നിൻ മിഴികളിൽ, തുടർക്കഥയുടെ ഭാഗം 19 വായിക്കൂ….

രചന : PONNU

“പാറൂസേ….എന്ത് ചെയ്യുവാടി….”

“തലകുത്തി നിൽക്കുന്നു…. എന്തേയ് കൂടുന്നോ… ”

“Ohh…. എടീ… ഞാൻ ഇത്ര റൊമാന്റിക് ആയിട്ട് ചോദിച്ചപ്പോ നീ തർക്കുത്തരം പറയുന്നോ…..

നിന്നെ ഒന്ന് കെട്ടിക്കോട്ടെടി ചുള്ളികമ്പേ… ഒടിച്ചു മടക്കി അടുപ്പത്തു വെക്കും…. ”

അശ്വിൻ പറഞ്ഞതും മറുതലക്കൽ നിന്ന് പാറുവിന്റെ പൊട്ടിച്ചിരി കേൾക്കാം….

“എന്തിനാടി കിണിക്കുന്നെ…. വട്ടായോ നിനക്ക്…. ”

“ഏയ്… വെറുതെ ചിരിച്ചതാ… നിങ്ങൾ എന്നെ ഒടിച്ചു മടക്കുന്ന രംഗം ഓർത്തതാണ് മോനെ…..

അല്ല ഒടിച്ചു മടക്കി അടുപ്പത്തു വെക്കും എന്ന് പറഞ്ഞില്ലേ… നിങ്ങളാണോ അപ്പൊ food ഒക്കെ ഉണ്ടാക്കുന്നത്…. ശോ എനിച് ബയ്യ….

ഇങ്ങനൊരു സ്നേഹം ഉള്ള കെട്ട്യോൻ….

ചിരി അടക്കാൻ പാടുപെട്ടുകൊണ്ട് പാറു പറഞ്ഞു…

“അയ്യടാ…. പുതിയ ചളി ആണോ മോളെ…..

എന്തായാലും നല്ല ബോർ ആയിട്ടുണ്ട്…. ഹും ”

പുച്ഛത്തോടെ ആണ് അവൻ അത് പറഞ്ഞത്….

“വോ… ശെരി സാറെ… ഞാൻ അങ്ങ് സഹിച്ചു…. ഇയാൾക്ക് പറ്റുന്നില്ലെങ്കിൽ കളഞ്ഞിട്ട് പൊയ്ക്കോ…. ”

പാറു കുസൃതിയോടെ പറഞ്ഞുവെങ്കിലും പറയുമ്പോൾ അവന്റെ മറുപടി അറിയാൻ തിടുക്കവും ഉണ്ടായിരുന്നു….

“ആടി… എനിക്ക് പറ്റില്ല….. നമുക്ക് എല്ലാമിവിടെ വെച്ച് നിർത്താം, നിനക്കെന്നെ കാൾ നല്ല ഒരു പയ്യനെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം… ഇതൊക്കെ എങ്ങനെ തന്നോട് പറയും എന്ന് വിചാരിച്ചിരിക്കുവായിരുന്നു….

Sorry… Let’s break up….”

എടുത്തടിച്ചപോലെ മറുപടി പറഞ്ഞു കൊണ്ട് അശ്വിൻ അവളുടെ മറുപടിക്കായി കാത്തു നിന്നു….

മൗനം അവിടെ തളം കെട്ടി നിന്നു….. ഏറെ നേരമായിട്ടും മറുപടി ഇല്ലാത്തതിനാൽ അശ്വിൻ ഒന്നുകൂടി ഹലോ ആക്കി…

“ഓക്കേ… Lets break up ”

അത്രമാത്രം പറഞ്ഞുകൊണ്ട് കാൾ അവൾ തന്നെ കട്ടാക്കി…. രണ്ട് ചീത്ത വിളിയോ വഴക്കോ ആണ് അശ്വിൻ പ്രതീക്ഷിച്ചത്…. പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ അവന് എന്തോ പോലെ തോന്നി.

പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയോ..?

ഒട്ടും സമയം വൈകാതെ തന്നെ ഫോൺ എടുത്ത് അവളെ വിളിച്ചു…. കാൾ എടുക്കാതെ കട്ട് ആക്കി വിടുന്നു….

അവന് ദേഷ്യം വരുന്നുണ്ടായിരുന്നു..

ഇരുപതാമത്തെ കാളിൽ അവൾ അറ്റൻഡ് ചെയ്‌തു….

“നീ എന്താടി ഫോൺ എടുക്കാത്തത്….. എത്ര നേരമായി വിളിക്കുന്നു..”

അവന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു….

