രാത്രി തന്റെ ശരീരത്തിലൂടെ ഇഴയുന്ന അവനെ ചുരുട്ടിയെടുത്ത് മൂലയിലേക്കിട്ട്….

രചന : Shahida Umnerkoya

രാത്രി തന്റെ ശരീരത്തിലൂടെ ഇഴയുന്ന അവനെ ചുരുട്ടിയെടുത്ത് മൂലയിലേക്കിട്ട് പൊട്ടി ക്കരഞ്ഞുകൊണ്ട് അലറി ഞാൻ,

അനിയത്തി ഞാൻ തോറ്റു. എനിക്കാവില്ല ഇവനെ നേരയാക്കാൻ ഇവൻ പിശാചാണ്.

രണ്ടാമത്തെ വയസ്സിൽ അവന്റെ അച്ചൻ മരിക്കുമ്പോൾ എന്റെ മോനായി മനുവിനെ മാറോടണച്ചതാണ്.

പിന്നെ എന്റെ അഞ്ച് ,ആറ് വയസ്സുള്ള എന്റെ മക്കൾക്കിടയിൽ അവനും വളർന്നു.

അവന്റെ അമ്മ ,എന്റെ അമ്മു ,(അമ്മയുടെ അനിയത്തിയുടെ മകൾ )

എന്റെ കൊച്ചനിയത്തിയുടെ സങ്കടങ്ങൾക്ക് അറുതി വരുത്താൻ അവളെ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചതും അന്നു ഞാനായിരുന്നു.

കെട്ടിയവന്റെ കൂടെ അവൾ വിദേശത്തേക്ക് പോകുമ്പോൾ എന്റെ രണ്ടും കവിളിലും ഉമ്മ തന്ന് എന്നെ പിടിവിടാതെ വാവിട്ടു കരഞ്ഞ നാലു വയസ്സുകാരൻ. എന്റെ മനു……!

പിന്നെ ഇടക്ക് വരാറുള്ള അവരുമായുള്ള ബന്ധം

whatsup, vidiocall മാത്രമായി ചുരുങ്ങി.

കാലങ്ങൾ സുഖവും ദുഃഖവും പ്രാരാബ്ദവും നൽകി നീങ്ങുന്നതിനടയിൽ ഞാനും എന്റെ കുടുംബവും എന്നതിലേക്ക് ഒതുങ്ങുന്ന നാളുകളിൽ ഒരിക്കൽ ,

വാവിട്ടു കരഞ്ഞു കൊണ്ട് അമ്മു വീണ്ടും വിളിച്ചു

” ചേച്ചി മനുവിന്റെ സ്വഭാവം വളരെ മാറിയിരിക്കുന്നു .ഞാനും ചേട്ടായിയും പറയുന്നതൊന്നും അവൻ കേൾക്കുന്നില്ല. ചെറിയ കുട്ടികളെ അവൻ ഉപദ്രവിക്കുന്നു. തല്ലാൻ ചെന്നാൽ കരഞ്ഞ് പ്രശ്നമുണ്ടാക്കി അവൻ പറയും ” തനിക്ക് മാത്രം അച്ചനില്ലാത്തെ കൊണ്ടല്ലെ ആർക്കും അവനെ ഇഷ്മില്ലാത്തെ എന്ന് ”

ചേച്ചിക്ക് അറിയോ അച്ചനില്ലാത്തെ ദുഃഖം അറിയാതിരിക്കാൻ ചേട്ടായി അവന് വായിൽ നിന്ന് വീഴുന്നതൊക്കെ വാങ്ങി കൊടുക്കും ,

വാതിൽ കുറ്റിയിട്ട് അവനും കമ്പ്യൂട്ടറും ഫോണും ആണ് അവന്റെ ലോകം ,……

ഇന്ന് സഹികെട്ടപ്പോൾ ഞാനവനെ ഒന്നു തല്ലി പോയി ,,,,

അപ്പോ അവൻ പറഞ്ഞത് എന്താ അറിയുമോ

അമ്മയുടെ കാമ പ്രന്ത് കൊണ്ടല്ലേ അച്ചൻ മരിച്ചു ഒരു കൊല്ലം തികഞ്ഞപ്പോൾ അമ്മ കല്യണം കഴിച്ചത്….

