നിൻ മിഴികളിൽ, തുടർക്കഥയുടെ പതിനൊന്നാം ഭാഗം വായിക്കൂ…

രചന : PONNU

“ഡീ പുല്ലേ…. നിന്നോട് ആണ് ചോദിക്കുന്നെ….

ഇപ്പൊ നിന്റെ നാവിറങ്ങിപ്പോയോ……. നിന്നോടാണ് ഈ ചോദിക്കുന്നത്….. ഡീ….. ഇവളെ….

മുണ്ടും മടക്കി കുത്തി അവൾക്കടുത്തേക്ക് വന്നതും പാറു പിന്നെ ഒന്നും നോക്കീല…. ഒരൊറ്റ ഓട്ടം ആയിരുന്നു…. പിറകെ അശ്വിനും…..

ബാക്കിയുള്ളവർ അന്തം വിട്ട് പരസ്പരം നോക്കി.

പാറു ഓടി ഒരു ക്ലാസ്സിൽ കയറി…. അവിടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാം ഒന്ന് ഞെട്ടി പോയിരുന്നു… പിറകെ അശ്വിനും അകത്തേക്ക് കയറി… കിതപ്പ് മാറും വരെ പാറു അവിടെ നിന്നു…

അവൻ കലിപ്പിൽ അവൾക്കടുത്തേക്ക് വന്നതും പാറു ക്ലാസ്സിന് ചുറ്റും കിടന്ന് ഓടി…

അവളുടെ ഒപ്പം തന്നെ അവനും ഉണ്ടായിരുന്നു….

കൈ എത്തി പിടിക്കാൻ നോക്കുമ്പോഴൊക്കെ കിട്ടി കിട്ടീല എന്ന രീതിയിൽ അവൾ അവനിൽ നിന്നും വഴുതി പോയി….

“ഡീ….. നിക്കെടി അവിടെ… നിക്കാൻ…. ”

“താൻ പോടോ….. ചെന്ന് നിങ്ങള്ടെ മറ്റവളെ പിടിക്ക്….

അവനെ നോക്കി കോക്രി കാണിച്ച് പാറു ക്ലാസ്സിന് പുറത്തേക്ക് ഓടി…

“ഇവളെ കെട്ടിയാൽ നെട്ടോട്ടം ഓടി എന്റെ അടപ്പ് ഇളവുമല്ലോ ദൈവമേ…. ഇവളെ മുൻപിൽ തോറ്റാൽ പിന്നെ മീശ വെച്ചിട്ട് കാര്യമില്ല….”

മനസ്സിൽ പറഞ്ഞു ഒന്ന് ശ്വാസം വലിച്ചുവിട്ടുകൊണ്ട് അവൻ പിന്നെയും അവൾക്ക് പിന്നാലെ ഓടി….

കോളേജ് മെയിൻ ഓഡിറ്റോറിയം വഴി കറങ്ങി രണ്ടാളും സ്റ്റാഫ് റൂമിന്റെ ഒക്കെ മുന്നിലൂടെ ഓടി…

ഇനി തന്നെ രക്ഷിക്കാൻ കാശി സാറിനെ പറ്റു എന്നുള്ളത് കൊണ്ട് പാറു വേഗത്തിൽ കാശിയുടെ ക്യാബിനിനു മുന്നിൽ എത്തി…. അകത്തേക്ക് കയറാൻ തുടങ്ങിയതും അവിടെ ഉള്ള കാഴ്ച കണ്ട് അനങ്ങാൻ ആവാതെ അവിടെ തന്നെ നിന്നു പോയി….