“ഞാൻ എന്തിനാ എടുക്കുന്നെ…. എന്നെ വേണ്ടാത്ത ഒരാളുടെ call എടുക്കേണ്ട ആവിശ്യം ഇല്ല… വേണ്ടല്ലോ നിങ്ങൾക്ക് എന്നെ…. പൊയ്ക്കോ…. ഇനി ഞാനും താനും തമ്മിൽ ഒരു ബന്ധവും ഇല്ല….. Gd bye forever ”

സങ്കടവും ദേഷ്യവും കൂട്ടി കലർത്തി പറഞ്ഞുകൊണ്ട് പാറു call കട്ട് ആക്കി…..

പിന്നെയും call വന്നു…. കട്ട് ആക്കാൻ തോന്നിയില്ല….

“ഹലോ…. എന്താ വേണ്ടത് നിങ്ങൾക്ക്…. ”

ദേഷ്യത്തോടെ അവൾ പറഞ്ഞു…..

“എന്റെ പാറൂസിനെ…. ”

ആർദ്രമായിരുന്നു അവന്റെ സ്വരം

“അതാരാണാവോ തന്റെ പാറൂസ്….. എനിക്കറിയില്ല… ആ പെണ്ണിനോട് പോയി ചോയിക്ക് എന്താണെങ്കിലും… എന്നെ വിളിക്കണ്ട…. I am പ്രാർത്ഥന ശേഖർ…. ”

കുറുമ്പോടെ പെണ്ണ് പറയുന്നത് കേൾക്കാൻ തന്നെ ചേലായിരുന്നു….

“ആണോ…. അറിഞ്ഞില്ലല്ലോ അത്… ഞാൻ വിചാരിച്ചു ഏതോ വട്ട് ചുള്ളികമ്പ് ആണെന്ന്…

കളിയാലെ ചോദിച്ചതും ഫോൺ ചെവിയോട് ചേർത്തു പിടിച്ചുകൊണ്ട് പെണ്ണ് ഇടുപ്പിൽ കൈകുത്തി

“ഓ…. ശെരി മാസ്റ്റർ….. ആദ്യം കണ്ണ് പോയി ടെസ്റ്റ് ചെയ്യ്, മനുഷ്യനെയും കമ്പിനെയും തിരിച്ചറിയാൻ പറ്റാത്ത ജന്തു…… അല്ല താനാരുവാ…..

“നിന്റെ കെട്ട്യോൻ…. കേട്ടോടി…. പരട്ട കിളവി….. Ummaahh…. ”

അതും പറഞ്ഞുകൊണ്ട് അശ്വിൻ അപ്പൊ തന്നെ call കട്ട് ആക്കി…. അവളുടെ വായിൽ ഇരിക്കുന്ന ചീത്ത കേൾക്കാൻ ഉള്ള ത്രാണി അവന് ഇല്ലായിരുന്നു…. ഇനിയും സംസാരിച്ചാൽ പെണ്ണ് പൊങ്കാല ഇടും….

“Ohh തെണ്ടി കട്ട് ആക്കി…. ചെറ്റ….

അങ്ങേരുടെ ഒരു ഒണക്ക വർത്താനം…. ജാഡ തെണ്ടി….

മനസ്സിൽ ഒരു നൂറു ചീത്ത വിളിക്കുന്നുണ്ട് അവൾ….   

❤❤❤❤❤❤❤❤

ഒരു മെസ്സേജ് എങ്കിലും അയച്ചെങ്കിൽ….

അവൻ ഫോണിലേക്ക് നോക്കി പറഞ്ഞു…..

അവൾക്കെന്താ പറ്റിയത് എന്നറിയാതെ അവൻ ആകെ സങ്കടത്തിൽ ആയിരുന്നു….

പ്രതീക്ഷിച്ചെങ്കിലും അന്നും അവളുടെ വിവരം അറിയാൻ കഴിഞ്ഞില്ല….

എപ്പോഴോ ഫോണിലേക്ക് നോക്കി ഇരുന്ന് ഉറങ്ങിപോയിരുന്നു അവൻ….

വീട്ടിൽ കാര്യമറിഞ്ഞതോടെ ഫോൺ അവളുടെ ഉപ്പ വാങ്ങി വെച്ചിരുന്നു…. അന്ന് രാത്രി ഉപ്പ അറിയാതെ ഫോൺ എടുത്ത് കാശിയെ വിളിച്ചു….സമയം 1 മണി കഴിഞ്ഞിരിക്കുന്നു……

അവളെ ഓർത്തിരുന്ന സമയത്തിൽ അവൻ ഫോണിലെ ചാർജ് നോക്കിയതേ ഇല്ല…. ഇന്റർനെറ്റ് ഓൺ ആക്കി ഇട്ടതിനാലാവാം ഫോണിലെ ചാർജ് വേഗം തീർന്നു അത് off ആയി പോയിരുന്നു…

നാദി കുറേ തവണ വിളിച്ചെങ്കിലും സ്വിച് off ആയിരുന്നു മറുപടി….