തല കറങ്ങി പോയി ചേച്ചി ,മരിച്ചാലോ തോന്നിപോയി .വേണ്ടായിരുന്നു ഒന്നും,

വാവിട്ട് കരയുന്ന അവളെ ആശ്വസിപ്പിച്ച് ഞാൻ പറഞ്ഞു .

അടുത്ത ക്ലാസ്സ് ഒൻപത് അല്ലെ നീ അവനെ ഇങ്ങോട്ട് വിട് .ഞാനും ദാസേട്ടനും ഒറ്റക്കല്ലെ,

മറ്റവരെല്ലാം ഹോസ്റ്റലിലും .അവനെ ഹോസ്റ്റലിൽ വിടേണ്ട .ഞങ്ങളെ കൂടെ നിൽക്കട്ടെ എല്ലാം ശരിയാവും……!

പിറ്റെത്തെ ആഴ്ച അവനെ എടുക്കാൻ എയർപോർട്ടിൽ പോവുമ്പോൾ മനസിൽ പേടി ഉണ്ടായിരുന്നു .എങ്കിലും എന്റെ മനു എന്നെ വന്നു കെട്ടി പിടിക്കാറുള്ള കൊഞ്ചുന്ന അവന്റെ മുഖം ഓർത്തപ്പോൾ എല്ലാ മറന്നു.

അഞ്ചു വർഷത്തിനു ശേഷം അവൻ ഞങ്ങളെ തിരിച്ചറിയുമോ എന്നു സംശയിച്ചു നിൽക്കുമ്പോൾ ചേച്ചിയമ്മ എന്നു പറഞ്ഞു വന്നവൻ എന്നെ പണ്ടത്തെ പോലെ കെട്ടിപിടിച്ചു….

തന്നെക്കാൾ പൊക്കം വെച്ച് വെളുത്ത സുന്ദര കുട്ടപ്പനായിരിക്കുന്നു അവൻ.

വീട്ടിലേക്ക് മടങ്ങുമ്പോൾ അവനോട് തുരുതുരു ചോദ്യങ്ങൾ ‘ഞാൻ ചോദിച്ചുവെങ്കിലും ഫോണിൽ നിന്നും കണ്ണെടുക്കാതെ പകുതി ഉത്തരം തന്നു അവൻ……!

രാത്രി അമ്മുവിനെ വിളിച്ച് ഞാൻ പറഞ്ഞു. “അവൻ ഇവിടെ എത്ര ശാന്തനാണ് ,ഒരു പിടിവാശിയും ഇല്ല. ഞാൻ അവന് പറഞ്ഞ് എല്ലാം മനസിലാക്കാം എനിക്ക് പ്രതീക്ഷയുണ്ട്. നീ സന്തോഷമായിരിക്ക്.”

സന്തോഷമായി മനുവും ഞാനും ദാസേട്ടനും കൂടിയുള്ള ഒരാഴ്ച കടന്നു പോയതറിഞ്ഞില്ല.

ഇടക്ക് എന്നെ കളിയാക്കും പോലെ അവൻ പറയും

“ഈ ചേച്ചിയമ്മയെ കണ്ടാൽ ഇപ്പോഴും കല്യാണം കഴിക്കാത്ത കുട്ടിയെ പോലെ തോന്നു. ”

അന്ന് ആ നശിച്ച രാത്രി …. ദസേട്ടൻ മക്കളുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിന് തിരുവനന്തപുരം പോയ ദിവസം,,,,,

അവനില്ലെ എനിക്ക് രാത്രി പേടിയാവില്ല എന്നു പറഞ്ഞു ദാസേട്ടനെ പറഞ്ഞയക്കുമ്പോൾ ,

അവനിൽ ഒരു പിശാച് ഒളിഞ്ഞിരിക്കുന്നത് ഞാൻ അറിഞ്ഞില്ല.

