മന്ദാരം നോവലിന്റെ ഇരുപതാം ഭാഗം വായിച്ചു നോക്കൂ…

രചന : Thasal

“കഴിഞ്ഞോ…. ”

ചർച്ചിൽ നിന്നും ഇറങ്ങി വരുന്ന സേറയെയും ജെനിയെയും നോക്കി വരുൺ ചോദിച്ചതും സേറ ഒരു ചിരിയോടെ അടുത്ത് രൂപ കൂടിന്റെ അരികിലേക്ക് പോയി അതിന് താഴെയായി മെഴുകുതിരി കത്തിച്ചു…

ജെനി അത് നോക്കി കൊണ്ട് വരുണിന്റെ അടുത്തേക്ക് ചെന്നു….

“ഫെസ്റ്റ് ആയത് കൊണ്ടാണ് എന്ന് തോന്നുന്നു ഫോറിൻസ് കൂടുതൽ ആയിരുന്നു….. ”

“ഇവിടെ സീസൺ ആയാൽ ഇങ്ങനെയല്ലെ….”

വരുണും പറഞ്ഞു…. അപ്പോഴേക്കും സേറ അവരുടെ അടുത്ത് എത്തിയിരുന്നു… അവൾ തലയിൽ ഇട്ടിരുന്ന ഷാൾ എടുത്തു ജെനിയുടെ തോളിൽ ഇട്ടു കൊടുത്തു കൊണ്ട് വരുണിന്റെ തലയിൽ നിന്നും അവളുടെ ക്യാപ് എടുത്തു ഇട്ടു

“സ്പോർട്ടിലേക്ക് പോണോ അതോ ബീച്ചിലേക്ക് പോണോ…. ”

അവളുടെ ചോദ്യം കേട്ടു രണ്ട് പേരും മുഖത്തോട് മുഖം നോക്കി…

“ഞങ്ങൾക്ക് അറിയില്ല…. നിന്റെ നാട് അല്ലേ….. നിന്റെ ചോയ്സ് അനുസരിച്ച് പോകാം…. ”

വരുൺ എല്ലാം അവൾക്ക് വിട്ട് കൊടുത്തു…

“എന്നാൽ ബീച്ച്…. വാ… അവിടെ ആകുമ്പോൾ നല്ല പാർട്ടിയും ഉണ്ടാകും….. Come on…. ”

അവളുടെ സംസാരം കേട്ടു ചിരിയോടെ അവര് രണ്ട് പേരും അവൾക്ക് പിന്നാലെ നടന്നു…

❤❤❤❤❤❤❤❤❤

“ഡാാ…അവള് ഇത് വരെ വന്നില്ലല്ലോ…. ”

ക്ലോക്കിലേക്ക് നോക്കി കൊണ്ടായിരുന്നു ജെറി ചോദിച്ചത്…. അത് ഫോണിൽ കളിക്കുകയായിരുന്ന എബിയും ക്ലോക്കിലേക്ക് നോക്കി.

“Time 10 കഴിഞ്ഞല്ലോ….. നീ ഒന്ന് വിളിച്ചു നോക്ക്…. ”

“സ്വിച്ച് ഓഫ് ആണ്… ഫോൺ ചാർജ് ചെയ്യാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ….. നീ വാ… പോയി നോക്കാം…. ”

ജെറിയും എബിയും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റതും ബെൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു…

“ആ… വന്നിട്ടുണ്ട്…. വനമാല… പോയി നോക്ക്…. ആള് ഫുൾ ഫിറ്റിൽ ആകും…. ”

എബി തമാശയോടെ പറഞ്ഞു കൊണ്ട് സോഫയിൽ തന്നെ ഇരുന്നു… ജെറി അവനെ ഒന്ന് നോക്കി പേടിപ്പിച്ച് കൊണ്ട് പോയി ഡോർ തുറന്നതും കണ്ടു വരുണിന്റെ തോളിലൂടെ കയ്യിട്ടു നിൽക്കുന്ന സേറയെ….

ജെറിക്ക് എന്തോ ദേഷ്യം തോന്നി പോയിരുന്നു…. അവൻ കണ്ണുരുട്ടലോടെ അവളെ ഒന്ന് വീക്ഷിച്ചു…..

“പാർട്ടിക്ക് പോയപ്പോൾ അല്പം ഒന്ന്….”

“മ്മ്മ്… തോന്നി…..”

