നിൻ മിഴികളിൽ, തുടർക്കഥയുടെ ഒൻപതാം ഭാഗം വായിക്കൂ…

രചന : PONNU

“ഇങ്ങേര് ഇതെന്തുവാ കാണിക്കുന്നേ… കുറച്ച് നീങ്ങി നിന്ന് സംസാരിചൂടെ… ചേർന്ന് അങ്ങ് നിൽക്കുവല്ലേ… ”

അവനോടു ആ സമയം നാദിക്ക് ദേഷ്യം തോന്നി…

തോളിൽ ആരോ തട്ടിയതും വേഗം അവൾ തിരിഞ്ഞു നോക്കി…

“Hai…., പാറുവിന്റെ frnd അല്ലെ, ”

ഒരു പെൺകുട്ടി വന്ന് ചോദിച്ചതും നാദി അതെ എന്ന് തലയാട്ടി..

“ഞാനും അവളും കുഞ്ഞിലെ കളിച് വളർന്നതാ…. ആളൊരു പാവം ആണ്. ഇപ്പൊ തന്നെ ഒരുപാട് വേദന അവൾ അനുഭവിച്ചു കഴിഞ്ഞു.

ഇനി അതുണ്ടാവരുത്… അവൾക്ക് അശ്വിൻ ഏട്ടനെ ഇഷ്ട്ടം ആണെന്ന് ഈ കോളേജിലെ തന്നെ മിക്ക ഉള്ളവർക്കും അറിയാം… But… അത് അവൾക്ക് നല്ലതല്ല. ഈ അശ്വിന് ഈ കാണുന്ന മുഖം അല്ല. ഒരു പെണ്ണുപിടിയൻ ആണ് അയാൾ…. ഒരിക്കൽ എന്നെയും ബലമായി….. ”

ആ പെൺകുട്ടി ഒന്ന് പറഞ്ഞു നിർത്തി.

കേട്ടതൊന്നും വിശ്വസിക്കാൻ ആകാതെ നിൽക്കുകയായിരുന്നു നാദി….

“ഞാൻ ഈ പറയുന്നത് ഒന്നും അവൾ അറിയണ്ട…. അവളെ എങ്ങനെ എങ്കിലും പറഞ്ഞു മനസ്സിലാക്കണം…. ഇതെന്റെ അപേക്ഷയാണ്. ഇനിയും അയാൾ കാരണം ഒരു പെണ്ണും നശിക്കരുത്….”

ഒരുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ട് ആ പെൺകുട്ടി നടന്നകന്നു…..

കാശിയെ ഒന്ന് നോക്കിയശേഷം നാദി പാറുവിനെ തപ്പി ഇറങ്ങി….എങ്ങും കാണാതെ ആയതും ക്ലാസ്സിൽ ചെന്ന് നോക്കി… ഡെസ്കിൽ തലവെച്ച് കിടക്കുന്ന അവളെ കണ്ടതും നാദി അങ്ങോട്ടേക്ക് പോയി….

“പാറു… ഡീ എന്ത് പറ്റി… നീ അയാളെ കാണാൻ പോയതല്ലേ…. അവൻ നിന്നെ എന്തെങ്കിലും ചെയ്തോ… ഡീ പറയ്… എന്താ ഉണ്ടായേ…. ”

നാദി അവളെ കുലുക്കി വിളിച്ചതും പാറു കരഞ്ഞുകൊണ്ട് അവളെ ഇറുകെ പുണർന്നു. കണ്ടതെല്ലാം പറഞ്ഞു…. നാദി അവളെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും കരച്ചിൽ നിർത്തിയിരുന്നില്ല….

“പാറു… പോട്ടെ ഡി… അയാളെ നിനക്ക് വേണ്ട…. അയ്യേ…. എന്റെ കാന്താരി ആണോ ഈ കരയുന്നെ….. ഇത് തീരെ നിനക്ക് ചേരണില്ലല്ലോ പെണ്ണെ… ഇനി നിന്റെ plan എന്താ….