പാറു നിൽക്കുന്നത് കണ്ട് അവളെ ഇനി എളുപ്പത്തിൽ പിടിക്കാം എന്ന ചിന്തയിൽ അങ്ങോട്ടേക്ക് ചെന്ന് പാറുവിന്റെ കൈയ്യിൽ പിടിച്ച് അവന് നേരെ നിർത്തി… അപ്പോഴാണ് പാറുവിന് പറ്റിയ അബദ്ധം മനസ്സിലായത്…. അപ്പോഴേ ഓടേണ്ടത് ആയിരുന്നു എന്ന് അവൾക്ക് തോന്നിപോയി…

“ഇനി നീ എങ്ങോട്ട് പോകുമെടി… ഏഹ്…. ഓട് നീ…”

അവൻ കിതച്ചുകൊണ്ട് പറഞ്ഞതും പാറു അവനെ നോക്കി ചിരിച്ചു…

“എന്താടി പതിവില്ലാത്ത ചിരി… അതും എന്നോട്

കണ്ണുകൊണ്ട് പാറു അകത്തേക്ക് നോക്കാൻ അവനോടായി പറഞ്ഞതും ഒന്ന് സംശയിച്ച ശേഷം അകത്തേക്ക് നോക്കി….. അകത്തേക്ക് നോക്കിയതും അത്രയും നേരം ദേഷ്യം നിറഞ്ഞിരുന്ന അശ്വിന്റെ മുഖത്ത് ഞൊടി ഇടയിൽ സന്തോഷം നിറഞ്ഞ പുഞ്ചിരി വിടർന്നു…

കാശിയുടെ നെഞ്ചിൽ ചേർന്നു നിന്ന് കരയുന്ന നദി… പ്രണയത്തോടെ അവനും അവളുടെ നെറുകയിൽ തലോടുന്നുണ്ട്…. ചുറ്റുമുള്ളതൊന്നും ഇരുവരും പരസ്പരം അറിയുന്നില്ല….തന്റെതായ ലോകത്തിൽ കെട്ടിപ്പുണർന്നവർ നിന്നു….

പാറുവും അശ്വിനും പരസ്പരം നോക്കി ചിരിച്ചു….

പിന്നെ എന്തോ ഓർത്ത പോലെ രണ്ടാളും ദേഷ്യത്തോടെ മുഖം തിരിച്ചു….

കൈയ്യിൽ ഫോൺ ഇല്ലന്ന് അറിഞ്ഞതും പാറു വേഗം അശ്വിന്റെ പോക്കറ്റിൽ ഇരുന്ന ഫോൺ എടുത്ത് ക്യാമറ ഓൺ ആക്കി നാദിയുടെയും കാശിയുടെ ചിത്രം പകർത്തി…..

ഫോട്ടോ എടുത്ത് കഴിഞ്ഞതും അശ്വിൻ ഫോൺ തട്ടിപ്പറിച്ചു….

“ഡോ തനിക്ക് മാത്രം അല്ല ഫോൺ ഉള്ളത്….

എന്തൊരു ജാഡയാണ്…. Hum…. ”

പാറു പറഞ്ഞത് അൽപ്പം ഉറക്കെ ആയതും അശ്വിൻ അവളുടെ വായ പൊത്തി പിടിച്ചു….

കാര്യം അറിയാതെ അവൾ അവന്റെ കൈയ്യിൽ കടിച്ചു……

“ആഹ്…. ”

ശബ്ദം ഉയർത്താതെ വേദന കൊണ്ട് അവന്റെ തൊണ്ടകുഴിയിൽ നിന്നും പുറപ്പെട്ടു….

“താനെന്താടോ കാണി….. ”

ബാക്കി പറയും മുൻപ് അശ്വിൻ അവളെ പൊക്കി എടുത്ത് മറ്റൊരിടത്തേക്ക് മാറി നിന്നു….

അവളെ ഒന്നും പറയാൻ അനുവദിക്കാതെ പാറുവിന്റെ ചുണ്ടിൽ ചൂണ്ട് വിരൽ ചേർത്തു…

അശ്വിന്റെ മിഴികൾ അവളുടെ കണ്ണുമായി കൊരുത്തു…. സാധാരണ കാണും പോലെ കണ്ണും കണ്ണും നോക്കി നിന്നില്ല രണ്ടാളും… ആദ്യം ഒന്ന് മിഴികൾ തമ്മിൽ ഉടക്കി എങ്കിലും സ്വയം നിയന്ത്രിച്ചു രണ്ടാളും കണ്ണുകൾ മാറ്റി…..

