നിൻ മിഴികളിൽ, തുടർക്കഥ, ഭാഗം 18 വായിച്ചു നോക്കൂ…

രചന : PONNU

പിറ്റേന്ന് 10 മണി ആയപ്പോഴേക്കും കാശി അവളുടെ വീട്ടിലേക്ക് വന്നു…. പേടിയുണ്ട് അവന്… എന്താവുമെന്ന് അറിയില്ല… മുന്നിൽ അവളുടെ മുഖം മാത്രം..

മുറ്റത്ത്‌ തന്റെ ബൈക്ക് നിർത്തി ഇറങ്ങി അവൻ….

പുതുമയുള്ള ഇരു നില വീട്…

ബുള്ളറ്റിന്റെ ശബ്ദം കേട്ടിട്ട് ആവണം ഇറയത്തു നിന്നും ഉമ്മറത്തേക്ക് ഇറങ്ങി വന്നു അവളുടെ ഉപ്പ…

അവനെ കണ്ടതും ഒരു അധ്യാപകനോടുള്ള ബഹുമാനത്തോടെ ഉടുത്തിരുന്ന മുണ്ട് താഴ്ത്തി ഇട്ടു….

“നമസ്കാരം സാറെ….. കേറി ഇരിക്കീം….മോളെ…. ദേ ഇങ്ങോട്ട് വന്നേ…. ”

അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അയാൾ അകത്തേക്ക് നോക്കി നാദിയെ വിളിച്ചു…

കാശിക്ക് അകത്തേക്ക് കേറാൻ മടി തോന്നി….വീട്ടിൽ നിന്ന് ഇറക്കിവിടാൻ സാധ്യത ഉള്ളതുകൊണ്ട് അവന് കേറാൻ തോന്നിയില്ല..

“സാറെന്താ അവിടെ നിൽക്കുന്നെ… കേറി വാന്നേ

അവന്റെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചുകൊണ്ട് അയാൾ അകത്തേക്ക് ക്ഷണിച്ചു….

ഹൃദയം പൊട്ടുന്നത് പോലെ തോന്നി അവന്….

നടക്കാൻ പോകുന്നത് എന്തും താങ്ങാനുള്ള ശക്തി സംഭരിച്ചുകൊണ്ട് അകത്തേക്ക് കയറി….

ഹാളിലെ സോഫയിൽ അവനെ ഇരുത്തി,

ഭാര്യയോട് കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറഞ്ഞു അയാൾ… അപ്പോഴേക്കും മുകളിൽ നിന്നും നാദി തട്ടം നേരെ ആക്കികൊണ്ട് ഇറങ്ങി വന്നിരുന്നു…

അവനെ കണ്ടതും കണ്ണ് നിറഞ്ഞു വന്നു…

എങ്കിലും പുറമേ കൃത്രിമ ചിരി മുഖത്തു വിരിയിച്ചു…

“ദേ മോളെ സാർ വന്നേക്കുന്നത് കണ്ടില്ലേ…. നീ എന്താ ഇങ്ങനെ മിണ്ടാതെ നിക്കുന്നേ…. ”

പുഞ്ചിരിയോടെ ആണ് അയാൾ ഓരോ കാര്യവും പറയുന്നത്…. നാട്ടിലൊക്കെ നല്ല പേരാണ് അയാൾക്ക്. സൽസ്വഭാവി, സമൂഹത്തിന് നല്ലത് ചെയ്യുന്നയാൾ, പാവങ്ങളുടെ കണ്ണീർ കാണാൻ കഴിയുന്ന ഒരു മനുഷ്യൻ…. അതിലുപരി മക്കളെ ജീവനായി കാണുന്ന ഒരു പിതാവ്….

ഇതൊക്കെ കൊണ്ട് തന്നെ ഒരു നേരിയ ആശ്വാസം അവനിൽ ഉണ്ടായിരുന്നു….

“സാറിനെ കുറേ ആയല്ലോ ഇങ്ങോട്ടേക്കു കണ്ടിട്ട്….

മോന് സുഖാണോ….. ”

സോഫയിൽ വന്നിരുന്നു കൊണ്ട് അയാൾ തിരക്കി..

“ആ… സുഖം… ഉപ്പാക്കൊ…. ”

“പടച്ചോൻ സഹായിച്ച് ഒരു കുഴപ്പവുമില്ല…. ”

അയാൾ പുഞ്ചിരിയോടെ മറുപടി നൽകി…

കാശിയോട് പ്രത്യേക ബഹുമാനം ആയിരുന്നു അയാൾക്ക്…. അച്ഛനില്ലാത്ത അവൻ സ്വന്തമായി അധ്വാനിച്ചു പഠിച്ചു, ജോലി വാങ്ങി.

