മന്ദാരം നോവലിന്റെ ഭാഗം 28 വായിച്ചു നോക്കൂ…

രചന : Thasal

“Baby boo വന്നില്ലേ…. ”

വീടിനുള്ളിലേക്ക് കയറുന്നതിനിടയിൽ ജെറി ചോദിച്ചതും ടേബിളിൽ ഓരോ ഭക്ഷണ സാധനങ്ങൾ എടുത്തു വെക്കുന്ന ജേക്കബ് അവനെ ഒന്ന് ചിരിച്ചു….

“അവൾ വരാൻ ആകുന്നതേ ഒള്ളൂ… ഇടക്ക് ഫ്രണ്ട്സിന്റെ കൂടെ പുറത്ത് പോകും… സീസൺ അല്ലേ……”

അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടു കൊണ്ട് തന്നെ ജെറി വാച്ചിലേക്ക് ഒന്ന് കണ്ണ് മാറ്റി… ടൈം 8. 30 കഴിഞ്ഞിട്ടുണ്ട്….

പക്ഷെ അദ്ദേഹത്തിന് ഒരു ടെൻഷനും ഉണ്ടായിരുന്നില്ല….പോയാൽ വരാൻ അറിയാവുന്നവളാ തന്റെ മകൾ എന്നൊരു കോൺഫിഡന്റ്സ് അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു…..

ഭക്ഷണം കഴിച്ചു കഴിഞ്ഞു സമയം ഒരുപാട് ആയെങ്കിലും സേറയെ കാണാതെ വന്നതോടെ അല്പം പേടി ജെറിയുടെയും എബിയുടെയും ഉള്ളിൽ കയറി പറ്റിയിരുന്നു….

“നമുക്ക് ഒന്ന് പോയി നോക്കിയാലോ…. ”

എബി സ്വകാര്യം പോലെ ജെറിയുടെ ചെവിയിൽ ചോദിച്ചു…. ജെറിക്കും അത് ശരിയാണ് എന്ന് തോന്നിയതും അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റതും കാളിങ് ബെൽ മുഴങ്ങിയതും ഒരുമിച്ച് ആയിരുന്നു….

“വന്നിട്ടുണ്ട്…. കുട്ടിപിശാശ്…. ഫ്രൈഡേയുടെ സെലിബ്രേഷൻ കഴിഞ്ഞുള്ള വരവായിരിക്കും….

ആ ഡോർ ഒന്ന് തുറന്ന് കൊടുത്തേക്ക് തട്ടാതെയും മുട്ടാതെയും ഉള്ളിലേക്ക് കയറി പൊയ്ക്കോട്ടേ…. ”

കിച്ചണിൽ നിന്നും ജേക്കബ് ആയിരുന്നു പറഞ്ഞത്….അയാൾക്ക്‌ തൊട്ടടുത്ത് തന്നെയായി ഇരിപ്പുറപ്പിച്ചു സംസാരിക്കുന്നത് തോമസും വർഗീസും ഒന്ന് ചിരിച്ചു….

എബിക്കും ജെറിക്കും ഒന്നും മനസ്സിലായില്ല എങ്കിലും എബി പോയി ഡോർ തുറന്നതും കാണുന്നത് കണ്ണ് ഇടയ്ക്കിടെ അടച്ചു തുറന്ന് ശരിയാക്കി ഡോറിന്റെ അടുത്ത് തന്നെ ചാരി നിൽക്കുന്ന സേറയെയാണ്….

അവൻ അവളെ കണ്ണും മിഴിച്ചു അടിമുടി ഒന്ന് നോക്കി പോയി…. അവൾ ആണെങ്കിൽ അതൊന്നും ശ്രദ്ധിക്കാതെ ആടി കൊണ്ട് ഉള്ളിലേക്ക് കടന്നു….എങ്കിലും അവൾക്ക് നല്ല ബോധം ഉണ്ടായിരുന്നു

അവളുടെ വരവ് കണ്ടു ജെറിയും സോഫയിൽ നിന്നും എഴുന്നേറ്റു പോയി….