അവന്റെ തോളിൽ നിന്നും അവളുടെ കൈ വിടിവിച്ചു പൊക്കി എടുത്തു കൊണ്ട് അവൻ പറഞ്ഞതും അവൾ മെല്ലെ ഒന്ന് കണ്ണു തുറന്ന് അവനെ നോക്കി പാതി അടഞ്ഞ കണ്ണുകളോടെ ചിരിച്ചു…

“Boo….. ലേശം… കുടിച്ചുള്ളൂ…. ”

അവൾ കുഴഞ്ഞു കൊണ്ട് പറയുന്നത് കേട്ടു അവൻ ദേഷ്യം നിയന്ത്രിക്കാൻ പാട് പെടുകയായിരുന്നു….അവൻ വരുണിനെ ഒന്ന് നോക്കി… അവന്റെ മുന്നിൽ നിന്നു ഒരു സീൻ അവനും ആഗ്രഹിച്ചിരുന്നില്ല….

“താൻ കയറുന്നില്ലേ…. ”

സേറയെ നോക്കി നിൽക്കുന്ന വരുണിനോടായി അവൻ ചോദിച്ചതും വരുൺ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി…

“നോ… ജെനി വെയിറ്റ് ചെയ്യുന്നുണ്ട്… അവളെ ഹോസ്റ്റലിൽ കൊണ്ട് ചെന്നാക്കാൻ ഉണ്ട്…. ”

അവനും പിന്നിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു…

“എന്നാൽ താൻ ചെല്ല്…. ”

ജെറിയിൽ ഒരു ഇഷ്ടകേടു കാണാൻ കഴിഞ്ഞിരുന്നു…. ജെറി പിന്നീടൊരു നോട്ടം അവന് നൽകാതെ അവളുമായി ഉള്ളിലേക്ക് നടന്നു…

“ആഹാ വന്നല്ലോ… ഇന്നെതാ ബ്രേന്റ്…. ”

“Brother…. ”

ആ ഒരു വിളിയിൽ തന്നെ എബി പെട്ടെന്ന് തന്നെ വാ പൊത്തി കൊണ്ട് ഫോണിലേക്ക് തന്നെ നോട്ടം മാറ്റി… അവനും അറിയാമായിരുന്നു ജെറി നല്ല ചൂടിൽ ആണെന്ന്….

ജെറി അവളെ കൊണ്ട് പോയി ബെഡിലേക്ക് കിടത്തി അവളുടെ ഷൂ അഴിച്ചു അവളുടെ കാല് എടുത്തു ബെഡിലെക്ക് കയറ്റി വെച്ച് ഒരു ബ്ലാങ്കറ്റ് എടുത്തു പുതപ്പിച്ചു കൊണ്ട് അവൾക്ക് ചാരെ തന്നെയായി ടേബിൾ ലാമ്പിന്റെ ചാരെ തന്നെയായി ഇരിപ്പുറപ്പിച്ചു….

“നന്നാവില്ല എന്ന് തീരുമാനിച്ചുറപ്പിച്ചതാണല്ലേ…

അവൻ ഉറങ്ങി കിടക്കുന്ന സേറയെ നോക്കി നെറ്റിയിൽ ഒന്ന് തലോടി കൊണ്ട് ചോദിച്ചതും അവൾ ഒന്ന് ചിണുങ്ങി കൊണ്ട് അവന് നേരെ തിരിഞ്ഞു കിടന്നു….

പൂച്ചകുഞ്ഞിനെ പോലെ ഒതുങ്ങി കിടക്കുന്നവളെ നോക്കി കാണുകയായിരുന്നു അവൻ… അവന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി തെളിഞ്ഞു…..

അവൻ കുനിഞ്ഞു അവളുടെ നെറ്റിയിൽ ചെറുതായി ഒന്ന് ചുണ്ടമർത്തി അവളെ ഒരിക്കൽ കൂടി നോക്കി കൊണ്ട് പുറത്തേക്ക് നടന്നു….

അവൻ സോഫയിൽ ചെന്ന് ഇരിക്കുമ്പോഴും ഫോണിൽ കളിച്ചു കൊണ്ടിരുന്ന എബി ഇടയ്ക്കിടെ അവനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു….. ജെറി അവനെ ശ്രദ്ധിക്കാതെ തന്നെ ലാപ്പിൽ തന്റെ കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നു….