ദേഷ്യം വന്നിരുന്നു അവൾക്ക്…. അവനോടു ഒന്ന് സംസാരിക്കാൻ, ആ ശബ്ദം ഒന്ന് കേൾക്കാൻ വേണ്ടി ഉള്ളം തുടിച്ചു… തന്റെ അവസ്ഥ താൻ ആരോട് പറയും….

ദേഷ്യത്തോടെ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു….

കുറേ കഴിഞ്ഞതും സമാധാനം കിട്ടാതെ ഒന്നുകൂടി വിളിച്ചു നോക്കി…. പ്രതീക്ഷകൾ അത്രെയും വെറുതെ ആകുന്നുവോ…. കണ്ണ് അനുവാദം ചോദിക്കാതെ ഒഴുകി ഇറങ്ങി……

വാട്സാപ്പിൽ msg ഇട്ടു..

“”വിളിച്ചിരുന്നു ഞാൻ. എന്താ എടുക്കാത്തത്….

വെറുപ്പാണോ “”

അത്രമാത്രം ഇട്ടുകൊണ്ട് ഫോൺ net ഓഫ് ആക്കി msg, call ഒക്കെ ഡിലീറ്റ് ആക്കി ഇരുന്നിടത്ത് തന്നെ വെച്ചു തിരികെ പോയി…

മറ്റൊരുവന്റെ കൈ പിടിച്ചുകൊണ്ട് ഓഡിറ്റോറപുറത്തും നിൽക്കുന്ന നാദിയെ  കണ്ടതും ഉറക്കത്തിൽ നിന്നും അവൻ ചാടി എണീറ്റു….

ഉടനെ ഫോൺ എടുത്ത് നോക്കി…. സ്വിച് ഓഫ് ആണെന്ന് കണ്ടതും ദേഷ്യത്തോടെ പോയി ചാർജിലിട്ടു….. ക്ലോക്കിലെക്ക് നോക്കിയപ്പോ 3.00 ആയി……കണ്ണുനീർ ഒഴുകുന്നുണ്ട് എന്തിനോ വേണ്ടി…. തലയിണയിൽ മുഖം അമർത്തി കിടന്നു കാശി…. മറു പുറത്ത് അവന്റെ സഖിയും അങ്ങനെ തന്നെ…. ഇരുവർക്കും ഉറങ്ങാൻ പറ്റുന്നില്ല, call എടുക്കാത്തതിന്റെ ദേഷ്യത്തിൽ അവളും അവൾ വിളിക്കാത്തതിന്റെ ദേഷ്യത്തിലവനും…..

കുറേ കഴിഞ്ഞിട്ടും ഉറക്കം വരാതെ ആയപ്പോൾ കാശി ഫോൺ എടുത്ത് നോക്കി….

സ്വിച് ഓഫ് ആയതിനാൽ ആവാം call വന്നത് അറിയാൻ പറ്റിയില്ല അവന്, call ലിസ്റ്റിലോ missed call ആയോ കിടന്നതുമില്ല…. വാട്സാപ്പിൽ നോട്ടിഫിക്കേഷൻ വന്നത് കണ്ട് എടുത്ത് നോക്കി….

നാദിയുടെ msg കണ്ടതും ചെറുതൊന്നുമല്ല അവനിൽ ഉണ്ടായ സന്തോഷം…. അത് ഓപ്പൺ ആക്കി നോക്കുന്നത് വരെയേ ആ സന്തോഷത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ….

❤❤❤❤❤❤❤❤

“അതേ …… അങ്ങോട്ട് മാറി നിന്നെ…. ”

അവനിൽ നിന്നും ചുടുകണ്ണീർ ഒഴുകി…..

“അയ്യേ….. ഇതെന്തിനാടി എന്നെ ഇട്ട് വട്ടാക്കുന്നത്….. ”

അവനിൽ നിന്നും അകന്ന് പോകാൻ നിന്ന പെണ്ണിനെ അശ്വിൻ ചേർത്തു നിർത്തി….

“എന്തേയ്…… ”

ഒരു പുരികമുയർത്തി അവൾ ചോദിച്ചതും പ്രണയത്തോടെ അവളെ നോക്കി….

“എനിക്ക് വേണം ”

“എന്ത്….. ”

“നിന്റെ ഈ ചുണ്ടുകൾ ”

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……..

രചന : PONNU


Comments

Leave a Reply

Your email address will not be published. Required fields are marked *