“മോളെ…. ഇന്നെതാ…. ”

“അച്ചായോ…. കളിയാക്കണ്ടാ…. One ബിയർ അതിൽ കൂടിയിട്ടില്ല…. ”

അല്പം ഒന്നു കുഴഞ്ഞു എങ്കിലും ഒരു പരിതി വരെ അവൾ ബോധത്തിൽ തന്നെ ആയിരുന്നു…

അവൾ ഒറ്റ കാലിൽ നിന്ന് ഷൂ അഴിക്കാൻ കഷ്ടപെടുന്നത് കണ്ടു എബി ഓടി പോയി അവളെ പിടിച്ചതും അവൾ നെറ്റി ചുളിച്ചു കൊണ്ട് അവനെയും അവൻ പിടിച്ച കയ്യിലേക്കും ഒന്ന് നോക്കി….

“Dont touch me…. ”

അവൾ ശബ്ദം കൂട്ടി കൊണ്ടായിരുന്നു പറഞ്ഞത്.

“നീ വീഴാൻ പോയപ്പോൾ…. ”

“So… What…… വീണാൽ എനിക്ക് അറിയാം എഴുന്നേൽക്കാൻ…. Understad….ഞാൻ ഇന്നും ഇന്നലേം തുടങ്ങിയാതല്ല ഡ്രിങ്ക് ചെയ്യുന്നതും ഷൂ ഊരുന്നതും……ഹും… ”

അവളുടെ പാതി കുഴഞ്ഞുള്ള സംസാരം കേട്ടു എബിക്ക് സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്…..

“ഈ അഹങ്കാരത്തിനുള്ളത് അവൾക്ക് ഇപ്പോൾ തന്നെ കിട്ടും… ”

ജേക്കബ് പത്രം കഴുകുന്നതിനിടെ പറഞ്ഞതും എന്തോ വീഴുന്ന ശബ്ദം കേട്ടതും ഒരുമിച്ച് ആയിരുന്നു….ജേക്കബ് ഒന്ന് ചിരിച്ചു…

എബി വീണു കിടക്കുന്ന സേറയെ തലയിലും കൈ വെച്ച് നോക്കി നിൽക്കുകയായിരുന്നു… മെല്ലെ അതൊരു ചിരിയിലേക്ക് വഴി മാറി…. അവൻ പൊട്ടിച്ചിരിച്ചതും അവൾ ആകെ നാറിയ കണക്കെ ചുറ്റും ഒന്ന് നോക്കി കൊണ്ട് എഴുന്നേൽക്കാൻ നോക്കിയതും കൈ സ്ലിപ് ആയി വീണ്ടും താഴേക്ക്….

“ഡാ… ചിരിക്കാതെ കൊച്ചിനെ എഴുന്നേൽക്കാൻ സഹായിക്ക്….”

വർഗീസ് പറഞ്ഞു….

“എന്റെ പട്ടി സഹായിക്കും…. എന്തായിരുന്നു ഡയലോഗ് *വീണാൽ എനിക്ക് അറിയാം എഴുന്നേൽക്കാൻ… *…തന്നത്താനെ എഴുന്നേൽക്കട്ടെ…… ഹ.. ഹ… ഹാ….”

എബി ചിരിച്ചു കൊണ്ട് അവൾക്ക് അടുത്ത് തന്നെ ആയി ഇരുന്നു…

“പട്ടി… ”

അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് മെല്ലെ പറഞ്ഞു… ശേഷം എഴുന്നേൽക്കാൻ നോക്കുമ്പോഴേക്കും ജെറി അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചിരുന്നു…. പൊട്ടി വന്ന ചിരി ചുണ്ടിൽ ഒതുക്കി പിടിച്ചിരിക്കുകയായിരുന്നു അവൻ… അവൾ അവനെ നോക്കി ഇച്ചിരി ദേഷ്യത്തോടെ അവിടെ നിന്നും തിരിഞ്ഞു നടന്നു…