“Sister ഉറങ്ങിയോ…. ”

എബിയുടെ ചോദ്യം കേട്ടു ജെറി അവനെ ഒന്ന് നോക്കി…. ആ നോട്ടത്തിൽ അവൻ ഒന്ന് പതറി.

“ഇത് നല്ല കഥ… നിന്റെ നോട്ടം കണ്ടാൽ തോന്നും ഞാനാണ് അവളെ കുടിപ്പിച്ചത് എന്ന്…. ”

ജെറി ഒന്നും മിണ്ടിയില്ല… അതെ നോട്ടം പിന്നെയും നോക്കിയാതെയൊള്ളു….

“ആഹാ… ഇപ്പോ എന്നെ നോക്കി പേടിപ്പിച്ചാൽ പോരെ….. നാളെ കാലത്ത് അവൾ എഴുന്നേറ്റാൽ കാണാം ബാക്കി…. ”

എന്തൊക്കെയോ പറഞ്ഞു എഴുന്നേറ്റു റൂമിലേക്ക്‌ പോകുന്നവനെ ജെറി നോക്കി നിന്നു…

അല്പം കഴിഞ്ഞു ലാപ് ഓഫ് ചെയ്തു റൂമിലേക്ക്‌ പോയതും കണ്ടു എബിയുടെ അരയിലൂടെ ചുറ്റി പിടിച്ചു കിടന്നുറങ്ങുന്ന സേറയെ….. അവളുടെ കൈ മുതൽ കാൽ വരെ അവന്റെ ദേഹത്തു ആണ്… അവൻ അവളുടെ തലയിൽ കൈ വെച്ച് കിടപ്പുണ്ട്…..

രണ്ട് പേരും നല്ല ഉറക്കത്തിൽ ആണ്…. അത് കണ്ടതും ജെറിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു…. അവൻ മെല്ലെ ഡോർ അടച്ചു ഉള്ളിലേക്ക് കടന്നു കൊണ്ട് എബിയെയും സേറയെയും ഒരുപോലെ ബ്ലാങ്കറ്റ് ഇട്ടു കൊടുത്തു കൊണ്ട് താഴെ വേറൊരു ബ്ലാങ്കറ്റ് വിരിച്ചു അതിൽ കിടന്നു

“Brother…. ”

ഇടക്ക് സേറയുടെ ശബ്ദം കേൾക്കാമായിരുന്നു… എബി മെല്ലെ അവളുടെ മുടിയിൽ ഒന്ന് തലോടി കൊടുത്തു….

❤❤❤❤❤❤❤❤

“പ്ലീസ്….പ്ലീസ്……. പ്ലീസ്….. ”

ജെറിക്ക് മുന്നിൽ കൈ കൂപ്പി കൊണ്ട് സേറ പറഞ്ഞതും അവൻ അതൊന്നും ശ്രദ്ധിക്കാതെ കോഫി മേക്കർ ഓഫ് ചെയ്തു കൊണ്ട് സ്റ്റവ് കത്തിച്ചു പാൻ സ്റ്റവ്വ്ൽ വെച്ച് ബ്രെഡ് ട്ടോസ്റ്റ് ചെയ്യാൻ ആരംഭിച്ചു…

“Please boo….. ഒന്ന് മിണ്ട് പ്ലീസ്….. ”

അവൾ വീണ്ടും അവന്റെ കയ്യിൽ തൂങ്ങിയതും അവൻ സ്റ്റവ്വ് ഓഫ് ചെയ്തു കയ്യിലെ പാൾട്ട ശബ്ദത്തിൽ തന്നെ താഴെ ഇട്ടു അവളുടെ കൈ എടുത്തു മാറ്റി കിച്ചൻ കോട്ട് അഴിച്ചു വെച്ച് കൊണ്ട് ഹാളിലേക്ക് നടന്നു…. അവന്റെ പിന്നാലെ തന്നെയായി ചുണ്ട് ചുളുക്കി കൊണ്ട് അവളും….