“നീ ഇങ്ങനെ ഉറക്കെ പറഞ്ഞാൽ അത് അവർ കേട്ട് അകന്നു മാറും… അത്രയും നല്ല സാഹചര്യം കുളമാക്കിട്ട് എന്ത് കിട്ടാൻ ആണ് നിനക്ക്

അമളി പറ്റിയ കുഞ്ഞിനെ പോലെ അവൾ നാക്ക് കടിച്ചു

“Ee… Sorry… ഞാൻ ഓർത്തില്ല… അല്ല…

നമ്മൾ രണ്ടാളും എന്തിനാ ഓടിയെ.

പാറു പറഞ്ഞു തീർന്നതും അശ്വിൻ അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു… ഇടുപ്പിലൂടെ അവന്റെ കൈ മുറുകി…

അവനെ ദേഷ്യപ്പെട്ട് നോക്കി എങ്കിലും കൂടുതൽ തന്റെ ശരീരത്തോട് അവൻ അമർന്നതല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല…

“എങ്ങനെ തോന്നിയെടി നിനക്ക്…..ഞാൻ കെട്ടിത്തന്ന താലി പൊട്ടിച്ചെറിയാൻ….

ദേ നോക്കിയേ… ഈ പൂപോലുള്ള കവിളിലെന്റെ കൈപാട് പതിഞ്ഞ് ആകെ ബോർ ആയില്ലേ…. നീ ആ താലിയെ എങ്കിലും ബഹുമാനിക്കും എന്ന് വിശ്വാസം ഉണ്ടായിരുന്നു…

ഇപ്പൊ അത് പോയി കിട്ടി… നീ അന്ന് ചോദിച്ചില്ലേ… ഈ സഖാവിന്റെ സഖി നീ ആയിക്കോട്ടെ എന്ന്…. എന്നിട്ട് എന്തിനാ പെണ്ണെ ആ താലി പൊട്ടിച്ചെറിഞ്ഞേ…. എന്തും ഞാൻ സഹിക്കും….

പക്ഷെ…. ഇത് പറ്റില്ല…. ഒരു പെണ്ണിന്റെ അനുവാദമില്ലാതെ താലി കെട്ടുന്നത് തെറ്റാണ് എന്ന് അറിയാം…. പക്ഷെ നിന്റെ കാര്യത്തിൽ ഞാൻ അത് തിരുത്തി…. ”

അവളുടെ മുഖം ചൂണ്ടുവിരലിനാൽ ഉയർത്തി പെണ്ണിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു….

“ദെ…. നീ പൊട്ടിച്ചെറിഞ്ഞ താലി…. നീ തന്നെ വെച്ചോ ഇത്… കത്തിച്ചു കളയണമെങ്കിൽ അങ്ങനെ ചെയ്തോ…. No പ്രോബ്ലം….”

താലി അവളുടെ കൈകളിലേക്ക് വെച്ചുകൊണ്ട് അശ്വിൻ ഫോൺ എടുത്തു….

ഫോണിൽ ‘pondatty ‘എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു…..

“ഹലോ…. ആദ്യാ…. നീ എവിടെയാ…. എനിക്ക് കാണാൻ തോന്നുന്നെടി നിന്നെ…. Miss you ഡി കെട്ട്യോളെ…..”

Call അറ്റൻഡ് ചെയ്തതും അശ്വിൻ ആദ്യയോട് പറയുന്ന ഓരോ വാക്കും കേൾക്കേ നെഞ്ചിൽ ഒരു വിങ്ങലും ദേഷ്യവും പാറുവിന് അനുഭവപ്പെട്ടു…

അവൻ കൈയ്യിൽ ഏൽപ്പിച്ച താലിയിൽ അവൾ ദേഷ്യം തീർത്തു…..