“മെല്ലെ പോടീ… നിന്റെ ടൈം അനുസരിച്ച് ഈ ബിൽഡിംഗ്‌ പൊളിഞ്ഞു നിലത്ത് വീഴാൻ ഉള്ള സാധ്യത ഏറെയാ… ബെസ്റ്റ് ടൈം അല്ലേ…”

എബി ചിരിച്ചു കൊണ്ട് പറഞ്ഞതും അവളുടെ കയ്യിൽ പിടിച്ച ഒരു ഷൂ അവന്റെ മേലിൽ വന്നു വീണതും ഒരുമിച്ച് ആയിരുന്നു….

ജെറി ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു പൊക്കി….

“കുട്ടിപിശാശ്…. ”

ഷൂ ഏറിൽ പരിക്ക് പറ്റിയ കവിൾ ഒന്ന് തടവി കൊണ്ട് അവൻ പറഞ്ഞു…

“കുട്ടിപിശാശ് നിന്റെ കുഞ്ഞമ്മ…. ”

അവൾ ശബ്ദം കുറച്ചു ചുണ്ടിൽ ഒതുക്കിയ വാക്കുകളുമായി ഉള്ളിലേക്ക് നടന്നു ഡോർ ശക്തിയിൽ അടച്ചു….

അതും കൂടി ആയതോടെ എബി വീണ്ടും പൊട്ടിച്ചിരിച്ചു…. ജെറി അവന്റെ തലയിൽ ഒന്ന് മേടി കൊണ്ട് കണ്ണുരുട്ടി….

“ഓവർ ആകണ്ട….”

ജെറി പറഞ്ഞതും അവൻ എന്തോ ഓർത്ത പോലെ വാ പൊത്തി പോയി…

❤❤❤❤❤❤❤❤❤❤

“നുണ പറയണ്ട…..എനിക്ക് അറിയാം… നീയും അവനും ഒന്നും ഇല്ലെങ്കിൽ അവള് പുറത്ത് ചാടില്ല…. ഹോ… എന്നാൽ ഓക്കേ…..മ്മ്മ്… നീ ഫോൺ വെച്ച് കിടക്കാൻ നോക്ക്…. ഓക്കേഡാ ഗുഡ്‌നൈറ്റ്…. ”

പഴയ ഡയറി മറിച്ചു നോക്കി കൊണ്ട് വരുണിന് ഫോൺ ചെയ്യലിൽ ആണ് സേറ…. അവളുടെ കണ്ണുകൾ എന്തിലോ ഉടക്കിയ മട്ടെ അവൾ ഫോൺ മാറ്റി വെച്ച് കൊണ്ട് അതിലേക്കു ശ്രദ്ധ മാറ്റി…

ഒരുപാട് മുന്നേയുള്ള അപ്പമാരും ജെറിയും എബിയും താനും എല്ലാം ചേർന്നു എടുത്ത ഒരു ഫോട്ടോ….

ജെറിയുടെ കയ്യിൽ തൂങ്ങിയാണ് അവളുടെ നിൽപ്പ് എങ്കിൽ എബിയുടെ കൈകൾ അവളെ ചുറ്റി പിടിച്ചിട്ടുണ്ട്….

അവളുടെ കൈകൾ ഒരു നിമിഷം അതിലൂടെ തലോടി….

“സിസ്റ്റർ…. ”

“Baby boo…. ”

ഉള്ളിൽ തനിക്ക് പിന്നാലെ ഓടി വരുന്ന പത്ത് വയസ്സ്കാരായ എബിയും ജെറിയും കടന്നു വന്നു….

ഒരു നിമിഷം ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു എങ്കിലും അതെ സമയം തന്നെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു…. അവൾ ഡയറി അടച്ചു കൊണ്ട് ബെഡിന്റെ ബാക്ക് ബോർഡിലേക്ക് തല ചായ്ച്ചു കിടന്നു…. ഉള്ളിൽ ഒരിക്കലും സമാധാനം അവൾക്ക് ലഭിച്ചിരുന്നില്ല….

