മന്ദാരം, നോവൽ, ഭാഗം 15 വായിച്ചു നോക്കൂ…

രചന : Thasal

എന്റെ കർത്താവെ…. ഞാൻ ഇത് എന്തോന്നാ കാണിച്ചത്…

രാവിലെ ജെറിയോട് ചെയ്ത ഓർമ കുറച്ചു കഴിഞ്ഞിട്ടാണ് സേറയിൽ കത്തിയത്… അവൾ ബോളിൽ തല വെച്ച് കൊണ്ട് ആകെ ചമ്മിയ രീതിയിൽ കിടന്നു…

അവളുടെ ചിന്തയിൽ വീണ്ടും വീണ്ടും അത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു…

“ഇനി അങ്ങനെ ഒരു രീതിയിൽ തന്നെയാണോ ഞാനും അവനെ കണ്ടെക്കുന്നത്…. ”

അവളുടെ ഉള്ളിൽ ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടിരുന്നു… അവളുടെ ഉള്ളിൽ ജെറിയോടൊത്തുള്ള ഓർമ്മകൾ നിറഞ്ഞു…

സൗമ്യമായ പുഞ്ചിരിയോടെ തന്റെ എല്ലാ നെഗറ്റീവും പോസിറ്റീവ് ആയി മാറ്റാൻ കഴിവുള്ളവൻ….

കണ്ട നാൾ മുതൽ എബിയെക്കാൾ ഏറെ തന്നെ സ്വാധീനിച്ച…..ഒരു നേരം പിണങ്ങിയാൽ ഉള്ളിൽ ഹൃദയം പൊട്ടി പോകും എന്ന് തോന്നിക്കുന്ന…..

എന്തിനും ഏതിനും കൂടെ നിൽക്കുന്നവൻ…

എബിയോടുള്ള ബന്ധം അത് തനിക്ക് ഒരു സംശയവും ഇല്ലാതെ പറയാൻ കഴിയുന്നു…

പക്ഷെ ജെറി…

അവളുടെ ചിന്തകൾ കാട് കയറി തുടങ്ങിയിരുന്നു.

“ഡീീ…. ”

അലറി കൊണ്ടുള്ള എബിയുടെ വിളിയാണ് അവളെ ബോധത്തിലെക്ക് കൊണ്ട് വന്നത്…അവൾ ഞെട്ടലോടെ ഒന്ന് തല ഉയർത്തി…

എബി അവളെ നോക്കി ഇരിപ്പായിരുന്നു…

“എന്നതാഡി… പകൽ കിനാവും കാണാൻ തുടങ്ങിയോ…. ”

അവൻ ആക്കി കൊണ്ട് ചോദിച്ചതും അവൾ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു കൊണ്ട് അവന്റെ തോളിലൂടെ കയ്യിട്ടു പിടിച്ചു..

“ഡാാ…. ”

“മ്മ്മ്… ”

“ഡാാ… ബ്രദർ… ”

“എന്താടി… ”

അവൻ ശബ്ദം ഉയർത്തിയതും അവൾ അവനെ ഒന്ന് നോക്കി ചിരിച്ചു…

“ഞാൻ marrage ചെയ്തു പോയാൽ നിനക്ക് വിഷമം ആകില്ലേ… ”

അവളുടെ ചോദ്യം കേട്ടു അത് വരെ സിപ്അപ് കുടിക്കുകയായിരുന്ന ജെറി തല ചെരിച്ചു അവളെ നോക്കി… അവന്റെ മുഖത്ത് അത് വരെ തെളിഞ്ഞു നിന്നിരുന്ന പുഞ്ചിരി മാഞ്ഞിരുന്നു..

അവൻ മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് കോർട്ടിലേക്ക് തന്നെ നോക്കി…

“അപ്പോൾ പുതിയ ഒരാൾ നമ്മുടെ ഇടയിൽ കയറിയാൽ ഒരു രസം ഉണ്ടാകില്ലല്ലേ…. ”

അവളുടെ ചോദ്യത്തിന് അവൻ സംശയത്തോടെ അവളെ നോക്കി…

“മോള് ഇത് എങ്ങോട്ടാ പറഞ്ഞു പോകുന്നത്….

