നിൻ മിഴികളിൽ, തുടർക്കഥ, ഭാഗം 22 വായിക്കൂ…

രചന : PONNU

“എന്താടി നിനക്കു….. ആദ്യം വിളിച്ചിട്ട് എടുത്തില്ലെങ്കിൽ നിനക്കു അറിയില്ലേ ബിസിയാവുമെന്ന്….

ശല്യം ചെയ്യാൻ ആയിട്ട് ഓരോന്ന് വന്നോളും നാശം….കുറച്ചു സമയമെങ്കിലും ഒന്ന് സ്വസ്ഥത തരോ നീ…. ”

ദേഷ്യത്തോടെ അവനതു പറയുമ്പോൾ ഒരിറ്റു കണ്ണുനീർ അവളുടെ മിഴിയിൽ നിന്നും അടർന്നു വീണു

മറുപടി കേൾക്കാൻ നിൽക്കാതെ ദേഷ്യത്തിൽ അവൻ ഫോൺ വെച്ചു…

പാറുവിന് കണ്ണ് നിറഞ്ഞുവെങ്കിലും തന്റെ ആവിശ്യം ആയതുകൊണ്ടും ഇപ്പൊ വാശി കാണിച്ചാൽ ശരിയാകില്ല എന്നറിയാവുന്നത് കൊണ്ടും പിന്നെയും വിളിച്ചു അവൾ..

കാശിക്കടുത്തേക്ക് പോകാൻ തുനിഞ്ഞതും പിന്നെയും call വന്നു…

‘ഇവളെ ഇന്ന്….. ‘

മനസ്സിൽ ദേഷ്യത്തോടെ പറഞ്ഞുകൊണ്ടാണ് അവൻ call എടുത്തത്…. എടുത്ത ഉടനെ തന്നെ മുഴുവൻ ദേഷ്യവും അവളോട് തീർത്തു…. പോരാത്തതിന് വായിൽ തോന്നിയ കുറേ തെറിയും.

“Sorry…. അത്യാവശ്യം ആയ….ആയതുകൊണ്ടാ വിളിച്ചേ…. തിരക്കാണെന്ന് അറിയാമായിരുന്നിട്ടും…. ഞാൻ നിങ്ങൾക്കും ഒരു ശല്യം ആണെന്ന് വിചാരിച്ചില്ല ഒരിക്കൽ പോലും……ആരോരുമില്ലാത്തവൾ അല്ലെ,

എല്ലാവരെയും പോലെ നിങ്ങൾക്കും ശല്യം ആയി തോന്നിയല്ലേ…. മുൻപേ അറിഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നു ശല്യം ചെയ്യാൻ… Really sorry..

പിന്നെ…. വിളി…. വിളിച്ച… ത്… നാദി വിളിച്ചിരുന്നു… എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞു, കാശി സാറിനെ വിളിച്ചിട്ട് കിട്ടുന്നില്ല, നിങ്ങളോട് ഒന്ന് വിളിച്ചു പറഞ്ഞിട്ട് കാശി സാറിനോട് അവളെ വിളിക്കാൻ പറയാൻ പറഞ്ഞു….ഇത്…. ഇത് പറയാനാ വിളിച്ചേ…

അല്ലാതെ നിങ്ങളോട് സംസാരിച്ച് ശല്യം ചെയ്യാൻ അല്ല…. പറ്റുമെങ്കിൽ കാശി സാറിനോട് ഒന്ന് പറഞ്ഞേക്ക്… അവളെ… അത്യാവശ്യം ആയിട്ട് വിളിക്കാൻ… Plzz…”

ഇടയ്ക്കിടക്ക് തൊണ്ട ഇടറിപോയെങ്കിലും അവൻ അറിയാതിരിക്കാൻ കഷ്ടപ്പെട്ട് സംസാരിച്ചു…..

“ഇനി ഞാൻ വിളിക്കില്ലാട്ടോ…. പേടിക്കണ്ട..

ഒരി…. ഒരിക്കലും ശല്യം.. ചെയ്യില്ല… ബൈ…

ഏറെ നേരത്തെ മൗനത്തിന് ശേഷം ഇടറുന്ന ശബ്ദത്തിൽ പറഞ്ഞുകൊണ്ട് മറുപടിക്ക് കാത്തുനിൽക്കാതെ അവൾ call കട്ട് ആക്കി…..ഒരൽപ്പം ചിന്തിച്ച ശേഷം ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവന്റെ രണ്ട് നമ്പറും ബ്ലോക്ക് ആക്കി….

മനസ്സിൽ അവൻ പറഞ്ഞ വാക്കുകൾ മാത്രം നിറഞ്ഞു…. പലരിൽ നിന്നും കേട്ട വാക്കുകൾ….