❤❤❤❤❤❤❤❤❤❤❤

“അല്പം ഒന്ന് മാറ്റി തൂക്ക്…. വരുമ്പോൾ തന്നെ കാണണം…. ”

സ്റ്റാർ തൂക്കുന്ന എബിയെ നോക്കി കൊണ്ട് വർഗീസ് പറഞ്ഞതും അവൻ ഒന്ന് പല്ല് കടിച്ചു…

“എന്നാൽ പപ്പ ഇങ്ങ് കയറി തൂക്കിക്കോ…. അല്ല പിന്നെ…. എനിക്കറിയാം എങ്ങനെ ചെയ്യണം എന്ന്…. ഇനി മിണ്ടിയാൽ ഞാൻ ഇറങ്ങി പോകും…. ”

എബി പറഞ്ഞതും വർഗീസ് എന്തോ പറയാൻ ഒരുങ്ങിയതും ജേക്കബ് ചിരിയോടെ അയാളുടെ കയ്യിൽ ഒന്ന് തട്ടി…

“നീ ചെറുക്കനെ ദേഷ്യം പിടിപ്പിക്കാതെ….മോനെ നീ ചെയ്യാൻ നോക്ക്…. ”

അദ്ദേഹം പറഞ്ഞതോടെ എബി ഒന്ന് അമർത്തി മൂളി കൊണ്ട് സ്റ്റാറിൽ ലൈറ്റ് കണക്ട് ചെയ്തു…

അല്പം മാറി ക്രിസ്മസ് ട്രീ ഒരുക്കലിൽ ആണ് ജെറിയും തോമസും…. അതിനുള്ള ബോൾസ് എല്ലാം സെലക്ട്‌ ചെയ്തു ഒതുക്കി വെക്കുന്നത് സേറയാണ്…. ജെറി അവളുടെ അരികിലേക്ക് വരുമ്പോൾ അവൾ കാണാത്ത മട്ടെ തല ചെരിച്ചു പിടിക്കും…. അവൾക്ക് എന്തോ അവനോട് മിൻഗ്ൾ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല….

“അപ്പ…. ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം..”

അവൾ അതെല്ലാം ഒരുക്കി കൊണ്ടിരിക്കേ അവിടെ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു…

എല്ലാവരുടെയും നോട്ടം ഒരുപോലെ അവളിൽ എത്തി ചേർന്നിരുന്നു….

“നീ പ്രാക്ടീസ് കഴിഞ്ഞില്ലേ ഇപ്പോൾ കയറി വന്നതല്ലേ ഒള്ളൂ…. ഇനി ഈ രാത്രി എങ്ങോട്ടാ…. ”

“Xmas ന്റെ കുറച്ചു പർച്ചഴ്സിങ് ഉണ്ട്….നാളെ ആകുമ്പോഴേക്കും തിരക്ക് കൂടും…. ”

അവൾ താല്പര്യം ഇല്ലാത്ത മട്ടെ എങ്ങോട്ടോ നോക്കി കൊണ്ട് പറഞ്ഞു….

“എന്നാ ജെറിയും എബിയും അവളുടെ കൂടെ പൊയ്ക്കോട്ടേ… അവർക്കും എന്തൊക്കെയോ വാങ്ങാൻ ഉണ്ട് എന്നല്ലേ പറഞ്ഞത്…. ”

പെട്ടെന്ന് തന്നെ ആയിരുന്നു ജേക്കബിന്റെ ചോദ്യം…. എബിയുടെയും ജെറിയുടെയും കണ്ണുകൾ ഒരുപോലെ അവളിലേക്ക് നീണ്ടു….

