് സോമൻ….. ”

അവനെ രൂക്ഷമായി അടിമുടി നോക്കി പാറു പറഞ്ഞതും അശ്വിൻ അവളുടെ കൈയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് ആരും അധികം ശ്രെദ്ധിക്കാത്ത സ്ഥലത്തേക്ക് മാറിനിന്നു….

“എന്താടി നീ വിളിച്ചേ… കഞ്ചാവ് സോമൻ എന്നോ…. അത് നിന്റെ…. മറ്റവൻ കഞ്ചാവ് ശശി… പോയി വിളിക്കെടി…. ”

അവളുടെ കൈ പിടിച്ചു തിരിച്ചുകൊണ്ട് അശ്വിൻ പറയുമ്പോൾ ഈ ശശി ഇനി ഏതാ എന്ന ആലോചനയിൽ ആണ് നമ്മുടെ പാറു….

“എന്താടി ആലോചിക്കുന്നേ കൂതറെ…. ഏഹ്….

പറയ്…ഈ ചേട്ടനും കൂടെ കേൾക്കട്ടെന്നെ….”

“എനിക്ക് ഒരു സംശയം… ഈ കഞ്ചാവ് ശശി ആരാ… എനിക്കറിയില്ലല്ലോ അയാളെ

വലിയ ആലോചനയിൽ പാറു പറഞ്ഞതും അശ്വിൻ വേണ്ടായിരിന്നു എന്ന മട്ടിൽ സ്വയം തലക്കടിച്ചു

“നിനക്ക് ശരിക്കും വട്ടാണോ.

അശ്വിൻ അത് പറഞ്ഞു തീർന്നതും അമ്പലത്തിലെ വെടിക്കെട്ട് പൊട്ടിയതും ഒരുമിച്ച്….

പാറു ഞെട്ടി കണ്ണടച്ചതെ ഉള്ളെങ്കിലും കലിപ്പൻ ഞെട്ടി പാറുവിനെ കേറി പിടിച്ചു….അമ്മേ എന്നൊരു വിളിയും….

“ഡോ…. വിഡഡോ എന്നെ… ആഹ്.. വൃത്തികെട്ടവൻ… വിടാൻ… ”

പെട്ടെന്ന് തന്നെ അശ്വിൻ കണ്ണ് തുറന്നു നോക്കിയപ്പോ അവളുടെ ഇടുപ്പിൽ അവന്റെ കൈ അമർന്നിരിക്കുന്നത് കണ്ടതും അപ്പോൾ തന്നെ കൈ പിൻവലിച്ചു…..

“കലിപ്പൻ ആണ് പോലും കലിപ്പൻ…സാധാരണ പെണ്ണാണ് ഇങ്ങനെ പേടിച്ച് കെട്ടിപിടിക്കുന്നെ…

അയ്യേ ഇത് നേരെ തിരിച്ച്…. ഈ മസിലും കേറ്റി വച്ച് നടക്കുന്നെ ഉള്ളു അല്ലെ.. പേടിത്തൊണ്ടൻ സോമൻ….

“സോമൻ നീ…. പോടീ കൂതറെ.., ചുള്ളികമ്പേ… നിന്നോട് വഴക്കിട്ടാൽ അത് ഇവിടം കൊണ്ടൊന്നും നിൽക്കില്ല… ഞാൻ പോകുവാ….”

ഉടുത്തിരുന്ന മുണ്ടും മടക്കികുത്തി അവളെ ഒന്ന് നോക്കികൊണ്ട് അവൻ അവിടെ നിന്നും നടന്നു…

“രക്ഷപ്പെട്ടു…. ഭാഗ്യം..”(പാറു)

❤❤❤❤❤❤❤❤❤

“ഉമ്മാ…. ഉപ്പ…. ഞാൻ പോയിട്ട് വരാം..

അസ്സലാമു അലൈക്കും..”

രാവിലെ കോളേജിൽ പോകാനായി ഒരുങ്ങി ഇറങ്ങുന്നതിനിടയിൽ നാദി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് ദൃതിയിൽ നടന്നു….

കുറേ നടന്നതും പിന്നാലെ ആരോ വരുന്നതായി തോന്നിയതും നാദി തിരിഞ്ഞു നോക്കാതെ വേഗത്തിൽ നടന്നു….

“പടച്ചോനെ ആരാണാവോ എന്റെ പിറകെ വരുന്നേ… ഇനി എനിക്ക് തോന്നുന്നതാണോ….

തിരിഞ്ഞു നോക്കിയാലോ……. അല്ലെങ്കിൽ വേണ്ട…. ചിലപ്പോ സിനിമയിൽ കാണുന്ന പൊലെ വല്ല പ്രേതവും വന്ന് മുന്നിൽ പെട്ടെന്ന് നിന്നാൽ…… Oh my god പിന്നെ ഞാൻ വല്ല ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചാൽ…..

ഏയ് വേണ്ട…. ഇനി നമ്മുടെ സ്ഥിരം ആയുധം കൈയ്യിൽ എടുക്കേണ്ട സമയം ആഗതമായിരിക്കുന്നു…1,2,3 ഓടിക്കോ നാദി…..”

നാദി മനസ്സിൽ പറഞ്ഞുകൊണ്ട് ഒരൊറ്റ ഓട്ടം….

കുറേ ഓടി തളർന്ന് രണ്ടും കല്പിച്ച് തിരിഞ്ഞു നോക്കി…..

“യോയോ…. പ്രേതം തോറ്റ് പോയേ…. ”

“സന്തോഷത്തോടെ മുന്നിലേക്ക് നോക്കിയതും നാദി ഞെട്ടി പോയി… ഉമ്മാ..എന്നോരു വിളിയും…. ”

വിയർത്തു കുളിച്ചു മുന്നിൽ നിൽക്കുന്ന കാശിയെ കണ്ടതും അവനെ അടിമുടി നോക്കി….

“നീ എന്തിനാ…. എന്തിനാ ഓടിയെ…. ”

കിതപ്പോടെ കാശി പറഞ്ഞതും നാദി അവനെ കൂർപ്പിച്ചു നോക്കികൊണ്ട് അവിടെ നിന്നും പോകാനായി തുനിഞ്ഞതും കാശി മുന്നിൽ വന്ന് നിന്ന് തടഞ്ഞു….

“നാദി…. Plz നീ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്ന എന്തിനാ…. പഠിപ്പിക്കുന്ന സർ എന്ന പരിഗണന എങ്കിലും തന്നൂടെ തനിക്ക്….. ”

‘സർ ആണ് പോലും സർ…. എന്നിട്ടാണോ എന്റെ നമ്പർ wife എന്ന് save ചെയ്തേക്കുന്നെ….

ഒരു അധ്യാപകന് ചേർന്ന കാര്യമാണോ സർ ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്നെ…..എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ അത് ആണുങ്ങളെ പോലെ തുറന്ന് പറയണം..

അല്ലാതെ മനസ്സിൽ വെച്ചുകൊണ്ട് ആണ് ഇരുന്നേ..”

നാദിയുടെ ചോദ്യം കേട്ടതും നിറഞ്ഞ ചിരിയോടെ കാശി അവളുടെ സാമിപ്യം കൊതിച്ചിരുന്നു……

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…. അത് കേട്ടിട്ട് നീ പൊയ്ക്കോ… Plz… ”

“ഹ്മ്… പറയ്…… ”

കാശി പറയുന്ന ഓരോ കാര്യവും ഓർത്തെടുക്കുമ്പോഴേല്ലാം അവൾക്ക് പോലും വിശ്വാസം വന്നിരുന്നില്ല

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……….

രചന : PONNU