വേണമെങ്കിൽ നീ marrage ചെയ്യണ്ട… എന്ന് വെച്ച് ഞങ്ങളെ രണ്ട് പേരെയും ബാച്ച്ലർ ആക്കി നിർത്താൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്… അവളുടെ ഒരു കോപ്പിലെ ചോദ്യം…

എബി പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അവന്റെ നെറ്റിയിൽ ഒന്ന് തട്ടി…

“Just relax…. I know… നീ മുട്ടി നിൽപ്പ് ആണെന്ന്…..നീ കെട്ടണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ… ”

“എനിക്ക് നിന്നെ ശരിക്കും അറിയാം… ഉള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിലെ ഇമ്മാതിരി കൊനിശ്ട്ട് ചോദ്യം ചോദിക്കൂ….എന്താ മോളെ ഉദ്ദേശം… ”

“ദുരുദ്ദേഷം…. ഒന്ന് പോയേഡാാ…ഒരു കാര്യം ചോദിക്കാനും പറ്റില്ല… ”

അവൾ അവനിൽ നിന്നും അകന്നു മാറാൻ ഒരുങ്ങിയപ്പോഴേക്കും അവൻ അവളെ പിടിച്ചു വെച്ചു കൊണ്ട് അവളുടെ തോളിൽ കയ്യിട്ടു പിടിച്ചു…

അവൾ അവനെ ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് നോക്കിയതും അവന്റെ നോട്ടം കോർട്ടിലേക്ക് ആയിരുന്നു…. അവളുടെ നോട്ടവും അവനെ പിന്തുടരുന്നു കൊണ്ട് കോർട്ടിൽ എത്തി…

കോർട്ടിൽ കളിക്കുന്ന ജെറിയെ കണ്ടു അവളുടെ ചുണ്ടിൽ അറിയാതെ തന്നെ പുഞ്ചിരി നിറഞ്ഞു….. ഉള്ളിൽ എവിടെയോ പുതിയ ഒരു ബന്ധത്തിന്റെ നാമ്പ് പൊട്ടി തുടങ്ങിയിരുന്നു…

❤❤❤❤❤❤❤❤

“നീ ഇന്ന് ഹോസ്റ്റലിലേക്ക് അല്ലേ…. ”

ഭക്ഷണം കഴിക്കുന്നതിനിടെ ഒന്ന് തല പോലും ഉയർത്താതെ ജെറി ചോദിച്ചതും അവൾ അതെ രീതിയിൽ ഒന്ന് തലയാട്ടി…

“ആ… പോകണം…..”

അവളുടെ സ്വരത്തിൽ അത്ര താല്പര്യം ഇല്ലായിരുന്നു… എബി ചിരി ഒതുക്കി കൊണ്ട് അവളെ നോക്കി.

“എന്നാലും ഇത്രയും അടിച്ചു പൊളിച്ചു നടന്ന നമ്മുടെ സിസ്റ്ററിന് തന്നെ ഈ ഗതി വന്നല്ലോ…

ആറ് മണിക്ക് ഹോസ്റ്റലിൽ കയറണം….ഉണക്കചപ്പാത്തി തിന്നണം… പിന്നെ അതും പോരാഞ്ഞു വാർഡന്റെ വായിൽ നിന്ന് കൊങ്കണിയിൽ നല്ല ചീത്തയും കേൾക്കണം… എങ്ങനെ സാധിക്കുന്നു…. ”

എബി കളിയാക്കി ചോദിച്ചതും അവൾ ഫോർക്കിൽ കുത്തിയ വെജ് അവന്റെ വായിൽ കുത്തി കയറ്റി…

“Shutup…. ഇനി മിണ്ടിയാൽ വായിൽ ഞാൻ ആസിഡ് ഒഴിക്കും… അവന്റെ ഒരു….