അവന്റെ പിറകെ നടക്കാൻ ആണോ… അതോ അവനെ ഓർത്ത് നിരാശ കാമുകി ആയി നടക്കാനോ…. ”

കണ്ണ് തുടച്ച ശേഷം പാറു അവളെ കൂർപ്പിച്ചു നോക്കി….

“പിന്നേ…. എനിക്ക് വട്ടല്ലേ അവനെ ഓർത്തിരിക്കാൻ…. അവൻ പോയാൽ വേറെ ആരും വരില്ലേ എന്റെ ചെക്കൻ ആയിട്ട്…. അവനോടു പോകാൻ പറ….

ചിരിയോടെ പാറു പറയുമ്പോഴും ഉള്ള് നീറുന്നുണ്ടെന്ന് നാദിക്ക് അറിയാം…. എത്ര സങ്കടങ്ങൾ സഹിച്ചിരിക്കുന്നു.. പിന്നെ അല്ലെ ഇത്..

എത്ര വേദന ഉണ്ടെങ്കിലും പുറമേ ചിരിക്കുന്നത് അവളുടെ സ്വഭാവം ആണ്…

”ആഹ്..അത് വിട്.. കാശി സർ എന്തിയെ….

നിന്നെ കണ്ടോ സംസാരിച്ചോ… പറയ് കേക്കട്ടെ….. ”

ഒരു പ്രത്യേക ട്യൂണിൽ പാറു പറയുന്നത് കേട്ടിട്ടും ഒന്നും പറയാതെ മുഖം താഴ്ത്തി നിൽക്കുന്ന നാദിയെ നോക്കി ചിരിച്ചുകൊണ്ട് പാറു പുറത്തേക്ക് നടന്നു…. ക്ലാസ്സ്‌ വാതിലിന്റെ മുന്നിൽ എത്തിയതും ആരിലോ ചെന്ന് ഇടിച്ചു നിന്നു… തല ഉയർത്തി നോക്കിയതും അത് കാശി ആണെന്ന് മനസ്സിലായി…

“എങ്ങോട്ടാണ് ഭവതി ഈ ഓടി പോകുന്നെ…. ”

കാശി ഗൗരവത്തോടെ ചോയിച്ചതും പാറു നന്നായി ഇളിച്ചു കൊടുത്തു…

“Eeeee… അത് ഞാൻ സർനെ തപ്പി ഇറങ്ങിയതാ…. ”

“എന്നെയോ…എന്തിന്..”(കാശി)

“സാറിന്റെ പ്രണയിനി അവിടെ ആകെ ശോകം അടിച്ചിരിക്കുന്നു. അത് പറയാൻ വരാൻ ഓടിയതാ… അപ്പൊ അതാ തേടിയ വള്ളി കാലിൽ ചുറ്റിയില്ലേ…”

എന്തോ ആലോചിച്ചിരിക്കുന്ന നാദിയെ നോക്കിയതും അവന്റെ ചുണ്ടിൽ കള്ള ചിരി വിരിഞ്ഞു…

“നിന്റെ ചങ്കത്തിക്ക് ലേശം പൊസ്സസീവ്നെസ്സ് കൂടുതലാ…. എന്നോട് ഇഷ്ടം പറയുവോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ…… ”

പറയുമ്പോഴേല്ലാം കണ്ണുകൾ അവളിൽ ആയിരുന്നു… ലഞ്ച് ബ്രേക്ക് ആയതിനാൽ ക്ലാസ്സിൽ അധികം ആരും ഉണ്ടായിരുന്നില്ല…. പാറുവിനെ കാണാതെ ആയപ്പോൾ മുന്നിലേക്ക് നോക്കിയ നാദി കാശിയെ കണ്ടതും മുഖം തിരിച്ചു നിന്നു….

പിന്നെ എന്തോ ഓർത്ത പോലെ എഴുനേറ്റ് നിന്ന് good afternoon സർ പറഞ്ഞു….