രാത്രി മുഴുവൻ വിളമ്പി വെച്ച ചോറു പോലും കഴിക്കാതെ അവൻ ഫോണിൽ തന്നെ ആയിരുന്നു.

ഞാൻ കഴിചോളാം ചേച്ചിയമ്മ കിടന്നോ എന്നു പറഞ്ഞപ്പോൾ ആ വാക്കിൽ വിഷം കലർന്നതാണെന്ന് ഞാനറിഞ്ഞില്ല….

രാവിലെത്തെ ജോലിയുടെ ക്ഷീണം കാരണം അറിയാതെ വെളിച്ചം കെടുത്താതെ തന്നെ കണ്ണടഞ്ഞുപോയി…..!

തന്റെ മേലെ ഇഴയുന്ന പിശാചിന്റെ മുഖം കണ്ടാണ് പിന്നെ ഞെട്ടി ഉണർന്നത്

സ്വപ്നമല്ല ദൈവമെ സർവ ശക്തിയാൽ പിശാചിനെ എടുത്തു എറിഞ്ഞ് പൊട്ടി കരയുമ്പോൾ..

എന്റെ മനു മൂലയിലിരുന്നു ആർത്തു തല തല്ലി കരയുകയായിരുന്നു.

മാപ്പ് എന്നു പറഞ്ഞവൻ കാൽക്കലിലേക്ക് വീഴുമ്പോൾ കാർക്കിച്ചു തുപ്പാൻ തോന്നിയെങ്കിലും

അവന്റെ മുഖം മാറോടണച്ചു ഞാൻ പറഞ്ഞു

“എന്തു പറ്റി മോനെ നിനക്ക് ,അമ്മയല്ലെ ഞാൻ

കരഞ്ഞു എന്റെ കൈ പിടിച്ച് അവൻ മുറിയിലേക്കോടി ,

അവന്റെ പെട്ടിയിലുള്ള ട്രഗ്സിന്റെ പൊതിയും ലഹരി ഗുളികളും ,പിന്നെ മൊബൈലിലെ സെക്സ് വീഡിയോസും കാണിച്ചു തന്നു ,

“ചേച്ചിയമ്മ അച്ചനില്ലാത്ത കുട്ടി എന്ന എന്റെ മനസ്സ് പറയുമ്പോൾ….

തളരാതിരിക്കാൻ ചെന്നു പെട്ടത് ഈ പിശാചുകളുടെ കൂട്ടത്തിലാ ,ചേച്ചിയമ്മ എന്നെ ഇതിലിട്ട് ചുട്ടേക്ക് ”

പശ്ചാതാപ വചനങ്ങൾ ………

അതാണ് യഥാർത്ഥ അവൻ….

ആ പെട്ടിയും ഫോണും പുറത്തെ അടുക്കള പുറത്തേക്കു എടുത്തു കൊണ്ടുവരാൻ ഞാൻ പറഞ്ഞു.

അനുസരണ ഉള്ള കുട്ടിയെ പോലെ അവൻ അതുമായി എന്റെ പിന്നാലെ വന്നു .പിന്നെ ഞാൻ എടുത്തു കൊണ്ട് വന്ന മണ്ണെണ്ണ ഒഴിച്ച് അവൻ തന്നെ അത് തീ കൊളുത്തി .

അവന്റെ തലയിൽ ചുംബിച്ചു ഞാനവനോട് പറഞ്ഞു .

ഇതു നിന്റെ പുനർജന്മമാണ്……!

ഈ രാത്രി നമുക്ക് രണ്ടു പേർക്ക് മാത്രമേ അറിയു.

ഇത് മറന്നു കളയുക ….

നാളത്തെ പുലരിയിൽ നീ എന്റെ ആ പഴയ മനു കുട്ടിയായി ഉണരുക…….

അവന്റെ കണ്ണീരിൽ എല്ലാ ഉത്തരങ്ങളും കണ്ട സന്തോഷത്തിൽ ഞാനും പേടിയില്ലാതെ ഉറങ്ങി….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Shahida Umnerkoya

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top