അവൾക്ക് എതിർക്കണം എന്നുണ്ടായിരുന്നു എങ്കിലും തന്നെ ഉറ്റു നോക്കുന്ന തോമസിനെയും വർഗീസിനെയും കണ്ടു അവൾക്ക് ഒന്നും പറയാൻ സാധിച്ചില്ല…. അവൾക്ക് പേടി ആയിരുന്നു…

തന്റെ ബീഹെവ് കാരണം അവർ അകന്നു പോകുമോ എന്ന പേടി…

അവൾ ഒന്നും മിണ്ടിയില്ല…. തല താഴ്ത്തി നിന്നതെയൊള്ളു….

അവളുടെ മൗനം ഒരു സമ്മതമായി എടുത്തു കൊണ്ട് എബിയുടെയും ജെറിയുടെയും ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു…

അവൾ അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും നടന്നതും അവൾക്ക് പിന്നാലെ തന്നെ ആയി അവരും നടന്നു…

❤❤❤❤❤❤❤❤❤❤❤

“ഇവൾക്ക് മൈന്റ് ഇല്ലല്ലോ…

ഷോപ്പിൽ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്ന സേറയെ നോക്കി അല്പം മാറി നിൽക്കുന്ന എബി പറഞ്ഞതും ജെറി ഡ്രെസിൽ നിന്നും കണ്ണ് മാറ്റി മെല്ലെ സേറയിലേക്ക് ആക്കി….

അവൾ അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുഖവും വീർപ്പിച്ചു ഉള്ള നിർത്തം ആണ്….

ജെറി പതിയെ ഒന്ന് ചിരിച്ചു….

“നീ വാ….”

എബിയെ ഒന്ന് വിളിച്ചു കൊണ്ട് ജെറി അവൾക്ക് അരികിലേക്ക് നടന്നു…. അവൾ ഡ്രസ്സ്‌ ഒന്നും സെലക്ട് ചെയ്യാൻ കഴിയാതെ ഹാങ്ങിൽ പരതുകയാണ്….

ജെറി ഒരു വാക്ക് കൊണ്ട് പോലും അവളെ ശല്യം ചെയ്യാതെ അധികം നിന്നും ഒരു വൈറ്റ് ടീഷർട് എടുത്തു അവൾക്ക് അടുത്തേക്ക് നീക്കി വെച്ചു…

അവൾ ഇടക്ക് അവനെ ഒന്ന് തറപ്പിച്ചു ഒന്ന് നോക്കി കൊണ്ട് അത് അവന്റെ അരികിലേക്ക് തന്നെ നീക്കി എങ്കിലും അവൻ ചിരിയോടെ അത് പിന്നെയും അവൾക്ക് മുന്നിലേക്ക് ആക്കി….

“Excuseme…..ഞങ്ങൾ middle classസുകാരാ…. ഈ റൈറ്റ് ഉള്ള ഡ്രസ്സ്‌ ഒന്നും ഞങ്ങൾ സെലക്ട്‌ ചെയ്യാറില്ല….. നിങ്ങളെ പോലെ ഉയർന്ന ജോബ് ഒക്കെ ഉള്ളവർക്കേ ഇതിനുള്ള ക്യാഷ് ഉണ്ടാകൂ….Understand….

So…താൻ ഇതിൽ ഇടപെടെണ്ടാ…. ”

തറപ്പിച്ചു കൊണ്ടായിരുന്നു അവളുടെ വാക്കുകൾ…. ജെറിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു.

“ഇതിന് ആകെ 200 ഒള്ളൂ…. ”

അപ്പോഴാണ് കയ്യിൽ നിറയെ പൂവുകൾ പ്രിന്റ് ചെയ്ത ടീഷർട്ടുമായി എബിയുടെ വരവ്… ഒരു നിമിഷം ജെറിക്ക് ചിരി പൊട്ടി…

സേറ ചുണ്ടിൽ ഊറി വന്ന ചിരി ഉള്ളിൽ ഒതുക്കി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് ഒരു ടീഷർട് കയ്യിലും ഒതുക്കി കൊണ്ട് മുന്നോട്ട് നടന്നതും ജെറി ചിരിച്ചു കൊണ്ട് എബിയുടെ തോളിലൂടെ കയ്യിട്ടു പിടിച്ചു….