“Boo…. ”

ദയനീയമായ അവളുടെ വിളി അവന്റെ ചുണ്ടിൽ ഒരു ചിരി വിരിയിച്ചു എങ്കിലും അത് സമർദ്ധമായി മറച്ചു കൊണ്ട് അവൻ ഡോറിന്റെ അരികിലെ ചെയറിൽ ഇരുന്നു കൊണ്ട് ഷൂ ഇട്ടു കൊണ്ട് അവിടെ ഉള്ള ഷെൽഫിൽ നിന്നും ബാഗ് എടുത്തു കൂടെ ഒരു ജേഴ്‌സി എടുക്കാൻ ഒരുങ്ങിയതും അവൾ അവനെ നോക്കി കൊണ്ട് അതിൽ പിടിച്ചു…

അവൻ ആദ്യം ഒന്ന് വലിച്ചു എങ്കിലും അവളും അത് പോലെ തന്നെ അതിലേക്കു പിടി മുറുക്കിയതും അവൻ ഒന്നും മിണ്ടാതെ തന്നെ അത് വിട്ടു കൊണ്ട് പുറത്തേക്ക് പോയി…. പോകുന്നതിനിടയിൽ ഡോർ ശക്തിയിൽ വലിച്ചു അടച്ചതും അവളുടെ ചുണ്ടും സങ്കടം കൊണ്ട് പിളർന്നു വന്നിരുന്നു..

“Sister…. ”

പെട്ടെന്ന് ഉള്ള എബിന്റെ വിളി കേട്ടു അവൾ ആ സങ്കടത്തോടെ തന്നെ തിരിഞ്ഞു നോക്കി…

അവളുടെ ഭാവം കണ്ടു അവന് കാര്യങ്ങൾ ഏകദേശം കത്തിയിരുന്നു…

“Brother…. ”

അവളും മൂക്ക് വലിച്ചു കൊണ്ട് ചെറിയ കുഞ്ഞുങ്ങളെ പോലെ വിളിച്ചതും അവൻ ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു അവളെ ഒന്ന് ചേർത്ത് പിടിച്ചു….

“മ്മ്മ്… ചെല്ല്… അവന്റെ പിണക്കം മാറ്റാൻ നോക്ക്….

അവൻ പറഞ്ഞതും അവൾ അത് പോലെ തന്നെ അവനെയും നോക്കി…

“Boo എന്നോട് മിണ്ടിയില്ല…. ”

അവൾ ഒരു പരാതി കണക്കെ ആയിരുന്നു പറഞ്ഞത്…..

“Sister…. നീ ഇന്നലെ അല്പം ഓവർ ആയിരുന്നു…. you are an 19 years old indian citizen… You have the right to drink and go out at night… അതിൽ ഇടപെടാനോ വേണ്ടെന്നു പറയാനോ എനിക്കൊ ബ്രദറിനോ…. Even നിന്റെ അപ്പന് പോലും അവകാശം ഇല്ല….

Thats depend in your own desition…..And ഗോവയിൽ പാർട്ടി എന്ന് പറഞ്ഞാൽ അതത്ര വലിയ കാര്യം അല്ല…. But………ഞങ്ങൾക്ക് നീ മാത്രമേ ഒള്ളൂ….. ഞങ്ങൾ കൂടെ ഉണ്ടാകുമ്പോൾ നിനക്ക് ഡ്രിങ്ക് ചെയ്യാം….. But ഫ്രണ്ട്സിന്റെ കൂടെ പോകുമ്പോൾ ഇങ്ങനെ പരിതി ഇല്ലാത്ത drinking അത് ഞങ്ങൾക്ക് ആർക്കും accept ചെയ്യാൻ കഴിയുന്നില്ല and ഇന്നലെ നിന്നെ കണ്ടത് മുതൽ brother നല്ല ദേഷ്യത്തിലും ആണ്…..നീ തന്നെ അത് തീർക്കണം…. ”

അവളുടെ നെറ്റിയിൽ ഒന്ന് തട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ നെറ്റി ചുളിച്ചു സങ്കടത്തോടെ അവനെ നോക്കി… ജെറിയുടെ ദേഷ്യം അത് ഊഹിക്കുന്നതിലും അപ്പുറം ആയിരിക്കും… അവൻ രണ്ട് ചീത്ത പറഞ്ഞാലും പ്രശ്നം ഇല്ല…

ഇങ്ങനെ മിണ്ടാതിരിക്കുമ്പോൾ…

“Brother please…. boo നോട് ഒന്ന് പറയാവോ…. ”

“No… My dear sister….. ഈ ഒരു പ്രശ്നം നീ ആയിട്ട് വരുത്തി വെച്ചതാ…. അത് കൊണ്ട് തന്നെ നീ തന്നെ തീർക്കണം….”