ഇപ്പോൾ ഇതാ തന്റെ പ്രാണനായവനും….

“”ശല്യം “”

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൻ കൂടെ ഉണ്ടാകുമെന്ന വിശ്വാസം ആണ് തകർന്നടിഞ്ഞത്…..

“അർഹതയില്ല ഒന്നിനും… ആഗ്രഹിച്ചത് തന്നെ തെറ്റ്… ഇനി ഇല്ല ഈ ആഗ്രഹം മനസ്സിൽ….

ഞാൻ അല്ലെങ്കിലും എന്നും ഒറ്റക്കാണ്…. എനിക്ക് ഞാൻ മാത്രം മതി… ഞാൻ മാത്രം… ”

ഹൃദയം നുറുങ്ങുന്ന വേദനയിലും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു… വേദനയെ മറയ്ക്കാൻ ചിരിയേക്കാൾ വലിയ മറ ഇല്ലന്ന് കേട്ടിട്ടുണ്ട്….

ശെരിയാണ്…. പലപ്പോഴും എനിക്ക് കൂട്ടാവുന്നത് അതാണല്ലോ…

പുറമേ നിറഞ്ഞ പുഞ്ചിരിയോടെ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ ക്ലാസ്സിലേക്ക് നടന്നു… ഇനിയും കോളേജ് വിടാൻ സമയം ബാക്കിയാണ്….

എങ്കിലും ബാഗ് എടുത്തുകൊണ്ടു അവൾ അവിടെ നിന്നും ഇറങ്ങി…..

ഇടയ്ക്കിടക്ക് ഫോണിലേക്ക് നോക്കും ബ്ലോക്ക് മാറ്റാൻ വിരലുകൾ തുടിക്കും, അപ്പോഴേക്കും കണ്ണുകളും ഈറനണിഞ്ഞിട്ടുണ്ടാവും….. കൈവിട്ടുപോകുന്ന മനസ്സിനെ പിടിച്ചു നിർത്തി ഫോൺ ഓഫ് ആക്കി വെച്ചു…..

വീട്ടിലേക്ക് നടക്കുന്ന ഓരോ നിമിഷവും ചിന്തയിൽ അവൻ ആയിരുന്നു, അവൻ പറഞ്ഞ വാക്കുകളും

കയ്യിലെ ഫോണിലേക്ക് നോക്കി…. ദേഷ്യമാണ് വന്നത് അവൾക്ക്… തന്റെ കൈയ്യിൽ ഇരുന്ന ചെറിയ ഫോൺ മാറ്റി ഐഫോൺ വാങ്ങി തന്നത് അവനാണ്…. എറിഞ്ഞു പൊട്ടിക്കാൻ തോന്നി അവൾക്ക്…..

”സ്നേഹത്തോടെ വാങ്ങിച്ചു തന്നതെന്ന് വിചാരിച്ചു, എന്നോട് ഉണ്ടായിരുന്നത് ഒരു സഹതാപം ആയിരുന്നല്ലേ…. അനാഥയോടുള്ള സഹതാപം….എനിക്കതിന്റെ ആവിശ്യം ഇല്ല…..

നാളെ തന്നെ തരും ഞാൻ എനിക്ക് നിങ്ങൾ തന്നതൊക്കെ…. ”

ഫോൺ റീസെറ്റ് ചെയ്ത് സ്വിച് ഓഫ് ആക്കി ബാഗിൽ ഇട്ടു…

❤❤❤❤❤❤❤❤

പാറു ഫോൺ വെച്ചപ്പോഴാണ് പറഞ്ഞതെന്താണെന്നു അവന് ബോധ്യം വന്നത്…

“Ohh…ഷിറ്റ്….”

ദേഷ്യത്തോടെ അവൻ സ്വയം തലക്കടിച്ചു…

“എന്താടാ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ…. ”

“ഏയ്…. ഒന്നൂല്ല ഏട്ടാ… ”

അവന്റെ അടുത്തേക്ക് വന്നുകൊണ്ട് കാശി ചോദിച്ചതും ഒന്ന് കൃത്രിമമായി ചിരിച്ചുകൊണ്ടവൻ മറുപടി പറഞ്ഞു…

“പിന്നെ ഇപ്പൊ ആരാ വിളിച്ചേ…. നീ ദേശ്യപ്പെടുന്നത് കണ്ടു…. അതാ ചോദിച്ചത്… ”

“അത്… അത് പാറുവാ വിളിച്ചേ…. അവള്…

ഫുഡ് കഴിച്ചില്ല… അതിനാ ദേഷ്യപ്പെട്ടത്…..

ആഹ് പിന്നെ ഏട്ടാ വേഗം നാദിനെ വിളിക്കാൻ പറഞ്ഞു…. ഏട്ടന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടീല്ലെന്ന്….