“Haa ok ok sit….. ”

അവൾക്കടുത്തേക്ക് വന്ന് ഒരു ബുക്ക്‌ എടുത്ത് അതിലേക്ക് നോക്കി കൊണ്ട് പറഞ്ഞു….

“അതെ…. ഇഷ്ട്ടമല്ലന്നൊക്കെ പറഞ്ഞിട്ട് പിന്നെന്തിനാ ഞാൻ മറ്റൊരു പെൺകുട്ടിയോട് സംസാരിച്ചപ്പോ ഫീൽ ആയതു…. ഏഹ്.. പറയ്…

അപ്പൊ ഇഷ്ടം ആണ് ല്ലേ…. ”

ബുക്കിൽ നിന്നും തല ഉയർത്താതെ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവൻ പറയുന്നത് കേട്ട് നാദി ചുറ്റും നോക്കി. സ്റ്റുഡന്റസ് ആരും ശ്രദ്ധിക്കുന്നില്ല..

“ആര് പറഞ്ഞു.. സർ ആരോട് സംസാരിച്ചാലും എനിക്കെന്താ….. ”

“ഒന്നുമില്ലേ…. പറയ് പെണ്ണെ…. നിന്റെ കണ്ണിൽ കാണുന്ന ഈ പ്രണയം മനസ്സിലാക്കാൻ കഴിയാത്ത അത്ര പൊട്ടൻ അല്ല ഞാൻ…. കേട്ടോടി sweet പൊണ്ടാട്ടി…”

ആരും കാണാതെ ചുണ്ട് കൂർപ്പിച്ചു ഉരുമ്മയും നൽകി അവൻ പുറത്തേക്ക് ഇറങ്ങി.. പാറു അവനെ നോക്കി ഒന്ന് ആക്കി ചിരിച്ചു….

“പോയി പഠിച്ചേ… സെക്കന്റ് last പീരീഡ്‌ ഞാൻ വരും… ”

ചമ്മൽ മറക്കുവാൻ പാറുവിനോട് ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അവൻ നടന്നകന്നു….

“ഡീ ഞാൻ ഇപ്പൊ വരാമേ…. കാന്റീനിൽ ഒന്ന് പോയിട്ട് വരാം… ”

നാദിയെ നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് വെളിയിലേക്ക് സ്പീഡിൽ നടന്നു….

❤❤❤❤❤❤❤❤

“ഡാ photo കിട്ടി നോക്കിയേ…. ”

ഒരുവൻ അശ്വിനോട് ഫോണിലുള്ള photo കാണിച്ചു കൊടുത്തു…

“Thanks അളിയാ…. കുറെ ആയി ഇത് എടുക്കാൻ നോക്കുന്നു… ഇപ്പോഴാ കിട്ടിയേ……”

ആ photo കുറച്ച് കൂടി zoom ആക്കികൊണ്ട് പറഞ്ഞു അശ്വിൻ നേരെ നോക്കിയത് കാന്റീനിലേക്ക് പോകുന്ന പാറുവിനെ ആണ്….

ഫോണിലെ ഫോട്ടോയിലേക്കും അവളെയും ഒരു പുഞ്ചിരിയോടെ നോക്കി…. കൂട്ട്കാരോട് ഇപ്പൊ വരാം എന്നും പറഞ്ഞുകൊണ്ട് അവൻ പാറുവിന്റെ പിന്നാലെ നടന്നു…

Nizhalattam pinnala

Naan odi vanthenae

Oru vaatti ennai paaren maa

Othaiyadi pathayila Thaavi ooduren

Aththai peththa poonguyila

Thedi vaaduren

പിറകെ പാട്ട് കേട്ടതും പാറു തിരിഞ്ഞു നോക്കി…

ചിരിയോടെ പാട്ട് പാടുന്ന അശ്വിനെ കണ്ടതും ദേഷ്യം ഇരച്ചു കയറി…..അവനെ ആലുവമണപ്പുറത്തു വെച്ച് കണ്ട പരിചയം പോലും കാണിക്കാതെ മുന്നോട്ട് നടന്നു….