അവൻ അത് മാത്രം പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ മെല്ലെ ഒന്ന് തട്ടി കൊണ്ട് ഉള്ളിലേക്ക് തന്നെ നടന്നതും അവൾ അവൻ പോയ വഴിയേ നോക്കി എറിയും പോലെ കാണിച്ചു….

❤❤❤❤❤❤❤❤❤

“Noal…. Just second….. ”

കോർട്ടിൽ നിന്നും ഓടി കയറുന്നതിനിടെ ജെറി പറഞ്ഞു… അവൻ ഓടി ഡ്രിങ്ക്സ് സെക്ഷന്റെ അടുത്ത് എത്തി ഒരു ബോട്ടിൽ എടുക്കാൻ ഒരുങ്ങിയതും അവന് നേരെ ഒരു ബോട്ടിൽ നീണ്ടു വന്നതും ഒരുമിച്ച് ആയിരുന്നു…. അവൻ മെല്ലെ തല ഉയർത്തി നോക്കിയതും ബോട്ടിലും പിടിച്ചു ഇളിച്ചു കൊണ്ട് നിൽക്കുന്ന സേറയെ കണ്ടു പെട്ടെന്ന് തന്നെ അവളിൽ നിന്നും നോട്ടം മാറ്റി ബോട്ടിലിൽ നിന്നും ഒന്ന് എടുത്തു കുറച്ചു മാറി ഇരുന്നു….

അപ്പോഴേക്കും സേറയും അവന്റെ അരികിൽ ആയി സ്ഥാനം പിടിച്ചിരുന്നു…..

അവൾ മെല്ലെ അവനെ ഇടം കണ്ണിട്ട് നോക്കി അവന്റെ കയ്യിൽ വട്ടം പിടിച്ചതും അവൻ അത് എടുത്തു മാറ്റാൻ ശ്രമിച്ചു എങ്കിലും അവൾ അട്ട പറ്റും പോലെ പറ്റിയതും അവൻ പിന്നെ അതിന് ശ്രമിക്കാതെ ബോട്ടിൽ ചുണ്ടോട് ചേർത്തു….

“Sorry……. ”

അവൾ തുടരെ തുടരെ തോണ്ടി കൊണ്ട് പറഞ്ഞു…. അവൻ അവളെ മൈന്റ് ചെയ്തതെ ഇല്ല…. അവളുടെ ചുണ്ട് കൂർത്തു….

“Please boo…. എന്നോട് ഒന്ന് മിണ്ടോ….

ഇന്നലെ…. ”

എന്തോ പറയാൻ ഒരുങ്ങിയതും അവന്റെ രൂക്ഷമായ നോട്ടം കണ്ടു അവൾ ഒന്ന് വിരണ്ടു എങ്കിലും അവൾ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു….

“ഇന്നലെ അറിയാതെ….. ”

“ഇതാണോ അറിയാതെ…. ”

അവൻ അവളുടെ തലയിൽ നന്നായി ഒന്ന് മേടി കൊണ്ട് ചോദിച്ചതും അവൾ വേദനയോടെ തല ഉഴിഞ്ഞു….

“സോറി….”

അവൾ വീണ്ടും പറഞ്ഞതോടെ അവൻ മുഖം വീർപ്പിച്ചു കൊണ്ട് തല ചെരിച്ചു….

“Boo വും ഡ്രിങ്ക് ചെയ്യാറില്ലേ….

അവൾ വാശിയോടെ ചോദിച്ചതും അവന്റെ കൈ പിന്നെയും അവളുടെ തലയിൽ കൊണ്ടു…

അവൾ വേദനയോടെ കണ്ണ് ചുളിച്ചു…

“അത് ഇത് പോലെയാണോ….

അവൻ വീണ്ടും അവളുടെ തലയിൽ മേടാൻ നിന്നതും അപ്പോഴേക്കും എബി അവന്റെ കൈ പിടിച്ചു വെച്ചിരുന്നു…

“മതി മതി…. തോന്നിയ പോലെ അവളെ തല്ലാൻ ഒന്നും പറ്റില്ല…. ”

എബി ഗൗരവമായി പറഞ്ഞു കൊണ്ട് അവൾക്ക് അടുത്ത് തന്നെയായി ഇരുന്നു കൊണ്ട് അവളെ തന്നോട് ചേർത്ത് ഇരുത്തി…. ജെറി രണ്ടിനെയും നോക്കി കണ്ണ് കൂർപ്പിച്ചു….

