നിങ്ങളോളം ഞാൻ കാണാൻ ആഗ്രഹിക്കുന്ന മറ്റൊരാൾ ഈ ഭൂമിയിലില്ല…

രചന : Rinila Abhilash

“ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓർമ്മയുണ്ടോ.”…..അവൾ ചോദിച്ചു

“ഓർമ്മക്കായൊരു ഇടം നല്കാത്തതുകൊണ്ടാണ് മിക്കപ്പോളും അവളെന്നോട് പിണങ്ങാറുള്ളത്…”

അവൻ പറഞ്ഞു .

“ശരിയാണല്ലോ…. ഞാനതു മറന്നു……..

എങ്കിൽ ഓർമിപ്പിക്കുന്നില്ല..”…..അവൾ ചിരിച്ചു

“എങ്കിലും പറയൂ…. കേൾക്കട്ടെ.”…അവൻ ചോദിച്ചു …

“ഇന്നേക്ക് നമ്മൾ പരിചയപെട്ടിട്ട് വർഷം 10 ആവുന്നു….”

“സത്യം???”

“അതെ… ഈ സ്ത്രീകൾക്ക് നല്ല ഓർമ്മശക്തിയാ .”

ഞങ്ങൾ പുരുഷന്മാർ ജീവിതം രണ്ടറ്റം മുട്ടിക്കാൻ ഓടി നടക്കുന്നതിനിടയിൽ പലതും ഓർക്കാറില്ല….അവൻ പറഞ്ഞു

“… അവൾ എല്ലാം ഓർത്തിരിക്കും… എല്ലാം ഓർമിപ്പിക്കും…. പക്ഷെ….തനിക്ക്‌….വളരെ പ്രിയപ്പെട്ടത് പ്രിയപ്പെട്ടവർ മറക്കുമ്പോൾ ചെറുതായിട്ട് ഒരു നീറ്റലുണ്ടാകും….. ചിലർ അത് വല്ലാതെ പ്രകടിപ്പിക്കും…. വെറുപ്പുണ്ടാക്കുന്ന രീതിയിൽ….. ചിലർ മൗനമായിരിക്കും….

മറ്റാർക്കും പിടി കൊടുക്കാതെ…. ചിലർ അത് നിർബന്ധിച്ചു പറഞ്ഞു പറഞ്ഞു ഓർമിപ്പിച്ചെടുക്കും……..”അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ആഹാ… ചിരിക്കുവാണോ…”..

“പിന്നല്ലാതെ……”

“എന്റെ പ്രിയപെട്ടവളാരുന്നേൽ.. ഇപ്പോ കാണായിരുന്നു…”…

“അറിയാം… അവളിത്തിരി പിണങ്ങിയിരിക്കുമല്ലേ

“അയ്യോ…. അത് മാത്രമോ….. ചിലപ്പോ നുല്ലിപ്പറിച്ചു… ദേഹം വേദനിപ്പിക്കും….”

“സ്നേഹക്കൂടുതൽ കൊണ്ടല്ലേ”…..

“അതെ….. ആരുമില്ലാതായതിൽ പിന്നെ അവളോളം എന്നെ സ്നേഹിക്കാൻ ആരാ…..”

“സത്യം…തിരിച്ചും അതുപോലെതന്നെ സ്നേഹിക്കണം….. അവൾ നൽകുന്നതിന്റെ ഇരട്ടി….”.

“എനിക്ക് അത്ഭുതം തോന്നാറുണ്ട്….. നമ്മളുടെ പരിചയപ്പെടലിനെ ഓർത്തു…..”

“എനിക്കും..”..

“എന്തെ… ഇത്രയും കാലമായിട്ടും എന്റെ ഏറ്റവും അടുത്ത ആളായി നില്കുന്നു…. എന്റെ മനസ്സുപോലെ……..”

“കാരണം പലതവണ പറഞ്ഞതാണല്ലോ…. നിങ്ങൾ എനിക്ക് ഒരു സ്ത്രീക്ക് നൽകുന്ന ബഹുമാനം തന്നു…. സംസാരിക്കാൻ സമയം തന്നു…..വിശ്വാസവും തന്നു……പ്രിയപ്പെട്ടവളുടെ വിശ്വാസം കാത്തുസൂക്ഷിച്ചവൻ……ഒരിക്കൽ പോലും എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചില്ല……. ഇത്രയും വർഷങ്ങൾ നമ്മൾ പരസ്പരം മനസ്സിലാക്കി……അതുമതിയല്ലോ….”

“സത്യം….ഒരിക്കൽ ഞാൻ നിങ്ങളെ കാണാൻ വരും….. എന്റെ പ്രിയപ്പെട്ടവളുമൊത്ത്….

“തീർച്ചയായും……. നിങ്ങളോളം ഞാൻ കാണാൻ ആഗ്രഹിക്കുന്ന മറ്റൊരാൾ ഈ ഭൂമിയിലില്ല…..

അവൻ ചിരിച്ചു…..

“പ്രിയപ്പെട്ടവൾ കാത്തിരിക്കുന്നുണ്ടാവും…….

ചെല്ലൂ…അവൾ സ്നേഹത്തോടെ പറഞ്ഞു

പിന്നെ ഫോൺ കട്ടാക്കി…….അവൻ മുഖത്തു വിരിഞ്ഞ പുഞ്ചിരിയോടെ വീട്ടിലേക്ക് നടന്നു…

(ചില ബന്ധങ്ങൾ…അനിർവചനീയമാണ്…… മറ്റാർക്കും അതിന്റെ വിശുദ്ധി മനസ്സിലാക്കണമെന്നില്ല….. അതിനെന്തു പേരിടണമെന്ന് പറയാൻ സാധിക്കില്ല……… നന്മ നിറഞ്ഞ…. ഒരു…….. എനിക്കറിയില്ല…..പറയാൻ….)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Rinila Abhilash

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top