അതൊക്കെ കൊണ്ട് തന്നെയാകാം ഈ ബഹുമാനവും….

അപ്പോഴേക്കും അടുക്കളയിൽ നിന്നും ഭാര്യ ജ്യൂസ് കൊണ്ട് വന്നു….

“ദാ മോളെ എടുത്ത് കൊടുക്ക്…. ”

നാദിയുടെ കൈയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞ ശേഷം അവർ പിന്നെയും അകത്തേക്ക് പോയി പലഹാരങ്ങൾ കൊണ്ടു വന്നു…

നാദി വിറയലോടെ ആണ് അവന് മുന്നിൽ നിന്നത്…

ജ്യൂസ് അവനായി നീട്ടുമ്പോൾ പെണ്ണ് ദയനീയമായി അവനെ നോക്കി….ആ നോട്ടം പാടെ അവഗണിച്ചു കൊണ്ട് അവൻ തലകുനിച്ചു…..

“ആ… മോനെ…. നാദിയുടെ കല്യാണം ഉറപ്പിച്ചു ഇന്നലെ…. നല്ല പയ്യൻ ആണ്…. ഓൻ ഇവിടെ ഒരു ഷോപ്പ് ഉണ്ട്…. പിന്നെ നല്ല കുടുംബം,

ആസാദ് മുഹമ്മദ് എന്നാണ് പേര്… മോന് അറിയാമായിരിക്കും… പയ്യന് ഇവളെ അങ്ങ് പെരുത്തിഷ്ട്ടായി….. ഞങ്ങൾ അതങ് ഉറപ്പിച്ചു…. ”

നാദിയെ നോക്കി സന്തോഷത്തോടെ ആ ഉപ്പ പറഞ്ഞു….

കാശിക്ക് ദേഷ്യം വന്നിരുന്നു അപ്പോഴേക്കും..

“ഇവളുടെ സമ്മതം ചോയിച്ചോ…. എന്നിട്ടാണോ ഉറപ്പിച്ചത്… ”

കാശി ഉറക്കെ ചോദിച്ചതും ഒരു നിമിഷം ആലോചിച്ച ശേഷം അയാൾ പിന്നെയും പറഞ്ഞു

“ഞങ്ങളുടെ ഇഷ്ട്ടമാണ് അവളുടെയും ഇഷ്ട്ടം…ഇതുവരെ അങ്ങനെ ആയിരുന്നു.. ഇനിയും അങ്ങനെ തന്നെ….

“ഇതുവരെ നിങ്ങളോടൊപ്പം ജീവിച്ചത് കൊണ്ട് അങ്ങനെ… ഇനി ജീവിക്കേണ്ടത് മറ്റൊരാൾക്കൊപ്പം…. അപ്പൊ അവളുടെ സമ്മതം അറിഞ്ഞിരിക്കണ്ടേ….. ”

അവൻ പറഞ്ഞതും അയാൾ നാദിയെ നോക്കി….

“മോൻ പറഞ്ഞത് ശെരിയാണ്…. ചോദിച്ചില്ല ഞാൻ ന്റെ കുഞ്ഞിനോട്…. ”

“അവൾക്ക് സമ്മതമല്ല…… ”

കാശിയുടെ വാക്കുകൾ കേട്ടതും അവളുടെ ഉപ്പയും ഉമ്മയും ഒരുപോലെ മുഖത്തോട് മുഖം നോക്കി….

“ഞാൻ ഇപ്പൊ വന്നത്….. ഇവളെ.. ഇവളെ എനിക്ക് തരാമോ എന്ന് ചോദിക്കാൻ ആണ്….

ഞാനും നാദിയും തമ്മിൽ ഇഷ്ടത്തിൽ ആണ്…വെറുതെ നേരം പോക്കിന് അല്ല സ്നേഹിച്ചത്,

ജീവനാണ്….. വിട്ട് കൊടുക്കാൻ കഴിയില്ല എനിക്കിവളെ….. ഇന്നലെ പെണ്ണ് കാണാൻ വന്നു എന്നറിഞ്ഞപ്പോൾ സമയം വൈകിയാൽ ഇനി ഇവളെ നഷ്ടപെടും എന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഇന്ന് തന്നെ വന്നത്……

ഞാൻ ഒന്ന് നിർബന്ധിച്ചാൽ, എന്നെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ട് ചിലപ്പോ ഇവൾ എന്റെ കൂടെ ഇറങ്ങി വരും… അങ്ങനെ ചെയ്യാൻ അറിയാഞ്ഞിട്ടോ, ധൈ=ര്യം ഇല്ലാഞ്ഞിട്ടോ അല്ല…..