അതൊക്കെ ആലോചിക്കുമ്പോൾ തന്നെ ഉള്ള മൂഡ് പോകും അപ്പോഴാ രണ്ടെണ്ണം അതും ചോദിച്ചു വന്നേക്കുന്നത്….”

അവൾ ഫുഡിൽ നോക്കി കൊണ്ട് പറയുന്നത് കേട്ടു ജെറി ചിരിയോടെ അവളുടെ നെറ്റിയിൽ ഒന്ന് തട്ടി

“നീ കാരണം തന്നെയല്ലേ……എത്ര പ്രാവശ്യം പറഞ്ഞതാ വെറുതെ ചാടി പുറപ്പെടണ്ടാ എന്ന്..”

“അതിന് ഞാൻ വന്നത് നിങ്ങളുടെ കൂടെ നിൽക്കാൻ അല്ലേ… അല്ലാതെ ഞാൻ അറിഞ്ഞോ എന്നെ പിടിച്ചു ആ ഹിറ്റ്ലറുടെ കോൺസൺഡ്രെഷൻ ക്യാമ്പിൽ കൊണ്ട് പോയി ഇടും എന്ന്… സത്യം പറഞ്ഞാൽ മടുത്തു……

ഉഫ്…

അവൾ സങ്കടത്തോടെ പറയുന്നത് കേട്ടു അവർക്കും പാവം തോന്നിയിരുന്നു…

“എന്നാ നീ ഞങ്ങളുടെ കൂടെ പോര്… വെറുതെ കഷ്ടപ്പെട്ടു നിൽക്കണ്ട… ”

എബി വളരെ കൂൾ ആയി തന്നെ പറഞ്ഞു…

“അത് പോയിന്റ്… ”

അവൾ സന്തോഷത്തോടെ അവന് നേരെ കൈ കാണിച്ചതും അവൻ അതിൽ ഒന്ന് അടിച്ചു…

“എന്ത് പോയിന്റ്…….ഡാാ കോപ്പേ…. 2 month കഴിഞ്ഞാൽ നമ്മൾ രണ്ട് പേരുടെയും ക്ലാസ്സ്‌ അങ്ങ് കഴിയും… അത് കഴിഞ്ഞാൽ ഇവൾ എവിടെ നിൽക്കും….ഫ്ലാറ്റിൽ ഒറ്റയ്ക്ക് നിൽക്കുമോ…. ഒന്ന് പോയേ നീ…. നീ ഇപ്പോൾ തത്കാലം ഹോസ്റ്റലിൽ നിന്നാൽ മതി…. ”

ജെറി അതിനെ എതിർത്തു കൊണ്ട് പറഞ്ഞതും അവളുടെ മുഖം വീർത്തു കെട്ടിയിരുന്നു….

“അതും ശരിയാണ്…. ”

എബിയും അതിനെ അനുകൂലിച്ചതോടെ അവൾ ദേഷ്യത്തോടെ ചെയറിൽ നിന്നും ചാടി എഴുന്നേറ്റു….

“You are a real devil…..ഈ സ്നേഹം ഉണ്ടെന്ന് പറയുന്നത് വെറും നുണയാ…. ലയർ…

അവളുടെ സങ്കടവും ദേഷ്യവും എല്ലാം ആയിരുന്നു ആ വാക്കുകൾ…

ജെറി ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു..

“Baby boo relax…. ”

ചുറ്റും സ്റ്റുഡന്റ്സ് എല്ലാവരും നോക്കുന്നത് കണ്ടു അവൻ അവളെ ചെയറിൽ തന്നെ ഇരുത്തി…

അവൾ നിറഞ്ഞ കണ്ണുകൾ തുടർച്ചയായി തുടച്ചു കൊണ്ട് കൈ കെട്ടി ഇരുന്നു…

എബി ചിരിയോടെ അവൾക്ക് നേരെ ടിഷു കാണിച്ചതും അവൾ അത് വാങ്ങി കണ്ണ് തുടച്ചു…

“Make up നോക്കണേ… ”

എബി അവളെ കളിയാക്കിയതും ജെറി അവന്റെ കയ്യിൽ ഒന്ന് തട്ടി കണ്ണ് ചിമ്മി…

“Baby boo…. ”

ജെറിൻ അവൾക്ക് അടുത്തേക്ക് ചെയർ വലിച്ചിട്ട് കൊണ്ട് വിളിച്ചു….