❤❤❤❤❤❤❤❤

“ഞാൻ കൊടുത്തോളാം…. ”

ക്യാഷ് pay ചെയ്യാൻ ഒരുങ്ങിയ ജെറിയെ തടഞ്ഞു കൊണ്ട് അവൾ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു ബിൽ pay ചെയ്തു പാക്കറ്റ് കയ്യിൽ ഒതുക്കി കൊണ്ട് നടന്നു….

“ഇവിടെ പാനിപൂരി കിട്ടോ….

അവൾക്ക് അടുത്തേക്ക് ഓടി ഒരു സൈഡിൽ നിന്ന് കൊണ്ടായിരുന്നു അസ്ഥാനത്ത് കയറിയുള്ള എബിന്റെ ചോദ്യം…. അവളുടെ ഉണ്ടകണ്ണുകൾ ഒരു നിമിഷം അവന് നേരെ നീങ്ങി എങ്കിലും അവൾ മുഖം ഒന്ന് കോട്ടി കൊണ്ട് മുഖം തിരിച്ചു നടന്നു…

“ഡി… നിന്നോടാ…. പാനി പൂരി കഴിച്ചു ശീലം ആയി…അത് ഇവിടെ കിട്ടോ എന്ന്… ”

അവളെ ശല്യം ചെയ്തു കൊണ്ടായിരുന്നു അവന്റെ നടത്തം…. ജെറിക്ക് ചിരി വരുന്നുണ്ടായിരുന്നു….

“മ്മ്മ്…. അടുത്ത സ്ട്രീറ്റിൽ ഉണ്ടാകും… ”

അവൾ ശബ്ദം താഴ്ത്തി താല്പര്യം ഇല്ലാത്ത മട്ടെ പറഞ്ഞു….

“എന്ത് കേട്ടില്ല….!!”

എബി വീണ്ടും ചൊറിഞ്ഞതോടെ അവളുടെ ക്ഷമയും നശിച്ചിരുന്നു….

“കേട്ടില്ലേൽ നന്നായി പോയി…. വേണേൽ പോയി ആരോടെങ്കിലും ചോദിക്കഡാ….അവന്റെ ഒരു പാനിപൂരി…..”

അവൾ അതും പറഞ്ഞു മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും അവന്റെ പിടുത്തം അവളുടെ മുടിയിൽ പതിഞ്ഞു കഴിഞ്ഞിരുന്നു…. അവൻ ആ പിടിയാലെ തന്നെ അവളെ പിന്നിലേക്ക് വലിച്ചു… ഒരു കൈ കൊണ്ട് അവളുടെ കൈ പിടിച്ചു വെച്ചു…

“എന്താടി പറഞ്ഞത്… മഞ്ഞതവളേ……… ”

“വിടടാ നാറി… മഞ്ഞതവള നിന്റെ എക്സ് ജാസ്മിൻ…..പട്ടി…. തെണ്ടി….”

അവൾ അലറി വിളിച്ചു കൊണ്ട് കൈ വിടിവിക്കാൻ ശ്രമിച്ചു എങ്കിലും അവൻ വിടാതെ പിടിച്ചതോടെ അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ടു കൊണ്ട് തല താഴ്ത്തി അവന്റെ തോളിൽ പല്ല് അമർത്തി….അതോടെ അവൻ അലറി പോയി…

“ആാാഹ്… വിടഡി…. വിടഡി….. കടി…വിടഡി…. ”

അവന്റെ അലർച്ച കേട്ടു ഒരു വിധപ്പെട്ടവർ എല്ലാവരും തിരിഞ്ഞു നോക്കിയിരുന്നു… ജെറി അബദ്ധം മനസ്സിലായ മട്ടെ ഓടി പോയി രണ്ടിനെയും പിടിച്ചു മാറ്റി നടുവിൽ നിന്നതും അവൾ മുഖത്തേക്ക് വന്ന മുടി ഊതി പറപ്പിച്ചു കൊണ്ട് എബിയെ നോക്കി കണ്ണുരുട്ടി….