വേഗം ഒന്ന് വിളിക്ക്…. ”

കള്ളം പറയുമ്പോൾ അശ്വിന്റെ ശബ്ദം ഇടറിയിരുന്നു….. നാദിയുടെ പേര് കേട്ടതും കാശിയിൽ ഉണ്ടായ സന്തോഷം ഏറെ ആണ്….

“Ok ഡാ…. ”

വേഗം തന്നെ ഫോൺ എടുത്തു നോക്കി അവൻ…

നാദി കുറെ പ്രാവിശ്യം വിളിച്ചിരിക്കുന്നു, ഫോൺ സൈലന്റ് ആയിരുന്നു, പോരാത്തതിന് വൈബ്രേഷനും ഓഫ്….സൈലന്റ് ആക്കാൻ തോന്നിയ സമയത്തെ പഴിച്ചുകൊണ്ട് കാശി നാദിയെ വിളിച്ചു….

അവിടെയും വിധി അവനെ തോൽപ്പിച്ചു…. രണ്ട് മൂന്ന് പ്രാവിശ്യം വിളിച്ചിട്ടും എടുക്കുന്നില്ല…..

അവളുടെ സ്വരമെങ്കിലും കേൾക്കാൻ കഴിയുമല്ലോ എന്ന പ്രതീക്ഷ അവിടെ അസ്തമിച്ച പോലെ….

അവസാന ശ്രമമെന്നോണം ഒന്നുകൂടി വിളിച്ചു നോക്കി…..രണ്ടാമത്തെ റിങ്ങിൽ call അറ്റൻഡ് ചെയ്തു…..

“ഹലോ… നാദി…”

പ്രതീക്ഷയോടെ തിടുക്കപ്പെട്ട് അവൻ ചോദിച്ചു…

“ഹലോ…. ”

മറുതലക്കൽ നിന്നും ഒരു പുരുഷ ശബ്ദം…..

വിളിച്ച നമ്പർ മാറി പോയതാണോ എന്ന് കരുതി അവൻ സ്ക്രീനിലേക്ക് നോക്കി…. ഇല്ല മാറിയിട്ടില്ല.. അവളുടെ നമ്പർ തന്നെ…. പിന്നെ ഇതാരാണ്…. ഇനി ഉപ്പ ആകുമോ….

മനസ്സിൽ ഒരായിരം ചോദ്യം ഉയർന്നു…

“ഹലോ…. ഇതാരാണ്….. ”

ഒരൽപ്പം മടിയോടെ ആണെങ്കിലും കാശി ചോദിച്ചു.

“ഞാൻ നാദിയുടെ മുറചെക്കൻ ആണ്….

റാഷി….. റാഷിദ് അലി… അവളെന്നോട് എല്ലാം പറഞ്ഞു…. എനിക്ക് മനസ്സിലാകുന്നുണ്ട് നിങ്ങളുടെ പ്രണയത്തിന്റെ തീവ്രത…. But….. ഇത് ഒരിക്കലും നടക്കുമെന്ന് തോന്നുന്നില്ല… കാരണം എന്താണെന്ന് അറിയാമല്ലോ….നിങ്ങളുടെ കല്യാണത്തിന് ഞാൻ എതിരല്ല…. മതത്തിന്റെ പേരിൽ നിങ്ങളെ പിരിക്കുന്നതിൽ എനിക്ക് യോജിപ്പും ഇല്ല…. പക്ഷെ ഇവളുടെ വീട്ടിൽ കുറച്ചു സീൻ ആണ്…. ഇനി എന്താ നിങ്ങളുടെ തീരുമാനം…. ഒളിച്ചോട്ടം ഉണ്ടാവില്ലന്ന് അവൾ പറഞ്ഞു…. ബാക്കി ഉള്ള ഒരു വഴി………..

മറക്കണം….ഏതാ തീരുമാനം… ”

ഫോണിലൂടെ റാഷി പറഞ്ഞു നിർത്തുമ്പോൾ കാശിയുടെ കയ്യിൽ ഉത്തരം ഉണ്ടായിരുന്നില്ല…..

പിരിയാനോ മറക്കാനോ അവനാവില്ല….

പിന്നെന്തു ചെയ്യും….

“ഹലോ…. ഒന്നും പറഞ്ഞില്ല….

കാശിയിൽ നിന്നും മറുപടി ഒന്നും ലഭിക്കാതെ ആയതും അടുത്ത് കണ്ണീരോടെ നിൽക്കുന്ന നാദിയെ നോക്കി കൊണ്ട് തന്നെ ഫോണിലൂടെ കാശിയോട് പിന്നെയും ചോദിച്ചു…

“എനിക്ക്…. എനിക്കവളോട് ഒന്ന് സംസാരിക്കണം… പ്ലീസ്…

അവന്റെ കെഞ്ചുന്ന സ്വരം കേട്ടതും നാദിയുടെ കണ്ണുനീരിന്റെ ഒഴുക്ക് കൂടി.