അവൾ താഴേക്ക് തന്നെ നോക്കി ഇരുന്നു…

“Baby boo…..please listen….

അവളുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് അവൻ വിളിച്ചതും അവൾ മെല്ലെ തല ഉയർത്തി നോക്കി..

ആ കണ്ണുകളിൽ സങ്കടം ആയിരുന്നു…

“Please boo…. ഞാൻ കൂടി വന്നോട്ടെ…..ഞാൻ ഒരു ശല്യവും ഉണ്ടാക്കില്ല… God promise….

Please…എബി… please ഒന്ന് പറ…. ”

അവൾ എബിയെയും ജെറിയെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞതും എബി മെല്ലെ ജെറിയുടെ കയ്യിൽ പിടിച്ചു…..

ജെറി മെല്ലെ ഒന്ന് തലയാട്ടി…..

“അപ്പൻ സമ്മതിക്കില്ല…. ”

അവൾ അടുത്ത പ്രശ്നം പോലെ പറഞ്ഞു….

അവർ അതിനൊരു പരിഹാരം ആലോചിക്കുകയായിരുന്നു…..

“വഴിയുണ്ട്…. ”

എന്തോ കിട്ടിയ മട്ടെ എബി പറഞ്ഞതും ജെറിയും സേറയും ഒരുപോലെ അവന്റെ അടുത്തേക്ക് തല ചെരിച്ചു….

“എന്ത് വഴി…. ”

“സംഭവം ഇച്ചിരി റിസ്ക്.ആണ്….

എന്നാലും…. അത് മതി…. ”

അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു…

❤❤❤❤❤❤❤❤

“This way….. ”

ഹോസ്റ്റലിന് പുറത്തേക്ക് കടക്കുന്നതിനിടയിൽ അവൾ ശബ്ദം കുറച്ചു കൊണ്ട് പറഞ്ഞതും എബി മുന്നേ ആയി ഓടിയിരുന്നു…. ജെറി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവന് പിന്നാലെ ആയി ഓടി..

“എടാ…. തിരിഞ്ഞു ഓടഡാാ…”

മുന്നേ ഓടിയ എബി അവർക്ക് അരികിലൂടെ ഓപ്പോസിറ്റ് ഓടി കൊണ്ട് പറഞ്ഞതും അവർ രണ്ട് പേരും ഒന്ന് സ്റ്റെക്ക് ആയി….

“Baby Boo…. Watchman…. വാ…. ”

ജെറി സേറയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുന്നേ ഓടി…..

“Stop…. ”

ടോർച്ച് കത്തിച്ചു വിസിൽ അടിച്ചു കൊണ്ട് അയാൾ പറയുന്നുണ്ടായിരുന്നു… അപ്പോഴേക്കും ഓരോ റൂമിൽ ആയി ലൈറ്റ് തെളിഞ്ഞു വന്നു…

ഓടി മുൻവശത്തേ ഗേറ്റിൽ എത്തിയതും എബി അവളുടെ ബാഗ് ആദ്യം തന്നെ പുറത്തേക്ക് ഇട്ടു.

ചാടി മതിലിൽ കയറി കൈ നീട്ടിയതും ജെറിയും അവന്റെ കയ്യിൽ പിടിച്ചു മതിലിൽ കയറിയിരുന്നു…

“Baby boo….Come on…..”

ജെറി വിളിച്ചതും അവൾ മതിലിൽ പിടിച്ചു ചാടി കയറാൻ ഒരുങ്ങിയതും അയാളുടെ പിടുത്തം അവളുടെ ബാഗിൽ ആയി പതിഞ്ഞു കഴിഞ്ഞിരുന്നു….