ഏറെ നേരം അവൻ അവിടെ നിന്ന് സംസാരിച്ചു…

അവനെ നോക്കികൊണ്ട് പാറുവും…

അൽപ നേരം കഴിഞ്ഞതും ആദ്യ അങ്ങോട്ടേക്ക് വന്നു…. ആരെയും മയക്കാൻ കഴിയുന്ന ചിരി അവളിൽ ഉണ്ടായിരുന്നു….

ആദ്യ അശ്വിനെ വന്ന് ഇറുകെ പുണർന്നു എന്തൊക്കെയോ പറയുന്നുണ്ട്… അതൊന്നും കണ്ട് നിൽക്കാൻ ഉള്ള ശേഷി പാറുവിന് ഉണ്ടായിരുന്നില്ല….

നിറഞ്ഞുവന്ന കണ്ണുനീർ തുടച്ച് ആരെയും നോക്കാതെ ക്ലാസ്സിലേക്ക് പോയി….

❤❤❤❤❤❤❤❤❤❤

കാശിയുടെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവന്റെ കണ്ണിലേക്കു നോക്കി അവൾ…

അവന്റെ കണ്ണ് കലങ്ങിയിരുന്നു…. കവിളിൽ പതിഞ്ഞ അഞ്ചു വിരലിന്റെയും പാട് കാണുംതോറും അവന്റെ ഉള്ള് വിങ്ങി…..

പതിയെ ആ കവിളിൽ ഒന്ന് തലോടി…

“വേദനിച്ചോ ന്റെ പെണ്ണിന്…..

ആർദ്രമായ അവന്റെ സ്വരം കാതിൽ മുഴങ്ങി…

“അടിച്ചിട്ട് ഇപ്പൊ വേദനിച്ചോന്നോ… ഒട്ടും വേദനിച്ചില്ല…. നല്ല സുഖം ആയിരുന്നു… ഹോ… ”

കണ്ണ് കൂർപ്പിച്ചു കെറുവോടെ പറഞ്ഞു കൊണ്ട് നാദി അവനിൽ നിന്നും അകന്നുമാറി…

“അച്ചോടാ…. പിണങ്ങിയോ…. Sorry ഡി….

പെട്ടെന്ന് നീ അവനെ കുറിച് ആവിശ്യം ഇല്ലാത്തതു ഒക്കെ പറഞ്ഞപ്പോ ദേഷ്യം വന്നു.. അതാ തല്ലിയത്… Sorry നാദി…. Really sorry… ”

കൊച്ചു കുട്ടികളെ പോലെ കെഞ്ചിപറയുന്ന കാശിയെ കണ്ട് നാദിക്ക് ചിരി പൊട്ടി….

“അയ്യേ…. എന്താ സർ ഇത്….

അവളുടെ ചിരിയും ഇടയ്ക്കിടെ വിടർന്നു വരുന്ന മിഴികളിലും ആയിരുന്നു അവന്റെ ശ്രദ്ധ…..

“വാവേ….. I love u. ഇഷ്ട്ടമല്ലേ നിനക്ക് എന്നെ….. എന്റെ കണ്ണിൽ നോക്കി പറയ് എന്തയാലും…. പറയ് ഡോ….”

പ്രതീക്ഷയോടെ ചോദിക്കുന്ന അവന്റെ കണ്ണിൽ നോക്കാനുള്ള ധൈര്യം അവൾക്കില്ല…. എന്തു പറയും താൻ, ഈ ഹൃദയം നിറയെ തന്റെ സർ ആണെന്നോ…. അതോ ഇഷ്ട്ടം മറച്ചുവെച്ചുകൊണ്ട് ഇഷ്ട്ടമല്ല എന്നോ…. ഒരിക്കലും ഒന്നാവില്ല എന്ന് അറിഞ്ഞുകൊണ്ട് എന്തിനാ വെറുതെ പ്രണയിക്കുന്നത്…. അവസാനം മറ്റൊരാൾക്ക് സ്വന്തമാകുമ്പോൾ ഹൃദയം പൊട്ടി കരയാനോ….