“നീ എല്ലാത്തിനും കൂട്ട് നിന്നോ….. ഇനിയും ഇത് പോലെ കയറി വരുമ്പോൾ മാലയിട്ട് ആനയിച്ചോണം…. ”

ജെറി അല്പം ദേഷ്യത്തോടെ പറഞ്ഞതും സേറ എബിയെ നോക്കി സങ്കടത്തോടെ ചുണ്ട് കൂർപ്പിച്ചു….

എബി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…

“സിസ്റ്ററിന് ഒരു അബദ്ധം പറ്റിയതല്ലേ ബ്രദർ…..

ഇപ്രാവശ്യത്തേക്ക് ക്ഷമിക്ക്….. അല്ലേ സിസ്റ്റർ…

അവൻ സേറയെ നോക്കി കണ്ണ് കൊണ്ട് കാണിച്ചതും സേറ വേഗം തന്നെ ജെറിയുടെ കയ്യിൽ വട്ടം പിടിച്ചു….

“Boo… Sorry…. Sorry…. sorry…. ഇനി ഒരിക്കലും ഞാൻ ഡ്രിങ്ക്സ് യൂസ് ചെയ്യില്ല….

Promiss…. Please എന്നോട് ഒന്ന് മിണ്ട്….”

അവളുടെ സംസാരം കേട്ടു അവൻ ഗൗരവം വിടാതെ തന്നെ തല ചെരിച്ചു അവളെ നോക്കി…

“Promiss…. !!!?”

അവന്റെ നീട്ടി പിടിച്ച കയ്യിൽ ഒന്ന് കൈ ചേർത്ത് അത് മടക്കി കൊണ്ട് അവൾ എബിനെ നോക്കി ചിരിച്ചു….

“God promiss….. ഞാൻ യൂസ് ചെയ്യില്ല…..”

അവൾ ഒന്ന് കൂടെ ആവർത്തിച്ചതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു… അവൻ അത് അവളെ കാണിക്കാതെ തിരിയാൻ നിന്നതും അപ്പോഴേക്കും അവൾ അലറി വിളിച്ചു കൊണ്ട് അവന്റെ കഴുത്തിൽ തൂങ്ങിയിരുന്നു…. അവനും ചിരിയോടെ അവളുടെ കയ്യിൽ ഒന്ന് തട്ടി കൊടുത്തു….

എബിയും ചിരിച്ചു കൊണ്ട് അവളുടെ കഴുത്തിൽ കയ്യിട്ടു പിടിച്ചു….

❤❤❤❤❤❤❤❤

“*Today you are on the brink of your dream and success …. If you can succeed here today …. You will win this final match…

it will be a dream come true in the history of our college ….. You can let us know that anything is possible with us*”

കോർട്ടിൽ ബോളിലേക്ക് നോട്ടം ഇട്ടു കൊണ്ട് നിൽക്കുമ്പോഴും അവളുടെ ഉള്ളിൽ കോച്ചിന്റെ വാക്കുകൾ ആയിരുന്നു….

അവളുടെ കണ്ണുകൾ നാല് പാടും ഒരുനിമിഷം പാഞ്ഞു….

“Come on…. ”

മുഷ്ടി ചുരുട്ടി കൊണ്ട് അലറി വിളിക്കുന്ന കോച്ച്….ഗാലറിയിൽ തങ്ങളെ വിശ്വസിച്ചു കോളേജിന്റെ വിജയം ആഘോഷിക്കാൻ വന്ന സ്റ്റുഡന്റസ്…..തന്റെ വിജയം മാത്രം ആഗ്രഹിക്കുന്ന ജെറിയും എബിയും……തന്റെ മകളുടെ ആഗ്രഹം പൂവണിയുന്നത് കാണാൻ വന്ന അപ്പൻമാർ…..

എല്ലാവരുടെയും വിശ്വാസം കാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തം ആണ്…..

അവളുടെ നിശ്വാസത്തിന് എന്നത്തേക്കാൾ വേഗത ഉള്ളതായി തോന്നി…. വിയർപ്പു കണങ്ങൾക്ക് എന്തോ ചുട്ടു പൊള്ളുന്ന ചൂട് അനുഭവപ്പെട്ടു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

രചന : Thasal