“ഡീ ചുള്ളികമ്പേ…… ഡീ… എന്തൊരു ജാഡയാണ് ഡോ… ഒന്ന് നോക്ക്…. ”

അവളുടെ പിറകെ നടന്ന് ഓരോന്ന് പറഞ്ഞെങ്കിലും പാറു ഒരു ലോഡ് പുച്ഛം മുഖത്ത് വാരി വിതറി തന്റേടത്തോടെ മുന്നോട്ട് നടന്നു….

“ഇവളെ ഇന്ന് ഞാൻ…. ”

അശ്വിൻ കോളേജ് ആണെന്നോ, ആൾക്കാർ കാണുമെന്നോ ഒന്നും നോക്കീല… പാറുവിനെ പിറകിലൂടെ ചെന്ന് പൊക്കി എടുത്ത് അടുത്തുള്ള ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയിലേക്ക് കയറി വാതിൽ അടച്ചു….

അങ്ങനെ ഒരു നീക്കം അവൾ തീരെ പ്രതീക്ഷിക്കാത്തത് ആയതിനാൽ ശെരിക്കും പേടിച്ച് വിറക്കുന്നുണ്ടായിരുന്നു….

മനസ്സിൽ ആദ്യം വന്നത് അവൻ എല്ലാവരുടെയും മുന്നിൽ വെച്ച് പൊട്ടിച്ച തന്റെ ചുണ്ടുകൾ ആണ്. പാറു അപ്പൊ തന്നെ സ്വയം ചുണ്ടുകൾ വായ്ക്കുള്ളിൽ ആക്കി…

അത് കണ്ടതും അശ്വിൻ ചിരിച്ചു….

“നിന്നെ ഞാൻ ഒന്നും ചെയ്യാൻ കൊണ്ട് വന്നതല്ല… ഒരു കാര്യം പറയാൻ വന്നതാ…

അപ്പോഴേക്കും അവൾക്ക് എന്തൊരു ജാഡ….. ”

അവന്റെ വാക്ക് കേട്ടതും പാറു പിന്നെയും അവനെ നോക്കി പുച്ഛിച്ചു…

“എടീ…. ഇങ്ങനെ പുച്ഛം വാരി വിതറാൻ നീ ആരാടി….. അവളുടെ ജാഡ കണ്ടാൽ തോന്നും പ്രധാനമന്ത്രിയുടെ കൊച്ചുമോളാണെന്ന്…. ”

“അതിന് പ്രധാനമന്ത്രിക്ക് കൊച്ച് മോൾ ഇല്ലല്ലോ…. അല്ലാ… ഞാൻ എന്ത് ചെയ്താലും നിങ്ങൾക്കെന്താ… എന്റെ മുഖം, എന്റെ ശരീരം…

ഞാൻ പലതും കാണിക്കും. ഇയാളെന്നെ ഭരിക്കാൻ വരണ്ട… കേട്ടോ… അങ്ങോട്ട് മാറിക്കെ എനിക്ക് പോകണം.

പുറത്തേക്ക് പോകാൻ ഒരുങ്ങിയ അവളെ അവൻ കൈ കൊണ്ട് തടഞ്ഞു….

“അങ്ങനെ ഇപ്പൊ നിന്നെ വിടുന്നില്ല എങ്കിലോ….

അവൾക്കടുത്തേക്ക് അവൻ നടന്നടുത്തു… പേടിച്ച് പിറകിലേക്ക് അവൾ പോകും എന്ന് വിചാരിച്ചെങ്കിലും മാറിൽ കൈ കെട്ടി ഒരു ഇഞ്ചു പോലും അനങ്ങാതെ അവനെ നോക്കി ഒറ്റപിരികം പൊക്കി നിൽക്കുന്ന പെണ്ണിനെ കണ്ട് ഇവൾക്കിത് എന്ത് പറ്റി എന്ന അർത്ഥത്തിൽ പാറുവിനെ അടിമുടി നോക്കി….