ആ കണ്ണുകളിൽ നോക്കി കള്ളം പറയുവാൻ തനിക്കാവില്ല…

എന്തു മറുപടി നൽകും ഞാൻ…

മനസ്സിൽ ഒരായിരം ചിന്തകൾ കുമിഞ്ഞുകൂടി…

“നാദി… എന്താ ഒന്നും പറയാത്തത്… ഒന്നിക്കാൻ ആവില്ല എന്ന ചിന്തായാണെങ്കിൽ അത് വേണ്ട…

അതൊക്കെ പിന്നീടുള്ള കാര്യങ്ങൾ അല്ലെ…. വിധിച്ചിട്ടുണ്ടെങ്കിൽ ഒന്നിക്കാം…. അത് മാത്രം ചിന്തിക്ക്

അവൾ അപ്പോഴും തലതാഴ്ത്തി നിന്നു…

“എനിക്ക് ഇഷ്ട്ടാണ് സർ… ഒരുപാട്…”

അത്രമാത്രം പറഞ്ഞുകൊണ്ട് നാദി അവിടെ നിന്നും വേഗത്തിൽ നടന്നിറങ്ങി…

അവളുടെ ആ ഒരു വാക്ക് മതിയായിരുന്നു അവന്…

❤❤❤❤❤❤❤❤

രാത്രി കൂട്ട്കാരോടൊത്ത് ബാറിൽ ഇരിക്കുകയാണ് അശ്വിൻ… മനസ്സ് ആകെ നൂല് വിട്ട പട്ടം പോലെ അലഞ്ഞു നടന്നു….

ഫ്രണ്ട്സിന്റെ കൂടെ ബാറിൽ ഇരിക്കും എന്നല്ലാതെ അശ്വിൻ കുടിക്കുകയോ വലിക്കുകയോ ചെയ്തിരുന്നില്ല….

താലി കെട്ടിയതും അവൾ അത് പൊട്ടിച്ചെറിഞ്ഞതുമൊക്കെ ഓർക്കുമ്പോൾ അവന് ദേഷ്യം നിയന്ത്രിക്കാൻ ആവന്നുണ്ടായിരുന്നില്ല…..

അടുത്തിരുന്ന മദ്യ കുപ്പി അവൻ വായിലേക്ക് കമിഴ്ത്തി….

ഫ്രണ്ട്സ് എല്ലാവരും ഞെട്ടിപ്പോയി… മദ്യം കൈകൊണ്ട് തൊടാത്തവൻ ആണ് വെള്ളം പോലും ചേർക്കാതെ കുടിക്കുന്നത്.

“ഡാ കിരൺ…. അവളുടെ… ആ പാറുവിന്റെ വീട് കണ്ടുപിക്കാൻ പറഞ്ഞിട്ട് നീ നോക്കിയാരുന്നോടാ..

പറയുമ്പോൾ നാവ് കുഴഞ്ഞുപോയിരുന്നു….

“ഹാ ഡാ…. കണ്ട് പിടിച്ചു…. “(കിരൺ)

“വണ്ടി എടുക്ക് എങ്കിൽ…നേരെ അവളുടെ വീട്ടിലേക്ക് വിട്ടോ…”(അശ്വിൻ)

“നിനക്കെന്താഡാ വട്ടായോ… ഈ പാതിരാത്രി അവളുടെ വീട്ടിൽ ചെന്ന് കേറാൻ…..”

“നിങ്ങൾക്ക് എന്നെ അങ്ങോട്ട് കൊണ്ട് പോകാൻ പറ്റുമോ ഇല്ലയോ…. ഇല്ലെങ്കിൽ ഞാൻ പൊയ്ക്കോളാം…. ”

അവന്റെ വാശി കാരണം അശ്വിനെ അവിടെ കൊണ്ടാക്കി അവർ തിരിച്ചു വന്നു….

ശബ്ദം ഉണ്ടാക്കാതെ അവളുടെ വീടിന്റെ മുന്നിൽ ചെന്ന് നിന്ന് ഡോറിൽ തട്ടി….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും………..

രചന : PONNU

Scroll to Top