റാഷിക്കും എന്തോ പോലെ ആയി… മറുപടി മൂളലിൽ ഒതുക്കി നാദിയുടെ കൈയ്യിൽ ഫോൺ കൊടുത്തു കൊണ്ട് അവൻ ബാൽക്കണിയിൽനിന്നും മുറിക്കുള്ളിലേക്ക് കയറി….

“ഹലോ….. സാർ….. ”

ഇടറുന്ന സ്വരത്തിൽ അവൾ വിളിച്ചു, ഉള്ളിൽ കുമിഞ്ഞു കൂടിയ സങ്കടം അണപ്പൊട്ടി ഒഴുകുമോ എന്നവൾ ഭയന്നു…

ദിവസങ്ങൾക്ക് ശേഷം അവളുടെ ശബ്ദം കേട്ടതിനാലാകാം അവളുടെ വിളിക്ക് മറുപടി നൽകാൻ പോലും അവന്റെ നാവു പൊന്തിയില്ല….

“സാർ…. എന്താ… ഒന്നും…. മിണ്ടാതെ നിക്കുന്നെ…. മ…റന്നോ എന്നെ….. അതോ ഒന്നിക്കാൻ ആവില്ലന്ന് അറിഞ്ഞുകൊണ്ട് മറക്കാ… ൻ തീരുമാനിച്ചോ……ആരും അറിയാതെ കഷ്ട്ടപ്പെട്ട് ഫോൺ എടുത്തു വിളിച്ചിട്ട് എടുത്തില്ലല്ലോ….. എത്ര സങ്കടായിന്ന് അ…റിയോ……ഇന്നും വിളിച്ചു ഞാൻ…

എന്താ…. എടു… എടുക്കാഞ്ഞത്….. ”

വിങ്ങി പോയിരുന്നു പെണ്ണ്…… അവന്റെ കണ്ണും നിറഞ്ഞിരുന്നു….

“നാദി……. മനപ്പൂർവം എടുക്കാത്തത് അല്ല പെണ്ണെ….

നിന്റെ ഈ ശബ്ദം കേൾക്കാൻ എത്ര…. കൊതിച്ചൂന്ന് അറിയോ നിനക്ക്….

നിന്നോട് ഒന്ന് മിണ്ടാതെ ഉരുകുവായിരുന്നു… സുഖാ… സുഖാണോടി നിനക്ക്….. ”

അവന്റെ അവസാന ചോദ്യം പാതിയും ഇടറിപോയി…. അതുകേൾക്കേ ആരും കാണാതെ പൂട്ടിവെച്ച സങ്കടകടൽ നിയന്ത്രണം വിട്ടൊഴുകി.

“കരയാതെടി….. എല്ലാം വിധി ആണെന്ന് കരുതി സമാധാനിക്കാം… അതല്ലേ നമുക്ക് ഇപ്പൊ പറ്റുള്ളൂ….. ദേ…. പെണ്ണെ…. കരഞ്ഞാലുണ്ടല്ലോ….. ഞാ…. ഞാൻ കമ്പെടുക്കുവേ….

ഞാനെത്ര കൂൾ ആയിട്ടാണ് നിന്നോട് സംസാരിക്കുന്നത് എന്ന് നോക്കിയേ…..

ഒന്ന് ചിരിച്ചു സംസാരിക്കെടി…. ”

സങ്കടം മറച്ചുകൊണ്ട് വാക്കുകളിടറാതിരിക്കാൻ അവൻ നന്നേ പാടുപെട്ടു….

“Love you സർ…… എനിക്ക്….. ഇങ്ങളില്ലാണ്ട് പറ്റണില്ല…. Miss… You… ”

പൊട്ടികരഞ്ഞുകൊണ്ട് അവൾ പറഞ്ഞു തീർന്നതും call കട്ട് ആയിരുന്നു…..

ഇനി കേൾക്കാൻ ആകുമോ ആ വാക്കുകൾ….

ഇനിയവൾ മറ്റൊരുവന്റെ ഭാര്യയോ….

പിന്നീട് അങ്ങോട്ട് വിളിക്കാൻ നിന്നില്ല അവൻ…

തിരികെ അശ്വിന്റെ അടുത്തേക്ക് പോകുമ്പോൾ അവൻ ആരെയോ വിളിക്കുന്നുണ്ട്… വിളിച്ചിട്ട് കിട്ടാതെ ആയതും ദേഷ്യത്തോടെ കൈ ചുരുട്ടുന്നുണ്ട് അവൻ…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…….

രചന : PONNU