“വിടടാ…. വിടടാ… നാറി….

അവൾ ഒന്ന് കുതറി എങ്കിലും അയാൾ അവളെ പിടിച്ചു താഴേക്ക് തന്നെ ഇട്ടതും എബിയും ജെറിയും ഒരുപോലെ താഴേക്ക് ചാടി ഇറങ്ങി…

സേറ വീണിടത്ത് നിന്നു ചാ=ടി എഴുന്നേറ്റു… കൈ മുട്ട് മടക്കി നോക്കിയതും മുട്ടിൽ രക്തം കണ്ടു അവൾ ഒന്ന് നെറ്റി ചുളിച്ചു അയാളെ നോക്കി…

“തള്ളി ഇടുന്നോഡാാ…… ”

അവൾ അയാളുടെ കാലിന് നോക്കി ചവിട്ടിയതും അയാൾ താഴെ വീണു കഴിഞ്ഞിരുന്നു….

ജെറിയും എബിയും താനേ വാ പൊത്തി നിന്നു പോയി….

അപ്പോഴേക്കും ഓരോരുത്തർ ആയി ഹോസ്റ്റലിൽ നിന്നും പുറത്ത് ഇറങ്ങി തുടങ്ങി…

“Boo…. Brother ഓടിക്കോ….

അവൾ പറയലും മതിൽ ചാടി അപ്പുറത്ത് എത്തലും കഴിഞ്ഞു… ജെറിയും എബിയും എന്ത് ചെയ്യണം എന്നറിയാതെ നിന്നു പോയി….

ജെറി വേഗം മതിലിൽ കയറി…

“Brother വാ…. ”

അവൻ എബിക്ക് നേരെ കൈ നീട്ടി…. എബി പിടിച്ചു കയറുമ്പോൾ മതിലിൽ തല ഇടിച്ചു നെറ്റി മുറിഞ്ഞു….

“മാഡം…. ”

വിളിയോടൊപ്പം വാച്ച്മാൻ ടോർച് എബിക്ക് നേരെ എറിഞ്ഞു… എബി ഒന്ന് മാറിയതും അത് ചെറിയ വ്യത്യാസത്തിൽ മതിലിൽ ഇടിച്ചു വീണു… എബി നെഞ്ചിൽ കൈ വെച്ച് പോയി…

“Just miss… ”

അവൻ സ്വയം പറഞ്ഞു പോയി…

“പിടിച്ചു കയറഡാാ…. ”

ജെറിയുടെ അലർച്ച കേട്ടു എബി അവന്റെ കയ്യിൽ പിടിച്ചു വലിഞ്ഞു കയറി…

അവൻ എങ്ങനെയോ മതിൽ ചാടി അപ്പുറം എത്തി….

മൂന്ന് പേരും ഒരു നിമിഷം പോലും കാക്കാതെ അവിടെ നിന്നും ഓടിയിരുന്നു….

❤❤❤❤❤❤❤❤❤

“ഉയ്യോ….. ”

കിതച്ചു കൊണ്ട് റോഡിന്റെ സൈഡിൽ ഇരിക്കുകയാണ് മൂന്ന് പേരും….

“Brother….. വേദനയുണ്ടോ….

എബിന്റെ നെറ്റിയിലെ മുറിവ് നോക്കി കൊണ്ട് സേറ ചോദിച്ചതും അവൻ ഒന്ന് പല്ല് കടിച്ചു…

“എന്റെ ഐഡിയ ആയി പോയി… അല്ലേൽ കൊന്നേനെ പന്നി… ”

അവൻ സ്വയം നെറ്റിയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞതും ജെറി അവന്റെ പുറത്ത് തന്നെ ഒന്ന് കൊടുത്തു….

“അവന്റെ കോപ്പിലെ ഒരു ഐഡിയ…. പട്ടി….

പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ ആയിരുന്നോഡാാ നിന്റെ പ്ലാൻ…. അത്ര തവണ പറഞ്ഞതാഡാ വേണ്ടാ വേണ്ടാന്ന്…… ഇനി ഇതിന്റെ പുറകെ എന്തൊക്കെ പുലിവാൽ ആണാവോ..

“Nothing boo… ഒതൊക്കെ ഒരു അഡ്വന്റെജസ് അല്ലേ…..കൂൾ…. ”

സേറ കൂൾ ആയി പറഞ്ഞതും ജെറി അവളുടെ തലക്ക് ഒന്ന് കൊടുത്തു…

“അട്വന്റെജ്……നാളെ പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ അതൊരു അഡ്വന്റെജ് ആകും…

ഡി കോപ്പേ അവരിപ്പോൾ പോലീസിൽ അറിയിച്ചു കാണും…. നിന്നോട് ആയിരം വട്ടം പറഞ്ഞതാ…. ഈ പ്ലാൻ വേണ്ടാ… ഞാൻ നിന്റെ അപ്പനോട് പറഞ്ഞോളാം എന്ന്… അപ്പോൾ അവളുടെ ഒരു…..”

അവൻ ചീത്ത പറയുമ്പോഴും അവൾ യാതൊരു വിധ കൂസലും കൂടാതെ ഒരു ബബ്ൾഗം പൊട്ടിച്ചു വായിൽ ആക്കി… ജെറിയും എബിയും കയ്യിലെയും കാലിലെയും വേദന കാരണം കഷ്ടപ്പെടുകയായിരുന്നു…. ജെറി എബിയെ ഒന്ന് കൂർപ്പിച്ചു നോക്കി…

“എന്നെ നോക്കിയിട്ട് എന്താ കാര്യം….അവളോട്‌ പറ…. ഞാൻ എന്തെങ്കിലും ഐഡിയ പറഞ്ഞെന്നു കരുതി അവളെന്തിനാ അതിന് വേണ്ടി തുള്ളുന്നേ…..ഇത്രയൊക്കെ ഉണ്ടായിട്ടും വല്ല കൂസലും ഉണ്ടോ എന്ന് നോക്കിയെ…. നിനക്ക് വേദനയും ഇല്ലേഡി…”

“രണ്ടിനെയും പിടിച്ച് വല്ല പൊട്ടകിണറ്റിലും താഴ്ത്തണം….ഇനി എന്തൊക്കെ പുകിൽ ആണാവോ….

“Just cool boo…. കൂടി വന്നാൽ അവർ അപ്പനെ വിളിക്കും… അപ്പന് അറിയാലോ ഞാൻ ആരുടേ കൂടെയാ പോവുക എന്ന്…. സിമ്പിൾ ആയി അപ്പൻ നിന്നെ വിളിക്കും… ചീത്ത പറയുമായിരിക്കും… അപ്പോൾ നീ ഒന്ന് സമാധാനിപ്പിക്കും… അപ്പൻ ക്ഷമിക്കും….

Everything is ok….. Chill man… ”

അവളുടെ സംസാരം കേട്ടു ജെറിക്ക് ചിരി വന്നു എങ്കിലും അവളുടെ മുടിയിൽ പിടിച്ചു വലിച്ചു കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു….

“ഡി കോപ്പേ…. എത്ര എളുപ്പം കഴിഞ്ഞു…..നീ ഒക്കെ കാരണം ആ ചീത്ത കൂടി ഞാൻ കേൾക്കണം…. അവളുടെ ഒരു മതില് ചാട്ടം….,കുരങ്ങൻ കയറും പോലെയല്ലെ ചാടി കയറിയത്…. നിനക്ക് ഇതായിരുന്നോഡി പണി…

“Boo….വിട്.. വിട്..സോറി….. ഞാൻ ചുമ്മാ ഇറങ്ങി വന്നതാ…. ബ്രദർ ആണ് എല്ലാത്തിനും കാരണം… വിട്….”

“ആഹാ… എന്നെ പറയുന്നോ….”

എബിനും അവളുടെ മുടിയിൽ പിടുത്തമിട്ടു…

തുടരും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Thasal