നിങ്ങളുടെ സമ്മതത്തോടെ ജീവിക്കാൻ വേണ്ടി ആണ് ഞങ്ങളുടെ ആഗ്രഹം…..”

അവൻ ഒന്ന് പറഞ്ഞു നിർത്തി, പിന്നെയും തുടങ്ങി..

“ഉപ്പ… എനിക്കറിയാം ഞാൻ ഒരു അന്യമതസ്ഥൻ ആണ്.. ആളുകൾ എന്ത് പറയും എന്നുള്ള ചിന്ത ഒക്കെ നിങ്ങളെ അലട്ടുന്നുണ്ടാവും….എനിക്ക് മനസിലാകും…. നാട്ടുകാരുടെ വായ അടപ്പിക്കാൻ പറ്റില്ല, അവരെ നോക്കി സ്വന്തം മകളുടെ ജീവിതം നശിപ്പിക്കണോ, അവളുടെ സന്തോഷം കളയണോ….. പറയുന്നതൊക്കെ തെറ്റാണോ എന്നറിയില്ല… ഇവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല, പൊന്നുപോലെ നോക്കിക്കോളാം, ഞാൻ ഉള്ളിടത്തോളം കാലം അവളുടെ കണ്ണ് നിറയാൻ ഇടയാക്കില്ല….. Plzz…. എനിക്ക് തന്നൂടെ എന്റെ നാദിയെ…”

പറഞ്ഞശേഷം നാദിയും കാശിയും ഉമ്മയും അയാളെ തന്നെ ഉറ്റുനോക്കി, പ്രതീക്ഷയോടെ…. അയാൾ നാദിയെ ഒന്ന് തുറിച്ചു നോക്കി, പിന്നെ മുഖം കുനിച്ചിരുന്നു ഏറെ നേരം.. നാദിക്ക് സങ്കടം സഹിക്കാൻ ആവുന്നുണ്ടായിരുന്നില്ല…

ഉപ്പയുടെ മൗനം അവളെ വല്ലാതെ തളർത്തി, കാൽക്കലേക്ക് വീണു പൊട്ടി കരഞ്ഞു അവൾ….

“ഉപ്പ…. Plz ഉപ്പ സമ്മതിക്ക്…. സാറിനെ എനിക്ക് അത്രക്ക് ഇഷ്ട്ടാണ്….. ഇങ്ങനെ മിണ്ടാതിരിക്കാതെ എന്തെങ്കിലും ഒന്ന് പറയ് ഉപ്പാ….

അവളുടെ വാക്കുകളോ കണ്ണീരോ അയാൾ കണക്കിലെടുക്കാതെ ദേഷ്യത്തോടെ നാദിയെ തള്ളി ഇട്ടുകൊണ്ട് സ്വന്തം മുറിയിലേക്ക് പോയി കതക് കൊട്ടി അടച്ചു..

തറയിൽ വീണ അവളെ കാശി തന്നെ പിടിച്ചെഴുനേൽപ്പിച്ചു നെഞ്ചോട് ചേർത്തു…..

അവളും അവനെ കെട്ടിപിടിച്ചു കരഞ്ഞു…..

ഇരുവരുടെയും സ്നേഹവും കരുതലും കാൺകെ ആ ഉമ്മയുടെ മനസ്സിൽ സന്തോഷം ആയിരുന്നു….

ഒപ്പം ഭയവും…

അവളെ അവൻ തന്നെ സമാധാനിപ്പിച്ചു, മുറിയിൽ കൊണ്ട് കിടത്തിയിട്ടാണ് കാശി തിരികെ പോയത്..

രണ്ട് ദിവസമായി ഇപ്പോൾ അവളെ കണ്ടിട്ട്… കോളേജിൽ വരാറില്ല, ഫോൺ എടുക്കാറ് പോലുമില്ല

കാശിയുടെ മനസ്സിൽ ഓരോ നിമിഷവും ഭയം നിറഞ്ഞിരുന്നു…..

അവളുടെ ഒരു msg ഇന് വേണ്ടി അവൻ കാത്തിരുന്നു…

❤❤❤❤❤❤❤❤❤❤❤

“പാറൂസേ….എന്ത് ചെയ്യുവാടി….”

“തലകുത്തി നിൽക്കുന്നു…. എന്തേയ് കൂടുന്നോ

ഫോൺ സംഭാഷണത്തിനിടയിൽ അവൾ കുസൃതിയോടെ പറഞ്ഞു….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…………..

രചന : PONNU