ഇതുവരെ പ്രണയവും കുറുമ്പും നിറഞ്ഞ കണ്ണുകളിൽ ഇപ്പോൾ വെറുപ്പ് മാത്രം…. കാരണം നന്നായി അറിയാവുന്നത് കൊണ്ട് തന്നെ കൂടുതൽ ഒന്നും ചോയിക്കാൻ നിന്നില്ല…

“എന്താ നിങ്ങൾക്ക് വേണ്ടത്…. വേഗം പറയ്…”

യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾ പറഞ്ഞു…..

“അത് ഒന്നൂല്ല… എന്റെ അമ്മക്ക് നിന്നെ ഇഷ്ട്ടായി അത്രേ..മരുമകൾ ആയിട്ട് നിന്നെ മതീന്ന്..

ഞാൻ എന്തായാലും അത് അങ്ങ് നടത്തി കൊടുക്കാൻ തീരുമാനിച്ചു…. അമ്മക്ക് വേണ്ടി മാത്രം…

നിന്നോട് ഒരിഷ്ട്ടം ഈ ജന്മത്തിൽ ഉണ്ടാവില്ല…. എന്റെ പ്രണയം എന്നും എന്റെ ആദ്യക്ക് ഉള്ളത് ആണ്.”

“അതിന്…. ഞാൻ സമ്മതിക്കാതെ ഇയാൾ എങ്ങനെ അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ

മറ്റെങ്ങോട്ടോ നോക്കി പറഞ്ഞു മുഴുപ്പിക്കും മുന്നേ കഴുത്തിൽ തണുത്ത സ്പർശം ഏറ്റത്തും മിഴികൾ കഴുത്തിലേക്ക് നീണ്ടു….

കഴുത്തിൽ നീണ്ടു കിടക്കുന്ന മഞ്ഞ താലി…

അവന്റെ ചുണ്ടിൽ പുച്ഛം മാത്രം ആയിരുന്നു…

“ഇത്രേ ഉള്ളു നീയൊക്കെ… നിന്റെ സമ്മതത്തിന്റെ ആവിശ്യം എനിക്കില്ല…. നിന്നെ ഒന്ന് അടക്കവും ഒതുക്കവും ഉള്ള പെണ്ണാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ… ആണിന്റെ കരുത്തിന് മുന്നിൽ നീ ഇനി എത്ര ധൈര്യം ഉള്ളവൾ ആയിട്ടും കാര്യമില്ല….ഈ നിമിഷം മുതൽ നീ എന്റെ ഭാര്യ ആണ്… കേട്ടോടി ഭാര്യേ….

പാറുവിന്റെ കരം കവർന്നുകൊണ്ട് പറയുന്ന അവനെയും കഴുത്തിലെ താലിയും കാൺകെ അവളുടെ ഞരമ്പുകൾ വലിഞ്ഞു മുറുകി….

അവന്റെ കൈ ശക്തിയിൽ കുടഞ്ഞെറിഞ്ഞു….

“താനെന്താടോ വിചാരിച്ചേ… ഏഹ്… താലിയുടെ മഹത്വം മനസ്സിലാക്കി ഇത് ഞാൻ അങ്ങ് സ്വീകരിക്കുമെന്നോ…. എങ്കിൽ തനിക്ക് തെറ്റി… തന്നെപോലൊരാളോട് കൂടെ ജീവിക്കുന്നതിലും ഭേദം വല്ല പൊട്ടകിണറ്റിലും ചാടി ചാവുന്നത് ആണ്….. സിനിമയിലും സീരിയലിലും കഥയിലുമൊക്കെ കണ്ടിട്ടുണ്ടാവും താലി വലിച്ച് പൊട്ടിച്ചെറിയാതെ അവൻ പറയുന്നത് കേട്ട് ജീവിക്കുന്ന പെണ്ണിനെ…

പക്ഷെ എന്നെ താൻ അങ്ങനെ കാണരുത്…. എന്റെ അനുവാദം ഇല്ലാതെ കെട്ടിയ ഇത് വെറും ചരട് മാത്രം ആണ്..

അവളുടെ കൈ താലിയിൽ മുറുകി….

തുടരും………

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : PONNU