എബിയും അത് പോലെ തന്നെ അവളെ നോക്കിയതും അവൾ കയ്യെത്തിച്ചു അവന്റെ കയ്യിൽ പിച്ചാൻ ആഞ്ഞതും എബി പെട്ടെന്ന് തന്നെ പിന്നിലേക്ക് ആഞ്ഞു പോയിരുന്നു… ജെറി ചിരിയോടെ അവളുടെ കൈ പിടിച്ചു വെച്ചു…

“ധൈര്യം ഉണ്ടെങ്കിൽ മുന്നോട്ട് വാടാ…..ആണാണെങ്കിൽ വാടാ… ”

“അയ്യടാ…. ആണാണ് എന്ന് തെളിയിക്കാൻ വന്നിട്ട് എന്റെ പല്ലും എല്ലും വേർതിരിച്ചു എടുക്കാൻ അല്ലേ… അങ്ങനെ ഇപ്പോൾ എന്നെ കിട്ടില്ല…. ”

അവൻ പിന്നിലേക്ക് തന്നെ മാറി….

“പോടാ…… പട്ടി..”

“നീ പോടീ… കുട്ടിപിശാശ്ശെ… ”

അവനും വിട്ട് കൊടുത്തില്ല…. അവൾ ജെറിയുടെ കയ്യിൽ നിന്നും പിടഞ്ഞു മാറി കൊണ്ട് അവന് നേരെ പോകാൻ നിന്നതും ജെറി അവളെ പിടിച്ചു വെച്ചു കൊണ്ട് മുന്നോട്ട് നടന്നു… ജെറിക്ക് അരികിൽ തന്നെ നിന്ന് കൊണ്ട് എബി അവളെ നോക്കി കൊഞ്ഞനം കാണിച്ചു….

“Boo….ഇവനെ ഉണ്ടല്ലോ… ഇവനെ ഞാൻ ശരിക്കും കൊല്ലും…. ”

അവൾ ദേഷ്യത്തോടെ ആണ് പറഞ്ഞതെങ്കിലും ഒരു നിമിഷം അവളുടെ വായിൽ നിന്നും boo എന്നൊരു വാക്ക് വീണതോടെ ജെറിയുടെ കാലുകൾ നിന്ന് പോയിരുന്നു….

അവന്റെ കണ്ണുകൾ സന്തോഷത്താൽ എന്നാൽ അത്ഭുതത്തോടെ വിടർന്നു…

എബിയും ചിരിച്ചു കൊണ്ട് അവന്റെ തോളിൽ പിടി മുറുക്കി…

“ബ്രദർ… ”

അവന്റെ വിളിയിലും ജെറിയുടെ കണ്ണുകൾ സേറയിൽ ആയിരുന്നു…

“Baby boo…. ”

ആ ഒരൊറ്റ വിളിയിൽ ആണ് താൻ എന്താണ് ചെയ്തത് എന്നൊരു ബോധം അവളിൽ ഉണ്ടായത്….

അവൾ ഒന്ന് ഞെട്ടി കൊണ്ട് ഒരു പിടപ്പോടെ അവരിൽ നിന്നും കണ്ണുകൾ മാറ്റി….

ജെറിയിൽ നിന്നും പെട്ടെന്ന് തന്നെ അകന്നു മാറി കൊണ്ട് ഓടി പോകുന്നവളെ അവർ രണ്ട് പേരും നോക്കി നിന്നു…

ആ ഒരു നിമിഷം അവരിൽ പഴയ സങ്കടങ്ങൾ ഉണ്ടായിരുന്നില്ല… എന്തോ പ്രതീക്ഷയുടെ പുതുനാമ്പുകൾ മുള പൊട്ടി….

എബി ചിരിയോടെ ജെറിയുടെ തോളിൽ കയ്യിട്ടു പിടിച്ചതും ജെറിയും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും……..

രചന : Thasal